ഹരിപ്പാട് വാർത്തകൾ

ഹരിപ്പാട് വാർത്തകൾ ഹരിപ്പാടിന്റെ സ്പന്ദനങ്ങൾ ഓരോ നിമിഷവും നിങ്ങളിലേക്ക്

*പൊങ്കൽ ❤ വിളവെടുപ്പുത്സവം* ദീപാവലി പോലെ സന്തോഷത്തിന്റെയും സംതൃപ്തിയുടെയും തിരുനാളിന് സ്വാഗതം!പൊങ്കൽ തമിഴ്‌നാട്ടിലും ദക്...
12/01/2025

*പൊങ്കൽ ❤ വിളവെടുപ്പുത്സവം*

ദീപാവലി പോലെ സന്തോഷത്തിന്റെയും സംതൃപ്തിയുടെയും തിരുനാളിന് സ്വാഗതം!

പൊങ്കൽ തമിഴ്‌നാട്ടിലും ദക്ഷിണേന്ത്യയിലും ആഘോഷിക്കുന്ന പ്രധാന വിളവെടുപ്പ് ഉത്സവമാണ്. ഇത് ചാഞ്ഞുപോയ വർഷത്തിനുള്ളിൽ കൈവരിച്ച വിജയം ആഘോഷിക്കുന്നതും കൃഷിയും പ്രകൃതിയുമായി മനുഷ്യന്റെ ബന്ധം അറിയിക്കുന്നതുമാണ്.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 13ന് തുടങ്ങി നാലുദിവസങ്ങളിലായാണ് പൊങ്കൽ ആഘോഷിക്കുന്നത്. അതായത് തമിഴ് മാസമായ മാർകഴിയുടെ അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തിയതി അവസാനിക്കുന്നു. ഓരോ ദിവസങ്ങൾക്കും വ്യത്യസ്ത ചടങ്ങുകളും വിശ്വാസങ്ങളുമുണ്ട്. പ്രധാന ആഘോഷമായ തൈപ്പൊങ്കൽ മകരമാസം ഒന്നാം തിയതിയാണ് ആഘോഷിക്കുന്നത്. അതിനാൽ മകരസംക്രാന്തി എന്നും ഇതിന് പേരുണ്ട്. വേവിച്ച അരി എന്നാണ് പൊങ്കൽ എന്ന പദത്തിന്റെ അർത്ഥം..

*ബോഗി

ആഘോഷങ്ങളുടെ ആദ്യ ദിവസം അതായത് മാർഗ്ഗഴിയുടെ അവസാന ദിവസം ബോഗി എന്നറിയപ്പെടുന്നു. വിള നന്നാവാൻ ലഭിച്ച നല്ല കാലാവസ്ഥയ്ക്ക് സൂര്യദേവനോട് നന്ദി പറയുകയാണ് ഈ ദിവസം ചെയ്യുന്നത്. അടുത്ത വർഷത്തെ വിളവെടുപ്പ് നന്നാവണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. പഴയ സാധനങ്ങൾ തീയിലിട്ടു കത്തിക്കുന്നു. ചാണകവും തടിയുമാണ് തീ കത്തിക്കാൻ ഉപയോഗിക്കുക.

*തൈപ്പൊങ്കൽ*

രണ്ടാം ദിവസമാണ് തൈപ്പൊങ്കൽ. അന്ന് പൂജയുണ്ടാകും. വർണ്ണാഭമായ കോലം മുറ്റത്തൊരുക്കുന്നു. അരി പാലിൽ വേവിയ്ക്കും. വീടിന് പുറത്ത് അടുപ്പു കൂട്ടിയാണ് ഇതു ചെയ്യുക. ഈ സ്ഥലത്ത് കോലമിട്ടിട്ടുണ്ടാകും. പാത്രത്തിൽ മഞ്ഞൾച്ചെടി കെട്ടി വയ്ക്കും. അരി, കരിമ്പ്, പഴം, നാളികേരം എന്നിവ സൂര്യന് സമർപ്പിക്കും. ഇതിനുപയോഗിച്ച സാധനങ്ങളും പാത്രങ്ങളും ഉപേക്ഷിക്കുകയാണ് ചെയ്യുക. വിവാഹം കഴിഞ്ഞ് ഒരുവർഷം തികഞ്ഞ വധുവിന്റെ വീട്ടുകാർക്ക് പൊങ്കൽപാത്രം, അരി, ശർക്കര, പുതുവസ്ത്രം എന്നിവ നല്കും.

