Minnal Idukki - മിന്നൽ ഇടുക്കി

  • Home
  • India
  • Idukki
  • Minnal Idukki - മിന്നൽ ഇടുക്കി

Minnal Idukki - മിന്നൽ ഇടുക്കി Minnal Idukki Provides latest updates from Idukki District

ആരേയും ഗൃഹാതുരത്വത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു പെയിൻ്റിംഗ്❤️ആർട്ടിസ്റ്റ്: ഇ എൻ ശാന്തി❤️
01/02/2025

ആരേയും ഗൃഹാതുരത്വത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു പെയിൻ്റിംഗ്❤️
ആർട്ടിസ്റ്റ്: ഇ എൻ ശാന്തി❤️

പഴംപൊരിയിൽ ഒരു നേർത്ത വര പോലെ കാണുന്നില്ലേ, അതാണത്രേ പഴം
01/02/2025

പഴംപൊരിയിൽ ഒരു നേർത്ത വര പോലെ കാണുന്നില്ലേ, അതാണത്രേ പഴം

മൂന്നാറില്‍ അതിശൈത്യം തുടരുന്നു. മൂന്നാറിൽ താപനില വീണ്ടും പൂജ്യത്തിലെത്തി. ചെണ്ടുവര, ലക്ഷ്മി എന്നിവിടങ്ങളിലാണ് രണ്ടു ദിവ...
01/02/2025

മൂന്നാറില്‍ അതിശൈത്യം തുടരുന്നു. മൂന്നാറിൽ താപനില വീണ്ടും പൂജ്യത്തിലെത്തി. ചെണ്ടുവര, ലക്ഷ്മി എന്നിവിടങ്ങളിലാണ് രണ്ടു ദിവസമായി താപനില പൂജ്യത്തിലെത്തിയത്. ദേവികുളം, സെവൻമല, നല്ലതണ്ണി എന്നിവിടങ്ങളിൽ ഒരു ഡിഗ്രിയും സൈലൻറ് വാലിയിൽ, മാട്ടുപ്പെട്ടി എന്നി വിടങ്ങളിൽ രണ്ടു ഡിഗ്രി സെൽഷ്യസുമാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയ താപനില. താപനില വീണ്ടും താഴ്ന്നതോടെ മൂന്നാറിൽ രാത്രിയിലും പകലും ശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. രാത്രി തണുപ്പ് ശക്തമാണെങ്കിലും പകൽ 25 ഡിഗ്രി വരെ താപനില ഉയരും. തണുപ്പ് ആസ്വദിക്കുന്നതിനായി നിരവധി വിനോദസഞ്ചാരികളാണ് മൂന്നാറിലും ഉൾപ്രദേശങ്ങളിലും എത്തുന്നത്.

ഏറെ വിസ്മയകരമായ ഒന്നാണ് പറക്കും തളിക. പറക്കും തളികയെന്താണെന്ന ചോദ്യത്തിന് ഇതുവരെ കൃത്യമായ ഒരു നിര്‍വചനം കണ്ടെത്താന്‍ ആയി...
30/01/2025

ഏറെ വിസ്മയകരമായ ഒന്നാണ് പറക്കും തളിക. പറക്കും തളികയെന്താണെന്ന ചോദ്യത്തിന് ഇതുവരെ കൃത്യമായ ഒരു നിര്‍വചനം കണ്ടെത്താന്‍ ആയിട്ടില്ല. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പു തന്നെ പറക്കും തളികകളെ കുറിച്ച് മനുഷ്യര്‍ കേട്ടിരുന്നു എന്നാണ് അറിയുന്നത്.

ഏതാണ്ട് ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈനയിലെ ഹുവാന്‍ പ്രദേശങ്ങളിലെയും മറ്റും രചനകളില്‍ പറക്കും തളികകള്‍ക്ക് സമാനമായ ആകാശയാനങ്ങളുടെ ചിത്രങ്ങള്‍ മനുഷ്യര്‍ കൊത്തിവെച്ചിട്ടുണ്ട്.

