Eagle trucker.18wheeler journey in USA

ട്രെയ്‌ലർ ഹുക്ക് ചെയ്യുമ്പോൾ ടയർ കണ്ടീഷൻ നോക്കി ഹുക്ക് ചെയ്യുക. അതിനാണ് പ്രീ ട്രിപ്പ് ഉറപ്പായും ചെയ്യണം എന്ന് പറയുന്നത്
18/01/2025

ട്രെയ്‌ലർ ഹുക്ക് ചെയ്യുമ്പോൾ ടയർ കണ്ടീഷൻ നോക്കി ഹുക്ക് ചെയ്യുക. അതിനാണ് പ്രീ ട്രിപ്പ് ഉറപ്പായും ചെയ്യണം എന്ന് പറയുന്നത്

16/01/2025

ചുരം ഇറങ്ങുമ്പോൾ ലോഡും വണ്ടിയ്ക്ക് വട്ടം വെച്ചാൽ ജീവൻ നഷ്ടപ്പെടാൻ ചാൻസുണ്ട്.

പൊക്കം കുറഞ്ഞ പാലം ചിലപ്പോ മുട്ടൻ പണി തരും. എപ്പോഴും ശ്രദ്ധിക്കണം ☺️☺️.ട്രക്കിന്റെ പൊക്കം 13ft6ഇഞ്ച് ആണ്.
16/01/2025

പൊക്കം കുറഞ്ഞ പാലം ചിലപ്പോ മുട്ടൻ പണി തരും. എപ്പോഴും ശ്രദ്ധിക്കണം ☺️☺️.ട്രക്കിന്റെ പൊക്കം 13ft6ഇഞ്ച് ആണ്.

Be safe out there it still Ice on these roadways this happened around 6am on missouri on i-44 truck slammed into back of...
15/01/2025

Be safe out there it still Ice on these roadways this happened around 6am on missouri on i-44 truck slammed into back of prius and knocked it off the bridge killing the woman inside.

സ്വർണ്ണം പൂശിയ കട്ടിലിൽ ഉറങ്ങുന്നവർ ഒരു ദിവസം കൊണ്ട് അഭയാർഥി ക്യാമ്പിലേക്ക് മാറുന്ന കാഴ്ച. ലോസ് എഞ്ചൽസിലെ മണിമാളികകൾ നില...
15/01/2025

സ്വർണ്ണം പൂശിയ കട്ടിലിൽ ഉറങ്ങുന്നവർ ഒരു ദിവസം കൊണ്ട് അഭയാർഥി ക്യാമ്പിലേക്ക് മാറുന്ന കാഴ്ച.
ലോസ് എഞ്ചൽസിലെ മണിമാളികകൾ നിലം പൊത്തുന്ന കാഴ്ച.
💔💔കഴിഞ്ഞ രണ്ടു വർഷമായി അമേരിക്കയിൽ എങ്ങും കാലാവസ്ഥ പ്രശ്നങ്ങൾ ആണ്.
മൊത്തം സേനയെ ഇറക്കിയിട്ട് പോലും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ. ആരുടെയൊക്കെയോ ശാപം പോലെ 💔💔.

15/01/2025

പോത്തിറച്ചി മസാലയില്ലാതെ കഴിച്ചിട്ടുണ്ടോ?

ചുരുക്കി പറയാം...ഒന്നര വർഷമായി കാലിഫോർണിയയിൽ  മഴ പെയ്തിട്ട്..ഇതിനിടയ്ക്ക് ഒരു സെന്റീമീറ്റർ മഴയാണ് ലഭിച്ചത്...വനമല്ല..കുറ...
14/01/2025

ചുരുക്കി പറയാം...

ഒന്നര വർഷമായി കാലിഫോർണിയയിൽ മഴ പെയ്തിട്ട്..
ഇതിനിടയ്ക്ക് ഒരു സെന്റീമീറ്റർ മഴയാണ് ലഭിച്ചത്...

