Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7

  • Home
  • India
  • Kattoor
  • Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7

Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7 കാട്ടൂരിലെ വിശേഷങ്ങൾ
അറിയാനും അറിയിക്കാനും.

🌹▪️ആദരാഞ്ജലികൾ▪️🌹മനംപുരയ്ക്കൽ പേങ്ങൻ ഭാര്യ കുറുമ്പക്കുട്ടി (82) പൊഞ്ഞനം കാട്ടൂർ.സംസ്കാരം 07-04-2024 ഞായറാഴ്ച ഉച്ചയ്ക്ക് ...
07/04/2024

🌹▪️ആദരാഞ്ജലികൾ▪️🌹

മനംപുരയ്ക്കൽ പേങ്ങൻ ഭാര്യ കുറുമ്പക്കുട്ടി (82) പൊഞ്ഞനം കാട്ടൂർ.

സംസ്കാരം 07-04-2024 ഞായറാഴ്ച ഉച്ചയ്ക്ക് 1മണിക്ക്.

Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7
കാട്ടൂർ വാർത്ത 24x7
Kattoor Varthakal

ദാഹമകറ്റാന്‍ തണ്ണീര്‍ പന്തലൊരുക്കി കാട്ടൂര്‍ സർവ്വീസ് സഹകരണ ബാങ്ക്കേരളത്തിൽ വർദ്ധിച്ചു വരുന്ന വേനൽ ചൂടിനെ അതിജീവിക്കാൻ സ...
04/04/2024

ദാഹമകറ്റാന്‍ തണ്ണീര്‍ പന്തലൊരുക്കി കാട്ടൂര്‍ സർവ്വീസ് സഹകരണ ബാങ്ക്

കേരളത്തിൽ വർദ്ധിച്ചു വരുന്ന വേനൽ ചൂടിനെ അതിജീവിക്കാൻ സംസ്ഥാന സഹകരണ വകുപ്പ് നടപ്പിലാക്കുന്ന തണ്ണീര്‍ പന്തല്‍ പദ്ധതിയുടെ ഭാഗമായി കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മാര്‍ക്കറ്റ് റോഡില്‍ ആരംഭിച്ചീട്ടുളള സൗജന്യ തണ്ണീര്‍ പന്തല്‍ ബാങ്ക് പ്രസിഡന്‍റ് ജോമോന്‍ വലിയവീട്ടില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനം ഇതുവരെ അഭിമുഖീകരിക്കാത്ത അത്യുഷ്ണമാണ് അനുഭവിക്കുന്നത്. ഉഷ്ണ തരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി സാമൂഹിക ഉത്തിരവാദിത്ത്വം എന്ന നിലയിലാണ് കാട്ടൂര്‍ മാര്‍ക്കറ്റ് റോഡില്‍ തണ്ണീര്‍ പന്തല്‍ ബാങ്ക് ആരംഭിച്ചിട്ടുളളത്.

കാട്ടൂർ മാർക്കറ്റിൽ വരുന്ന നാട്ടുകാർ, മാർക്കറ്റിലെ തൊഴിലാളികൾ, സഹകാരികൾ, ബങ്കിടപാടുകാർ തുടങ്ങിയവർക്ക് തണ്ണീർ പന്തൽ ഈ കടുത്ത ചൂടിൽ ഒരാശ്വാസം ആകുമെന്ന് പ്രസിഡൻ്റ് പറഞ്ഞു. ബാങ്കിന്‍റെ തണ്ണീര്‍ പന്തലില്‍ സംഭാരം, തണുത്ത വെളളം അത്യാവശ്യം ഒ.ആര്‍.എസ് എന്നിവ കരുതിയിട്ടുണ്ട്. കൂടാതെ പൊതുവിപണിയിൽ 20 രൂപക്ക് ലഭിക്കുന്ന ഒരു ലിറ്റർ മിനറൽ വാട്ടർ 9 രൂപക്ക് ബാങ്കിൻ്റെ എല്ലാ സ്റ്റോറുകളിൽ നിന്നും ലഭിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും വേനല്‍ കാലം മുഴുവന്‍ തണ്ണീര്‍ പന്തല്‍ നിലനിര്‍ത്തുമെന്നും പ്രസിഡന്‍റ് അറിയിച്ചു. ബാങ്ക് വൈസ് പ്രസിഡൻ്റ് പ്രമീള അശോകൻ സ്വാഗതം പറഞ്ഞു. ഡയറക്ടർ മാരായ എം.ജെ.റാഫി, ഇ .എൽ. ജോസ്, ബൈജു.കെ.ബി, ഷെറിൻ തേർമഠം തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ബാങ്ക് ജീവനക്കാർ, കാട്ടൂർ മാർക്കറ്റിലെ തൊഴിലാളികൾ, സഹകാരികൾ, നാട്ടുകാർ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി ടി വി വിജയകുമാർ നന്ദി പറഞ്ഞു.

