ആറടിയിലേറെ നീളമുള്ള മൂർഖൻ പാമ്പിനെ വനപാലകരെത്തി പിടികൂടി.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ സന്നിധാനം ഗോശാലയ്ക്ക് സമീപത്ത് നിന്നുമാണ് പാമ്പിനെ പിടികൂടിയത്.
ഗോശാലയ്ക്ക് സമീപത്തെ റോഡിനോട് ചേർന്ന് പാമ്പിനെ കണ്ട ദേവസ്വം താൽക്കാലിക ജീവനക്കാർ ബഹളം വെച്ചു.
ഇതോടെ പാമ്പ് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നിരുന്ന പി.വി.സി പൈപ്പിനുള്ളിൽ ഒളിച്ചു.
തുടർന്ന് വിവരം അറിഞ്ഞെത്തിയ വനപാലക സംഘം ആണ് പാമ്പിനെ പിടികൂടിയത്.
അടൂർ പത്തനാപുരം
റോഡിൽ മാരൂരിൽ ലോറിയിൽ നിന്നും മെറ്റൽ ചിപ്സ് റോഡിൽ വീണ്
ഇരു ചക്ര വാഹന യാത്രികർ തെന്നി വീണ് അപകടം.
ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് അപകടം.
ലോറിയുടെ ബോഡിയുടെ ഇടയിലൂടെ
ഏകദേശം 300 മീറ്റർ ദൂരത്തിൽ റോഡിൽ മെറ്റൽ ചിപ്സ് വീണ് ആണ് ഇരുചക്ര വാഹന യാത്രക്കാർ തെന്നി വീണത്.
സ്ഥലവാസികൾ ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് അടൂരിൽ നിന്നും പത്തനാപുരത്തു നിന്നും ഫയർ ഫോഴ്സ് സ്ഥലത്തെത്തി ചിപ്സ് കോരി മാറ്റി വെള്ളം പമ്പു ചെയ്ത് റോഡിൽ വീണ മെറ്റൽ ചിപ്സ് പൂർണമായും നീക്കം ചെയ്യുകയും ചെയ്തു.
ചിപ്സ് വീഴുന്ന കാര്യം ലോറി ഡ്രൈവർ അറിഞ്ഞിരുന്നില്ല.
ലോറിയുടെ വിവരങ്ങളും, അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരുടെ വിവരങ്ങളും ലഭ്യമായിട്ടില്ല.
പമ്പയിൽ കെ എസ് ആർ ടി സി ബസ് കത്തി നശിച്ചു.
പമ്പയിൽ നിന്ന് നിലയ്ക്കലേയ്ക്ക് പോയ ബസ് ആണ് കത്തി നശിച്ചത്.
ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല.
3 യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്.
ബസ് പൂർണ്ണമായും കത്തി നശിച്ചു.
ഡ്രൈവറും കണ്ടക്ടറും പരിക്കേൽക്കാതെ രക്ഷപെട്ടു.
ലോകാവസാനത്തെക്കുറിച്ച് പണ്ഡിതൻ പറയുന്നത് കേൾക്കൂ...
അഗ്നിശമന സേനയുടെ രക്ഷാപ്രവർത്തകർ രക്ഷപ്പെട്ടത് തലനാരിഴക്ക്.
ഇന്നലെ അടൂർ ഏനാദിമംഗലത്തും മണ്ണടിയിലും വൻമരങ്ങൾ കടപുഴകി വീണത് നീക്കം ചെയ്യാനെത്തിയ അഗ്നിശമന സേന ഉദ്യോഗസ്ഥർ മാരൂരിലെ മരങ്ങൾ മുറിച്ചു മാറ്റി ജെസിബി കൊണ്ട് നീക്കം ചെയ്യുന്നതിനിടെയാണ് ജെസിബിയുടെ ബക്കറ്റിൽ നിന്നും വഴുതി വീണ മരക്കഷണം തിരികെ തെറിച്ചു വീണ അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപെട്ടത്.
മാരൂരിൽ വീണ വലിയ ആൽമരം നീക്കം ചെയ്യാൻ പത്തനാപുരത്തു നിന്നും അടൂരിൽ നിന്നും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.
Hi everyone! 🌟 You can support me by sending Stars – they help me earn money to keep making content that you love.
Whenever you see the Stars icon, you can send me Stars.
#StarsEverywhere