Lakshya News

Lakshya News Lakshya News is a News and Infotainment Channel, is a unit of OUTLIVE MEDIA Private limited

ട്രംപിന്റെ ഹോട്ടലിനു പുറത്ത് ടെസ്‌ല സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ചു; ഒരു മരണം, എഴ് പേര്‍ക്ക് പരിക്ക്കേരളംദേശീയംചലച്ചിത്രം...
02/01/2025

ട്രംപിന്റെ ഹോട്ടലിനു പുറത്ത് ടെസ്‌ല സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ചു; ഒരു മരണം, എഴ് പേര്‍ക്ക് പരിക്ക്

കേരളം

ദേശീയം

ചലച്ചിത്രം

കായികം

ധനകാര്യം

ജീവിതം

ആരോഗ്യം

രാജ്യാന്തരം

നിലപാട്

മലയാളം വാരിക

Advertisement

രാജ്യാന്തരം

ട്രംപിന്റെ ഹോട്ടലിനു പുറത്ത് ടെസ്‌ല സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ചു; ഒരു മരണം, എഴ് പേര്‍ക്ക് പരിക്ക്

ട്രക്കിനുള്ളില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞു



ടെസ്ല സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടം എക്‌സ്

സമകാലിക മലയാളം ഡെസ്ക്

Published on:

02 Jan 2025, 8:06 am

Updated on:

02 Jan 2025, 8:06 am

വാഷിങ്ടണ്‍: ലാസ് വെഗാസില്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഹോട്ടലിനു പുറത്ത് ടെസ്‌ല സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 7 പേര്‍ക്കു പരിക്കേറ്റു. ഹോട്ടല്‍ കവാടത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കിനാണ് തീപിടിച്ചത്. തുടര്‍ന്ന് ചെറു സ്‌ഫോടനം സംഭവിക്കുകയായിരുന്നു.

ട്രക്കിനുള്ളില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞു. ന്യൂ ഓര്‍ലിയന്‍സില്‍ പുതുവത്സര ആഘോഷത്തിനിടെ ട്രക്ക് ഇടിച്ചുകയറ്റി ജനക്കൂട്ടത്തെ ആക്രമിച്ച സംഭവവുമായി അപകടത്തിനു ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

അപകടത്തില്‍ സൈബര്‍ട്രക്കിനുള്ളിലുണ്ടായിരുന്ന ഒരാള്‍ മരിച്ചതായി ലാസ് വെഗാസ് മെട്രോപൊളിറ്റന്‍ പൊലീസിലെയും ക്ലാര്‍ക്ക് കൗണ്ടി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിലെയും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകടത്തില്‍ നിസാര പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.

നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞു, ഒരു മരണം, നാലുപേര്‍ക്ക് പരിക്ക്തിരുവനന്തപുരം: നിയന്ത്രണം വിട്ട കാര്‍ കുളത്...
01/01/2025

നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞു, ഒരു മരണം, നാലുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് അപകടം. ഒരാള്‍ മരിച്ചു. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിലാണ് സംഭവം. അയിര സ്വദേശി പ്രദീപ് ആണ് മരിച്ചത്.നാല്‍പ്പത് വയസ്സായിരുന്നു. അപകടത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച കാര്‍ കുളത്തിലേക്ക് മറിയുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ നാലുപേരെ പാറശ്ശാല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമേരിക്കയില്‍ പുതുവര്‍ഷ ആഘോഷത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി; വെടിയുതിര്‍ത്ത് അക്രമി,10 മരണംന്യൂ ഓര്‍ലീന്‍സ്: അമേരിക്കയി...
01/01/2025

അമേരിക്കയില്‍ പുതുവര്‍ഷ ആഘോഷത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി; വെടിയുതിര്‍ത്ത് അക്രമി,10 മരണം

ന്യൂ ഓര്‍ലീന്‍സ്: അമേരിക്കയില്‍ പുതുവര്‍ഷ ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി 10 മരണം. അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. ന്യൂ ഓര്‍ലീന്‍സിലെ ബര്‍ബണ്‍ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. ആള്‍ക്കൂട്ടത്തിലേക്ക് അമിത വേഗത്തില്‍ ട്രക്ക് ഇടിച്ച് അപകടമുണ്ടാക്കിയതിന് ശേഷം പുറത്തിറങ്ങിയ ഡ്രൈവര്‍ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്.

ഇയാള്‍ക്കെതിരെ പൊലീസും വെടിവച്ചിരുന്നതായാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആക്രമണത്തെ ന്യൂ ഓര്‍ലീന്‍സ് മേയര്‍ അപലപിച്ചു. ആക്രമണം എഫ്ബിഐ അന്വേഷിക്കുകയാണ്. വിനോദ സഞ്ചാര കേന്ദ്രമായ ഇവിടെ പതിനായിരങ്ങളാണ് പുതുവര്‍ഷം ആഘോഷിക്കാനായി എത്തിയിരുന്നത്.