Jomon Valiyaveettil
Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7
Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7
Kattoor Varthakal

ഉയിർത്തെഴുന്നേൽപ്പിൻ്റെ സ്മരണകൾ നമ്മുടെ ജീവിതത്തിൽ പ്രതീക്ഷ നിർഭരമാക്കട്ടെ. ഏവർക്കും കാട്ടൂർ വാർത്തയുടെ ഈസ്റ്റർ ദിന ആശംസ...
31/03/2024

ഉയിർത്തെഴുന്നേൽപ്പിൻ്റെ സ്മരണകൾ നമ്മുടെ ജീവിതത്തിൽ പ്രതീക്ഷ നിർഭരമാക്കട്ടെ. ഏവർക്കും കാട്ടൂർ വാർത്തയുടെ ഈസ്റ്റർ ദിന ആശംസകൾ.
Kattoor Varthakal
കാട്ടൂർ വാർത്ത 24x7
Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7

🛑പൊഞ്ഞനത്ത് ഗതാഗത നിയന്ത്രണം🛑 പൊഞ്ഞനം എസ്.എൻ.ഡി.പി റോഡിൽ KWA പൈപ്പ് പൊട്ടിയ സ്ഥലത്ത് കോൺക്രീട്ടിങ് നടക്കുന്നതിനാൽ 2 ദിവസ...
28/03/2024

🛑പൊഞ്ഞനത്ത് ഗതാഗത നിയന്ത്രണം🛑

പൊഞ്ഞനം എസ്.എൻ.ഡി.പി റോഡിൽ KWA പൈപ്പ് പൊട്ടിയ സ്ഥലത്ത് കോൺക്രീട്ടിങ് നടക്കുന്നതിനാൽ 2 ദിവസം വാഹന ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

പൊഞ്ഞനം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കാട്ടില പീടിക റോഡിലേക്ക് തിരിഞ്ഞു രാമൻ കുളം പൂമര ചോട് വഴി പോകാവുന്നതാണ്.
എസ്.എൻ.ഡി.പി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പൂമരം ചൊട് വഴി തിരിഞ്ഞു രാമൻ കുളം വഴി പൊഞ്ഞനതേക്ക് പോകാവുന്നതാണ്.

കൺഗ്രീറ്റ് സെറ്റ് ആയി റോഡ് പൂർവ സ്ഥിതിയിൽ ആകുന്നത് വരെ യാത്രക്കാർ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കാട്ടൂർ വാർത്ത 24x7
Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7
Kattoor Varthakal

🌹▪️ആദരാഞ്ജലികൾ▪️🌹പൊഞ്ഞനം സ്വദേശി കോപ്പുള്ളി അപ്പു ഭാര്യ തങ്ക(79) മരണപ്പെട്ടു. സംസ്ക്കാരകർമ്മം ഇന്ന് 12-03-2024 ചൊവ്വാഴ്ച...
12/03/2024

🌹▪️ആദരാഞ്ജലികൾ▪️🌹

പൊഞ്ഞനം സ്വദേശി കോപ്പുള്ളി അപ്പു ഭാര്യ തങ്ക(79) മരണപ്പെട്ടു.
സംസ്ക്കാരകർമ്മം ഇന്ന് 12-03-2024 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ: അനിൽകുമാർ, അജിത,അനിത.
മരുമക്കൾ: സ്മിത, ബാലൻ, സുരേഷ്.

കാട്ടൂർ വാർത്ത 24x7
Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7
Kattoor Varthakal

ഹോമിയോ ഡിസ്പെൻസറി ഉദ്ഘാടനം ചെയ്തു.🟦➖➖➖➖➖➖🔵➖➖➖➖➖🟦സംസ്ഥാന സർക്കാർ കാട്ടൂർ ഗ്രാമപഞ്ചായത്തിലേക്ക് അനുവദിച്ച ഹോമിയോ ഡിസ്പെൻസറ...
07/03/2024

