FACT News malayalam

FACT News malayalam കൃത്യമായ വാർത്തകൾ വ്യക്തതയോടെ. നിങ്ങൾക്ക് അറിയേണ്ടതെല്ലാം ഇനി ഫാക്ട് ന്യൂസിലൂടെ അറിയാം.

29/01/2021

താഴെ വീഡിയോയിൽ കാണുന്നത് എറണാകുളം ആലുവ സ്വദേശി ഒമ്പത് വയസുകാരനായ ഹസനുൽ അഷ്കറാണ്. ആള് നിസ്സാരക്കാനല്ല. അത് വീഡിയോ തന്നെ കാണുമ്പോൾ മനസ്സിലാവും. 1902 അക്ഷരങ്ങൾ ഉള്ള ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വാക്കാണ് അഷ്കർ നിഷ്പ്രയാസം പറയുന്നത്. ഒരുപക്ഷേ കേരളത്തിൽ ശശി തരൂർ എംപിക്ക് ഈ വാക്കു കേട്ടാൽ മനസ്സിലായേക്കാം.

26/01/2021

ഇടുക്കി ജില്ലയ്ക്ക് 49 വയസ്സ്; 1972 ജനുവരി 26 നാണ് ഇടുക്കി ജില്ല രൂപം കൊള്ളുന്നത്.

18/01/2021

വെറും 12 രൂപ അടച്ച് നിങ്ങൾക്കും അംഗങ്ങളാകാം; പ്രധാനമന്ത്രി സുരക്ഷ ബീമ യോജനയുടെ നേട്ടങ്ങൾ

പ്രധാനമന്ത്രി സുരക്ഷ ബീമ യോജന ഇൻഷുറൻസ് മേഖലയിൽ വരുന്ന ഒരു സാമൂഹ്യ സുരക്ഷ പദ്ധതിയാണ്. വ്യക്തിഗത അപകട ഇൻഷുറൻസ് പോളിസിയാണിത്.

അപകടം സംഭവിച്ചാൽ

പ്രധാനമന്ത്രി സുരക്ഷ ബീമ യോജന പദ്ധതി പ്രകാരം അംഗമായ ഒരാൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ഈ പദ്ധതി ഉപകാരപ്രദമാകും. അപകടം മൂലം മരണം സംഭവിക്കുകയോ അംഗവൈകല്യങ്ങൾ സംഭവിക്കുകയോ ചെയ്താല്‍ അയാളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയാണ് ലഭിക്കുക.

ഭാഗിക അംഗവൈകല്യത്തിന് ഒരു ലക്ഷം രൂപ

അപകട മരണത്തിനും പൂര്‍ണ്ണ അംഗവൈകല്യത്തിനും രണ്ട് ലക്ഷം രൂപ വരെയാണ് ലഭിക്കുക. എന്നാൽ ഭാഗിക അംഗവൈകല്യമാണ് ഉള്ളതെങ്കിൽ ഒരു ലക്ഷം രൂപ വരെ ലഭിക്കും.

പ്രതിവർഷം വെറും 12 രൂപ

പദ്ധതിയിൽ അംഗമാകാന്‍ ഒരാള്‍ അടക്കേണ്ടത് പ്രതിവര്‍ഷം വെറും 12 രൂപയാണ്. സാധാരണക്കാരായ ഡ്രൈവര്‍മാര്‍ക്കും സെക്യൂരിറ്റി ഗാര്‍ഡ്മാര്‍ക്കും തുടങ്ങി അപകടം പതിയിരിക്കുന്ന തരത്തിലുള്ള തൊഴിലുകള്‍ ചെയ്യുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.

പ്രായപരിധി
18 വയസ്സ് മുതല്‍ 70 വയസ്സ് വരെ ഉള്ളവർക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. സ്വാഭാവിക മരണത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതല്ല.

