Media Rangh

Media Rangh News and Information Portal for NRK

തിരുവനന്തപുരം നിവാസികളുടെ കലാസാംസ്കാരിക കാരുണ്യ കൂട്ടായ്മയായ വോയിസ് ഓഫ് ട്രിവാൻഡ്രം വാർഷിക പൊതുയോഗം ഇന്ത്യൻ ക്ലബ്ബിൽ വച്...
22/12/2024

തിരുവനന്തപുരം നിവാസികളുടെ കലാസാംസ്കാരിക കാരുണ്യ കൂട്ടായ്മയായ വോയിസ് ഓഫ് ട്രിവാൻഡ്രം വാർഷിക പൊതുയോഗം ഇന്ത്യൻ ക്ലബ്ബിൽ വച്ചു ചേർന്നു.

പൊതുയോഗത്തിൽ പ്രസിഡന്റ് ശ്രീ സിബി കെ കുര്യൻ അധ്യക്ഷനായിരുന്നു സെക്രട്ടറി അരവിന്ദ് 2023-2024 വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട് സമർപ്പിച്ചു. വനിതാ വിഭാഗത്തിന്റെ പ്രവർത്തന റിപ്പോർട്ട് ലേഡീസ് വിംഗ് സെക്രട്ടറി ആയിഷ സിനോജ് അവതരിപ്പിച്ചു. തുടർന്ന് വിവിധ കമ്മറ്റികളുടെ റിപ്പോർട്ടുകളുടെ അവതരണവും അതിൻമേലുള്ള ചർച്ചയിൽ നടന്നു.

വൈസ് പ്രസിഡൻ്റ് മനോജ് വർക്കല, ലോകകേരള സഭാംഗം ഷാജി മുതല, ട്രഷറർ റാസുൽ, ലേഡീസ് വിംഗ് പ്രസിഡൻ്റ് അനുഷ്മ പ്രശോഭ്, ജോയിൻ്റ് സെക്രട്ടറി സെൻ ചന്ദ്ര ബാബു, ഇൻ്റേണൽ ഓഡിറ്റർ മണിലാൽ എന്നിവർ പൊതുയോഗത്തിൽ സംബന്ധിച്ചു.

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സാംസ്കാരിക മേളക്ക് ഉജ്വല പര്യവസാനം. സമാപന ദിവസം വൻ ജനാവലിയാണ് ഫെയർ ആസ്വദിക്കാൻ സ്‌കൂൾ കാമ്പസിലേക്...
22/12/2024

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സാംസ്കാരിക മേളക്ക് ഉജ്വല പര്യവസാനം. സമാപന ദിവസം വൻ ജനാവലിയാണ് ഫെയർ ആസ്വദിക്കാൻ സ്‌കൂൾ കാമ്പസിലേക്ക് ഒഴുകിയെത്തിയത്.

ഇന്ത്യൻ സ്കൂളും പൊതു സമൂഹവും തമ്മിലുള്ള മികവുറ്റ സഹകരണത്തിന്റെ നേർസാക്ഷ്യമായിരുന്നു മേളയിലെ സന്ദർശകർ. വിദ്യാർത്ഥികളുടെ വൈവിധ്യവും കലാപരവുമായ കഴിവുകൾ ഉയർത്തിക്കാട്ടുന്ന പ്രകടനങ്ങൾ, പ്രദർശനങ്ങൾ, വിനോദ പരിപാടികൾ എന്നിവയുടെ ചലനാത്മകമായ സംയോജനമാണ് മേളയിൽ ഉണ്ടായിരുന്നത്.

ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി (എച്ച്ഒസി) രവി കുമാർ ജെയിൻ, സെക്കൻഡ് സെക്രട്ടറി (പിപിഎസ് ടു അംബാസഡർ) ഗിരീഷ് ചന്ദ്ര പൂജാരി എന്നിവർ മേള സന്ദർശിച്ചു.

ഇന്ത്യൻ ഗായിക ടിയ കറും സംഘവും ഹരം പകരുന്ന ബോളിവുഡ്‌ ഗാനങ്ങങ്ങളുമായി ജനസഞ്ചയത്തെ ആകർഷിച്ചു. വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുക്കിയിരുന്ന ഭക്ഷണശാലകളിൽ സന്ദർശകരുടെ വൻ തിരക്ക് അനുഭവപ്പെട്ടു. വിനോദത്തിലും സാംസ്കാരിക അനുഭവങ്ങളിലും മുഴുകി ആഘോഷത്തിന്റെ ഓരോ നിമിഷവും സന്ദർശകർ ഏറെ ആസ്വദിച്ചു.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, സ്റ്റാർ വിഷൻ ഇവന്റ്സ് ചെയർമാനും സിഇഒയുമായ സേതുരാജ് കടയ്ക്കൽ, ഫെയർ സംഘാടക സമിതി ജനറൽ കൺവീനർ വിപിൻ കുമാർ, സ്‌കൂൾ വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ മിഥുൻ മോഹൻ (പ്രോജക്ട്സ് & മെയിന്റനൻസ്), ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ല (ട്രാൻസ്‌പോർട്ട്), പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്‌കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, കമ്മ്യൂണിറ്റി ലീഡർ മുഹമ്മദ് ഹുസൈൻ മാലിം, ചീഫ് കോർഡിനേറ്റർ ഷാഫി പാറക്കട്ട എന്നിവർ സമാപന ചടങ്ങിൽ പങ്കെടുത്തു.

