Global Malayalam

Global Malayalam Welcome To World Of Entertainment ❤️‍🔥 Connect with Global Malayalam And Enjoy Your Browsing Time ☺️
(5)

അവതാരകൻ : "എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കാഴ്ച ന്ന് പറയുന്നത് എറണാകുളത്ത് ഹനീഫ് ക്ക(കൊച്ചിൻ ഹനീഫ)മരിച്ച് ബോഡി കൊണ്ട...
03/02/2025

അവതാരകൻ : "എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കാഴ്ച ന്ന് പറയുന്നത് എറണാകുളത്ത് ഹനീഫ് ക്ക(കൊച്ചിൻ ഹനീഫ)മരിച്ച് ബോഡി കൊണ്ട് വന്ന സമയത്ത് മമ്മൂക്കയുടെ നെഞ്ചിൽ ചാരി രാജുച്ചേട്ടന്റെ ഒരു കരച്ചില് ണ്ട്..അവിടെ നിന്നവരെല്ലാം അത് കണ്ട് കരഞ്ഞു പോയവരാണ്..എങ്ങനെയാണ് അദ്ദേഹവുമായുള്ള ആത്മബന്ധം ഓർത്തെടുക്കുന്നത്" ??

മണിയൻ പിള്ള രാജു : "മദ്രാസിലെ ഉമാ ലോഡ്ജിൽ ചാൻസ് ചോദിച്ച്..അവസരങ്ങൾക്ക് വേണ്ടി നടക്കുവാണ് ഞാനും ഹനീഫയും..എന്റെ അപ്പുറത്തെ റൂമിലാണ് ഹനീഫ താമസം..എല്ലാ ദിവസവും ഞങ്ങള് ഓരോ തമിഴ് സിനിമകൾ കാണും..എന്നിട്ട് അതിലെ സീനുകൾ ഇങ്ങനെ അനുകരിക്കും..ഹനീഫ ശിവാജി ഗണേശന്റെ റോള് ചെയ്യും,ഞാൻ നാഗേഷിന്റെയും..അന്ന് ഇറങ്ങാൻ പോകുന്ന സിനിമകളെ കുറിച്ചും അഭിനയിക്കാൻ ലഭിക്കുന്ന അവസരങ്ങളെ കുറിച്ചും ഞങ്ങൾ,ഇങ്ങനെ ചർച്ച ചെയ്തോണ്ടിരിക്കും"

"ഞാൻ അന്നും കൃത്യമായി ഭക്ഷണം കഴിക്കും..ലോഡ്ജിന്റെ അടുത്തുള്ള ചന്ദ്രഭവൻ എന്ന് പേരുള്ള ഒരു ഹോട്ടലിൽ എനിക്ക് പറ്റുണ്ട്..മരിച്ചു പോയ സംവിധായകൻ തമ്പി കണ്ണന്താനം ഇടപെട്ടാണ് അവിടെ എനിക്ക് ഈ അക്കൗണ്ട് ഉണ്ടാക്കി തരുന്നത്..ആ ഹോട്ടലിലാണ് ഞാൻ എന്നും ഭക്ഷണം കഴിക്കാൻ പോകുന്നത്..വീട്ടിൽ നിന്ന് അന്ന് മണിയോർഡർ ആയി വരുന്നത് 100 രൂപയാണ്,അന്ന് എന്റെ റൂമിന്റെ റെന്റ് തന്നെ ഒരു മാസത്തേക്ക് 45 രൂപ വരും..ഉമാ ലോഡ്ജിലെ മൂന്നാമത്തെ നിലയിലാണ് ഞാനും ഹനീഫയും താമസം..ഭയങ്കര ചൂടാണ് അവിടെ..ചൂട് മാറ്റാൻ വേണ്ടി നനഞ്ഞ തോർത്ത് കൊണ്ട് വന്ന് ഞാൻ എന്റെ കട്ടിലിൽ വിരിച്ചിടും,എന്നിട്ട് കിടക്കും..കുറച്ചു കഴിയുമ്പോ തോർത്ത് ഉണങ്ങും..ഞാൻ പിന്നേം പോയി തോർത്തിൽ വെള്ളം നനച്ചു കൊണ്ട് വരും,കട്ടിലിൽ ഇടും,കിടക്കും..ഇങ്ങനെയാണ് ഞാനും ഹനീഫയും അക്കാലത്ത് ചൂട് മാറ്റിയിരുന്നത്"