തുടക്കം

2015 മെയ് 9‌ന് ആണ് പ്രധാനമന്ത്രി സുരക്ഷ ബീമ യോജനയ്ക്ക് തുടക്കം കുറിച്ചത്. അംഗങ്ങളാകുന്നവർക്ക് സ്വന്തമായി ബാങ്ക് അക്കൌണ്ട് ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്.

അപേക്ഷിക്കേണ്ടത് എങ്ങനെ?

പൊതുമേഖല ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിൽ അംഗങ്ങളാകാൻ https://www.jansuraksha.gov.in/Forms-PMSBY.aspx എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുക. ഇത് പൂരിപ്പിച്ച് നിങ്ങളുടെ ബാങ്കിൽ സമ‍ർപ്പിച്ചാൽ മതി.

നിങ്ങളുടെ വാഹനം 2019 മാര്‍ച്ച് 31-ന് ശേഷമുള്ളതാണോ? എങ്കിൽ ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റിനെക്കുറിച്ചുള്ള ഇക്കാര്യങ്ങൾ ശ...
29/11/2020

നിങ്ങളുടെ വാഹനം 2019 മാര്‍ച്ച് 31-ന് ശേഷമുള്ളതാണോ?
എങ്കിൽ ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റിനെക്കുറിച്ചുള്ള ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കഴിഞ്ഞ വര്‍ഷം മുതല്‍ പുതുതായി നിരത്തുകളില്‍ എത്തുന്ന വാഹനങ്ങളില്‍ ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. മാറ്റി സ്ഥാപിക്കാന്‍ കഴിയാത്തതും ഇളക്കി മാറ്റാന്‍ സാധിക്കാത്തതുമായി ഇത്തരം പ്ലേറ്റുകള്‍ ഡീലര്‍മാരാണ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത്.

ക്രിമിനല്‍ പ്രവര്‍ത്തികള്‍ക്കായി വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍, ഹൈ സെകൂരിറ്റി രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റ് വാഹനത്തോളം പ്രധാന്യമുള്ള ഭാഗമാണ്. അത് ഇളക്കി മാറ്റുന്നതും നിയമ വിരുദ്ധമായ മാറ്റങ്ങള്‍ വരുത്തുന്നതും ഗുരുതര കുറ്റകൃത്യമാണ്.

ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റിനെ കുറിച്ച് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങൾ ശ്രദ്ധിക്കുക

2019 ഏപ്രില്‍ ഒന്നു മുതലുള്ള എല്ലാ വാഹനങ്ങളിലും ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റ് (HSRP) നിര്‍ബന്ധമാണ്.

ഈ വാഹനങ്ങള്‍ക്കുള്ള HSRP വാഹന ഡീലര്‍ അധിക ചാര്‍ജ് ഈടാക്കാതെ നിങ്ങള്‍ക്ക് നല്‍കി വാഹനത്തില്‍ ഘടിപ്പിച്ചു തരേണ്ടതാണ്.

അഴിച്ചു മാറ്റാന്‍ കഴിയാത്ത വിധം റിവെട്ട് ഫിറ്റിങ് വഴിയാണ് ഇത് വാഹനത്തില്‍ പിടിപ്പിച്ചു നല്‍കുന്നത്. ശ്രദ്ധിക്കുക - ഡീലര്‍ ഉപയോക്താക്കള്‍ക്ക് ഘടിപ്പിച്ച് നല്‍കേണ്ടതാണ്.

ഇരുചക്ര വാഹനങ്ങളില്‍ മുന്നിലും പിറകിലുമായി രണ്ട് HSRPകള്‍ ഉണ്ടാകും. അതേസമയം കാറുകള്‍ മുതലുള്ള വാഹനങ്ങളില്‍ ഈ രണ്ടിനു പുറമെ വിന്‍ഡ് സ്‌ക്രീനില്‍ പതിപ്പിക്കാന്‍ തേര്‍ഡ് നമ്പര്‍ പ്ലേറ്റ്/സ്റ്റിക്കറും ഉണ്ടാകും.

