Inside Kochi

Inside Kochi Inside Kochi is a trusted source of news and information for the people of Kochi.

ആദരാഞ്ജലികൾ
18/07/2023

ആദരാഞ്ജലികൾ

നിത്യോപയോഗ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതിന് എതിരെ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പൊതുവിതരണ, ഭക്ഷ്യ സുരക്ഷ, ലീഗൽ മെട്ര...
14/07/2023

നിത്യോപയോഗ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതിന് എതിരെ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പൊതുവിതരണ, ഭക്ഷ്യ സുരക്ഷ, ലീഗൽ മെട്രോളജി, റവന്യൂ വകുപ്പുകൾ ഉൾപ്പെട്ട സ്ക്വഡ് എറണാകുളം മാർക്കറ്റിലെ കടകളിൽ വ്യാപക പരിശോധന നടത്തി.
പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ നാല് പേർക്കെതിരെ കേസെടുക്കുകയും 17 കടകൾക്ക് വിവിധ കാരണങ്ങളിൽ നോട്ടീസ് നൽകുകയും ചെയ്തു.

ഊർജ്ജ ഉപഭോഗത്തിൽ 100 ശതമാനം സ്വയം പര്യാപ്തത കൈവരിക്കുക എന്ന ഉദ്ദേശത്തോടെ കെ.എം.ആർ.എൽ സോളാർ പാർക്ക് സ്ഥാപിക്കാനൊരുങ്ങുന്ന...
14/07/2023

ഊർജ്ജ ഉപഭോഗത്തിൽ 100 ശതമാനം സ്വയം പര്യാപ്തത കൈവരിക്കുക എന്ന ഉദ്ദേശത്തോടെ കെ.എം.ആർ.എൽ സോളാർ പാർക്ക് സ്ഥാപിക്കാനൊരുങ്ങുന്നു. ആലപ്പുഴയിലും കാസർഗോട്ടുമാണ് സോളാർ പാർക്കുകൾ സ്ഥാപിക്കുക. നിലവിൽ 20 മെഗാ വാട്ട് വൈദ്യുതിയാണ് കൊച്ചി മെട്രോറെയിലിന് പ്രവർത്തിക്കാനാവശ്യമായി വരുന്നത്. നിലവിൽ കെഎംആർഎൽ അവരുടെ വിവിധ സോളാർ പ്രോജക്ടുകളിൽ നിന്നായി 11 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്.

എറണാകുളം നഗരത്തിന് ക്രിക്കറ്റ് മൈതാനമുണ്ടാക്കാനായി കൊച്ചി നഗരത്തിന് 30 കിലോമീറ്റർ ചുറ്റളവിൽ കെസിഎ സ്ഥലം അന്വേഷിക്കുന്നു....
13/07/2023

എറണാകുളം നഗരത്തിന് ക്രിക്കറ്റ് മൈതാനമുണ്ടാക്കാനായി കൊച്ചി നഗരത്തിന് 30 കിലോമീറ്റർ ചുറ്റളവിൽ കെസിഎ സ്ഥലം അന്വേഷിക്കുന്നു. വിലയ്ക്കോ പാട്ടത്തിനോ ഭൂമി നൽകാൻ തയ്യാറുള്ളവർക്ക് താൽപ്പര്യപത്രം നൽകാം. ബാധ്യതകളൊന്നുമില്ലാത്തതും കൃത്യമായ രേഖകളുള്ളതുമായ കരഭൂമിയായിരിക്കണം. 20 മുതൽ 30 ഏക്കർ സ്ഥലം ആവശ്യമാണ്.
ഇതോടൊപ്പം കൊച്ചിയിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ സ്ഥലമെടുപ്പ് പുരോഗമിക്കുകയാണ്. നെടുമ്പാശ്ശേരിയിൽ ഒന്നിലേറെ ഉടമകളിൽ നിന്നായാണ് സ്ഥലമേറ്റെടുക്കുന്നത്.

