Subhanallah سبحان الله

Subhanallah سبحان الله WISDOM KBM

ഇസ്‌ലാമിനെ പരിചയപ്പെടുക.

ഇസ്‌ലാമെന്നാല്‍ ഏകദൈവവിശ്വാസത്തിലൂടെയുള്ള അത്മാര്പ്പകണവും അല്ലാഹുവിനെ അനുസരിച്ചു കൊണ്ട് അവന് കീഴ്പ്പെടലും ബഹുദൈവാരാധനയില്‍ നിന്നും അതിന്റെക ആളുകളില്‍ നിന്നും ഒഴിവാകലുമാണ്. മുഹമ്മദ്‌ നബി (സ) യുടെ പ്രബോധനം ആരംഭിക്കുന്നതിന് മുമ്പ് അറബികളുടെ വിശ്വാസം ശിര്ക്ക് (ബഹുദൈവാരാധന) പരമായിരുന്നു. ഇമാം ബുഖാരി അബുറജാഇല്‍ അത്വാരിയില്‍ നിന്ന് നിവേദനം;
“ഞങ്ങള്‍ കല്ലിനെ ആരാധിക്കാറുണ്ടായിരുന്

നു. അതിനേക്കാള്‍ നല്ല മറ്റൊരു കല്ല്‌ ലഭിച്ചാല്‍ ആദ്യത്തേത് ഉപേക്ഷിക്കുകയും മറ്റേത് ഞങ്ങള്‍ എടുക്കുകയും ചെയ്യും. കല്ല്‌ ഞങ്ങള്ക്ക് ലഭിക്കാതെ വന്നാല്‍ മണ്കൂകനയുണ്ടാക്കി ആടിനെ കൊണ്ട് വന്ന് പാല്‍ കറന്ന് അതിന്മേല്‍ ഒഴിക്കുകയും ചെയ്ത ശേഷം അതിനെ ഞങ്ങള്‍ പ്രദക്ഷിണം ചെയ്യുമായിരുന്നു. (ബുഖാരി)
പ്രവാചകന്‍ (സ) പ്രബോധനം ആരംഭിക്കുന്നതിന് മുമ്പ് സമൂഹത്തിന്റെ‍ പൊതുവെയുള്ള അവസ്ഥ വിശുദ്ധ ഖുര്ആ ന്‍ അനേകം സൂക്തങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നത് കാണുക;
“അല്ലാഹുവിനു പുറമെ അവര്ക്ക്് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്ക്കുകള്ള ശുപാര്ശധക്കാരാണ് എന്ന് അവര്‍ പറയുകയും ചെയ്യുന്നു.”
(സൂറ. യൂനുസ്: 18)
“അവന് (അല്ലാഹുവിനു) പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു) അല്ലാഹുവിങ്കലേക്ക്‌ ഞങ്ങള്ക്ക്ക കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടി മാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്.” (സൂറ.സുമര്‍: 3)
“നിശ്ചയം വിശ്വസിക്കാത്തവര്ക്ക് പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു.അവര്‍ വല്ല നീചവൃത്തിയും ചെയ്താല്‍, ഞങ്ങളുടെ പിതാക്കള്‍ അതില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടിട്ടുണ്ടെന്നും അല്ലാഹു ഞങ്ങളോട് കല്പ്പി ച്ചതാണത് എന്നുമാണവര്‍ പറയുക. നീചവൃത്തി ചെയ്യുവാന്‍ അല്ലാഹു കള്പ്പിഅക്കുകയേയില്ല. നിങ്ങള്‍ അല്ലാഹുവിന്റെഎ പേരില്‍ നിങ്ങള്ക്ക്യ അറിയാത്തത് പറഞ്ഞുണ്ടാക്കുകയാണോ? ”
(സൂറ.അഅ്റാഫ്: 27,28)
“അല്ലാഹുവിനെ വിട്ട് പിശാചുക്കളെയാണവര്‍ രാക്ഷാധികാരികളാക്കിയത്. തങ്ങള്‍ സന്മാര്ഗംള പ്രാപിച്ചവരാണെന്ന് അവര്‍ വിചാരിക്കുകയും ചെയ്യുന്നു’. (സൂറ. അഅ്റാഫ്:30
മാനവിക ലോകം മുഴുവന്‍ അതിനെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന ഒരാളുടെ സാന്നിദ്യം ഏറ്റവും അനിവാര്യമാക്കിയ ഘട്ടത്തിലാണ് നബി (സ) യുടെ നിയോഗമുണ്ടായത്. ഈ ആയത്തുകളില്‍ പറയുന്നപോലെ ഇന്നു മുസ്‌ലിം നാമധാരികളും പറയുന്നില്ലേ? തിരുത്തുക, ജീവിതം നന്നാക്കുക, കറകളഞ്ഞ തൗഹീദോടുകൂടി മരിക്കാന്‍ പ്രാര്ത്ഥിനക്കുക, പ്രയത്നിക്കുക അല്ലാഹു അനുഗ്രഹിക്കട്ടെ..ആമീന്‍

Address

Chithara
Kadakkal
691559

Telephone

+919746444415

Website

Alerts

Be the first to know and let us send you an email when Subhanallah سبحان الله posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category


Other Media in Kadakkal

Show All