മുന്നിലെയും പിന്നിലെയും നമ്പര്‍ പ്ലേറ്റുകള്‍ക്ക് പ്രത്യേകം സീരിയല്‍ നമ്പര്‍ കാണും. ഇത് വാഹന്‍ സൈറ്റില്‍ വേര്‍തിരിച്ചു രേഖപ്പെടുത്തിയിരിക്കും.

ഒരു വാഹനത്തില്‍ പിടിപ്പിച്ചിട്ടുള്ള HSRP യാതൊരു കാരണവശാലും ഇളക്കി മാറ്റാനോ മറ്റു വാഹനങ്ങളില്‍ പിടിപ്പിക്കുവാനോ പാടുള്ളതല്ല.

അപകടങ്ങളോ മറ്റേതെങ്കിലും കാരണങ്ങളാലോ HSRPക്ക് കേടുപാടുകള്‍ പറ്റിയാല്‍, ആ കേടുപറ്റിയ HSRP ഡീലര്‍ഷിപ്പില്‍ തിരികെ നല്‍കി പുതിയ HSRP വാങ്ങാം. ഇതിന് വില നല്‍കേണ്ടതാണ്. ഇങ്ങനെ കേടുപറ്റി തിരികെ വന്ന HSRPകളെ കുറിച്ചുള്ള തെളിവു സഹിതമുള്ള രേഖകള്‍ സൂക്ഷിക്കേണ്ട ഉത്തരവാദിത്വവും വാഹന്‍ സൈറ്റില്‍ ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കേണ്ട ഉത്തരവാദിത്വവും അതത് ഡീലര്‍/ HSRP ഇഷ്യൂയിംഗ് ഏജന്‍സിക്കാണ്.

ടു വീലറില്‍ ഏതെങ്കിലും ഒരു HSRPക്ക് മാത്രമാണ് കേടുപറ്റിയതെങ്കില്‍ ആ ഒരെണ്ണം മാത്രമായി തിരികെ നല്‍കി മാറ്റി വാങ്ങാവുന്നതാണ്. ആ ഒരെണ്ണത്തിന്റെ വില മാത്രം നല്‍കിയാല്‍ മതിയാകും.

കാര്‍ മുതലുള്ള വാഹനങ്ങളിലും ആവശ്യമെങ്കില്‍ ഒരു നമ്പര്‍ പ്ലേറ്റ് മാത്രമായി മാറ്റി വാങ്ങാവുന്നതാണ്. എന്നാല്‍, ഇവിടെ അത്തരം സാഹചര്യത്തില്‍ ഒരെണ്ണത്തിന്റെ കൂടെ വിന്‍ഡ് സിക്രീനില്‍ പതിപ്പിക്കേണ്ട തേര്‍ഡ് നമ്പര്‍ പ്ലേറ്റ് / സ്റ്റിക്കറും കൂടെ വാങ്ങേണ്ടതാണ്. തേര്‍ഡ് നമ്പര്‍ പ്ലേറ്റ് / സ്റ്റിക്കര്‍ കേടായാല്‍ അത് മാത്രമായും മാറ്റി വാങ്ങാവുന്നതാണ്.

ഏതെങ്കിലും സാഹചര്യത്തില്‍ ഇത്തരം നമ്പര്‍ പ്ലേറ്റ് നഷ്ടപ്പെട്ടാല്‍, ഉടന്‍ തന്നെ ആ വിവരം പോലീസിലറിയിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആ എഫ്.ഐ.ആര്‍ പകര്‍പ്പുള്‍പ്പെടെ നല്‍കിയാല്‍ മാത്രമേ പുതിയ ഹൈ സെകൂരിറ്റി രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റ് നല്‍കുകയുള്ളൂ.

Courtesy: Kerala Motor Vehicle Department

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു.
25/11/2020

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു.

