Kakkad News

Kakkad News Kakkad News Publishing Kakkad Live News, General Notifications, Important Events, Obituary in Kakkad

ഡോ: അമ്പാടി അബ്ദുറഹിമാൻ നിര്യാതനായി.കക്കാട്: പരേതനായ അമ്പാടി പോക്കരുട്ടി ഹാജിയുടെ മകൻ ഡോ: അമ്പാടി അബ്ദുറഹിമാൻ നിര്യാതനായ...
03/02/2024

ഡോ: അമ്പാടി അബ്ദുറഹിമാൻ നിര്യാതനായി.

കക്കാട്: പരേതനായ അമ്പാടി പോക്കരുട്ടി ഹാജിയുടെ മകൻ ഡോ: അമ്പാടി അബ്ദുറഹിമാൻ നിര്യാതനായി. ദീഘകാലം ജിദ്ദ അൽ അബീർ ഹോസ്പിറ്റലിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ തിരൂരങ്ങാടി MKH ഹോസ്പിറ്റൽ, കിഴിശേരി അബീർ ഹോസ്പിറ്റൽ, മെട്രോ ഹോസ്പിറ്റൽ കോഴിക്കോട് എന്നിവിടങ്ങളിൽ സേവനം അനുഷ്‌ടിച്ചു വരികയായിരുന്നു. ഹൃദയ സംബന്ധമായ രോഗത്തിൽ കഴിഞ്ഞ 4 ദിവസമായി ചികിത്സയിലായിരുന്നു. മയ്യിത്ത് ഖബറടക്കം ഇന്ന് (03-02-2024 ശനി) 8:00 PM ന് കക്കാട് ജുമാ മസ്ജിദിൽ.

നാഷണൽ ഹൈവേ റോഡ് വികസനവുമായി ബന്ധപ്പെട്ട  കക്കാട്  ടൗണിലെ വിവിധ പ്രദേശങ്ങളിലെ പ്രശ്‌ന പരിഹാരങ്ങൾക്ക് ജനകീയ സമരസമിതിയുടെ ന...
24/01/2024

നാഷണൽ ഹൈവേ റോഡ് വികസനവുമായി ബന്ധപ്പെട്ട കക്കാട് ടൗണിലെ വിവിധ പ്രദേശങ്ങളിലെ പ്രശ്‌ന പരിഹാരങ്ങൾക്ക് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ജനകീയ സമര സമിതിക്ക് വേണ്ടി ഒ.ഷൗക്കത്തലി മാഷ്, KT ഷാഹുൽ ഹമീദ്,ജാഫർ കൊയപ്പ തുടങ്ങിയവർ ജില്ലാ കളക്ടർക്ക് പരാതി നൽകി..

കക്കാട് ചെനക്കൽ ഭാഗത്ത് ഡിവിഷൻ 11-ൽ സർവ്വീസ് റോഡിന്റെ അശാസ്ത്രീയ നിർമ്മാണം, കക്കാട് ചെനക്കൽ ഭാഗത്തും തങ്ങൾപടി ഭാഗത്തെയും കാൽനട യാത്രക്കാർക്കുള്ള പ്രയാസങ്ങൾ&റോഡ് ക്രോസിങ്‌,തുടങ്ങിയ പരാതികളിൽ നാഷണൽ ഹൈവേ അതോറിറ്റിയോട് തുടർ നടപടികൾക്കായി റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് ജില്ലാ കളക്ടർ മറുപടി നൽകി.. ജനകീയ സമരസമിതിയുടെ പരാതികളിൽ പൊതുജനങ്ങളുടെ പ്രയാസങ്ങൾക്ക് പരിഹാര നടപടികൾ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇല്ലാത്ത പക്ഷം റോഡ് ഉപരോധമടക്കമുള്ള ശക്തമായ പ്രധിഷേധ-സമര നടപടികളുമായി മുന്നോട്ട് പോകുമെന്നും ജനകീയ സമരസമിതി അറിയിച്ചു.

പത്മിനി ടീച്ചർക്ക് വിട.കക്കാട്: ദീർഘകാലം കക്കാട് GMUP സ്കൂളിൽ അധ്യാപികയും കക്കാട് താമസക്കാരിയുമായിരുന്ന പത്തനംതിട്ട  തറമ...
13/01/2024

പത്മിനി ടീച്ചർക്ക് വിട.

കക്കാട്: ദീർഘകാലം കക്കാട് GMUP സ്കൂളിൽ അധ്യാപികയും കക്കാട് താമസക്കാരിയുമായിരുന്ന പത്തനംതിട്ട തറമേൽ അതിരുങ്കൽ സ്വദേശിനി ടി എം പത്മിനി ടീച്ചർ (87) നിര്യാതയായി.
സംസ്കാര ചടങ്ങുകൾ ഇന്ന് (13-01-2024 ശനിയാഴ്ച) വൈകു : 3 മണിക്ക് തറമേൽ വസതിയിൽ നടക്കും.

നിര്യാതനായികക്കാട് സ്വദേശി കോണിയത്ത് അഹമ്മദ് കോയ എന്നവർ ഇന്ന് പുലർച്ചെ മൂന്നുമണിക്ക് മരണപ്പെട്ടു. പക്ഷാഘാതം സംഭവിച്ച് ഒന...
21/11/2023

നിര്യാതനായി

കക്കാട് സ്വദേശി കോണിയത്ത് അഹമ്മദ് കോയ എന്നവർ ഇന്ന് പുലർച്ചെ മൂന്നുമണിക്ക് മരണപ്പെട്ടു. പക്ഷാഘാതം സംഭവിച്ച് ഒന്നര വർഷത്തോളമായി കിടപ്പിലായിരുന്നു

ഭാര്യമാർ:കദിയാമു,സൈന
മക്കൾ: ഹർഷാദ്,ഫവാസ്, ഫാത്തിമാബി, ഹർശാന,ഉമ്മു ഹബീബ,ആതിഖ, ആയിശാബി. റൈഹാനത്, ഉമൈമത്ത്.
മയ്യത്ത് നിസ്കാരം 21-11-2023 രാവിലെ10:30 ന് കക്കാട് ജുമാഅത്ത് പള്ളിയിൽ വെച്ചും മയ്യത്ത് കബറടക്കം 11 മണിക്ക് തിരൂരങ്ങാടി മേലെച്ചിന പള്ളിയിലും വെച്ച് നടക്കും.