*മാട്ടുപ്പൊങ്കൽ

മൂന്നാംദിവസം മാട്ടുപ്പൊങ്കൽ എന്നാണ് അറിയപ്പെടുന്നത്. കർഷകരാണ് ഭക്തി നിർഭരം മാട്ടുപൊങ്കൽ ആഘോഷിക്കുന്നത്. കൃഷിയിടങ്ങളിൽ വിളവിറക്കുന്നത് മുതൽ വിളവെടുപ്പ് വരെ കന്നുകാലികളെ ഉപയോഗിക്കുന്ന തമിഴ്കുടുംബങ്ങൾ മാട്ടുപൊങ്കലിന് കന്നുകാലികളെ കുളിപ്പിച്ച് ഭസ്മവും വർണപ്പൊടികളും അണിയിച്ച് അലങ്കരിച്ച് പൂജകൾ നടത്തുന്നു. കാലികളുടെ ദീർഘായുസ്സിനും കാർഷിക വിളകളുടെ ഇടതടവില്ലാത്ത വിളവെടുപ്പിനും നല്ല കാലാവസ്ഥക്കുമായി മാട്ടുപൊങ്കലിൽ പ്രാർഥിക്കുന്നു. ഭഗവാൻ ശിവൻ തന്റെ വാഹനമായ നന്ദിയെ ശപിച്ചുവെന്നും നന്ദി ഭൂമിയിലെത്തി കർഷകരെ നിലമുഴാൻ സഹായിക്കുന്നുവെന്നുമാണ് വിശ്വാസം.

മധുര ജില്ലയിൽ മാട്ടുപൊങ്കലിനോടനുബന്ധിച്ച് മുൻകാലങ്ങളിൽ ജല്ലിക്കെട്ട് നടത്തിയിരുന്നു. എന്നാൽ നിരവിധി യുവാക്കൾക്ക് ജീവഹാനി നേരിട്ടതോടെ തമിഴ്‌നാട് സർക്കാർ ഇതിനു നിരോധനം ഏർപ്പെടുത്തി. എന്നാൽ ഹൈക്കോടതി ഉത്തരവിലൂടെ നിബന്ധനകളോടെ ഇപ്പോഴും ഇവ നടന്നുവരുന്നുണ്ട്.

*കാണും പൊങ്കൽ

നാലാം ദിവസം കാണും പൊങ്കൽ എന്ന ആഘോഷമുണ്ടാകും. ബന്ധുക്കളും സുഹൃത്തുകളും ഒത്തു കൂടുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്ന ദിവസമാണിത്. തമിഴർ തങ്ങളുടെ കീഴിൽ പണി ചെയ്യുന്നവർക്ക് ഈ ദിവസം സമ്മാനങ്ങൾ നൽകും.

ഏവർക്കും പൊങ്കൽ ആശംസകൾ. #ഹരിപ്പാട്_വാർത്തകൾ

വിവരങ്ങൾക്ക് കടപ്പാട്.
✍🏻 അനൂപ് മോഹനൻ..