വനമല്ല..
കുറ്റിക്കാടും പുല്ലും നിറഞ്ഞ കുന്നും പ്രദേശമാണ് ഹോളിവുഡ് സിറ്റി..
നമ്മുടെ വാഗമണ്ണും ഇലവീഴാപൂഞ്ചിറയും പോലെ...

ലോകത്തിലെ ഏറ്റവും വിലകൂടിയ സ്ഥലവും, ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാരും, സെലിബ്രിറ്റികളും താമസിക്കുന്ന സ്ഥലമാണ് ഹോളിവുഡ് സിറ്റി..

50 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ വീശി അടിക്കുന്ന വരണ്ട കാറ്റിൽ പുല്ലുകൾ തമ്മിൽ ഉരസി തീപിടിച്ചതാകാം എന്നും ബാർബിക്യു പോലുള്ള ഔട്ട്സൈഡ് ഫുഡ് പ്രിപ്പറേഷനിൽ നിന്നും തീ പടർന്നതാകാം എന്നും പറയപ്പെടുന്നു...

കാറ്റിന്റെ വേഗതയിൽ തീ ഗോളങ്ങൾ 50 മീറ്റർ വരെ ദൂരത്തിലേക്ക് വലിച്ചെറിയപ്പെടുകയും മലകളിൽ നിന്നും മലകളിലേക്ക് തീപ്പൊരികൾ വേഗത്തിൽ പടർന്നതുകൊണ്ടാണ് കൂടുതൽ സ്ഥലങ്ങളിലേക്കും വീടുകളിലേക്കും തീ വ്യാപിച്ചത്..

ബിബിസിയുടെ റിപ്പോർട്ട് അനുസരിച്ച് ഒന്നേകാൽ ലക്ഷം ഹെക്ടർ സ്ഥലം അഗ്നിക്ക് ഇരയായി...

45000 ത്തോളം വീടുകൾ കത്തി നശിച്ചു...

15 പേരുടെ മരണം സ്ഥിരീകരിച്ചു..
23 പേരെ കാണാനില്ല...

ഒന്നരലക്ഷത്തോളം മനുഷ്യരെ ഒഴിപ്പിച്ചു...
ഒരു ലക്ഷത്തിൽ പരം മനുഷ്യർ ഇപ്പോഴും അഗ്നിബാധയുടെ ഭീഷണിയിലാണ്...

ഹോട്ടലുകൾ നിറഞ്ഞു...
ഹോട്ടലുകളിൽ റൂം കിട്ടാത്ത അധ്യാഡംബരത്തിൽ ജീവിച്ച ശതകോടീശ്വരന്മാർ പരിമിതമായ സൗകര്യത്തിൽ അവരുടെ വണ്ടികളിൽ കഴിയുന്നു..

കത്തിപ്പോയവയിൽ അഞ്ഞൂറോളം വീടുകൾ ലോകത്തിലെ ഏറ്റവും വിലകൂടിയ കൊട്ടാരങ്ങളാണ്...
300 മുതൽ 1000 കോടി രൂപ വരെ വില വരുന്ന വീടുകൾ ഇതിൽ പെടും...

5000ത്തിൽ പരം ആഡംബര വാഹനങ്ങളും അഗ്നിക്കിരയായി...

സെലിബ്രിറ്റികളുടെയും അത് ലെറ്റുകളുടെയും മെഡലുകളും പുരസ്കാരങ്ങളും കത്തി പോയവയിൽപ്പെടുന്നു ..

രക്ഷപെടാനുള്ള വെഗ്രതയിൽ റോഡിൽ വണ്ടികൾ ബ്ലോക്ക് ആകുകയും അവസാനം വണ്ടി ഉപേക്ഷിച്ച് ആളുകൾ ഓടി രക്ഷപ്പെടുകയും ചെയ്തത് കാരണം രക്ഷാപ്രവർത്തകർക്കും അവരുടെ വാഹനങ്ങൾക്കും എത്തിപ്പെടാൻ പ്രയാസം നേരിട്ടതുകൊണ്ടാണ് ഇത്രയധികം തീയുടെ വ്യാപനം ഉണ്ടായത് എന്നും പറയപ്പെടുന്നു...