കക്കാട് ജിഎംയുപിസ്‌കൂള്‍മെഗാ ആലൂംനി മീറ്റ്  ഫെബ്രുവരി 10ന്കക്കാട് ജി.എം.യു.പി സ്‌കൂള്‍ 111 വാര്‍ഷിക ഭാഗമായി മെഗാ അലൂംനി ...
12/11/2023

കക്കാട് ജിഎംയുപിസ്‌കൂള്‍
മെഗാ ആലൂംനി മീറ്റ് ഫെബ്രുവരി 10ന്

കക്കാട് ജി.എം.യു.പി സ്‌കൂള്‍ 111 വാര്‍ഷിക ഭാഗമായി മെഗാ അലൂംനി മീറ്റ് 2024 ഫെബ്രുവരി 10ന് സ്‌കൂള്‍ പരിസരത്ത് സംഘടിപ്പിക്കുവാന്‍ ആലൂംനി എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ആലൂംനി മീറ്റിനു പേര്. ലോഗോ, എന്നിവ ക്ഷണിച്ചു. കാലത്ത് 10 മണിക്ക് മെഗാ അലൂംനി മീറ്റ് തുടങ്ങും. ബാച്ച് സംഗമങ്ങള്‍, പൂര്‍വ അധ്യാപകസംഗമം, കലാവിരുന്ന് തുടങ്ങിയവ നടക്കും. കലാപരിപാടികള്‍ക്ക് ആഗ്രഹിക്കുന്ന ബാച്ചുകള്‍ 2024 ജനുവരി 15നകം സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്യണം. ലോഗോ 9746101838, 9447204975,9744885185 എന്നീ ഏതെങ്കിലും നമ്പറില്‍ നവംബര്‍ 25നകം വാട്‌സ് ആപ്പ് അയക്കേണ്ടതാണ്. മികച്ച ലോഗോക്ക് അവാര്‍ഡ് നല്‍കും. ഇത് സംബന്ധിച്ച യോഗത്തില്‍ ഒ ഷൗക്കത്ത് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കല്ലുങ്ങല്‍, വി ഭാസ്‌കരന്‍മാസ്റ്റര്‍, കെ മുഈനുല്‍ ഇസ്‌ലാം, സയ്യിദ് അബ്ദുറഹിമാന്‍ ജിഫ്രി, എം.ടി അയ്യൂബ് മാസ്റ്റര്‍, റഷീദ് വടക്കന്‍, ഇ,വി നിഷാദ് ബാബു. കെഎം മുഹമ്മദ്, കെ.ടി ശാഹുല്‍ഹമീദ്. പി.ടി വാസിഫ്, സിദ്ദീഖ് ടി.എഫ്.സി. റിയാസ് കൊയപ്പ. കെ.നൗഷാദലി , എം.കെ ജൈസല്‍, ടി.കെ സൈതലവി, പ്രസാദ് മുളമുക്കില്‍, , എം. രാജേഷ്. മുരളി ചട്ടിക്കല്‍,സി.ജംഷീര്‍ പ്രസംഗിച്ചു.

സമസ്ത തിരൂരങ്ങാടി റെയ്ഞ്ച് മുസാബഖ സമാപിച്ചുതിരൂരങ്ങാടി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍  തിരൂരങ്ങാടി റെയ്ഞ്ച് ഇസ്‌...
05/11/2023

സമസ്ത തിരൂരങ്ങാടി റെയ്ഞ്ച് മുസാബഖ സമാപിച്ചു
തിരൂരങ്ങാടി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തിരൂരങ്ങാടി റെയ്ഞ്ച് ഇസ്‌ലാമിക കലാമത്സരം മുസാബഖ കക്കാട് മിഫ്താഹുല്‍ ഉലൂം മദ്രസയില്‍ നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹൈദര്‍ മൗലവി അധ്യക്ഷത വഹിച്ചു. 398 പോയിന്റുമായി മന്‍ശഉല്‍ ഉലൂം മദ്രസ പാണ്ടികശാല ഒന്നാം സ്ഥാനവും 288 പോയിന്റുമായി കക്കാട് മിഫ്താഹുല്‍ ഉലൂം മദ്രസ രണ്ടാം സ്ഥാനവും 194 പോയിന്റുമായി മന്‍ശഉല്‍ ഉലൂം കുന്നുമ്മല്‍ മൂന്നാം സ്ഥാനവും നേടി. സയ്യിദ് അബ്ദുറഹിമാന്‍ ജിഫ്രി തങ്ങള്‍ ട്രോഫികള്‍ നല്‍കി. ഇ.വി അബ്ദുസലാം മാസ്റ്റര്‍, ഹസ്സന്‍ ബാഖവി. ഹസ്ബുല്ല ബദ്‌രി. പി.അഹമ്മദ് ഫൈസി. കെ. സലാം മൗലവി. സൈനുദ്ദീന്‍ മൗലവി. ശരീഫ് മന്നാനി. അസ്‌ലം ഫൈസി. സൈനുല്‍ ആബിദീന്‍ ഹുദവി സംസാരിച്ചു.

