Multivision Digital Media

Multivision Digital Media Be Positive, is a leading online Malayalam news portal started in 2019. This is the page owned and

എന്റെ മോൾക്ക് അവന്റെ സൗന്ദര്യം ഇല്ലെന്നായിരുന്നു പരാതി -വിഷ്ണുജയുടെ അച്ഛൻ 😢😢 ഈ അച്ഛന്റെ കണ്ണീരിന് അനുഭവിക്കാതെ നീ ഈ ലോകം...
02/02/2025

എന്റെ മോൾക്ക് അവന്റെ സൗന്ദര്യം ഇല്ലെന്നായിരുന്നു പരാതി -വിഷ്ണുജയുടെ അച്ഛൻ 😢😢 ഈ അച്ഛന്റെ കണ്ണീരിന് അനുഭവിക്കാതെ നീ ഈ ലോകം വിടില്ല പ്രഭിനെ 😡

വ്ലോഗർമാർക്കിടയിലെ നിധിയാണ് ചിത്രൻ എന്ന ഈ മൊതല് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് 😍 അഭിപ്രായം രേഖപ്പെടുത്തു കൂട്ടുകാരെ 💙
02/02/2025

വ്ലോഗർമാർക്കിടയിലെ നിധിയാണ് ചിത്രൻ എന്ന ഈ മൊതല് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് 😍 അഭിപ്രായം രേഖപ്പെടുത്തു കൂട്ടുകാരെ 💙

ആദിവാസി ക്ഷേമ വകുപ്പ് ഉന്നതകുലജാതൻ ഭരിക്കണമെന്നായിരുന്നു രാവിലെ പറഞ്ഞത് .. പറഞ്ഞത് നല്ല ഉദ്ദേശത്തോടെ; പ്രസ്താവന ഇഷ്ടപ്പെ...
02/02/2025

ആദിവാസി ക്ഷേമ വകുപ്പ് ഉന്നതകുലജാതൻ ഭരിക്കണമെന്നായിരുന്നു രാവിലെ പറഞ്ഞത് .. പറഞ്ഞത് നല്ല ഉദ്ദേശത്തോടെ; പ്രസ്താവന ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്‍വലിക്കുന്നു: സുരേഷ്ഗോപി

സഹോദരി ദേവേന്ദുവിന്റെ മരണം തളർത്തിയത് 7 വയസുകാരി ചേച്ചിയെ  , ഉറങ്ങാൻ പോലും കൂട്ടാക്കാതെ ചേച്ചി പൂർണേന്ദു  😓കേരളജനതയെ ഒന്...
02/02/2025

സഹോദരി ദേവേന്ദുവിന്റെ മരണം തളർത്തിയത് 7 വയസുകാരി ചേച്ചിയെ , ഉറങ്ങാൻ പോലും കൂട്ടാക്കാതെ ചേച്ചി പൂർണേന്ദു 😓

കേരളജനതയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു ബാലരാമപുരത്തെ രണ്ടുവയസുകാരിയായ ദേവേന്ദുവിന്റെ കൊ.ല.പാ.തകം കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത് സ്വന്തം അമ്മാവനാണെന്ന് അറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാർ. അമ്മയായ ശ്രീതുവിനെക്കുറിച്ചുളള ചില സംശയങ്ങളും ഇതിനോടകം തന്നെ നാട്ടുകാരും ബന്ധുക്കളും പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

കൊ.ല.പാ.തകം നടത്തിയത് താനാണെന്ന് ഹരികുമാർ സമ്മതിച്ചെങ്കിലും എന്തിനാണ് ചെയ്തതെന്ന കാര്യത്തെക്കുറിച്ച് പൊലീസിന് ഇതുവരെ വ്യക്തത വന്നിട്ടില്ല. അതിനായുളള അന്വേഷണത്തിലാണ് പൊലീസ്. ഇതിനിടയിൽ ശ്രീതുവിന്റെ മൊഴിയിൽ ശംഖുമുഖം സ്വദേശിയും ജ്യോതിഷിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ദേവീദാസനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തെങ്കിലും അന്വേഷണസംഘത്തിന് പ്രത്യേകിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. സ്വന്തം മകളെ കാണാതായപ്പോഴോ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയപ്പോഴോ ശ്രീതുവിന് യാതൊരു തരത്തിലുളള മാറ്റവും ഉണ്ടായിരുന്നില്ല.

എന്നാൽ ദേവേന്ദുവിന്റെ മരണം തളർത്തിയിരിക്കുന്നത് സഹോദരിയായ പൂർണേന്ദുവിനെയാണ്. കുഞ്ഞനുജത്തി മരിച്ചതിനുശേഷം പൂർണേന്ദു (ഏഴ്) ഉറങ്ങിയിട്ടില്ല. കുട്ടിയുടെ മനസുനിറയെ അനുജത്തിയാണ്. എത്ര പറഞ്ഞാലും ഉറങ്ങാൻ കൂട്ടാക്കാറില്ല. പകൽസമയത്ത് അയൽവീട്ടിലുളള കുട്ടികളെത്തിയാൽ കുറച്ചുനേരം ചിരിച്ച് പെരുമാറും. അവർ പോയികഴിഞ്ഞാൽ പൂർണേന്ദുവിന്റെ മുഖം സങ്കടം കൊണ്ട് നിറയും. ഇന്ന് അച്ഛനായ ശ്രീജിത്തെത്തിയാൽ വീട്ടിലേക്കുപോകാനായി കാത്തിരിക്കുകയാണ് പൂർണേന്ദു. നിലവിൽ കുടുംബവീടിന് തൊട്ടടുത്തുള്ള ബന്ധുവീട്ടിൽ അമ്മൂമ്മ ശ്രീകലയുടെയും ബന്ധുക്കളുടെയും സംരക്ഷണയിലാണ് കുട്ടി..

ഒപ്പം കൊണ്ടുനടക്കാനുള്ള സൗന്ദര്യം ഇല്ല , സ്ത്രീധനം കുറവെന്ന് പറഞ്ഞ് പീ.ഡ.നം ,യുവതി ആത്മഹത്യ ചെയ്തു , ഭർത്താവ് പോലീസ് പിട...
02/02/2025

ഒപ്പം കൊണ്ടുനടക്കാനുള്ള സൗന്ദര്യം ഇല്ല , സ്ത്രീധനം കുറവെന്ന് പറഞ്ഞ് പീ.ഡ.നം ,യുവതി ആത്മഹത്യ ചെയ്തു , ഭർത്താവ് പോലീസ് പിടിയിൽ 👇👇👇

എളങ്കൂരിൽ യുവതി ആ.ത്മ.ഹ.ത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പേലേപ്പുറം കാപ്പിൻത്തൊടി വീട്ടിൽ വിഷ്ണുജ (26) മരിച്ച സംഭവത്തിൽ ഭർത്താവ് പ്രബിനെയാണു കസ്റ്റഡിയിലെടുത്തത്..കഴിഞ്ഞ 30നു വൈകിട്ട് 5.30ന് ആണു മരണ വിവരം ബന്ധുക്കൾ അറിയുന്നത്.

ബെഡ് റൂമിന്റെ ജനലിൽ ‍തൂങ്ങിമരിച്ച നിലയിലായിരുന്നു. രണ്ട് കയ്യില്‍നിന്നും ര.ക്തം വാർന്ന നിലയിലായിരുന്നു . രണ്ട് കയ്യില്‍നിന്നും ര.ക്തം വാർന്ന നിലയിലായിരുന്നു. വിഷ്ണുജയുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നെന്നും കുടുംബം ആരോപിച്ചു. ഭർതൃവീട്ടിലെ മാനസിക പീ.ഡ.നം സംബന്ധിച്ചു നേരത്തെ സ്വന്തം വീട്ടുകാർക്കു സൂചന നൽകിയിരുന്നു. മരണത്തിൽ ദുരുഹതയുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു. സൗന്ദര്യം കുറവാണെന്നു പറഞ്ഞ് പ്രബിൻ നിരന്തരം വിഷ്ണുജയെ ആക്ഷേപിച്ചിരുന്നെന്ന് കുടുംബം പറയുന്നു.

