ഉപയോഗശൂന്യമെന്നു കരുതി നമ്മൾ വലിച്ചെറിയുന്നവ, അല്ലെങ്കിൽ വീടിന്റെ ഒരുകോണിൽ ചിതലോ മാറാലയൊ പിടിച്ചു നശിഞ്ഞു പോകുന്നവ, നമ്മുടെ സഹജീവികൾക്കു ഉപയോഗപ്രദമാക്കാൻ കഴിയുമെങ്കിൽ അത് വലിയൊരു നന്മ തന്നെയാണ്. അതിനു നേതൃത്വം കൊടുക്കുന്നവർക്ക് രാഷ്ട്രീയ ഭേദമന്യേ പിന്തുണ നൽകുന്നു ♥️👌👌👌
കണ്ണുനീർചാൽ.....😥😥😥
ഒരുനാടിന്റെ മുഴുവൻ ശുദ്ദജലസ്രോതസ്സിന്റെ ഇന്നത്തെ അവസ്ഥയാണിത്. ഇത് തൃക്കാക്കര നഗരസഭയിലെ അത്താണിക്കും, നവോദയ്ക്കും ഇടയ്ക്കുള്ള , 'കടമ്പ്രയാറി'ലേക്കൊഴുകുന്ന ഒരു തോടാണ്. കുറച്ച് വര്ഷങ്ങള്ക്കു മുൻപ് വരെ ആളുകൾ കുളിക്കുവാനും വസ്ത്രങ്ങൾ അലക്കുവാനുമെല്ലാം ഉപയോഗപ്പെടുത്തിയിരുന്നു. പക്ഷെ ഇന്നിപ്പോൾ ഇത് മറ്റുള്ള ജീവജാലങ്ങൾക്ക് കുടിനീരാകാൻ പോലും കഴിയാത്തവിധം മലിനമാക്കപ്പെട്ടിരിക്കുന്നു. തൃക്കാക്കര മുനിസിപ്പാലിറ്റിയിരിക്കുന്ന സ്ഥലത്തുള്ള ഹോട്ടലുകൾ മുതൽ വലിയ ഫ്ലാറ്റുകളിൽ നിന്നും വില്ലകളിൽ നിന്നും വരെ സെപ്റ്റിക് ടാങ്കിലെ വൈസ്റ്റ് വരെയുള്ള സകലവിധമാലിന്യങ്ങളും കാനകളിലൂടെ കൈത്തൊടുകളിൽ എത്തിപെടുന്നു. അവിടെനിന്നും അവ നേരെ ഈ തൊട്ടിലേക്കും. ഈ തോട് ഒഴുകി എത്തുന്നതാവട്ടെ തൃക്കാക്കരമുനിസിപ്പാലിറ്റിയുടെയും, കുന്നത്