KBT News

KBT News വാർത്തകൾ

Permanently closed.
▪️ബെംഗളൂരുവില്‍ കണ്ടെയ്‌നര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് ആറ് പേര്‍ക്ക് ദാരുണാന്ത്യം*⊶⊷⊶⊷❍❍⊶⊷⊶     `2024| ഡിസംബർ |21|...
21/12/2024

▪️ബെംഗളൂരുവില്‍ കണ്ടെയ്‌നര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് ആറ് പേര്‍ക്ക് ദാരുണാന്ത്യം*

⊶⊷⊶⊷❍❍⊶⊷⊶
`2024| ഡിസംബർ |21| ശനി |`
*1200 ധനു| 06| പൂരം*
*1446 🌙 ജമാ: ആഖിർ |18*
`☎️Emergency Response Support System 112`
*`ശുഭയാത്ര സുരക്ഷിത യാത്ര.`*
*`റോഡ് സുരക്ഷ നിയമങ്ങൾ പാലിക്കുക.`*
⊶⊷⊶⊷❍❍⊶⊷⊶

ബെംഗളൂരു:കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ കാറിലുണ്ടായിരുന്ന ആറ് പേര്‍ക്ക് ദാരുണാന്ത്യം.

ബെംഗളൂരു റൂറലിലെ നീലമംഗലക്ക് സമീപം ദേശീയപാത 48ലാണ് നഗരത്തെ നടുക്കിയ അപകടമുണ്ടായത്. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.

ഇന്ന് രാവിലെ 11ഓടെയാണ് അപകടമുണ്ടായത്. കണ്ടെയ്നര്‍ ലോറി ആദ്യം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കണ്ടെയ്നര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു. അടിയില്‍പ്പെട്ട വോള്‍വോ കാറിലുണ്ടായിരുന്നവര്‍ ഞെരിഞ്ഞമര്‍ന്ന നിലയിലായിരുന്നു. ആറ് പേരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

ക്രെയിന്‍ ഉപയോഗിച്ചാണ് കാറിന് മുകളില്‍ നിന്ന് കണ്ടെയ്നര്‍ ലോറി മാറ്റിയത്. കാറും ലോറിയും ഒരേ ദിശയിലായിരുന്നു. വിജയപുരയിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോയവരാണ് കാറിലുണ്ടായിരുന്നത്. തുമകുരുവിലേക്ക് പോകുകയായിരുന്നു കണ്ടെയ്നര്‍ ലോറി. മൃതദേഹങ്ങള്‍ നീലമംഗല സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

▪️ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍  വിലയിരുത്തി ⊶⊷⊶⊷❍❍⊶⊷⊶        `2024| ഡിസ...
21/12/2024

▪️ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

⊶⊷⊶⊷❍❍⊶⊷⊶


`2024| ഡിസംബർ |21| ശനി |`
*1200 ധനു| 06| പൂരം*
*1446 🌙 ജമാ: ആഖിർ |18*
`☎️Emergency Response Support System 112`
*`ശുഭയാത്ര സുരക്ഷിത യാത്ര.`*
*`റോഡ് സുരക്ഷ നിയമങ്ങൾ പാലിക്കുക.`*
⊶⊷⊶⊷❍❍⊶⊷⊶

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിശ്വാള്‍ വിലയിരുത്തി. ഓരോ വകുപ്പിനുമുണ്ടായ നാശനഷ്ടങ്ങള്‍, വകുപ്പിലൂടെ ദുരന്തബാധിതര്‍ക്ക് നല്‍കിയ സഹായങ്ങള്‍, സേവനങ്ങള്‍, അടിയന്തിരമായി ചെയ്യാനുള്ള കാര്യങ്ങള്‍ എന്നിവ വിലയിരുത്തി. മൈക്രോ പ്ലാനിന്റെ അടിസ്ഥാനത്തില്‍ വകപ്പ് തലത്തില്‍ ഉചിതമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച തുകകളുടെ ബില്ലുകള്‍ നല്‍കാനും നിര്‍ദേശം നല്‍കി. പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വകുപ്പ് മേധാവികള്‍ ശ്രദ്ധിക്കണം. അനാവശ്യകാല താമസം പാടില്ല. ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, എ.ഡി.എം കെ. ദേവകി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, അസിസ്റ്റന്റ് കളക്ടര്‍ എസ്. ഗൗതം രാജ്, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍പങ്കെടുത്തു.

▪️വീടുപണിയാന്‍ ഇനി പണം കേന്ദ്രം തരും; 20 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ; വമ്ബന്‍ പദ്ധതിയുമായി മോദി*⊶⊷⊶⊷❍❍⊶⊷⊶        `2024...
21/12/2024

▪️വീടുപണിയാന്‍ ഇനി പണം കേന്ദ്രം തരും; 20 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ; വമ്ബന്‍ പദ്ധതിയുമായി മോദി*

⊶⊷⊶⊷❍❍⊶⊷⊶


`2024| ഡിസംബർ |21| ശനി |`
*1200 ധനു| 06| പൂരം*
*1446 🌙 ജമാ: ആഖിർ |18*
`☎️Emergency Response Support System 112`
*`ശുഭയാത്ര സുരക്ഷിത യാത്ര.`*
*`റോഡ് സുരക്ഷ നിയമങ്ങൾ പാലിക്കുക.`*
⊶⊷⊶⊷❍❍⊶⊷⊶

വീട് വയ്ക്കാന്‍ ആഗ്രഹിക്കുന്നവരെ അലട്ടുന്ന പ്രശ്‌നമാണ് സാമ്ബത്തികം. ഹോം ലോണുകള്‍ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഇതിനെല്ലാം വലിയ പലിശയാണ്.

വലിയ ബാധ്യതയിലേക്ക് കുടുംബങ്ങളെ നയിക്കുകയും ചെയ്യും ഇത്തരം വായ്പകള്‍. ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നതായി റിപ്പോര്‍ട്ട്.

സാധാരണക്കാര്‍ക്ക് യാതൊരുവിധ ജാമ്യവുമില്ലാതെ 20 ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇടത്തരം വരുമാനക്കാരെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി മോദി സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്ബത്തിക ക്രയവിക്രയം വര്‍ധിപ്പിക്കാനും പദ്ധതി ഉപകരിക്കുമെന്നാണ് പ്രതീക്ഷ.

