Wayanad LIVE News

Wayanad LIVE News വാർത്തകളും വിശേഷങ്ങളും തത്സമയം

20/12/2024

റോഡിലൂടെ പാഞ്ഞോടി സ്വകാര്യ ബസ് ;മനുഷ്യജീവന് പുല്ല് വില

ഗതാഗത നിയന്ത്രണങ്ങൾ സർക്കാർ കർശനമാക്കി വരുമ്പോൾ മനുഷ്യജീവന് പുല്ല് വിലയാണ് സ്വകാര്യബസ്നൽകുന്നത്. ഇന്ന് ഉച്ചതിരിഞ്ഞ് കാക്കവയൽ ഇൻഡസ് മോട്ടോർസിന്റെ മുന്നിൽ വെച്ച് കോഴിക്കോട് സുൽത്താൻബത്തേരി റൂട്ടിൽ ഓടുന്ന സന ബസ് മത്സര ഓട്ടത്തിനിടെ റോഡരികിൽ നിൽക്കുന്ന യുവാവിനെ ഇടിച്ചു തെറിപ്പിക്കേണ്ടതായിരുന്നു.ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്

20/12/2024
✨BREAKING NEWS✨കാറിൽ മധ്യവയസ്‌കനെ വലിച്ചിഴച്ച സംഭവം; പ്രതികൾ അറസ്റ്റിൽതുടർന്ന് വായിക്കാൻ ലിങ്കിൽ ക്ലിക്ക്.👇
18/12/2024

✨BREAKING NEWS✨
കാറിൽ മധ്യവയസ്‌കനെ വലിച്ചിഴച്ച സംഭവം; പ്രതികൾ അറസ്റ്റിൽ

തുടർന്ന് വായിക്കാൻ ലിങ്കിൽ ക്ലിക്ക്.👇

മാനന്തവാടി: കൂടൽ കടവിൽ മാതനെന്ന ആദിവാസി മധ്യവയസ്‌കനെ കാറിന്റെ പുറത്ത് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ…

16/12/2024

ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടുകൊമ്പൻ...രക്ഷകനായി ലോറി ഡ്രൈവർ.സംഭവം ബാവലിക്ക് സമീപം

16/12/2024

കൊടും ക്രൂരത... കൈപിടിച്ച് കാറിൽ വലിച്ചിഴച്ചു ..ഞെട്ടിക്കുന്ന ദൃശ്യങ്ങൾ...

ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ചു. കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെയാണ് റോഡിലൂടെ അരകിലോമീറ്ററോളം വലിച്ചിഴച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇന്നലെ വെെകിട്ട് 5.30 ഓടെയാണ് സംഭവം.
മാനന്തവാടി പുൽപള്ളി റോഡിലാണ് സംഭവം. സംഭവത്തിൽ മാതന് അരയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റു. KL 52 H 8733 എന്ന കാറിലാണ് പ്രതികളെത്തിയത്. ഇവരെ പിടികൂടാനായില്ല. സംഘം കടന്നു കളയുകയായിരുന്നു

12/12/2024

പാലക്കാട്: പാലക്കാട് പനയമ്പാടത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ​ഗുരുതരാവസ്ഥയിലായിരുന്ന 4 വിദ്യാർത്ഥികളും മരിച്ചതായി സ്ഥിരീകരിച്ചു. ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. റോഡിലൂടെ നടക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. ഇന്ന് വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. ലോറിക്കടിയിൽ കുട്ടികൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയത്തെ തുടർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. സിമൻ്റ് ലോറി ഉയർത്തിയിട്ടുണ്ട്. ലോറിക്കടിയിൽ 5 കുട്ടികൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞതിനെ തുടർന്ന് ലോറി ക്രയിൻ ഉപയോഗിച്ച് പൂർണമായും ഉയർത്തുകയായിരുന്നു.
മരിച്ച മൂന്ന് പെണ്‍കുട്ടികളുടെ മൃതദേഹങ്ങളും തച്ചമ്പാറ ഇസാഫ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച നാലുപേരും പെൺകുട്ടികളാണ്. പരിക്കേറ്റ രണ്ട് ലോറി ഡ്രൈവർമാരും മദർ കെയർ ആശുപതിയിലുണ്ട്. എന്നാൽ ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. അപകട വിവരം അറിഞ്ഞ് കുട്ടികളുടെ മാതാപിതാക്കൾ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്. അപകടം നടന്നയുടനെ തന്നെ നാട്ടുകാർ ഉൾപ്പെടെ ചേർന്ന് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. നിയന്ത്രണം വിട്ടെത്തിയ ലോറി വിദ്യാർത്ഥികളുടെ മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നു. അപകടത്തിൽ പരിക്കേറ്റ് ആരോഗ്യ നില ഗുരുതരമായ വിദ്യാർത്ഥികളാണ് മരണത്തിന് കീഴടങ്ങിയത്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

12/12/2024

കണിയാരത്ത് നടന്ന വാഹനാപകടത്തിൻ്റെ സിസിടിവി ദൃശ്യം

Address

Wayanad
Kalpetta
673121

Alerts

Be the first to know and let us send you an email when Wayanad LIVE News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Wayanad LIVE News:

Videos

Share