12/01/2025

വഴുതാനം കാത്തലിക് പള്ളിയിൽ തിരുനാൾ കൊടിയേറ്റ് ആശംസകൾ🌹🌹 #ഹരിപ്പാട്_വാർത്തകൾ

ഈ കുതിര ഉടമസ്ഥാനില്ലാതെ കാർത്തികപ്പള്ളി ഭാഗത്ത്  അലഞ്ഞു നടക്കുന്നു. ആർക്കെങ്കിലും ഉടമസ്ഥനെ പറ്റി അറിയാമെങ്കിൽ താഴെ കാണുന...
12/01/2025

ഈ കുതിര ഉടമസ്ഥാനില്ലാതെ കാർത്തികപ്പള്ളി ഭാഗത്ത് അലഞ്ഞു നടക്കുന്നു. ആർക്കെങ്കിലും ഉടമസ്ഥനെ പറ്റി അറിയാമെങ്കിൽ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 080750 08306 #ഹരിപ്പാട്_വാർത്തകൾ

*ഉത്തരാഖണ്ഡിൽ നടന്ന ഇന്ത്യൻ നാഷണൽ കരാട്ടെ TANG - T A വിഭാഗത്തിൽ വെള്ളിമെഡൽ കരസ്ഥമാക്കിയ അളകനന്ദ. വി. ഹരിപ്പാട്* നടുവട്ടം...
11/01/2025

*ഉത്തരാഖണ്ഡിൽ നടന്ന ഇന്ത്യൻ നാഷണൽ കരാട്ടെ TANG - T A വിഭാഗത്തിൽ വെള്ളിമെഡൽ കരസ്ഥമാക്കിയ അളകനന്ദ. വി. ഹരിപ്പാട്* നടുവട്ടം L.P.S ൽ 4-ാo ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

പള്ളിപ്പാട് നടുവട്ടം തുണ്ടിൽവീട്ടിൽ വീട്ടിൽ ശ്രീ. ഹരികുമാറിന്റെയും ശ്രീമതി. വിദ്യയുടെയും മകളാണ്. സഹോദരി ഏഴാം ക്ലാസ് വിദ്യാർത്ഥിനി അനന്യ. വി.
മോൾക്ക്‌ അഭിനന്ദനങ്ങൾ👍👍 #ഹരിപ്പാട്_വാർത്തകൾ

11/01/2025

Name.Robin
Blood Group. O+ve ( നിലവിൽ O+veതന്നെ വേണം എന്ന് ഇല്ല ഏതു ഗ്രൂപ്പ്‌ ആയാലും മതി )
Age. 24
Unit. 23
Medical trust Hospital Eranakulam
By. Stander. Subin
Mob Number. 8606870324*

11/01/2025

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃതം കഥാ രചനയിൽ A ഗ്രേഡ് നേടി ഹരിപ്പാട് ഗവ.ഗേൾസ് ഹയർ സെക്കന്റ്ററി സ്‌കൂളിലെ +1 വിദ്യാർത്ഥ...
11/01/2025

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃതം കഥാ രചനയിൽ A ഗ്രേഡ് നേടി ഹരിപ്പാട് ഗവ.ഗേൾസ് ഹയർ സെക്കന്റ്ററി സ്‌കൂളിലെ +1 വിദ്യാർത്ഥിനി ആവണി വിജയൻ അഭിനന്ദനങ്ങൾ👍👍. UP തലം മുതൽ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി പങ്കെടുത്തിരുന്നു. ഹൈസ്കൂൾ വിദ്യാർത്ഥിനി ആയിരുന്നപ്പോൾ ജില്ലാതലത്തിൽ 2,3 സ്ഥാനങ്ങൾ നേടിയിരുന്നുവെങ്കിലും സംസ്ഥാന തലത്തിലേക്ക് ഒന്നാം സ്ഥാനത്തോടെ എത്താനായില്ല. ഹയർ സെക്കന്റ്ററി വിഭാഗത്തിലാണ് ആദ്യമായി സംസ്ഥാന തലത്തിൽ മത്സരിക്കുന്നത്. ഹൈസ്കൂൾ തലം വരെ സംസ്കൃതം പഠിച്ചിരുന്നു, ഇപ്പോൾ ഹൈസെക്കന്റ്‌ററി തലത്തിൽ സംസ്കൃതം പഠിക്കുന്നില്ല. എന്നാൽ സംസ്കൃതം പഠിപ്പിച്ചിരുന്ന അദ്ധ്യാപകരിലൂടെയും, തന്റെ പരിശ്രമത്തിലൂടെയുo സംശയങ്ങൾ പരിഹരിച്ചാണ് സംസ്ഥാന തലത്തിൽ A ഗ്രേഡ് നേടിയത്.