ക്രെയിൻ അപകടത്തെ അതിജീവിച്ച് ഫാത്തിമ ലമിയ നബിദിനാഘോഷത്തിനെത്തിമൂന്ന് മാസം മുമ്പ് കക്കാട് തങ്ങൾ പടിയിലുണ്ടായ ക്രെയിൻ അപകട...
28/09/2023

ക്രെയിൻ അപകടത്തെ അതിജീവിച്ച് ഫാത്തിമ ലമിയ
നബിദിനാഘോഷത്തിനെത്തി

മൂന്ന് മാസം മുമ്പ് കക്കാട് തങ്ങൾ പടിയിലുണ്ടായ ക്രെയിൻ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ, കെ ഫാത്തിമ ലമിയ (10) ഇന്ന് മദ്രസയിൽ നബിദിനാഘോഷ പരിപാടിക്കെത്തി, കക്കാട് മിഫ്താഹുൽ ഉലൂം മദ്രസയിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ ലമിയ മദ്രസയിലേക്ക് വരുമ്പോഴായിരുന്നു ക്രെയിൻ തട്ടിയത്, അരക്ക് താഴെ ഗുരുതരമായി പരിക്കേറ്റ് പെരിന്തൽമണ്ണ ആസ്പത്രിയിൽ രണ്ട് മാസത്തിലേറെ ചികിൽസയിലായിരുന്നു, എല്ലാവരുടെയും പ്രാർത്ഥനയിൽ ഇന്ന് വാക്കിംഗ് സ്റ്റിക്കിൽ നടക്കാൻ ഫാത്തിമ ലമിയക്ക് കഴിഞ്ഞിരിക്കുന്നു, വീൽ ചെയറിൽ ഇരുന്ന് കക്കാട് മദ്രസയിൽവിവിധ മൽസരങ്ങൾ കണ്ട ഫാത്തിമയെ സഹപാഠികൾ സ്നേഹത്തിൽ പൊതിഞ്ഞു.ഇടവേളക്ക് ശേഷം കൂട്ടുകാരെയും അധ്യാപകരെയും കണ്ട നിർവൃതിയിലായിരുന്നു ഫാത്തിമ ലമിയ. കക്കാട് കെ കെ മജീദിൻ്റെ പുത്രിയാണ് ലമിയ,
നഗരസഭ വികസന ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, സയ്യിദ് അബ്ദുറഹിമാൻ ജിഫ്രി, ഇ.വി സലാം മാസ്റ്റർ അധ്യാപകർ തുടങ്ങിയവരുമായി ഫാത്തിമ വിവരങ്ങൾ പങ്ക് വെച്ചു

കക്കാട് മിഫ്താഹുൽ ഉലൂം ഹയർസെക്കൻഡറി മദ്രസയുടെ പുതിയ കെട്ടിടോദ്ഘാടനം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ...
23/09/2023

കക്കാട് മിഫ്താഹുൽ ഉലൂം ഹയർസെക്കൻഡറി മദ്രസയുടെ പുതിയ കെട്ടിടോദ്ഘാടനം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിവഹിച്ചു.

കക്കാട് മിഫ്താഹുൽഉലൂം മദ്രസ കെട്ടിടം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡൻ്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു ആത്മീയ വിദ്യാഭ്യാസത്തിൻറെ പ്രധാന കേന്ദ്രങ്ങളാണ് മദ്രസകൾ എന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു, കേരളത്തിൻ്റെ മതവിദ്യഭ്യാസത്തിൽ സമസ്തയുടെ കീഴിൽ മദ്രസകൾ വലിയ പങ്ക് വഹിച്ചതായി തങ്ങൾ പറഞ്ഞു, ദേശീയപാതയോരത്ത് പ്രവർത്തിച്ചിരുന്ന മദ്രസ ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയതിനെത്തുടർന്ന് തെക്കും പറമ്പിൽ പുതിയ കെട്ടിടം നിർമ്മിക്കുകയായിരുന്നു. സമസ്തയുടെ കീഴിൽ രണ്ടാമതായി രജിസ്റ്റർ ചെയ്ത മദ്രസയാണിത് 1943ലാണ് മദ്രസ ആരംഭിച്ചത് ,മദ്രസ യോട് ചേർന്ന് ജവാദ് മസ്ജിദ് ഉദ്ഘാടനം ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു, ഡോ:ബഹാഉദ്ദീൻ നദ് വി, നഗരസഭാ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി.
യു മുഹമ്മദ് ഷാഫി ഹാജി
കോടിയാട്ട് അബ്ദുറഹ്മാൻ കുട്ടി ഹാജി, കെ,മരക്കാരുട്ടി മാസ്റ്റർ, ഇവി മുഹമ്മദ് ഷാഫി ഹാജി, യു ഉമ്മർ വഹാബി ഇഖ്ബാൽ കല്ലുങ്ങൽ, സയ്യിദ് അബ്ദുറഹിമാൻ ജിഫ്രി 'അഹമ്മദ് വാഫി ഹസ്സൻ ബാഖവി മുസ്ലിയാർ, ഉമർ റഹ്മാനി' മുസ്ലിയാർ ,ഇ വി അബ്ദുസ്സലാം മാസ്റ്റർ അമ്പാടി മുജീബ് പ്രസംഗിച്ചു ഒന്നരകോടിയോളം രൂപ ചെലവിൽ ഒരു വർഷം കൊണ്ടാണ് മദ്രസ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്,

കക്കാട് മിഫ്താഹുൽ ഉലൂം ഹയർസെക്കൻഡറി മദ്രസയുടെ പുതിയ കെട്ടിടോദ്ഘാടനം സെപ്റ്റംബർ 23, ശനി വൈകുന്നേരം 4 മണിക് സമസ്ത പ്രസിഡന്...
22/09/2023

കക്കാട് മിഫ്താഹുൽ ഉലൂം ഹയർസെക്കൻഡറി മദ്രസയുടെ പുതിയ കെട്ടിടോദ്ഘാടനം സെപ്റ്റംബർ 23, ശനി വൈകുന്നേരം 4 മണിക് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും.

ദേശീയപാതയിൽ കക്കാട് ജി എം യു പി സ്കൂൾ, മദ്രസ, ക്ഷേത്രം, മസ്ജിദ് തുടങ്ങിയവ ഉൾക്കൊള്ളുന്ന തങ്ങൾ പടി മേഖലയിൽ ഓവർബ്രിഡ്ജ് സ്...
23/08/2023

ദേശീയപാതയിൽ കക്കാട് ജി എം യു പി സ്കൂൾ, മദ്രസ, ക്ഷേത്രം, മസ്ജിദ് തുടങ്ങിയവ ഉൾക്കൊള്ളുന്ന തങ്ങൾ പടി മേഖലയിൽ ഓവർബ്രിഡ്ജ് സ്ഥാപിക്കുന്നതിന് നടപടി വേണമെന്നാവശ്യപ്പെട്ട് കക്കാട് വയോമിത്രം സിറ്റിസൺസിന്റെ ആഭിമുഖ്യത്തിൽ ബഹു: നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടിക്ക് നിവേദനം നൽകി. ഇഖ്ബാൽ കല്ലുങ്ങൽ ,സുജിനി മുളമുക്കിൽ, സയ്യിദ് അബ്ദുറഹ്മാൻ ജിഫ്രി, പി.കെ മൊയ്തീൻകുട്ടി മാസ്റ്റർ, അബ്ദുറഹ്മാൻ കുറുക്കൻ, ഹനീഫ കൊടപ്പന തുടങ്ങിയവർ സംബന്ധിച്ചു.