വിവാഹം കഴിഞ്ഞ് ഒന്നരവർഷമായിട്ടും ഒപ്പം വാഹനത്തിൽ കൊണ്ടുപോകാനോ വിഷ്ണുജയുടെ വീട്ടിലേക്ക് വരാനോ പ്രബിൻ തയാറായിരുന്നില്ല. ഒപ്പം കൊണ്ടുനടക്കാനുള്ള സൗന്ദര്യം ഇല്ലെന്നാണ് പ്രബിൻ പറഞ്ഞിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു. സ്ത്രീധനം കുറഞ്ഞുപോയെന്നും ആക്ഷേപിച്ചിരുന്നു. മാനസികമായി വിഷ്ണുജ വളരെയധികം പീഡനം നേരിട്ടിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സ് ആണ് പ്രബിൻ. 2023 മേയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഡിഗ്രി പഠനത്തിന് ശേഷം എച്ച്ഡിസി കോഴ്സ് പൂർത്തിയാക്കി ബാങ്കിങ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു വിഷ്ണുജ.

വിവാഹത്തോട് ഒരു ആകർഷണവും തോന്നിയിട്ടില്ല - ശോഭന 💙
02/02/2025

വിവാഹത്തോട് ഒരു ആകർഷണവും തോന്നിയിട്ടില്ല - ശോഭന 💙

നടി വീണ നായർ വിവാഹമോചിതയായി ടെലിവിഷൻ- സിനിമാ താരം വീണ നായർ വിവാഹമോചിതയായി. മുൻ ഭർത്താവ് ആർ ജെ അമനോടൊപ്പം തിരുവനന്തപുര...
02/02/2025

നടി വീണ നായർ വിവാഹമോചിതയായി

ടെലിവിഷൻ- സിനിമാ താരം വീണ നായർ വിവാഹമോചിതയായി. മുൻ ഭർത്താവ് ആർ ജെ അമനോടൊപ്പം തിരുവനന്തപുരം കുടുംബ കോടതിയിലെത്തിയ വീണ, ഔദ്യോ​ഗികമായി വിവാഹമോചനത്തിന്റെ നടപടികൾ പൂർത്തിയാക്കി. അമനോടൊപ്പം കുടുംബ കോടതിയിൽ നിൽക്കുന്ന വീണയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്

എല്ലാത്തിനും ഫുൾ സ്റ്റോപ്പ് ഇടേണ്ട സമയമായെന്നും അത് ഉടനെ തന്നെ എല്ലാവരെയും അറിയിക്കുമെന്നും ഒരു അഭിമുഖത്തിൽ വീണ നായർ തുറന്നുപറഞ്ഞിരുന്നു. എന്നാൽ ഇതിന്റെ കാരണം താരം വെളിപ്പെടുത്തിയിരുന്നില്ല. അമനിൽ നിന്നും അകന്നാണ് കഴിയുന്നതെന്നും നിയമപരമായി വിവാഹമോചനത്തിന് ശ്രമം നടക്കുന്നുവെന്നും വീണ നേരത്തെ തുറന്നുപറഞ്ഞിരുന്നു.

ഇതിനിടെ വീണ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റും ഏറെ ചർച്ചയായി. “ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഒരുപാട് ആലോചിച്ച് രണ്ട് വർഷത്തിന് ശേഷം ഇതാണ് ശരിയെന്ന് തോന്നി. എല്ലാവരും സന്തോഷമായിരിക്കട്ടെ”- എന്നാണ് വീണ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്.

സാദാരണക്കാരുടെ യൂട്യൂബ് ചാനലായ കെ എൽ ബിജു ബ്രോയുടെ കുടുംബത്തിലേക്ക് പുതിയ അതിഥി കൂടി 😍 ആശംസകൾ 🥰
01/02/2025

സാദാരണക്കാരുടെ യൂട്യൂബ് ചാനലായ കെ എൽ ബിജു ബ്രോയുടെ കുടുംബത്തിലേക്ക് പുതിയ അതിഥി കൂടി 😍 ആശംസകൾ 🥰

ഉറങ്ങികിടന്നപ്പോൾ ഭർത്താവ് മുഖത്ത് ആസിഡ് ഒഴിച്ച് , തൊലി വെന്തുരുകി ഒലിക്കുന്നത് ഞാൻ അറിഞ്ഞു , ജീവൻ നഷ്ടപെടുന്ന അവസ്ഥ ഇതാ...
01/02/2025

ഉറങ്ങികിടന്നപ്പോൾ ഭർത്താവ് മുഖത്ത് ആസിഡ് ഒഴിച്ച് , തൊലി വെന്തുരുകി ഒലിക്കുന്നത് ഞാൻ അറിഞ്ഞു , ജീവൻ നഷ്ടപെടുന്ന അവസ്ഥ ഇതാണോ എന്ന് പോലും ചിന്തിച്ചു , ഭർത്താവിന്റെ ക്രൂരതയിൽ സ്വന്തം മുഖം നഷ്‌ടമായ യുവതിയുടെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ

സ്വന്തം ഭര്‍ത്താവ് ആണ് ഉറങ്ങിക്കിടക്കുമ്പോള്‍ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. സ്വന്തം വീട്ടുകാര്‍ തിരിഞ്ഞുനോക്കിയില്ല. മക്കള്‍ അടുത്തുവരാന്‍ ഭയന്നു. അഭയമില്ലാതായപ്പോള്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുടെ കൂട്ടായ്മയാണ് സഹായത്തിനെത്തിയത്. തോറ്റുകൊടുക്കില്ലെന്നുറിച്ചാണ് ഇനി മുന്നോട്ടുള്ള ജീവിതമെന്ന് യുവതി ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെ പറയുന്നു.

പതിനേഴാം വയസ്സിലായിരുന്നു എന്റെ വിവാഹം. ഇരുപത്തിനാല് വയസ്സുള്ള ആളുമായായിരുന്നു വിവാഹം. ആദ്യദിവസം മുതല്‍ തന്നെ ഞങ്ങള്‍ തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. അതുകൊണ്ട് എന്റെ കാര്യങ്ങള്‍ ഞാന്‍ തന്നെ നോക്കണമെന്ന് മനസ്സിലായി.

വീട്ടിലിരുന്നുകൊണ്ട് തുണിത്തരങ്ങള്‍ വില്‍ക്കുന്ന ഒരു ചെറിയ ബിസിനസ് ഞാനാരംഭിച്ചു. പക്ഷേ അതെന്റെ ഭര്‍ത്താവിന് ഇഷ്ടമായിരുന്നില്ല. ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയിരുന്നു അദ്ദേഹം. പക്ഷേ വേണ്ടത്ര സമ്പാദ്യമോ വരുമാനമോ ഉണ്ടായിരുന്നില്ല. പലയാളുകളില്‍ നിന്നായി കടം വാങ്ങിയിട്ടുണ്ടായിരുന്നു. രാത്രി ഏറെ വൈകിയും സുഹൃത്തുക്കളുമായി വീട്ടില്‍ മദ്യപിച്ചിരിക്കുക പതിവായി. ഒരിക്കല്‍ ഇതിന്റെ പേരില്‍ ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടായി. അയാള്‍ കത്തിയെടുത്ത് എന്റെ മുഖത്ത് വെട്ടി. അന്ന് വീട് വിട്ടിറങ്ങാന്‍ തീരുമാനിച്ചു.