കളമശ്ശേരിയിൽ സ്ഥിരം യാത്രാക്ലേശം അനുഭവിക്കുന്ന റൂട്ടുകളിലേക്ക് എട്ട് കെ.എസ്ആർടിസി ബസുകൾ അനുവദിക്കുന്നതിന് അനുമതി ലഭിച്ചു...
13/07/2023

കളമശ്ശേരിയിൽ സ്ഥിരം യാത്രാക്ലേശം അനുഭവിക്കുന്ന റൂട്ടുകളിലേക്ക് എട്ട് കെ.എസ്ആർടിസി ബസുകൾ അനുവദിക്കുന്നതിന് അനുമതി ലഭിച്ചു. ആലുവ-പറവൂർ, ആലുവ-തുരുത്തിപ്പുറം, ആലുവ-തോപ്പുംപടി, ആലുവ-വരാപ്പുഴ, ആലുവ-വയൽക്കര, ആലുവ-കാക്കനാട്, ആലുവ-എറണാകുളം ജട്ടി, ആലുവ-തണ്ടിരിക്കൽ റൂട്ടുകളിലായി 74 ട്രിപ്പുകളാണ് ഇതിലൂടെ അധികമായി വരുന്നത്.

കൊച്ചി വയോജന സൌഹൃദ നഗരമാകുമോ?ഐക്യരാഷ്ട്രസഭയുടെ തീരുമാനം കാത്ത് കൊച്ചിനഗരസഭയുടെ വയോജന ക്ഷേമ പ്രവർത്തനങ്ങളും പദ്ധതികളും വി...
12/07/2023

കൊച്ചി വയോജന സൌഹൃദ നഗരമാകുമോ?
ഐക്യരാഷ്ട്രസഭയുടെ തീരുമാനം കാത്ത് കൊച്ചി
നഗരസഭയുടെ വയോജന ക്ഷേമ പ്രവർത്തനങ്ങളും പദ്ധതികളും വിശദമാക്കിയുള്ള റിപ്പോർട്ട് ഐക്യരാഷ്ട്രസഭയിൽ സമർപ്പിച്ചതിനെ തുടർന്ന് നഗരസഭ അധികൃതരോട് യുഎൻ പ്രതിനിധി സംഘം നേരിട്ട് വിശദീകരണ റിപ്പോർട്ട് ആവശ്യപ്പെട്ടു. 13 ന് നടക്കുന്ന യു.എൻ. പ്രതിനിധി സഭ വീഡിയോ കോൺഫറൻസിൽ കൊച്ചി മേയർ എം.ആർ. അനിൽ കുമാർ നഗരസഭ വയോജനക്ഷേമ പ്രവർത്തന വിശദീകരണം നടത്തും. യുഎൻ പ്രഖ്യാപനത്തോടെ ദക്ഷിണേഷ്യയിലെ പ്രഥമ വയോജന സൌഹൃദ നഗരം എന്ന പദവി കൊച്ചിയ്ക്ക് സ്വന്തമാകും.

ഇൻഫോപാർക്കിനും സ്മാർട്ട്സിറ്റിയ്ക്കും സമീപത്തെ ഇടച്ചിറ റോഡിലൂടെ വലിച്ചിരുന്ന കേബിളുകൾ കത്തി നശിച്ചു. ഈ ഭാഗത്തെ ഐടി കമ്പന...
12/07/2023

ഇൻഫോപാർക്കിനും സ്മാർട്ട്സിറ്റിയ്ക്കും സമീപത്തെ ഇടച്ചിറ റോഡിലൂടെ വലിച്ചിരുന്ന കേബിളുകൾ കത്തി നശിച്ചു. ഈ ഭാഗത്തെ ഐടി കമ്പനികൾ ഉൾപ്പടെ ഒട്ടേറെ സ്ഥാപനങ്ങളിൽ ഇന്റർനെറ്റ് സേവനം തടസ്സപ്പെട്ടു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം.

കാലവർഷ കെടുതി നേരിടാൻ കൊച്ചി നഗരത്തിനായി കേന്ദ്രീകൃത കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. പൊലീസ് ദുരന്ത നിരവാരണ അതോറിറ്റി, കൊ...
11/07/2023

കാലവർഷ കെടുതി നേരിടാൻ കൊച്ചി നഗരത്തിനായി കേന്ദ്രീകൃത കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. പൊലീസ് ദുരന്ത നിരവാരണ അതോറിറ്റി, കൊച്ചി കണയന്നൂർ താലൂക്ക് ഓഫീസുകൾ, എന്നിവയുടെ പ്രവർത്തനങ്ങളെ ഫലപ്രദമായി ഏകോപിപ്പിച്ച് അടിയന്തിര സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുകയാണ് കൺട്രോൾ റൂമിന്റെ ലക്ഷ്യം. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ ഇന്റഗ്രേറ്റഡ് കമാൻഡ് , കൺട്രോൾ ആൻഡ് കമ്മ്യൂണിക്കേഷൻ സെന്ററിലാണ് കൺട്രോൾ റൂം സജ്ജമാക്കിയിരിക്കുന്നത്.