എ ഡി നാലാം നൂറ്റാണ്ടിലും മറ്റും ഇറ്റലിക്കാര്‍ ഇത്തരം ആകാശയാനങ്ങളെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിലും പതിനഞ്ചാം നൂറ്റാണ്ടിലും ഇത്തരം വാഹനങ്ങള്‍ കണ്ടതായി രേഖപ്പെടുത്തുന്നു.

ഇതോടെ തന്നെ അന്യഗ്രഹജീവികളും പറക്കും തളികകളും വെറും കെട്ടുകഥയല്ലെന്നതിന് തെളിവായി. ഇതോടെ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പറക്കും തളികകള്‍ പ്രത്യക്ഷപ്പെട്ടതായി കഥകളും കേട്ടുതുടങ്ങി. ഈ കഥകള്‍ പലതും അവതരിപ്പിക്കപ്പെട്ടത് ചിത്രങ്ങളുടെ ശാസ്ത്രീയ പിന്‍ബലത്തോടെയാണ്.
ഒന്നിലേറെ പേര്‍ ഒരേസമയം പറക്കും തളികകളെ കണ്ടതായും കഥകള്‍ വന്നു. സോസര്‍ ആകൃതിയിലുള്ള ഈ ആകാശയാനങ്ങളുടെ യാഥാര്‍ത്ഥ്യമറിയാനായി ചിലര്‍ വര്‍ഷങ്ങളോളം ചിലവഴിച്ചു.
ഒരുകാലത്ത് ചൊവ്വ തുടങ്ങിയ അന്യഗ്രഹങ്ങളില്‍ മനുഷ്യന് തുല്യരായ ജീവികള്‍ ഉണ്ടായിരുന്നുവെന്ന് തന്നെയാണ് ലോകം വിശ്വസിച്ചത്. ചൊവ്വയിലുള്ള ആളുകള്‍ ഭൂമിയിലിറങ്ങിവന്ന് മനുഷ്യരോട് സംസാരിച്ചെന്നു വരെ ആളുകള്‍ അന്ന് പറഞ്ഞിരുന്നു. തളികയില്‍ ഭൂമിയില്‍ വന്നിറങ്ങിയ അന്യഗ്രഹ ജീവികളെ വിവരിച്ചത് പലരും പലതരത്തിലായിരുന്നു.

അതില്‍ ചിലരുടെ അനുഭവങ്ങള്‍ പറയാം.

1952 സെപ്റ്റംബര്‍ 12 ന് വെസ്റ്റ് വെര്‍ജീനിയയിലെ ഒരു ഗ്രാമത്തില്‍ എട്ടുപേരടങ്ങുന്ന ഒരു സംഘം ഒരു അത്ഭുത കാഴ്ച കണ്ടു. രാത്രി ചുവന്ന വെളിച്ചം താഴ്ന്നു വരുന്നു. അതെന്തെന്നറിയാന്‍ സംഘം അവിടേക്കു ചെന്നു. അവിടെ രണ്ട് വലിയ കണ്ണുകള്‍. സംഘത്തിലുണ്ടായിരുന്ന ഒരു കുട്ടി ടോര്‍ച്ച് തെളിയിച്ചപ്പോള്‍ മൂന്ന് മീറ്റര്‍ ഉയരമുള്ള ഒരു രൂപം കണ്ടു. കുറച്ചകലെയായി ചുവന്ന വെളിച്ചവുമായി താഴെയിറങ്ങിയ വാഹനവും. ആ രൂപം ആളുകളെ കണ്ട് അടുത്തേക്ക് വന്നപ്പോള്‍ എല്ലാവരും ജീവനും കൊണ്ടോടി.
വിവരമറിഞ്ഞ് പോലീസെത്തി ആ പ്രദേശം മുഴുവന്‍ തിരഞ്ഞെങ്കിലും പറക്കും തളിക പോയിട്ട് ഒരു തളിക പോലും കാണാന്‍ കഴിഞ്ഞില്ല. പിറ്റേന്ന് ആ വാഹനം ഇറങ്ങിയതിന്റെ അടയാളം വ്യക്തമായി കാണാന്‍ കഴിഞ്ഞു.