ഹരിപ്പാട് വെട്ടുവേനി തട്ടാടിക്കൽ വീട്ടിൽ ശ്രീ. വിജയകുമാറിന്റെയും ശ്രീമതി അമ്പിളിയുടെയും മകളാണ്. സഹോദരി ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആരണി വിജയൻ. #ഹരിപ്പാട്ന്യൂസ് #ഹരിപ്പാട്_വാർത്തകൾ

കേരള സാംസ്കാരിക വകുപ്പിന്റെ ഈ വർഷത്തെ വജ്ര ജൂബിലി ഫെലോഷിപ്പിന് പടയണി വിഭാഗത്തിൽ അർഹനായ പ്രിയ സുഹൃത്ത്   രജനീഷ്ന്  അഭിനന്...
10/01/2025

കേരള സാംസ്കാരിക വകുപ്പിന്റെ ഈ വർഷത്തെ വജ്ര ജൂബിലി ഫെലോഷിപ്പിന് പടയണി വിഭാഗത്തിൽ അർഹനായ
പ്രിയ സുഹൃത്ത് രജനീഷ്ന്
അഭിനന്ദനങ്ങൾ🌹🌹 #ഹരിപ്പാട്ന്യൂസ് #ഹരിപ്പാട്_വാർത്തകൾ

മുണ്ടോലി ദേവീക്ഷേത്രത്തിൽ ശ്രീദേവി കുത്തിയോട്ട സമിതിയുടെ കുത്തിയോട്ട പരിപാടിക്കിടെ കുഴഞ്ഞു വീണ്  കുത്തിയോട്ട കലാകാരൻ ചെട...
09/01/2025

മുണ്ടോലി ദേവീക്ഷേത്രത്തിൽ ശ്രീദേവി കുത്തിയോട്ട സമിതിയുടെ കുത്തിയോട്ട പരിപാടിക്കിടെ കുഴഞ്ഞു വീണ് കുത്തിയോട്ട കലാകാരൻ ചെട്ടികുളങ്ങര ആഞ്ഞിലിപ്ര സ്വദേശി വിനോദ്( 48) മരണപ്പെട്ടു, മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ ആദരാഞ്ജലികൾ🌹 #ഹരിപ്പാട്ന്യൂസ് #ഹരിപ്പാട്_വാർത്തകൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം യക്ഷ ഗാനത്തിന് എ ഗ്രേഡ് കരസ്ഥമാക്കി നാടിന്റെ അഭിമാനമായ മാറിയ നടുവട്ടം വിഎച്ച്എ...
09/01/2025

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം യക്ഷ ഗാനത്തിന് എ ഗ്രേഡ് കരസ്ഥമാക്കി നാടിന്റെ അഭിമാനമായ മാറിയ നടുവട്ടം വിഎച്ച്എസ്എസിലെ കലാകാരൻ മാർക്ക് അഭിനന്ദനങ്ങൾ #ഹരിപ്പാട്ന്യൂസ് #ഹരിപ്പാട്_വാർത്തകൾ

സംസ്ഥാന കലോത്സവത്തിൽ തുടർച്ചയായി രണ്ടാം വർഷവും മത്സരിച്ച രണ്ടിനങ്ങളിലും എ ഗ്രേഡ് ( മോഹനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത...
09/01/2025