കൊച്ചി വാട്ടർ മെട്രോ ട്രിപ്പ് പാസ് നിരക്കുകൾഒരാഴ്ച (12 ട്രിപ്പ്) -180 രൂപ - 7ദിവസം വാലിഡിറ്റിമാസം (50 ട്രിപ്പ്) - 600 രൂ...
10/07/2023

കൊച്ചി വാട്ടർ മെട്രോ ട്രിപ്പ് പാസ് നിരക്കുകൾ
ഒരാഴ്ച (12 ട്രിപ്പ്) -180 രൂപ - 7ദിവസം വാലിഡിറ്റി
മാസം (50 ട്രിപ്പ്) - 600 രൂപ -30 ദിവസം വാലിഡിറ്റി
3 മാസം (150 ട്രിപ്പ്) - 1500 രൂപ -90 ദിവസം വാലിഡിറ്റി

കനാലുകളിലെ തടസ്സം നീക്കാൻ കൊച്ചി കോർപ്പറേഷൻ എത്തിച്ച സക്ഷൻ കം ജെറ്റിങ്ങ് മെഷീൻ വിജയകരം. ഇതേ തുടർന്ന് നഗരത്തിലെ വെള്ളക്കെ...
10/07/2023

കനാലുകളിലെ തടസ്സം നീക്കാൻ കൊച്ചി കോർപ്പറേഷൻ എത്തിച്ച സക്ഷൻ കം ജെറ്റിങ്ങ് മെഷീൻ വിജയകരം. ഇതേ തുടർന്ന് നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി കൂടുതൽ യന്ത്രങ്ങൾ എത്തിക്കാനുള്ള ആലോചനയിലാണെന്ന് മേയർ എം. അനിൽ കുമാർ അറിയിച്ചു.
വലിയ കനാലുകളിൽ നിന്ന് ചെളി നീക്കം ചെയ്യാനുള്ള സിൽറ്റ് പുഷർ, കനാലുകളിലെ പോളപ്പായൽ നീക്കം ചെയ്യാനുള്ള യന്ത്രം, ചെറിയ സക്ഷൻ കം ജെറ്റിങ്ങ് മെഷീൻ, റോഡിലെ മാലിന്യം നീക്കം ചെയ്യാനുള്ള റോഡ് ക്ലീനിങ്ങ് മെഷീൻ, കായലുകളിലെ മാലിന്യം നീക്കം ചെയ്യാനുള്ള ഡ്രജർ എന്നിവ ലഭ്യമാക്കാനാണ് കോർപ്പറേഷൻ ശ്രമിക്കുന്നത്.

ഇരുമ്പനം റിഫൈനറി റോഡിൽ തുടർച്ചയായി നാലാം ദിവസവും കക്കൂസ് മാലിന്യം തള്ളിയെന്ന് പരാതി. വാഹനത്തിന്റെ ചിത്രവും നമ്പരും അടക്ക...
10/07/2023

ഇരുമ്പനം റിഫൈനറി റോഡിൽ തുടർച്ചയായി നാലാം ദിവസവും കക്കൂസ് മാലിന്യം തള്ളിയെന്ന് പരാതി. വാഹനത്തിന്റെ ചിത്രവും നമ്പരും അടക്കം പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

കർക്കടകവാവ് ബലിതർപ്പണംആലുവ മണപ്പുറത്തെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ജില്ലാ ഭരണകൂടംജൂലൈ 17ന് കർക്കടകവാവ് ദിനത്തിൽ ബലി...
08/07/2023