സ്‌കൂൾ മേളയുടെ സുവനീർ അഡ്വ.ബിനു മണ്ണിൽ വറുഗീസ് പ്രകാശനം ചെയ്തു. കമ്മ്യുണിറ്റി ലീഡറും ബിസിനസ് പ്രമുഖനുമായ എസ് ഇനായദുള്ളയും മുൻ സ്‌കൂൾ സെക്രട്ടറി സജി ആന്റണിയും സുവനീർ സ്വകരിച്ചു. സുവനീർ എഡിറ്റർ ബിനോജ് മാത്യു, സ്റ്റാഫ് എഡിറ്റർ ശ്രീസദൻ ഒ.പി എന്നിവർ സന്നിഹിതരായിരുന്നു.

അഡ്വ. ബിനു മണ്ണിൽ വർഗീസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഐക്യം വളർത്തുന്നതിനും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനുമുള്ള സ്കൂളിന്റെ പ്രതിബദ്ധതയെ ഊന്നിപ്പറഞ്ഞു. മേളയുടെ വിജയം ഈ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സ്കൂൾ മേള മികച്ച വിജയമാക്കി മാറ്റുന്നതിൽ സ്പോൺസർമാർ, കമ്മ്യൂണിറ്റി നേതാക്കൾ, മന്ത്രാലയങ്ങൾ, മാതാപിതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ എന്നിവർ നൽകിയ മികച്ച പിന്തുണയ്ക്ക് ജനറൽ കൺവീനർ വിപിൻ കുമാർ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. പരിപാടി ആസ്വാദ്യകരമാക്കുന്നതിൽ മാത്രമല്ല, അർത്ഥവത്തായതാക്കുന്നതിൽ മുഴുവൻ സ്കൂൾ സമൂഹത്തിന്റെയും സജീവ പങ്കാളിത്തം നിർണായകമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വാർഷിക സാംസ്കാരിക മേള, പ്രത്യേകിച്ച് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച വിജയമാക്കി മാറ്റുന്നതിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും നൽകിയ വലിയ പിന്തുണക്ക് ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ നന്ദി രേഖപ്പെടുത്തി.

ബി.കെ.എസ് സംഗീത രത്ന പുരസ്കാരം പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽദേവിന്.ബഹ്റൈൻ കേരളീയ സമാജം നൽകുന്ന "സംഗീത രത്ന" പുരസ്കാരം...
21/12/2024

ബി.കെ.എസ് സംഗീത രത്ന പുരസ്കാരം പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽദേവിന്.

ബഹ്റൈൻ കേരളീയ സമാജം നൽകുന്ന "സംഗീത രത്ന" പുരസ്കാരം പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽദേവിന്. 1 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കഴിഞ്ഞ നാൽപ്പത് വർഷമായി സംഗീത ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്കാരം.

പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ നൗഷാദിന്റെ സംഗീത സംവിധാനത്തിന് കീഴിൽ നിരവധി ഹിറ്റ് ഗാനങ്ങളൊരുക്കാൻ പങ്കാളിയാവുകയും പിന്നീട്
അമേരിക്കയിലെ ന്യൂ ഓർലിയൻസിലെ സേവ്യർ യൂണിവേഴ്സിറ്റിയിൽ നിന്ന് സംഗീതത്തിൽ ബിരുദവും ന്യൂയോർക്കിലെ കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ജെറി അമൽദേവ് നാല് വർഷക്കാലത്തോളം ന്യൂയോർക്കിൽ സംഗീത പരിശീലകനായി പ്രവർത്തിച്ചതിനു ശേഷമാണ് കേരളത്തിൽ തിരിച്ചെത്തുന്നതും ഫാസിൽ സംവിധാനം നിർവ്വഹിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നതും.

ആദ്യ ചിത്രത്തിലെ ഗാനങ്ങൾക്ക് തന്നെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ജെറി അമൽദേവ് നിരവധി ജനപ്രിയ ചലച്ചിത്ര ഗാനങ്ങൾക്കും ആൽബങ്ങൾക്കും സംഗീതമൊരുക്കിയിട്ടുണ്ട്.