എന്നാല്‍ എന്നോട് വീട്ടിലേക്ക് വരേണ്ടെന്ന് അമ്മ പറഞ്ഞു. ഞാന്‍ വീട്ടില്‍ ചെന്നുനിന്നാല്‍ അനിയത്തിമാരുടെ വിവാഹം മുടങ്ങുമെന്ന് അമ്മ പറഞ്ഞു. പോകാന്‍ മറ്റ് സ്ഥലങ്ങളില്ലാതെ വന്നതോടെ ഞാനാ വീട്ടില്‍ തന്നെ നില്‍ക്കാന്‍ തീരുമാനിച്ചു.

അധികം വൈകാതെ ഞാനൊരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഒരിക്കല്‍ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ അവളെ വീട്ടിലെ മാലിന്യങ്ങളിടുന്ന സഞ്ചിയിലാക്കി പുറത്തേക്കെറിയാന്‍ നോക്കി. പൊലീസിനെ വിളിക്കുമെന്ന് അലറിയപ്പോള്‍ മാത്രമാണ് അയാള്‍ നിര്‍ത്തിയത്.

രണ്ടാമത്തെ കുഞ്ഞുണ്ടായതിന് ശേഷം അയാളുടെ പെരുമാറ്റം അസഹ്യമായി. എന്റെ രണ്ട് പെണ്‍കുഞ്ഞുങ്ങളെയും എന്നെയും നിരന്തരം മര്‍ദിക്കുമായിരുന്നു. ഒരു രാത്രി അയാള്‍ എന്നോട് പറഞ്ഞു, 'നീ പണമുണ്ടാക്കുന്നത് കൊണ്ടാണ് നിനക്കിത്ര അഹങ്കാരണം. ഒരിക്കല്‍ നീ വീടിന് പുറത്തിറങ്ങാന്‍ പോലും മടിക്കുന്ന സമയം വരും, അങ്ങനെയൊരു അവസ്ഥയില്‍ നിന്നെ ഞാന്‍ എത്തിക്കും.'

ഞാന്‍ പേടിച്ചുപോയി. ഞാനെന്റെ അമ്മയോട് സഹായം അഭ്യര്‍ഥിച്ചു. എന്നാല്‍ അമ്മ സഹായിച്ചില്ല. വീട്ടില്‍ കയറ്റിയില്ല, തിരികെ പോകാന്‍ പറഞ്ഞു. പോകാന്‍ മറ്റൊരു സ്ഥലവുമില്ലായിരുന്നു എനിക്ക്. അങ്ങനെ ആ വീട്ടിലേക്ക് ഞാന്‍ മടങ്ങിച്ചെന്നു. അന്ന് രാത്രി ഞാന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അയാളെന്റെ മുഖത്ത് ആസിഡ് ഒഴിച്ചു. ഞെട്ടിയെഴുന്നേറ്റപ്പോള്‍ എന്റെ ശരീരത്തിന് തീപിടിച്ച പോലെ തോന്നി. എന്റെ മുഖം ഉരുകുകയായിരുന്നു.

എന്റെ അലര്‍ച്ച കേട്ട് അയല്‍വാസികള്‍ ഓടിയെത്തി. അവരാണ് എന്നെ ആശുപത്രിയിലെത്തിച്ചത്. നാല് മാസം ഞാന്‍ ആശുപത്രിയിലായിരുന്നു. എന്റെ വീട്ടില്‍ നിന്നാരും എന്നെ സഹായിക്കാന്‍ വന്നില്ല. ആസിഡ് വീണ് പൊള്ളിയ മുഖമുള്ള എന്നെപ്പോലൊരാളെ അവര്‍ക്ക് വേണ്ടായിരുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുടെ കൂട്ടായ്മയായ സാഹസ് ഫൌണ്ടേഷനാണ് എന്നെ സഹായിച്ചത്. ചികിത്സക്ക് പണം നല്‍കിയത്.

ഞാന്‍ പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവിപ്പോള്‍ ജയിലിലാണ്. ഓരോ ദിവസവും ആത്മഹത്യ ചെയ്യണമെന്ന ചിന്തയാണ്. എന്റെ സ്വന്തം മക്കള്‍ പോലും എന്റടുത്ത് വരാതായി. എന്റെ അടുത്ത വീട്ടിലെ ആളുകള്‍ പോലും എന്നോട് സംസാരിക്കാതായി. എന്റെ ഭീകരമായ മുഖമായിരുന്നു എല്ലാവരുടെയും പ്രശ്നം.

ആശുപത്രി വിട്ടപ്പോഴും എനിക്ക് സഹായമായത് സാഹസ് ഫൌണ്ടേഷനാണ്. എന്റെ കുഞ്ഞുങ്ങളെ ബോര്‍ഡിംഗിലയക്കാനും അവര്‍ സഹായിച്ചു. എന്റെ ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് എന്റെ ജീവിതം നശിപ്പിച്ചു. എനിക്കൊരു ഷോള്‍ കൊണ്ട് മുഖം മറയ്ക്കാതെ പുറത്തിറങ്ങാനാകില്ല. ജോലി ലഭിക്കുന്നില്ല, താമസിക്കാന്‍ ഇടമില്ല.

ജീവിതത്തില്‍ വലിയ നേട്ടങ്ങളുണ്ടാക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു ഈ പോരാട്ടത്തില്‍ ഞാന്‍ ഒറ്റക്കാണ്. ഈ മുറിവുകള്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നു, തോറ്റുകൊടുക്കരുത് എന്ന്.

നന്നാക്കാൻ ലഭിച്ച ഫോണിൽ യുവാവിന്റയും കാമുകിയുടെയും ചാറ്റും സ്വകാര്യ ചിത്രങ്ങളും.. എല്ലാം എടുത്ത് യുവാവിന്റെ ഭാര്യക്കയച്ച...
01/02/2025

നന്നാക്കാൻ ലഭിച്ച ഫോണിൽ യുവാവിന്റയും കാമുകിയുടെയും ചാറ്റും സ്വകാര്യ ചിത്രങ്ങളും.. എല്ലാം എടുത്ത് യുവാവിന്റെ ഭാര്യക്കയച്ച് മൊബൈൽ ടെക്‌നിഷ്യൻ , പിന്നീട് സംഭവിച്ചത്

നന്നാക്കാന്‍ കിട്ടിയ ഫോണ്‍. ഒരു രസത്തിന് ഗാലറി തുറന്ന് നോക്കിയ മൊബൈൽ ടെക്നീഷ്യന്‍ കണ്ടത് ഫോണ്‍ ശരിയാക്കാന്‍ തന്നയാളും അയാളുടെ കാമുകിയും തമ്മിലുളള ചാറ്റും സ്വകാര്യ ചിത്രങ്ങളും. പിന്നെ ഒട്ടും താമസിച്ചില്ല, ആ വിവരങ്ങള്‍ ഫോണ്‍ നന്നാക്കാന്‍ തന്നയാളുടെ ഭാര്യയ്ക്ക് അയച്ച് കൊടുക്കുന്നു. കേള്‍ക്കുമ്പോള്‍ വല്ല സിനിമയിലും സംഭവിച്ചതാണോ എന്ന് തോന്നും. എന്നാല്‍ സംഗതി സത്യമാണ്. പത്തനംതിട്ടയില്‍ ഒരു മൊബൈൽ ടെക്നീഷ്യന്‍ പിടിച്ച പുലിവാല് ഒരു ഒന്നൊന്നര പണിയായി.

