Sreekandapuram Vision

Sreekandapuram Vision വാർത്തകൾ,വിശേഷങ്ങൾ, അറിയിപ്പുകൾ നിങ്ങളുടെ വിരൽത്തുമ്പിലേക്ക് ഞങ്ങളിലൂടെ

ശ്രീകണ്ഠപുരം നഗരസഭ ഫെസ്റ്റ് 'ശ്രീലയം 2024 ' ആരംഭിച്ചു. അമ്യൂസ്മെന്റ് പാർക്ക്, ഫാമിലി ഗൈം, ഫുഡ് കോർട്ട്, പുസ്തകമേള, കലാപര...
20/12/2024

ശ്രീകണ്ഠപുരം നഗരസഭ ഫെസ്റ്റ് 'ശ്രീലയം 2024 ' ആരംഭിച്ചു.
അമ്യൂസ്മെന്റ് പാർക്ക്, ഫാമിലി ഗൈം, ഫുഡ് കോർട്ട്, പുസ്തകമേള, കലാപരിപാടികൾ, സാംസ്കാരികോത്സവം എന്നിവ
2024ഡിസം: 20 മുതൽ 2025 ജനുവരി 5 വരെ ശ്രീകണ്ഠപുരത്ത് നടക്കും.
പ്രവർത്തന സമയം എല്ലാ ദിവസവും വൈകുന്നേരം നാലു മണി മുതൽ

ശ്രീലയം 24 ശ്രീകണ്ഠപുരം നഗരസഭ സാംസ്‌കാരിക ഉത്സവത്തോടനുബന്ധിച്ചുള്ള അമ്യുസ്മെന്റ് പരിപാടി ആരംഭിച്ചു. ഡോ കെ വി ഫിലോമിന ഉദ്...
20/12/2024

ശ്രീലയം 24 ശ്രീകണ്ഠപുരം നഗരസഭ സാംസ്‌കാരിക ഉത്സവത്തോടനുബന്ധിച്ചുള്ള അമ്യുസ്മെന്റ് പരിപാടി ആരംഭിച്ചു. ഡോ കെ വി ഫിലോമിന ഉദ്ഘാടനം ചെയ്തു. കെ ശിവദാസൻ, ജോസഫീന വര്ഗീസ്, പി പി ചന്ദ്രങ്ങധൻ, വി പി നസീമ, കെ വി കുഞ്ഞിരാമൻ മാസ്റ്റർ, എം വി ഷീന, ബേബിച്ചൻ ചിരപ്പുറത് തുടങ്ങിയവർ സംബന്ധിച്ചു.

ജിനേഷ് കാളിയാനി, സതീശൻ കാഞ്ഞിരിക്കൽ എന്നിവർക്ക് എ.സി.വർക്കി പുരസ്കാരം  പയ്യാവൂർ: ദേശീയ കർഷക ദിനാചരണത്തോടനുബന്ധിച്ച്  ഫാർ...
20/12/2024

ജിനേഷ് കാളിയാനി, സതീശൻ കാഞ്ഞിരിക്കൽ എന്നിവർക്ക് എ.സി.വർക്കി പുരസ്കാരം

പയ്യാവൂർ: ദേശീയ കർഷക ദിനാചരണത്തോടനുബന്ധിച്ച് ഫാർമേഴ്സ് ഫെഡറേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിലുള്ള പ്രഥമ എ.സി.വർക്കി പുരസ്കാരത്തിന് യുവ കർഷകരായ കണ്ണൂർ ചന്ദനക്കാംപാറ സ്വദേശി ജിനേഷ് കാളിയാനിയും, ചെറുപുഴ സ്വദേശി സതീശൻ കാഞ്ഞിരിക്കലും അർഹരായി.
പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് കാർഷിക മേഖലയിലെ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് നൽകുന്നത്. മന്നം ജയന്തി ദിനമായ ജനുവരി രണ്ടിന് കോട്ടയത്താണ് അവാർഡ് വിതരണം നടക്കുക. എൻഡിഎ ചെയർമാൻ കെ.സുരേന്ദ്രൻ, കേരളകോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ എന്നിവർ പങ്കെടുക്കുമെന്ന് അവാർഡ് നിർണയ കമ്മിറ്റി അംഗങ്ങളായ കുര്യാക്കോസ് താന്നിയ്ക്കൽ, എം.സി.ജോസ്, ജേക്കബ് മേലേടത്ത്, ആനന്ദൻ, കരീം മാനന്തവാടി, സുഭാഷ് കൊയിലാണ്ടി, എന്നിവർ അറിയിച്ചു.