അമേരിക്കയിലെ നൈറ്റ് ലൈഫ് ആഘോഷ കേന്ദ്രങ്ങളിലൊന്നിലാണ് വലിയ ആക്രമണം നടന്നിട്ടുള്ളത്. നടപ്പാതയിലുണ്ടായിരുന്നവരേയും ട്രെക്ക് ഇടിച്ച് തെറിപ്പിച്ചതായാണ് പുറത്ത് വരുന്ന വിവരം. 2024 നവംബറില്‍ ന്യൂ ഓര്‍ലിയന്‍സ് പരേഡ് റൂട്ടിലും ആഘോഷത്തിനും ഇടയില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പുതുവത്സരാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; കാല്‍വഴുതി കൊക്കയില്‍ വീണ് യുവാവ് മരിച്ചുതൊടുപുഴ: വാഗമണ്ണില്‍ പുതുവത്സരാഘോഷത്തി...
01/01/2025

പുതുവത്സരാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; കാല്‍വഴുതി കൊക്കയില്‍ വീണ് യുവാവ് മരിച്ചു

തൊടുപുഴ: വാഗമണ്ണില്‍ പുതുവത്സരാഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെ കാല്‍വഴുതി കൊക്കയില്‍ വീണ് യുവാവ് മരിച്ചു. കരിങ്കുന്നം മേക്കാട്ടില്‍ പരേതനായ മാത്യുവിന്റെ മകന്‍ എബിന്‍ (26) ആണ് മരിച്ചത്.

ഇന്നലെ രാത്രി കാഞ്ഞാര്‍ - വാഗമണ്‍ റോഡില്‍ പുത്തേടിനും കുമ്പങ്കാനത്തിനുമിടയില്‍ ചാത്തന്‍പാറയിലായിരുന്നു അപകടം.പുതുവര്‍ഷം ആഘോഷിക്കാനായി വാഗമണ്ണിലേക്ക് പുറപ്പെട്ട സംഘം യാത്രക്കിടെ വ്യൂ പോയിന്റിലെത്തിയപ്പോള്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്നു. ഇതിനിടെ എബിന്‍ കാല്‍വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു.

പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് എബിനെ കൊക്കയില്‍ നിന്ന് പുറത്തെത്തിച്ചത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് എബിന്‍ മരിച്ചത്.

വയനാട് വിലങ്ങാട് ഉരുള്‍പൊട്ടല്‍; ദുരിതബാധിതരില്‍ ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പതിനഞ്ച് ലക്ഷം...
01/01/2025

വയനാട് വിലങ്ങാട് ഉരുള്‍പൊട്ടല്‍; ദുരിതബാധിതരില്‍ ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പതിനഞ്ച് ലക്ഷം രൂപ

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരില്‍ ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പതിനഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥിരമായ പുനരധിവാസത്തിനുള്ള നിലവിലെ നിരക്ക് ഒരു കുടുംബത്തിന് 10 ലക്ഷം രൂപയാണ്.

വിലങ്ങാട്ടെ പുനരധിവസിപ്പിക്കേണ്ട ദുരന്ത ബാധിതര്‍ക്കും ഇതേതുക അനുവദിക്കും. പുനരധിവാസം വേണ്ട അഞ്ച് ട്രൈബല്‍ കുടുംബങ്ങള്‍ ആണ് ഉള്ളത്. അവരുടെ താല്‍പര്യപ്രകാരമുള്ള പുനരധിവാസം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ധനവകുപ്പ് അംഗീകരിച്ച പ്രകാരമുള്ള സ്പോണ്‍സര്‍ഷിപ്പ് ഫ്രയിം വര്‍ക്ക് അംഗീകരിക്കും. സ്പോണ്‍സര്‍ഷിപ് പ്രകാരം ലഭിക്കുന്ന തുക സ്വീകരിക്കുന്നതിനും അത് വയനാട് പുനരധിവാസ പദ്ധതിക്കു വേണ്ടി ഉപയോഗിക്കുന്നതിനും ഒരു ഡെഡിക്കേറ്റഡ് ബാങ്ക് അക്കൗണ്ട് തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വയനാട് പുനരധിവാസ പദ്ധതിക്കായി സിഎംഡിആര്‍എഫ്, എസ്ഡിആര്‍എഫ്, സ്പോണ്‍സര്‍ഷിപ്, സിഎസ്ആര്‍ ഫണ്ട്, പിഡിഎന്‍എ യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലഭ്യമാകുന്ന കേന്ദ്ര സഹായം എന്നിവ വയനാട് ടൗണ്‍ഷിപ് പ്രൊജക്റ്റിനായി വിനിയോഗിക്കുമെന്നും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് രണ്ട് ഘട്ടമായിട്ടാണെങ്കിലും പുന:രധിവാസം ഒരുമിച്ച് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂള്‍ ബസ് ഇറക്കത്തില്‍ നിന്നും നിയന്ത്രണം വിട്ട് മറിഞ്ഞു, 15 കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ പരിക്ക് ഗുരുതരംകണ്ണൂര്‍:...
01/01/2025