ബുൾഡോസർ ഉപയോഗിച്ച് വാഹനങ്ങൾ നീക്കം ചെയ്തതിനുശേഷം ആണ് അഗ്നിരക്ഷാ സേനയുടെ വാഹനങ്ങൾക്ക് കടന്നുപോകാൻ വഴിയൊരുക്കിയത് എന്നും പറയുന്നു...

കാറ്റിന്റെ ശക്തി 100 കടന്നു.. ബുധനാഴ്ച വരെ ഈ കാലാവസ്ഥ തുടരും എന്നും പറയപ്പെടുന്നു...

ലോകം കണ്ട ഏറ്റവും വലിയ ബുദ്ധിപരമായതും ശാസ്ത്രീയമായതുമായ ഒഴിപ്പിക്കൽ പ്രക്രിയയായതുകൊണ്ടാണ് മരണസംഖ്യ ഇത്രയധികം കുറയ്ക്കാൻ സാധിച്ചത്...

ആൾനാശം കുറവാണ്...
ഭൗതിക നഷ്ടങ്ങളാണ് അവർക്ക് ഉണ്ടായത്...
അത് അമേരിക്ക ദിവസങ്ങൾക്കുള്ളിൽ മറികടക്കും.

Post credit: Joli Joli

13/01/2025

ചെക്കനെ കുളിപ്പിച്ച് കുട്ടപ്പനാക്കി വെക്കും എപ്പഴും. 😍😍

10/01/2025

ടയറിൽ ചെയിൻ അടിക്കാം. അടിവാരത്തിൽ എത്തുമ്പോൾ ചെയിൻ ഇല്ലെങ്കിൽ കേറ്റി വിടില്ല.

09/01/2025

വണ്ടി ബ്രേക്ക് ഡൌൺ ആയാൽ വെള്ളവരയുടെ അപ്പുറത്ത് പാർക്ക് ചെയ്യണം

09/01/2025

റെഡ് ലൈറ്റ് കത്തുമ്പോൾ ഒരിക്കലും വണ്ടി മുന്നോട്ട് എടുക്കരുത്.

09/01/2025

ഭാരം ബാലൻസ് ആണെങ്കിൽ വണ്ടി ഓടിക്കാനും ഒരു സുഖമാണ്

09/01/2025

എഞ്ചിൻ ഓയിൽ കുറയുമ്പോൾ ഒഴിച്ച് കൊടുക്കാൻ മറക്കരുത്. ഓയിൽ ഇല്ലെങ്കിൽ എഞ്ചിൻ ഗുദാ വഹാ.

09/01/2025

ബ്രേക്ക് ഡൌൺ ആയ വണ്ടികളെ റെസ്‌പെക്ട് ചെയ്യുക.

08/01/2025

ലോഡ് കേറ്റുമ്പോൾ ടാൻഡം ഏറ്റവും ബാക്കിൽ ഇട്ടാൽ ഫോർക്ക് ലിഫ്റ്റിന് ലോഡടിക്കാൻ എളുപ്പമാകും.

ഗിയർ പാറ്റെൺ എങ്ങനെയുണ്ട് 😍😍18 speed transmission
08/01/2025

ഗിയർ പാറ്റെൺ എങ്ങനെയുണ്ട് 😍😍18 speed transmission

08/01/2025

പോസ്റ്റുകൾക്ക് ലൈക്കും കമന്റും ചെയ്യുന്നവർക്ക് ഒരുപാട് നന്ദി അറിയിക്കുന്നു. തിരക്കുകൾക്കിടയിലും വീഡിയോ ഇടാൻ പ്രേരിപ്പിക്കുന്നത് ഓരോ വിലയേറിയ അഭിപ്രായങ്ങൾ ആണ്. തുടർന്നും പിന്തുണ പ്രതീക്ഷിക്കുന്നു ❤️❤️

Address

Fort Cochin

Website

Alerts

Be the first to know and let us send you an email when Eagle trucker.18wheeler journey in USA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share