കക്കാട് തങ്ങൾ പടി മേഖലയിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് ദേശീയ പാത സംഘം പരിശോധിച്ചുദേശീയപാതയിൽ കക്കാട് തങ്ങൾ പടി മേഖലയിൽ ഫൂട്ട് ഓവർ...
06/08/2023

കക്കാട് തങ്ങൾ പടി മേഖലയിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് ദേശീയ പാത സംഘം പരിശോധിച്ചു

ദേശീയപാതയിൽ കക്കാട് തങ്ങൾ പടി മേഖലയിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമിക്കണമെന്ന ആവശ്യം പരിശോധിക്കുന്നതിന് ദേശീയ പാത വിഭാഗം കെ എൻ ആർ സി മേധാവികൾ സ്ഥലം സന്ദർഗിച്ചു, കക്കാട് ജി എം യു പി സ്കൂൾ, ക്ഷേത്രം, മദ്രസ, മസ്ജിദ് തുടങ്ങിയവ ഉൾപ്പെടുന്ന മേഖലയിൽ നടപ്പാത അനിവാര്യമാണെന്ന് നഗരസഭ വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങലും മുൻ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് ചെയർപേഴ്സൺ സുജിനി മുള മുക്കിലും നാട്ടുകാരും സംഘത്തെ ബോധ്യപ്പെടുത്തി, പ്രൊജക്ട് മാനേജർ പി ഡി, ശേ ഷുനാഥ്,, ലൈസൺ ഓഫീസർ അഷ്റഫ് തുടങ്ങിയവർ പരിശോധന നടത്തി, അഞ്ച് മീറ്റർ വീതിയിൽ 30 മീറ്റർ നീളത്തിലുമായി സ്ഥലം ലഭ്യമാക്കുകയാണെങ്കിൽ
നടപ്പാത പരിഗണിക്കാമെന്ന് സംഘം പറഞ്ഞു, കഴിഞ്ഞ മാസം കലക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ച് ചെയർമാൻ കെ, പി മുഹമ്മദ് കുട്ടി,
വികസന ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ആവശ്യപ്പെട്ടിരുന്നു,
കെ, പി, എ മജീദ് എം, എൽ എ നിവേദനം നൽകിയിരുന്നു
പരിശോധനക്ക് ജനപ്രതിനിധികളായ ഇഖ്ബാൽ കല്ലുങ്ങൽ, സുജിനി മുള മുക്കിൽ, ഒ ഷൗക്കത്തലി, കെ എം മൊയ്തീൻ, പോക്കാട്ട് അബ്ദുറഹിമാൻ കുട്ടി, ടി, കെ നാസർ, കെ, മൂസക്കോയ,ഇവിസലാം മാസ്റ്റർ, റിയാസ് കൊയപ്പ, പി ഷാഫി ഹാജി ,പി മുസ്താഖ്, കെ പി ഹനീഫ, ഒ.റഹീം, കെ, എം സിദ്ദീഖ്, കെ.കെ സൈതലവി, കുറുക്കൻ ഹംസ, ഒ, ലത്തീഫ്, തുടങ്ങിയവർ നേതൃത്വം നൽകി.

കക്കാട്  സ്വദേശി  ചെള്ളപ്പുറത്ത് വടക്കൻ ഖാലിദ്   എന്നവർ മരണപ്പെട്ടു. ജനാസ നിസ്കാരം നാളെ രാവിലെ 27-07-2023, 8:30 മണിക്ക് ...
26/07/2023

കക്കാട് സ്വദേശി ചെള്ളപ്പുറത്ത് വടക്കൻ ഖാലിദ് എന്നവർ മരണപ്പെട്ടു. ജനാസ നിസ്കാരം നാളെ രാവിലെ 27-07-2023, 8:30 മണിക്ക് കക്കാട് ജുമാമസ്ജിദിൽ..

നിര്യാതനായികക്കാട്: കക്കാട് സ്വദേശിയും പരേതനായ അഹമ്മദ് മാസ്റ്ററുടെ (മാസ്റ്റ് അയമാക്ക) മകനുമായ തയ്യിൽ അബ്ദു റഊഫ് എന്നവർ മ...
26/07/2023

നിര്യാതനായി

കക്കാട്: കക്കാട് സ്വദേശിയും പരേതനായ അഹമ്മദ് മാസ്റ്ററുടെ (മാസ്റ്റ് അയമാക്ക) മകനുമായ തയ്യിൽ അബ്ദു റഊഫ് എന്നവർ മരണപ്പെട്ടു.
ജനാസ നിസ്കാരം ഇന്ന് (26-07-2023 ബുധൻ)രാവിലെ 10 മണിക്ക് കക്കാട് ജുമുഅ മസ്ജിദിൽ. കൂളത്ത് പെട്രോൾ പമ്പിന് പിൻവശമുള്ള സഹോദരൻ തയ്യിൽ അബ്ദുൽ ജലീലിന്റെ വീട്ടിലാണ് ജനാസ ഉള്ളത്.

പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് പൂർത്തിയാകുന്നുകുടിവെള്ള വിതരണം രണ്ട് ആഴ്ച്ചക്കകം പുന:സ്ഥാപിക്കും ദേശീയ പാതയിൽ കക്കാട് തൂക്കു...
22/07/2023

പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് പൂർത്തിയാകുന്നു
കുടിവെള്ള വിതരണം രണ്ട് ആഴ്ച്ചക്കകം പുന:സ്ഥാപിക്കും

ദേശീയ പാതയിൽ കക്കാട് തൂക്കുമരം, ചിനക്കൽ ഭാഗങ്ങളിലെ കുടിവെള്ള വിതരണം രണ്ട് ആഴ്ച്ചക്കകം പുന:സ്ഥാപിക്കുമെന്ന് കെ.എൻ, ആർ, സി അറിയിച്ചു, പ്രവൃത്തി നഗരസഭ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, കെ എൻ ആർ സി പ്രൊജക്ട് മാനേജർ പഴനി സന്ദർശിച്ച് വിലയിരുത്തി, പ്രവർത്തി ഉടൻ പൂർത്തിയാക്കാൻ ഇഖ്ബാൽ കല്ലുങ്ങൽ നിർദ്ദേശം നൽകി, ദേശീയപാതയിൽ
കക്കാട് വാട്ടർ ടാങ്കിൽ നിന്ന് റോഡ് ക്രോസ് ചെയ്ത് മെയിൻപൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവർത്തി ഒരു ആഴ്ച്ചക്കകം പൂർത്തിയാകും, നിലവിൽ കക്കാട് കളത്തിൽ തൊടു റോഡ് പരിസരം വരെ മെയിൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് എത്തിയിട്ടുണ്ട്, കക്കാട് ജംഗ്ഷൻ മുതൽപള്ളി പീടിക വരെ ഒരു മാസം മുമ്പ് മെയിൻ ലൈൻ സ്ഥാപിച്ചിട്ടുണ്ട്, ഇത് ബന്ധിപ്പിക്കുന്ന ജോലിയാണ് നടന്നു വരുന്നത്, ബന്ധിപ്പിക്കുന്നതോടെ ജല വിതരണം സാധാരണ നിലയിലാവും, ചെനക്കൽ എം എൽ എ കൂടിവെള്ള പദ്ധതിയിലെ ലൈൻ പുന: സ്ഥാപിക്കലും ഇതോടൊപ്പം നടക്കും, മാസങ്ങളായി ഇവിടെ അനുഭവപ്പെട്ട കുടിവെള്ള പ്രതിസന്ധി ഇതോടെ പരിഹരിക്കും, താൽക്കാലികമായി കക്കാട് ടൗണിൽ റോഡ് നേരത്തെ ക്രോസ് ചെയ്ത് കണക്ഷൻ പുനഃസ്ഥാപിച്ചിരുന്നുവെങ്കിലും കക്കാട് മെയിൻ റോഡ് ദേശീയ പാതക്ക് കീറുന്നത് തുടങ്ങിയോടെ വിതരണം തടസ്സപ്പെട്ടിരുന്നു, ജലവിതരണം എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനും നിർദ്ദേശം നൽകി

07/07/2023

നിര്യാതനായി

കക്കാട് സ്വദേശി കൂരിയാടൻ അബ്ദുൽഖാദർ ഹാജി നിര്യാതനായി. ഫസലു റഹ്മാൻ, ഡോ.നജ്മുദ്ധീൻ, നിയാസ് എന്നിവരുടെ പിതാവ്.

കക്കാട് ജംഗ്ഷനിലെ മേൽപ്പാലം തുറക്കുന്നുദേശീയപാതയിൽ കക്കാട് ജംഗ്ഷനിലെ മേൽപ്പാലം അടുത്തദിവസം ഗതാഗതത്തിന് തുറന്നു കൊടുക്കും...
19/06/2023

കക്കാട് ജംഗ്ഷനിലെ മേൽപ്പാലം തുറക്കുന്നു

ദേശീയപാതയിൽ കക്കാട് ജംഗ്ഷനിലെ മേൽപ്പാലം അടുത്തദിവസം ഗതാഗതത്തിന് തുറന്നു കൊടുക്കും, കഴിഞ്ഞ ദിവസം മലപ്പുറം കലക്ട്രേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ പാലം ഉടൻ തുറക്കണമെന്ന് നഗരസഭ ചെയർമാൻ കെ, പി മുഹമ്മദ് കുട്ടി, വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ആവശ്വപ്പെട്ടിരുന്നു, പാലം അപ്രോച്ച് റോഡ് പ്രവർത്തി തുടങ്ങി, ടാറിംഗ് പ്രവർത്തി അടുത്ത ദിവസം നടക്കും, മേൽപ്പാലത്തിന് 28 മീറ്റർ നീളവും വീതിയുമുണ്ട്,പാലം തുറക്കുന്നതോടെ കക്കാട് നിലവിലെ ചുറ്റി തിരിഞ്ഞ യാത്രക്ക് ആശ്വാസമാകും,

SM ജിഫ്രി തങ്ങൾ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.കക്കാട് മഹല്ലിലെ SSLC , +2 യിൽ മുഴുവൻ വിഷയത്തിലും ഫുൾ A+  ...
12/06/2023

SM ജിഫ്രി തങ്ങൾ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.

കക്കാട് മഹല്ലിലെ SSLC , +2 യിൽ മുഴുവൻ വിഷയത്തിലും ഫുൾ A+ നേടിയ 45 - ഓളം വിദ്യാർത്ഥികൾക്ക് SKSSF കക്കാട് യൂണിറ്റ് SM ജിഫ്രി തങ്ങൾ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് നൽകി.

കക്കാട് ശിഹാബ് തങ്ങൾ സൗധത്തിൽ വെച്ചു നടന്ന സല്യൂട്ട് പരിപാടി തിരൂരങ്ങാടി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്‌ഘാടനം നിർവ്വഹിച്ചു.
SKSSF പൂക്കിപറമ്പ് മേഖല ട്രെന്റ് ചെയർമാൻ ലുഖ്മാനുൽ ഹക്കീം ഒ കരിയർ ഗൈഡൻസ് ക്ലാസ് നൽകി.