വി. കെ ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയിൽ നിന്ന് മാറ്റില്ല; വിജിലൻസ് അപേക്ഷ പിൻവലിച്ചുപാലാരിവട്ടം അഴിമതിക്കേസിൽ അറസ്റ്റിലായ മു...
25/11/2020

വി. കെ ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയിൽ നിന്ന് മാറ്റില്ല; വിജിലൻസ് അപേക്ഷ പിൻവലിച്ചു

പാലാരിവട്ടം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻമന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയിൽ നിന്ന് മാറ്റില്ല. ആശുപത്രിയിൽ നിന്ന് മാറ്റണമെന്ന അപേക്ഷ വിജിലൻസ് പിൻവലിച്ചു. ആശുപത്രിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് കോടതിയിൽ അപേക്ഷ നൽകി.

കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന വിജിലൻസിന്റെ അപേക്ഷ കോടതി ഇന്നലെ നിരാകരിച്ചിരുന്നു. മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായതിനാൽ കസ്റ്റഡിയിൽ നൽകാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഇതേ തുടർന്ന് നെട്ടൂരുള്ള സ്വകാര്യ ആശുപത്രിയിൽ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം അന്വേഷണ സംഘം മുന്നോട്ടുവച്ചു. ഇതു ജില്ലാ മെഡിക്കൽ ഓഫിസറുടെയും വിദഗ്ധ ഡോക്ടർമാരുടെയും തീരുമാനം അനുസരിച്ച് പരിഗണിക്കാമെന്ന നിലപാടായിരുന്നു കോടതി സ്വീകരിച്ചത്. ഇബ്രാഹിംകുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടെന്ന് മെഡിക്കൽ ഓഫിസറും കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിൽ നിന്ന് മാറ്റണമെന്ന അപേക്ഷ വിജിലൻസ് പിൻവലിച്ചത്.

24/11/2020

ഇത്ര ഭംഗിയായി ഇത് വരെ ആരും പറഞ്ഞു തന്നിട്ടില്ല.

രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം വരുന്നുപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം വരുന...
21/11/2020

രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം വരുന്നു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം വരുന്നു. ബാർ കോഴ കേസിലാണ് പുതിയ നടപടി. വി എസ് ശിവകുമാർ ,കെ ബാബു എന്നിവർക്കെതിരെയും അന്വേഷണമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

ചെന്നിത്തലയ്‌ക്കെതിരായ വിജിലൻസ് അന്വേഷണം സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഗവർണറുടേയും സ്പീക്കറുടേയും അനുമതി തേടിയ ശേഷമാകും അന്വേഷണം.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാർ ലൈസൻസ് ഫീസ് കുറയ്ക്കുന്നതിന് കെപിസിസി ഓഫിസിലും, രമേശ് ചെന്നിത്തലയ്ക്കും, വി.എസ് ശിവകുമാറിനുമടക്കം 20 കോടി രൂപ നൽകിയെന്നായിരുന്നു ബിജുരമേശിന്റെ ആരോപണം. കെഎം മാണിക്കെതിരായ ആരോപണം പിൻവലിക്കുന്നതിന് ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും ബിജു പറഞ്ഞിരുന്നു.

കോഴ നൽകിയതിന്റെയടക്കം വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിജിലൻസും ക്രൈംബ്രാഞ്ചും ആരോപണം പരിശോധിക്കുമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.

നടിയെ അക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റില്ലനടിയെ അക്രമിച്ച കേസില്‍ പ്രത്യേക കോടതിയെ മാറ്റാനാവില്ലെന്ന് ഹൈക്കോടതി. വിച...
20/11/2020

നടിയെ അക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റില്ല

നടിയെ അക്രമിച്ച കേസില്‍ പ്രത്യേക കോടതിയെ മാറ്റാനാവില്ലെന്ന് ഹൈക്കോടതി. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും നടിയും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. അപ്പീല്‍ നല്‍കാനായി വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി തള്ളി.