കർക്കടകവാവ് ബലിതർപ്പണം
ആലുവ മണപ്പുറത്തെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ജില്ലാ ഭരണകൂടം
ജൂലൈ 17ന് കർക്കടകവാവ് ദിനത്തിൽ ബലിതർപ്പണ ചടങ്ങ് നടക്കുന്ന കേന്ദ്രങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ കലക്ട്രേറ്റിൽ നടന്ന യോഗത്തിൽ തീരുമാനിച്ചു. ആലുവ മണപ്പുറത്ത് മഴയുടെ സാഹചര്യം കണക്കിലെടുത്ത് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കും.
ഫയര്‍ ആന്റ് റസ്‌ക്യൂവിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ജീവനക്കാരെ സ്ഥലത്ത് വിന്യസിക്കും. സ്‌കൂബ ഡൈവേഴ്‌സ്, ഫയര്‍ എന്‍ജിനുകള്‍, ബോട്ടുകള്‍, റബ്ബര്‍ ഡിങ്കികള്‍ എന്നിവ സ്ഥലത്ത് സജ്ജമാക്കും. നീന്തല്‍ അറിയാവുന്ന സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാരെ സ്ഥലത്ത് സജ്ജമാക്കും. 250 ലധികം വൊളന്റിയര്‍മാര്‍ സേവന സന്നദ്ധരായി രംഗത്തുണ്ടാകും.
കടവുകളില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ബാരിക്കേഡുകള്‍ സജ്ജമാക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി. സ്ത്രീകള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കണം. തിരക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം. ജനങ്ങള്‍ അനാവശ്യമായി പുഴയില്‍ ഇറങ്ങുന്നത് നിയന്ത്രിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡുള്ള ജീവനക്കാരെ കൂടുതലായി നിയോഗിക്കണം.
മണപ്പുറത്ത് പുഴ കവിഞ്ഞ് വെള്ളം കയറുന്ന അവസ്ഥയുണ്ടെങ്കില്‍ ഇറിഗേഷന്‍ വകുപ്പ് മുന്‍കൂട്ടി വിവരം അറിയിക്കണം. അതനുസരിച്ച് ബലിത്തറകള്‍ ക്രമീകരിക്കണം.

കേരള ഹൈക്കോടതിയിൽ ജാമ്യാപേക്ഷകൾക്ക് ഇനി മെഷീൻ സ്ക്രൂട്ടനിരാജ്യത്ത് ആദ്യമായി കേരളാ ഹൈക്കോടതിയിൽ ജാമ്യാപേക്ഷകൾക്ക് മെഷീൻ ഓ...
08/07/2023

കേരള ഹൈക്കോടതിയിൽ ജാമ്യാപേക്ഷകൾക്ക് ഇനി മെഷീൻ സ്ക്രൂട്ടനി
രാജ്യത്ത് ആദ്യമായി കേരളാ ഹൈക്കോടതിയിൽ ജാമ്യാപേക്ഷകൾക്ക് മെഷീൻ ഓട്ടോമേറ്റഡ് സ്ക്രൂട്ടനി നടപ്പിലാക്കുന്നു. ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിന് മുൻപായി അപേക്ഷയിലെ പിഴവുകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഈ സംവിധാനം. പുതിയ സംവിധാനം തിങ്കളാഴ്ച മുതൽ പ്രവർത്തനക്ഷമമാകും. ആഗസ്റ്റ് 1 വരെ ഈ അപേക്ഷ ഇഫയലിങ്ങ് മൊഡ്യൂളിൽ നിന്ന് തിരഞ്ഞടുക്കണം. അതിന് ശേഷം കൂടുതൽ വിലയിരുത്തലുകൾ നടത്തി ആഗസ്റ്റ് 1 മുതൽ ഇത് നിർബന്ധമാക്കാനാണ് നീക്കം.

വൈറ്റില കണിയാമ്പുഴയിൽ പോളപ്പായലിൽ കുടുങ്ങിയ ബാർജ് നീക്കം ചെയ്യാൻ സാധിക്കാത്തതിനാൽ മൂന്നാം ദിവസവും വൈറ്റില -കാക്കനാട് റൂട...
07/07/2023