1955 ല്‍ അമേരിക്കയിലെ കെന്റക്കിലും സമാനമായ സംഭവം നടന്നു. ഒരാള്‍ കിണറില്‍ നിന്നും വെള്ളം എടുക്കുകയായിരുന്നു. അപ്പോഴാണ് ആകാശത്തു നിന്നും വെളിച്ചമുള്ള ഒരു വസ്തു താഴേക്ക് വന്നിറങ്ങുന്നത് കണ്ടത്. ആ വാഹനത്തില്‍ നിന്നിറങ്ങിയ ജീവി ആ വീടിനടുത്തേക്ക് ചെന്നു. ഇതുകണ്ട വീട്ടുകാര്‍ തോക്കെടുത്ത് വെടിവെച്ചപ്പോഴേക്കും അത് രക്ഷപ്പെട്ടു. ഉടന്‍തന്നെ പോലീസ് സ്ഥലത്തെത്തി നോക്കുമ്പോള്‍ പ്രകാശമുള്ള ഒരു വാഹനം പറന്നു പോകുന്നതാണ് കണ്ടത്. ഇങ്ങനെ നിരവധി കഥകള്‍ പറക്കും തളികയെ ചുറ്റിപ്പറ്റിയുണ്ട്.

പറക്കും തളികാ ചിത്രങ്ങളില്‍ ഒട്ടേറെയെണ്ണം കൃത്യമായി രൂപകല്‍പ്പന നടത്തി ഉണ്ടാക്കിയെടുത്തവയാണെന്ന് വിദഗ്ധര്‍ പറയുന്നുണ്ടെങ്കിലും ചിലതെങ്കിലും വിശ്വസിനീയമാണെന്ന് അഭിപ്രായമുണ്ട്. പറക്കും തളികയുടെ കഥയിലെ ആദ്യത്തെ രക്തസാക്ഷി മെല്‍ബണിലെ വ്യോമപരിശീലകനാണെന്നാണ് പറയുന്നത്.
ഓസ്‌ട്രേലിയയിലെ മൊറാബിന്‍ എയര്‍പോട്ടില്‍ 1978 ഒക്ടോബര്‍ 21 ന് രാത്രി ഏഴ് മണിക്ക് തന്റെ കൊച്ചു വിമാനത്തില്‍ പറന്നു പൊങ്ങിയ ഫ്രെഡറികിനെ പിന്നീട് ആരും കണ്ടിട്ടില്ല. വിമാനം പൊന്തി ഒരു മണിക്കൂറിന് ശേഷം എയര്‍പോര്‍ട്ടിലെ കണ്‍ട്രോള്‍ ടവറിലേക്ക് തന്റെ നേര്‍ക്ക് ഒരു കൂറ്റന്‍ വിചിത്ര വാഹനം പറന്നു വരുന്നതായി പറഞ്ഞിരുന്നു.

എന്നാല്‍ ഇദ്ദേഹം പറഞ്ഞതുപോലൊരു വാഹനം ഭൂമിയില്‍ നിന്നും ഉയര്‍ന്നു പൊങ്ങിയിട്ടില്ല എന്ന് കണ്‍ട്രോള്‍ ടവറിലുള്ളവര്‍ക്ക് ഉറപ്പായി രുന്നു. പിന്നെ ഈ അത്ഭുത വാഹനം എവിടെ നിന്നു വന്നു. എന്തായാലും ഫ്രെഡറികിനേയും അദ്ദേഹത്തിന്റെ വാഹനത്തെയും പിന്നീടാരും കണ്ടിട്ടില്ല.

