Kakkayam Sree Kirathamoorthy Temple

Kakkayam Sree Kirathamoorthy Temple This page aim to bring the important events, pujas and festivals of the temple to the devotees.

22/10/2024

22/10/2024

02/10/2024
Bhagavatha sapthaham  2024Acharya- Harikrishnan  VellinezhiSchedule -29-9-2024 sunday to 06-10-2024 sunday
09/09/2024

Bhagavatha sapthaham 2024

Acharya- Harikrishnan Vellinezhi

Schedule -29-9-2024 sunday to 06-10-2024 sunday

നാളെ 18/08/2024 ഞായറാഴ്ച ക്ഷേത്രത്തിൽ നിറപുത്തരി ഉത്സവം രാവിലെ 8.30 ന് നടക്കുന്നതാണ്. നിറപുത്തരി ഉത്സവത്തിന്റെ ഭാഗമായി ക...
17/08/2024

നാളെ 18/08/2024 ഞായറാഴ്ച ക്ഷേത്രത്തിൽ നിറപുത്തരി ഉത്സവം രാവിലെ 8.30 ന് നടക്കുന്നതാണ്. നിറപുത്തരി ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്ര നട രാവിലെ 9 മണിയോടെ അടക്കുന്നതാണ് നാളെ വഴിപാടുകൾ എഴുതിച്ചിരിക്കുന്നവർ രാവിലെ 8 മണിക്ക് മുൻപായിട്ട് ക്ഷേത്രത്തിൽ എത്തണമെന്ന് താല്പര്യപ്പെടുന്നു. നിറപുത്തരി ഉത്സവത്തിലേക്ക് എല്ലാ ഭക്തരേയും സ്വാഗതം ചെയ്യുന്നു 🙏🙏🙏

Karkkidaka vavu Bali  temple, punnathura, ettumanoor
03/08/2024

Karkkidaka vavu Bali temple, punnathura, ettumanoor

        ക‍ര്‍ക്കിടക വാവ് ബലി: എന്ത്? എന്തിന്? കര്‍ക്കിടക വാവ് പ്രാര്‍ഥന:"അബ്രാഹ്മണോ യാ പിത്രുവംശജാതാ........അക്ഷയമുപതിഷ്...
02/08/2024



ക‍ര്‍ക്കിടക വാവ് ബലി: എന്ത്? എന്തിന്?

കര്‍ക്കിടക വാവ് പ്രാര്‍ഥന:

"അബ്രാഹ്മണോ യാ പിത്രുവംശ
ജാതാ........അക്ഷയമുപതിഷ്ടതി.."

അര്‍ഥം:
ഈ ലോകത്ത് നമ്മുടെ അച്ഛന്‍റെയും അമ്മയുടെയും വംശത്തില്‍ ജനിച്ചവരും, നമ്മളുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവര്‍ക്കായി, കഴിഞ്ഞ രണ്ടു ജന്മങ്ങളിലായി നമ്മുടെ ദാസന്മാര്‍ ആയവര്‍ക്കായും, നമ്മെ ആശ്രയിച്ചവര്‍ക്കും, പല ജന്മങ്ങളായി നാമുമായി സഹായിച്ചവര്‍ക്കും എന്‍റെ സുഹൃത്തുക്കള്‍ക്കും ,നമ്മളുമായി സഹകരിച്ചവര്‍ക്കും, നാം ആശ്രയിച്ച സമസ്ത ജീവജാലങ്ങള്‍ക്കും ,ജന്തുക്കള്‍ക്കും വേണ്ടിഈ അന്നവും, പുഷ്പവും, ജലവും, പ്രാര്‍ഥനയും സമര്‍പ്പിക്കുന്നു.

