Kannur News LIVE

Kannur News LIVE നേരിന്റെ പക്ഷം

മഴ കനക്കും; നാളെ നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്ന് നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്...
01/12/2024

മഴ കനക്കും; നാളെ നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്ന് നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്...

28/11/2024

പേഴ്സണൽ ലോൺ എടുക്കുന്നവർ ശ്രദ്ധിക്കുക

26/11/2024
തട്ടിപ്പിന്റെ പുതുവഴികൾക്ക് തടയിടാൻ ഒരു  എസ്എംഎസ്  പ്രചാരണവുമായി എത്തുകയാണ് എസ്ബിഐ. കെട്ടിച്ചമച്ച ഒരു നിയമ നടപടിയുടെ പേര...
24/11/2024

തട്ടിപ്പിന്റെ പുതുവഴികൾക്ക് തടയിടാൻ ഒരു എസ്എംഎസ് പ്രചാരണവുമായി എത്തുകയാണ് എസ്ബിഐ. കെട്ടിച്ചമച്ച ഒരു നിയമ നടപടിയുടെ പേരിൽ സിബിഐയിൽ നിന്നാണ്, ആദായ നികുതി വകുപ്പിൽ നിന്നാണ് എന്നൊക്കെ പറഞ്ഞ് വിളി വരാമെന്നും ഇതിന്റെ വിശ്വാസ്യത പരിശോധിക്കാതെ പ്രതികരിക്കരുതെന്നുമാണ് എസ്ബിഐയുടെ മുന്നറിയിപ്പ്.
'പ്രിയപ്പെട്ട SBI ഉപഭോക്താവേ. നിങ്ങളിൽ നിന്ന് പണം തട്ടുന്നതിനായി സിബിഐ, ആദായ നികുതി വകുപ്പ് നടപടികളിൽ പിഴ അടയ്ക്കണം എന്ന് പറഞ്ഞ് ചില തട്ടിപ്പുകാരുടെ വിളി വരാം. അത്തരം തട്ടിപ്പുകളിൽ ജാഗ്രത വേണം''. ഇതാണ് തങ്ങളുടെ ഉപഭോക്താക്കൾക്ക് എസ്ബിഐ നൽകുന്ന എസ്ബിഐ സന്ദേശം. ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ ചില നിർദേശങ്ങളും എസ്ബിഐ നൽകുന്നുണ്ട്.
*കോൾ ആധികാരികമാണോയെന്ന് പരിശോധിക്കുക
*നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പങ്കു വക്കാതിരിക്കുക
*നിയമ നടപടിയുണ്ട്, പിഴയൊടുക്കണം എന്നൊക്കെ പറഞ്ഞുള്ള ഭീഷണി വന്നാൽ ജാഗ്രത വേണം
*ഏതെങ്കിലും തരത്തിലുള്ള സംശയാസ്പദമായ കോളുകളും മെസേജുകളും വന്നാൽ ബാങ്കുകളെയോ മറ്റ് അധികൃതരെയോ അറിയിക്കുക
*ബാങ്ക് അക്കൗണ്ടുകളിൽ ടു ഫാക്ടർ ഓതന്റിക്കേഷനും കരുത്തുള്ളതും വേറിട്ടതുമായ പാസ് വേഡുകൾ ഉപയോഗിക്കുക.

21/11/2024

കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 2024

🔰⭕കണ്ണുർ ജില്ലയിൽ എന്തുണ്ട് കാണാൻ എന്നു ചോദിക്കുന്നവരോട് ഈ ലിസ്റ്റ് അങ്ങടു കാണിക്കുക.⭕🔰1- പൈതൽ മല. ( പോസ്റ്റിലെ ഫോട്ടോ )...
19/11/2024

🔰⭕കണ്ണുർ ജില്ലയിൽ എന്തുണ്ട് കാണാൻ എന്നു ചോദിക്കുന്നവരോട് ഈ ലിസ്റ്റ് അങ്ങടു കാണിക്കുക.⭕🔰