സംസ്ഥാന കലോത്സവത്തിൽ തുടർച്ചയായി രണ്ടാം വർഷവും മത്സരിച്ച രണ്ടിനങ്ങളിലും എ ഗ്രേഡ് ( മോഹനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം ) ഗ്രേഡ് കരസ്ഥമാക്കിയ മുതുകുളത്തിന്റെ അഭിമാനമായി മാറിയ രാമപുരം ജി എച്ച്എസ്എസ് ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി ഐശ്വര്യ ഗിരീഷിന് ഒരായിരം അഭിനന്ദനങ്ങൾ🌹🌹 #ഹരിപ്പാട്ന്യൂസ് #ഹരിപ്പാട്_വാർത്തകൾ

സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മിമിക്രിക്ക്  എ ഗ്രേഡ് നേടി മികച്ച പ്രകടനം കാഴ്ചവച്ച സെൻതോമസ്  ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വ...
09/01/2025

സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മിമിക്രിക്ക് എ ഗ്രേഡ് നേടി മികച്ച പ്രകടനം കാഴ്ചവച്ച സെൻതോമസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ദേവനാരായണന് ഹരിപ്പാട് വാർത്ത കുടുംബത്തിന്റെ ഒരായിരം അഭിനന്ദനങ്ങൾ🌹🌹 #ഹരിപ്പാട്ന്യൂസ് #ഹരിപ്പാട്_വാർത്തകൾ

*ഹരിത കർമ്മ സേന അംഗത്തിന്റെ സ്കൂട്ടർ മോഷ്ടിച്ച യുവാവ് പിടിയിൽ,* 🚨ഹരിത കർമ്മ സേനാംഗത്തിന്റെ സ്കൂട്ടർ മോഷ്ടിച്ച യുവാവിനെ സ...
09/01/2025

*ഹരിത കർമ്മ സേന അംഗത്തിന്റെ സ്കൂട്ടർ മോഷ്ടിച്ച യുവാവ് പിടിയിൽ,* 🚨ഹരിത കർമ്മ സേനാംഗത്തിന്റെ സ്കൂട്ടർ മോഷ്ടിച്ച യുവാവിനെ സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞ് പോലീസ് പിടികൂടി, മുതുകുളംവടക്ക് ശ്രീമന്ദിരം സോജേഷ് ( 36) ആണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്, കൊച്ചു പറമ്പിൽ തെക്കതിൽ രഞ്ജു മോളുടെ സ്കൂട്ടർ ആണ് മോഷ്ടിച്ചത് ഡിസംബർ 31 ഉച്ചയ്ക്ക് ഒന്നേകാലിന് കന്നുകാലി പ്പാലത്തിന് സമീപം ആയിരുന്നു സംഭവം ഇവിടെ റോഡ് അരികിൽ സ്കൂട്ടർ വെച്ച് രഞ്ജു മോൾ ഇറങ്ങിയപ്പോൾ താക്കോൽ എടുക്കാൻ മറക്കുകയും പെട്ടെന്ന് ഒരാൾ സ്കൂട്ടറുമായി കടക്കുകയും ആയിരുന്നു ഉടൻ തന്നെ ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു, പോലീസ് സംഘം സമീപപ്രദേശങ്ങളിലെ സിസിടിവികൾ പരിശോധിച്ചെങ്കിലും മോഷ്ടാവിന്റെ വ്യക്തമായ ചിത്രം ലഭിച്ചില്ല പിന്നീട് ഈ സ്കൂട്ടർ കാഞ്ഞൂർ ക്ഷേത്രത്തിൽ സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി, തുടർന്ന് സമീപപ്രദേശങ്ങളിൽ സ്കൂട്ടർ മോഷണം പതിവാക്കിയ ആളുകളെക്കുറിച്ച് അന്വേഷിച്ച ഹരിപ്പാട് പോലീസ്, സ്കൂട്ടർ കൊണ്ടു പോയ പ്രതിയുടെ രൂപസാദൃശ്യവും ചില അടയാളങ്ങളും ശ്രദ്ധയിൽപ്പെടുകയും, അതുവഴി നടത്തിയ അന്വേഷണത്തിൽ പ്രതി സോജേഷ് ആണ് സ്കൂട്ടർ മോഷ്ടിച്ചത് എന്ന് തെളിയുകയായിരുന്നു,, സ്കൂട്ടറിന്റെ രജിസ്ട്രേഷൻ നമ്പർ തിരുത്തി ആയിരുന്നു പ്രതി സ്കൂട്ടർ ഉപയോഗിച്ചുകൊണ്ടിരുന്നത്, ബുധനാഴ്ച ഉച്ചയോടെ പോലീസ് സംഘം ഇയാൾക്കായുള്ള തിരച്ചിൽ തുടങ്ങി ചിങ്ങോലിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത് ഹരിപ്പാട് *SHO മുഹമ്മദ് ഷാഫി, SI മാരായ, ശ്രീകുമാർ, ഷൈജ, സീനിയർ സിവിൽ പോലീസ് ഓഫീസർ സനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ എം നിഷാദ്, സജാദ്* തുടങ്ങിയവർ അടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത് പ്രതിയെ കോടതിയിൽ ഹാജരാക്കി റൊമാന്റി ചെയ്തു, *ഹരിപ്പാട് പോലീസ് സേനയ്ക്ക് അഭിനന്ദനങ്ങൾ*🌹👍 #ഹരിപ്പാട്ന്യൂസ് #ഹരിപ്പാട്_വാർത്തകൾ