ക്ഷേമ പെൻഷൻ മുകളിൽ നിന്ന് താഴേക്ക് പിടിക്കണം ജോസ് ചെമ്പേരിനിയമവിരുദ്ധമായി കൈപ്പറ്റിയക്ഷേമ പെൻഷൻ തിരിച്ചു പിടിക്കുന്നത് ത...
20/12/2024

ക്ഷേമ പെൻഷൻ മുകളിൽ നിന്ന് താഴേക്ക് പിടിക്കണം ജോസ് ചെമ്പേരി

നിയമവിരുദ്ധമായി കൈപ്പറ്റിയക്ഷേമ പെൻഷൻ തിരിച്ചു പിടിക്കുന്നത് തുടങ്ങേണ്ടത് പാർട് ടൈം സ്വീപ്പർമാരിൽ നിന്നല്ല മേലേത്തട്ടിൽ ഉള്ളവരിൽ നിന്നായിരിക്കണമെന്ന് കേരള കോൺഗ്രസ്(എം) നേതാവ് ജോസ് ചെമ്പേരി പറഞ്ഞു. പാർട് ടൈം സ്വീപ്പർമാർ വയറ്റിപ്പിഴപ്പിനു വേണ്ടി ജോലി ചെയ്യുന്നവരാണ്. അതുകൊണ്ട് അവർ കൈയ്യിട്ടു വാരണമെന്നല്ല അനർഹമായത് അവരിൽ നിന്നും തിരിച്ചു പിടിക്കണം. എന്നാൽ തിരിച്ചു പിടുത്തം മുകളിൽ നിന്നു തുടങ്ങിയാണ് സർക്കാർ മാതൃക കാണിക്കേണ്ടതെന്ന് ജോസ് ചെമ്പേരി പറഞ്ഞു.

കാട്ടാള വനനിയമം പിൻവലിക്കണം: രാഷ്ട്രീയ കിസാൻ മഹാസംഘ്  പയ്യാവൂർ: ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന പൗരൻ്റെ അവകാശങ്ങളും ഡി.കെ....
20/12/2024

കാട്ടാള വനനിയമം പിൻവലിക്കണം: രാഷ്ട്രീയ കിസാൻ മഹാസംഘ്

പയ്യാവൂർ: ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന പൗരൻ്റെ അവകാശങ്ങളും ഡി.കെ. ബസു Vs സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാൾ എന്ന കേസിൻ്റെ വിധിന്യായത്തിൽ സുപ്രീം കോടതി അറസ്റ്റ് സംബന്ധിച്ച് പുറപ്പെടുവിച്ച മാർഗനിർദ്ദേങ്ങളും പൂർണ്ണമായി ലംഘിച്ചും പൗരാവകാശം നിഷേധിച്ചും പോലീസിനേക്കാൾ കൂടുതൽ അധികാരങ്ങൾ ഫോറസ്റ്റ് ജീവനക്കാർക്ക് നൽകി സംസ്ഥാന വനം വകുപ്പ് തയാറാക്കിയ 1961ലെ വനം നിയമ ഭേദഗതി പൂർണമായും തള്ളിക്കളയണമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് ആവശ്യപ്പെട്ടു. കാട്ടാള വനംഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കമ്മിറ്റി ആരംഭിച്ച സംസ്ഥാന തല പ്രക്ഷോഭം മാനന്തവാടി ഡിഎഫ്ഒ ഓഫീസിനു മുന്നിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എസ്ഐ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥൻ മാത്രമേ അറസ്റ്റ് ചെയ്യാൻ പാടുള്ളു എന്ന നിയമം മാറ്റിക്കൊണ്ട് ഏതൊരു ബീറ്റ് ഫോറസ്റ്റ്കാർക്ക് പോലും ആരേയും എവിടെ വച്ചും അറസ്റ്റു ചെയ്യാം എന്ന നിയമം കൊണ്ടുവരുന്നത് ഫോറസ്റ്റ്കാർക്ക് ഇഷ്ടമില്ലാത്ത കർഷക കരേയും സാധാരണക്കാരേയും കള്ളക്കേസിൽ കുടുക്കാൻ സാഹചര്യമൊരുക്കും. ഇത് അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 2019 ഡിസംബർ മാസം ഇതേ കരട് ബില്ല് കൊണ്ടുവന്നപ്പോൾ ശക്തമായ കർഷക പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ച ശേഷം ഇപ്പോൾ 5 വർഷം കഴിഞ്ഞ് അതേ ബില്ല് കൊണ്ടുവരുന്നത് ആരെ തൃപ്തിപ്പെടുത്താനാണെന്ന് സർക്കാർ വ്യക്തമാക്കണം. നിർദ്ദിഷ്ട കരട് വനം ഭേദഗതി നിയമത്തിനെതിരെ രാഷ്ട്രീയ കിസാൻ മഹാ സംഘ് സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൻ്റെ ഉദ്ഘാടന ചടങ്ങിൽ ആർകെഎംഎസ് സംസ്ഥാന കൺവീനർ പി.ജെ ജോൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ ബേബി നെട്ടനാനി, കൺവീനർമാരായ സണ്ണി തുണ്ടത്തിൽ, എ.സി.തോമസ്, എഫ്ആർഎഫ് സംസ്ഥാന കൺവീനർ എ.എൻ മുകുന്ദൻ, കർഷക ഐക്യവേദി സംസ്ഥാന ചെയർമാൻ ജെയിംസ് പന്ന്യാംമാക്കൽ, ജോസഫ് വടക്കേക്കര, സ്വപ്ന ആൻ്റണി, ടോമി തോമസ്, വർഗീസ് പള്ളിച്ചിറ, ഗർവാസീസ് കല്ലുവയൽ, വിദ്യാധരൻ വൈദ്യർ, രാധാക്യഷ്ണൻ, വർഗീസ് വൈദ്യർ, കെ.വി.ജോയി എന്നിവർ പ്രസംഗിച്ചു.