വൈറ്റില കണിയാമ്പുഴയിൽ പോളപ്പായലിൽ കുടുങ്ങിയ ബാർജ് നീക്കം ചെയ്യാൻ സാധിക്കാത്തതിനാൽ മൂന്നാം ദിവസവും വൈറ്റില -കാക്കനാട് റൂട്ടിൽ വാട്ടർമെട്രോ സർവ്വീസ് തടസ്സപ്പെട്ടു. ബാർജും പോളപ്പായലും കാരണം തുറുമുഖത്ത് നിന്ന് അമ്പലമുകളിലെ ഫാക്ടിന്റെ പ്ലാന്റിലേക്കും തിരിച്ചുമുള്ള ബാർജ് ഗതാഗതവും പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. കണിയാമ്പുഴയ്ക്ക് കുറുകെയുള്ള മൂന്ന് പാലങ്ങളുടെ തൂണിൽ തടഞ്ഞ് പോളപ്പായൽ കായലിലേക്ക് ഒഴുകാതെ നിൽക്കുകയാണ്. ഫ്ലോട്ടിങ്ങ് എക്സ്കവേറ്റർ എത്തിച്ചു പോളപ്പായൽ നീക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സംസ്ഥാന ഗവൺമെന്റ് 36 കോടി രൂപ അനുവദിച്ചു.   മൈന...
07/07/2023

ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സംസ്ഥാന ഗവൺമെന്റ് 36 കോടി രൂപ അനുവദിച്ചു. മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിനാണ് നാലാം ഘട്ടത്തിൽ പണം അനുവദിച്ചിട്ടുള്ളത്. എറണാകുളം സൌത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും ജോസ് ജംഗ്ഷൻ വഴി മറൈൻഡ്രൈവിലെ കായലിലേക്ക് ഡ്രെയ്നേജ് നിർമ്മാണം, ഹൈക്കോർട്ട് ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കാനായി അയ്യപ്പൻകാവ് ഭാഗത്ത് നിന്നും മംഗളവനം വഴി കായലിലേക്ക് പുതിയ കനാൽ നിർമ്മാണം, കമ്മട്ടിപ്പാടത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രോജക്ട് എന്നിവയാണ് ഈ ഘട്ടത്തിൽ നടപ്പിലാക്കുന്നത്.

# #

കൊച്ചിയിൽ നിന്ന് വിയറ്റ്നാമിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റ് സർവ്വീസ് ആഗസ്റ്റ് 12 ന്  ആരംഭിക്കും. വിയ്റ്റ്നാമീസ് ബഡ്ജറ്റ് എയർ...
07/07/2023

കൊച്ചിയിൽ നിന്ന് വിയറ്റ്നാമിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റ് സർവ്വീസ് ആഗസ്റ്റ് 12 ന് ആരംഭിക്കും. വിയ്റ്റ്നാമീസ് ബഡ്ജറ്റ് എയർലൈൻ ആയ വിയറ്റ്ജെറ്റ് ആണ് കൊച്ചിയിൽ നിന്ന് ഹോ ചി മിൻ സിറ്റിയിലേക്ക് നേരിട്ട് ഫ്ലൈറ്റ് സർവ്വീസ് ആരംഭിക്കുന്നത്. എല്ലാ തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും ഫ്ലൈറ്റ് സർവ്വീസ് ഉണ്ടാവുക.

കാലവർഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ എലിപ്പനിയ്ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ ഹെൽത്ത് ഡിപ്പാർട്ട്മെന...
06/07/2023

കാലവർഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ എലിപ്പനിയ്ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ ഹെൽത്ത് ഡിപ്പാർട്ട്മെന്റ്. ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും ക്ലീനിങ്ങ് ജോലികളിലും ഏർപ്പെടുന്നവർ പ്രതിരോധ നടപടികളുടെ ഭാഗമായി ഡോക്സിസൈക്ലിൻ കഴിക്കാൻ ശ്രദ്ധിക്കണമെന്നും ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ ഡോ. കെ.കെ. ആഷ അറിയിച്ചു.

കൊച്ചി ജോസ് ജംഗ്ഷനിൽ മധ്യവയസ്കനെ കുത്തിക്കൊന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മദ്യലഹരിയിൽ ഭിക്ഷയാചിക്കുന്നവർ തമ്മിലു...
06/07/2023

കൊച്ചി ജോസ് ജംഗ്ഷനിൽ മധ്യവയസ്കനെ കുത്തിക്കൊന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മദ്യലഹരിയിൽ ഭിക്ഷയാചിക്കുന്നവർ തമ്മിലുള്ള സംഘർഷം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന മട്ടാഞ്ചേരി സ്വദേശിയെ സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