*തെരുവുനായ ആക്രമണം ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു*                    കരുവാറ്റ ഗ്രാമപഞ്ചായത്ത് വാർഡ് കുഴിക്കാ...
07/01/2025

*തെരുവുനായ ആക്രമണം ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു* കരുവാറ്റ ഗ്രാമപഞ്ചായത്ത് വാർഡ് കുഴിക്കാട് എൽ പി സ്കൂളിൽ പഠിക്കുന്ന ഒന്നാംക്ലാസ് വിദ്യാർത്ഥിനി തൈത്തടത്തിൽ വീട്ടിൽ സുരേഷ് മാളു ദമ്പതികളുടെ മകൾ
കൽക്കയ്ക്കാണ് ഇന്നലെ വൈകിട്ട് ജംഗ്ഷനിൽ വച്ച് തെരുവ് നായയുടെ ആക്രമണത്തിൽ കണ്ണിന് ഗുരുതരമായി പരിക്കേറ്റത്, പരിക്കേറ്റ കുട്ടിയെ വണ്ടാനം കോളേജിൽ പ്രവേശിപ്പിച്ചു, തെരുവുനായ ആക്രമണങ്ങൾക്കെതിരെ കരുവാറ്റ പഞ്ചായത്ത് ശക്തമായ നടപടികൾ സ്വീകരിക്കണം എന്നാണ് പൊതുജനങ്ങളുടെ ആവശ്യം ബന്ധപ്പെട്ട അധികാരികളുടെ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു #ഹരിപ്പാട്_വാർത്തകൾ #ഹരിപ്പാട്ന്യൂസ്

യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റ് ആലപ്പുഴ ജില്ലാ കലാ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പുരസ്കാരം നേടിയ പ്രിയ സുഹൃത്തും ഹരി...
06/01/2025

യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റ് ആലപ്പുഴ ജില്ലാ കലാ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പുരസ്കാരം നേടിയ പ്രിയ സുഹൃത്തും ഹരിപ്പാട് വാർത്താ കുടുംബാംഗവുമായ ശ്രീ രാജീവ് ശർമ്മയ്ക്ക് ഹരിപ്പാട് വാർത്താ കുടുംബത്തിന്റെ ഒരായിരം അഭിനന്ദനങ്ങൾ🌹🌹 #ഹരിപ്പാട്ന്യൂസ് #ഹരിപ്പാട്_വാർത്തകൾ