സിംഗിള്‍ ബെഞ്ച് ജഡ്ജി വി.ജി.അരുണിന്റേതാണ് ഉത്തരവ്‌. തിങ്കളാഴ്ച മുതല്‍ വിചാരണ പുനഃരാരംഭിക്കാം. നേരത്തെ വാദം കേള്‍ക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി വിചാരണയ്ക്ക് സ്‌റ്റേ ഏര്‍പ്പെടുത്തിയിരുന്നു. വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ്‍വഴക്കം സൃഷ്ടിക്കുമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. കോടതിയും പ്രോസിക്യൂഷനും ഒരുമിച്ച് പോകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

വിചാരണക്കോടതി നടപടികൾക്കെതിരെ ആക്രമണത്തിന് ഇരയായ നടിയും സർക്കാരും ഹൈക്കോടതിയിൽ രൂക്ഷ വിമർശനമായിരുന്നു ഉന്നയിച്ചത്. വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കുമ്പോഴാണ് വിചാരണക്കോടതിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. വിചാരണക്കോടതി മാറ്റിയില്ലെങ്കില്‍ വിചാരണ സ്തംഭിക്കുന്ന അവസ്ഥയുണ്ടാകും. വിചാരണക്കോടതിയും പ്രോസിക്യൂഷനും ഒരുവിധത്തിലും ഒത്തുപോകാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു ഹര്‍ജിയില്‍ വിധി പറയുന്നതിന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

20/11/2020

വാട്‌സ്ആപ്പ് വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ നിരവധി നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ അടുത്തിടെയായി സംസ്ഥാനത്തും ഇത്തരം കേസുകൾ റിപ്പോര്‍ട്ട് ചെയ്തുവരുന്നതായി പൊലീസ് പറയുന്നു. മൊബൈല്‍ ഫോണിലേക്ക് വരുന്ന വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്താല്‍ മറുവശത്തു അശ്ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിന്‍ഡോ സ്‌ക്രീനില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന ആളുടെ മുഖം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്‌തെടുത്തതിന് ശേഷം പണം ആവശ്യപ്പെടുന്നതുമാണ് രീതി.

കോവാക്സിന്‍റെ മൂന്നാം ഘട്ട മനുഷ്യ പരീക്ഷണത്തിന് ഇന്ന് തുടക്കംകോവാക്സിന്‍റെ മൂന്നാം ഘട്ട മനുഷ്യ പരീക്ഷണത്തിന് ഇന്ന് തുടക്...
20/11/2020

കോവാക്സിന്‍റെ മൂന്നാം ഘട്ട മനുഷ്യ പരീക്ഷണത്തിന് ഇന്ന് തുടക്കം

കോവാക്സിന്‍റെ മൂന്നാം ഘട്ട മനുഷ്യ പരീക്ഷണത്തിന് ഇന്ന് തുടക്കം. ഹരിയാന മന്ത്രി അനിൽ വിജാണ് ആദ്യ ഡോസ് സ്വീകരിക്കുക. അടുത്ത വർഷം 30 കോടി ആളുകൾക്ക് വാക്സിൻ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി ഹർഷവർധന്‍ പറഞ്ഞു. രാജ്യത്ത് നിലവിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90 ലക്ഷത്തോടടുത്തു.

ഭാരത് ബയോടെക് നിർമ്മിച്ച കോവാക്സീന്‍റെ മൂന്നാംഘട്ട മനുഷ്യപരീക്ഷണത്തിന് ഹരിയാനയിലാണ് തുടക്കമിടുന്നത്. 25 കേന്ദ്രങ്ങളിലായി 25000 പേർ മൂന്നാം ഘട്ട പരീക്ഷണത്തിന്‍റെ ഭാഗമാകും. ഹരിയാന മന്ത്രി അനില്‍ വിജാണ് ആദ്യ ഡോസ് സ്വീകരിക്കുക. നാല് മാസത്തിനകം രാജ്യത്ത് വാക്സിന്‍ തയ്യാറാകുമെന്ന് ഉറപ്പുണ്ടെന്നാണ് ആരോഗ്യമന്ത്രി ഹർഷ വർധന്‍ FICCI FLO വെബിനാറില്‍ പറഞ്ഞത്. അടുത്ത വർഷം 30 കോടി ആളുകള്‍ക്ക് 500 മില്യണ്‍ ഡോസ് വാക്സിന്‍ ലഭ്യമാക്കും. ആദ്യം ആരോഗ്യ പ്രവർത്തകർക്കും ശേഷം പ്രായമായവർക്കും നല്കുമെന്നും ഹർഷവർധന് കൂട്ടിച്ചേർത്തു.