സ്വർണ്ണവില കുതിച്ചുപായുന്നു..പവന് 60440₹
30/01/2025

സ്വർണ്ണവില കുതിച്ചുപായുന്നു..പവന് 60440₹

 #പെരിഞ്ചാംകുട്ടി സെൻ്റ് മേരീസ് പള്ളിയിൽ തിരുനാൾ 2025 ജനുവരി 31 മുതൽ ഫെബ്രുവരി 2 വരെ
30/01/2025

#പെരിഞ്ചാംകുട്ടി സെൻ്റ് മേരീസ് പള്ളിയിൽ തിരുനാൾ 2025 ജനുവരി 31 മുതൽ ഫെബ്രുവരി 2 വരെ

സെക്രട്ടറിയറ്റിൽ കൂടി ഒരു കൗണ്ടർ തുടങ്ങാമായിരുന്നു
30/01/2025

സെക്രട്ടറിയറ്റിൽ കൂടി ഒരു കൗണ്ടർ തുടങ്ങാമായിരുന്നു

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാംസാഹാരം  കഴിക്കുന്ന സംസ്ഥാനം ഏതാണ് അറിയാമോ : ഇന്ത്യയിലെ 97% ആളുകളും ഏതെങ്കിലും തരത്തിലുള്ള നോ...
30/01/2025

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാംസാഹാരം കഴിക്കുന്ന സംസ്ഥാനം ഏതാണ് അറിയാമോ : ഇന്ത്യയിലെ 97% ആളുകളും ഏതെങ്കിലും തരത്തിലുള്ള നോൺ വെജ് ആഹാരം കഴിക്കുന്നവരാണ്. ഏറ്റവും കൂടുതൽ നോൺ-വെജ് ഉപയോഗിക്കുന്ന സംസ്ഥാനം നാഗാലാ‌ൻഡ് ആണ് ഏകദേശം 99.8% ആളുകളും കഴിക്കുന്നു.
രണ്ടാം സ്ഥാനം പശ്ചിമ ബംഗാൾ ഇവിടെയുള്ള ജനങ്ങളിൽ 99.3% ഉം നോൺ വെജ് കഴിക്കുന്നു. മൂന്നാം സ്ഥാനം കേരളമാണ് ഏകദേശം 99.1%..
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സസ്യഭുക്കുകൾ ഉള്ളത് രാജസ്ഥാനിലാണ്, ജനസംഖ്യയുടെ 71.17 ശതമാനവും സസ്യാഹാരം പിന്തുടരുന്നു, സാംസ്കാരിക പാരമ്ബര്യങ്ങളും ജൈനമത തത്വങ്ങളുമാണ് കാരണം. സൗത്ത് ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നോൺ വെജിറ്റേറിയൻ ജനസംഖ്യയുള്ള സംസ്ഥാനം കർണാടക യാണ്. 81.2 ശതമാനമാണ്.

29/01/2025

കഴിഞ്ഞ ദിവസം (27/01/25) പാലായിൽ നിന്നും, മൂന്നിലവ് പോകുന്ന ROADLINES ബസിൽ, നടന്ന മോഷണം.!!!

ലോൺ എടുത്ത 9000/- രൂപയാണ്,ബസിനുള്ളിലെ cctv ദൃശ്യങ്ങളിൽ നിന്നും,കറുത്ത ഷാൾ ധരിച്ച് മോഷ്ടിക്കുന്ന സ്ത്രീയെ(അവർ ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ ഇറങ്ങി) കുറിച്ച്, എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി ഇ 9947803893 നമ്പറിൽ വിളിക്കുക.

രണ്ടാം പപ്പട ലഹള കോട്ടയത്ത്‌....
29/01/2025

രണ്ടാം പപ്പട ലഹള കോട്ടയത്ത്‌....