ഹോമിയോ ഡിസ്പെൻസറി ഉദ്ഘാടനം ചെയ്തു.
🟦➖➖➖➖➖➖🔵➖➖➖➖➖🟦

സംസ്ഥാന സർക്കാർ കാട്ടൂർ ഗ്രാമപഞ്ചായത്തിലേക്ക് അനുവദിച്ച ഹോമിയോ ഡിസ്പെൻസറിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് ഓൺലൈനിലൂടെ നിർവഹിച്ചു. ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പ്രൊഫ:കെ. അരുണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ലളിത ബാലൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.വി. എം കമറുദ്ദീൻ സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രഹി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എൻ.സി.രമഭായ്, പി .എസ് അനീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അമിതാ മനോജ് ആശുപത്രിക്ക് സ്ഥലം വിട്ടു നൽകിയ മാളിയേക്കൽ പുള്ളി പറമ്പിൽ കുടുംബത്തിലെ പ്രതിനിധി ജോണി മാളിയേക്കൽ എന്നിവ സംസാരിച്ചു.

11 -3 -2024 മുതൽ ഹോമിയോ ഡിസ്പെൻസറി പ്രവർത്തിക്കും. രാവിലെ 9 മണിക്ക് രണ്ടുമണിക്കും ഇടയിലാണ് പ്രവർത്തന സമയം.
Kattoor Gramapanchayat
Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7
കാട്ടൂർ വാർത്ത 24x7
Kattoor Varthakal

07/03/2024

💐വനിതാ ദിന ആശംസകൾ💐
Kattoor Varthakal
കാട്ടൂർ വാർത്ത 24x7
Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7

കാട്ടൂർ പഞ്ചായത്ത് പതിനാലാം വാർഡിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെയും കാട്ടൂർ പഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായി പണിതീർത...
07/03/2024

കാട്ടൂർ പഞ്ചായത്ത് പതിനാലാം വാർഡിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെയും കാട്ടൂർ പഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായി പണിതീർത്ത വലക്കഴ നോർത്ത് റോഡ് ഉദ്ഘാടനം ബഹുമാനപ്പെട്ട തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഷീലാ അജയഘോഷ് നിർവഹിച്ചു.

കാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി .എം കമറുദ്ദീൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ശ്രീമതി അമ്പുജ രാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് ചെയർമാൻ ശ്രീമതി എൻ.സി രാമ ഭായ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. എസ് അനീഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.വാർഡ് മെമ്പർമാരായ ഇ.എൽ ജോസ്, മോളി പീയൂസ്, സ്വപ്ന ജോർജ് എന്നിവർ പങ്കെടുത്തു.
കാട്ടൂർ വാർത്ത 24x7
Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7
Kattoor Varthakal

🌹▪️നിര്യാതനായി▪️🌹കാട്ടൂർ നെടുമ്പുര കൊരട്ടിപ്പറമ്പിൽ  കുഞ്ഞു മുഹമ്മദ്  ഹാജിയുടെ മകൻ ഉമ്മർ (ഉഷസ് ) 75 വയസ്സ് ഇന്ന്  രാവിലെ...
02/03/2024

🌹▪️നിര്യാതനായി▪️🌹

കാട്ടൂർ നെടുമ്പുര കൊരട്ടിപ്പറമ്പിൽ കുഞ്ഞു മുഹമ്മദ് ഹാജിയുടെ മകൻ ഉമ്മർ (ഉഷസ് ) 75 വയസ്സ് ഇന്ന് രാവിലെ രാജഗിരി ആശുപത്രിയിൽ വച്ച് മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു.

ഭാര്യ: കൂരിക്കുഴിപുതിയ വീട്ടിൽ വേണ്ടർ മൊയ്‌ദീൻ മകൾ ഷംല ഉമ്മർ മക്കൾ: ഷബ്‌ന ഹാഷിം (ദുബായ്), ഷമ ജെബി (U S A), മുഹമ്മദ്‌ ഷിറാസ് (സൗദി) .
മരുമക്കൾ: ഹാഷിം മരക്കാർ, ജെബി മുഹമ്മദ്‌, ഇഫ്ന ഷിറാസ്.

കബറടക്കം വൈകീട്ട് 5 മണിക്ക് നെടുമ്പുര ജുമാത്തു പള്ളി കബർസ്ഥാനിൽ നടത്തുന്നു.
Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7
കാട്ടൂർ വാർത്ത 24x7
Kattoor Varthakal

🟥 മലഞ്ചരക്ക് കള്ളൻ പിടിയിൽ 🟥കേരളത്തിലുടനീളം മലഞ്ചരക്ക് കടകളിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ ജാതി, കുരുമുളക്, അടക്ക എന്ന...
29/02/2024

🟥 മലഞ്ചരക്ക് കള്ളൻ പിടിയിൽ 🟥

കേരളത്തിലുടനീളം മലഞ്ചരക്ക് കടകളിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ ജാതി, കുരുമുളക്, അടക്ക എന്നിവ രാത്രിയിൽ കടകളുടെ പൂട്ട് പൊളിച്ച് മോഷണം നടത്തി വന്നിരുന്ന പോലീസിന് തലവേദന ആയ കള്ളൻ പിടിയിൽ.

കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ വർഷം ജൂൺ മാസം 80000 രൂപയുടെ ജാതി പത്രിക മോഷണം നടത്തിയിരുന്നു. വിരലടയാളം ലഭിച്ചതിൽ പോലീസിന്റെ ലിസ്റ്റിൽ ഉള്ള ബാദുഷ 32, S/O കുഞ്ഞുമോൻ, തിണ്ടിയത്ത് വീട്, വാടാനപ്പിള്ളി ബീച് റോഡ്, വാടാനപ്പിള്ളി എന്നയാളുടെ ആണ് എന്ന് മനസ്സിലായിരുന്നു. എറണാകുളം ഭാഗത്ത് ലോഡ്ജിൽ താമസിച്ചിരുന്ന ഇയാൾ സ്വന്തം വീട്ടിൽ വന്നിരുന്നില്ല. വാട്സ്ആപ്പ് call മാത്രമാണ് വിളിച്ചിരുന്നത്. അത് കൊണ്ട് ഇയാളുടെ ലൊക്കേഷൻ അറിയാനും പോലീസിന് ബുദ്ധിമുട്ട് ആയിരുന്നു. ഈ അടുത്ത് ഇയാൾ അപൂർവം ഉപയോഗിക്കുന്ന ഫോൺ നമ്പർ കിട്ടുകയും ഇയാളുടെ ലൊക്കേഷൻ പോലീസിന് ലഭിക്കുകയും ചെയ്തിരുന്നു. പക്ഷെ ഒരു സ്ഥലത്തും അധിക സമയം ഇയാൾ തങ്ങിയിരുന്നില്ല. സ്കൂട്ടറിൽ ആണ് സഞ്ചരിച്ചിരുന്നത്. പകൽ സഞ്ചരിച്ചു ഷോപ്പുകൾ നോട്ടം ഇട്ട് വക്കും. രാത്രിയിൽ വന്ന് പൂട്ട് പൊളിച്ച് സാധനങ്ങൾ ചാക്കിൽ കെട്ടി സ്കൂട്ടറിൽ വച്ചു കൊണ്ട് പോകുന്നതാണ് രീതി. പിന്നീട് ഇരിങ്ങാലക്കുട, മാള, തിരുവനന്തപുരം എന്നിങ്ങനെ പല പല കടകളിൽ കൊണ്ട് പോയി കുറച്ചു വീതം കൊടുത്തു പണം വാങ്ങുകയാണ് പതിവ്. അടിമാലിയിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ കുരുമുളക് മോഷണം നടത്തിയതിൽ ഇയാൾ കോയമ്പത്തൂർ പോകും വഴി കസബ യിൽ വച്ച് അടിമാലി പോലീസ് പിടിക്കുകയായിരുന്നു.

നിരവധി സമാന കേസ്സുകളിൽ പ്രതിയാണ് ഇയാൾ. വാടാനപ്പിള്ളി കാരനായ ഇയാളെ ഇന്നലെ കാട്ടൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങി താണിശ്ശേരിയിൽ കൊണ്ട് പോയി തെളിവെടുപ്പ് നടത്തിയിരുന്നു. കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജസ്റ്റിൻ ന്റെ നേതൃത്വത്തിൽ SI സുജിത്ത്, SI ഹബീബ്, ASI ശ്രീജിത്ത്‌, SCPO ധനേഷ്, CPO ജിതേഷ് GSCPO ജോയ്മോൻ, CPO കിരൺ, അഭിലാഷ്, ശ്യാം എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7
കാട്ടൂർ വാർത്ത 24x7
Kattoor Varthakal

🌹▪️ആദരാഞ്ജലികൾ▪️🌹കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി ലതയുടെ അച്ഛൻ തറവളപ്പിൽ ചക്കൻ മകൻ വേലായുധൻ (75) അല്പം മുൻപ് മരണ...
27/02/2024

🌹▪️ആദരാഞ്ജലികൾ▪️🌹

കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി ലതയുടെ അച്ഛൻ തറവളപ്പിൽ ചക്കൻ മകൻ വേലായുധൻ (75) അല്പം മുൻപ് മരണപ്പെട്ടു.