"എന്നും രാവിലെ എഴുന്നേറ്റ് ഞാൻ ചന്ദ്രഭവൻ ഹോട്ടലിലേക്ക് നടന്ന് പോകും,എന്നിട്ട് 4 ഇഡ്ഡലി കഴിക്കും..അന്ന് 50/60 പൈസയൊക്കെയേ ഇഡ്ഡലിക്ക് ഉള്ളൂ..ഉച്ചക്കും ഇത് പോലെ പോവും,ഊണ് കഴിക്കും..അന്ന് നല്ലൊരു ഊണ് കിട്ടാൻ ഒന്നരരൂപയാവും..ഒന്നരരൂപയുടെ ഊണ് എന്ന് പറഞ്ഞാൽ ഇല നിറച്ച് വിഭവങ്ങൾ ആണ്..എന്നെ പോലെയുള്ളവർക്ക് അന്നത്തെ ആശ്രയം ജനതാ മീൽസ് ആണ്..ജനത മീൽസിന് അന്ന് ഒരു രൂപയാണ് വില..ഒരു അലുമിനിയം പാത്രത്തിൽ കുറച്ച് ചോറ് തരും..പിന്നെ,സാമ്പാർ..തോരൻ..അച്ചാർ..ഇതൊക്കെയാണ് അതിൽ പ്രധാനമായും ഉണ്ടാവുക"

"അപ്പുറത്ത് ഒന്നര രൂപക്ക് വിഭവസമൃദ്ധമായ ഊണ് കഴിക്കുന്നവരെ നോക്കി നമ്മൾ ഇങ്ങനെ നിൽക്കും..അവർ പപ്പടം കടിച്ചു തിന്നുന്നതും രസമിങ്ങനെ പാത്രത്തിൽ ഒഴിച്ചു കുടിക്കുന്നതും അവിയലിൽ ഉള്ള മുരിങ്ങക്ക തിന്നുന്നതുമൊക്കെ നമ്മൾ ഇങ്ങനെ കൊതിയോടെ നോക്കി നിൽക്കും..കുറേ കഴിഞ്ഞപ്പോ എനിക്ക് എന്തോ നാണക്കേട് പോലെ തോന്നി..അന്ന് തൊട്ട് രാവിലെ മാത്രമല്ല,ഉച്ചക്കും ഞാൻ ഇഡ്ഡലി കഴിക്കാൻ തീരുമാനിച്ചു..ഇഡ്ഡലിക്ക് അന്ന് കാശും കുറവായിരുന്നു"

****

"ഹനീഫയുടെ അന്നത്തെ ഭക്ഷണം ന്ന് പറഞ്ഞാൽ പുള്ളി അഞ്ച് പൊറോട്ട വാങ്ങിക്കും,കൂടെ ഒരു ഡബിൾ ബുൾസൈയും..എന്നിട്ട് ഈ ബുൾസൈക്കകത്ത് കുറച്ച് പെപ്പറും സാൾട്ടും ഇടും..എന്നിട്ട് ഈ പൊറോട്ട അതിനകത്ത് ഇങ്ങനെ മുക്കി കഴിച്ചോണ്ടിരിക്കും..അഞ്ച് പൊറോട്ട തീരുന്നതിനനുസരിച്ച് ആ ബുൾസൈയും തീരും..ഇതാണ് പുള്ളിയുടെ ഒരു രീതി..പുള്ളി ബ്രേക്ക്ഫാസ്റ്റും ലഞ്ചും ഒരുമിച്ചാണ് കഴിക്കുക (ചിരി) ബ്രെഞ്ച് ന്നാണ് പുള്ളി അതിന് പറയുന്ന പേര്..ബ്രേക്ക് ഫാസ്റ്റും + ലഞ്ചും..ബ്രെഞ്ച്"

