INC OPEN SIGHT WAYANAD MEDIA

INC OPEN SIGHT WAYANAD MEDIA വയനാടൻ വിശേഷങ്ങൾ ഞൊടിയിടയിൽ നിങ്ങളുടെ കൈവിരൽ തുമ്പിലേക്ക്Like ബട്ടൺ ക്ലിക്ക് ചെയ്ത് പേജിൽ Joinചെയ്യുക

19/12/2024

ബിജെപി മുൻ വയനാട് ജില്ലാ പ്രസിഡൻറ് കെ പി മധു കോൺഗ്രസിൽ ചേർന്നു

18/12/2024

*ആദിവാസി സ്ത്രീയുടെ മൃതശരീരം ഓട്ടോറിക്ഷയിൽ കൊണ്ട് പോയ സംഭവം; ഉത്തരവാദികളായ ഉന്നതർക്കെതിരെ നടപടി വേണം - പ്രിയങ്ക ഗാന്ധി*

കൽപ്പറ്റ: മാനന്തവാടിയിൽ ആദിവാസി സ്ത്രീയുടെ മൃതശരീരം ആംബുലൻസ് ലഭ്യമാവാതെ ഓട്ടോറിക്ഷയിൽ കൊണ്ട് പോവേണ്ടി വന്ന സംഭവത്തിൽ ഉത്തരവാദികളായ ഉന്നതർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വയനാട് എം.പി. പ്രിയങ്ക ഗാന്ധി. ട്രൈബൽ പ്രമോട്ടറെ പിരിച്ചുവിട്ട നടപടി ഉന്നതർക്ക് പഴിയിൽ നിന്ന് രക്ഷപെടാൻ വേണ്ടി കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ്. സംഭവത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഉന്നതർക്ക് രക്ഷപെടാൻ കഴിയില്ല. ഇനിയൊരിക്കലും ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടിയാണ് അവശ്യംമെന്ന് അവർ പറഞ്ഞു.

സംഭവത്തിൽ ഞെട്ടൽ പ്രകടിപ്പിച്ച പ്രിയങ്ക, ആദിവാസി മേഖലയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലേക്കും വ്യവസ്ഥാപിതമായി അവർ അനുഭവിക്കുന്ന അവഗണയിലേക്കുമാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത് എന്ന് പറഞ്ഞു. ആദിവാസി സമൂഹം ആത്മാഭിമാനവും, ബഹുമാനവും അർഹിക്കുന്നവരും മൗലികമായ അവകാശങ്ങളുടെയും സേവനങ്ങളുടെയും അവകാശികൾ കൂടിയുമാണെന്ന് പ്രിയങ്ക ഓർമ്മിപ്പിച്ചു.

*എല്ലാവരും ഒന്ന് സഹായിക്കണേ...*
18/12/2024

*എല്ലാവരും ഒന്ന് സഹായിക്കണേ...*

17/12/2024

മുണ്ടക്കൈ ചൂരൽമലയിലെ
നമ്മുടെ സഹ ജീവികൾക്കായി
ചുരം കയറി കോട്ടക്കലിലെ പ്രിയപ്പെട്ടവർ എത്തി ❤️‍🔥

ഉപ തെരെഞ്ഞെടുപ്പ്‌ സമയത്ത്
എസ്റ്റേറ്റ് പാടിയിൽ താമസിക്കുന്ന
എട്ടോളം കുടുബങ്ങളാണ് നമ്മളോട് അസഹ്യമായ ചൂട് കൊണ്ടുള്ള ബുദ്ധിമുട്ട് പറഞ്ഞത്.!!

തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ നമുക്ക് നിറവേറ്റാൻ സാധിച്ചില്ല.!!