സ്‌കൂള്‍ ബസ് ഇറക്കത്തില്‍ നിന്നും നിയന്ത്രണം വിട്ട് മറിഞ്ഞു, 15 കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ പരിക്ക് ഗുരുതരം

കണ്ണൂര്‍: സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. 15 കുട്ടികള്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ ജില്ലയിലെ വളക്കൈയിലാണ് സംഭവം. കുറുമാത്തൂര്‍ ചിന്മയ സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ഒരു കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഈ കുട്ടിയെ കണ്ണൂരിലേ ആശുപത്രിയിലേക്ക് മാറ്റി. മറ്റു കുട്ടികളെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കണ്ണൂര്‍ വളക്കൈ പാലത്തിന് സമീപത്ത് വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സ്‌കൂള്‍ വിട്ടശേഷം കുട്ടികളുമായി പോകവെയാണ് അപകടം സംഭവിച്ചത്. ബസ് ഇറക്കത്തില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസിന് അടിയില്‍ കുടുങ്ങിയ കുട്ടിക്കാണ് ഗുരുതര പരിക്കേറ്റത്. രണ്ടു മൂന്ന് തവണ മറിഞ്ഞശേഷമാണ് പ്രധാന റോഡില്‍ ബസ് നിന്നത്.

പുതുവത്സരത്തിന് കേരളം കുടിച്ചത് 108 കോടിയുടെ മദ്യം; കൂടുതല്‍ വില്‍പ്പന രവിപുരം ഔട്ട്‌ലെറ്റില്‍തിരുവനന്തപുരം: പുതുവത്സരത്...
01/01/2025

പുതുവത്സരത്തിന് കേരളം കുടിച്ചത് 108 കോടിയുടെ മദ്യം; കൂടുതല്‍ വില്‍പ്പന രവിപുരം ഔട്ട്‌ലെറ്റില്‍

തിരുവനന്തപുരം: പുതുവത്സരത്തിന് കേരളം കുടിച്ചത് 108 കോടിയുടെ മദ്യം. പുതുവത്സര തലേന്നായ ഇന്നലെ റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടിയുടെ വര്‍ധന. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത് 96. 42 കോടിയുടെ മദ്യമാണ്. കൂടുതല്‍ മദ്യം വിറ്റത് കൊച്ചി രവിപുരം ഔട്ട്‌ലെറ്റിലാണ്.

കഴിഞ്ഞ വര്‍ഷം പുതുവര്‍ഷത്തലേന്ന് കേരളം കുടിച്ചത് 95.69 കോടിയുടെ മദ്യമായിരുന്നു. കഴിഞ്ഞവര്‍ഷം ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ 94.77 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. ക്രിസ്മസ്-പുതുവത്സര സീസണില്‍ ഇത്തവണ ആകെ വിറ്റത് 712.05 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം ക്രിസ്മസ്-പുതുവത്സര സീസണില്‍ 697.05 കോടിയുടെ മദ്യമാണ് വിറ്റത്.

ഏതാണ്ട് 2.28 കോടിയുടെ അധിക വില്‍പ്പനയാണ് ഇത്തവണയുണ്ടായത്. ഇത്തവണ രവിപുരം ഔട്ട്‌ലെറ്റില്‍ നിന്നും 92.31 ലക്ഷം രൂപയുടെ മദ്യമാണ് പുതുവത്സരത്തലേന്ന് വിറ്റത്. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലെറ്റില്‍ 86.65 ലക്ഷം രൂപയുടെ മദ്യം വില്‍പ്പന നടത്തി. മൂന്നാം സ്ഥാനം കൊച്ചി കടവന്ത്ര ഔട്ട്‌ലെറ്റിനാണ്. 79.09 ലക്ഷം രൂപയുടെ മദ്യമാണ് കടവന്ത്രയില്‍ വിറ്റത്.

പുതുവര്‍ഷ ആശംസ നേര്‍ന്നില്ല; തൃശൂരില്‍ യുവാവിന്റെ ദേഹം മുഴുവന്‍ ബ്ലേഡ് കൊണ്ട് വരഞ്ഞു; പ്രതി ഒളിവില്‍തൃശൂര്‍: പുതുവര്‍ഷാശ...
01/01/2025

പുതുവര്‍ഷ ആശംസ നേര്‍ന്നില്ല; തൃശൂരില്‍ യുവാവിന്റെ ദേഹം മുഴുവന്‍ ബ്ലേഡ് കൊണ്ട് വരഞ്ഞു; പ്രതി ഒളിവില്‍