"ഒരു ദിവസം ഞാൻ സ്ഥിരം പോയിക്കൊണ്ടിരുന്ന ചന്ദ്രഭവൻ ഹോട്ടൽ പെയിന്റിങ്ങ് നടക്കുന്നത് കാരണം ക്ലോസ് ആക്കിയിട്ടു..എന്റേൽ ആണേൽ അന്ന് അഞ്ചിന്റെ പൈസയും ഇല്ല,വിശപ്പ് ആണെങ്കീ സഹിക്കാനും വയ്യ..ഞാൻ ഉടനെ ഹനീഫയുടെ അടുത്ത് ചെന്നിട്ട് പറഞ്ഞു"

"ഹനീഫാ..കയ്യിൽ എന്തേലും പൈസ ഉണ്ടോ..എനിക്ക് ഭക്ഷണം കഴിക്കാനാണ്"

ഹനീഫയുടെ കയ്യിൽ ഒരു ഖുറാൻ ഉണ്ട്..പുള്ളി അതിനകത്ത് സൂക്ഷിച്ചുവച്ചിരുന്ന ഒരു പത്ത് രൂപ എടുത്ത് എനിക്ക് തന്നു..ഞാൻ അപ്പോ തന്നെ പോയി ബ്രേക്ക് ഫസ്റ്റ് കഴിച്ചു വന്നു

ഉച്ച ആയപ്പോ ഞാൻ വീണ്ടും പോയി ഇഡ്ഡലി കഴിച്ചു വന്നു

ഞാൻ തിരിച്ചു വന്നപ്പോഴും ഹനീഫ അവിടെ തന്നെ ഇരിക്കുകയാണ്..ഞാൻ ചോദിച്ചു

"കഴിക്കാൻ പോകുന്നില്ലേ"

"ഓ..പോകുന്നില്ലടോ..ഇന്നെന്തോ നല്ല സുഖമില്ല..കഴിക്കുന്നില്ല" പുള്ളി പറഞ്ഞു

വൈകുന്നേരം ആയപ്പോ ഞാൻ പോയി വീണ്ടും കഴിച്ചു വന്നു..അപ്പോഴേക്കും ഹനീഫ എനിക്ക് തന്ന 10 രൂപ തീർന്നു പോയിരുന്നു..ഞാൻ സോപ്പ്..തുടങ്ങി വേറെന്തൊക്കെയോ സാധനങ്ങൾ കൂടി ആ കാശ് കൊണ്ട് വാങ്ങിച്ചിരുന്നു

വൈകുന്നേരം വന്നപ്പോ ഞാൻ വീണ്ടും ഹനീഫയെ കണ്ടു

ഞാൻ ചോദിച്ചു

"നിങ്ങള് ആഹാരം കഴിക്കാൻ പോയില്ലേ"

ഹനീഫ പറഞ്ഞൂ.

"ഇല്ലെടോ..എന്റെ കയ്യിൽ ആകെ ഉണ്ടായിരുന്ന പത്ത് രൂപയാണ് ഞാൻ തനിക്ക് എടുത്ത് തന്നത്"..!!!!!!

ഇങ്ങനത്തെ ഒരാള് മരിച്ചു ന്ന് അറിയുമ്പോ കരയാതിരിക്കാൻ പറ്റ്വോ നമുക്ക്..????