1986ൽ മാർപ്പാപ്പ കേരളത്തിലെത്തിയപ്പോൾ ഏകദേശം അഞ്ഞൂറു ഗായകരും നാല്പതോളം ഓർക്കസ്ട്ര അംഗങ്ങളെയും ചേർത്ത് ക്വയർ അവതരിപ്പിച്ചതും ജെറി അമൽദേവ് ആയിരുന്നു.

ഈ മാസം 26 ന് ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ ക്രിസ്തുമസ്സ് ആഘോഷത്തോടനുബന്ധിച്ച് പുരസ്കാരം സമർപ്പിക്കുമെന്നും, ആഘോഷങ്ങളുടെ ഭാഗമായി ജെറി അമൽദേവ് അണിയിച്ചൊരുക്കുന്ന മ്യൂസിക്കൽ സിംഫണി അരങ്ങേറുമെന്നും സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സമാജം മ്യൂസിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓഡിഷനിൽ നിന്നും തെരഞ്ഞെടുത്ത അൻപതു ഗായകരാണ് 26 ന് രാത്രി 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന സിംഫണിയിൽ പങ്കെടുക്കുന്നത്.

ക്രിസ്തുമസ്സ് ആഘോഷങ്ങളുടെ ഭാഗമായി 26 ന് വൈകുന്നേരം 6.30ന് ക്രിസ്തുമസ്സ് കേക്ക് മത്സരവും 7 മണിക്ക് ക്രിസ്തുമസ്സ് ട്രീ മത്സരവും . തുടർന്ന് നാടൻ കരോളും ഉണ്ടാവും എന്ന് വൈസ് പ്രസിഡൻ്റ് ദിലീഷ് കുമാർ കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം, ക്രിസ്തുമസ്സ് ആഘോഷ കമ്മറ്റി കൺവീനർ ബിൻസി റോയ് എന്നിവർ അറിയിച്ചു

ആരോഗ്യം സംരക്ഷിക്കാം കരുതലോടെ ജീവിക്കാം എന്ന ശീർഷകത്തിൽ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി (അദ്ലിയ ബ്രാഞ്ച് )സഹകരിച്ച് മൈത്രി...
21/12/2024

ആരോഗ്യം സംരക്ഷിക്കാം കരുതലോടെ ജീവിക്കാം എന്ന ശീർഷകത്തിൽ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി (അദ്ലിയ ബ്രാഞ്ച് )സഹകരിച്ച് മൈത്രി ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ ശ്രീ കെ ടി സലിം ക്യാപ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അദ്ധ്യക്ഷത വഹിച്ചു. അൽ ഹിലാൽ പ്രധിനിധി ശ്രീ ഷിജിൻ, സാമൂഹിക പ്രവർത്തകരായ സൽ മാനുൽ ഫാരിസ്, റംഷാദ്, മൈത്രി രക്ഷാധികാരികളായ നിസാർ കൊല്ലം, ഷിബു പത്തനംതിട്ട എന്നിവർ ആശംസകൾ അറിയിച്ചു.

വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ,ജോയിന്റ് സെക്രട്ടറി സലീം തയിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ, അൻവർ ശൂരനാട്, ഷിബു ബഷീർ, ഷാജഹാൻ, അനസ് കരുനാഗപ്പള്ളി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി ,

ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതവും, മൈത്രി ട്രെഷർ അബ്ദുൽ ബാരി നന്ദി യും പറഞ്ഞു.

19/12/2024

ISB Megafair 2024. Message from School Chairman

19/12/2024

ദി ന്യൂ ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ ദേശീയ ദിനം സമൂചിതം ആഘോഷിച്ചു. സ്കൂൾ ചെയർമാൻ ഡോ.ജാൻ എം. ടി. തോട്ടുമാലിൽ ദേശീയ പതാക ഉയർത്തി ദിനാഘോഷത്തിന് തുടക്കം കുറിച്ചു. സ്കൂൾ പ്രിൻസിപ്പൽ കൊള്ളത്ത് ഗോപിനാഥമേനോൻ ബഹ്റൈനോടുള്ള ഐക്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം കൈമാറി.
തുടർന്ന് വൈസ് പ്രിൻസിപ്പൽമാരായ പി. മോഹൻ, ഡോ: ജോർജ് മാത്യു എന്നിവർ ആശംസകൾ നേർന്നു.

ദേശീയ പതാകയുടെ നിറങ്ങളിൽ വസ്ത്രങ്ങൾ അണിഞ്ഞ വിദ്യാർത്ഥികൾ "ഐ ലവ് ബഹ്റൈൻ " എന്ന മാതൃകയിൽ അണിനിരന്നു.