തൃശൂര്‍: പുതുവര്‍ഷാശംസ നേരാതിരുന്നതിന് യുവാവിനെ ബ്ലേഡ് കൊണ്ട് മേലാസകലം കോറിപ്പരിക്കേല്‍പ്പിച്ചു. മുള്ളൂര്‍ക്കരയിലാണ് സംഭവം. ആറ്റൂര്‍ സ്വദേശി സുഹൈബിനാണ് പരിക്കേറ്റത്. കാപ്പ കേസ് പ്രതിയായ ഷാഫിയാണ് 22കാരനായ സുഹൈബിനെ ആക്രമിച്ചത്. സുഹൈബ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ഷാഫി സഹൃത്തുക്കള്‍ക്കൊപ്പം ബസ് വെയ്റ്റിങ് ഷെഡില്‍ ഇരിക്കുകയായിരുന്നു. ആ സമയത്ത് അതുവഴി വന്ന സുഹൈബ് അവിടെയുള്ള സുഹൃത്തുക്കളോടെല്ലാം പുതുവര്‍ഷാശംസകള്‍ പറഞ്ഞു. എന്നാല്‍ ഷാഫിയോട് മാത്രം ആശംസ പറഞ്ഞിരുന്നില്ല. തന്നോട് മാത്രം ആശംസ പറഞ്ഞില്ലെന്ന കാരണത്താല്‍ ഷാഫി സുഹൈബിനെ ആക്രമിക്കുകയായിരുന്നു.

അക്രമത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയി. നിരവധി തവണ കുത്തേറ്റ സുഹൈബിനെ അവിടെയുള്ളവര്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

'ചുണ്ടനക്കി ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞു, സ്വയം ശ്വാസമെടുത്തു തുടങ്ങി'; ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് മെഡിക്കല്...
01/01/2025

'ചുണ്ടനക്കി ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞു, സ്വയം ശ്വാസമെടുത്തു തുടങ്ങി'; ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ സംഘം

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ പരിക്ക് പറ്റിയ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ സംഘം. വേദനയുള്ളതായി ഉമ തോമസ് പറഞ്ഞതായും ഡോക്ടര്‍മാര്‍ പറയുന്നു. വെന്റിലേഷന്റെ സഹായം നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇടയ്ക്ക് സ്വയം ശ്വാസമെടുക്കാന്‍ തുടങ്ങിയതും ആശ്വാസത്തിന് വക നല്‍കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

എല്ലാവര്‍ക്കും ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞതായും ഡോക്ടര്‍മാര്‍ പറഞ്ഞു. മക്കളോടാണ് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞത്. വാക്കുകളല്ല പതിയെ ചുണ്ടനക്കിക്കൊണ്ടാണ് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞത്. ആരോഗ്യ നിലയില്‍ ഇന്നലെത്തേക്കാളും പുരോഗതിയുണ്ട്. എപ്പോള്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റാമെന്നതാണ് ആലോചിക്കേണ്ടത്. വേദന കുറയ്ക്കാനുള്ള മരുന്നുകള്‍ നല്‍കുന്നുണ്ട്. എത്രയും വേഗം വെന്റിലേറ്ററില്‍ നിന്ന് പുറത്തു കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നത്. എല്ലാവരുടേയും ആഗ്രഹവും അതാണെന്നും ഡോക്ടര്‍ പറഞ്ഞു.

ഇന്നലെ വൈകുന്നേരം മെഡിക്കല്‍ ബോര്‍ഡ് കൂടിയിരുന്നു. രോഗിയുടെ അവസ്ഥയെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് അടുത്ത മെഡിക്കല്‍ ബോര്‍ഡ് കൂടും. തലയിലുണ്ടായ മുറിവ് ഭേദപ്പെട്ട് വരുന്നു. ആളുകളെ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

പുതുവർഷം ആഘോഷിക്കാനെത്തി; കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറി‍ഞ്ഞ് യുവാവ് മരിച്ചുതൊടുപുഴ: ഇടുക്കി കുട്ടിക്കാനത്ത് കാർ ...
01/01/2025

പുതുവർഷം ആഘോഷിക്കാനെത്തി; കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറി‍ഞ്ഞ് യുവാവ് മരിച്ചു

തൊടുപുഴ: ഇടുക്കി കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി ഫൈസൽ (27) ആണ് മരിച്ചത്. 300 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് കാർ പതിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ നിന്നുള്ള 11 പേരടങ്ങുന്ന സംഘമാണ് പുതുവത്സരം ആഘോഷിക്കാനായി കുട്ടിക്കാനത്തിന് സമീപം കോക്കാട് ഹിൽസ് എന്ന സ്ഥലത്ത് എത്തിയത്.

ആഘോഷം നടക്കുന്നതിനിടെ ഫൈസൽ വാഹനത്തിൽ ഇരിക്കുകയായിരുന്നു. ഈ സമയത്ത് വാഹനം ഉരുണ്ട് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. രാത്രി തന്നെ പൊലീസും ഫയർഫോഴ്സുമെത്തി തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

രാവിലെ വീണ്ടും തിരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഫൈസലിന്റെ കൈ തട്ടി ​ഗിയർ ന്യൂട്രലായി കാർ ഉരുണ്ട് പോയതായിരിക്കാമെന്നാണ് പ്രാഥമിക നി​ഗമനം.