അതേസമയം രാജ്യത്ത് ആകെ കേസുകള്‍ 89,98,484ഉം മരണം 1,32,078ഉം കടന്നു. 4.43 ലക്ഷം പേരാണ് ചികിത്സയില്‍ ഉള്ളത്. ഡല്‍ഹിയില്‍ 7546 പുതിയ കേസും 98 മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 5,535 ഉം രാജസ്ഥാനില്‍ 2,549ഉം ഹരിയാനയില്‍ 2,212 ഉം പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ഹരിയാന, ഗുജറാത്ത്, രാജസ്ഥാൻ, മണിപ്പൂർ എന്നിവിടങ്ങളില്‍ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജ്ജിതമാക്കാന്‍ കേന്ദ്ര സംഘം എത്തും.

ലക്ഷണമില്ലാത്തവര്‍ക്ക് ആര്‍ടിപിസിആര്‍, ട്രൂനാറ്റ് പരിശോധനകള്‍ ആവശ്യമില്ല;കൊവിഡ് മുക്തരുടെ ടെസ്റ്റിന് പുതിയ മാര്‍ഗരേഖലക്ഷ...
19/11/2020

ലക്ഷണമില്ലാത്തവര്‍ക്ക് ആര്‍ടിപിസിആര്‍, ട്രൂനാറ്റ് പരിശോധനകള്‍ ആവശ്യമില്ല;കൊവിഡ് മുക്തരുടെ ടെസ്റ്റിന് പുതിയ മാര്‍ഗരേഖ

ലക്ഷണങ്ങള്‍ ഇല്ലാത്ത കൊവിഡ് രോഗമുക്തരില്‍ തുടര്‍ന്നുള്ള മൂന്ന് മാസത്തേയ്ക്ക് ആര്‍ടിപിസിആര്‍, ട്രൂനാറ്റ് പരിശോധനകള്‍ ആവശ്യമില്ലെന്ന് സര്‍ക്കാര്‍. കൊവിഡ് മുക്തരുടെ പരിശോധന സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗരേഖയിലാണ് തീരുമാനം.

രോഗമുക്തരുടെ ശരീരത്തില്‍ 104 ദിവസം വരെ വൈറസ് ഘടകങ്ങള്‍ ഉണ്ടാകാം. അതിനാല്‍ ആര്‍ടിപിസിആര്‍ പോസിറ്റീവ് ആകുന്നതിനെ രോഗം ആവര്‍ത്തിച്ചതായി കണക്കാക്കരുത്. ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗമുക്തരില്‍ ആര്‍ടിപിസിആര്‍, ട്രൂനാറ്റ് പരിശോധന പോസിറ്റീവായത് കാരണം ചികിത്സ നിഷേധിക്കുകയുമരുത്.

ഇലക്ഷന്‍ ഡ്യൂട്ടി, ഡയാലിസിസ്, ശസ്ത്രക്രിയ തുടങ്ങിയ അത്യാവശ്യ ഘട്ടങ്ങളില്‍ ആന്റിജന്‍ പരിശോധനയാണ് നിര്‍ദേശിച്ചിരിക്കുന്നത്. കൊവിഡ് മുക്തരില്‍ രോഗലക്ഷണങ്ങള്‍ വീണ്ടും പ്രകടമായാല്‍ കൂടുതല്‍ വിശദമായ വിലയിരുത്തല്‍ വേണ്ടി വരുമെന്നും മാര്‍ഗരേഖ

18/11/2020

എന്താണ് എൻ ഐ എ ?