1- പൈതൽ മല. ( പോസ്റ്റിലെ ഫോട്ടോ )
2- പാലക്കയം തട്ട്.
3- ശശിപ്പാറ.
4- ഏഴരക്കുണ്ട് വെള്ളച്ചാട്ടം,
5- കാഞ്ഞിരിക്കൊല്ലി വെള്ളച്ചാട്ടം,
6- പൈതല്ക്കുണ്ട് വെള്ളച്ചാട്ടം,
7- കാപ്പിമല-മഞ്ഞപ്പുല്ല്,
8- കൂർഗ് ബോർഡർ,
9- മണക്കടവ്-ചീക്കാട്,
10- ആറളം,
11- പാലുകാച്ചി മല ,
12- കൊട്ടത്തലച്ചി മല,
13- തിരുനെറ്റി-കല്ലുമല,
14- ജോസ്ഗിരി ,
15- പഴശ്ശി ഡാം,
16- മീന്മുട്ടി വെള്ളച്ചാട്ടം ,
17- ചിറയ്ക്കൽ കോവിലകം,
18- സെന്റ്-ആഞ്ചലോസ് കോട്ട,
19- തലശ്ശേരി കോട്ട,
20- കൊട്ടിയൂർ വന്യജീവി സങ്കേതം,
21- പയ്യാമ്പലം ബീച്ച്,
22- മുഴപ്പിലങ്ങാട് ഡ്രൈവിങ്ങ് ബീച്ച്,
23- ധർമ്മടം തുരുത്ത്,
24- മീങ്കുന്നു ബീച്ച്,
25- ഏഴിമല ബീച്ച്,
26- അഴീക്കോടു ബീച്ച്,
27- തോട്ടട ബീച്ച്,
28- കീഴുന്ന-ഏഴറ ബീച്ചുകൾ,
29- മാപ്പിള-ബേ തുറമുഖം,
30- പറശ്ശിനിക്കടവ്-വളപട്ടണം മാടായി ബോട്ടിങ്ങ്,
31- മാടായിപ്പാറ,
32- മാടായി കോട്ട ,
33- വിസ്മയ വാട്ടർ തീം പാർക്ക്,
34- ഗുണ്ടർട്ട് ബംഗ്ലാവ്,
35-12ആം ചാൽ പക്ഷി സങ്കേതം,
36- കേരള ഫോക് ലോർ അക്കാധമി
37- ഇടയിലക്കാട്,
38- വളപട്ടണം കോട്ട,
39- ചെപ്പരമ്പ മടക്കുളം ,
40- അറക്കൽ മ്യുസിയം,
41- ആറളം ഫാം ,
42- വെള്ളിക്കീൽ,
43- പാമ്പുരുത്തി ദ്വീപ്,
44- കാട്ടാമ്പള്ളി,
45- ജാനകിപ്പാറ വെള്ളച്ചാട്ടം,
46- രാമന്തളി,
47- മാട്ടൂൽ ബീച്ച്,
48- റാഫ്റ്റിങ്ങ് ഇൻ തേജസ്വിനി പുഴ, പുളിങ്ങോം,
49- പറശ്ശിനിക്കടവ് സ്നേക്ക് പാർക് ,
50- കവ്വായി കായൽ,
51- അഴീക്കൽ പോർട്ട്,
52- വിമാനതാവളം,
53- പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം,
54- ഏഴിമല,
55- വയലപ്പ്ര പാർക്ക് ,
56- ചൂട്ടാട് ബീച്ച്.
57- ഇരിട്ടിപ്പാലം (Made by British 1932),
58- കൂട്ടുപുഴ പാലം ( British Made 1924),
59- പയ്യാവൂർ ടെംപിൾ,
60- കാരക്കുണ്ട് വെള്ളച്ചാട്ടം,

15/11/2024

ആദ്യം പാവം തോന്നി....
ഡാൻസ് തുടങ്ങിയപ്പോ സന്തോഷം വന്നു ❤️❤️

22/08/2024

പാവം പ്രവാസി .....

മഞ്ഞും വെയിലും മണല്‍ക്കാറ്റും പ്രശ്നമില്ല .........

എത്ര വൈകി കിടന്നാലും രാവിലെ ചാടിയെണീ റ്റ്
ജോലിക്ക്
പോവാൻ റെഡി ആവും ,,,,

ജോലി
സ്ഥലത്തെ നിരവധി
പ്രശ്നങ്ങൾ.

രാവിലെ കട്ടൻ ചായയോ സാൻവിച്ചോ മതി.....

വയറു നിറച്ചു ഭക്ഷണം വേണ്ട ......

