Based in Kerala it is engaged in making feature films, tele-films, television programmes, serials, short films, life story documentaries, stage shows, events and trade fairs. കൂട്ടായ്മയിലൂടെ രൂപം കൊണ്ട് ദിനംപ്രതി വിപുലപ്പെട്ടു വരുന്ന മലയാളം ഫിലിംസ് എന്ന ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് കമ്പനി ബഹുമുഖങ്ങളായ പദ്ധതികൾ ആവിഷ്കരിക്കുന്നതിനെക്കുറിച്ചു സമാനമനസ്കരുടേയും സിനിമയേയും കലകളേയും സ്നേഹിക്കുന്നവര
ുടേയും കലാകാരന്മാരുടേയും ഉപദേശങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിച്ച് ചർച്ചകൾ സംഘടിപ്പുക്കുന്നു.
ഹ്രസ്വചിത്രങ്ങൾ, ലൈഫ് സ്റ്റോറി ഡോക്യുമെന്ററികൾ , ടെലിസീരിയലുകൾ, ടെലിഫിലിമുകൾ, പരസ്യചിത്രങ്ങൾ, ഫീച്ചർ ഫിലിമുകൾ എന്നിവയുടെ നിർമാണം, മറുനാട്ടിലെ ചലച്ചിത്രവിതരണം, ഇവന്റ് മാനേജ്മെന്റ്റ്, സ്റ്റേജ് ഷോകൾ സംഘടിപ്പിക്കൽ തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ബഹുമുഖങ്ങളായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിനെക്കുറിച്ച് മലയാളം ഫിലിംസ് ആസൂത്രണം ചെയ്തു വരുന്നു.
അതാതു രംഗത്ത് പ്രവർത്തിച്ച് കഴിവു തെളിയിച്ച പ്രശസ്തരുടെയും പരിചയസമ്പന്നരുടെയും പ്രതിഭാധനരുടെയും സേവനങ്ങൾ ഇതിനായി കമ്പനി വിനിയോഗിക്കും.
ഇപ്പോൾ കമ്പനിയുടെ അടിത്തറ ദൃഡമാക്കുന്നതിന് വേണ്ടി മൂലധനം വർദ്ധിപ്പിക്കുന്നതിന്നായാണ് അടിയന്തര ശ്രദ്ധ നൽകുന്നത്. സാധാരണക്കാരനു പോലും ചെറിയ പണം മുടക്കി കമ്പനിയിൽ പങ്കാളിയാകാൻ പറ്റും.
കമ്പനിയുടെ പ്രവർത്തനം ലാഭമായാലും നഷ്ടമായാലും മുടക്കുമുതലിന് നിശ്ചിതലാഭം കിട്ടും. ഇതേക്കുറിച്ചൊക്കെ കൂടുതൽ അറിഞ്ഞ് പങ്കാളിയകാനും താൽപര്യമുള്ളവർ [email protected] എന്ന ഇമെയലിൽ ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു. പങ്കാളിയാകാൻ താൽപര്യമുള്ളവർ അവരുടെ പാൻകാർഡിന്റേയും ആധാർ കാർഡിന്റേയും pdf ഫോർമാറ്റിൽ സ്കാൻ ചെയ്ത കോപ്പി സഹിതം ബന്ധപ്പെടുക.