എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെതിരെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അശ്ലീല വീഡിയോ പ്രദർശിപ്പിച്ച സംഭവത്തിൽ ഉമതോമസ് മാപ്പ് പറയണമെന്ന് പ്രശസ്ത സംവിധായക വിധു വിൻസെന്റ്
എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വീഡിയോ പ്രചാരണത്തെ ന്യായീകരിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടിനെതിരെ എഐസിസി അംഗവും മഹിളാ കോൺഗ്രസ് മുൻ അഖിലേന്ത്യ സെക്രട്ടറിയുമായ സിമ്മി റോസ്‌ബെൽ ജോൺ രംഗത്ത്.
തൃക്കാക്കരയുടെ മനസ്സ് ആർക്കൊപ്പം ?
മണ്ഡലത്തിലെ വോട്ടർമാർ പറയുന്നു.
തൃക്കാക്കരയുടെ മനസ്സ് ആർക്കൊപ്പം ?
മണ്ഡലത്തിലെ വോട്ടർമാർ പറയുന്നു.
തൃക്കാക്കരകാർക്ക് മാത്രം പ്രിയപ്പെട്ടവനല്ല ഡോക്ടർ ജോ ജോസഫ് എന്നത് വ്യക്തമാക്കുന്നതാണ് തൃക്കാക്കരയിലെ ഇപ്പോഴത്തെ കാഴ്ച്ചകൾ. മണ്ഡലത്തിൽ അങ്ങോളം ഇങ്ങോളം വ്യക്തിബന്ധമുള്ള ഡോക്‌ടറെ കുറിച്ച് വൈകാരികമായി സംസാരിക്കുന്ന തമിഴ്നാട് സ്വദേശിയുടെ വാക്കുകൾ....
തൃക്കാക്കരയിൽ ബിജെപി - കോൺഗ്രസ് ധാരണ പരസ്യമായി. ബിജെപി വോട്ടുകൾ കോൺഗ്രസിന് മറിച്ച് നൽകാനുള്ള തീരുമാനം നേരത്തെ തന്നെ പുറത്ത് വന്നിരുന്നെങ്കിലും ഈ ബാന്ധവം വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. തൃക്കാക്കര മണ്ഡലത്തിലെ കോൺഗ്രസ്-ബിജെപി വോട്ട് കച്ചവട നീക്കത്തിന്റെ ഭാഗമായി കൊച്ചി കോർപ്പറേഷൻ ഉപതെരഞ്ഞെടുപ്പ് നടന്ന വാർഡിലും തൃപ്പൂണിത്തുറ നഗരസഭയിലും ബിജെപി വോട്ടുകൾ കോൺഗ്രസിന് മറിച്ച് നൽകിയിരുന്നു. ഇവിടങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ ജയിക്കുകയും കോൺഗ്രസ് വോട്ടുകൾ രണ്ടക്കം കടക്കാത്ത അവസ്ഥയുമായിരുന്നു. തുടർന്ന് തൃക്കാക്കരയിൽ ബിജെപി വോട്ടുകൾ കോൺഗ്രസിന് എന്നതും നേതൃത്വ തലത്തിൽ തീരുമാനം ആയിരുന്നു. ഈ തീരുമാനത്തിന്റെ കൂടി തുടർച്ചയിലാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി കോൺഗ്രസ് സ്ഥാനാർത്ഥി ഉമ ബിജെപി പ്
കെ പി അനിൽകുമാർ മുൻ കോൺഗ്രസ് നേതാവ് സംസാരിക്കുന്നു
കോൺഗ്രസിനെ ഇന്ന് നയിക്കുന്ന നേതാക്കൾ മുഴുവനും സ്ത്രീ പീഡന കേസിലെ പ്രതികളാണ്. കെ സി വേണുഗോപാലും, മുൻമന്ത്രി എ പി അനിൽകുമാറും, ഹൈബി ഈഡനും, അടൂർ പ്രകാശും ഉൾപ്പെടെ മുഴുവൻ ആളുകളും പീഡനകേസുകളിൽ പ്രതികളാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ടു തേടുന്ന കോൺഗ്രസ് നേതാക്കളിൽ സ്ത്രീ പീഡന കേസിൽ പ്രതികൾ അല്ലാത്തവർ ആരെല്ലാം ഉണ്ടെന്ന് കോൺഗ്രസ് നേതൃത്വം വെളിപ്പെടുത്തണം.
കെ പി അനിൽകുമാർ
മുൻ കോൺഗ്രസ് നേതാവ്
സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് ഉമ്മന്‍ചാണ്ടി; 'കേന്ദ്ര നീക്കം തടഞ്ഞ നടപടി അങ്ങേയറ്റം അഭിനന്ദനാര്‍ഹം'
കെപിപിഎല്‍ പ്രവര്‍ത്തനോദ്ഘാടന ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. എച്ച്എന്‍എല്ലിനെ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന് ഉപയോഗിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം തടഞ്ഞ സംസ്ഥാന സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
"തൃക്കാക്കരയിൽ വികസനം വരണമെങ്കിൽ ഭരണപക്ഷ എംഎൽഎ വരണം, ഒരു പ്രൊഫഷണൽ എംഎൽഎയെ ഞങ്ങൾക്ക് ആവശ്യമുണ്ട്" ടെക്കികൾക്കും പറയാനുണ്ട്.
എറണാകുളം ഡിസിസി ജനറൽ സെക്രട്ടറിയും ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ എം ബി മുരളീധരൻ കോൺഗ്രസ് വിട്ടു. തൃക്കാക്കര നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസ് പാർട്ടിയിൽ ഒരു ചർച്ചയും നടന്നില്ലെന്നും സാധാരണ പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളാതെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായതെന്നും മുരളീധരൻ പറഞ്ഞു. കുടുംബ രാഷ്ട്രീയത്തെയും സഹതാപ രാഷ്ട്രീയത്തേയും എതിർത്ത പി ടി തോമസിനോടുള്ള അനീതിയാണ് ഈ സ്ഥാനാർത്ഥി പ്രഖ്യാപണമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി എൽഡിഎഫ് വിജയത്തിനായി പ്രവർത്തിക്കുമെന്നും എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ വിജയം അനിവാര്യമാണെന്നും മുരളീധരൻ തൃക്കാക്കര സ്പീക്സിനോട് പറഞ്ഞു.
തൃക്കാക്കര ആർക്കൊപ്പം മണ്ഡലത്തിലെ വോട്ടർമാർ പറയുന്നു
തൃക്കാക്കര നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ ജോ ജോസഫിനെ കുറിച്ച് സഹപാഠികൾക്കും സുഹൃത്തുകൾക്കും പറയാനുള്ളത്.