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ അരങ്ങേറി. ബഹ്റൈൻറെ പാരമ്പര്യവും കലാസാംസ്കാരിക ഉന്നതിയും പ്രകടമാക്കുന്നവയായിരുന്നു കലാപരിപാടികൾ. ഫാഷൻ ഷോ, പരമ്പരാഗത നൃത്തങ്ങൾ , ബഹറൈന്റെ തനത് പാരമ്പര്യം വിളിച്ചോതുന്ന വീഡിയോ പ്രദർശനം എന്നിവയും നടന്നു.

ദേശീയ പതാകയേന്തിയ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളിലൂടെ ഈ രാജ്യത്തോടുള്ള ആദരവും സ്നേഹവും പ്രകടമാക്കി.

നയന മനോഹരമായ രീതിയിൽ ദേശീയ ദിനാഘോഷം സംഘടിപ്പിച്ച അറബിക്, കൗൺസിലിംഗ് വകുപ്പുകളെ സ്കൂൾ മാനേജ്മെൻറ് പ്രത്യേകം പ്രശംസിച്ചു.

സാഹിത്യ ദർപ്പണം 18.12.2024
18/12/2024

സാഹിത്യ ദർപ്പണം 18.12.2024

SAHITHYA DARPPANAMKAVALAM ANIL

പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്ററിൻ്റെ സൗജന്യ ദന്തൽ ക്യാമ്പ് ഡിസംബർ 20 ന്ആരോഗ്യത്തിന്‌ സുപ്രധാനമാണ്‌ ദന...
17/12/2024

പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്ററിൻ്റെ സൗജന്യ ദന്തൽ ക്യാമ്പ് ഡിസംബർ 20 ന്

ആരോഗ്യത്തിന്‌ സുപ്രധാനമാണ്‌ ദന്ത സംരക്ഷണം. ദന്തരോഗങ്ങളെയും മറ്റും അവഗണിക്കുന്നത്‌ പ്രശ്‌നങ്ങൾ സങ്കീർണമാക്കും. പ്രവാസി സഹോദരങ്ങൾ എത്രമാത്രം കൃത്യതയോടെ ദന്തസംരക്ഷണം ഏറ്റെടുക്കണം എന്ന കാര്യം നാം മറന്നുപോകുന്നു. ഇതിന് പരിഹാരം കാണുന്നതിന് ഒരു സഹായമായി ഡിസംബർ 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 9 മണി വരെ പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ ബുദയ കിംഗ്സ് ഡൻ്റൽ സെൻ്ററുമായി സഹകരിച്ച് സൗജന്യ ദന്തൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

പ്രിയ പ്രവാസി സഹോദരങ്ങൾ ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പത്തേമാരി എക്സിക്യൂട്ടീവ് വാർത്താകുറിപ്പിലൂടെ അഭ്യർത്ഥിച്ചു

ദന്തൽ ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ സുജേഷ് എണ്ണയ്ക്കാട് 36249689
അജ്മൽ കായംകുളം 35490718 എന്നിവരെ ബന്ധപ്പെടുക

കാവ്യാമഴ 17.12.2024
17/12/2024

കാവ്യാമഴ 17.12.2024

KAVYA MAZHARJ . JISHA ANIL

കോഴിക്കോട് ജില്ലാ പ്രവാസി  അസ്സോസിയേഷൻ  ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തോഡനു ബന്ധിച്ചു അൽ ഹിലാൽ ഹോസ്പിറ്റൽ മനാമ സെൻട്രലുമായി സഹക...
17/12/2024

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തോഡനു ബന്ധിച്ചു അൽ ഹിലാൽ ഹോസ്പിറ്റൽ മനാമ സെൻട്രലുമായി സഹകരിച്ചു കൊണ്ടു ബഹ്‌റൈനിലെ പാവപെട്ട പ്രവാസികൾക്കായി "സ്നേഹസ്പർശം" എന്നപേരിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും അവർക്കു ആവശ്യമുള്ള ഏതു സ്പെഷ്യലിസ്റ്റ് ഡോക്ടറെയും ഡിസംബർ 31 വരെ സൗജന്യമായി കാണാനും അവസരം ഉണ്ടാവും. 30 ദിനാറിനു മേൽ ചെലവ് വരുന്ന ടെസ്റ്റുകളാണ് ക്യാമ്പിൽ സൗജന്യമായി ചെയ്തത്.