ഉള്ള ഭക്ഷണം തന്നെ
തലേദിവസത്തേത്

രാത്രിയായാൽ കുബ്ബൂസ് മതി ......

അസുഖം വന്നാൽ ഹൈ ടെക്ക് ആശുപത്രി വേണ്ട

ചുക്ക് കാപ്പിയോ പനഡോളോ മതി.

പ്രതീക്ഷയുടെ വസന്ത കാലത്തിലേക്ക്
മിഴി നട്ടു
ദിനരാത്രങ്ങള്‍ തള്ളി നീക്കുന്ന പ്രവാസി ......

അവൻ വിളിച്ചു പറയുന്നു

"എല്ലാത്തിനും
ഞാൻ ഉണ്ട് ഇവിടെ"

വീട് പൊളിച്ചു പണിയല്‍,
ഇടവഴി വീതി കൂട്ടല്‍,

പെങ്ങള്‍ക്ക് വീട്ടുപകരണങ്ങള്‍ വാങ്ങിക്കൊടുക്കല്‍,

അനിയന് ബൈക്ക് വാങ്ങല്‍,

റിയല്‍ എസ്റ്റേറ്റ്‌ തുടങ്ങാന്‍ സഹായം,

വിവാഹം,
വീട്

പള്ളി നിര്‍മ്മാണം,

അനാഥാലയം,

പാര്‍ട്ടി ഓഫീസ്,

റോഡു വെട്ടല്‍, ഫുട്ബോള്‍ മേള, സമ്മേളനങ്ങള്‍.

സത്യത്തിൽ രക്ഷപ്പെടുകയായിരുന്നില്ല ........

കുരുക്കിൽ പെടുകയായിരുന്നു .....

എന്ന്
തിരിച്ചറിയുമ്പോഴേക്കും ആയുസ്സിൻ്റെ എണ്ണം കുറഞ്ഞിട്ടുണ്ടാവും.

ഒഴുക്കിൽ പെട്ടവന്റെ നിസ്സഹായാവസ്ഥ ....

എന്നാലും ആരോടും പരിഭവമില്ല,,,
ആര് തിരിച്ചറിയാൻ അല്ലെ?

ഒരു പ്രവാസി ആയതിൽ അഭിമാനിക്കുന്നു
എന്ന് പറയാനാണ്
എനിക്കിഷ്ടം.

കാരണം ,നമ്മുടെ അധ്വാനം കൊണ്ട് കുറേ പേര് സന്തോഷത്തോട് കഴിയുന്നുണ്ടല്ലോന്ന് ..

മാത്രമല്ല ചുട്ടു
പൊളളുന്ന മണലാരുണ്യത്തിൽ തൊണ്ട ഉണങ്ങി വരണ്ട അവസ്ഥയിൽ
അറബികൾക്ക് ഓരോ ഐസ് ക്രീം
കൊടുത്ത് രണ്ട് റിയാൽ വാങ്ങാനും
പറ്റുന്നുണ്ട്

ഓർക്കുമ്പോൾ മനസ്സിനൊരു വല്ലാത്ത സുഖമാ അല്ലേ ?

ഇതൊക്കെ അറിയണമെങ്കിൽ

ഒരിക്കലെങ്കിലും. പ്രവാസിയാകണം

പ്രവാസി.

22/08/2024

കണ്ട് ഞെട്ടരുത് !
പാലക്കാടൻ മട്ട അരി വാങ്ങി തിന്നുന്നവർ കാണാൻ.....,
കണ്ടു ഞെട്ടാൻ....

ഒന്നും പറയാനില്ല..... 🤭
21/08/2024

ഒന്നും പറയാനില്ല..... 🤭

ലോക ജനതയെ മുഴുവൻ ഇരുത്തി ചിന്തിപ്പിച്ച ഒരു ചിത്രമാണ് ഈ കാണുന്നത് ...!ഒരു അന്താരാഷ്ട്ര ഓട്ടമത്സരത്തിൽ കെനിയയെ പ്രതിനിധീകര...
11/08/2024

ലോക ജനതയെ മുഴുവൻ ഇരുത്തി ചിന്തിപ്പിച്ച ഒരു ചിത്രമാണ് ഈ കാണുന്നത് ...!