ഇന്ന്
പ്രിപ്പെട്ടവർ എത്തിച്ചു നൽകി 🎁

തുടരുന്നു
കൂരയാകും വരെ കൂട്ടായി 🏠

17/12/2024

വയനാട് ബാവലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും വിദ്യാർഥികൾ രക്ഷപെട്ടത് തലനാരിയഴ്ക്ക്. മാനന്തവാടി പെരുവക സ്വദേശികളായ ഡെൽവിൻ, ക്രിസ്റ്റോ എന്നിവരാണ് രാവിലെ 8.30 യോടെ കാട്ടാനക്കു മുമ്പിൽ അകപ്പെട്ടത്.
മാനന്തവാടിയിൽ നിന്നും മൈസൂരിലേക്ക് ബൈക്കിൽ യാത്ര ചെയ്യവേ ബാവലി ചെക്ക് പോസ്റ്റിന് സമീപത്തു വെച്ച് ആന ഇരുവർക്കും നേരെ പാഞ്ഞടുക്കുകയായിരുന്നു. ഡെൽവിനെ തുമ്പി കൈ ഉപയോഗിച്ച് തള്ളിയിടുകയും , കാൽ മുട്ടിന് പരുക്കേൽക്കുകയും ചെയ്തു. പിന്നാലെ വന്ന ലോറി ഹോൺ മുഴക്കിയതോടെയാണ് ആന പിൻവാങ്ങിയത്. ഇരുവരും പിന്നീട് ലോറിയിൽ കയറി രക്ഷപ്പെട്ടു. മൈസൂരിലാണ് ഇരുവരും പഠനം നടത്തുന്നത്.

17/12/2024

ബംഗ്ലാദേശിലെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപിമാർ പാർലിമെന്റിന് മുൻപിൽ പ്രതിഷേധിച്ചു.

16/12/2024

*ആദിവാസി യുവാവിനെ കാറിൽ വലിച്ചിഴച്ച സംഭവം: കളക്ടറോട് ഫോണിൽ സംസാരിച്ച് പ്രിയങ്ക ഗാന്ധി*

കൽപ്പറ്റ: മാനന്തവാടിയിൽ ആദിവാസി യുവാവിനെ അക്രമികൾ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ വയനാട് ജില്ലാ കളക്ടറോട് വിവരങ്ങൾ തേടി പ്രിയങ്ക ഗാന്ധി എം. പി. സംഭവത്തിൽ കർശന നടപടി വേണമെന്നും മാതൃകപരമായ ശിക്ഷ ഉറപ്പാക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

നിതിൻ ഗഡ്കരിക്ക് പ്രിയങ്ക ഗാന്ധിയുടെ കത്ത്പാലക്കാട് - കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയിലേക്ക് തുവൂരിൽ നിന്ന് പ്രവേശനം വേണം വണ...
14/12/2024

നിതിൻ ഗഡ്കരിക്ക് പ്രിയങ്ക ഗാന്ധിയുടെ കത്ത്
പാലക്കാട് - കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയിലേക്ക് തുവൂരിൽ നിന്ന് പ്രവേശനം വേണം

വണ്ടൂർ: നിർദ്ദിഷ്ട പാലക്കാട് - കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയിലേക്ക് തുവ്വൂരിൽ നിന്ന് പ്രവേശനം നൽകണമെന്ന് നിതിൻ ഗഡ്കരിക്ക് അയച്ച കത്തിൽ ആവശ്യമുന്നയിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലവിലെ ഹൈവേയിലേക്ക് തുവ്വൂർ നിന്ന് പ്രവേശനമില്ല. ഇത് തുവ്വൂർ റെയിൽവേ സ്റേഷനിലെത്തുന്നവർ ഉൾപ്പടെ സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവുമെന്ന് പ്രിയങ്ക കത്തിൽ പറഞ്ഞു. വണ്ടൂർ എം.എൽ.എ. എ.പി. അനിൽകുമാർ പ്രിയങ്ക ഗാന്ധിക്ക് നൽകിയ നിവേദനത്തിന്റെ പകർപ്പ് കൂടി ഉൾക്കൊള്ളിച്ചാണ് പ്രിയങ്ക ഗാന്ധി ഗഡ്കരിക്ക് കത്തയച്ചത്.