30 വര്‍ഷം വരെ തിരിച്ചടവ്

അടുത്ത സാമ്ബത്തിക വര്‍ഷം തന്നെ പദ്ധതിയുടെ പ്രഖ്യാപനമുണ്ടായേക്കും. വായ്പ അനുവദിച്ച ശേഷം തിരിച്ചടവിന് 30 വര്‍ഷം വരെ സാവകാശം ലഭിക്കും. കുറഞ്ഞ തവണവ്യവസ്ഥയില്‍ കൂടുതല്‍ കാലാവധി ലഭിക്കുന്നത് പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ഗുണകരമാണ്. നഗര ഭവന നിര്‍മാണത്തിന് മിതമായ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നതിന് പലിശ സബ്‌സിഡി പദ്ധതി ഉണ്ടാകുമെന്ന് ബജറ്റിനിടെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉറപ്പു നല്‍കിയിരുന്നു.

പദ്ധതിക്ക് കീഴില്‍ യോഗ്യമായ വരുമാനം, തുല്യമായ പ്രതിമാസ ഗഡു, അറ്റ പ്രതിമാസ വരുമാന അനുപാതം തുടങ്ങിയ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് ധനകാര്യ, ഭവന, നഗരകാര്യ മന്ത്രാലയങ്ങള്‍ നാഷണല്‍ ഹൗസിങ് ബാങ്കും മറ്റ് വാണിജ്യ ബാങ്കുകളുമായി ചര്‍ച്ച നടത്തിവരുന്നുവെന്നാണ് വിവരം. ചര്‍ച്ചയില്‍ ധാരണയാകുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കും.

പ്രധാന്‍മന്ത്രി ആവാസ് യോജന 2.0 എന്നൊരു പദ്ധതിയും കേന്ദ്രത്തിന്റേതായി നിലവിലുണ്ട്. പി.എം.എ.വൈ-യു പദ്ധതിയില്‍പ്പെടുത്തി ഒരു കോടി ഭവനങ്ങളുടെ നിര്‍മാണത്തിന് സാമ്ബത്തിക സഹായം നല്‍കും. വീട് വാങ്ങിക്കുന്നതിനൊപ്പം വാടക കൊടുക്കുന്നതിനും ഈ പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ട്. നഗരങ്ങളിലെ മധ്യവര്‍ഗ കുടുംബങ്ങളെ ലക്ഷ്യംവച്ചാണ് ഈ പദ്ധതി. അഞ്ചുവര്‍ഷത്തേക്ക് 10 ലക്ഷം കോടി രൂപയാണ് ഭവന നിര്‍മാണ പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്. 2.30 ലക്ഷം കോടി രൂപ ഈ പദ്ധതിയിലൂടെ സബ്സിഡിയായി നല്‍കും.

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ രാജ്യത്തെ മധ്യവര്‍ഗ കുടുംബങ്ങളുടെ പ്രതിഷേധം ബി.ജെ.പിക്ക് തിരിച്ചടിയായിരുന്നു. ഗ്രാമീണ ഇന്ത്യയ്ക്കൊപ്പം മധ്യവര്‍ഗ സമൂഹത്തിന്റെ പ്രതിഷേധം തണുപ്പിക്കുകയെന്ന ലക്ഷ്യവും പുതിയ പ്രഖ്യാപനത്തിനു പിന്നിലുണ്ട്. മൂന്നാം മോദി സര്‍ക്കാര്‍ രാജ്യത്തെ ഇടത്തരക്കാര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന വിലയിരുത്തലുകള്‍ സാധൂകരിക്കുന്നതാണ് പുതിയ പദ്ധതികള്‍.

▪️ആനമങ്ങാട് ഉസ്താദ് അനുസ്മ‌രണംനാളെ*⊶⊷⊶⊷❍❍⊶⊷⊶     `2024| ഡിസംബർ |21| ശനി |`*1200  ധനു| 06| പൂരം**1446 🌙 ജമാ: ആഖിർ |18*`☎️...
21/12/2024

▪️ആനമങ്ങാട് ഉസ്താദ് അനുസ്മ‌രണംനാളെ*

⊶⊷⊶⊷❍❍⊶⊷⊶
`2024| ഡിസംബർ |21| ശനി |`
*1200 ധനു| 06| പൂരം*
*1446 🌙 ജമാ: ആഖിർ |18*
`☎️Emergency Response Support System 112`
*`ശുഭയാത്ര സുരക്ഷിത യാത്ര.`*
*`റോഡ് സുരക്ഷ നിയമങ്ങൾ പാലിക്കുക.`*
⊶⊷⊶⊷❍❍⊶⊷⊶

കണിയാമ്പറ്റ: മില്ലുമുക്ക് ശംസുൽ ഉലമ മെമ്മോറി യൽ ജവാഹിറുൽ ഉലൂം അറബിക് കോളേജിൽ സ്വലാത്ത് വാർഷികവും ആനമങ്ങാട് ഉസ്താദ് അ നുസ്മരണം നാളെ നടക്കും. വൈകിട്ട് 6ന് നടക്കുന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് ഷമീറലി ശിഹാബ് തങ്ങൾ, സയ്യിദ് ഷിഹാബുദ്ദീൻ ഇമ്പച്ചിക്കോയ തങ്ങൾ പേരാൽ, അലി യമാനി പന്തിപ്പൊയിൽ, ഉസ്താദ് അബൂബക്കർ ഫൈസി മണിച്ചിറ, തുടങ്ങിയവർ പങ്കെടുക്കും.

▪️വിശ്രമം മതിയാക്കി സ്വർണ്ണം; സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 480 രൂപ കൂടി*⊶⊷⊶⊷❍❍⊶⊷⊶       `2024| ഡിസംബർ |21| ...
21/12/2024

▪️വിശ്രമം മതിയാക്കി സ്വർണ്ണം; സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 480 രൂപ കൂടി*

⊶⊷⊶⊷❍❍⊶⊷⊶

`2024| ഡിസംബർ |21| ശനി |`
*1200 ധനു| 06| പൂരം*
*1446 🌙 ജമാ: ആഖിർ |18*
`☎️Emergency Response Support System 112`
*`ശുഭയാത്ര സുരക്ഷിത യാത്ര.`*
*`റോഡ് സുരക്ഷ നിയമങ്ങൾ പാലിക്കുക.`*
⊶⊷⊶⊷❍❍⊶⊷⊶

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 480 രൂപയാണ് കൂടിയത്. 56,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഗ്രാമിന് 60 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7100 രൂപ.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.20 ന് 56,320 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു.

