17/09/2022
ഹരേ കൃഷ്ണാ..🌹
രാധേ രാധേ..🌹
ഗുരു മഹാഭാരതം കഥ വിവരിക്കുകയായിരുന്നു. ശിഷ്യന്മാര്‍ ആ കഥ സാകൂതം കേട്ടുകൊണ്ടിരി്ക്കുന്നു. ഇടയ്ക്ക് ഒരു ശിഷ്യന്‍ ചോദിച്ചു: ' ഗുരോ, എത്ര മഹാനാണ് കര്‍ണ്ണന്‍, എന്നിട്ടും എല്ലാവരും അദ്ദേഹത്തെ നിന്ദിച്ചു സംസാരിക്കുന്നു. ഇത് ശരിയാണോ? അപ്പോള്‍ ഗുരു പറഞ്ഞു: 'നീ കര്‍ണ്ണനെ ശരിക്കും മനസ്സിലാക്കിയിട്ടില്ല. കര്‍ണ്ണന്റെ അപകര്‍ഷതാ ബോധമാണ് കര്‍ണ്ണനെ പരിഹാസ്യനാക്കിയത്. സൂതപുത്രന്‍ എന്ന് ആരെങ്കിലും അദ്ദേഹത്തെ വിളിച്ചാല്‍ അത് അദ്ദേഹത്തിന് അസഹ്യമായിത്തോന്നും. എന്നാല്‍ കൃഷ്ണനെ ദുര്യോധനന്‍ ഇടയനെന്നുവിളിച്ചിട്ടുപോലും അദ്ദേഹത്തിന് ഒരു നാണക്കേടും തോന്നിയില്ല. സൂതനാകാനും സാരഥിയാകാനും കൃഷ്ണന്‍ ഒരു മടിയും കാണിച്ചിട്ടില്ല. രാജസൂയത്തില്‍ എച്ചിലില എടുത്തുമാറ്റുന്നത് പോലും കൃഷ്ണനായിരുന്നില്ലേ? ' ഗുരു തുടര്‍ന്നു: പ്രശ്നങ്ങളെ വ്യക്തിത്വം കൊണ്ടാണ് കൃഷ്ണന്‍ നേരിട്ടത്. തന്റെ സകല പരിമിതികളേയും കൃഷ്ണന് നേരിടാനായത് സാഹചര്യങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ കൃഷ്ണന് കഴിഞ്ഞതുകൊണ്ട് മാത്രമാണ്. എല്ലാ കഴിവുകളുമുണ്ടായിരുന്ന കര്‍ണ്ണന്‍, പക്ഷേ, അപകര്‍ഷതാ ബോധത്തിന്റെ ചുഴിയില്‍ സ്വയം ചാടി നശിച്ചുപോവുകയായിരുന്നു. മനസ്സ് തൊട്ടാവാടിയാകാതിരിക്കാന്‍ നമുക്കും ശ്രമിക്കാം. സകല പരിമിതികളേയും നമ്മുടെ വ്യക്തിത്വം കൊണ്ട് തുടച്ചുമാറ്റാന്‍ നമുക്കാകട്ടെ .
രാധേ കൃഷ്ണാ..🌹