ഭിന്നശേഷി കലാമേള  സംഘടിപ്പിച്ചു  ചെമ്പേരി: ഏരുവേശി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി കലാമേള 'മിന്...
20/12/2024

ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു

ചെമ്പേരി: ഏരുവേശി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി കലാമേള 'മിന്നാമിന്നിക്കൂട്ടം' ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹനൻ മൂത്തേടൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മധു തൊട്ടിയിൽ മുഖ്യ പ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈല ജോയി, ആരോഗ്യ, വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൗളിൻ തോമസ്, മുൻ പ്രസിഡൻ്റ് ടെസി ഇമ്മാനുവൽ, വാർഡ് മെംബർമാരായ ജോയി ജോൺ, ഏബ്രഹാം കാവനാടിയിൽ, പി.വി.കമലാക്ഷി, ജയശ്രീ ശ്രീധരൻ, ഷീജ ഷിബു ജെസ്റ്റിൻ സഖറിയാസ്, ഐസിഡിഎസ് സൂപ്പർവൈസർ നളിനമ്മ, മാത്യു തുമ്പേലാട്ട്, അങ്കണവാടി വർക്കർ ബിന്ദു ഡൊമനിക് എന്നിവർ പ്രസംഗിച്ചു. സാമൂഹ്യനീതി വകുപ്പ് റിട്ട.സീനിയർ സൂപ്രണ്ട് ടി.ടി.സെബാസ്റ്റ്യൻ ക്ലാസ് നയിച്ചു. തുടർന്ന് ഭിന്നശേഷിക്കാരുടെ വിവിധയിനം കലാപരിപാടികളും നടന്നു

*Daily 69/- മാറ്റി വെച്ചാൽ മോഹിച്ച ഫോൺ കയ്യിലിരിക്കും**24Month Easy EMI**0 Down Payment* *കൂടുതൽ വിവരങ്ങൾക്ക് വിളിക്കു: ...
20/12/2024

*Daily 69/- മാറ്റി വെച്ചാൽ മോഹിച്ച ഫോൺ കയ്യിലിരിക്കും*

*24Month Easy EMI*
*0 Down Payment*

*കൂടുതൽ വിവരങ്ങൾക്ക് വിളിക്കു: 9110400200*

*വാട്സ്ആപ്പ് ചെയ്യൂ:💬https://wa.me/919110400200*

ശ്രീകണ്ഠപുരം നഗരസഭ  കേരളോൽസവം 2024 കലാ സാഹിത്യ മൽസരങ്ങൾ ഇരിക്കൂർ എം എൽ എ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു കേരള സംസ്ഥാന ...
20/12/2024