പത്തനംതിട്ട തണ്ണിത്തോട്ടിലാണ് കഥ. കേടായ മൊബൈല്‍ ഫോണ്‍ ശരിയാക്കാന്‍ യുവാവ് കടയില്‍ കൊടുക്കുന്നു. തണ്ണിത്തോട് സ്വദേശി നവീൻ പ്രസാദായിരുന്നു മൊബൈൽ ടെക്നീഷ്യന്‍. ഫോണ്‍ നന്നാക്കുന്നതിന് മുന്‍പ് കക്ഷി അതപ്പാടെയൊന്ന് പരിശോധിച്ചു. ഗാലറിയും വാട്സാപ്പും മെസേജിങ് ആപ്പുകളുമൊക്കെ തുറന്ന് കണ്ടു. ചാറ്റുകള്‍ കണ്ട് കുളിരണിഞ്ഞു. പിന്നെ സാമൂഹ്യബോധം ഉണര്‍ന്നു. യുവാവും കാമുകിയുമായുള്ള ചാറ്റും കോൾ റെക്കോർഡും ഫോട്ടോകളുമെല്ലാം ഫോണ്‍ ഉടമയുടെ ഭാര്യയ്ക്ക് അയച്ചുകൊടുത്തു. പിന്നത്തെ പുകില് പറയാനുണ്ടോ. ...

ചുറ്റിക ഉപയോഗിച്ച് മർദിച്ചു , ലൈം,ഗി,കമായും ഉപദ്രവിച്ചു , ഒടുവിൽ മരിക്കാൻ കഴുത്തിൽ ഷാൾ ഇട്ടപ്പോൾ പോയി ചത്തോ എന്നുള്ള ആക്...
31/01/2025

ചുറ്റിക ഉപയോഗിച്ച് മർദിച്ചു , ലൈം,ഗി,കമായും ഉപദ്രവിച്ചു , ഒടുവിൽ മരിക്കാൻ കഴുത്തിൽ ഷാൾ ഇട്ടപ്പോൾ പോയി ചത്തോ എന്നുള്ള ആക്രോശവും , ചോറ്റാനിക്കരയിലെ 19 കാരി അതിജീവിത മരണത്തിന് കീഴടങ്ങി

ചോറ്റാനിക്കരയില്‍ പോ,ക്സോ കേസ് അതിജീവിതയെ വീടിനുള്ളില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. 19 കാരി നേരിട്ടത് ക്രൂരമർദ്ദനവും ലൈം.ഗി.ക പീ.ഡ.നവുമെന്ന് പൊലീസ് പറഞ്ഞു. പ്രതിയും സുഹൃത്തുമായ തലയോലപ്പറമ്പ് സ്വദേശി അനൂപിനെ യുവതിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

ചുറ്റിക ഉപയോഗിച്ചാണ് പ്രതി അനൂപ് യുവതിയെ മ.ർ.ദ്ദി.ച്ച.തെന്നാണ് വിവരം. പീ.ഡ.ന.വും മ.ർ.ദ്ദ.നവും സഹിക്കാനാവാതെ താന്‍ മരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് പെണ്‍കുട്ടി ഫാനില്‍ കുരുക്കിടുകയായിരുന്നു. 'പോയി ചത്തോ' എന്നായിരുന്നു അനൂപിന്‍റെ പ്രതികരണം. തുടർന്ന് യുവതി ഷാൾ കഴുത്തിൽ കുരുക്കി ആ.ത്മ.ഹ.ത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു.

എന്നാല്‍ തൂങ്ങിയ പെണ്‍കുട്ടി മരണവെപ്രാളത്തില്‍‌ പിടയുന്നത് കണ്ടപ്പോള്‍ അനൂപ് തന്നെയാണ് ഷാള്‍ മുറിച്ച് താഴെയിട്ടത്. ശബ്‌ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ മുഖം അമര്‍ത്തിപിടിച്ചു. അബോധാവസ്ഥയിലായ പെണ്‍കുട്ടി മരിച്ചുവെന്ന് കരുതിയാണ് അനൂപ് അവിടെ നിന്നിറങ്ങിയത്. മണിക്കൂറുകളോളം കാത്തു നിന്നുവെങ്കിലും ബോധം തെളിയാത്തതോടെ യുവതി മരിച്ചെന്ന് കരുതി പ്രതി അനൂപ് രക്ഷപ്പെടുകയായിരുന്നു.

അതേസമയം, പ്രതി യുവതിയെ മ.ർ.ദ്ദി.ക്കാൻ ഉപയോഗിച്ച ചുറ്റിക തെളിവെടുപ്പിനിടെ കണ്ടെത്തിയതായി ചോറ്റാനിക്കര സിഐ മനോജ് വ്യക്തമാക്കി. ദേഹമാസകലം ഈ ചുറ്റിക ഉപയോഗിച്ച് മർദ്ദിച്ചിരുന്നു. കഴുത്തിൽ കുരുക്കിയ ഷാൾ, പെൺകുട്ടിയുടെ വസ്ത്രം എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

നല്ലപോലെ വിശക്കുന്നു, ചിക്കനും ചോറും വേണം’: സ്റ്റേഷനിൽ കൂസലില്ലാതെ ചെന്താമര; കഴിച്ചത് ഇഡലിയും കറിയും ഓംലെറ്റും  🤦‍♂️🤦‍♂️...
31/01/2025

നല്ലപോലെ വിശക്കുന്നു, ചിക്കനും ചോറും വേണം’: സ്റ്റേഷനിൽ കൂസലില്ലാതെ ചെന്താമര; കഴിച്ചത് ഇഡലിയും കറിയും ഓംലെറ്റും 🤦‍♂️🤦‍♂️🤦‍♂️

നെന്മാറ ∙ ‘വിശന്നിട്ട് വയ്യ, എന്തെങ്കിലും കഴിക്കാൻ വേണം’ എന്നാണു രാത്രിയിൽ പിടിയിലായപ്പോൾ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പറഞ്ഞതെന്നു പൊലീസ്. നെന്മാറ സ്റ്റേഷനിൽ എത്തിച്ചപ്പോൾ, ‘നല്ല വിശപ്പുണ്ട്, ചിക്കനും ചോറും വേണം’ എന്നായി. രാത്രി പതിനൊന്നോടെ സ്റ്റേഷനിലെ മെസ്സിൽ ഉണ്ടായിരുന്ന ഇഡ്ഡലിയും കറിയും ഓംലറ്റുമാണു ചെന്താമരയ്ക്കു കഴിക്കാൻ നൽകിയത്

വിശപ്പ് മാറുന്നതുവരെ ഇയാൾ ഭക്ഷണം കഴിച്ചു. ഒന്നും കഴിക്കാതിരുന്നതിന്റെ ക്ഷീണമല്ലാതെ മറ്റ് അസുഖങ്ങളൊന്നും പ്രതിക്കില്ലായിരുന്നു. കാട്ടിലേക്കു വേലി മറികടന്നു പോയതിന്റെ ചെറിയ മുറിപ്പാടുകൾ ദേഹത്തുണ്ട്. നാട്ടുകാരുടെ പ്രതിഷേധം അവസാനിച്ചതോടെ പുലർച്ചെ പ്രതിയെ ആലത്തൂരിലേക്കു കൊണ്ടുപോയി. കുറ്റകൃത്യത്തിൽ കുറ്റബോധമില്ലാതിരുന്ന പ്രതി, ഇഷ്ട ഭക്ഷണവും കൂസലില്ലാതെയാണു ചോദിച്ചതെന്നു പൊലീസ് പറഞ്ഞു.