സംസ്കാരം നാളെ 28-02-2024 ബുധൻ രാവിലെ 9.30ക്കു വീട്ടുവളപ്പിൽ.
കാട്ടൂർ വാർത്ത 24x7
Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7
Kattoor Varthakal
Kattoor Varthakal

പൊഞ്ഞനം പൂരം മോഹോത്സവം ഇന്ന് 21-02-2024 മൂന്നാം ദിവസം പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ.Kattoor Vartha 24x7 - ...
21/02/2024

പൊഞ്ഞനം പൂരം മോഹോത്സവം ഇന്ന് 21-02-2024 മൂന്നാം ദിവസം പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ.
Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7
കാട്ടൂർ വാർത്ത 24x7
Kattoor Varthakal

🎉പൊഞ്ഞനം പൂര മഹോത്സവം🎉പൊഞ്ഞനം പൂര മഹോത്സവം ഫെബ്രുവരി 19 മുതൽ 26 വരെ അതിവിപുലമായ പരിപാികളോടെ ആഘോഷമായ് കൊണ്ടാടുന്നു. ഏവരെയ...
14/02/2024

🎉പൊഞ്ഞനം പൂര മഹോത്സവം🎉

പൊഞ്ഞനം പൂര മഹോത്സവം ഫെബ്രുവരി 19 മുതൽ 26 വരെ അതിവിപുലമായ പരിപാികളോടെ ആഘോഷമായ് കൊണ്ടാടുന്നു. ഏവരെയും സ്വാഗതം ചെയ്യുന്നു..

Ponjanam Bhagavathy Temple
Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7
Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7
Kattoor Varthakal

🌹▪️ആദരാഞ്ജലികൾ▪️🌹കാട്ടൂർകടവ് കരാഞ്ചിറ കൈതാരത്ത് പരേതനായ ഫ്രാൻസിസ് ഭാര്യ നിർമ്മല (74) നിര്യാതയായി.സംസ്കാര ചടങ്ങുകൾ 14-02-...
13/02/2024

🌹▪️ആദരാഞ്ജലികൾ▪️🌹

കാട്ടൂർകടവ് കരാഞ്ചിറ കൈതാരത്ത് പരേതനായ ഫ്രാൻസിസ് ഭാര്യ നിർമ്മല (74) നിര്യാതയായി.

സംസ്കാര ചടങ്ങുകൾ 14-02-2024 ബുധനാഴ്ച രാവിലെ 10നൂ കരാഞ്ചിറ സെൻ്റ്. സേവിയേഴ്‌സ് പള്ളി സെമിത്തേരിയിൽ.
Kattoor Varthakal
കാട്ടൂർ വാർത്ത 24x7
Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7

__________________________________🟥 നാളെ സമ്പൂര്‍ണ കടമുടക്കം 🟥 __________________________________നാളെ നടക്കുന്ന കേരള വ്യ...
12/02/2024

__________________________________

🟥 നാളെ സമ്പൂര്‍ണ കടമുടക്കം 🟥
__________________________________

നാളെ നടക്കുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാര സംരക്ഷണ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് മുഴുവന്‍ കടകളും അടഞ്ഞുകിടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നയിക്കുന്ന യാത്രയുടെ സമാപനത്തോടനുബന്ധിച്ച് അഞ്ചു ലക്ഷം വ്യാപാരികള്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.

വര്‍ധിപ്പിച്ച ട്രേഡ് ലൈസന്‍സ്, ലീഗല്‍ മെട്രോളജി ഫീസുകള്‍ പിന്‍വലിക്കുക, ട്രേഡ് ലൈസന്‍സിന്റെ പേരില്‍ അന്യായമായ പിഴ ചുമത്തുന്നത് നിര്‍ത്തുക, അശാസ്ത്രീയമായ പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടുന്നത് അവസാനിപ്പിക്കുക, സംസ്ഥാനത്ത് വാടക നിയന്ത്രണ നിയമ നിര്‍മാണം നടത്തുക, ആംനസ്റ്റി സ്‌കീം നടപ്പിലാക്കുക, മാലിന്യ സംസ്‌കരണത്തിന്റെ പേരിലുള്ള അപ്രായോഗിക നടപടികള്‍ പിന്‍വലിക്കുക, കടകളില്‍ പൊതുശൗചാലയങ്ങള്‍ ഉണ്ടാക്കണമെന്നും, പൊതുവേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കണമെന്നും ഉള്‍പ്പെടെ അപ്രായോഗികമായ ഉത്തരവുകള്‍ പിന്‍വലിക്കുക, വികസനത്തിന്റെ പേരില്‍ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കുക, വഴിയോര കച്ചവടം നിയമം മൂലം നിയന്ത്രിക്കുക, വ്യവസായ സംരക്ഷണ നിയമം ആവിഷ്‌കരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ചെറുകിട വ്യാപാരികള്‍ നടത്തുന്ന കടയടപ്പ് സമരത്തിന് വിവിധ സംഘടനകള്‍ നിലവില്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സമരത്തിന്റെ വിജയത്തിന് വേണ്ടി എല്ലാവരും സഹകരിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
Kattoor Varthakal
Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7
കാട്ടൂർ വാർത്ത 24x7