ശ്രീകണ്ഠപുരം നഗരസഭ കേരളോൽസവം 2024 കലാ സാഹിത്യ മൽസരങ്ങൾ ഇരിക്കൂർ എം എൽ എ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും,ശ്രീകണ്ഠപുരം നഗരസഭയും സംയുക്തമായി നടത്തുന്ന കേരളോൽസവം 2024 കലാ, സാഹിത്യ മൽസരങ്ങൾ ഇരിക്കൂർ എം.എൽ എ അഡ്വ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു . നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം ഗവ.ഹൈസ്ക്കൂളിൽ നടന്ന കലാ സാഹിത്യ മത്സരങ്ങളോടെ ഈ വർഷത്തെ കേരളോത്സവത്തിന് സമാപനം കുറിക്കുകയാണ് .
കേരളോത്സവങ്ങൾ ഗ്രാമത്തിൻ്റെ കൂട്ടായ്മകൾ വർദ്ധിപ്പിക്കുന്ന ഇടങ്ങളാണെന്നും യുവജനങ്ങൾ അത് പരമാവധി ഉപയോഗപ്പെടുത്തണമെന്നും സജീവ് ജോസഫ് എം.എൽ.എ. ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. വൈസ് ചെയർമാൻ കെ ശിവദാസൻ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി.പി ചന്ദ്രാംഗദൻ മാസ്റ്റർ , ജോസഫീന വർഗീസ്,ത്രേസ്യാമ്മ മാത്യു, വി.പി നസീമ, വർഗീസ്, കൗൺസിലർ കെ വി കുഞ്ഞിരാമൻ, കെ.വി ഗീത, നഗര സഭ പി എച്ച് ഐ സതീശൻ കെ വി, തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഡിസംബർ 3 മുതൽ 14 വരെ നടത്തിയ കലാ, കായിക, സാഹിത്യ മത്സരങ്ങളിൽ നിരവധി പേർ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു.

MEGA SALEX-MAS & NEWYEAR OFFEROFFER VALID FROM DEC 16th TO JAN 4thShalimar StoresA House of Home AppliancesPookkoth Kott...
19/12/2024

MEGA SALE

X-MAS & NEWYEAR OFFER

OFFER VALID FROM DEC 16th TO JAN 4th

Shalimar Stores

A House of Home Appliances

Pookkoth Kottaram Complex, Pookkoth Street Junction & K.V Complex, Bus Stand- Taliparamba

Ph: 9895 202395, 7356 052248

മീനാക്ഷിക്കുട്ടി അമ്മ ചെങ്ങളായി : കോയാടൻ കോറോത്ത് മീനാക്ഷിക്കുട്ടി അമ്മ (93 ) അന്തരിച്ചു.സംസ്കാരം വീട്ടുവളിൽ നടന്നു.സഹോദ...
19/12/2024

മീനാക്ഷിക്കുട്ടി അമ്മ

ചെങ്ങളായി : കോയാടൻ കോറോത്ത് മീനാക്ഷിക്കുട്ടി അമ്മ (93 ) അന്തരിച്ചു.

സംസ്കാരം വീട്ടുവളിൽ നടന്നു.

സഹോദരി പരേതയായ കാർത്ത്യായനി അമ്മ , സഹോദരൻ പരേതനായ കോയാടൻ കോറോത്ത് ബാലൻ നമ്പ്യാർ ,
സഞ്ചയനം ഞായറാഴ്ച രാവിലെ .

ചോയ്സ് മാളിൽ 👇   ഡെയിലി മാർട്ട് ഹൈപ്പർ മാർകറ്റിൽ 👇
19/12/2024

ചോയ്സ് മാളിൽ 👇
ഡെയിലി മാർട്ട് ഹൈപ്പർ മാർകറ്റിൽ 👇

ഡിസംബർ 21 ന് ആരംഭിക്കുന്ന   SSLC റിവിഷൻ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു.8,9 ,+2 സയൻസ് ക്ലാസുകളും നടന്നുവരുന്നുണ്ട്. എല...
19/12/2024

ഡിസംബർ 21 ന് ആരംഭിക്കുന്ന
SSLC റിവിഷൻ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു.

8,9 ,+2 സയൻസ് ക്ലാസുകളും നടന്നുവരുന്നുണ്ട്. എല്ലാ വിഷയങ്ങളിലും (8,9 ,SSLC,+1,+2 സയൻസ്) Individual/Personal Tuition available ആണ്.

അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്
Contact: +91 8606793169

ശ്രികണ്ഠപുരം ഉണ്ണിമിശിഹാ തീർത്ഥാടന ദൈവാലയത്തിൽ തിരുനാളിന് തുടക്കം ക്കുറിച്ച് ഇടവക വികാരി ഫാ ജോസഫ് മഞ്ചപിള്ളിൽ കൊടിയേറ്റ്...
19/12/2024

ശ്രികണ്ഠപുരം ഉണ്ണിമിശിഹാ തീർത്ഥാടന ദൈവാലയത്തിൽ തിരുനാളിന് തുടക്കം ക്കുറിച്ച് ഇടവക വികാരി ഫാ ജോസഫ് മഞ്ചപിള്ളിൽ കൊടിയേറ്റ് കർമ്മം നിർവഹിക്കുന്നു

യൂത്ത് കോൺഗ്രസ്‌ കലണ്ടർ പ്രകാശനവും ആദരിക്കലുംചെമ്പേരി: യൂത്ത് കോൺഗ്രസ്‌ ഏരുവേശി മണ്ഡലം കമ്മിറ്റി സൗജന്യമായി വിതരണം ചെയ്യ...
19/12/2024

യൂത്ത് കോൺഗ്രസ്‌ കലണ്ടർ പ്രകാശനവും ആദരിക്കലും

ചെമ്പേരി: യൂത്ത് കോൺഗ്രസ്‌ ഏരുവേശി മണ്ഡലം കമ്മിറ്റി സൗജന്യമായി വിതരണം ചെയ്യുന്ന കലണ്ടർ കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ വിജിൽ മോഹനൻ, വൈസ് പ്രസിഡന്റ്‌ മഹിത മോഹൻ, ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ പ്രിൻസ് പി.ജോർജ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ചെമ്പേരി വ്യാപാരഭവൻ ഹാളിൽ നടന്ന ചടങ്ങിൽ
വിവിധ മേഖലകളിൽ മികവ് നേടിയ പ്രതിഭകൾക്ക് ആദരവും നൽകി. മികച്ച അധ്യാപക അവാർഡ് ജേതാവ്
ഷൈനി മാത്യു കാരാമയിൽ, കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് മെംബർ
സൂര്യ അലക്സ്‌ കടൂക്കുന്നേൽ, പ്രശസ്ത ഗായിക
ആൻഡ്രിയ മനോജ്‌ വഞ്ചിപ്പാറയിൽ, ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് മത്സരാർത്ഥി
ടെൽസി ബെന്നി പരിന്തിരിക്കൽ, ഇരിക്കൂർ നിയോജക മണ്ഡലം യൂത്ത് കെയർ ജനറൽ സെക്രട്ടറി
ആൽബിൻ അറയ്ക്കൽ എന്നിവരെയാണ് ആദരിച്ചത്.

ബിസിനസ്സ് അക്കൗണ്ടിംഗ് മേഖലയിൽ ഒരു മികച്ച പ്രൊഫഷണലാകാൻ VIBES, യൂണിവേഴ്സിറ്റി അംഗീകൃത ഡിപ്ലോമ കോഴ്സ്.💠100% Practical Trai...
19/12/2024

ബിസിനസ്സ് അക്കൗണ്ടിംഗ് മേഖലയിൽ ഒരു മികച്ച പ്രൊഫഷണലാകാൻ VIBES, യൂണിവേഴ്സിറ്റി അംഗീകൃത ഡിപ്ലോമ കോഴ്സ്.

💠100% Practical Training
💠In-campus office to understand the functioning of manufacturing, trading and service oriented firms, import and export houses, government departments, local bodies and banks.
💠Training provided by expert professionals on GST, GULF VAT, INCOME TAX, EPF, ESI
👉തൊഴിലാണ് ലക്ഷ്യമെങ്കിൽ ശ്രീ ശങ്കരാചര്യ...!!
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധസപ്പെടാം ☎️
096055 77555

വൈദ്യുതി നിരക്ക്  വർധനക്കെതിരെകോൺഗ്രസ് മാർച്ച് ഇരിക്കൂർ: കെപിസിസിയുടെ നിർദ്ദേശപ്രകാരം കേരള സർക്കാരിന്റെ വൈദ്യുതി നിരക്ക്...
19/12/2024