2 ദിവസത്തിൽ കൂടുതൽ ഭക്ഷണമില്ലാതെ ഇയാൾക്കു പിടിച്ചുനിൽക്കാൻ കഴിയില്ലെന്നു ചെന്താമരയുടെ കുടുംബം പൊലീസിനു വിവരം നൽകിയിരുന്നു. ഇതു കണക്കാക്കിയാണ് ഇയാളെ പിടിക്കാൻ പദ്ധതി തയാറാക്കിയത്. 2019ൽ സജിതയെ കൊന്നശേഷം കാണാതായ ചെന്താമരയെ തൊട്ടടുത്ത ദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു. പക്ഷേ, ഇരട്ടക്കൊലപാതകത്തിനു ശേഷം മുങ്ങിയപ്പോൾ കണ്ടെത്താൻ കഷ്ടപ്പെട്ടു.

തമിഴ്നാട്ടിലും ഇയാൾ ജോലി ചെയ്ത മറ്റിടങ്ങളിലുമെല്ലാം പരിശോധന നടത്തിയ പൊലീസ് പ്രദേശത്തെ കുളങ്ങളും കിണറുകളും വരെ അരിച്ചുപെറുക്കി. പോത്തുണ്ടി വനമേഖലയിലും തിരഞ്ഞു. തണ്ടർബോൾട്ട് ഉൾപ്പെടെ നൂറിലേറെ പേർ വരുന്ന സംഘമാണ് ചെന്താമരയ്ക്കായി തിരച്ചിൽ നടത്തിയത്. പോത്തുണ്ടി വനമേഖലയിൽ ഒളിവിലായിരുന്ന പ്രതി, വിശപ്പ് സഹിക്കാനാകാതെ കാടിറങ്ങി വീട്ടിലേക്കു വരുമ്പോഴാണു പിടിയിലായത്.

വിവാഹബന്ധത്തില്‍ നില്‍ക്കെ പരപുരുഷബന്ധം നിലനിര്‍ത്തുന്ന സ്ത്രീക്ക് ജനിക്കുന്ന കുട്ടിയുടെ പിതൃത്വം, നിയമപരമായുള്ള ഭര്‍ത്ത...
31/01/2025

വിവാഹബന്ധത്തില്‍ നില്‍ക്കെ പരപുരുഷബന്ധം നിലനിര്‍ത്തുന്ന സ്ത്രീക്ക് ജനിക്കുന്ന കുട്ടിയുടെ പിതൃത്വം, നിയമപരമായുള്ള ഭര്‍ത്താവിനായിരിക്കുമെന്ന് സുപ്രീംകോടതി.
👇🏿👇🏿👇🏿👇🏿
അതിന് ഭര്‍ത്താവിന്‍റെതായിരിക്കണം കുട്ടിയെന്ന് നിര്‍ബന്ധമില്ലെന്നും കോടതി വ്യക്തമാക്കി. കൊച്ചി സ്വദേശിയുടെ പരാതിയിലാണ് വിധി. വിവാഹിതയായിരിക്കെ മറ്റൊരാളുമായുള്ള ബന്ധത്തില്‍ തനിക്ക് ജനിച്ച ആണ്‍കുട്ടിയുടെ പിതൃത്വം സംബന്ധിച്ചാണ് ഇവര്‍ പരാതിയുമായി എത്തിയത്. 2001 ല്‍ ഭര്‍ത്താവല്ലാത്ത പുരുഷനുമായുള്ള ബന്ധത്തില്‍ ജനിച്ച മകന്‍റെ പിതാവിന്‍റെ പേരായി നിയമപരമായി വിവാഹം കഴിച്ചയാളുടെ പേരാണ് സ്ത്രീ രേഖപ്പെടുത്തിയിരുന്നത്. ദാമ്പത്യ പ്രശ്നങ്ങളെ തുടര്‍ന്ന് 2003 ല്‍ ഇവര്‍ ഈ ബന്ധം വേര്‍പെടുത്തിയെങ്കിലും കുട്ടിയുടെ പിതാവിന്‍റെ സ്ഥാനത്ത് ഭര്‍ത്താവിന്‍റെ തുടര്‍ന്നു. 2006 ല്‍ കോടതി വിവാഹമോചനം അനുവദിച്ചതോടെ ആണ്‍കുട്ടിയുടെ പിതൃത്വം മാറ്റണമെന്ന ആവശ്യവുമായി യുവതി മുനിസിപ്പല്‍ കോര്‍പറേഷനില്‍ അപേക്ഷ നല്‍കി. കുട്ടിയുടെ ബയോളജിക്കല്‍ ഫാദര്‍ മറ്റൊരാളാണെന്നായിരുന്നു അവകാശവാദം. എന്നാല്‍ പരാതി പരിഗണിച്ച മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കോടതി ഉത്തരവ് ലഭിക്കാതെ പിതൃത്വം മറ്റൊരാളിലേക്ക് മാറ്റാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി. കേരളത്തിലോ കോടതികള്‍ ഡി.എന്‍.എ പരിശോധനയ്ക്ക് ഉത്തരവിട്ടുവെങ്കിലും ഭര്‍ത്താവ് ഇതിനെതിരെ കോടതിയെ സമീപിച്ചു. ഡിഎൻഎ പരിശോധന നിർബന്ധമാക്കുന്നത് ഇന്ത്യൻ എവിഡൻസ് ആക്റ്റ്, സെക്ഷൻ 112 ലെ നിബന്ധനകളുടെ ലംഘനമാണെന്നായിരുന്നു മുന്‍ഭര്‍ത്താവിനായി ഹാജരായ അഭിഭാഷകന്‍റെ വാദം. ഇത് അംഗീകരിച്ച കോടതി ഡിഎന്‍എ പരിശോധനയ്ക്കായി ഒരാളെ നിര്‍ബന്ധിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് വ്യക്തമാക്കി. വ്യക്തിയുടെ സ്വകാര്യ ജീവിതത്തെയും സമൂഹത്തിലെ സ്ഥാനത്തെയും മാന്യതയെയും മോശമായ രീതിയില്‍ ബാധിക്കുമെന്നും കോടതി പറഞ്ഞു

നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചു , പുതിയ പേര് അവന്തിക ഭാരതി
29/01/2025

നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചു , പുതിയ പേര് അവന്തിക ഭാരതി

ഈ പെണ്മക്കളുടെ കണ്ണീരിന് ആര് ഉത്തരവാദി ? ചെന്താമരയെന്ന കൊടും ക്രൂരന് നിങ്ങളുടെ മനസ്സാക്ഷിയുടെ കോടതിയിൽ എന്ത് ശിക്ഷ നൽകും...
28/01/2025

ഈ പെണ്മക്കളുടെ കണ്ണീരിന് ആര് ഉത്തരവാദി ? ചെന്താമരയെന്ന കൊടും ക്രൂരന് നിങ്ങളുടെ മനസ്സാക്ഷിയുടെ കോടതിയിൽ എന്ത് ശിക്ഷ നൽകും ? അഭിപ്രായങ്ങൾ രേഖപ്പടുത്തു

38 വർഷം മുമ്പ് 1986 നവംബർ മാസത്തിൽ കുമളിയിൽ നിന്ന് 65 അയ്യപ്പ ഭക്തരുമായി എരുമേലിയിലേയ്ക്ക് പോയ പൊൻകുന്നം KSRTC ഡിപ്പോയുട...
27/01/2025

38 വർഷം മുമ്പ് 1986 നവംബർ മാസത്തിൽ കുമളിയിൽ നിന്ന് 65 അയ്യപ്പ ഭക്തരുമായി എരുമേലിയിലേയ്ക്ക് പോയ പൊൻകുന്നം KSRTC ഡിപ്പോയുടെ ബസ്സ് മരുതും മൂടിന് സമീപത്തെ വളവിൽ വച്ച് ബ്രേക്ക് നഷ്ടപ്പെട്ടപ്പോൾ, ബസ്സിനെ ഓവർ ടേക്ക് ചെയ്ത് സ്വന്തം 4 വീൽ ജീപ്പ് ബസ്സിന് മുൻപിൽ. സ്ലോ ചെയ്ത്, ബസ്സിന് ജീപ്പിൽ ഇടിപ്പിച്ച് നിർത്താൻ അവസരം ഉണ്ടാക്കി, 65 ജീവൻ രക്ഷിച്ച അസാമാന്യ കരളുറപ്പുകാരൻ കാഞ്ഞിരപ്പള്ളി കരിമ്പനാൽ വീട്ടിൽ ടി.ജെ. കരിമ്പനാൽ എന്ന അപ്പച്ചൻ.