▪️വന്നത് വീട്ടുപകരണങ്ങള്‍ എന്ന പേരിലുള്ള പാഴ്സല്‍; യുവതിക്ക് ലഭിച്ചത് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം*⊶⊷⊶⊷❍❍⊶⊷⊶ *`ശുഭയാത്ര...
20/12/2024

▪️വന്നത് വീട്ടുപകരണങ്ങള്‍ എന്ന പേരിലുള്ള പാഴ്സല്‍; യുവതിക്ക് ലഭിച്ചത് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം*

⊶⊷⊶⊷❍❍⊶⊷⊶
*`ശുഭയാത്ര സുരക്ഷിത യാത്ര.`*
*`റോഡ് സുരക്ഷ നിയമങ്ങൾ പാലിക്കുക.`*

`2024| ഡിസംബർ |20| വെള്ളി |`
*1200 ധനു| 05| മകം*
*1446 🌙 ജമാ: ആഖിർ |17*
`☎️Emergency Response Support System 112`
⊶⊷⊶⊷❍❍⊶⊷⊶

അമരാവതി: ആന്ധ്രപ്രദേശില്‍ വീട്ടുപകരണങ്ങള്‍ എന്ന പേരില്‍ യുവതിയ്ക്ക് അയച്ചു കിട്ടിയ പാഴ്സലില്‍ ഉണ്ടായിരുന്നത് മൃതദേഹം.

ഗോദാവരി ജില്ലയിലെ യെന്ദഗാന്ഡിയിലാണ് സംഭവം.

നാഗ തുളസി എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. വീട് നിര്‍മിക്കാന്‍ യുവതി ക്ഷത്രിയ സേവ സമിതിയോട് ധനസഹായം ആവശ്യപ്പെട്ടിരുന്നു. ആദ്യഘട്ടത്തില്‍ വീട് നിര്‍മാണത്തിന് ആവശ്യമായ ടൈലുകള്‍ സമിതി യുവതിയ്ക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ സഹായം വേണമെന്ന് യുവതി ആവശ്യം ഉന്നയിച്ചിരുന്നു. ഇക്കുറി വീട്ടിലേക്ക് ആവശ്യമായ ലൈറ്റ്, ഫാന്‍ മുതലായവ കൈമാറാമെന്നായിരുന്നു സമിതി ഉറപ്പ് നല്‍കിയത്. വാട്‌സ്‌ആപ്പില്‍ ഇത് സംബന്ധിച്ച്‌ സന്ദേശവും യുവതിക്ക് ലഭിച്ചിരുന്നു.

വ്യാഴാഴ്ചയാണ് യുവതിക്ക് പാര്‍സല്‍ ലഭിക്കുന്നത്. വീടിന് പുറത്ത് പാര്‍സെല്‍ കൊണ്ടുവന്ന പെട്ടി വെച്ച യുവാവ്, ലൈറ്റുകളും മറ്റുമാണെന്ന് പറഞ്ഞ് സ്ഥലത്ത് നിന്നും മടങ്ങി. പിന്നീട് പെട്ടി തുറന്ന് നോക്കിയപ്പോഴാണ് ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. നാഗയുടെ നിലവിളി കേട്ടെത്തിയ മറ്റ് കുടുംബാംഗങ്ങളും കാഴ്ച കണ്ട് ഞെട്ടി. ഉടനെ സംഘം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തോടൊപ്പം 1.30 കോടി ആവശ്യപ്പെട്ടുള്ള കത്തും കുടുംബത്തിന് ലഭിച്ചിരുന്നു. നാലോ അഞ്ചോ ദിവസങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ട 45 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

▪️ പനമരത്ത് പതിനൊന്നു കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി* ⊶⊷⊶⊷❍❍⊶⊷⊶ *`ശുഭയാത്ര സുരക്ഷിത യാത്ര.`*       *`റോഡ് സുരക്ഷ ന...
20/12/2024

▪️ പനമരത്ത് പതിനൊന്നു കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി*

⊶⊷⊶⊷❍❍⊶⊷⊶
*`ശുഭയാത്ര സുരക്ഷിത യാത്ര.`*
*`റോഡ് സുരക്ഷ നിയമങ്ങൾ പാലിക്കുക.`*

`2024| ഡിസംബർ |20| വെള്ളി |`
*1200 ധനു| 05| മകം*
*1446 🌙 ജമാ: ആഖിർ |17*
`☎️Emergency Response Support System 112`
⊶⊷⊶⊷❍❍⊶⊷⊶

പനമരം: ചങ്ങാടക്കടവ് പരക്കുനിയിൽ താമസിക്കുന്ന മനാഫിന്റെ മകൻ മുഹമ്മദ് ഷിഫിൽ 11വയസ്സ് ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം ആണ്സംഭവം കൂടുതൽ വിവരങ്ങൾ അറിയുവായി വരുന്നു.

▪️ഹാഫിള് മുഹമ്മദ് അമാനെ**ടൗൺ ജുമാ മസ്ജിദ് കമ്മിറ്റി ആദരിച്ചു*⊶⊷⊶⊷❍❍⊶⊷⊶ *`ശുഭയാത്ര സുരക്ഷിത യാത്ര.`*       *`റോഡ് സുരക്ഷ ...
20/12/2024

▪️ഹാഫിള് മുഹമ്മദ് അമാനെ*
*ടൗൺ ജുമാ മസ്ജിദ് കമ്മിറ്റി ആദരിച്ചു*

⊶⊷⊶⊷❍❍⊶⊷⊶
*`ശുഭയാത്ര സുരക്ഷിത യാത്ര.`*
*`റോഡ് സുരക്ഷ നിയമങ്ങൾ പാലിക്കുക.`*

`2024| ഡിസംബർ |20| വെള്ളി |`
*1200 ധനു| 05| മകം*
*1446 🌙 ജമാ: ആഖിർ |17*
`☎️Emergency Response Support System 112`
⊶⊷⊶⊷❍❍⊶⊷⊶