കഴിഞ്ഞ കുറച്ചു മാസങ്ങളായിട്ട് നമ്മക്ക് വാർത്താ മാധ്യമങ്ങളിലൂടെയും മറ്റും സുപരിചിതമായ ഒരു കുറ്റാന്വേഷണ ഏജൻസി ആണ് എൻ ഐ എ . ഇത് ഒരു കേന്ദ്ര കുറ്റാന്വേഷണ ഏജൻസി ആണെന്നും........

എന്താണ് എൻ ഐ എ ?കഴിഞ്ഞ കുറച്ചു മാസങ്ങളായിട്ട്  നമ്മക്ക് വാർത്താ മാധ്യമങ്ങളിലൂടെയും മറ്റും സുപരിചിതമായ ഒരു കുറ്റാന്വേഷണ ഏ...
17/11/2020

എന്താണ് എൻ ഐ എ ?

കഴിഞ്ഞ കുറച്ചു മാസങ്ങളായിട്ട് നമ്മക്ക് വാർത്താ മാധ്യമങ്ങളിലൂടെയും മറ്റും സുപരിചിതമായ ഒരു കുറ്റാന്വേഷണ ഏജൻസി ആണ് എൻ ഐ എ . ഇത് ഒരു കേന്ദ്ര കുറ്റാന്വേഷണ ഏജൻസി ആണെന്നും........

കഴിഞ്ഞ കുറച്ചു മാസങ്ങളായിട്ട് നമ്മക്ക് വാർത്താ മാധ്യമങ്ങളിലൂടെയും മറ്റും സുപരിചിതമായ ഒരു കുറ്റാന്വേഷണ ഏജൻസ.....

28/07/2020

സംസ്ഥാനത്ത് ഇന്ന് 17 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തി. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം (കണ്ടെയ്ന്‍മെന്റ് സോണ്‍: വാര്‍ഡ് 6, 7), കുന്നുമ്മല്‍ (1, 2, 3, 9, 11, 12, 13), ഫറോഖ് മുന്‍സിപ്പാലിറ്റി (15), ചെറുവണ്ണൂര്‍ (7), കുറ്റ്യാടി (4, 5), കണ്ണൂര്‍ ജില്ലയിലെ പായം (12), പടിയൂര്‍ (12), ഉദയഗിരി (6), മലപ്പട്ടം (1), കോട്ടയം ജില്ലയിലെ മാടപ്പള്ളി (18), മീനാടം (3), പാലക്കാട് ജില്ലയിലെ കോട്ടപ്പാടം (16), കരിമ്പ (9), തൃശൂര്‍ ജില്ലയിലെ കട്ടക്കാമ്പലര്‍ (2, 8, 14), കൊല്ലം ജില്ലയിലെ കുളക്കട (9,18), വയനാട് ജില്ലയിലെ അമ്പലവയല്‍ (5, 6, 7, 13), പത്തനംതിട്ട ജില്ലയിലെ മെഴുവേലി (13) എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകള്‍.

അതേസമയം 25 പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ആലപ്പുഴ മുന്‍സിപ്പാലിറ്റി (വാര്‍ഡ് 1, 35, 43), ചെറിയനാട് (4, 7), കരുവാറ്റ (4), പതിയൂര്‍ (12), പുളിങ്കുന്ന് (14, 15), ആല (13), തെക്കേക്കര (എല്ലാ വാര്‍ഡുകളും), ദേവികുളങ്ങര (13), രാമങ്കരി (9), മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് (എല്ലാ വാര്‍ഡുകളും), വെളിയങ്കോട് (എല്ലാ വാര്‍ഡുകളും), മാറഞ്ചേരി (എല്ലാ വാര്‍ഡുകളും), ആലങ്കോട് (എല്ലാ വാര്‍ഡുകളും), വട്ടംകുളം (എല്ലാ വാര്‍ഡുകളും), എടപ്പാള്‍ (എല്ലാ വാര്‍ഡുകളും), കാലടി (എല്ലാ വാര്‍ഡുകളും), താനൂര്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ (12, 13, 17), കുളനട (2), കോട്ടങ്ങല്‍ (5, 6, 7, 8, 9), എറണാകുളം ജില്ലയിലെ കുമ്പളം (2), തൃശൂര്‍ ജില്ലയിലെ കുന്ദംകുളം മുന്‍സിപ്പാലിറ്റി ( 11, 19, 22, 25), പഞ്ചാല്‍ (12, 13), പാലക്കാട് ജില്ലയിലെ പെരുമാട്ടി (2), പല്ലശന (8) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 486 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനു ബാറ്റിംഗ് തകർച്ച. 399 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡ...
28/07/2020

