Being Malayali

Being Malayali Proud to be Malayali: Embracing our rich heritage, vibrant culture, and resilient spirit. Celebrating the essence of Kerala in every aspect of life.

ചന്ദ്രന്റെ ഉപരിതലം അല്ല, എന്റെ നാട്ടിലെ റോഡാണ്..!! 🤣
10/12/2024

ചന്ദ്രന്റെ ഉപരിതലം അല്ല, എന്റെ നാട്ടിലെ റോഡാണ്..!! 🤣

10/12/2024

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി ഇന്ന് റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയായി പ്രവേശിച്...
09/12/2024

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി ഇന്ന് റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയായി പ്രവേശിച്ചിരിക്കുന്നു. ക്ലര്‍ക്ക് തസ്തികയിൽ ചുമതലയേറ്റതോടെ ശ്രുതിക്ക് നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് യാഥാർത്ഥ്യമായിരിക്കുകയാണ്. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം 9 കുടുംബാംഗങ്ങളെ നഷ്ടമായ ശ്രുതിക്ക് താങ്ങും തണലുമായത് പ്രതിശ്രുത വരന്‍ ജെന്‍സനായിരുന്നു. പിന്നീട് കല്പറ്റയിലുണ്ടായ വാഹനാപകടത്തിൽ ജെന്‍സണും മരണത്തിന് കീഴടങ്ങിയതോടെ ശ്രുതിയുടെ ജീവിതം ഈ നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരുന്നു .

ടോവിയുടെ പുതിയ ലുക്ക് ഇഷ്ടമായവർ ലൈക്ക്
08/12/2024

ടോവിയുടെ പുതിയ ലുക്ക് ഇഷ്ടമായവർ ലൈക്ക്

08/12/2024

അല്ലു അർജുൻ താടി വടിക്കുമോ ?

മലപ്പുറത്തെ ഒരു വാഴത്തോട്ടം ആണ് ഇത്‌ .മിനിമം 1000 വാഴ കാണും ഹോട്ടലുകാർ സഹകരിച്ചാൽ ദിവസം ഒരു ഇല വെച്ച് വെട്ടിയാലും 1000 ഇ...
08/12/2024

മലപ്പുറത്തെ ഒരു വാഴത്തോട്ടം ആണ് ഇത്‌ .
മിനിമം 1000 വാഴ കാണും ഹോട്ടലുകാർ സഹകരിച്ചാൽ ദിവസം ഒരു ഇല വെച്ച് വെട്ടിയാലും 1000 ഇല ലഭിക്കും . ഒരു ഇലയ്ക്ക് 3 രൂപ വെച്ച് കിട്ടിയാൽ 3000 രൂപ കർഷകനു ലഭിക്കും . തമിഴ്നാട്ടിലൊക്കെ വലിയ ബിസിനസ്സ് ആണ് ഇത്‌ . ഇവിടെ ഇത്‌ നടക്കണം എങ്കിൽ നമ്മുടെ ഹോട്ടലുകാർ സമ്മതിക്കണം . വളരെ പ്രയാസത്തിൽ ഇരിക്കുന്ന കർഷകർക്ക് അതൊരു ആശ്വാസം ആകും 👍❤️

വിവാഹ മംഗളാശംസകൾ ❤️❤️
08/12/2024

വിവാഹ മംഗളാശംസകൾ ❤️❤️

07/12/2024

എല്ലാവരും ഉറങ്ങിയോ ?

ഗീത ചേച്ചി നാളെ  ദുബായ് കാണാൻ  പറക്കുകയാണ്.ചെറുപ്പം  മുതലേയുള്ള  ആഗ്രഹമാണ് അങ്ങനെ നിറവേറ്റപ്പെടുന്നത്.ഇതിൽ  എന്താണ്  പ്ര...
07/12/2024