ഒരു അന്താരാഷ്ട്ര ഓട്ടമത്സരത്തിൽ കെനിയയെ പ്രതിനിധീകരിച്ചിരുന്ന അത്‌ലറ്റ് ആബേൽ മുത്തായ്യും, സ്പാനിഷ് അത്‌ലറ്റ് ഇവാൻ ഫർണാണ്ടസ്സുമാണ് ചിത്രത്തിൽ...

ഫിനിഷിങ്ങ് ലൈനിന്റെ സൈനേജ് (അടയാളം) തിരിച്ചറിയുന്നിൽ വന്ന ആശയക്കുഴപ്പം കാരണം താൻ ഒന്നാമതെത്തിക്കഴിഞ്ഞുവെന്ന തെറ്റിദ്ധാരണ മൂലം ഫിനിഷിങ് പോയന്റിന് മുൻപായി ആബേൽ ഓട്ടം അവസാനിപ്പിച്ചു....!!!

എന്നാൽ തൊട്ടുപിന്നിൽ ഓടിവരുന്ന സ്പാനിഷ് അത്‌ലറ്റ് ഇവാൻ ഫർണാണ്ടസിന് കാര്യം പിടികിട്ടി . അദ്ദേഹം ആ കെനിയക്കാരനോട് ഓട്ടം തുടരാൻ ഉറക്കെ വിളിച്ചു പറഞ്ഞു ....!

എന്നാൽ സ്പാനിഷ് ഭാഷ അറിയാത്തതുകൊണ്ട് അയാൾക്ക് കാര്യം മനസിലായില്ല... പ്രതികരിച്ചതുമില്ല.

ഇത് മനസ്സിലാക്കിയ ഇവാൻ ആബേലിനെ പുറകിൽ നിന്ന് തള്ളി ഫിനിഷിങ്ങ് പോയിന്റിലെത്തിച്ചു..!!!

അമ്പരന്ന് നിന്ന കാഴ്ചക്കാരുടെ ഇടയിൽ നിന്നും ഒരു പത്രപ്രവർത്തകൻ ഇവാനോട് ചോദിച്ചു:

"താങ്കൾ എന്തിനാണീ കെനിയക്കാരനെ വിജയത്തിലേക്ക് തള്ളിവിട്ടത്....?
അങ്ങിനെ ചെയ്തില്ലായിരുന്നുവെങ്കിൽ ഈ വിജയം താങ്കളുടേതാകുമായിരുന്നില്ലേ???..."

അതിന് ഇവാൻ ഈ ലോകത്തോട് പറഞ്ഞ മറുപടി ഇതായിരുന്നു:

"വിജയത്തിന്റെ പാതയിലായിരുന്ന അവന്റെ ആശയക്കുഴപ്പത്തിൽ ഞാൻ നേടുന്ന വിജയത്തിന് എനിക്ക് എന്ത് യോഗ്യതയാണുള്ളത്....! ഞാൻ അങ്ങനെ ചെയ്താൽ, ഇതു കണ്ടു കൊണ്ടിരിയ്ക്കുന്ന എന്റെ അമ്മ എന്ത് വിചാരിയ്ക്കും .....?"

വിജയിക്കാനുള്ള തെറ്റായ വഴികളല്ല സത്യസന്ധതയുടെ മൂല്ല്യങ്ങളേയാണ് നാം മുറുകെ പിടിക്കേണ്ടത്...❤️❤️❤️

മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നവരുടെ തോൽവിയ്ക്കും മാധുര്യമേറും

©️✍️

08/08/2024

മലയാളിയുടെ ദുരിതത്തിന് കാരണം മലയാളി ആണത്രേ !? ! ?

31/07/2024

മുല്ലപ്പെരിയാർ ഒരു തമാശയല്ല! കേരളം ഓർമയാകുന്ന ദുരന്തം.....
ഓരോ കേരളീയനും കാണേണ്ട വീഡിയോ....

28/07/2024

സെക്കൻഡ് ഹാൻഡ് വണ്ടി എടുക്കുന്നവർ ഇക്കാര്യം അറിഞ്ഞിരിക്കണം...
അല്ലെങ്കിൽ പണി കിട്ടും....

Address

Kannur

Telephone

+919400211234

Website

Alerts

Be the first to know and let us send you an email when Kannur News LIVE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Media/News Companies in Kannur

Show All