RJ SooraJ

RJ SooraJ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from RJ SooraJ, Video Creator, Kannur.

UAE Golden Visa Holder
From Kannur living In Doha
Radio Jockey
Influencer
Business Promotor
Overseas Movie Distributor

Youtube Channel : YouTube.com/rjsooraj നാമധേയം : സൂരജ്.
ഭൂജാതനായിട്ട് : 26 വർഷങ്ങൾ കടന്നിരിക്കുന്നൂ...!!
ദേശം : കേരളത്തിന്റെ വടക്കുഭാഗത്ത് കണ്ണൂർ എന്ന പ്രദേശത്തിന്റെ കിഴക്കുഭാഗം ചേർന്ന മലയോര മേഖലയായ ശ്രീകണ്ഠപുരം.
പിതാവ് : ശ്രീ ജനാർദ്ദനൻ മാസ്റ്റർ ,പ്രധാനാധ്യാപകനാണ്...
മാതാവ് :

ശ്രീമതി രാധാമണി , അധ്യാപികയാണ്
സഹോദരൻ : സായൂജ് , ബിരുദ വിദ്യാർത്ഥിയാണെന്ന് അവൻ പറയുന്നു..!!
തൊഴിൽ : പലപല പണികൾ... കഴിഞ്ഞ അഞ്ചു വര്ഷങ്ങള്ക്കിടെ ചെയ്ത പണികൾ നിരത്തുന്നു...
1 സൂപ്പർ വൈസർ , റിലയൻസ് (ഒരു ദിവസം രാവിലെ ജോയിൻ ചെയ്തു , ഉച്ചക്ക് രാജി വെച്ചു. കാരണം നമ്മക്ക് പറ്റിയ പണിയല്ല...!!
2 ടെക്‌നീഷ്യൻ , വി ഗാർഡ് (മൂന്നു ദിവസം ജോലി ചെയ്തു... ശമ്പളമായി മൂന്നു ദിവസത്തെ ഉച്ചയൂണും പൊരിച്ച മത്തിയും മാത്രം കൈപ്പറ്റി രാജി വച്ച്‌ വീട്ടിലേക്കു വന്നു..കാരണം നമ്മക്ക് പറ്റിയ പണിയല്ല...!!)
3 ശ്രമിക്കാൻ തയാറാണെങ്കിൽ ജോലികൾ നമുക്ക് ചുറ്റും നിരവധി ഉണ്ടെന്നു തെളിയിച്ചുകൊണ്ട് ഒരാഴ്ചക്കുള്ളിൽ മൂന്നാം ജോലിയിൽ പ്രവേശിച്ചു.. ഏഷ്യാനെറ്റ് റേഡിയോ ബെസ്റ്റ് എഫ് എം അവതാരകനായിട്ട്...!! ജോലി ഇഷ്ടമായി... പക്ഷേ മൂന്നുമാസത്തിനുള്ളിൽ രാജി വെച്ചു.. കാരണം.. ശമ്പളം കുറവ് , മറ്റൊരു ജോലി കിട്ടി....
4 ജീവിതത്തിലെ മനോഹര ജോലിയിൽ പ്രവേശിക്കുന്നു കണ്ണൂർ റേഡിയോ മാംഗോ ആർ ജെ സൂരജായി പരിണമിക്കുന്നു...!! സുഖ ജീവിതം... സന്തോഷ ജോലി... പഞ്ചാരയടിയും കഥപറയലും പാട്ടുകളും ആഘോഷവുമായി ചിത്രം സിനിമ പോലെ ജീവിതം വർണ്ണാഭമായി മുന്നോട്ട്...!! ഒരു വർഷം കഴിഞ്ഞു രാജി വെച്ചു .. കാരണം ഒന്നുമില്ല...!! ഒരു വട്ട്..!!
5 ഒരാഴ്ചക്കുള്ളിൽ അടുത്ത ജോലിയിലേക്ക് അദ്ധ്യാപകൻ..!!! അതും കോളേജ് ലക്ച്ചറർ..!! പൊളിച്ച്..!! സ്വന്തം പ്രായമുള്ള പിള്ളേരുടെ കൂടെ ആഘോഷം...!!! ജോലി തുടങ്ങി രണ്ടാഴ്ചക്കുള്ളിൽ തിരികെ റേഡിയോ മാംഗോയിലേക്ക് പാർട് ടൈം ആർ ജെ ആയി വരുന്നു...!! ജീവിതം ബഹു രസം ഉച്ചവരെ പിള്ളേരെ പഠിപ്പിക്കുന്നു ഉച്ചകഴിഞ്ഞാൽ കണ്ണൂരിനോട് കിന്നരിക്കുന്നു...കഥപറയുന്നു... സന്തോഷം ഉച്ചസ്ഥായീഭാവത്തിൽ ...!! ഒരു വർഷം കഴിയുന്നു... ഒരേ ദിവസം രണ്ടു ജോലിയും രാജി വെക്കുന്നു..!! കാരണം ഒന്നുമില്ല... വീണ്ടും വട്ട് വന്നു...!!

