കായംകുളത്തെ എസ് എഫ് ഐ നോതാവായ സജിത്തിനെ 2009ല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക് മാവേലിക്കര മാവേലിക്കര അഡിഷണല്‍ ജില്ലാകോടതി 3 തടവു ശിക്ഷയും പിഴയും വിധിച്ചു.
ചിങ്ങോലിയില്‍ ആറു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു.
ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം ഒക്ടോബര്‍ 03 മുതല്‍ 13 വരെ വിപുലമായി നടക്കുമെന്ന് സംഘാടകരായ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വെന്‍ഷന്റെ ഭാരവാഹികള്‍ അറിയിച്ചു.
കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്ഷനേഴ്‌സ് അസോസിയേഷന്‍ കണ്ടല്ലൂര്‍ മണ്ഡലം വാര്‍ഷിക സമ്മേളനം നടത്തി
കോണ്‍ഗ്രസ് നേതാവ് കല്ലുമല രാജന്റെ അനുസ്മരണ സമ്മേളനം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാവേലിക്കരയില്‍ നടന്നു
കായംകുളത്തെ ദേശിയപാത നവീകരണവുമായി ബന്ധപ്പെട്ട് തനിക്കൊന്നും ചെയ്യാനില്ല എന്ന അഡ്വ.യു പ്രതിഭ എംഎല്‍എയുടെ പരസ്യ നിലപാട് തന്റെ കഴിവില്ലായ്മ തുറന്നു സമ്മതിക്കലാണെന്ന് ഡിസിസി ജനറല്‍ സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ എ പി ഷാജഹാന്‍ പറഞ്ഞു.
പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പദ്ധതികളുടെ ജില്ലാതല അവലോകന യോഗം ആലപ്പുഴയില്‍ നടത്തി.പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും വ്യക്തിഗത ആനുകൂല്യങ്ങളും സേവനങ്ങളും വേഗത്തില്‍ ലഭ്യമാക്കണമെന്നും യോഗത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പറഞ്ഞു
വള്ളികുന്നം എസ് എന്‍ ഡി പി സംയുക്ത ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഒരുമ 90 ന്റെ ഓണാഘോഷവും കുടുംബ സംഗമവും ഓണോത്സവ് 24 എന്ന പേരില്‍ എസ് എന്‍ ഡി പി സംസ്‌കൃത ഹൈസ്‌കൂളില്‍ സംഘടിപ്പിച്ചു.
മാവേലിക്കര ബിഷപ്പ് മൂര്‍ കോളജിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വജ്രജൂബിലി ആഘോഷത്തിന് വെള്ളിയാഴ്ച തുടക്കം കുറിക്കും. അന്നു മൂന്നു മണിക്ക് പൂര്‍വ വിദ്യാര്‍ത്ഥിയും സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റിസ് സി.ടി. രവികുമാര്‍ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.
മാവേലിക്കര ബിഷപ്പ് മൂര്‍ കോളജിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വജ്രജൂബിലി ആഘോഷത്തിന് വെള്ളിയാഴ്ച തുടക്കം കുറിക്കും. അന്നു മൂന്നു മണിക്ക് പൂര്‍വ വിദ്യാര്‍ത്ഥിയും സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റിസ് സി.ടി. രവികുമാര്‍ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.
കായംകുളത്തെ ന്യൂ ദേശിംഗനാട് സ്്കാന്‍സ് വലിയത്ത് ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കറ്റാനം സെന്റ് തോമസ് ആശുപത്രി, അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റല്‍ എന്നിവ സംയുക്തമായി മെഡിക്കല്‍ ക്യാമ്പും ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പും നടത്തി.
ഹരിപ്പാട് കരുതല്‍ ഉച്ചയൂണ് കൂട്ടായ്മ നടത്തിയ എത്തയ്ക്ക ചലഞ്ചിലൂടെ ലഭിച്ച തുക കൊണ്ട് മുന്ന് വയസ്സുകാരിയുടെ ശ്രവണ ശസ്ത്രക്രീയ വിജയകരമായി നടത്താനായെന്ന് കൂട്ടായ്മ ചെയര്‍മാന്‍ ഷാജി കെ ഡേവിഡ് പറഞ്ഞു
മാന്നാര്‍ പരുമല സെന്റ് ഗ്രിഗോറിയസ് ആശുപത്രിയില്‍ ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി സംവിധാനം ആരംഭിച്ചു.
മുഴുവന്‍ സമയ തൊഴിലധിഷ്ഠിത, പ്രവൃത്തിപര, സാങ്കേതിക കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിമുക്തഭടന്‍മാരുടെ കുട്ടികള്‍ക്കും ഭാര്യമാര്‍ക്കും അമാല്‍ഗമേറ്റഡ് ഫണ്ടില്‍ നിന്നും നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
പൊതുവിദ്യാഭ്യാസവകുപ്പ് കൃഷ്ണപുരം ഗവ.യു.പി എസില്‍ ദ്വിദിന സഹവാസ ക്യാമ്പ് ' സേവനം സഹജീവനം' സംഘടിപ്പിച്ചു.