സാദിഖ് ഒള്ളക്കൻ ( ജനറൽ സെക്രട്ടറി , SYS കക്കാട് യൂണിറ്റ് ) , ഫാസിൽ കോടിയാട്ട് ( പ്രസിഡന്റ് , SKSBV കക്കാട് യൂണിറ്റ് ) , പി.കെ അസ്ഹറുദ്ധീൻ ( ജനറൽ സെക്രട്ടറി , msf തിരൂരങ്ങാടി മണ്ഡലം ) എന്നിവർ ആശംസ അറിയിക്കുകയും ഫാരിസ് എ ടി അധ്യക്ഷത വഹിക്കുകയും അബ്ദുൽ ബാസിത് സി വി സ്വാഗതവും ഷാമിൽ കെ.പി നന്ദി പറയുകയും ചെയ്തു.

മുഹമ്മദ് ആഷിഖ് പി ടി , മുബശിർ കെ.കെ , നൗഫൽ ഒ , സാബിത് ഒ , സഹദ് സി വി , അനസ് കോടിയാട്ട് എന്നിവരും SKSBV കക്കാട് യൂണിറ്റ് ഭാരവാഹികളായ മുഹമ്മദ് സാലിം പി.കെ , അഫ്‌നാൻ വി പി , ഹാഷിം കെ എന്നിവർ നേതൃത്വം നൽകി.

09/06/2023

കൂരിയാട് മുതൽ കക്കാട് വരെയുള്ള ദേശീയപാതയുടെ ഡ്രോൺ വീഡിയോ....



Video Courtesy: CTS PassioN

കക്കാട് ജി എം യു പി സ്കൂളിൽ പ്രവേശനോൽസവം തിരുരങ്ങാടി നഗരസഭ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാട...
01/06/2023

കക്കാട് ജി എം യു പി സ്കൂളിൽ പ്രവേശനോൽസവം തിരുരങ്ങാടി നഗരസഭ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു, പിടിഎ പ്രസിഡൻ്റ് കെ, മുഈനുൽ ഇസ്ലാം അധ്യക്ഷത വഹിച്ചു, ക്ഷേമകാര്യ ചെയർപേഴ്സൺ എം, സുജിനി, കൗൺസിലർ വി ആരിഫ, സയ്യിദ് അബ്ദുറഹിമാൻ ജിഫ്രി, റഷീദ് വ്ടക്കൻ, പി, ജാസിം, എം ടി അയ്യൂബ്മാസ്റ്റർ, പ്രശാന്ത് മാസ്റ്റർ, ടി, പി സലാം മാസ്റ്റർ, അസീസ് മാസ്റ്റർ,കെ, ജാഫർ, സി, ജംഷീർ, കെ ടി ഷാഹുൽ ഹമീദ്, പ്രസംഗിച്ചു, പഠനോപകരണ കിറ്റ്, മിഠായി വിതരണം നടന്നു.

Kakkad Town     Photo courtesy CTS PassioN
26/05/2023

Kakkad Town



Photo courtesy CTS PassioN

നഗരസഭ 12-ഡിവിഷനില്‍ വടക്കേകാട് റോഡ് ഉദ്ഘാടനം ചെയ്തുതിരൂരങ്ങാടി നഗരസഭ 12-ഡിവിഷനില്‍  കെ.പി.എ മജീദ് എം.എല്‍.എയുടെയുടെയും  ...
26/05/2023

നഗരസഭ 12-ഡിവിഷനില്‍ വടക്കേകാട് റോഡ് ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി നഗരസഭ 12-ഡിവിഷനില്‍ കെ.പി.എ മജീദ് എം.എല്‍.എയുടെയുടെയും തിരൂരങ്ങാടി നഗരസഭയുടെയും വാര്‍ഷിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രീറ്റ് ചെയ്ത വടക്കേകാട് റോഡ് ഉദ്ഘാടനം കെ.പി.എ മജീദ് എം.എല്‍.എ
ഉത്സവാന്തരീക്ഷത്തിൽ
നിര്‍വഹിച്ചു .12 ആം ഡിവിഷൻ കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ
സുജിനി മുളമുക്കില്‍ അധ്യക്ഷത വഹിച്ചു, വിവിധ മൽസര ജേതാക്കളെയും മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ ജേതാക്കൾ ആയ ഫാസിൽ പുളിക്കലിനെയും, സിപി ജാസിമിനെയും ആദരിച്ചു, സി പി സുഹ്റാബി, ഇഖ്ബാൽ കല്ലുങ്ങൽ, സി പി ഇസ്മായിൽ, വഹീദ ചെമ്പ, സി എച്ച് മഹ്മൂദ് ഹാജി, മോഹനൻ വെന്നിയൂർ,യുകെ മുസ്ഥഫ മാസ്റ്റർ, എം അബ്ദുറഹിമാൻ കുട്ടി, ത്വയ്യിബ അമ്പാടി, സി, സി നാസർ, സയ്യിദ് അബ്ദുറഹിമാൻ ജിഫ്രി, റഷീദ് വടക്കൻ, കൃഷ്ണൻ മലയിൽ, എം രവി,മുജീബ് OMR, ഷബീർ PK, മുജീബ് അമ്പാടി ,നൗഷാദ്.K ,മജീദ് തുടങ്ങിയവർ സംസാരിച്ചു. സ്വപ്ന സാക്ഷാൽക്കാരത്തിൽ
പ്രദേശവാസികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരും പ്രവർത്തകരും പങ്കെടുത്തു .