അന്നു കാഞ്ഞിരപ്പള്ളിക്കാരൻ പ്ലാന്റർ ടി.ജെ.കരിമ്പനാൽ എന്ന അപ്പച്ചൻ കരിമ്പനാലിന്റെ ‍കരളുറപ്പു രക്ഷിച്ചത് 105 പേരുടെ ജീവനാണ്. കഴിഞ്ഞ ദിവസം കണമലയിൽ ശബരിമല തീർഥാടകരുടെ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടപ്പോൾ മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിന്റെ പിന്നിൽ ഇടിച്ചുനിർത്താൻ ഡ്രൈവർ അവസരം ഒരുക്കി അപകടം ഒഴിവാക്കിയ സംഭവം നാടിനെ പഴയൊരു സമാനസംഭവത്തിന്റെ ഓർമകളിലേക്കു കൊണ്ടുപോകുകയാണ്.

ഇന്ന് 85-ാം വയസ്സിലും മനക്കരുത്തിനു കുറവൊട്ടുമില്ലാത്ത ടി.ജെ.കരിമ്പനാൽ ഇന്നലെയെന്ന പോലെ അന്നത്തെ സംഭവം ഓർക്കുന്നു. ‘‘1986ലെ നവംബർ മാസം. അന്നെനിക്കു പ്രായം അൻപതിനോട് അടുക്കുന്നു. ചെറുവള്ളിക്കുളത്തെ എസ്റ്റേറ്റിൽ നിന്നു കാഞ്ഞിരപ്പള്ളിയിലേക്കു ജീപ്പിൽ വരികയായിരുന്നു. ഞാനാണ് ഓടിക്കുന്നത്. ഡ്രൈവർ പിൻസീറ്റിലും. കെകെ റോഡിൽ മരുതുംമൂടിനു മുകളിലെ വളവു തിരഞ്ഞപ്പോൾ മുന്നിൽ പോകുന്ന കെഎസ്ആർടിസി ബസിൽ നിന്നു യാത്രക്കാരുടെ നിലവിളികൾ കേട്ടു. ഗിയർ ഡൗൺ ചെയ്തും കല്ലുകളുടെ മുകളിൽ കയറ്റിയുമൊക്കെ ബസ് നിർത്താൻ ഡ്രൈവർ ശ്രമിക്കുന്നുണ്ട്. ബസിന്റെ ബ്രേക്ക് പോയതാണെന്നു മനസ്സിലായി. നിറയെ ശബരിമല തീർഥാടകരുമായി കുത്തിറക്കവും കൊടുംവളവുകളും ഇറങ്ങിക്കൊണ്ടിരിക്കുന്ന ബസ് കൊക്കയിലേക്കു ‍ നീങ്ങുകയാണ്. മുൻപും അപകടങ്ങൾ നടന്ന സ്ഥലം. ഒരു നിമിഷം പോലും ചിന്തിച്ചു കളയാനാകില്ല. ബസിനെ ഓവർടേക്ക് ചെയ്തു. മുന്നിൽക്കയറിയ ശേഷം ജീപ്പ് 4 വീൽ ഡ്രൈവ് മോഡിലാക്കി വേഗം കുറച്ചു കുറച്ചു വന്നു ബസിന്റെ മുൻഭാഗം ജീപ്പിന്റെ പിന്നിൽ ഇടിക്കാൻ അവസരം കൊടുത്തു. ജീപ്പിന്റെ പിന്നിൽ ബസ് ഇടിച്ചതോടെ ജീപ്പ് ബ്രേക്ക് ചെയ്തു. ഇതോടെ ജീപ്പും ബസും നിന്നു’’. കുമളിയിൽ നിന്ന് എരുമേലിയിലേക്കു തീർഥാടകരുമായി പോകുകയായിരുന്ന പൊൻകുന്നം ഡിപ്പോയിലെ കെഎസ്ആർടിസി ബസാണു നിയന്ത്രണം വിട്ടത്. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും കരാട്ടെ ബ്രൗൺ ബെൽറ്റുമുണ്ടായിരുന്ന തനിക്ക് ആ സമയത്തു പേടിയോ മറ്റു ചിന്തകളോ ഉണ്ടായില്ലെന്ന് അദ്ദേഹം ഓർമിക്കുന്നു.

ഒരു യുദ്ധം കഴിഞ്ഞുള്ള വരവാണ് 😊😊.. നിരന്തരം ക്ഷീണം, food കഴിച്ചാൽ അന്നേരം ടോയ്ലറ്റ് ൽ പോണം, വിശപ്പില്ല, ഇടയ്കിടയ്ക്ക് വയറ...
27/01/2025

ഒരു യുദ്ധം കഴിഞ്ഞുള്ള വരവാണ് 😊😊..