വൈറ്റില കാക്കനാട് റൂട്ടിൽ വാട്ടർ മെട്രോ സർവ്വീസ് ഉടൻ പുനഃരാരംഭിക്കുംശക്തമായ മഴയിൽ ഒഴുകിവന്ന പോളയിൽ ബാർജ് കുടുങ്ങിയതാണ് സ...
05/07/2023

വൈറ്റില കാക്കനാട് റൂട്ടിൽ വാട്ടർ മെട്രോ സർവ്വീസ് ഉടൻ പുനഃരാരംഭിക്കും
ശക്തമായ മഴയിൽ ഒഴുകിവന്ന പോളയിൽ ബാർജ് കുടുങ്ങിയതാണ് സർവ്വീസ് നിർത്തിവെയ്ക്കാൻ കാരണം

കാലവർഷം അതി ശക്തമായി തുടരുന്ന സാഹചര്യത്തിൽ സ്വകാര്യ ഭൂമിയിൽ അപകടകരമായി നിൽക്കുന്ന മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റേണ...
05/07/2023

കാലവർഷം അതി ശക്തമായി തുടരുന്ന സാഹചര്യത്തിൽ സ്വകാര്യ ഭൂമിയിൽ അപകടകരമായി നിൽക്കുന്ന മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റേണ്ടുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം സ്ഥലമുടമയ്ക്കും സ്വകാര്യസ്ഥാപനങ്ങൾക്കുമാണെന്ന് എറണാകുളം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് അറിയിച്ചു.

കൊച്ചി മെട്രോ രണ്ടാംഘട്ടം ജനറൽ കൺസൾട്ടന്റ് ആയി സിസ്ത്ര, സിസ്ത്ര എംസിഎ കൺസൾട്ടിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ...
04/07/2023

കൊച്ചി മെട്രോ രണ്ടാംഘട്ടം ജനറൽ കൺസൾട്ടന്റ് ആയി സിസ്ത്ര, സിസ്ത്ര എംസിഎ കൺസൾട്ടിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ കൺസോഷ്യത്തെ തെരഞ്ഞെടുത്തു. കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള 11.2കിലോമീറ്റർ ദൂരമാണ് കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം.

04/07/2023
കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയ്ക്ക് മാറ്റണമെന്ന് ഹൈബി ഈഡൻ എം.പി. കഴിഞ്ഞ മാർച്ചിൽ പാർലമെന്റിൽ അവതര...
01/07/2023

കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയ്ക്ക് മാറ്റണമെന്ന് ഹൈബി ഈഡൻ എം.പി. കഴിഞ്ഞ മാർച്ചിൽ പാർലമെന്റിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് ഹൈബി ഈ ആവശ്യം ഉന്നയിച്ചത്. വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി.
നിർദ്ദേശം തീർത്തും അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. കൊച്ചിയിൽ തലസ്ഥാന നഗരവികസനത്തിന് ആവശ്യമായ സ്ഥലസൌകര്യങ്ങളില്ലെന്നും യാതൊരു കാരണവുമില്ലാതെ തലസ്ഥാനം മാറ്റേണ്ടിവരുന്നത് അനാവശ്യമായ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും മുഖ്യമന്ത്രി ഫയലിൽ കുറിച്ചു.

രാജ്യത്തെ തന്നെ ഏറ്റവും വലിയ ആകാശപ്പാതയുടെ സാധ്യത തേടി ദേശീയപാതാ അതോറിറ്റി. കൊച്ചിയിൽ ഇടപ്പള്ളി മുതൽ അരൂർ വരെ 16.75 കിലോ...
01/07/2023

രാജ്യത്തെ തന്നെ ഏറ്റവും വലിയ ആകാശപ്പാതയുടെ സാധ്യത തേടി ദേശീയപാതാ അതോറിറ്റി. കൊച്ചിയിൽ ഇടപ്പള്ളി മുതൽ അരൂർ വരെ 16.75 കിലോമീറ്റർ ദൂരത്തിൽ ആകാശപ്പാത നിർമ്മിക്കാനാണ് ദേശീയപാത അതോറിറ്റി ലക്ഷ്യമിടുന്നത്. 2023 അവസാനത്തോടെ ആരംഭിച്ച് രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് തീരുമാനം.
ഈ ആകാശപ്പാത പിന്നീട് കുണ്ടന്നൂർ- തേനി ഗ്രീൻഫീൽഡ് റോഡുമായും കുണ്ടന്നൂർ-അങ്കമാലി ബൈപാസ് റോഡുമായും ബന്ധിപ്പിക്കും.