കമ്പളക്കാട്:ഇസ്സത്തുൽ ഇസ്ലാം സംഘം
കമ്പളക്കാട് ടൗൺ ജുമാ മസ്ജിദ്
പുവ്വനാരിക്കുന്ന് ഡിവിഷനിൽ താമസിക്കുന്ന കുമ്മാളി ഷൗക്കത്ത് സൽമ ദമ്പതികളുടെ മകൻ രണ്ടുവർഷം കൊണ്ട് വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയ
ഹാഫിള് മുഹമ്മദ് അമാനെ ടൗൺ ജുമാ മസ്ജിദ് കമ്മിറ്റി ആദരിച്ചു
ഇസ്സത്തുൽ ഇസ്ലാം സംഘം മഹല്ല് പ്രസിഡന്റ് കിഴക്കയിൽ അഹമ്മദ് ഹാജി
കമ്പളക്കാട് ടൗൺ ജുമാ മസ്ജിദ് ഖത്തീബ് സലിം മാഹിരി മണ്ണാർക്കാട്. മുഹദ്ദിൻ സൈനുദ്ദീൻ ഉസ്താദ്.കമ്പളക്കാട് ടൗൺ ജുമാ മസ്ജിദ് പ്രസിഡണ്ട് വി പി യൂസഫ് ഹാജി.ജനറൽ സെക്രട്ടറി കെ എം മുഹമ്മദലി.സൗത്ത് സോണൽ വൈസ് പ്രസിഡണ്ട് വി പി അബ്ദുൽ ഷുക്കൂർ ഹാജി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വയനാട് ഫെസ്റ്റ്: പ്രചാരണ ക്യാമ്പയിൻ ആരംഭിച്ചു. ⊶⊷⊶⊷❍❍⊶⊷⊶ *`ശുഭയാത്ര സുരക്ഷിത യാത്ര.`*       *`റോഡ് സുരക്ഷ നിയമങ്ങൾ പാലിക...
20/12/2024

വയനാട് ഫെസ്റ്റ്:
പ്രചാരണ ക്യാമ്പയിൻ ആരംഭിച്ചു.

⊶⊷⊶⊷❍❍⊶⊷⊶
*`ശുഭയാത്ര സുരക്ഷിത യാത്ര.`*
*`റോഡ് സുരക്ഷ നിയമങ്ങൾ പാലിക്കുക.`*

`2024| ഡിസംബർ |20| വെള്ളി |`
*1200 ധനു| 05| മകം*
*1446 🌙 ജമാ: ആഖിർ |17*
`☎️Emergency Response Support System 112`
⊶⊷⊶⊷❍❍⊶⊷⊶

കല്‍പ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിൻ്റെയും ഡിടിപിസിയുടെയും സഹകരണത്തോടുകൂടി റീബിൽഡ് വയനാട് എന്ന ആശയത്തിൽ നടത്തുന്ന വയനാട് ഫെസ്റ്റ് 2025 ന്റെ സാമൂഹിക മാധ്യമ
പ്രചാരണ ക്യാമ്പയിൻ ആരംഭിച്ചു. ആറ് മാസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിൻ്റെ പ്രചരണ കാമ്പയിൻ
വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
കൈനാട്ടിയിലെ ജില്ലാ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ജോജിന്‍. ടി.ജോയി അദ്ധ്യക്ഷത വഹിച്ചു.

ഡിടിപിസി മെമ്പർ സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ, ജില്ലാ ജനറൽ സെക്രട്ടറി കെ ഉസ്‌മാൻ, ട്രഷറർ നൗഷാദ് കരിമ്പനക്കൽ ഡിറ്റിപിസി മാനേജർ പി പി പ്രവീൺ, ഫിനാൻസ് മാനേജർ വി.ജെ ഷിജുവനിതാ വിങ്ങ് സംസ്ഥാന പ്രസിഡണ്ട്, ശ്രീജ ശിവദാസ്, ഡോ. മാത്യൂ തോമസ്, സി.രവീന്ദ്രൻ, സി വി വർഗീസ്, കെ.ടി. ഇസ്‌മായിൽ, എൻ വി അനിൽകുമാർ, എൻ പി ഷിബി,അജിത്ത് പി.വി., ജോയി സെബാസ്റ്റ്യൻ, അസ്ലം ബാവ, നിസാർ ദിൽവേ, ഓമന കുട്ടൻ, സേവ്യർ കരണി,റോബി ചാക്കോ, സാലി കൽപ്പറ്റ,ഷാജി കല്ലട, സന്തോഷ് എക്സൽ, കെ. സി അൻവർ , സിജിത്ത് ജയപ്രകാശ്, ബിന്ദു രത്നൻ, അമ്പിളി കൽപ്പറ്റ ടി.ബി. നാസർ തുടങ്ങിയവർ സംസാരിച്ചു.

ജനുവരി ഒന്നിന്ന് ആരംഭിച്ച് ആറ് മാസം നീണ്ടു നില്‍ക്കുന്ന ഇവന്റുകളും സമ്മാന പദ്ധതികളും അടങ്ങുന്നതാണ് വയനാട് ഫെസ്റ്റ്.

▪️കോളേജ് വിദ്യാര്‍ഥിനി പ്രസവിച്ചു, സ്കൂളിലെ ലാബില്‍ വച്ച്‌ പീഡിപ്പിച്ച അധ്യാപകൻ പിടിയില്‍, റിമാൻഡ് ചെയ്തു*⊶⊷⊶⊷❍❍⊶⊷⊶ *`ശു...
20/12/2024

▪️കോളേജ് വിദ്യാര്‍ഥിനി പ്രസവിച്ചു, സ്കൂളിലെ ലാബില്‍ വച്ച്‌ പീഡിപ്പിച്ച അധ്യാപകൻ പിടിയില്‍, റിമാൻഡ് ചെയ്തു*
⊶⊷⊶⊷❍❍⊶⊷⊶
*`ശുഭയാത്ര സുരക്ഷിത യാത്ര.`*
*`റോഡ് സുരക്ഷ നിയമങ്ങൾ പാലിക്കുക.`*

`2024| ഡിസംബർ |20| വെള്ളി |`
*1200 ധനു| 05| മകം*
*1446 🌙 ജമാ: ആഖിർ |17*
`☎️Emergency Response Support System 112`
⊶⊷⊶⊷❍❍⊶⊷⊶

ചെന്നൈ:തമിഴ്നാട്ടില്‍ 17കാരിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ അധ്യാപകൻ അറസ്റ്റില്‍. കടലൂരിലെ സർക്കാർ സ്കൂള്‍ അധ്യാപകനാണ് പിടിയിലായത്.

ചെന്നൈയിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ ഒന്നാം വർഷ വിദ്യാർത്ഥിയായ 17കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. പ്രസവത്തിന് ശേഷം മാതാപിതാക്കളോട് കുട്ടി നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.

