02/03/2024
ഗുരുവായൂർ ഉത്സവം ഇന്നലെ ആറാട്ടായിരുന്നു. രുദ്ര തീർഥത്തിൽ ആറാട്ടു കഴിഞ്ഞ് ഭഗവതി വാതിൽമാടത്തിൽ ഉച്ചപ്പൂജയ്ക്ക് ശേഷം 11 ഓട്ടപ്രദക്ഷിണം പൂർത്തിയാക്കി രാത്രി 12.15ന് തന്ത്രി കൊടിയിറക്കിയതോടെ ഉത്സവം സമാപിച്ചു.
ഭക്തരിലേറെയും ഇതോടെ ക്ഷേത്രം അടച്ചു എന്നു കരുതി മടങ്ങി. എന്നാൽ ശ്രീലകത്ത് പഞ്ചലോഹത്തിടമ്പ് എത്തിച്ച് തന്ത്രി 25 കലശവും അത്താഴപ്പൂജയും നിർവഹിച്ചു. അത്താഴ ശീവേലിയും കഴിഞ്ഞ് നടയടച്ചത് രാത്രി ഒന്നരയോടെയാണ്. നിർമാല്യത്തിന് ഇനി അധികം സമയമില്ല.
ഗുരുവായൂരിൽ നിത്യോത്സവമാണ്. ഒന്നും അവസാനിക്കുന്നില്ല. ചടങ്ങുകളുടെ, ആഘോഷങ്ങളുടെ നൈരന്തര്യമാണ്.
മുരളിക പുസ്തക രൂപത്തിൽ എത്തി, പ്രകാശനം കഴിഞ്ഞു എന്നതുകൊണ്ട് മുരളികയും അവസാനിക്കുന്നില്ല. തുടർന്നു കൊണ്ടേയിരിക്കും. ഇന്ന് മുപ്പത്തി ഏഴാമത് ലക്കം മനോരമ തൃശൂർ എഡിഷനിൽ വായിക്കാം. ഉത്സവം ആറാട്ടു ദിവസത്തെ സങ്കട നിവൃത്തി ചടങ്ങിനെ കുറിച്ച്....
Pic: Unni Bhavana
Unnikrishnan Kunnath