പൂനെയില്‍ നിന്നും കാണാതായ മലയാളി സൈനികനെ കണ്ടെത്തികോഴിക്കോട്: പൂനെയില്‍ നിന്നും കാണാതായ മലയാളി സൈനികനെ കണ്ടെത്തി. കോഴിക്...
01/01/2025

പൂനെയില്‍ നിന്നും കാണാതായ മലയാളി സൈനികനെ കണ്ടെത്തി

കോഴിക്കോട്: പൂനെയില്‍ നിന്നും കാണാതായ മലയാളി സൈനികനെ കണ്ടെത്തി. കോഴിക്കോട് ഏലത്തൂര്‍ കണ്ടംകുളങ്ങര സ്വദേശി വിഷ്ണുവിനെ ബംഗലൂരുവില്‍ നിന്നാണ് കണ്ടെത്തിയത്. ബംഗലൂരു മജസ്റ്റിക് റെയിൽവേ സ്‌റ്റേഷന്‍ പരിസരത്തു നിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിസംബര്‍ 17 മുതലാണ് വിഷ്ണുവിനെ കാണാതാകുന്നത്. സുഹൃത്തുക്കളില്‍ നിന്നാണ് വിഷ്ണുവിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതെന്നാണ് സൂചന. സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ട് മാറി നില്‍ക്കുകയായിരുന്നു എന്നാണ് വിഷ്ണു പൊലീസിന് മൊഴി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് ഏലത്തൂര്‍ പൊലീസ് വിഷ്ണുവിനെ കണ്ടെത്തുന്നത്.

ഡിസംബര്‍ 17ന് നാട്ടിലേക്ക് വരുന്നു എന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു. 17ന് പുലര്‍ച്ചെ കണ്ണൂരില്‍ എത്തി എന്ന് അമ്മയ്ക്ക് വിഷ്ണു സന്ദേശം അയച്ചു. പിന്നീട് യാതൊരു വിവരവും ഉണ്ടായില്ല. പരിശോധനയില്‍ ഫോണിന്റെ ലൊക്കേഷന്‍ മുംബൈയ്ക്ക് സമീപമാണെന്ന് കണ്ടെത്തിയിരുന്നു. ജനുവരി 11ന് വിഷ്ണുവിന്റെ വിവാഹം നിശ്ചയിച്ചിരുന്നതാണ്.

ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകാം; പുതുവര്‍ഷ ആശംസകളുമായി മുഖ്യമന്ത്രിതിരുവനന്തപുരം: പുതുവര്‍ഷാശംസകളുമായി മുഖ്യമന...
31/12/2024

ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകാം; പുതുവര്‍ഷ ആശംസകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പുതുവര്‍ഷാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുവര്‍ഷം പ്രശോഭിതമാകട്ടെയെന്നും ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും പുതുവര്‍ഷ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു

'പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ല. പുത്തന്‍ പ്രതീക്ഷകളോടെ പുതിയ നാളെകളെ വരവേല്‍ക്കാനുള്ള ആഘോഷത്തിന്റെ സുദിനമാണത്. ജാതിമതവര്‍ഗ ഭേദമന്യേ ഏവരും ഒത്തൊരുമിക്കുന്നു എന്നതാണ് പുതുവര്‍ഷ രാവിന്റെ പ്രത്യേകത. അതുതന്നെയാണ് ആ ദിനം പകരുന്ന മഹത്തായ സന്ദേശവും.'

'ഒരുമിച്ച്, ഒറ്റക്കെട്ടായി നാളെകളെ പ്രകാശപൂര്‍ണ്ണമാക്കാനുള്ള ഊര്‍ജ്ജവും പ്രചോദനവും 2025 നമുക്ക് പകരട്ടെ. നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകോര്‍ത്തു മുന്നോട്ടു പോകാം. പുതുവര്‍ഷം സന്തോഷത്താല്‍ പ്രശോഭിതമാകട്ടെ. ഏവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍!'

മൈലേജ് കുറഞ്ഞാല്‍ പണി പോകും; കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിക്കുന്നുണ്ടോ എന്ന് പരിശോധിക്കും; കെബി ഗണേഷ് കുമാര്‍തിരുവന...
31/12/2024