കടലൂരിലെ സർക്കാർ ഹയർ സെക്കണ്ടറി സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ രസതന്ത്ര അധ്യാപകനായ ജി മലർസെല്‍വൻ നിരന്തരം പീഡിപ്പിച്ചെന്നാണ് കുട്ടി വെളിപ്പെടുത്തിയത്. കെമിസ്ട്രി ലാബില്‍ ആളില്ലാത്ത സമയങ്ങളിലായിരുന്നു പീഡനം. മാർച്ച്‌ 18 നാണ് അവസാനം അധ്യാപകൻ തന്നെ പീഡിപ്പിച്ചതെന്നും ചെന്നൈയിലെ കോളേജില്‍ ചേർന്നതിന് ശേഷം ഗർഭിണിണിയെന്ന് മനസ്സിലായതോടെ ഭയന്നുപോയെന്നും കുട്ടി പറഞ്ഞു. മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് കടലൂരിലെത്തി 50 കാരനായ അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ വകുപ്പ് അടക്കം ചുമത്തിയാണ് എഫ് ഐ ആർ ഇട്ടിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

▪️എംടി വാസുദേവൻ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍; ഹൃദയസ്തംഭനമെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ.*⊶⊷⊶⊷❍❍⊶⊷⊶ *`ശുഭയാത്ര സുരക്ഷിത യാത്...
20/12/2024

▪️എംടി വാസുദേവൻ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍; ഹൃദയസ്തംഭനമെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ.*

⊶⊷⊶⊷❍❍⊶⊷⊶
*`ശുഭയാത്ര സുരക്ഷിത യാത്ര.`*
*`റോഡ് സുരക്ഷ നിയമങ്ങൾ പാലിക്കുക.`*

`2024| ഡിസംബർ |20| വെള്ളി |`
*1200 ധനു| 05| മകം*
*1446 🌙 ജമാ: ആഖിർ |17*
`☎️Emergency Response Support System 112`
⊶⊷⊶⊷❍❍⊶⊷⊶

കോഴിക്കോട്:എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എംടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കി.

‍ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് പുറമെ ശരീരത്തിന്‍റെ മറ്റു അവയവങ്ങളുടെ പ്രവ‍ർത്തനവും മോശമായതായി ഡോക്ടർമാർ അറിയിച്ചു. ഒരു മാസത്തിനിടെ പല തവണയായി എം ടിയെ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ഹൃദയസ്തംഭനം ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ തുടരുകയാണെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സ നല്‍കിവരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ അഞ്ചു ദിവസമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് എംടി വാസുദേവൻ നായര്‍. ശ്വാസ തടസത്തെ തുടര്‍ന്നാണ് എംടിയെ ഇക്കഴിഞ്ഞ 15ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളും കുറച്ചുനാളുകളായി അലട്ടിയിരുന്നു. അഞ്ചു ദിവസത്തെ ചികിത്സയിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇന്നലെ രാത്രിയോടെ രക്തസമ്മര്‍ദത്തിലടക്കം കാര്യമായ വ്യതിയാനമുണ്ടായി. ഇതേതുടര്‍ന്നാണ് ഇന്ന് മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറക്കി. എംടിയുടെ മകള്‍ അശ്വതി, സുഹൃത്തും സാഹിത്യക്കാരനുമായ എംഎൻ കാരശ്ശേരി ഉള്‍പ്പെടെയുള്ളവരും ആശുപത്രിയിലുണ്ട്.

▪️സർക്കാർ വാക്ക് പാലിച്ചില്ല;ദുരന്ത ബാധിതർക്ക് നോട്ടീസ് അയച്ചു കെ എസ് എഫ് ഇ⊶⊷⊶⊷❍❍⊶⊷⊶ *`ശുഭയാത്ര സുരക്ഷിത യാത്ര.`*       ...
19/12/2024

▪️സർക്കാർ വാക്ക് പാലിച്ചില്ല;ദുരന്ത ബാധിതർക്ക് നോട്ടീസ് അയച്ചു കെ എസ് എഫ് ഇ

⊶⊷⊶⊷❍❍⊶⊷⊶
*`ശുഭയാത്ര സുരക്ഷിത യാത്ര.`*
*`റോഡ് സുരക്ഷ നിയമങ്ങൾ പാലിക്കുക.`*

`2024| ഡിസംബർ |19| വ്യാഴം |`
*1200 ധനു| 04| ആയില്യം*
*1446 🌙 ജമാ: ആഖിർ |16*
`☎️Emergency Response Support System 112`
⊶⊷⊶⊷❍❍⊶⊷⊶

കല്പറ്റ: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം അനന്തമായി നീണ്ടു കൊണ്ടിരിക്കെ സർക്കാർ നൽകിയ മറ്റൊരു ഉറപ്പ് കൂടി പാഴ് വാക്കാകുന്നു. നിലവിൽ വായ്പകൾക്ക് മൊറൊട്ടോറിയം ഏർപ്പെടുത്തിയെങ്കിലും സർക്കാരിന് കീഴിൽ ഉള്ള കെ എസ് എഫ് ഇ മനസാക്ഷിയില്ലാതെ വായ്പക്കാർക്ക് നോട്ടീസ് അയച്ചു.

ദുരന്ത സമയത്ത് മുടങ്ങിയ തവണകളുടെ തുക അടിയന്തരമായി അടയ്ക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. ചൂരൽമല സ്വദേശികളായ സൗജത്ത്, മിന്നത്ത് എന്നിവർക്കാണ് കെ.എസ്.എഫ്.ഇ യിൽ നിന്നും നോട്ടീസ് കിട്ടിയത്. എല്ലാം നഷ്ടമായി പുനരധിവാസ കേന്ദ്രങ്ങളിലാണ് ഇവരുടെ കുടുംബങ്ങൾ കഴിയുന്നത്. ദുരിത ബാധിതരിൽ നിന്നും ഇ എം ഐ അടക്കം പിടിക്കരുതെന്ന് നിർദ്ദേശം മുൻപ് നൽകിയിരുന്നതാണ്.ഈ വിഷയം ഉന്നയിച്ചു കഴിഞ്ഞ ദിവസം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി ലീഡ് ബാങ്ക് ഉപരോധിച്ചിരുന്നു.