നിർദ്ദിഷ്ട ഹൈവേ ഷൊർണൂർ നിലമ്പൂർ റെയിൽപാതയിലെ തുവ്വൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് നൂറ് മീറ്റർ മാത്രം ദൂരത്തിലാണ്. തുവൂരിൽ ഹൈവേയിലേക്ക് പ്രവേശനം നൽകുന്നത് ജനങ്ങളുടെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുമെന്നും പ്രദേശത്തിന്റെ വികസനത്തിന് കൂടുതൽ സാധ്യതകൾ തുറക്കുമെന്നും എ.പി. അനിൽകുമാർ പ്രിയങ്ക ഗാന്ധിക്ക് നൽകിയ നിവേദനത്തിൽ വ്യക്തമാക്കിയിരുന്നു.

14/12/2024

വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ പ്രതിഷേധം

ഡൽഹി: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം. പി. മാർ സംയുക്തമായി വയനാട് എം. പി. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റിനു മുന്നിൽ പ്രതിഷേധം നടത്തി. വയനാടിന് കേന്ദ്ര സർക്കാരിന്റെ സഹായത്തിനായി പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ബോധ്യപ്പെടുത്തുന്നത് ഉൾപ്പടെ സാധ്യമായ എല്ലാം ചെയ്തുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കേന്ദ്ര സർക്കാർ രാഷ്ട്രീയ വൈരാഗ്യത്തോടെ ദുരന്തബാധിതർക്ക് ലഭിക്കേണ്ട സഹായം നിഷേധിക്കുകയാണ്. വയനാട്ടിലെ ജനങ്ങളും ഇന്ത്യയിലെ പൗരന്മാരാണ്. പ്രകൃതി ദുരന്തങ്ങളിൽ അവരോട് വിവേചനം കാണിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യയിലെ എല്ലാ പൗരന്മാരുടെയും ജീവന്റെയും സ്വത്തിന്റെയും ഉത്തരവാദിത്വം പ്രധാനമന്ത്രി ഏറ്റെടുക്കേണ്ട സന്ദര്ഭങ്ങളുണ്ട്. ആ സന്ദർഭത്തിൽ പ്രധാനമന്ത്രി രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കണമെന്ന് അവർ ഓർമ്മിപ്പിച്ചു. സർക്കാരിന്റെ നടപടിയും കേരളത്തിലെ എം. പി. മാർ നിരാശയിലാണെന്നും സർക്കാർ രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

14/12/2024

*വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ പ്രതിഷേധം*

ഡൽഹി: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം. പി. മാർ സംയുക്തമായി വയനാട് എം. പി. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റിനു മുന്നിൽ പ്രതിഷേധം നടത്തി. വയനാടിന് കേന്ദ്ര സർക്കാരിന്റെ സഹായത്തിനായി പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ബോധ്യപ്പെടുത്തുന്നത് ഉൾപ്പടെ സാധ്യമായ എല്ലാം ചെയ്തുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കേന്ദ്ര സർക്കാർ രാഷ്ട്രീയ വൈരാഗ്യത്തോടെ ദുരന്തബാധിതർക്ക് ലഭിക്കേണ്ട സഹായം നിഷേധിക്കുകയാണ്. വയനാട്ടിലെ ജനങ്ങളും ഇന്ത്യയിലെ പൗരന്മാരാണ്. പ്രകൃതി ദുരന്തങ്ങളിൽ അവരോട് വിവേചനം കാണിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യയിലെ എല്ലാ പൗരന്മാരുടെയും ജീവന്റെയും സ്വത്തിന്റെയും ഉത്തരവാദിത്വം പ്രധാനമന്ത്രി ഏറ്റെടുക്കേണ്ട സന്ദര്ഭങ്ങളുണ്ട്. ആ സന്ദർഭത്തിൽ പ്രധാനമന്ത്രി രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കണമെന്ന് അവർ ഓർമ്മിപ്പിച്ചു. സർക്കാരിന്റെ നടപടിയും കേരളത്തിലെ എം. പി. മാർ നിരാശയിലാണെന്നും സർക്കാർ രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

14/12/2024

Media Byte by Wayanad MP Smt. Priyanka Gandhi, emphasizing the urgent need for a special relief package for the landslide-affected people of Wayanad.