💗💗💗💗💗

ചില മനുഷ്യരുടെ ചൈതന്യം,അവരീ മണ്ണ് വിട്ട് പോയാലും നിലനിൽക്കും

ഏറ്റവും പ്രിയപ്പെട്ട ഹനീഫ് ക്ക ❤️❤️

✍️sunil waynz

Cochin Haneefa 🙏🙏🌹

മലയാളത്തിന്റെ ബാഹുബലി 😍 ഒരു വടക്കൻ വീരഗാത ഫെബ്രുവരി 7ന്..!!
03/02/2025

മലയാളത്തിന്റെ ബാഹുബലി 😍 ഒരു വടക്കൻ വീരഗാത ഫെബ്രുവരി 7ന്..!!

നവ്യ നായർ ഈ ബാലാമണിയെ നിങ്ങൾക്ക് ഇപ്പോഴും ഇഷ്ടം ഉണ്ടേൽ ലൈക്ക് ചെയ്യണേ...
03/02/2025

നവ്യ നായർ ഈ ബാലാമണിയെ നിങ്ങൾക്ക് ഇപ്പോഴും ഇഷ്ടം ഉണ്ടേൽ ലൈക്ക് ചെയ്യണേ...

'ഞാൻ, എന്റെ, പ്രൊഫെഷനിൽ സ്ഥാനം നേടിയത് ആരുടെയും റെക്കമന്റേഷൻ കൊണ്ടല്ല. അത് ഞാൻ സ്വന്തമായി നേടിയെടുത്തൊരു ജോലിയും കരിയറ...
03/02/2025

'ഞാൻ, എന്റെ, പ്രൊഫെഷനിൽ സ്ഥാനം നേടിയത് ആരുടെയും റെക്കമന്റേഷൻ കൊണ്ടല്ല. അത് ഞാൻ സ്വന്തമായി നേടിയെടുത്തൊരു ജോലിയും കരിയറുമായിരുന്നു. പക്ഷെ ഇപ്പോൾ നിർമാതാവായിരിക്കുമ്പോൾ പ്രിവിലേജ് ഒരുപാടുണ്ട്. സ്വന്തമായി ഒരു പാത വെട്ടിതെളിച്ച് മുന്നേറുന്ന പൃഥ്വിരാജ് എന്ന നടന്റെ ഭാ​ര്യ എന്ന ലേബലിലാണ് എന്നെ ഇപ്പോൾ എല്ലാവരും അറിയുന്നത്. പക്ഷെ ഇതിലും എന്റെ സ്ട്ര​ഗിളുണ്ട്. കാരണം ഞാൻ സുപ്രിയയാണെന്ന് ആളുകളെ മനസിലാക്കിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.

ആളുകൾ, എന്നെ, മറ്റൊരു വ്യക്തിത്വമായി കാണണം. അല്ലാതെ പൃഥ്വിരാജുമായി കൂട്ടികുഴക്കരുത് എന്ന് ആളുകളെ മനസിലാക്കിപ്പിക്കാനുള്ള പരിശ്രമം ഞാൻ നിരന്തരം നടത്താറുണ്ട്. അയാളുടെ ഭാര്യ, ഇയാളുടെ അമ്മ, അയാളുടെ മകൾ എന്ന ലേബലിൽ ഒന്നും അറിയപ്പെടാൻ എനിക്ക് താൽപര്യമില്ല. എനിക്ക് എന്റേതായി സ്വന്തമായൊരു പേര് ഉണ്ടാക്കി എടുക്കാനുള്ള തയ്യാറെടുപ്പിലാണ്. എനിക്ക് കോൺഫിഡൻസ് വരാൻ കാരണം എന്റെ അച്ഛനാണ്. എന്നെ കൂട്ടിലിട്ട് വളർത്തിയിട്ടില്ല എന്റെ മാതാപിതാക്കൾ. അവർ ഞാൻ സ്വന്തമായൊരു ചിറകുകൾ ഉണ്ടാക്കി പറക്കാനുള്ള ആത്മധൈര്യം പകർന്ന് തന്നവരാണ് "