രാവിലെ 7 മണിമുതൽ ഉച്ചക്ക് 1 മണിവരെ നീണ്ടു നിന്ന ക്യാമ്പിൽ 500ൽ പരം പ്രവാസി സുഹൃത്തുക്കൾ പങ്കെടുത്തു. പങ്കെടുത്ത മുഴുവൻ ആളുകൾക്കും വിറ്റാമിൻ ഡി, വിറ്റാമിൻ B12, തൈറോയ്ഡ് എന്നീ ടെസ്റ്റുകൾ വളരെയധികം സൗജന്യ നിരക്കിൽ പരിശോധിക്കാനുള്ള സൗകര്യവും, ഡിസ്‌കൗണ്ട് കാർഡുകളും ആശുപത്രി അധികൃതർ വിതരണം ചെയ്തു.

അൽ ഹിലാൽ ഹോസ്പിറ്റൽ മനാമ സെൻട്രലിൽ വച്ചു നടന്ന ചടങ്ങിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും പ്രസിഡന്റ്‌ ജോണി താമരശ്ശേരി അധ്യക്ഷത വഹിക്കുകയും ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് മെമ്പർ ബിജു ജോർജ് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയും ചെയ്തു.

കേരളീയ സമാജം ജനറൽ സെക്രട്ടറി ശ്രീ.വർഗീസ് കാരക്കൽ ആശുപത്രി പ്രതിനിധികളായ ഉണ്ണികൃഷ്ണൻ, നൗഫൽ എന്നിവരുടെ സാന്നിധ്യത്തിൽ ആശുപത്രിക്കുള്ള
ഉപഹാരം സമർപ്പിച്ചു.
വേൾഡ് മലയാളി കൌൺസിൽ സെക്രട്ടറി മോനി ഒടികണ്ടത്തിൽ, NSS വൈസ് പ്രസിഡന്റ് അനിൽകുമാർ യുകെ, കേരളീയ സമാജം എന്റർടൈൻമെന്റ് സെക്രട്ടറി റിയാസ്, സെവൻ ആർട്സ് പ്രസിഡന്റ്‌ ജേക്കബ് തേക്കുതോട്, സാമൂഹ്യ പ്രവർത്തകരായ E V രാജീവൻ, തോമസ് ഫിലിപ്പ്, മനോജ്‌ വടകര, അൻവർ നിലമ്പൂർ, മന്ഷീർ, രാജേഷ് പെരുങ്കുഴി, അസോസിയേഷൻ രക്ഷാധികാരി ഗോപാലൻ വി സി, ക്യാമ്പ് കൺവീനർമാരായ രാജീവൻ, രാജേഷ്, സുബീഷ് മടപ്പള്ളി, വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ പുതിയ പാലം, ജോയിന്റ് സെക്രട്ടറി ശ്രീജിത്ത്‌ അരകുളങ്ങര, റിഷാദ് വലിയകത്ത്, എന്റർടൈൻമെന്റ് സെക്രട്ടറി ശ്രീജിത്ത്‌ കുറിഞ്ഞാലിയോട്, മെമ്പർഷിപ്പ് സെക്രട്ടറി ജോജീഷ് മേപ്പയൂർ, ലേഡീസ് വിംഗ് സെക്രട്ടറി അസ്‌ല നിസ്സാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വികാസ്, ജാബിർ, രമേശ്‌ ബേബി കുട്ടൻ, മൊയ്‌ദീൻ പേരാമ്പ്ര , ശരത്, വൈഷ്ണവി ശരത്, റീഷ്മ ജോജീഷ്, ഷെസ്സി രാജേഷ് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.

ലേഡീസ് വിംഗ് പ്രസിഡന്റ്‌ രാജലക്ഷ്മി സുരേഷ് ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപെടുത്തി.

ബഹ്‌റൈൻ ദേശീയ ദിനത്തിൽ അന്നം തരുന്ന നാടിനു ആദരവ് അർപ്പിച്ചുകൊണ്ട് "ഗസൽ ബഹ്‌റൈൻ" പ്രവാസി കൂട്ടായ്‌മയുടെ പവിഴത്തിൻ പറുദീസ ...
17/12/2024

ബഹ്‌റൈൻ ദേശീയ ദിനത്തിൽ അന്നം തരുന്ന നാടിനു ആദരവ് അർപ്പിച്ചുകൊണ്ട് "ഗസൽ ബഹ്‌റൈൻ" പ്രവാസി കൂട്ടായ്‌മയുടെ പവിഴത്തിൻ പറുദീസ എന്ന സംഗീത ആൽബം റിലീസ് ചെയ്‌തു.