ഒരു ഹോട്ടലിൽ കണ്ടതാണ്... എന്താണ് അഭിപ്രായം??
29/01/2025

ഒരു ഹോട്ടലിൽ കണ്ടതാണ്... എന്താണ് അഭിപ്രായം??

29/01/2025

*ഇന്ത്യയിലൂടെ ലോക റെക്കോർഡ് സൃഷ്ടിച്ചു മലപ്പുറം കോട്ടക്കൽ കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ*

ഒരു രാജ്യത്തിൻ്റെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത ഭൂപടത്തിനുള്ള ലോക റെക്കോർഡ് കരസ്ഥമാക്കി കോട്ടൂർ എ കെ എം ഹയർ സെക്കൻഡറി സ്കൂൾ.76 -ാമത് റിപ്പബ്ലിക് ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികളും അധ്യാപകരുമടക്കം 7250 പേർ ചേർന്നാണ് ഇന്ത്യയുടെ
റെക്കോർഡ് ഭൂപടം സൃഷ്ടിച്ചത്. ചടങ്ങ് വീക്ഷിക്കാൻ എത്തിയ വേൾസ് റെക്കോർഡ് അധികൃതർ സാക്ഷ്യപത്രം കൈമാറി..💚

കേൾവി കുറവ് വരാതിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളിതാ കുഞ്ഞുങ്ങളിൽ കൃത്യമായ പരിചരണം നടത്തേണ്ടത് വളരെ പ്രധാനമാണ്. കുട്ടികളു...
29/01/2025

കേൾവി കുറവ് വരാതിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളിതാ

കുഞ്ഞുങ്ങളിൽ കൃത്യമായ പരിചരണം നടത്തേണ്ടത് വളരെ പ്രധാനമാണ്. കുട്ടികളുടെ ബൗദ്ധികമായ വളർച്ചയ്ക്ക് കേൾവിയ്ക്കുള്ള പങ്ക് വളരെ വലുതാണ്. ചെറിയ കുഞ്ഞുങ്ങൾക്ക് കേൾവിയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് അറിയാൻ ആശുപത്രികളിൽ ഇപ്പോൾ ആധുനിക സൗകര്യങ്ങൾ ലഭ്യമാണ്.
സമൂഹം നേരിടുന്ന ഏറ്റവും സാധാരണമായ ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നാണ് ചെവി, കേൾവി പ്രശ്നങ്ങൾ. ലോകാരോഗ്യ സംഘടനയുടെ
റിപ്പോർട്ടുകൾ പ്രകാരം, ലോകമെമ്പാടുമുള്ള 2.5 ദശലക്ഷത്തിലധികം ആളുകൾക്ക് ശ്രവണ പ്രശ്നം ഉണ്ടാകാം, അവരിൽ പകുതിയിലധികം പേർക്ക് ശ്രവണ സഹായവും കൃത്യസമയത്ത് അഭിസംബോധന ചെയ്തില്ലെങ്കിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ മറ്റ് പുനരധിവാസ ചികിത്സകളും ആവശ്യമാണ്.

*1 ഇയർ പ്ലഗുകൾ ഉപയോഗിക്കുക*

ശബ്‌ദം തടയുന്നതിനായി പ്രത്യേകം നിർമ്മിച്ചിരിക്കുന്ന ഫോം ഇയർപ്ലഗുകൾ അല്ലെങ്കിൽ ഇയർമഫുകൾ ഉപയോഗിക്കുക. ഇത് താങ്ങാനാവുന്നതും ഉപയോഗിക്കാൻ ലളിതവുമാണ്. ജോലിസ്ഥലത്ത് ദിവസം മുഴുവനും നിരന്തരമായ ശബ്ദ നിലയുണ്ടെങ്കിൽ ഇവ ഉപയോഗിക്കുന്നത് കേൾവി നഷ്ടം തടയാൻ സഹായിക്കും. ജോലി ഉപേക്ഷിക്കാൻ കഴിയില്ലെങ്കിൽ ഇടയ്ക്ക് ശബ്ദത്തിൽ നിന്ന് വിശ്രമം നേടാൻ ശ്രമിക്കുക.