അമ്മയുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടുപോയ എല്ലാവര്‍ക്കും, അച്ഛന്‍റെ, ഗുരുവിന്‍റെ, ബന്ധുക്കളുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടു പോയ എല്ലാവര്‍ക്കും, ,കഴിഞ്ഞ കാലത്തില്‍ പിണ്ട സമര്‍പ്പണം സ്വീകരിക്കാന്‍ കഴിയാതിരുന്ന എല്ലാവര്‍ക്കും, മക്കളോ, ഭാര്യയോ, ഭര്‍ത്താവോ ഇല്ലാത്തത് കാരണം വിഷമിക്കേണ്ടി വന്ന എല്ലാവര്‍ക്കും, പലവിധ കാരണങ്ങളാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി നല്ലത് ചെയ്യുവാന്‍ സാധിക്കാതിരുന്ന എല്ലാവര്‍ക്കും വേണ്ടി, പട്ടിണിയില്‍ ജനിക്കുകയും, ജീവിക്കുകയും, മരിക്കുകയും, ചെയ്ത എല്ലാവര്‍ക്കും വേണ്ടിയും, അടുക്കാന്‍ പറ്റാത്തവര്‍ക്ക് വേണ്ടിയും, ആയുസെത്താതെ മരിച്ചവര്‍ക്ക് വേണ്ടിയും, ഈ ലോകം കാണാനാകാതെ അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ തന്നെ മരിച്ചവര്‍ക്ക് വേണ്ടിയും ,നമ്മുടെ അറിവില്‍ പെട്ടതും, അറിയപ്പെടാത്തതുമായ ബന്ധുക്കള്‍ക്കും വേണ്ടി ഇവര്‍ക്കെല്ലാം വേണ്ടി ഞാന്‍ ഈ പ്രാര്‍ഥനയും, അന്നവും, ജലവും പുഷ്പവും സമര്‍പ്പിക്കുന്നു. ഈ ലോകത്തിലുള്ളതെല്ലാം, ഇവരെ അവരുടെ ലോകത്തില്‍ സന്തോഷിപ്പിച്ചു നിര്‍ത്തുന്നതിനായി സമര്‍പ്പിക്കുന്നു...

ഇവിടെ ജീവിച്ചിരുന്നതായ എല്ലാ ജീവ ജാലങ്ങള്‍ക്കും ഈ ഏഴു ലോകത്തിലും അനേക ലക്ഷം വര്‍ഷങ്ങള്‍ ഇവിടെ ഉണ്ടായിരുന്ന, ജീവിച്ചിരുന്ന എല്ലാവര്‍ക്കും വേണ്ടി ഈ പുഷ്പവും, അന്നവും, ജലവും അവരുടെ ആത്മാക്കളുടെ സന്തോഷത്തിനായി സമര്‍പ്പിക്കുന്നു... അവര്‍ അവരുടെ ലോകത്തില്‍ സന്തോഷിച്ചിരിക്കുന്നതിനായും അവിടെ ഇരുന്നു നമ്മളെ അനുഗ്രഹിക്കുന്നതിനായും ഒരിക്കല്‍ കൂടി ഈ പുഷ്പവും, ജലവും, അന്നവും. സമര്‍പ്പിക്കുന്നു...!

(ഒരു കര്‍ക്കിടക ബലി സമര്‍പ്പണം സമസ്ത ജീവജാലങ്ങള്‍ക്കുമായാണ് സമര്‍പ്പിക്കപ്പെടുന്നത്.)

കടപ്പാട് : samayam.com

      Vavubali at Punantura Kirathamoorthy Temple on Saturday 3rd August 2024.
01/08/2024


Vavubali at Punantura Kirathamoorthy Temple on Saturday 3rd August 2024.

11/07/2024

ഭക്ത ജനങ്ങളെ കക്കയം ശ്രീ കിരാത മൂർത്തി ക്ഷേത്രത്തിൽ നവീകരണ കലശത്തിനു ശേഷം നാളിതുവരയായി നടന്നുവന്നിരുന്ന എല്ലാവിധ പ്രവർത്തനങ്ങൾക്കും ഈ വർഷം ഒരു വ്യാഴവട്ടക്കാലം പൂർത്തീകരിക്കുന്നു , ക്ഷേത്രത്തിലെ ഓരോ പ്രവർത്തനവും ചടങ്ങുകളും ദേവന്റെ ഹിതമനുസരിച്ചും ദൈവചയ്തന്യ വർധനവിനും ദേശത്തിന്റെയും ദേഷ്വസികളുടെ നന്മകൾക്കും വേണ്ടിയാണ് നടത്തിപ്പൊരുന്നത്. ആയതിനാൽ ഈ കാലയളവിൽ ദേവന് അപ്രിയയമായ കാര്യങ്ങൾ നമ്മളുടെ ഭാഗത്തു നിന്ന് ഉണ്ടാവുകയോ കൂടാതെ ദേവന്റെ ഹിതവും അഹിതവും അറിയുന്നതിനും മുന്നോട്ടുള്ള പ്രവർത്തികൾ ഏതു വിധം വേണമെന്ന് അറിയുന്നതിനുമായി ക്ഷേത്രത്തിൽ വച്ച് 13/07/2024 ശനിയാഴ്ച രാവിലെ 10.55 മുതൽ കേരളത്തിലെ അറിയപ്പെടുന്ന ജ്യോതിഷ പണ്ഡിതനായ ജ്യോതിഷഭൂഷൻ, പ്രേശ്നഭൂഷൻ ബിനു കോയിക്കൽന്റെയും ക്ഷേത്രം തന്ത്രി കടിയാക്കോൽ തുപ്പൻ നമ്പൂതിരി,ക്ഷേത്രം ട്രസ്റ്റ്‌ ഭാരവാഹികളുടെയും, ക്ഷേത്രം ഊരളന്മാരുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ ഒറ്റരാശി വെച്ച് താംബൂല പ്രശ്നം നോക്കി ദേവഹിതം ചിന്തിക്കുവാൻ തീരുമാനിച്ചിരിക്കുന്നു ഈ ചടങ്ങിൽ പങ്കെടുത്തു എല്ലാ ഭക്തജനങ്ങളും ദേവന്റെ അനുഗ്രഹത്തിനായി പ്രാർഥിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

സമയം രാവിലെ 9:30മുതൽ.