വിവിധ ചാമ്പ്യൻഷിപ്പുകളിൽ മെഡൽ കരസ്ഥമാക്കിയവർക്ക് കക്കാട് പൗരസമിതിയുടെ ആദരംതിരൂരങ്ങാടി വിവിധ ചാമ്പ്യൻഷിപ്പുകളിൽ മെഡൽ കരസ്...
22/05/2023

വിവിധ ചാമ്പ്യൻഷിപ്പുകളിൽ മെഡൽ കരസ്ഥമാക്കിയവർക്ക് കക്കാട് പൗരസമിതിയുടെ ആദരം

തിരൂരങ്ങാടി വിവിധ ചാമ്പ്യൻഷിപ്പുകളിൽ മെഡൽ കരസ്ഥമാക്കിയവരെ കക്കാട് പൗരാവലി ആദരിച്ചു. ജമ്മു കശ്മീരിൽ 2023 മെയ് ഏഴിന് നടന്ന ലോക മിക്സഡ് ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡൽ നേടിയ ഫാസിൽ പുളിക്കല്‍,സ്വദഖതുള്ള ചെറുമുക്ക്, ഫസല്‍ കൂട്ടായി എന്നിവരെയും
ട്രെെനര്‍മാരായ റഹീം ചെറ്റാലി, മുസ്തഫ സി.പി, നൂറുദ്ധീന്‍ കൂട്ടേരി, കേരള സ്റ്റേറ്റ് പഞ്ചക് സിലാറ്റ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ജാസിം സിപി, ഫയാസ്, അനീസ് തുടങ്ങിയവരെയും കക്കാട് പൗരാവലിയുടെ നേതൃത്വത്തില്‍ ആദരിച്ചു.എല്ലാവരും കക്കാട് ഐ.ടി.ഡി മാര്‍ഷല്‍ ആട്‌സ് ക്ലബില്‍ പരിശീലനം നേടിയവരാണ്‌. കക്കാട് ടൗണില്‍ നടന്ന സ്നേഹാദര ചടങ്ങ് തിരൂരങ്ങാടി താലൂക്ക് തഹസില്‍ദാര്‍ സാദിഖ് പി.ഒ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി ശ്രീനിവാസന്‍ മുഖ്യാഥിതിയായിരുന്നു. ബഷീര്‍ ഒ.സി, കമറു കക്കാട്, റഷീദ് വടക്കന്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, ഷാഹുല്‍ ഹമീദ് കെ.ടി, സുജിനി മുളമുക്കില്‍, ആരിഫ വലിയാട്ട്, ഷൗക്കത്ത് ഒ, കെ രാമദാസ്, നാസര്‍ സി.സി, നൗഷാദ് കൊല്ലഞ്ചേരി, പ്രസാദ് എം, ഹനീഫ അമ്പാടി, ജുനൈദ് തങ്ങള്‍, സലീം വടക്കന്‍, നാസര്‍ അമ്പാടി, ഒ.എം.ആര്‍ മുജീബ്, നിഷാദ് ബാബു ഇ.വി, ഫൈസല്‍ താണിക്കല്‍,ഫൈസൽ ഗുലാന്‍,സൈദു ചാലില്‍, സിദ്ധീഖ് തെങ്ങിലാന്‍, റിയാസ് കൊയ്പ, ഇര്‍ഷാദ് വടക്കന്‍, ജാഫര്‍ സി.കെ,സി.പി അസീസ് തുടങ്ങിവര്‍ ചടങ്ങിൽ സംബന്ധിച്ചു.

അഭിമാന താരങ്ങൾക്ക് ജന്മനാടിന്റെ സ്നേഹാദരംകക്കാട്: ജമ്മു കാശ്മീരിൽ വെച്ച് നടന്ന ലോക മിക്സ് ബോക് സിംഗ് മത്സരത്തിൽ ഇന്ത്യയ്...
19/05/2023

അഭിമാന താരങ്ങൾക്ക് ജന്മനാടിന്റെ സ്നേഹാദരം

കക്കാട്: ജമ്മു കാശ്മീരിൽ വെച്ച് നടന്ന ലോക മിക്സ് ബോക് സിംഗ് മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണ്ണ മെഡൽ നേടിയ കക്കാട് ITD MARTIAL ARTS ACADEMY യുടെ പരിശീലകരായ പുളിക്കൽ ഫാസിൽ കക്കാട്, ഫസൽ കൂട്ടായി, സ്വദഖത്തുള്ള ചെറുമുക്ക് എന്നിവരേയും KERALA STATE PENCAK SILAT ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ജാസിം സി.പി, ഫയാസ് കൊടിമരം, അനീസ് കരുമ്പിൽ എന്നിവരേയും കക്കാട് പൗരാവലി അനുമോദിക്കുന്നു. 2023 മെയ് 21 ഞായർ വൈകു: 7 മണിക്ക് കക്കാട് വെച്ച് നടക്കും. പൗര പ്രമുഖരും രാഷ്ട്രീയ-സാംസ്കാരിക അയോധധ കലാരംഗത്തെ പ്രമുഖ വ്യക്തിത്തങ്ങളും പങ്കെടുക്കുക്കും.

കരുമ്പിൽ കുണ്ടലങ്ങാട് സ്വദേശി പറമ്പിൽ മുഹമ്മദ് കുട്ടി ( ഡ്രൈവർ മുഹമ്മദ് കുട്ടി ) എന്നവർ മരണപ്പെട്ടിരിക്കുന്നു.ജനാസ നിസ്ക...
17/05/2023

കരുമ്പിൽ കുണ്ടലങ്ങാട് സ്വദേശി പറമ്പിൽ മുഹമ്മദ് കുട്ടി ( ഡ്രൈവർ മുഹമ്മദ് കുട്ടി ) എന്നവർ മരണപ്പെട്ടിരിക്കുന്നു.

ജനാസ നിസ്കാരം ഇന്ന് (17-05-2023 ബുധൻ ) വൈകുന്നേരം 3.30 മണിക്ക് കക്കാട് ജുമുഅ മസ്ജിദിൽ

പി.ടി കുഞ്ഞാലി നിര്യാതനായികക്കാട് പിലാതോട്ടത്തിൽ കുഞ്ഞാലി (65) നിര്യാതനായി, ഭാര്യ ഖദീജ.  മക്കൾ: സുഹ്റാബി, ഇഖ്ബാൽ (ദുബൈ),...
11/05/2023

പി.ടി കുഞ്ഞാലി നിര്യാതനായി

കക്കാട് പിലാതോട്ടത്തിൽ കുഞ്ഞാലി (65) നിര്യാതനായി, ഭാര്യ ഖദീജ. മക്കൾ: സുഹ്റാബി, ഇഖ്ബാൽ (ദുബൈ), ജുബൈരിയ്യ, മുഹമ്മദലി (ദുബൈ). മരുമക്കൾ: ശിഹാബ്, ബഷീർ, ഷാഹിദ, ജബീന തസ്നി. സഹോദരങ്ങൾ, പാത്തുമാമ. ഖദീജ, പരേതനായ മമ്മുറ്റി. ഖബറടക്കം വെള്ളി (12-05-2023) കാലത്ത് 11 മണിക്ക് കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