പിന്നണിയിൽ പ്രവർത്തിച്ചവർ:

Direction: Afsal Abdulla & Hariz Ekkachu
Producer : Nazar Haleemas
Music. Ismayil Thirur & Kannur Shameer
Lyrics : Ashraf Salam
Singers .. Kannur Shameer Ismayil Thirur. Rishad
Camera & Cuts : Hariz Ekkachu
Studio: Prajod Krishna Gouri Digital Bahrain
Orchestra… Rajeev Madhavan
Mixing & Mastering … Biju Rajan
Poster Design : Shanoop Shanu

Direction: Afsal Abdulla & Hariz Ekkachu Producer : Nazar Haleemas Music. Ismayil Thirur & Kannur ShameerLyrics : Ashraf Salam Singers .. Kannur Shameer I...

ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിനെ വോയിസ് ഓഫ് ട്രിവാൻഡ്രം കുടുംബസംഗമത്തിൽ ആദരിച്ചു.  KCA ഹാളിൽ വച്ച് നടന്ന വോയിസ് ഓഫ് ട്ര...
17/12/2024

ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിനെ വോയിസ് ഓഫ് ട്രിവാൻഡ്രം കുടുംബസംഗമത്തിൽ ആദരിച്ചു. KCA ഹാളിൽ വച്ച് നടന്ന വോയിസ് ഓഫ് ട്രിവാൻഡ്രം കുടുംബ സംഗമത്തിൽ അതിഥിയായി ഗ്രാൻഡ്മാസ്റ്റർ ജി എസ്സ് പ്രദീപ് സകുടുംബം പങ്കെടുത്തു .

വോയിസ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് സിബി കെ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, സെക്രട്ടറി അരവിന്ദ് സ്വാഗതം പറഞ്ഞു .ഡോക്ടർ പി വി ചെറിയാൻ , KCA പ്രസിഡന്റ് ജെയിംസ് ജോൻ , ഇ വി രാജീവ് (കൈരളി ടീവി ) അനുഷമാ പ്രശോഭ് ( വനിതാ വിഭാഗം പ്രസിഡന്റ് ), ഷാജി മുതല (ലോക കേരളം സഭ അംഗം , രാജീവ് വർമ്മ , ബഹ്‌റൈൻ ട്രാവൽ ആൻഡ് ടൂറിസം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു .മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന പരിപാടി വളരെ വിജ്ഞാന പ്രഥവും രസകരവും ആയിരുന്നു. ഗ്രാൻഡ് മാസ്റ്ററുടെ സ്വത സിദ്ധമായ നർമ്മത്തിൽ ചാലിച്ചുള്ള പ്രസംഗം വേറിട്ട ഒരു അനുഭവം സമ്മാനിച്ചു .

തിരുവനന്തപുരത്തു നിന്ന് ലോകം അറിയപ്പെടുന്ന ഗ്രാൻഡ് മാസ്റ്റർ ആയി വളർന്ന ശ്രീ ജി എസ് പ്രദീപിനെ തിരുവനന്തപുരംകാരുടെ സ്വന്തം പ്രവാസി കൂട്ടായിമയിൽ പങ്കെടുത്തതിലും എല്ലാ വേദികളിലും താനൊരു തിരുവനന്തപുരംകാരൻ ആണെന് അഭിമാനത്തോടെ പറയുകയും ചെയ്യുന്ന ഗ്രാൻഡ് മാസ്റ്റർ പുതു തലമുറക്ക് ആവേശവും മാതൃകയും ആണെന്ന് ചടങ്ങിനു നന്ദി രേഖപ്പെടുത്തി കൊണ്ട് വോയിസ് ഓഫ് ട്രിവാൻഡ്രം വൈസ് പ്രസിഡന്റ് ശ്രീ മനോജ് വർക്കല അഭിപ്രായപ്പെട്ടു

ബഹറിൻ ദേശീയ ദിനത്തോടനുബന്ധിച്ച് ആസ്റ്റർ ക്ലിനിക്  ഗുദൈബിയ  ബ്രാഞ്ചുമായി സഹകരിച്ച് FED ബഹ്‌റൈൻ ( എറണാകുളം അസോസിയേഷൻ ബഹ്‌റ...
16/12/2024

ബഹറിൻ ദേശീയ ദിനത്തോടനുബന്ധിച്ച് ആസ്റ്റർ ക്ലിനിക് ഗുദൈബിയ ബ്രാഞ്ചുമായി സഹകരിച്ച് FED ബഹ്‌റൈൻ ( എറണാകുളം അസോസിയേഷൻ ബഹ്‌റൈൻ ) സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