മൈലേജ് കുറഞ്ഞാല്‍ പണി പോകും; കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിക്കുന്നുണ്ടോ എന്ന് പരിശോധിക്കും; കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. ഏറ്റവും കൂടതല്‍ അപകടം ഉണ്ടാകുന്നത് സ്വിഫ്റ്റ് ഡ്രൈവര്‍മാരാണെന്ന് മന്ത്രി പറഞ്ഞു. നിരന്തരം അപകടം ഉണ്ടാക്കുന്നവരെ ജോലിയില്‍ നിന്ന് പറഞ്ഞുവിടുമെന്നും മന്ത്രി പറഞ്ഞു. മൂന്നാറിലെ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള കെഎസ്ആര്‍ടിസി റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൈലേജ് കുറയുന്ന തരത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ഡീസല്‍ കത്തിച്ചാല്‍ പണി പോകും. അപകടകരമായി വാഹനം ഓടിക്കാന്‍ അനുവദിക്കില്ല. അപകടം ഉണ്ടാക്കിയാല്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെയും ലൈസന്‍സ് റദ്ദാക്കും. മനുഷ്യ ജീവന്‍വെച്ച് കളിച്ചാല്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ജീവനക്കാരെ കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിക്കുന്നുണ്ടോ എന്നത് പരിശോധിക്കും. പരിശോധനയ്ക്ക് പൊലീസിനും എംവിഡിക്കും നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന് 111 വര്‍ഷം കഠിന തടവ്തിരുവനന്തപുരം: പോക്‌സോ കേസില്‍ ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം...
31/12/2024

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന് 111 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: പോക്‌സോ കേസില്‍ ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷാവിധി വന്നത്.സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

പരോള്‍ ലഭിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തിരുത്തി; ഉത്ര വധക്കേസ് പ്രതി സൂരജിന്റെ അമ്മയ്ക്ക് മുന്‍കൂര്‍ ജാമ്യംകൊച്ച...
31/12/2024

പരോള്‍ ലഭിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തിരുത്തി; ഉത്ര വധക്കേസ് പ്രതി സൂരജിന്റെ അമ്മയ്ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: ഉത്ര വധക്കേസിലെ പ്രതി സൂരജിന് പരോള്‍ ലഭിക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ അമ്മ രേണുകയ്ക്ക് ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ച് ഹൈക്കോടതി. രേണുകയെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 1 ലക്ഷം രൂപയുടെയും 2 പേരുടെ ആള്‍ജാമ്യത്തിലും വിട്ടയയ്ക്കണം എന്നാണ് ജസ്റ്റിസ് പി കൃഷ്ണകുമാറിന്റെ ഉത്തരവ്.

സൂരജിന് പരോള്‍ ലഭിക്കാന്‍ ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സൂരജിന്റെ അമ്മ രേണുകയ്‌ക്കെതിരെ പൂജപ്പുര പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ അറസ്റ്റിന് സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. സൂരജിന്റെ അച്ഛന് ഗുരുതര രോഗമുണ്ടെന്നും പരോള്‍ അനുവദിക്കണമെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ എഴുതിച്ചേര്‍ത്ത് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് രേണുക നല്‍കുകയായിരുന്നു.

സംശയം തോന്നിയ അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറെ ബന്ധപ്പെട്ടപ്പോഴാണു വ്യാജമായി തയാറാക്കിയതാണെന്ന് മനസ്സിലായത് . തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ സൂരജിനും അമ്മയ്ക്കുമെതിരെ കേസെടുക്കുകയായിരുന്നു

പുതുവര്‍ഷത്തില്‍ നമുക്ക് പുതിയ ജീവിതം ആരംഭിക്കാം; മണിപ്പൂര്‍ കലാപത്തില്‍ മാപ്പുചോദിച്ച് മുഖ്യമന്ത്രിഇംഫാല്‍: മണിപ്പൂരിലെ...
31/12/2024

പുതുവര്‍ഷത്തില്‍ നമുക്ക് പുതിയ ജീവിതം ആരംഭിക്കാം; മണിപ്പൂര്‍ കലാപത്തില്‍ മാപ്പുചോദിച്ച് മുഖ്യമന്ത്രി

ഇംഫാല്‍: മണിപ്പൂരിലെ കലാപത്തില്‍ ജനങ്ങളോട് മാപ്പുപറഞ്ഞ് മുഖ്യമന്ത്രി ബിരേന്‍ സിങ്. നിര്‍ഭാഗ്യകരമായ സംഭവമാണ് ഈ വര്‍ഷം ഉണ്ടായത്. അതില്‍ അതിയായ ഖേദവും വേദനയും ഉണ്ട്. സംഭവത്തില്‍ ജനങ്ങളോട് മാപ്പുചോദിക്കുന്നുവെന്ന് ബിരേന്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

പുതുവര്‍ഷത്തിന്റെ തലേന്നാണ് മുഖ്യമന്ത്രി ബിരേന്‍ സിങ് മാധ്യമങ്ങളെ കണ്ടത്. കഴിഞ്ഞ വര്‍ഷം വംശീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ഉണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്തവര്‍ഷത്തോടെ സാധാരണ നിലയിലേക്ക് മണിപ്പൂര്‍ തിരിച്ചെത്തുമെന്ന പ്രത്യാശയും മുഖ്യമന്ത്രി പങ്കുവച്ചു. 'കഴിഞ്ഞ മെയ് 3 മുതല്‍ ഇന്നുവരെ സംഭവിച്ചതില്‍ സംസ്ഥാനത്തെ ജനങ്ങളോട് ഞാന്‍ മാപ്പുചോദിക്കുന്നു. നിരവധി ആളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. പലര്‍ക്കും വീടുകള്‍ വിട്ടുപോകേണ്ടിവന്നു. സംഭവത്തില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഞാന്‍ മാപ്പു ചോദിക്കുന്നു. എന്നാല്‍ ഇപ്പോള്‍, കഴിഞ്ഞ മൂന്ന് നാല് മാസമായി സമാധാനത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. 2025 ആകുമ്പോഴേക്കും സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,' മുഖ്യമന്ത്രി പറഞ്ഞു.