🔵ഒരുമയോടെ ഒരേ ദിവസം ഒന്നിച്ച് 5 കോടി🔵ഒരു ദിവസം ഒന്നിച്ച് അഞ്ച് കോടി നിക്ഷേപ സമാഹരണ പദ്ധതി ഉദ്ഘാടനം ചെയ്തു. 44-ാമത് നിക്ഷ...
09/02/2024

🔵ഒരുമയോടെ ഒരേ ദിവസം ഒന്നിച്ച് 5 കോടി🔵

ഒരു ദിവസം ഒന്നിച്ച് അഞ്ച് കോടി നിക്ഷേപ സമാഹരണ പദ്ധതി ഉദ്ഘാടനം ചെയ്തു. 44-ാമത് നിക്ഷേപ സമാഹരണം വിജയിപ്പിക്കുന്നതിന്‍റെ ഭാഗമായി കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കിയ ഒരുമയോടെ ഒരേ ദിവസം ഒന്നിച്ച് അഞ്ച് കോടി എന്ന പദ്ധതി പ്രകാരം 08/02/2024 തിയ്യതിയില്‍ ബാങ്ക് സമാഹരിച്ച 5.23 കോടി രൂപ നിക്ഷേപ സമാഹരണത്തിന്‍റെ ഉദ്ഘാടനം മുകുന്ദപുരം സഹകരണ സംഘം അസ്സിസ്റ്റന്‍റ് രജിസ്ട്രാര്‍ ജനറല്‍ ബ്ലിസ്സണ്‍ ഡേവീസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് ജോമോന്‍ വലിയവീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.

ബാങ്ക് ആദ്യമായി നടത്തുന്ന നിക്ഷേപ സദസ്സിലൂടെ ഒരു ദിവസം കൊണ്ട് 5 കോടിയിലധികം രൂപ സമാഹരിക്കുവാന്‍ സാധിച്ചുവെന്നും ആയത് ബാങ്കിനെ കുറിച്ച് ജനങ്ങള്‍ക്കിടയിലുളള മതിപ്പിന്‍റെ തെളിവാണെന്നും സഹകരണ ബാങ്കുകളിലൂടെയുളള നിക്ഷേപം നല്‍കുക വഴി അതാത് പ്രദേശത്തെ പ്രാദേശിക വികസനത്തിനുളള എല്ലാവിധ സാഹചര്യങ്ങളുമാണ് നിക്ഷേപകര്‍ ഒരുക്കുന്നതെന്ന് പ്രസിഡന്‍റ അഭിപ്രായപ്പെട്ടു. നിക്ഷേപ സമാഹരണ യജ്ഞത്തില്‍ മുകുന്ദപുരം താലൂക്കില്‍ ആദ്യമായി ലക്ഷ്യം കൈവരിച്ച കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെ ഉദ്ഘാടകന്‍ അസ്സിസ്റ്റന്‍റ് രജിസ്ട്രാര്‍ ജനറല്‍ ബ്ലിസ്സണ്‍ ഡേവീസ് അഭിനന്ദിച്ചു.