13/12/2024

മുണ്ടക്കൈ പ്രകൃതിദുരന്തം അർഹമായ നഷ്ട്ടപരിഹാരം നൽകാത്തതിനെതിരെ യൂത്ത് കോൺഗ്രസ് ലോങ് മാർച്ച്

*ക്യാൻസർ ഗവേഷണത്തിന് ഇളങ്ങോളി ഫസീലക്ക് ബയോളജിയിൽ ഡോക്ടറേറ്റ്...*കൽപ്പറ്റ:  ക്യാൻസർ ഗവേഷണത്തിന് ഇളങ്ങോളി ഫസീലക്ക് ബയോളജിയ...
10/12/2024

*ക്യാൻസർ ഗവേഷണത്തിന്
ഇളങ്ങോളി ഫസീലക്ക് ബയോളജിയിൽ ഡോക്ടറേറ്റ്...*

കൽപ്പറ്റ: ക്യാൻസർ ഗവേഷണത്തിന്
ഇളങ്ങോളി ഫസീലക്ക് ബയോളജിയിൽ ഡോക്ടറേറ്റ്. ബാംഗ്ലൂരിലെ ടി. ഐ. എഫ് ആർ. എൻ.സി.ബി.എസിൽ നിന്നും ചെന്നലോട് സ്വദേശി ഇളങ്ങോളി ഫസീലക്ക് കാൻസർ റിസർച്ചിൽ ഡോക്ടറേറ്റ് കിട്ടി. പൂനെ ഐ.ഐ. എസ്.ഇ.ആർ.
ൽ വെച്ച് നടന്ന ഐ.എ..സി. ആർ. 2024 കോൺഫറൻസിൽ അവതരണത്തിന് സിതാറാം ജോഗ് ലേക്കർ യംഗസ്റ് സയിന്റിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇതിന് മുമ്പ് രണ്ട് തവണ സി.എസ്.ഐ.ആർ. ജെ . ആർ.. എഫ്. കിട്ടിയിട്ടുണ്ട്. പൂനെ IISER- ൽ ഇന്റഗ്രേറ്റഡ് ബി.എസ്. എം.എസ്. ഗ്രാജ്വേറ്റ് ആയിരുന്നു. അമേരിക്കയിൽ വെച്ച് നടന്ന ജി. ആർ. സി. കോൺഫറൻസ് വെഞ്ച്വറയിലും ക്രൊയേഷ്യയിൽ നടന്ന ഫ്യുഷൻ കോൺഫറൻസ് ഡബ്രോവിങ്കിലും റിസർച്ച് പ്രബന്ധം അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചിരുന്നു. ഒരേ വർഷം വെള്ളമുണ്ടയിലെ അരിപ്രം വീട്ടിൽ ഇത് രണ്ടാമത്തെ ഡോക്ടറേറ്റ് ആണ് ഭർത്താവ് അരിപ്രം വീട്ടിൽ റാഷിദിന് അടുത്തിടെയാണ് ഡോക്ടറേറ്റ് ലഭിച്ചത്.
ഇളങ്ങോളി ഇബ്രാഹിം കുട്ടി യുടെയും മുതിര ഖദീജ യുടെയും മകളാണ്.

*ചെന്നലോട് ശാന്തിനഗർ കോളനി ജംങ്ഷനിൽ പിക്കപ്പ് അപകടം; നാലു പേർക്ക് പരിക്ക്*കാവുമന്ദം:  ചെന്നലോട് പിക്കപ്പ് ജീപ്പ് നിയന്ത്...
10/12/2024

*ചെന്നലോട് ശാന്തിനഗർ കോളനി ജംങ്ഷനിൽ പിക്കപ്പ് അപകടം; നാലു പേർക്ക് പരിക്ക്*

കാവുമന്ദം: ചെന്നലോട് പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു .
പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
കൊല്ലം സ്വദേശികൾ സഞ്ചരിച്ച പിക്കപ്പാണ് അപകടത്തിൽ പെട്ടതെന്ന് പ്രാഥമിക നിഗമനം.