ഗീത ചേച്ചി നാളെ ദുബായ് കാണാൻ പറക്കുകയാണ്.ചെറുപ്പം മുതലേയുള്ള ആഗ്രഹമാണ് അങ്ങനെ നിറവേറ്റപ്പെടുന്നത്.ഇതിൽ എന്താണ് പ്രത്യേകത എന്നല്ലേ ? മൂന്നാം വയസ്സിൽ പോളിയോ വന്നു ഒരു കാലിനു സ്വാധീനം നഷ്ടപ്പെട്ട ആളാണ് ഗീത എന്ന ഈ ആലപ്പുഴക്കാരി .ചേർത്തല കഞ്ഞിക്കുഴിയിലെ ഫാമിലി ഹെൽത് സെന്ററിന് കീഴിലെ പാലിയേറ്റിവ് കെയർ നേഴ്സ് ആണ് ഗീത ചേച്ചി.അച്ഛൻ നേരത്തെ മരിച്ചു. അമ്മയും ഒത്തായിരുന്നു കഞ്ഞിക്കുഴി പഞ്ചായത്തിലെ കൂറ്റുവേലി എന്ന സ്ഥലത്തെ താമസം.അമ്മയും മരിച്ചതോടെ ഗീത ചേച്ചി ഒറ്റയ്ക്കായി.എന്നാൽ ഒറ്റയ്ക്ക് തന്നെ ആണ് പിന്നീട പടപൊരുതി മുന്നേറിയത്.
വയ്യാത്ത ആ കാലും വച്ച് കൊണ്ട് വിദ്യാഭാസം ഓക്കേ നേടി.പിന്നീട് നാട്ടിലുള്ള പല ക്ലിനിക്കുകളിലും ജോലി ചെയ്തു.ഗീത ചേച്ചിയുടെ അഭിപ്രായത്തിൽ കേരളത്തിലെ എല്ലാ ജില്ലയിലും ഉള്ള ഡോക്ടർ മാരുടെ കൂടെ അവർ ജോലി ചെയ്തിട്ടുണ്ട്.പാലിയേറ്റിവ് കെയർ ജോലിക്കു ശേഷം വൈകിട്ട് ഇപ്പോളും ഒരു ക്ലിനിക്കിൽ നേഴ്സ് ആയി ജോലി ചെയ്യുന്നുണ്ട്. പഞ്ചായത്തു നൽകിയ മൂന്നു വീൽ സ്‌കൂട്ടറിൽ ആണ് ഈ യാത്രയൊക്കെ.
സ്വന്തമായി ഉള്ള പാടത്തും പറമ്പിലും ഒക്കെ പറ്റാവുന്ന പോലെ കൃഷിയും ചെയ്തിട്ടുണ്ട് ഗീത ചേച്ചി.അങ്ങനെ തന്റെ കൃഷി കാണാൻ വന്ന വെറൈറ്റി ഫാർമർ എന്ന സുജിത് ചെയ്ത വീഡിയോ 24 ന്യൂസിലെ ശ്രീകണ്ഠൻ നായർ കാണാൻ ഇടയാകുകയും 24 ന്യൂസ് ന്റെ പ്രേക്ഷക സമ്മേളനത്തിലേക്ക്‌ അവരെ ക്ഷണിക്കുകയും ഉണ്ടായി. അവിടെ വച്ചാണ് ലോകം കാണാൻ ആണ് തനിക്കു ആഗ്രഹം എന്ന കാര്യം പറയുന്നത്. ഇതേവരെ ഫ്ളൈറ്റിൽ കയറിയിട്ടില്ല എന്നും ഫ്ളൈറ്റിൽ കയറാൻ ആഗ്രഹം ഉണ്ട് എന്നും വെളിപ്പെടുത്തി. തുടർന്ന് 24 ചാനലിന്റെ ചിലവിൽ ആദ്യ വിമാന യാത്ര നടത്തി ദുബായ് യിൽ പോകുവാൻ ഉള്ള അവസരം ഒത്തുവന്നിരിക്കുകയാണ്.ദുബായ് യാത്രയും ഫൈവ് സ്റ്റാർ ഹോട്ടലിലെ ഒരു ദിവസത്തെ താമസവും ഉൾപ്പടെ എല്ലാം സൗജന്യമായാണ് ചാനൽ ഗീത ചേച്ചിക്ക് നൽകുന്നത്.
ആദ്യ വിമാന യാത്ര നടത്തുന്ന ഗീത ചേച്ചിക്കു എല്ലാ വിധ ആശംസകളും നേരുന്നു. അതുപോലെ അതിനു സൗകര്യം ചെയ്തു കൊടുത്ത 24 ചാനലിനും അഭിനന്ദനം അർഹിക്കുന്നു..ചെറിയ സന്തോഷങ്ങൾ പോലും ആഘോഷിക്കപ്പെടാൻ ഉള്ളതാണ്.
കടപ്പാട് ✍️