ഏവർക്കും ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും വലിയ പെരുന്നാൾ ആശംസകൾ....
29/06/2023

ഏവർക്കും ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും വലിയ പെരുന്നാൾ ആശംസകൾ....

ജൂൺ 19 വായനാദിനം...📖🖊
19/06/2023

ജൂൺ 19 വായനാദിനം...📖🖊

കൊച്ചി മെട്രോയുടെ മൂന്നാംഘട്ട വികസനം എയർപോർട്ടിലേക്ക്. പാരീസ് മോഡലിൽ കൊച്ചി മെട്രോയെ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കെഎ...
19/06/2023

കൊച്ചി മെട്രോയുടെ മൂന്നാംഘട്ട വികസനം എയർപോർട്ടിലേക്ക്. പാരീസ് മോഡലിൽ കൊച്ചി മെട്രോയെ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കെഎംആർഎൽ മേധാവി ലോക് നാഥ് ബെഹ്റ വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കുന്നതോടെ എയർപോർട്ടിലേക്കുള്ള യാത്രക്കാർക്ക് മെട്രോസ്റ്റേഷനിൽ നിന്ന് തന്നെ ബാഗേജ് ചെക്ക് ഇൻ ചെയയ്ാനുള്ള സൌകര്യം ലഭ്യമാക്കും. ഇതോടെ യാത്രക്കാർക്ക് മെട്രോയിൽ നിന്ന് ഇറങ്ങി നേരെ പാസഞ്ചർ ലോബിയിലേക്ക് പോകാനാകും, നിലവിൽ പാരീസ്, ലണ്ടൻ മെട്രോ സ്റ്റേഷനുകളിൽ ഈ സൌകര്യം ലഭ്യമാണ്.
നിലവിൽ എയർപോർട്ടിലേക്ക് പോകാനായി ഒരു കാബിന് 1200 രൂപയിലേറെ മുടക്കുന്ന സ്ഥാനത്ത് പദ്ധതി നടപ്പിലാക്കിയാൽ വെറും 60 രൂപയ്ക്ക് യാത്രക്കാർക്ക് എയർപോർട്ടിലെത്താൻ സാധിക്കും. കൊച്ചി മെട്രോയുടെ മൂന്നാംഘട്ട വികസനം കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിലേക്ക് നീട്ടുന്നത് സംബന്ധിച്ച പഠനം നടത്താൻ ഡൽഹി ആസ്ഥാനമായ ദ അർബൻ മാസ്സ് ട്രാൻസിറ്റ് കമ്പനി ലിമിറ്റഡിനെ കെ.എം.ആർ.എൽ കൺസൾട്ടൻസിയായി നിയമിച്ചു.

കൊച്ചി കോർപ്പറേഷനിൽ നിന്ന് ഹരിതകർമ്മ സേന ശേഖരിച്ച് സ്വകാര്യ ഏജൻസിയ്ക്ക് കൈമാറിയ മാലിന്യം ഏലൂർ നഗരസഭയിൽ തള്ളി. കെഎംആർഎല്ല...
17/06/2023

കൊച്ചി കോർപ്പറേഷനിൽ നിന്ന് ഹരിതകർമ്മ സേന ശേഖരിച്ച് സ്വകാര്യ ഏജൻസിയ്ക്ക് കൈമാറിയ മാലിന്യം ഏലൂർ നഗരസഭയിൽ തള്ളി. കെഎംആർഎല്ലിന് മെട്രോ യാഡിനായി ഫാക്ട് വാടകയ്ക്ക് നൽകിയ സ്ഥലത്തെ സെക്യൂരിറ്റി കാബിന് സമീപമാണ് വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയത്. നാല് ദിവസം മുൻപായിരുന്നു സംഭവം. മെട്രോയാഡിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം പിൻവലിച്ചതിന് പിന്നാലെയാണ് സംഭവം.

Address

C9, Fourth Floor, Everglow Business Center, Seaport/Airport Road, Padamughal
Kakkanad
682037

Alerts

Be the first to know and let us send you an email when Inside Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Inside Kochi:

Share


Other News & Media Websites in Kakkanad

Show All