- സുപ്രിയ മേനോൻ

വടക്കൻ വീരഗാത ഫെബ്രുവരി 7ന് തിയറ്ററിൽ 😍😍😍
02/02/2025

വടക്കൻ വീരഗാത ഫെബ്രുവരി 7ന് തിയറ്ററിൽ 😍😍😍

ഗബ്രിക്കൊപ്പം Thailand'ൽ ഉല്ലസിച്ച് ജാസ്മിൻ..😍❤️
31/01/2025

ഗബ്രിക്കൊപ്പം Thailand'ൽ ഉല്ലസിച്ച് ജാസ്മിൻ..😍❤️

31/01/2025

പുതിയ റൊമാന്റിക് മ്യൂസിക് വിഡിയോയുമായി ബിഗ്ഗ്‌ബോസ് പ്രണയ ജോഡികൾ അർജുനും ശ്രീതുവും 🥰❤️

ആരുടെ ഗൺ ഷൂട്ട്‌ ആണ് കിടു എന്ന് വച്ചാൽ തായേ കിട്ടുന്ന റിയാക്ഷൻസ് ഉത്തരം പറയും.. 🔥🤌 Bilal - ❤️Stephen - 😮
27/01/2025

ആരുടെ ഗൺ ഷൂട്ട്‌ ആണ് കിടു എന്ന് വച്ചാൽ തായേ കിട്ടുന്ന റിയാക്ഷൻസ് ഉത്തരം പറയും.. 🔥🤌

Bilal - ❤️
Stephen - 😮

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി സൂപ്പർ സ്റ്റാറുകൾ ചേർന്ന് ഒരു റീ റിലീസ് ചിത്രത്തിൻ്റെ ട്രെയിലർ ലോഞ്ച് 😍😍ഒരു വടക്കൻ ...
27/01/2025

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി സൂപ്പർ സ്റ്റാറുകൾ ചേർന്ന് ഒരു റീ റിലീസ് ചിത്രത്തിൻ്റെ ട്രെയിലർ ലോഞ്ച് 😍😍

ഒരു വടക്കൻ വീരഗാഥ 😍😍

Watch Now: https://youtu.be/4KRkDEJDjeg?si=U2ixRyduH4MRPA9E

ദിലീഷ് പോത്തൻ പൊളിക്കും ❤
23/01/2025

ദിലീഷ് പോത്തൻ പൊളിക്കും ❤

തൊപ്പിയോട് ഒരുത്തൻ ഇപ്പോഴത്തെ ബാങ്ക് ബാലൻസ് എത്ര എന്ന് ചോദിച്ചപ്പോൾ. അത് പറഞ്ഞ നിങ്ങൾ നെട്ടും എന്നായിരുന്നു മറുപടി. പിന്...
21/01/2025

തൊപ്പിയോട് ഒരുത്തൻ ഇപ്പോഴത്തെ ബാങ്ക് ബാലൻസ് എത്ര എന്ന് ചോദിച്ചപ്പോൾ.
അത് പറഞ്ഞ നിങ്ങൾ നെട്ടും എന്നായിരുന്നു മറുപടി.

പിന്നെ വേറെ ഒരുത്തൻ എത്ര അക്കം ഉണ്ടാകും എന്ന് ചോദിച്ചപ്പോൾ.
തൊപ്പി അതിന് മറുപടി പറഞ്ഞത് 9ഡിജിറ്റ്സ് എന്നായിരുന്നു 😑

ഏകദേശം 10കോടിക്ക് അടുത്ത് 😮
കേൾക്കുമ്പോ ചുമ്മാ തല്ള്ളുവാണ് എന്ന് വിചാരിക്കും.
ബട്ട്‌ ഇൻകം വരുന്ന പ്രൂഫ് കൂടെ കാണിച്ചപ്പോയാണ് ശെരിക്കും ഞെട്ടിയെ.