'സംഭവിച്ചതെല്ലാം സംഭവിച്ചു. കഴിഞ്ഞ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുകയും മറക്കുകയും വേണം, സമാധാനപരവും സമൃദ്ധവുമായ മണിപ്പൂരിലേക്ക് നമുക്ക് ഒരു പുതിയ ജീവിതം ആരംഭിക്കാം,' അദ്ദേഹം പറഞ്ഞു, മണിപ്പൂരിലെ 35 ഗോത്രങ്ങളും ഒരുമിച്ച് ഐക്യത്തോടെ ജീവിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ മണിപ്പൂര്‍ കലാപം തണുപ്പിക്കാന്‍ ആവശ്യമായ നടപടികളൊന്നും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ആവശ്യമായ ഇടപെടല്‍ ഉണ്ടായിരുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. മണിപ്പൂരില്‍ നൂറിലേറെ ആളുകള്‍ കൊല്ലപ്പെട്ടിട്ടും പ്രധാനമന്ത്രി സംഭവ സ്ഥലത്ത് എത്താത്തതിനെതിരയെും പ്രതിപക്ഷം രംഗത്തുവന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളും ബിജെപി നഷ്ടമായിരുന്നു.

മദ്യശാലയില്‍ മോഷ്ടിക്കാന്‍ കയറി, എല്ലാം പ്ലാന്‍ ചെയ്തതുപോലെ; രാവിലെ ജീവനക്കാര്‍ കണ്ടത് അടിച്ചു പൂസായി കിടക്കുന്ന കള്ളനെഹ...
31/12/2024

മദ്യശാലയില്‍ മോഷ്ടിക്കാന്‍ കയറി, എല്ലാം പ്ലാന്‍ ചെയ്തതുപോലെ; രാവിലെ ജീവനക്കാര്‍ കണ്ടത് അടിച്ചു പൂസായി കിടക്കുന്ന കള്ളനെ

ഹൈദരാബാദ്: പുതുവത്സര ദിനം പലരും പല രീതിയിലാണ് ആഘോഷിക്കുന്നത്. തെലങ്കാനയില്‍ പുതുവര്‍ഷത്തോടനുബന്ധിച്ച് മദ്യ ശാലയില്‍ കൊള്ളയടിക്കാന്‍ എത്തിയ കള്ളന്റെ അവസ്ഥയാണ് രസകരം. ആദ്യം മേല്‍ക്കൂരയിലെ ഓടുകള്‍ ശ്രദ്ധാപൂര്‍വം ഇളക്കിമാറ്റി സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാക്കി. ഡ്രോയറുകളില്‍ സൂക്ഷിച്ചിരുന്ന പണം എടുത്ത്, പദ്ധിതിയിട്ടിരുന്നപോലെ മദ്യക്കുപ്പികളും എടുത്തു. എന്നാല്‍ ഷേക്‌സ്പിയറിലെ നായകനെ പോലെ ദാരുണമായ അവസാനമാണ് ഈ കൊള്ളയ്ക്ക് ശേഷമുണ്ടായത്.

പ്ലാന്‍ ചെയ്തതു പോലെ എല്ലാം നടന്നു. പക്ഷേ, മദ്യക്കുപ്പികള്‍ കണ്ടപ്പോള്‍ എന്നാപ്പിന്നെ രണ്ടെണ്ണം അടിച്ചാലോ എന്നായി കള്ളന്റെ ചിന്ത. അങ്ങനെ അയാള്‍ ആദ്യം ഒന്ന്, വീണ്ടും...ഒടുവില്‍ രാവിലെ ജീവനക്കാര്‍ എത്തുമ്പോള്‍ മദ്യപിച്ച് പൂസായി ഉറക്കിടക്കുന്ന കള്ളനെയാണ് കണ്ടത്. ഇയാള്‍ക്ക് ചുറ്റും മദ്യക്കുപ്പികളും പണവും ചിതറിക്കിടക്കുന്നുണ്ടായിരുന്നു.