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനു ബാറ്റിംഗ് തകർച്ച. 399 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസിന് ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 84 റൺസിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. മൂന്ന് വിക്കറ്റെടുത്ത സ്റ്റുവർട്ട് ബ്രോഡാണ് വിൻഡീസിൻ്റെ നടുവൊടിച്ചത്. ഇതോടെ 500 ടെസ്റ്റ് കരിയർ വിക്കറ്റുകൾ എന്ന നേട്ടവും ബ്രോഡിനു സ്വന്തമായി. ബാക്കിയുള്ള രണ്ട് വിക്കറ്റുകൾ ക്രിസ് വോക്സ് വീഴ്ത്തി.

398 റൺസ് വിജയലക്ഷ്യവുമായി മൂന്നാം ദിനം ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് അന്ന് തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു. സ്കോർബോർഡിൽ റൺസ് ആകുന്നതിനു മുൻപ് തന്നെ ജോൺ കാംപ്ബെല്ലിനെ ജോ റൂട്ടിൻ്റെ കൈകളിൽ എത്തിച്ച ബ്രോഡ് 4 റൺസെടുത്ത നൈറ്റ് വാച്ച്മാൻ കെമാർ റോച്ചിനെയും പുറത്താക്കി. വിക്കറ്റ് കീപ്പർ ജോസ് ബട്‌ലറാണ് റോച്ചിനെ പിടികൂടിയത്. വെസ്റ്റ് ഇൻഡീസ് 10/2 എന്ന നിലയിലാണ് അന്നത്തെ കളി അവസാനിച്ചത്. നാലാം ദിവസം മഴ കളിച്ചതോടെ ഒരു പന്ത് പോലും എറിയാൻ കഴിഞ്ഞില്ല.

അവസാന ദിവസമായ ഇന്ന് ആദ്യ സെഷനിൽ തന്നെ ബ്രോഡ് 500 ടെസ്റ്റ് വിക്കറ്റ് നേട്ടം കുറിച്ചു. 19 റൺസെടുത്ത ക്രെയ്ഗ് ബ്രാത്‌വെയ്റ്റിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയാണ് ഇംഗ്ലീഷ് പേസർ ഈ നേട്ടത്തിലെത്തിയത്. ടെസ്റ്റിൽ 500 വിക്കറ്റ് നേട്ടം കുറിക്കുന്ന നാലാമത്തെ ഫാസ്റ്റ് ബൗളറാണ് ബ്രോഡ്. ഷായ് ഹോപ്പ് (31), ഷമാർ ബ്രൂക്സ് (22) എന്നിവരെ ക്രിസ് വോക്സ് പുറത്താക്കി. ഹോപ്പിനെ ബ്രോഡും ബ്രൂസ്കിനെ ബട്‌ലറും പിടികൂടുകയായിരുന്നു.

റോസ്റ്റൺ ചേസ് (5). ജെർമൈൻ ബ്ലാക്ക്‌വുഡ് എന്നിവർ ക്രീസിൽ തുടരുകയാണ്. തോൽവി ഒഴിവാക്കാൻ വിൻഡീസിന് ഇനിയും 80 ഓവറുകൾ ബാറ്റ് ചെയ്യണം.

Address

Idukki
685602

Telephone

+919446421089

Website

Alerts

Be the first to know and let us send you an email when FACT News malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to FACT News malayalam:

Videos

Share