നിരന്തരം ക്ഷീണം, food കഴിച്ചാൽ അന്നേരം ടോയ്ലറ്റ് ൽ പോണം, വിശപ്പില്ല, ഇടയ്കിടയ്ക്ക് വയറു വേദന ഇങ്ങനെ ഒക്കെയുള്ള നൂറായിരം പ്രശ്നങ്ങളും ആയാണ് കഴിഞ്ഞ 2021 ഡിസംബറിൽ ഞാൻ കൊച്ചിയിലെ എണ്ണം പറഞ്ഞ ഗ്യാസ്ട്രോയേക്കാണുന്നത്. Endoscoy, colonoscopy, blood ടെസ്റ്റുകൾ ഒക്കെ ചെയ്തിട്ട് എനിക്ക് IBS ആണെന്ന നിഗമനത്തിൽ ഡോക്ടർ എത്തി. ഒരുമാസം മെഡിസിൻ കഴിച്ചിട്ടും മാറ്റം ഇല്ല. വീണ്ടും ഡോക്ടർ നെ കണ്ടു. ടെൻഷൻ കൊണ്ട് ഉണ്ടാവുന്നതാണ് ഇതൊക്കെ 😳എന്ന് പറഞ്ഞു. ഇനി വരണ്ട ബുദ്ധിമുട്ട് തോന്നുമ്പോൾ മെഡിസിൻ വാങ്ങി കഴിച്ചാൽ മതി എന്ന് പറഞ്ഞു. ഞാൻ കുറവില്ല, വയറുവേദന ഉണ്ട് എന്നൊക്കെ പറഞ്ഞപ്പോൾ അങ്ങേര് പറഞ്ഞു എന്റെ തോന്നൽ ആണെന്ന് 🙄.. വീട്ടിൽ എത്തി.. കുറവില്ല.. ഇടയ്ക്ക് ഓക്കാനം, food വേണ്ട, വെയിറ്റ് കുറയുന്നു, period ഓവർ flow...വയർ വീർത്തിരിക്കുന്നു 🙄ഗ്യാസ്ട്രോയെ വീണ്ടും കാണാൻ തോന്നിയില്ല. നേരെ ഗൈനക്കിനെ കണ്ടു.. സ്കാനിംഗ് പറഞ്ഞു.. റിപ്പോർട്ട്‌ വന്നു. വയറ്റിൽ ഫ്ലൂയിഡ് നിറഞ്ഞിരിക്കുന്നു. സ്കാനിങ്ങിൽ growth കാണുന്നുണ്ട്. കൂടുതൽ ടെസ്റ്റുകൾ ചെയ്യണം, MRI എടുക്കണം, കൂടാതെ CA125 ടെസ്റ്റും. എനിക്കൊന്നും മനസ്സിലായില്ല. കൂടെവന്ന കെട്ടിയോനും കാര്യമായൊന്നും തോന്നിയില്ല. സാധാരണ ഇതൊക്കെ ഹോസ്പിറ്റലിൽ പതിവാ എന്ന മട്ട്.. MRI ക്ക് ജനറൽ ഹോസ്പിറ്റലിൽ അന്വേഷിച്ചപ്പോൾ രണ്ടാഴ്ച സമയം എടുക്കും. പ്രൈവറ്റ് ചെയ്തു എന്തിനാ CASH കളയുന്നെ എന്ന ചിന്ത കൊണ്ട് വീട്ടിലെത്തി. BUT റിസൾട്ടുകൾ ഒക്കെ കണ്ടപ്പോൾ, എന്റെ അവശത കണ്ടപ്പോൾ എന്റെ ചങ്ക് കൂട്ടുകാരിക്ക് അപകടം മണത്തു. പിറ്റേന്ന് രാവിലെ തന്നെ നേരെ ഇന്ദിരഗാന്ധി ഹോസ്പിറ്റലിലേക്ക്.. DR. VP GANGADHARAN സാറിനെ കണ്ടു. ഉടനെ MRI & CA125ചെയ്യാൻ പറഞ്ഞു. അന്നേരവും ഞാൻ കൂൾ 😎നുമ്മക്കൊന്നും വരില്ലന്നെ എന്ന മട്ട്.. But റിസൾട്ട്‌ കണ്ടപ്പോൾ sir പറഞ്ഞു. ഓവറി ക്യാൻസർ നാളെ കീമോ start ചെയ്യാം എന്ന് 😳പിന്നെ പറഞ്ഞതൊന്നും എന്റെ തലയിൽ കയറിയില്ല.. പതിനൊന്നു വയസ് മാത്രം ഉള്ള മോളുടെ മുഖം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ പിന്നീട്... പെട്ടന്ന് നിലയില്ലാക്കയത്തിൽ പെട്ടപോലെ.. അന്ന് ഹോസ്പിറ്റലിൽ നിന്ന് കൂട്ടുകാരിയുടെ വീട്ടിലേക്ക് ആണ് ഞങ്ങൾ പോയത്.. ആദ്യം ഗൈനക്കിനെ കണ്ടിട്ട് വന്നത് മുതൽ ഞാൻ അവളുടെ അടുത്തായിരുന്നു.. പക്ഷെ എപ്പോഴും എന്റെ അടുത്തിരിക്കുന്നവൾ എന്റെ അടുത്തേക്ക് വന്നതേയില്ല.. ഭയങ്കര തിരക്ക് ഭാവിച്ചു അപ്പുറത്ത് മുറിയിൽ ഫോണുമായി നടന്നു. തിരക്കാവും.. എന്നോർത്ത് ഞാൻ ഒന്നും പറഞ്ഞില്ല.. ആദ്യ റിസൾട്ട്‌ കണ്ടപ്പോഴേ എന്റെ ചങ്കിന് മനസ്സിൽ ആയിരുന്നു എന്നിൽ ഞണ്ട് പിടിമുറുക്കി എന്ന്.. എന്നിൽ നിന്ന് മുഖം ഒളിപ്പിക്കാൻ ആയിരുന്നു ആ തിരക്കഭിനയം 😘..മെഡിക്കൽ കാര്യങ്ങളെക്കുറിച്ചുള്ള വിവരത്തിൽ വട്ടപ്പൂജ്യം ആയ എനിക്ക് ഒരു കുന്തവും മനസ്സിലായില്ല 😇പക്ഷെ Gangadharan സാറിനെ കണ്ടു വന്നതിനു ശേഷം അവളെന്നോട് പറഞ്ഞു.. നമ്മൾ ഒരു വലിയ ട്രീറ്റ്മെന്റ് ലേക്ക് പോവുകയാണ്, മനസ്സ് പതറരുത്, ധൈര്യം ആയിരിക്കണം, നിന്റെ മോൾക്കുവേണ്ടി നിനക്ക് തിരിച്ചു വരണം എന്ന്.. പിറ്റേന്ന് മുതൽ പോരാട്ടം ആരംഭിച്ചു.. വയറിൽ കെട്ടിക്കിടന്ന വെള്ളം ടാപ് ചെയ്യലായിരുന്നു ആദ്യം.. ഒന്നര ലിറ്റർ വെള്ളം ഉണ്ടായിരുന്നു ആദ്യം 😳പിന്നെ കീമോ.. വീണ്ടും ടാപ്പിങ് ഇൻഫെക്ഷൻ, അതുമാറ്റാൻ വീണ്ടും സർജറി.. തുടർച്ചയായ ഹോസ്പിറ്റൽ വാസം.. തളർന്നു വീണു പോകുന്ന അവസ്ഥ..അതിനിടയ്ക്ക് കോവിഡ്.. പതിനാല് ദിവസത്തോളം pvs ലെ cfltc യിൽ കൂടെ ആരുമില്ലാതെ 😓വയറിൽ സർജറിയുടെ മുറിവ്,.. കീമോയുടെ ക്ഷീണം..ആകെ തളർന്നു തകർന്ന അവസ്ഥ.. ഓരോ തവണയും വേദനകളിലൂടെ കടന്നുപോകുമ്പോൾ മോളുടെ മുഖം മാത്രം ആയിരുന്നു മനസ്സിൽ.. അവൾക്കുവേണ്ടി തിരിച്ചുവന്നേ പറ്റൂ എന്ന വാശി മനസ്സിൽ നിറച്ചു.. പ്രാർഥനയിൽ മുറുകെപ്പിടിച്ചു... പിന്നീട് തുടർ കീമോകൾ.. സർജറി... അങ്ങനെ.. ഇപ്പോൾ കീമോകൾ അവസാനിച്ചു. പിന്നീട് എടുത്ത സ്കാനുകളിൽ ക്യാൻസർ ബൈ പറഞ്ഞിരിക്കുന്നു 😊. ഇനി രണ്ടുമാസം കൂടുമ്പോൾ റിവ്യൂ പോണം..
മാർച്ചിൽ ഓവറി ക്യാൻസർ സ്ഥിതീകരിക്കുമ്പോൾ മോളെക്കുറിച്ചും, ട്രീറ്റ്മെന്റ് നെക്കുറിച്ചും ടെൻഷൻ ആയിരുന്നു.. പക്ഷെ ഞാൻ കൊടുത്ത മുട്ടൻ പണി കണ്ട് പകച്ചെങ്കിലും എന്റെ നല്ല പാതി 😘എന്നോട് ചേർന്നു നിന്നു.എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയും അവളുടെ കുടുംബവും , പാറ പോലെ എന്റെ കൂടെ നിന്നു. എന്റെമോളെ പൊന്നുപോലെ നോക്കി.. പിന്നെ എന്റെ പ്രിയപ്പെട്ട കൂട്ടുകാർ.. ഓരോരുത്തരും മാറി മാറി ഹോസ്പിറ്റലിൽ നിന്നു.. എനിക്ക് ഒരു കുറവും വരാതെ.. ഇങ്ങനെ ഒരു വലിയ ട്രീറ്റ്മെന്റ് ലേക്ക് കടന്നപ്പോൾ ബാധ്യത ആയെങ്കിലോ, പണം കടം ചോദിച്ചാലോ എന്നൊക്കെ കരുതി ആവാം ബന്ധുക്കൾ ആരും ഈ വഴി വന്നിട്ടില്ല ഇതെഴുതും വരെ.. പെട്ടന്ന് അടുത്തു നിന്ന് മാറിയപ്പോൾ മോള് ആകെ സങ്കടത്തിൽ ആയി.. അവളോട് ആദ്യം ഒന്നും പറഞ്ഞിരുന്നില്ല. പക്ഷെ കരച്ചിൽ കൂടിയപ്പോൾ ആദ്യ കീമോ കഴിഞ്ഞു വന്നപ്പോൾ ഞാൻ അവളോട് എല്ലാം പറഞ്ഞു.. അമ്മയ്ക്ക് കാൻസർ ആണ്.. കുറച്ച് നാൾ നല്ല ട്രീറ്റ്മെന്റ് എടുത്താലേ പഴയ അമ്മയെ കിട്ടൂ.. എന്നൊക്കെ. ഒരുപാട് വായിക്കുന്ന അവൾ വേഗം ഉൾക്കൊണ്ടു.. പിന്നീട് ഓരോ തവണ വേദനിക്കുമ്പോഴും, മുടി മൊട്ടയടിച്ചും, മെലിഞ്ഞും ഓരോ അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ ഒക്കെ അവൾ പറയും പോട്ടെ മിടുക്കിയാവാൻ വേണ്ടിയല്ലേ.. മുടിയില്ലേലും എന്റെ അമ്മ സുന്ദരി അല്ലെ എന്നൊക്കെ..😘 അന്നുമുതൽ ഇന്നുവരെ അവൾ പകർന്നുതന്ന പോസിറ്റിവിറ്റി അതൊരു പിടിവള്ളി ആയിരുന്നു 😊.
ഇപ്പോൾ ഇതെഴുതുന്നത് നിങ്ങളെ ചിലതൊക്കെ ഓർമിപ്പിക്കാൻ ആണ്.
1.വയ്യായ്കകൾ വരുമ്പോൾ സ്വയം സ്പെഷ്യലിസ്റ്റിനെ കാണാതെ ഒരു ഫിസിഷ്യനെ കാണുക. അയാൾ പറയും പിന്നെ നാം ആരെ കാണണം എന്ന്. എന്റെ കാര്യത്തിൽ രണ്ടു മാസത്തോളം ട്രീറ്റ്മെന്റ് വൈകിയത് അതുകൊണ്ടായിരുന്നു.