63-ാംമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം സംസ്കൃതം പ്രസംഗം എ ഗ്രേഡ് നേടിയ തൃഷ്ണ ആർ വേണു. അഭിനന്ദനങ്ങൾ🌹🌹ഹര...
06/01/2025

63-ാംമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം സംസ്കൃതം പ്രസംഗം എ ഗ്രേഡ് നേടിയ തൃഷ്ണ ആർ വേണു. അഭിനന്ദനങ്ങൾ🌹🌹
ഹരിപ്പാട് ഗവ: ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. 2 വർഷക്കാലമായി സംസ്കൃതം പഠനവിഷയമാകാതിരുന്നിട്ടും അവതരണത്തിന് മിനിറ്റുകൾ മുൻപ് മാത്രം (ഓൺ ദ സ്പോട്ട്)കൊടുത്ത വിഷയത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഈ മിടുക്കി 2023 ൽ കോഴിക്കോട് വെച്ച നടന്ന സംസ്ഥാന കലോത്സവത്തിൽ സംസ്കൃത പ്രഭാഷണത്തിന് A ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. വേണു സരിഗയുടേയും കവയിത്രി ശെൽവറാണിയുടെയും മകളാണ്. അനുജൻ തീർത്ഥവ് വി.പാർത്ഥ് . കേവലം 5 അധ്യായനവർഷങ്ങളിൽ മാത്രമാണ് തൃഷ്ണ സംസ്കൃതം പഠിച്ചിരിക്കുന്നത് എന്നതും ഈ വിജയത്തെ തിളക്കമുള്ളതാക്കുന്നു. #ഹരിപ്പാട്ന്യൂസ് #ഹരിപ്പാട്_വാർത്തകൾ

ഇടുക്കി പുൽപ്പാറയിൽKSTTC ബസ് കൊക്കയിലേക്ക് മറിഞ്ഞ്  ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട പ്രിയ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ🌹🌹   ...
06/01/2025

ഇടുക്കി പുൽപ്പാറയിൽKSTTC ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട പ്രിയ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ🌹🌹 #ഹരിപ്പാട്ന്യൂസ് #ഹരിപ്പാട്_വാർത്തകൾ

ഇടുക്കി പുൽപ്പാറയിൽKSTTC ബസ് കൊക്കയിലേക്ക് മറിഞ്ഞ്  ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട പ്രിയ സഹോദരൻ സംഗീതിന് ആദരാഞ്ജലികൾ🌹🌹 ...
06/01/2025

ഇടുക്കി പുൽപ്പാറയിൽKSTTC ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട പ്രിയ സഹോദരൻ സംഗീതിന് ആദരാഞ്ജലികൾ🌹🌹 #ഹരിപ്പാട്ന്യൂസ് #ഹരിപ്പാട്_വാർത്തകൾ

ഹരിപ്പാട് അതിജീവൻ ആംബുലൻസ് ഡ്രൈവറും നിരവധി ജീവകാരുണ്യ സംഘടനകളിലെ സജീവ പ്രവർത്തകനും ഹരിപ്പാട് വാർത്താ കുടുംബാഗവുമായ പ്രിയ...
04/01/2025

ഹരിപ്പാട് അതിജീവൻ ആംബുലൻസ് ഡ്രൈവറും നിരവധി ജീവകാരുണ്യ സംഘടനകളിലെ സജീവ പ്രവർത്തകനും ഹരിപ്പാട് വാർത്താ കുടുംബാഗവുമായ പ്രിയ സുമീറിന് കണ്ണീരോടെ വിട.💐😔

Address

Haripad

Website

Alerts

Be the first to know and let us send you an email when ഹരിപ്പാട് വാർത്തകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share