പ്രസിഡന്റ് വിവേക് മാത്യുവിന്റെ അധ്യക്ഷയിൽ ചേർന്ന മെഡിക്കൽ ക്യാമ്പ് ചെയർമാൻ ശ്രീ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു, സെക്രട്ടറി സ്റ്റീവൻസൺ സ്വാഗതം പറഞ്ഞു,ഡോക്ടർമാരായ അനസ് മുഹമ്മദ്, സുജാത ഭരത്, സുനിൽ സിത്താറാം, സാദിഖ് ബാബു, ഫൈസ ബാർബർ, ആശ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ തേജസ്, നഴ്സിംഗ് ഹെഡ് ഫവാസ്, ബഹ്‌റൈൻനിലേ സാമൂഹ്യ പ്രവർത്തകരായ ബദറുദ്ദീൻ പൂവാർ, മുസ്തഫ പട്ടാമ്പി, എന്നിവർ ക്യാമ്പിന് ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു,

റോയ്സ് സെബാസ്റ്റ്യൻ, സുനിൽ രാജ്, ജിജേഷ് സേവിയർ, ഐസക്, ജയേഷ് ജയൻ, അഗസ്റ്റിൻ ജെഫിൻ, കുമാരി ഐസക് എന്നിവർ മെഡിക്കൽ ക്യാമ്പ് നിയന്ത്രിച്ചു. ജോയിന്റ് സെക്രട്ടറി സുനിൽ ബാബു ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ  ജൂനിയർ വിംഗ് ബഹ്‌റൈന്റെ  ദേശീയ ദിനം  ഹൃദയസ്‌പർശിയായ ആദരവോടെ ആഘോഷിച്ചു.ഏകദേശം 4,000 വിദ്യാർത്ഥികള...
16/12/2024

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ ജൂനിയർ വിംഗ് ബഹ്‌റൈന്റെ ദേശീയ ദിനം ഹൃദയസ്‌പർശിയായ ആദരവോടെ ആഘോഷിച്ചു.

ഏകദേശം 4,000 വിദ്യാർത്ഥികളും 200 സ്റ്റാഫ് അംഗങ്ങളും പങ്കെടുത്ത പരിപാടി ഐക്യത്തിന്റെയും അഭിമാനത്തിന്റെയും സാംസ്കാരിക തനിമയുടെയും ഊർജ്ജസ്വലമായ പ്രദർശനമായിരുന്നു.

വിദ്യാർത്ഥികൾ 'അറേബ്യൻ ഓറിക്‌സ്' കാമ്പസ് ഗ്രൗണ്ടിൽ ദൃശ്യ ചാരുതയോടെ തീർത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. ബഹ്‌റൈൻ പതാകയുടെ നിറങ്ങളിൽ വസ്ത്രം ധരിച്ച കുരുന്നുകൾ രാജ്യത്തോടുള്ള തങ്ങളുടെ ബഹുമാനത്തെ പ്രതീകപ്പെടുത്തുന്ന അതിശയകരമായ ഒരു കാഴ്ചപൊലിമ സൃഷ്ടിച്ചു.

ദേശീയ ഗാനാലാപനത്തോടെയും തുടർന്ന് വിശുദ്ധ ഖുറാൻ പാരായണത്തോടെയും പരിപാടി ആരംഭിച്ചു. സ്‌കൂൾ സെക്രട്ടറി വി.രാജപാണ്ഡ്യൻ, അസി.സെക്രട്ടറി & മെമ്പർ-അക്കാദമിക്സ് രഞ്ജിനി മോഹൻ, ഇ.സി അംഗം ബിജു ജോർജ്,ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, മറ്റു അധ്യാപകർ ,വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. ബഹ്‌റൈന്റെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് പ്രതീകാത്മകമായി 53 ചുവപ്പും വെള്ളയും ബലൂണുകൾ വാനിലുയർന്നു. പ്രിൻസിപ്പൽ പമേല സേവ്യർ സ്വാഗതം പറഞ്ഞു.

1, 2, 3 ക്ലാസുകളിലെ വിദ്യാർത്ഥികൾ പരമ്പരാഗത നൃത്തങ്ങൾ അവതരിപ്പിച്ചു. രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ മനോഹരമായ പ്രതിഫലനമായിരുന്നു ഈ പ്രകടനങ്ങൾ. കാമ്പസ് തോരണങ്ങൾ, വിളക്കുകൾ എന്നിവയാൽ അലങ്കരിച്ചിരുന്നു.

തദവസരത്തിൽ ബഹ്‌റൈൻ വനിതാ ദിനത്തിന്റെ സ്മരണയ്ക്കായി വനിതാ ജീവനക്കാരെ സ്‌കൂൾ ആദരിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി,ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ ആഘോഷത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും പരിപാടി മികച്ച നിലയിൽ സംഘടിപ്പിച്ച അധ്യാപികമാരെയും അഭിനന്ദിച്ചു.