2.പിന്നെ ഇടയ്ക്കൊക്കെ ഒരു body ചെക്കപ്പ് ചെയ്യുക.30കഴിഞ്ഞാൽ തീർച്ചയായും ക്യാൻസർ ചെക്കപ് ചെയ്യുക

3. നല്ല സൗഹൃദങ്ങൾ ഉണ്ടാക്കിയിടുക. ഞാനും എന്റെ കുടുബവും എന്ന ചിന്ത മാറ്റി ആരെയെങ്കിലും ഒക്കെ സഹായിക്കുക. ബന്ധുക്കൾ അപകടസന്ധിയിൽ കൂടെ ഉണ്ടാവണം എന്നില്ല. എന്റെ ശക്തി എന്റെ ഫ്രണ്ട്‌സ് ആയിരുന്നു. പിന്നെ എന്റെ കെട്ടിയോനും കുഞ്ഞും.
ബന്ധങ്ങൾക്ക് എന്താണ് വിലയെന്ന് അറിയണമെങ്കിൽ നമ്മളൊന്നു വീണുപോകണം.
നിങ്ങളുടെ കൂട്ടത്തിലോ കുടുംബത്തിലോ ഒരാൾ രോഗം ബാധിച്ചാൽ പൈസ കൊടുത്തു സഹായിക്കാൻ പറ്റിയില്ലേലും നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഒരു വലിയ കാര്യം ഉണ്ട്. അവരോട് ഇടയ്ക്കൊക്കെ ഒന്ന് സംസാരിക്കുക.. എന്നാലും നിനക്കിത് വന്നല്ലോ എന്നല്ല, പേടിക്കേണ്ട ഞങ്ങൾ കൂടെയുണ്ട് എന്ന് .അനുഭവത്തിൽ നിന്നും പറയട്ടെ നിങ്ങൾ വിചാരിക്കുന്നതിലും ആയിരമിരട്ടി ശക്തി ഉണ്ട് അത്തരം വാക്കുകൾക്ക്.ചിലപ്പോഴൊക്കെ സങ്കടം വന്നിട്ടുണ്ട്, ചേർത്ത് നിർത്തേണ്ട പലരും അകന്നു നിന്നപ്പോൾ.

4 മികച്ച ഒരു mediclame പ്ലാൻ കടം വാങ്ങിയെങ്കിലും ചേരുക. ഉണ്ടാക്കിയതൊക്കെ ഹോസ്പിറ്റലിൽ കൊടുക്കാൻ ഒരു അസുഖം വന്നാൽ മതി. ഒപ്പം ക്യാൻസർ care പ്ലാനുകൾ എടുക്കുക. ചെറിയ ക്യാഷ് ആകുകയുള്ളൂ. എന്റെ ചികിത്സയിലുടനീളം ചിലവിനെക്കുറിച്ച് എനിക്ക് ഒരു ടെൻഷനും എനിക്കില്ലായിരുന്നു.. ഇൻഷുറൻസ് ൽ 16വർഷത്തോളം ആയി. അതുകൊണ്ട് തന്നെ അതിന്റെ പ്രാധാന്യം മാറ്റാരേക്കാളും അറിയാം. അതുകൊണ്ടാണ് എനിക്കിപ്പോഴും സമാധാനത്തോടെ ചിരിക്കാൻ പറ്റുന്നത്. ഒരു രൂപ പോലും കടം വാങ്ങേണ്ടിയോ, കൈ നീട്ടേണ്ടിയോ വരാഞ്ഞത്. ക്യാൻസർ ഒരു മാറാരോഗം ഒന്നുമല്ല,സമയത്തു മികച്ച ചികിത്സ സമയത്തു കിട്ടുകയാണെങ്കിൽ പൂർണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരാം. അതിനു പണം വേണം.

5. ഇനി പറയാനുള്ളത് കാൻസർ വന്നു ചികിത്സയിൽ ഇരിക്കുന്നവരോടാണ്.അസുഖം വന്നാൽ അതിനെ ധൈര്യമായി നേരിടുക.ചികിത്സിക്കുന്ന ഡോക്ടറെയും, കഴിക്കുന്ന മരുന്നിനെയും, ദൈവത്തെയും ഉറച്ചു വിശ്വസിക്കുക.ചികിത്സക്ക് കുറുക്കു വഴികൾ തേടാതിരിക്കുക. സന്തോഷമായിരിക്കുക. പോസിറ്റിവിറ്റിയോളം വലിയ മരുന്നില്ല..കാരണം
നമ്മളൊന്നും ഈ വെയിലിൽ വാടാൻ ഉള്ളവർ അല്ലല്ലോ. 😍
Raji ( cancer survivor )

3 പതിറ്റാണ്ടിന്റെ കാത്തിരിപ്പാണ് 💙 ഇവർക്ക് ആശംസകൾ നൽകാമോ കൂട്ടുകാരെ 🥰
26/01/2025

3 പതിറ്റാണ്ടിന്റെ കാത്തിരിപ്പാണ് 💙 ഇവർക്ക് ആശംസകൾ നൽകാമോ കൂട്ടുകാരെ 🥰

Address

MV Digital Media
Kochi
683104

Alerts

Be the first to know and let us send you an email when Multivision Digital Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Multivision Digital Media:

Share