ദുരന്ത ബാധിതരുടെ പട്ടിക ലീഡ് ബാങ്കിന്റെ സഹായത്തോടെ ജില്ലാ ഭരണകൂടം തയാറാക്കിയിരുന്നു. ഇത് പ്രകാരം വിവിധ ബാങ്കുകൾ 25 കോടി രൂപയാണ് വായ്പ നൽകിയിട്ടുള്ളത്. സഹകരണ ബാങ്ക്, കെ എസ്, എഫ്, ഇ, പ്രൈവറ്റ് ബാങ്കുകൾ എന്നിവയുടെ കണക്ക് ഈ സംഖ്യയിൽ ഉൾപ്പെട്ടിട്ടില്ല. അത് കൂടി ചേർക്കുമ്പോൾ 35 കോടി രൂപയാണ് ആകെ വായ്പ തുക. ഈ തുക പൂർണമായും സർക്കാർ ബാങ്കുകൾക്ക് നൽകുകയോ, പകുതി പണം സർക്കാർ നൽകി ബാക്കി ബാങ്കുകളോട് വഹിക്കാൻ പറയുകയോ ചെയ്താൽ മാത്രമേ പ്രശ്നത്തിന് പരിഹാരം ആകുകയുള്ളൂ.

എന്നാൽ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ തയ്യാറാക്കി ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ച വായ്പ ക്കാരുടെ ലിസ്റ്റ് ഇതുവരെ ഔദ്യോഗികമായി പ്രസിദ്ധീകരിക്കാൻ സർക്കാരോ ജില്ലാ ഭരണകൂടമോ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ വായ്പക്കാരായ തങ്ങളിൽ ആരൊക്കെ സർക്കാർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നത് ദുരന്തബാധിതരെ സംബന്ധിച്ചിടത്തോളം ഇന്നും അജ്ഞാതമാണ്.

ദുരന്തം നടന്ന് നാലുമാസം പിന്നിട്ടിട്ടും ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെ സർക്കാർ മുന്നോട്ടു പോകുമ്പോൾ തിരിച്ചടവ് മുടങ്ങുന്ന പല ദുരന്തബാധിതരുടെയും സിബിൽ സ്കോറിനെ ഉൾപ്പെടെ ഇത് ബാധിക്കുകയും ഭാവിയിൽ മറ്റൊരു വായ്പയും ജീവിതകാലത്തിനിടയിൽ എടുക്കാൻ കഴിയാത്തവരായി മുണ്ടക്കൈ ദുരന്ത മേഖലയിലെ വായ്പക്കാർ മാറുമെന്ന ഗുരുതര സാഹചര്യത്തിലേക്ക് ആണ് കാര്യങ്ങളുടെ പോക്ക്.

▪️വാരിക്കോരി മാര്‍ക്ക് നല്‍കി വിജയിപ്പിക്കുന്ന പരിപാടി മതിയാക്കും; സ്‌കൂളുകളിലെ പരീക്ഷാ രീതി മാറുന്നു*⊶⊷⊶⊷❍❍⊶⊷⊶ *`ശുഭയാത...
19/12/2024

▪️വാരിക്കോരി മാര്‍ക്ക് നല്‍കി വിജയിപ്പിക്കുന്ന പരിപാടി മതിയാക്കും; സ്‌കൂളുകളിലെ പരീക്ഷാ രീതി മാറുന്നു*

⊶⊷⊶⊷❍❍⊶⊷⊶
*`ശുഭയാത്ര സുരക്ഷിത യാത്ര.`*
*`റോഡ് സുരക്ഷ നിയമങ്ങൾ പാലിക്കുക.`*

`2024| ഡിസംബർ |19| വ്യാഴം |`
*1200 ധനു| 04| ആയില്യം*
*1446 🌙 ജമാ: ആഖിർ |16*
`☎️Emergency Response Support System 112`
⊶⊷⊶⊷❍❍⊶⊷⊶

കുട്ടികള്‍ക്ക് മാര്‍ക്ക് വാരിക്കോരി നല്‍കുകയും എല്ലാവരേയും പാസാക്കി വിടുകയും ചെയ്യുന്നുവെന്നതാണ് വിദ്യാഭ്യാസ വകുപ്പ് നേരിടുന്ന ആക്ഷേപങ്ങളിലൊന്ന്.

വിമര്‍ശനം ശക്തമായതോടെ പാസാകാന്‍ മിനിമം മാര്‍ക്ക് എന്ന നിബന്ധന സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. എല്ലാവരേയും പാസാക്കിവിടുന്നുവെന്ന പേരുദോഷം മാറ്റാന്‍ ഇപ്പോഴിതാ സംസ്ഥാനത്തെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പരീക്ഷ നടത്തിപ്പിന്റെ രീതി തന്നെ പൊളിച്ചെഴുതാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.

ഹൈസ്‌കൂള്‍ പരീക്ഷ പരിഷ്‌കരിക്കാനുള്ള എസ്.സി.ഇ.ആര്‍.ടി. റിപ്പോര്‍ട്ട് ഉടന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കു കൈമാറും. ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നതും ഇനിമുതല്‍ അദ്ധ്യാപകപരിശീലനത്തില്‍ ഉള്‍പ്പെടുത്തും. ചോദ്യപേപ്പര്‍ കൂടുതല്‍ കടുപ്പിക്കാനാണ് തീരുമാനം. ലളിതമായത്, ഇടത്തരം, ഉന്നതനിലവാരമുള്ളത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി ചോദ്യങ്ങളെ വേര്‍തിരിക്കാനാണ് പദ്ധതി. എഴുത്ത് പരീക്ഷയില്‍ മിനിമം 30 ശതമാനം മാര്‍ക്ക് കിട്ടിയാല്‍ മാത്രമേ പാസാക്കുകയുള്ളൂ. ഈ വര്‍ഷം തന്നെ എട്ടാം ക്ലാസില്‍ പദ്ധതി നടപ്പിലാക്കും.

അടുത്ത വര്‍ഷം മുതല്‍ ഒമ്ബതാം ക്ലാസിലും പിന്നീട് പത്താം ക്ലാസിലും പദ്ധതി വ്യാപിപ്പിക്കും. നിരന്തര മൂല്യനിര്‍ണയത്തില്‍ 20 മാര്‍ക്ക് ലഭിച്ചാലും എഴുത്ത് പരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാക്കും. പഠിച്ചവിഷയത്തില്‍ അവഗാഹമുള്ളവര്‍ക്കുമാത്രം എഴുതാവുന്നവിധത്തില്‍ 20 ശതമാനം ചോദ്യം 'ഉന്നതനിലവാര'ത്തിലായിരിക്കും. സാമാന്യജ്ഞാനമുള്ളവര്‍ക്ക് എഴുതാവുന്നരീതിയില്‍ 30 ശതമാനം ലളിതമായിരിക്കും. ബാക്കിയുള്ളവ 'ഇടത്തര'വും.