ഗുരുദേവ സോഷ്യൽ സൊസൈറ്റി ബഹ്‌റൈൻ 53മത് ദേശീയ ദിനം വിപുലമായ രീതിയിൽആഘോഷിച്ചു. രാവിലെ സൊസൈറ്റി അങ്കണത്തിൽ നടന്ന ചടങ്ങിൽ സൊസ...
16/12/2024

ഗുരുദേവ സോഷ്യൽ സൊസൈറ്റി ബഹ്‌റൈൻ 53മത് ദേശീയ ദിനം വിപുലമായ രീതിയിൽ
ആഘോഷിച്ചു.
രാവിലെ സൊസൈറ്റി അങ്കണത്തിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍ ബഹറിൻ ദേശീയ പതാക ഉയർത്തി സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ, വൈസ് ചെയർമാൻ സതീഷ് കുമാർ, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ കുട്ടികളുടെ ദേശീയ ഗാനാലാപനവും മധുര വിതരണവും ഉണ്ടായിരുന്നു.

ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ ജൂനിയർ കാമ്പസിൽ ആവേശത്തിന്റെ അലമാലകൾ തീർത്ത്  കിന്റർഗാർട്ടൻ  കായികദിനം  "കളർ സ്പ്ലാഷ് "  സീസൺ 5  ആ...
15/12/2024

ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ ജൂനിയർ കാമ്പസിൽ ആവേശത്തിന്റെ അലമാലകൾ തീർത്ത് കിന്റർഗാർട്ടൻ കായികദിനം "കളർ സ്പ്ലാഷ് " സീസൺ 5 ആഘോഷിച്ചു.

ആയിരത്തി മുന്നൂറിലേറെ കിന്റർഗാർട്ടൻ വിദ്യാർത്ഥികളും മുവ്വായിരത്തിലേറെ കാണികളും കായിക വിരുന്നിന് ദൃക്‌സാക്ഷികളായിരുന്നു.

സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് , സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഭരണ സമിതി അംഗങ്ങളായ ബോണി ജോസഫ്(ഫിനാൻസ് & ഐടി),മിഥുൻ മോഹൻ (പ്രോജക്ട്സ് & മെയിന്റനൻസ്), മുഹമ്മദ് നയാസ് ഉല്ല (ട്രാൻസ്‌പോർട്ട്), പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്‌കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ പങ്കെടുത്തു.

റിഫ ടീമിന്റെ സമർപ്പണത്തെയും വിദ്യാർത്ഥികളുടെ ശ്രദ്ധേയമായ പ്രകടനങ്ങളെയും സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് പ്രശംസിച്ചു. പരിപാടി മികച്ച വിജയമാക്കി മാറ്റുന്നതിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും നൽകിയ അചഞ്ചലമായ പിന്തുണയ്ക്ക് സെക്രട്ടറി വി രാജപാണ്ഡ്യൻ നന്ദി പറഞ്ഞു. ജൂനിയർ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.

ദേശീയഗാനത്തോടും വിശുദ്ധ ഖുർആൻ പാരായണത്തോടും കൂടിയാണ് പരിപാടി ആരംഭിച്ചത്. സ്കൂൾ ബാൻഡ് വിശിഷ്ട വ്യക്തികളെ വേദിയിലേക്ക് ആനയിച്ചു. മാർച്ച്-പാസ്റ്റിൽ സ്കൂൾ പ്രിഫെക്റ്റുകൾ, കബ്സ്, ബുൾബുൾസ്, സ്കൂൾ ബാൻഡ് എന്നിവ അണിനിരന്നു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ പരിപാടിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കി.

പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ അവരുടെ അസാധാരണമായ സ്കേറ്റിംഗ് കഴിവുകൾ പ്രദർശിപ്പിച്ച് കാണികളുടെ മനം കവർന്നു. ഹുല ഹൂപ്പർമാരുടെ അതിശയിപ്പിക്കുന്ന പ്രകടനം വിസ്മയം പകർന്നപ്പോൾ ചിയർ ലീഡർമാർ നിറഞ്ഞാടി.

വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെയും പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും ആദർശങ്ങളോടുള്ള സ്കൂളിന്റെ പ്രതിബദ്ധത കായിക ദിനത്തിൽ പ്രകടമായിരുന്നു. സ്പോർട്സ് ചുമതലയുള്ള വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ മീറ്റ് സമാപനം പ്രഖ്യാപിച്ചു.

ഓരോ കിന്റർഗാർട്ടൻ വിദ്യാർത്ഥിക്കും തിളങ്ങാനും അവരുടെ വളർന്നുവരുന്ന കഴിവുകളും കായിക പ്രേമവും പ്രകടിപ്പിക്കാനും ഈ ദിനം അവസരം നൽകി.

Address

JC Chambers, Panampilly Nagar
Kochi
682036

Alerts

Be the first to know and let us send you an email when Media Rangh posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Media Rangh:

Videos

Share