07/12/2024

ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി മരിക്കുന്നത് സതി 😭😭 എന്നാൽ ഭർത്താവ് ജീവിച്ചിരിക്കെ ഭാര്യ മറ്റൊരുത്തന്റെ കൂടെ ചാടി പോകുന്നതിന് എന്താ പറയുക .... 😜😜😜

ഫഹദിന്റെ നാട്ടിലേക്ക് അല്ലു അർജുൻ വന്നപ്പോൾ ഫഹദ് ഫാസിൽ വരില്ല എന്നറിഞ്ഞ വിഷമത്തിൽ പുഷ്പരാജ്!🥲🥹 Allu Arjun at Kochi for P...
07/12/2024

ഫഹദിന്റെ നാട്ടിലേക്ക് അല്ലു അർജുൻ വന്നപ്പോൾ ഫഹദ് ഫാസിൽ വരില്ല എന്നറിഞ്ഞ വിഷമത്തിൽ പുഷ്പരാജ്!🥲🥹 Allu Arjun at Kochi for Pushpa 2 Promotion!

07/12/2024




07/12/2024

എല്ലാ കൂട്ടത്തിലും കാണും ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് ദേഷ്യം പിടിക്കുന്ന ഒരു ചങ്ങാതി.. നിങ്ങളുടെ അങ്ങനെയുള്ള ചങ്ങാതിമാർക്ക് അയച്ചു കൊടുക്കൂ 🤣👍🏻

നിറം മങ്ങിയ നിവിൻ!2015 പ്രേമം റിലീസായി ഏത് ലെവലിൽ നിന്ന നടനായിരുന്നു നിവിൻ.പക്ഷെ,ഓർത്ത് വെക്കാൻ ഒരു റോൾ പോലും ഇല്ലാത്ത വ...
07/12/2024

നിറം മങ്ങിയ നിവിൻ!

2015 പ്രേമം റിലീസായി ഏത് ലെവലിൽ നിന്ന നടനായിരുന്നു നിവിൻ.

പക്ഷെ,

ഓർത്ത് വെക്കാൻ ഒരു റോൾ പോലും ഇല്ലാത്ത വർഷങ്ങളാണ് ഇപ്പോൾ കടന്ന് പോവുന്നത്..

ഈ വർഷം വലിയ പ്രതീക്ഷയോടെ വന്ന മലയാളി ഫ്രം ഇന്ത്യ വലിയ പരാജയമായി മാറി..

വർഷങ്ങൾക്ക് ശേഷത്തിൽ ഒരു അതിഥി വേഷം ചെയ്തത്, ആ സിനിമയുടെ നിർമാതാവിന് ഗുണം ഉണ്ടാക്കി എന്നത് ഒഴിച്ചാൽ നിവിൻ പോളിക്ക് എന്തേലും ഗുണം ഉണ്ടായിട്ടുണ്ടോ എന്ന് സംശയം.

സാറ്റർഡേ നൈറ്റ്, പടവെട്ട്, രാമചന്ദ്രൻ ബോസ്, തുറമുഖം പോലെയുള്ള ഫ്ലോപ്പുകൾ താണ്ടിയാണ് 2024 ലേക്ക് നിവിൻ എത്തിയത്.. പക്ഷെ...

നിവിന്റെ "സേഫ് സോണിൽ " കുറച്ചധികം സിനിമകൾ ചെയ്തതിന് ശേഷം പരീക്ഷണങ്ങൾക്ക് ശ്രമിക്കാമായിരുന്നു.

ഇരിക്കുന്നതിന് മുൻപേ കാൽ നീട്ടിയ അവസ്ഥയായി ഇപ്പോൾ..

ജയറാം വരെ വർഷങ്ങൾക്ക് ശേഷം ഒരു ഹിറ്റ്‌ സിനിമയുമായി വന്നിട്ടും, നിവിനെ പോലെയുള്ള നടൻ ഈയൊരു അവസ്ഥയിൽ നില്കുന്നത് കാണുമ്പോൾ വിഷമം..

ഇനി ഏതേലും പടം നിവിൻ പോളിയുടെതായി വരാനുണ്ടോ?

ശങ്കർ ന്റെ അവസ്ഥ നിവിൻ പോളിക്ക് വരാതിരിക്കട്ടെ.

Address

Kannur
670002

Alerts

Be the first to know and let us send you an email when Being Malayali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Being Malayali:

Videos

Share

Category

Nearby media companies