എല്ലാവർക്കും എന്റെ നല്ല നമസ്ക്കാരം
ഞാൻ ചെറിയൊരു സാമ്പത്തിക സംരംഭം ആരംഭിച്ചിരിക്കുകയാണ്.
വിജയകരമായി പ്രവർത്തിച്ച് മുന്നോട്ട് പോകുവാൻ പ്രാർത്ഥിക്കണമെന്ന് ഹൃദയത്തിന്റെ ഭാഷയിൽ അപേക്ഷിക്കുന്നു....ഒപ്പം സംരംഭത്തെ കുറിച്ച് നിങ്ങൾക്ക് പരിചയപെടുത്തുന്നു.
പലിശ രഹിത കുറി
₹1000/- യുടെ 20 തവണ സ്കീം
(എല്ലാ മാസവും 1-ാം തിയ്യതി ₹1000/- വെച്ച് അടയ്ക്കുക)
വിളി-കുറി
നറുക്ക്-കുറി
മെച്ച്യൂരിറ്റി-കുറി
എന്നീ 3 തരം സ്കീമുകളിൽ നിന്ന് നിങ്ങൾക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കാവുന്നതാണ്. Rules & Regulations
വാട്ട്‌സാപ് ഗ്രൂപ്പ്
▪ ഗ്രൂപ്പിന്റെ പേരോ ഡി.പി യോ മാറ്റാൻ പാടുള്ളതല്ല.
▪ ഗ്രൂപ്പിൽ യാതൊരുവിധ ഗ്രീറ്റിംഗ്സ്സോ വിഷസ്സോ വാർത്തകളോ അയക്കാൻ പാടില്ല.
▪ ഗ്രൂപ്പിൽ യാതൊരുവിധ ഫോർവേഡ് മെസ്സേജുകളോ ചിത്രങ്ങളോ അയക്കുന്നത് പ്രോൽസാഹിപ്പിക്കുന്നതല്ല.
▪ ഗ്രൂപ്പിൽ നിന്ന് മുൻകൂട്ടി അനുവാദം വാങ്ങാതെ ലെഫ്റ്റ് ചെയ്യാൻ പാടുള്ളതല്ല.
▪ കുറിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും മറ്റും മാത്രം ഗ്രൂപ്പ് ഉപയോഗപെടുത്തുക. (വീഴ്ച്ച വരുത്തുന്ന പക്ഷം ചേറിയ രീതിയിലുള്ള സർവീസ് ചാർജ്ജ് ഈടാക്കുന്നതായിരിക്കും* , കടം പറച്ചിൽ അനുവദിക്കുകയില്ല)
▪എല്ലാ മാസവും 3-ാം തിയ്യതി ആയിരിക്കും നറുക്കെടുപ്പ്/ലേലം.
▪തിരഞ്ഞെടുത്ത സ്കീം മാറ്റാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കേണ്ടതാണ്.
നിക്ഷേപങ്ങൾ തിരിച്ച് നിങ്ങളുടെ കൈകളിൽ എത്തുന്ന രീതി
▪ ആദ്യം വിളി കുറിക്കർക്ക് പണം ആവിശ്യമാണെങ്കിൽ കൊടുക്കും (ഒന്നിലധികം വിളിക്കുറിക്കാർക്ക് ആവിശ്യമെങ്കിൽ ലേലത്തിൽ വെക്കും)
▪ ശേഷം നറുക്ക് കുറിക്കാരിൽ താല്പര്യമുള്ളവരുടെ പേര് മുൻകൂട്ടി ചോദിച്ചു മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ നറുക്കെടുപ്പ് നടത്തും (പേരുകൾ എഴുതി നറുകെടുക്കുന്ന വീഡിയോ ഗ്രൂപ്പിൽ ഇടുന്നതായിരിക്കും)
▪ മെച്ച്യൂരിറ്റി കുറിക്കാർക്ക് 20-ാം മാസം മാത്രമെ പണം പിൻവലിക്കാനാവു.
വിളി-കുറി
▪20 മാസം കൊണ്ട് അടയ്ക്കേണ്ട തുകയുടെ 95% (₹19000/-) 2-ാം മാസം മുതൽ വിളിക്കാവുന്നതാണ്.
▪ഒന്നിലധികം ആളുകൾക്ക് തുക മുൻകൂട്ടി വേണമെങ്കിൽ ലേലത്തിൽ വെക്കുന്നതായിരിക്കും (Online auction)
▪ബാക്കി വരുന്ന തുക സർവീസ് ചാർജ്ജ് ഈടാക്കുന്നതായിരിക്കും.
നറുക്ക്-കുറി
▪എല്ലാ മാസവും നറുക്കെടുപ്പിലൂടെ ഒരാളെ തിരഞ്ഞെടുത്ത് മുഴുവൻ തുകയും മുൻകൂട്ടി നൽകുന്നതായിരിക്കും.
▪₹750/- സർവീസ് ചാർജ്ജ് ഈടാക്കുന്നതായിരിക്കും.
മെച്ച്യൂരിറ്റി-കുറി
▪20 - ാം മാസം മുഴുവൻ തുകയം 1.25% സർവീസ് ചാർജ്ജിൽ വലിയൊരു തുക (₹19750/-) കൈപറ്റാവുന്നതാണ്.
*General Rule No.1-ൽ പറഞ്ഞ സർവീസ് ചാർജ്ജുകൾ ഇപ്രകാരം :
3 മുതൽ 5-ാം തിയ്യതി വരെ ₹100/-
5 മുതൽ 10-ാം തിയ്യതി വരെ ₹250/-
10 മുതൽ 15-ാം തിയ്യതി വരെ ₹500/-
15 തിയ്യതിക്ക് ശേഷം Dishonour ആകും (അതുവരെ അടച്ച തുക ₹1000/- ഫൈൻ ഈടാക്കി തിരിച്ചു നൽകുന്നതായിരിക്കും)
എന്ന്
ജുനൈദ് അഹ്‌മദ്
(Finance Consultant)
9567711243