താമരശ്ശേരി ചുരത്തിൽ കടുവയെ കണ്ടതായി യാത്രക്കാർ; വനംവകുപ്പ് പരിശോധനകോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കടുവയെ കണ്ടതായി യാത്രക...
10/12/2024

താമരശ്ശേരി ചുരത്തിൽ കടുവയെ കണ്ടതായി യാത്രക്കാർ; വനംവകുപ്പ് പരിശോധന

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കടുവയെ കണ്ടതായി യാത്രക്കാർ. ഇന്നലെ രാത്രിയിലാണ് സംഭവം. ഇതേത്തുടർന്ന് വനംവകുപ്പ് മേഖലയിൽ നിരീക്ഷണം തുടരുകയാണ്.

ചുരത്തിലെ എട്ട്-ഒൻപത് വളവുകൾക്കിടയിലാണ് കടുവയെ കണ്ടതായി കാർ യാത്രികർ പറഞ്ഞത്. വയനാട്ടുനിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്നു കാർ. കാറിന് മുൻപിൽ യാത്ര ചെയ്‌ത ബൈക്ക് യാത്രികൻ കടുവയെ കണ്ട ഉടനെ വാഹനം വേഗം കൂട്ടി രക്ഷപ്പെടുകയായിരുന്നെന്നും ഇവർ പറഞ്ഞു.

യാത്രക്കാർ ഉടൻതന്നെ പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞതു മുതൽ വനംവകുപ്പ് മേഖലയിലെത്തി ക്യാമ്പ് ചെയ്യുകയാണ്.

ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.

ഇന്ന് നടന്ന ഏച്ചോം സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നല്കിയ പാനലീന് ഉജ്ജ്വല വിജയം നല്കിയ വോട്ടർമാർക...
07/12/2024

ഇന്ന് നടന്ന ഏച്ചോം സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നല്കിയ പാനലീന് ഉജ്ജ്വല വിജയം നല്കിയ വോട്ടർമാർക്ക് ഇന്ത്യൻ കോൺഗ്രസ് പനമരം മണ്ഡലം കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ - കഴിഞ്ഞ ഒരു മാസത്തോളം ഈ ഒരു വിജയത്തിന് വേണ്ടി കൂടെ നിന്ന് പ്രവർത്തിച്ച പാർട്ടി പ്രവർത്തകർക്കും നേതാക്കൻമാർക്കും അഭിനന്ദനങ്ങൾ - വലിയ വിജയത്തിലെക്ക് പാർട്ടിയെയും മുന്നണിയെയും എത്തിക്കൻ കഴിഞ്ഞ മൂന്ന് തവണ ബാങ്ക് പ്രസിഡണ്ടായി മികവുറ്റ നേതൃത്വം നല്കിയ മുൻ ബാങ്ക് പ്രസിഡണ്ട് എ.ഇ. ഗിരിഷിന് പനമരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഹൃദയ അഭിവാദ്യങ്ങൾ നേരുന്നു ,ബാങ്കിൻ്റെ പുതിയ പ്രസിഡണ്ട് C. K. ഉണ്ണികൃഷ്ണൻ മാസ്റ്റർക്കും, വൈസ് പ്രസിഡണ്ട് പി. എസ്. മാത്യുവിനും - മറ്റ് ഡയറക്ടർമാർക്കും അഭിനന്ദനങ്ങൾ...
സ്നേഹപൂർവ്വം
ബെന്നി അരിഞ്ചേർമല
ഇലക്ഷൻ കമ്മിറ്റി കൺവീനർ

23/11/2024

Address

Kalpatta
673121

Alerts

Be the first to know and let us send you an email when INC OPEN SIGHT WAYANAD MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to INC OPEN SIGHT WAYANAD MEDIA:

Videos

Share