സഹകരണ മേഖലയിലുളള നിക്ഷേപങ്ങള്‍ സുരക്ഷിതമാണെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ആയതിനുളള എല്ലാ ക്രമീകരണങ്ങളും സഹകരണ വകുപ്പ് ഏറ്റെടുത്ത് നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിറ്റ് ഇന്‍സ്പെക്ടര്‍ സ്മിനി, സെയില്‍ ആഫീസര്‍ സുവീഷ്, ഡയറക്ടര്‍മാരായ എം.ജെ.റാഫി, മധുജ ഹരിദാസ്, രാജന്‍ കുരുമ്പേപറമ്പില്‍, ബൈജു.കെ.ബി, രാജേഷ് കാട്ടിക്കോവില്‍, പി.പി.ആന്‍റണി, ഇ.എല്‍.ജോസ്സ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്‍റ് പ്രമീള അശോകന്‍ സ്വാഗതവും സെക്രട്ടറി ടി.വി. വിജയകുമാര്‍ നന്ദിയും പറഞ്ഞു.
Jomon Valiyaveettil
Kattoor Varthakal
കാട്ടൂർ വാർത്ത 24x7
Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7

🌾പൊന്ന് വിളയിച്ച് കാട്ടൂർ തെക്കും പാടം🌾കാട്ടൂരിന്റെ നെല്ലറയായ കാട്ടൂർ  തെക്കും പാടത്തു കൊയ്ത്തുത്സവം നടത്തി.  ഇത്തവണ വൈറ...
07/02/2024

🌾പൊന്ന് വിളയിച്ച് കാട്ടൂർ തെക്കും പാടം🌾

കാട്ടൂരിന്റെ നെല്ലറയായ കാട്ടൂർ തെക്കും പാടത്തു കൊയ്ത്തുത്സവം നടത്തി. ഇത്തവണ വൈറ്റില 2 എന്ന ഇനമാണ് കുറച്ചിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷിയിറക്കിയത് . നല്ല വിളവ് ഉണ്ടായി എന്ന് കർഷകരും, കൃഷി ഓഫീസറും അഭിപ്രായപെട്ടു.!
Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7
Kattoor Varthakal

കാട്ടൂർ പഞ്ചായത്തിൽ   ആധുനിക സൗകര്യങ്ങളോടെ മിനിസിവിൽ സ്റ്റേഷൻ നിർമ്മിക്കാനായി  10 കോടി.Kattoor Vartha 24x7 - കാട്ടൂർ വാർ...
06/02/2024

കാട്ടൂർ പഞ്ചായത്തിൽ ആധുനിക സൗകര്യങ്ങളോടെ മിനിസിവിൽ സ്റ്റേഷൻ നിർമ്മിക്കാനായി 10 കോടി.
Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7
Kattoor Varthakal

മീഡിയ വൺ ലിറ്റിൽ സ്കോള൪ പരീക്ഷയിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാന൦ നേടി പൊഞ്ഞനം പൂമരചോടിന് അടുത്ത്  താമസിക്കുന്ന കണ്ണൻ മകൾ നവ...
04/02/2024

മീഡിയ വൺ ലിറ്റിൽ സ്കോള൪ പരീക്ഷയിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാന൦ നേടി പൊഞ്ഞനം പൂമരചോടിന് അടുത്ത് താമസിക്കുന്ന കണ്ണൻ മകൾ നവമി ചന്ദ്ര.
എടത്തിരുത്തി സെന്റ് ആനീസ് കോൺവെന്റ് വിദ്യാർഥിയാണ്.
അഭിനന്ദങ്ങൾ..
Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7
കാട്ടൂർ വാർത്ത 24x7
Kattoor Varthakal

🌹▪️ആദരാഞ്ജലികൾ▪️🌹ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ മുതിർന്ന നേതാവും, കാട്ടൂർ ഗ്രാമ പഞ്ചായത്തിൻ്റെ മുൻ പ്രസിഡൻ്റ്മായിരുന്ന ശ്രീമ...
31/01/2024

🌹▪️ആദരാഞ്ജലികൾ▪️🌹

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ മുതിർന്ന നേതാവും, കാട്ടൂർ ഗ്രാമ പഞ്ചായത്തിൻ്റെ മുൻ പ്രസിഡൻ്റ്മായിരുന്ന ശ്രീമതി. ആനി ആൻ്റണി നിര്യാതയായി.

അനുശോചനം രേഖപ്പെടുത്തുന്നു; ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.🌹🙏🌹

Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7
കാട്ടൂർ വാർത്ത 24x7
Kattoor Varthakal

🌹▪️ആദരാഞ്ജലികൾ▪️🌹കടവിൽ ഗോപാലൻ മകൻ ഗോപിനാഥൻ(60) ചേലക്കത്തറ, പൊഞ്ഞനം,കാട്ടൂർ നിര്യാതനായി.സംസ്കാരം 31/1/2024 ബുധൻ രാവിലെ 10...
31/01/2024

🌹▪️ആദരാഞ്ജലികൾ▪️🌹

കടവിൽ ഗോപാലൻ മകൻ ഗോപിനാഥൻ(60) ചേലക്കത്തറ, പൊഞ്ഞനം,കാട്ടൂർ നിര്യാതനായി.