6 ലോകത്തിലെ ഏറ്റവും സുന്ദരമായ രണ്ടു ജോലിയും കളഞ്ഞു മൂന്നു മാസം ഒരു പണിയും ഇല്ലാതെ വീട്ടിൽ ഇരിക്കുന്നു.... നാട്ടിൽ തെണ്ടി നടക്കുന്നു...!! അതും ആസ്വാദ്യകരമായിരുന്നു.... അമ്മയും അച്ഛനും എന്റെ ചങ്കാണ്...!! നല്ല ഫുഡ്... ഒരു പണിയും എടുക്കണ്ട .. ഇടക്ക് പശുവിനു പുല്ലെടുത്ത്‌ കൊടുക്കുക... വെള്ളം കൊടുക്കുക...!!

7 അത്യാഗ്രഹം മൂക്കുന്നു.... കാശു വാരണം എന്ന ചിന്ത മണലാരണ്യത്തിലേക്ക് പറപ്പിക്കുന്നു..!! സൗദി അറേബ്യായിൽ എത്തുന്നു ആടുജീവിതത്തിലെ നജീബിനേക്കാൾ വല്യ സ്വപ്നങ്ങളുമായി...!!! അത്യാഗ്രഹം ആപത്ത് എന്ന പഴംചൊല്ല് തിരുത്താതിരിക്കാനാവും ഞാൻ വന്ന ജോലി ..ഇല്ല.!!! തേരാപാരാ നടന്നു .നാലുമാസം.. ജോലിയില്ല കൂലിയില്ല...!!

8 വീണ്ടും മൈക്ക് രക്ഷകനാകുന്നു.... ആദ്യത്തെ ഒരു വേദിയിൽ അവതാരകനായി കയറുന്നു... മലയാളത്തിന്റെ പ്രിയ കവി മുരുകൻ കാട്ടാക്കടയോടോപ്പം ...!! പിന്നെ നിരവധി വേദികൾ... ഒടുവിൽ ഒരു കമ്പനിയുടെ വേദിയിലെത്തുന്നു.... കാലം കാത്ത് വെച്ചത് പോലെ അതേ കമ്പനിയിൽ ജോലിക്ക് കേറുന്നു... കമ്പനി ദോഹയിലേക്ക് വിടുന്നു.... ജോലിയും കൂടെ വേദികളും സന്തോഷം നിറഞ്ഞ ജീവിതവുമായി വര്ഷം പിന്നിട്ട മുന്നോട്ട് പോകുന്നു.... :) നല്ലത് വരട്ടെ.. എനിക്കും നിങ്ങൾക്കും.....

Address

Kannur

Telephone

+97450562850

Website

http://t.me/rjsoorajofficial

Alerts

Be the first to know and let us send you an email when RJ SooraJ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to RJ SooraJ:

Share

Category


Other Video Creators in Kannur

Show All