*2.ഹൃദയത്തെ സംരക്ഷിക്കുക*

ഹൃദ്രോഗവും ഉയർന്ന രക്തസമ്മർദ്ദവും നിങ്ങളുടെ ചെവിയുടെ സൂക്ഷ്മമായ ശ്രവണ സംവിധാനത്തെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഉയർന്ന കൊളസ്ട്രോൾ അല്ലെങ്കിൽ രക്തസമ്മർദ്ദം ഉള്ളവർ അത് നിയന്ത്രണത്തിലാക്കാൻ ഡോക്ടറുടെ ചികിത്സാ നിർദ്ദേശങ്ങൾ പാലിക്കുക. മോശം ഹൃദയാരോഗ്യം പല വിട്ടുമാറാത്ത രോഗങ്ങൾക്കും കാരണമാകും

*3.പുകവലി ഉപേക്ഷിക്കൂ*

സിഗരറ്റ് പുക നേരിട്ടോ, മറ്റൊരാളിൽ നിന്നോ അല്ലെങ്കിൽ ഗർഭകാലത്തുപോലും, ഒരു വ്യക്തിയുടെ കേൾവിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അമിതമായ മദ്യപാനത്തിലും സമാനമായ ഫലങ്ങൾ കാണാൻ കഴിയും, ഇത് ചെവിയിൽ വിഷം ഉണ്ടാക്കും.

*4.ഹെഡ്സെറ്റുകൾ ഉപയോഗിക്കാം*

പശ്ചാത്തല ശബ്‌ദം ഒഴിവാക്കുന്നതിലൂടെ, ശബ്‌ദം റദ്ദാക്കുന്ന ഹെഡ്‌ഫോണുകൾ സംഗീതം, സിനിമകൾ, ഫോൺ കോളുകൾ എന്നിവ കൂടുതൽ വ്യക്തമായി കേൾക്കാൻ നിങ്ങളെ സഹായിക്കുന്നു. കുറഞ്ഞ വോളിയത്തിൽ നിങ്ങളുടെ ഉപകരണം ഉപയോഗിക്കുന്നത് നിങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായിരിക്കും, ഫലമായി നിങ്ങളുടെ ചെവികൾ വിശ്രമിക്കും.

*5.പതിവായി വ്യായാമം ചെയ്യുക*

വ്യായാമം നിങ്ങളുടെ ചെവികളിലേക്കും ശരീരത്തിലുടനീളം രക്തപ്രവാഹം നിലനിർത്തുന്നു. നല്ല രക്തചംക്രമണത്തിലൂടെ ചെവിയുടെ ആന്തരിക ഘടകങ്ങൾ ആരോഗ്യത്തോടെയും ഓക്‌സിജന്റെ അളവ് ഉയർന്ന നിലയിലും നിലനിൽക്കും. വർക്കൗട്ട് ക്ലാസുകൾ എടുക്കുന്നവർ അതിന് ശേഷം ചെവിയ്ക്ക് വിശ്രമം നൽകാൻ ശ്രമിക്കണം.

*6.ആവശ്യമെങ്കിൽ ഡോക്ടറെ കാണുക*

ചെവി വേദനയോ അല്ലെങ്കിൽ കേൾവിക്കുറവുണ്ടാകുമോ എന്ന ആശങ്കയോ ഉണ്ടെങ്കിൽ അത് വിലയിരുത്താൻ ലഭ്യമായ പരിശോധനകളെക്കുറിച്ച് നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. നേരത്തെ ശ്രവണ നഷ്ടം തിരിച്ചറിഞ്ഞ ചികിത്സകൾ കൂടുതൽ വിജയിച്ചേക്കാം.