ക്രിസ്മസ് പരീക്ഷ കഴിഞ്ഞാല്‍ മാതൃകാ ചോദ്യപ്പേപ്പര്‍ പ്രസിദ്ധീകരിക്കും. തുടര്‍ന്ന്, ഇത്തവണ എട്ടാംക്ലാസില്‍ പുതിയ ചോദ്യാവലി പരീക്ഷിക്കും. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളില്‍ പുതിയ പാഠപുസ്തകങ്ങള്‍ അടുത്തവര്‍ഷമേ വരൂവെന്നതിനാല്‍, അപ്പോള്‍മുതല്‍ക്കേ പരീക്ഷാപരിഷ്‌കാരം പൂര്‍ണമായി നടപ്പിലാക്കുകയുള്ളൂ.

▪️കാപ്പി മോഷ്ടിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ*⊶⊷⊶⊷❍❍⊶⊷⊶ *`ശുഭയാത്ര സുരക്ഷിത യാത്ര.`*       *`റോഡ് സുരക്ഷ നിയമങ്ങൾ പാലിക്കു...
18/12/2024

▪️കാപ്പി മോഷ്ടിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ*

⊶⊷⊶⊷❍❍⊶⊷⊶
*`ശുഭയാത്ര സുരക്ഷിത യാത്ര.`*
*`റോഡ് സുരക്ഷ നിയമങ്ങൾ പാലിക്കുക.`*

`2024| ഡിസംബർ |18| ബുധൻ |`
*1200 ധനു| 03| പൂയം*
*1446 🌙 ജമാ: ആഖിർ |15*
`☎️Emergency Response Support System 112`
⊶⊷⊶⊷❍❍⊶⊷⊶

പനമരം: പനമരത്ത് തോട്ടത്തിൽ കടന്നുകയറി കാപ്പി മോഷ്ടിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പനമരം മാതോത്ത് പൊയ്യിൽ ഉന്നതിയിലെ രാജീവ് (27), രാജൻ (29), സുനിൽ (27) എന്നിവരാണ് പിടിയിലായത്. മാതോത്ത് പൊയ്യിൽ പത്മരാജൻ എന്നയാളുടെ തോട്ടത്തിൽ നിന്നും കാപ്പി മോഷ്ടിച്ചെന്ന പരാതിയിലാണ് നടപടി.

മോഷ്ടിച്ച ഒരു കിന്റലോളം കാപ്പി പൊലീസ് കണ്ടെടുത്തു. സബ് ഇൻസ്പെക്ടർ ദാമോദരൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സി ആർ മോഹൻദാസ്, പി വി അനീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ രതീഷ്, ശേഖർ, ധനീഷ് എ സി, ഷിഹാബ്, എം എ രഘു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത‌ത്.

▪️കാറിൽ മധ്യവയസ്‌കനെ വലിച്ചിഴച്ച സംഭവം; ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ*⊶⊷⊶⊷❍❍⊶⊷⊶ *`ശുഭയാത്ര സുരക്ഷിത യാത്ര.`*       *`റോഡ്...
18/12/2024

▪️കാറിൽ മധ്യവയസ്‌കനെ വലിച്ചിഴച്ച സംഭവം; ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ*

⊶⊷⊶⊷❍❍⊶⊷⊶
*`ശുഭയാത്ര സുരക്ഷിത യാത്ര.`*
*`റോഡ് സുരക്ഷ നിയമങ്ങൾ പാലിക്കുക.`*

`2024| ഡിസംബർ |18| ബുധൻ |`
*1200 ധനു| 03| പൂയം*
*1446 🌙 ജമാ: ആഖിർ |15*
`☎️Emergency Response Support System 112`
⊶⊷⊶⊷❍❍⊶⊷⊶

മാനന്തവാടി: കൂടൽ കടവിൽ മാതനെന്ന ആദിവാസി മധ്യവയസ്‌കനെ കാറിന്റെ പുറത്ത് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ കേസിൽ ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ. പനമരം കുന്നുമ്മൽ വീട് വിഷ്ണു (31), പനമരം യുപി സ്‌കൂളിന് സമീപം താമസിക്കുന്ന നബീൽ കമർ (25) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്ത‌ത്. കേസി ലെ മറ്റ് പ്രതികളായ മുഹമ്മദ് അർഷിദ്, അഭിരാം എന്നിവർ ഇന്നലെ അറസ്റ്റിലായിരുന്നു.

▪️നവദമ്ബതികള്‍ സഞ്ചരിച്ച സ്കൂട്ടര്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു; നവവരന് ദാരുണാന്ത്യം*⊶⊷⊶⊷❍❍⊶⊷⊶ *`ശുഭയാത്ര സുരക്ഷിത യ...
18/12/2024

▪️നവദമ്ബതികള്‍ സഞ്ചരിച്ച സ്കൂട്ടര്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു; നവവരന് ദാരുണാന്ത്യം*

⊶⊷⊶⊷❍❍⊶⊷⊶
*`ശുഭയാത്ര സുരക്ഷിത യാത്ര.`*
*`റോഡ് സുരക്ഷ നിയമങ്ങൾ പാലിക്കുക.`*

`2024| ഡിസംബർ |18| ബുധൻ |`
*1200 ധനു| 03| പൂയം*
*1446 🌙 ജമാ: ആഖിർ |15*
`☎️Emergency Response Support System 112`
⊶⊷⊶⊷❍❍⊶⊷⊶

എരൂർ റോഡില്‍ ചൊവ്വാഴ്ച രാത്രി സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടർ യാത്രികനായ നവവരൻ മരിച്ചു.