സ്ട്രീമിങ്ങിലൂടെ ആണ് മെയിൻ ആയിട്ട് ഇൻകം ജനറേറ്റ് ചെയ്യുന്നേ.
1മണിക്കൂറിൽ 250$ ഏകദേശം 20000 രൂപക്ക് മേലെ ഉണ്ടാകും.

തൊപ്പി ദിവസവും 5,8 മണിക്കൂർ സ്ട്രമിങ് ചെയ്യാറുണ്ട്. അപ്പോ ഒരു ദിവസം 1 ലക്ഷത്തിനു മേലെ സമ്പാദിക്കുന്നു 🙌

ഇവിടെ കഷ്ടപ്പെട്ട് പഠിച്ചവർക്ക് മാസത്തിൽ ആയിരിക്കും 1ലാക് ഒക്കെ സാലറി കിട്ട.

ചെറുപ്പത്തിൽ മന്ദബുദ്ധി നാട്ടുകാർ വിളിച്ച/ വീട്ടുകാർക്ക് ഭാരം ആയി മാറിയ ഒരുത്തൻ ആണ് ഇന്ന് ഇത്രേം സമ്പാദിക്കുന്നെ.

16/01/2025

തകർത്തടുക്കി ബേസിലും സൗബിനും 😍 പ്രാവിൻകൂട് ഷാപ്പ് കണ്ട് കയ്യടിച്ച് പ്രേക്ഷകരും താരങ്ങളും 🥰❤️

എല്ലാരും ഒരു ചെറിയ Detective Comedy പടം പ്രതീക്ഷിച്ചാണ് ഇരിക്കുന്നത്, പക്ഷെ ഞെട്ടിക്കും 👀Animal, Marco തുടങ്ങിയ സിനിമകളി...
15/01/2025

എല്ലാരും ഒരു ചെറിയ Detective Comedy പടം പ്രതീക്ഷിച്ചാണ് ഇരിക്കുന്നത്, പക്ഷെ ഞെട്ടിക്കും 👀

Animal, Marco തുടങ്ങിയ സിനിമകളിൽ work ചെയ്ത 2 action directors ഉണ്ട് . Main ആയുള്ള വൻ action sequences ഒകെ ഒളിപ്പിച്ചു വെച്ചിരിക്കുക ആണ് 🥵

ട്രൈലെറിൽ വെറും 2 fight കാണിച്ചുള്ളൂ, പക്ഷെ Supreme Sunder & Kalai Kingston വക കിടിലൻ Raw action setpieces പടത്തിൽ ഉണ്ട് 🤩💥 Joshua ൽ ഒകെ കിടിലൻ fight എടുത്ത Gvmന്റെ കയ്യിൽ ആണ് കിട്ടിയിരിക്കുന്നത് 👏🏻

മോദിജി അല്ലേ അത് 😱 അതും കാശ്മീരിൽ തുറന്ന ജീപ്പിൽ 😱😱
14/01/2025

മോദിജി അല്ലേ അത് 😱 അതും കാശ്മീരിൽ തുറന്ന ജീപ്പിൽ 😱😱

12/01/2025

ബോബി ചെമ്മണൂരിനെതിരെ ഹണി റോസ് കൊടുത്ത കേസിൽ അറസ്റ്റ് ചെയ്തതിനെ കുറിച്ച് ബോചെയുടെ ഡ്യൂപ്പിന് പറയാനുള്ളത് 👌

അനിഘ ❤️
11/01/2025

അനിഘ ❤️

09/01/2025

ഞാൻ ആദ്യമായി അഭിനയിച്ച സിനിമ ആണ് 🥹 സീൻ കട്ട് ചെയ്തത് സങ്കടമായി കരച്ചിൽ വന്നു 🥲💔

Address

Kochi

Website

Alerts

Be the first to know and let us send you an email when Global Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category