കാശ്മീരിൽ വെച്ച് നടന്ന വേൾഡ് മിക്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കക്കാട് സ്വദേശി ഫാസിൽ പുളിക്കലിന് ഗോൾഡ് മെഡൽ🥇
07/05/2023

കാശ്മീരിൽ വെച്ച് നടന്ന വേൾഡ് മിക്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കക്കാട് സ്വദേശി ഫാസിൽ പുളിക്കലിന് ഗോൾഡ്
മെഡൽ🥇

07/05/2023

കക്കാട് തീപിടുത്തം: തീ പൂർണമായും അണച്ചു

തിരൂരങ്ങാടി : കക്കാട്ട് ദേശീയ പാത കോട്ടക്കൽ റോഡിൽ ISA ടർഫിന് സമീപം മാബ്സ് ഓട്ടോ പർട്സ് കടയിൽ തീപിടുത്തം, 6 യൂണിറ്റ് ഫയർ ഫോഴ്സും കൂരിയാട് വാട്ടർ സർവീസും നാട്ടുകാരും പോലീസും ചേർന്ന് തീ പൂർണമായും അണച്ചു. അപകട കാരണം വ്യക്തമല്ല, ആളപായമില്ല, ലക്ഷങ്ങളുടെ നാശനഷ്ടം വിലയിരുത്തി. ഓട്ടോ പാർട്സ് സാമഗ്രികളുടെ വലിയ ഷോപാണിത്. ഇന്ന് പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. മലപ്പുറം, മീഞ്ചന്ത, തിരൂർ, താനൂർ എന്നിവിടങ്ങളിൽ നിന്നും 6 ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയിരുന്നു.

ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ പാർട്സ് വിൽക്കുന്ന മാപ്സ് ഓട്ടോ പാർട്സ്, തൊട്ടടുത്തുള്ള വാഹന പെയിൻറിംഗ് കടയായ കളർ ഫാക്ടറി, വാഹനങ്ങളിലെ മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്ന കാർവിൻ ഓട്ടോമോട്ടീവ് സ്, ടയർ അലൈൻമെന്റ് കടയായ ഹൈടെക്ക് വീൽസ്, എന്നീ നാല് കടകൾക്കാണ് തീ പിടിച്ചത്. 2 നില കെട്ടിടം പൂർണമായും കത്തിനശിച്ചു.

🔴അറിയിപ്പ്🔴ഡിവിഷൻ 11-ലെ കക്കാട്-ചെനക്കൽ ഭാഗത്തെ KNRC വർക്കുമായി ബന്ധപ്പെട്ട ട്രെയിനേജ്‌ വർക്ക് പൂർത്തിയാക്കുവാൻ വേണ്ടി ഇ...
03/05/2023

🔴അറിയിപ്പ്🔴

ഡിവിഷൻ 11-ലെ കക്കാട്-ചെനക്കൽ ഭാഗത്തെ KNRC വർക്കുമായി ബന്ധപ്പെട്ട ട്രെയിനേജ്‌ വർക്ക് പൂർത്തിയാക്കുവാൻ വേണ്ടി ഇന്ന് രാവിലെ ബുധൻ (3/5/23) 9:30 മുതൽ രാത്രി വർക്ക് കഴിയുന്നത് വരെ ഗതാഗത സൗകര്യം തടസപ്പെടും..
ഇരുചക്ര വാഹനങ്ങളടക്കമുള്ളവർ വാഹനങ്ങൾ പുറത്തേക്കിട്ടു സഹകരിക്കണമെന്ന്
അഭ്യർത്ഥിക്കുന്നു..

ഹബീബ ബഷീർ
ഡിവിഷൻ11 കൗൺസിലർ

നിര്യാതനായി കക്കാട് സ്വദേശി കോഴിശ്ശേരി കുഞ്ഞിമുഹമ്മദ് എന്ന ഒസാൻ ബാവ മരണപ്പെട്ടു. ജനാസ നമസ്കാരം ഇന്ന് രാത്രി 8:30ന് (01-M...
01/05/2023

നിര്യാതനായി

കക്കാട് സ്വദേശി കോഴിശ്ശേരി കുഞ്ഞിമുഹമ്മദ് എന്ന ഒസാൻ ബാവ മരണപ്പെട്ടു. ജനാസ നമസ്കാരം ഇന്ന് രാത്രി 8:30ന് (01-May-2023) കക്കാട് ജുമാ മസ്ജിദിൽ

കക്കാട് മിഫ്താഹുൽ ഉലൂം ഹയർ സെക്കണ്ടറി മദ്റസയിലെ പുതിയ ഒന്നാം ക്ലാസ് ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു➡️ അഡ്മിഷൻ അഞ്ച് വയ...
01/05/2023

കക്കാട് മിഫ്താഹുൽ ഉലൂം ഹയർ സെക്കണ്ടറി മദ്റസയിലെ പുതിയ ഒന്നാം ക്ലാസ് ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു

➡️ അഡ്മിഷൻ അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികൾക്ക് മാത്രം

➡️ കുട്ടിയുടെ ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ്/വയസ്സ് തെളിയിക്കുന്ന രേഖ എന്നിവയുടെ ഫോട്ടോകോപ്പി കൊണ്ട് വരിക

➡️ രാവിലെ 7 മണി മുതൽ 10 മണി വരെയാണ് അഡ്മിഷൻ സമയം

വിശദവിവരങ്ങൾക്ക്:👇🏻
9847614814
(ഹസൻ ബാഖവി, സ്വദർ മുഅല്ലിം)
9895893988
(ഒ.അബ്ദുർറഹീം മുസ്‌ലിയാർ,
ഐ.ടി കോഡിനേറ്റർ)

Address

NH 66
Kakkad

Website

Alerts

Be the first to know and let us send you an email when Kakkad News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kakkad News:

Videos

Share


Other Kakkad media companies

Show All