ചെമ്ബ് ബ്രഹ്മമംഗലം കണ്ടത്തില്‍ വീട്ടില്‍ വേണുഗോപാലിൻ്റെ മകൻ വിഷ്ണു വേണുഗോപാല്‍ (31) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യയെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എരൂർ ഗുരു മഹേശ്വര ക്ഷേത്രത്തിന് സമീപം പാലത്തിൻ്റെ ഇറക്കത്തില്‍ രാത്രി 7.30 ഓടെയായിരുന്നു അപകടം. ഭാര്യ കുറവിലങ്ങാട് മരങ്ങാട്ടുപള്ളി സ്വദേശിനി ആര്യയെ ഗുരുതര പരിക്കുകളോടെ എറണാകുളം മെഡിക്കല്‍ സെൻ്ററില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇവരുടെ വിവാഹം ഇക്കഴിഞ്ഞ നാലിനായിരുന്നു നടന്നത്. എറണാകുളത്ത് രണ്ട് സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്ന വിഷ്ണുവും ആര്യയും ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ ബ്രഹ്മമംഗലത്തുള്ള വീട്ടിലേയ്ക്ക് പോകുമ്ബോഴായിരുന്നു അപകടം. സ്കൂട്ടർ എതിരെ വന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് കേസന്വേഷിക്കുന്ന ഹില്‍പ്പാലസ് പൊലീസ് അറിയിച്ചു. വിഷ്ണുവിൻ്റെ മൃതദേഹം ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്മോമോർട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

▪️കൂലി ചോദിച്ചതിന് ഓട്ടോഡ്രൈവര്‍ക്ക് യാത്രക്കാരന്റെ ക്രൂര മര്‍ദ്ദനം; അന്വേഷണം ആരംഭിച്ച്‌ പോലീസ്*⊶⊷⊶⊷❍❍⊶⊷⊶ *`ശുഭയാത്ര സുര...
18/12/2024

▪️കൂലി ചോദിച്ചതിന് ഓട്ടോഡ്രൈവര്‍ക്ക് യാത്രക്കാരന്റെ ക്രൂര മര്‍ദ്ദനം; അന്വേഷണം ആരംഭിച്ച്‌ പോലീസ്*
⊶⊷⊶⊷❍❍⊶⊷⊶
*`ശുഭയാത്ര സുരക്ഷിത യാത്ര.`*
*`റോഡ് സുരക്ഷ നിയമങ്ങൾ പാലിക്കുക.`*

`2024| ഡിസംബർ |18| ബുധൻ |`
*1200 ധനു| 03| പൂയം*
*1446 🌙 ജമാ: ആഖിർ |15*
`☎️Emergency Response Support System 112`
⊶⊷⊶⊷❍❍⊶⊷⊶
കോഴിക്കോട് : തിരുവമ്ബാടിയില്‍ ഓട്ടോഡ്രൈവറെ യാത്രക്കാരൻ ക്രൂരമായി മർദിച്ചു. തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.

പാമ്ബിഴഞ്ഞപ്പാറ സ്വദേശിയായ് ശാഹുല്‍ ഹമീദെന്ന ഓട്ടോ ഡ്രൈവേറെയാണ് യാത്രക്കാരൻ മർദിച്ചത്. തിരുവമ്ബാടി ബസ്റ്റാന്റിലെ ഓട്ടോ സ്റ്റാന്റില്‍ നിന്നും കൂടരഞ്ഞിയിലേക്കാണ് ഓട്ടം പോകാൻ യാത്രക്കാരൻ ആവശ്യപ്പെട്ടു. എന്നാല്‍
കൂടരഞ്ഞി എത്തിയപ്പോള്‍ യാത്രക്കാരൻ ഓട്ടോ തിരിച്ച്‌ വിടാൻ ആവശ്യപ്പെട്ടു.
ജങ്ഷനില്‍ നിന്നും മാറി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു.

ഓട്ടോക്കൂലി ചോദിച്ചപ്പോഴാണ് തന്നെ മർദിച്ചതെന്ന് ശാഹുല്‍ ഹമീദ് പറയുന്നു.
'തനിക്ക് കൂലി തരാം' എന്നു പറഞ്ഞ്‌ യാത്രക്കാരൻ ഷാഹുലിനെ പുറകില്‍ നിന്ന് കഴുത്തിന് പിടിച്ചു. ശേഷം പുറത്തേക്ക് വലിച്ചിട്ട് ക്രൂരമായി മർദിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
അതുവഴി വന്ന മറ്റു വാഹനങ്ങളിലെ യാത്രക്കാരെ കണ്ട് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമത്തില്‍ ശാഹുലിന് കൈക്ക് പൊട്ടലും കാലുകള്‍ക്കും മുഖത്തും സാരമായ പരുക്കുകളുമുണ്ട്. സംഭവത്തില്‍ തിരുവമ്ബാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിസര പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

▪️കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു; രോഗം ദുബായില്‍ നിന്ന് വന്ന യുവാവിന്*⊶⊷⊶⊷❍❍⊶⊷⊶ *`ശുഭയാത്ര സുരക്ഷിത ...
18/12/2024

▪️കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു; രോഗം ദുബായില്‍ നിന്ന് വന്ന യുവാവിന്*

⊶⊷⊶⊷❍❍⊶⊷⊶
*`ശുഭയാത്ര സുരക്ഷിത യാത്ര.`*
*`റോഡ് സുരക്ഷ നിയമങ്ങൾ പാലിക്കുക.`*

`2024| ഡിസംബർ |18| ബുധൻ |`
*1200 ധനു| 03| പൂയം*
*1446 🌙 ജമാ: ആഖിർ |15*
`☎️Emergency Response Support System 112`
⊶⊷⊶⊷❍❍⊶⊷⊶

കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. പരിയാരത്ത് ചികിത്സയിലുള്ള തലശേരി സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.

ഇയാളുടെയും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വയനാട് സ്വദേശിയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ദുബായില്‍ നിന്ന് രണ്ടുദിവസം മുന്‍പാണ് തലശേരി സ്വദേശി നാട്ടില്‍ എത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ യുവാവ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പനിയും ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടലും അടക്കമുള്ള ലക്ഷണങ്ങളെ തുടര്‍ന്നാണ് സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചത്.

ഇന്ന് പരിശോധനാഫലം വന്നപ്പോഴാണ് യുവാവിന് എംപോക്‌സ് സ്ഥിരീകരിച്ചത്. പരിയാരത്ത് തന്നെ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിക്ക് കഴിഞ്ഞദിവസമാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ വയനാട് സ്വദേശിയെയും രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ ഇരുവരും ഇതുവരെ ലക്ഷണങ്ങള്‍ ഒന്നും കാണിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

Address

MILLUMUKK
Kalpetta

Telephone

+919745415526

Website

Alerts

Be the first to know and let us send you an email when KBT News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share