വൈദ്യുതി നിരക്ക് വർധനക്കെതിരെ
കോൺഗ്രസ് മാർച്ച്

ഇരിക്കൂർ: കെപിസിസിയുടെ നിർദ്ദേശപ്രകാരം കേരള സർക്കാരിന്റെ വൈദ്യുതി നിരക്ക് വർധനവിനെതിരെ കോൺഗ്രസ് ഇരിക്കൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ
പെരുവളത്ത്പറമ്പിൽ നിന്ന് ഇരിക്കൂർ കെഎസ്ഇബി ഓഫിസിലേക്ക്‌
പ്രതിഷേധ മാർച്ചും ധർണയും നടത്തി.
കെപിസിസി മെംബർ പി.സി.ഷാജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എ.എം.വിജയൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി ബേബി തോലാനി, മൈനോരിറ്റി കോൺഗ്രസ് കണ്ണൂർ ജില്ലാ ചെയർമാൻ കെ.ആർ.അബ്ദുൽ ഖാദർ, കെ.കെ.ഷഫീഖ്, ഇ.കെ.കുര്യൻ, ടോമി ജോസഫ്, കുര്യാക്കോസ് മണപ്പാടത്ത്, അസൈനാർ, അഗസ്റ്റിൻ വേങ്ങക്കുന്നേൽ, പ്രിൻസ് പി.ജോർജ്, പി.കോമള
എന്നിവർ പ്രസംഗിച്ചു.

നീന്തൽ പരിശീലകനെ ആദരിച്ചു നെല്ലിക്കുറ്റി: സെന്റ് അഗസ്റ്റിൻസ്  ഹൈസ്കൂളിൽ നീന്തൽ പരിശീലകനും സംസ്ഥാനതല മത്സരങ്ങളിൽ വിജയിയുമ...
19/12/2024

നീന്തൽ പരിശീലകനെ ആദരിച്ചു

നെല്ലിക്കുറ്റി: സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ നീന്തൽ പരിശീലകനും സംസ്ഥാനതല മത്സരങ്ങളിൽ വിജയിയുമായ സാവിയോ ഇടയാടിയിലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.മാത്യു ഓലിയ്ക്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ സിബി ഫ്രാൻസിസ്, പിടിഎ പ്രസിഡൻ്റ് സൈജു ഇലവുങ്കൽ, മദർ പിടിഎ പ്രസിഡന്റ് റീന സജി, സ്കൂൾ സീനിയർ അസിസ്റ്റന്റ് മജി മാത്യു, വിദ്യാരംഗം കൺവീനർ കെ.സി.ലിസി, സ്റ്റാഫ് സെക്രട്ടറി ബിജു എം.ദേവസ്യ എന്നിവർ പ്രസംഗിച്ചു. നീന്തൽ മത്സരത്തിൽ വിജയിച്ച കുട്ടി വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

മാർതോമാ ശ്ലീഹായുടെ ഗ്രോട്ടോ ആശീർവദിച്ചു  പൊട്ടംപ്ലാവ്: മൂന്നാംകൂപ്പ് സെൻ്റ്റ് തോമസ് മൗണ്ടിലെ മാർ വാലാഹ് ധ്യാനകേന്ദ്രത്തി...
19/12/2024

മാർതോമാ ശ്ലീഹായുടെ ഗ്രോട്ടോ ആശീർവദിച്ചു

പൊട്ടംപ്ലാവ്: മൂന്നാംകൂപ്പ് സെൻ്റ്റ് തോമസ് മൗണ്ടിലെ മാർ വാലാഹ് ധ്യാനകേന്ദ്രത്തിൽ പുതുതായി നിർമാണം പൂർത്തിയാക്കിയ മാർതോമാ ശ്ലീഹായുടെ ഗ്രോട്ടോ തലശേരി അതിരൂപത വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ പാലാക്കുഴി ആശീർവാദകർമം നിർവഹിച്ച് പൊതു വണക്കത്തിനായി സമർപ്പിച്ചു. ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.സ്കറിയ താമരക്കാട്ട് എംഎസ്ടി, കാരുണ്യാശ്രമം പ്രകൃതിചികിത്സാ കേന്ദ്രം ഡയറക്ടർ ഫാ.ജോൺ മടുക്കോലിൽ എന്നിവർ പ്രസംഗിച്ചു. സെൻ്റ് തോമസ് മിഷനറി സമൂഹത്തിൻ്റെ വൈസ് ഡയറക്ടർ ജനറാൾ ഫാ.ജോസ് തെക്കേക്കരോട്ട്, ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, വൈദികർ, സിസ്റ്റർമാർ എന്നിവരടക്കം നിരവധി പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Address

Kannur

Alerts

Be the first to know and let us send you an email when Sreekandapuram Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sreekandapuram Vision:

Videos

Share