10 മണിക്ക് മദ്യശാല അടച്ചിരുന്നുവെന്നും രാവിലെ തുറക്കുമ്പോഴാണ് കള്ളനെ കാണുന്നതെന്നും ജീവനക്കാര്‍ പറഞ്ഞു. മദ്യം കൊള്ളയടിക്കാന്‍ എത്തിയ കള്ളന്‍ അടിച്ച് പൂസായി ഉറങ്ങിക്കിടക്കുന്നതാണ് കണ്ടതെന്നും ജീവനക്കാര്‍ പറയുന്നു. അമിതമായി മദ്യപിച്ച ഇയാള്‍ ആശുപത്രിയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

'ഇതേ കേസില്‍ മറ്റുള്ളവര്‍ക്ക് ഇടയ്ക്കിടയ്ക്ക് പരോള്‍ കിട്ടുന്നു, എല്ലാവര്‍ക്കുമുള്ള ആനുകൂല്യം സുനിക്കും കിട്ടേണ്ടേ?'കണ്ണ...
31/12/2024

'ഇതേ കേസില്‍ മറ്റുള്ളവര്‍ക്ക് ഇടയ്ക്കിടയ്ക്ക് പരോള്‍ കിട്ടുന്നു, എല്ലാവര്‍ക്കുമുള്ള ആനുകൂല്യം സുനിക്കും കിട്ടേണ്ടേ?'

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയുടെ പരോള്‍ വിവാദമാക്കേണ്ടതില്ലെന്ന് അമ്മ എന്‍കെ പുഷ്പയും സഹോദരി സുജിനയും. കഴിഞ്ഞ ആറുവര്‍ഷമായി സുനിക്ക് പരോള്‍ ലഭിച്ചിട്ടില്ല. ഇപ്പോഴത്തെ പരോള്‍ ലഭിച്ചത് നിയമപരമായാണ്. ടിപി കേസിലെ പല പ്രതികള്‍ക്കും നേരത്തെയും പലതവണ പരോള്‍ ലഭിച്ചിട്ടുണ്ടെന്നും സുനിയും പരോളിന് അര്‍ഹനാണെന്നും അമ്മയും സഹോദരിയും പറഞ്ഞു. തലശേരി പ്രസ് ഫോറത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

'ആറ് വര്‍ഷമായിട്ട് കിട്ടിയ പരോളാണ്. അമ്മയുടെ ആരോഗ്യം മോശമായതിനെ തുടര്‍ന്നാണ് മകനെ കാണാന്‍ വേണ്ടി പരോള്‍ ആവശ്യപ്പെട്ടത്. ഇതേ കേസില്‍ ഇതേ ശിക്ഷ അനുഭവിക്കുന്ന മറ്റുള്ളവര്‍ക്ക് ഇടയ്ക്ക് ഇടയ്ക്ക് പരോള്‍ ലഭിക്കുന്നുണ്ട്. സുനിയുടെ പരോള്‍ മാത്രം എന്തിനാണ് മാധ്യമങ്ങള്‍ വിവാദമാക്കുന്നത്?. എല്ലാവര്‍ക്കുമുള്ള ആനുകൂല്യം സുനിക്കും കിട്ടേണ്ടതല്ലേ?'- സഹോദരി ചോദിച്ചു

കൊടി സുനിക്ക് പരോള്‍ നല്‍കിയതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനും രംഗത്തുവന്നിരുന്നു. ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് പരോള്‍ ലഭിച്ചത്. സുനിയുടെ അമ്മയുടെ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് 30 ദിവസം പരോള്‍ അനുവദിച്ചത്.

നേരത്തെ പരോള്‍ ലഭിച്ചപ്പോഴെല്ലാം ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനാല്‍ പരോള്‍ നല്‍കരുതെന്നായിരുന്നു പൊലിസ് റിപ്പോര്‍ട്ട്. എന്നാല്‍, ഇതിലെ മനുഷ്യാവകാശ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് അമ്മ അപേക്ഷ നല്‍കിയത്. ഇത് അംഗീകരിച്ചാണ് പരോള്‍ അനുവദിച്ചത്. സുനിക്ക് പരോള്‍ നല്‍കിയത് അസാധാരണ സംഭവമാണെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യയും വടകര എംഎല്‍എയുമായ കെകെ രമ ആരോപിച്ചിരുന്നു.

Address

Kalamassery

Website

Alerts

Be the first to know and let us send you an email when Lakshya News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Lakshya News:

Videos

Share

The Judgment News

മാധ്യമങ്ങളെ രാഷ്ട്രീയ നിറങ്ങൾ വിഴുങ്ങുന്ന ഈ കാലഘട്ടത്തിൽ പക്ഷഭേതങ്ങളില്ലാതെ വാർത്ത അതിന്റെ പൂർണരൂപത്തിൽ എത്തിക്കുക എന്നതാണ് Judgement News യിന്റെ ലക്‌ഷ്യം. ഇവിടെ കലർപ്പില്ലാത്ത "യഥാർഥ" വാർത്തകൾ മാത്രം. സത്യസന്ധമായ വാർത്തകൾ അതിന്റെ പൂർണ രൂപത്തിൽ അറിയുവാൻ ഫോളോ ചെയൂ Judgement News.

Judgement News aims to deliver news in its purest form without adulterating by any political flavours. When news channels became PR agencies for political parities, Judgement News is here with an obligation only for the public and justice. To find truth in its purest form - follow Judgement News.