സംസ്കാരം 31/1/2024 ബുധൻ രാവിലെ 10 മണിക്ക് ഇരിഞ്ഞാലക്കുട മുക്തിസ്ഥാനിൽ.
Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7
കാട്ടൂർ വാർത്ത 24x7
Kattoor Varthakal
Kattoor Varthakal

🌹▪️ആദരാഞ്ജലികൾ▪️🌹കാട്ടൂർ പോംപൈ സെൻ്റ് മേരീസ് ഹൈ്കൂളിനൂ പുറകു വശം താമസിക്കുന്ന ചിറമ്മൽ ചാക്കോരു മകൻ ദേവസ്സി (73) (ഡേവിസ്)...
29/01/2024

🌹▪️ആദരാഞ്ജലികൾ▪️🌹

കാട്ടൂർ പോംപൈ സെൻ്റ് മേരീസ് ഹൈ്കൂളിനൂ പുറകു വശം താമസിക്കുന്ന ചിറമ്മൽ ചാക്കോരു മകൻ ദേവസ്സി (73) (ഡേവിസ്) നിര്യാതനായി.

സംസ്കാര കർമങ്ങൾ 30-01-2024 ചൊവ്വാഴ്ച രാവിലെ 11നു് എടത്തിരുത്തി പരിശുദ്ധ കർമ്മലമാത ഫൊറോന പള്ളി സെമിത്തേരിയിൽ.
കാട്ടൂർ വാർത്ത 24x7
Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7

കാട്ടൂർ: Pompei St. Mary's High School, Kattoor  യിലെ Nostalgia 74 Batch ന്റെ Golden Jubilee ആഘോഷം വാടച്ചിറ തേജസ്‌ ഹാളിൽ...
28/01/2024

കാട്ടൂർ: Pompei St. Mary's High School, Kattoor യിലെ Nostalgia 74 Batch ന്റെ Golden Jubilee ആഘോഷം വാടച്ചിറ തേജസ്‌ ഹാളിൽ വിപുലമായി കൊണ്ടാടി. ശ്രീ ഗുണവർദ്ധൻ IAS ആഘോഷം ഉൽഘാടനം ചെയ്‌തു.

Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7
കാട്ടൂർ വാർത്ത 24x7
Kattoor Varthakal

🌹▪️നിര്യാതയായി▪️🌹കാട്ടൂർ: മുസ്ലിയാരൂ പറമ്പിൽ മുസമ്പിൽ ഹുസൈൻ രാജാ ഭാര്യ സാജിദ (58).  മരണപ്പെട്ടു. ഖബറടക്കം രാവിലെ 10.30ന്...
28/01/2024

🌹▪️നിര്യാതയായി▪️🌹

കാട്ടൂർ: മുസ്ലിയാരൂ പറമ്പിൽ മുസമ്പിൽ ഹുസൈൻ രാജാ ഭാര്യ സാജിദ (58). മരണപ്പെട്ടു.

ഖബറടക്കം രാവിലെ 10.30ന് കാട്ടൂർ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ. മക്കൾ.മുഹമ്മദ് മിറാഷ്, മുഹമ്മദ് മൻസൂർ. മരുമകൾ. ഷഹ്മ.

കാട്ടൂർ വാർത്ത 24x7
Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7
Kattoor Varthakal

കാട്ടൂർ സെൻറ് മേരീസ് ദേവാലയത്തിലെ പരിശുദ്ധ കന്യാമറിയത്തിന്റെയും സെബസ്ത്യാനോസിന്റെയും തിരുനാളിനോടനുബന്ധിച്ച് തിരുനാൾ കമ്മ...
27/01/2024

കാട്ടൂർ സെൻറ് മേരീസ് ദേവാലയത്തിലെ പരിശുദ്ധ കന്യാമറിയത്തിന്റെയും സെബസ്ത്യാനോസിന്റെയും തിരുനാളിനോടനുബന്ധിച്ച് തിരുനാൾ കമ്മിറ്റി ഒരുക്കിയ സപ്ലിമെന്റിന്റെ പ്രകാശനം വികാരി ഫാ.പയസ് ചെർപ്പണത്ത് നിർവഹിക്കുന്നു.

Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7
Kattoor Varthakal

Address

Ponjanam Bhagavathy Temple
Kattoor
680702

Website

Alerts

Be the first to know and let us send you an email when Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7:

Videos

Share


Other Kattoor media companies

Show All