ഡിസ്ക്ലൈർ പൊതു വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയാറാക്കിയിരിക്കുന്നത്. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാകണമെന്നില്ല. കൂടുതൽ വിവരങ്ങൾക്ക് ഒരു സ്പെഷ്യലിസ്റ്റിനെയോ അല്ലെങ്കിൽ സ്വന്തം ഡോക്ടറെയോ സമീപിക്കുക..

29/01/2025

ഇന്നലെ നടന്നത്... ഒരാളുടെ അശ്രദ്ധ കാരണം എത്ര വണ്ടിയാണ് ഇടിച്ചത്... അവസാനം വരെ കാണുക ⚠️

മൂന്നാറില്‍ കടുത്ത തണുപ്പ്; മൂന്നാഴ്ചയ്ക്കുശേഷം താപനില പൂജ്യത്തിലേക്ക് വീണ്ടുമെത്തി
28/01/2025

മൂന്നാറില്‍ കടുത്ത തണുപ്പ്; മൂന്നാഴ്ചയ്ക്കുശേഷം താപനില പൂജ്യത്തിലേക്ക് വീണ്ടുമെത്തി

മൂന്നാര്‍: മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാര്‍ വീണ്ടും കടുത്ത ശൈത്യത്തിലേക്ക്. തിങ്കളാഴ്ച പുലര്‍ച്ചെ മാ...

അഭിനേതാക്കളെ തേടുന്നു. Maximum Share✅✅പോളി ജൂനിയർ പിക്ചേഴ്സിൻ്റെ പുതിയ സിനിമയിലേക്ക് 30 വയസിന് മുകളിൽ പ്രായമുള്ളവരെയും 6...
28/01/2025

അഭിനേതാക്കളെ തേടുന്നു. Maximum Share✅✅

പോളി ജൂനിയർ പിക്ചേഴ്സിൻ്റെ പുതിയ സിനിമയിലേക്ക് 30 വയസിന് മുകളിൽ പ്രായമുള്ളവരെയും 6 വയസ് മുതൽ 15 വയസുവരെയുള്ള കുട്ടികളെയും ആവശ്യമുണ്ട്.
(ഇടുക്കികാർക്ക് മാത്രം)

AUDITION DATE..29/01/25 ബുധൻ രാവിലെ 9 മുതൽ 4 വരെ.
PLACE:ഇടുക്കി ലൈവ് ന്യൂസ് സ്റ്റുഡിയോ, ഐ.ടി.ഐ ജംഗ്ഷൻ കട്ടപ്പന,ഫോൺ:
8086102599 ❤️

20 വർഷം മുൻപ് ഉള്ള ഒരു കെഎസ്ആർടിസി യാത്രാ ദൃശ്യം ഇങ്ങനെയൊക്കെ കോളേജുകളിലും ജോലിക്കും പോയവർ ഉണ്ടോ
28/01/2025

20 വർഷം മുൻപ് ഉള്ള ഒരു കെഎസ്ആർടിസി യാത്രാ ദൃശ്യം ഇങ്ങനെയൊക്കെ കോളേജുകളിലും ജോലിക്കും പോയവർ ഉണ്ടോ

പഞ്ചായത്ത് വൈസ് പ്രസിഡന്റ്  അടക്കമുള്ള അഞ്ച് പേരെ നിധി തേടി കിണറ്റില്‍ ഇറങ്ങിയതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു...
28/01/2025

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കമുള്ള അഞ്ച് പേരെ നിധി തേടി കിണറ്റില്‍ ഇറങ്ങിയതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു.

കാസർകോട് : മൊഗ്രാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് അടക്കമുള്ള അഞ്ച് പേരെ നിധി തേടി കിണറ്റില്‍ ഇറങ്ങിയതുമാ....

Address

Idukki
685602

Alerts

Be the first to know and let us send you an email when Minnal Idukki - മിന്നൽ ഇടുക്കി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share