2024 ആഗസ്ത് 3 കർക്കിടക വാവ് ബലിയിടാം ഭഗവൽ സന്നിധിയിൽ.. ഓം നമഃ ശിവായ 🙏
18/06/2024

2024 ആഗസ്ത് 3 കർക്കിടക വാവ് ബലിയിടാം ഭഗവൽ സന്നിധിയിൽ..
ഓം നമഃ ശിവായ 🙏

2024 ജൂലൈ 3 ബുധനാഴ്ച നടക്കുന്ന പ്രതിഷ്ഠ വാർഷിക മഹോത്സവത്തിൽ പങ്കെടുക്കാൻ എല്ലാ ഭക്തരെയും ഭഗവൽ സന്നിധിയിലേക്ക് സാദരം ക്ഷണ...
18/06/2024

2024 ജൂലൈ 3 ബുധനാഴ്ച നടക്കുന്ന പ്രതിഷ്ഠ വാർഷിക മഹോത്സവത്തിൽ പങ്കെടുക്കാൻ എല്ലാ ഭക്തരെയും ഭഗവൽ സന്നിധിയിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു.. ഓം നമഃ ശിവായ 🙏

        ദൈവികതയുടെ വിത്തുകള്‍ എല്ലാവരിലും കുടികൊള്ളുന്നു. ആ ദിവ്യത്വത്തെ ഉണര്‍ത്തുന്ന കലയാണ് "ഓം നമഃ ശിവായ" എന്ന മന്ത്രജ...
27/04/2024


ദൈവികതയുടെ വിത്തുകള്‍ എല്ലാവരിലും കുടികൊള്ളുന്നു. ആ ദിവ്യത്വത്തെ ഉണര്‍ത്തുന്ന കലയാണ് "ഓം നമഃ ശിവായ" എന്ന മന്ത്രജപം.

      ലോകനന്മയ്ക്കായി എങ്ങനെ പ്രവർത്തിക്കാമെന്ന് ഭഗവാൻ നമ്മെ കാട്ടിത്തന്നു.. ഓം നമഃശിവായ 🙏🙏🙏
26/04/2024


ലോകനന്മയ്ക്കായി എങ്ങനെ പ്രവർത്തിക്കാമെന്ന് ഭഗവാൻ നമ്മെ കാട്ടിത്തന്നു.. ഓം നമഃശിവായ 🙏🙏🙏

24/04/2024


അനുഷ്ഠാന കലയായ ഗരുഡൻ പറവക്ക് പിന്നിലുള്ള ഐതിഹ്യ കഥ ഭദ്രകാളിദേവിയുമായി ബന്ധപ്പെട്ടതാണ്‌. ദാരികനെ വധിച്ച ശേഷം രക്തദാഹിയായി കലിതുള്ളി നിന്ന ഭദ്രകാളിയുടെ കോപം ശമിപ്പിക്കുന്നതിനു വേണ്ടി, വിഷ്ണു തന്റെ വാഹനമായ ഗരുഡനെ ദേവിയുടെ സമീപത്തേക്ക് അയക്കുകയുണ്ടായി. ഭഗവാൻ്റെ നിർദ്ദേശപ്രകാരം അവിടെയെത്തിയ ഗരുഡൻ കാളിയെ പ്രീതിപ്പെടുത്താൻ ദേവിയുടെ മുന്നിൽ നൃത്തം ചെയ്യാൻ തുടങ്ങി. എന്നിട്ടും ദേവിയുടെ കോപം ശമിച്ചില്ല. ഒടുവിൽ നൃത്തം ചെയ്ത് കാലിൽ നിന്ന് ചോരയൊലിച്ച ഗരുഡൻ തൻ്റെ രക്തം ദേവിക്ക് സമർപ്പിച്ചു. ഗരുഡൻ്റെ രക്തം പാനം ചെയ്തതോടെ കാളിയുടെ കോപം ശമിച്ചു എന്നാണ് ഐതിഹ്യം. മധ്യതിരുവിതാംകൂറിലെ ചില ഭദ്രകാളി ക്ഷേത്രങ്ങളിലാണ് ഗരുഡപറവ അനുഷ്ഠിക്കാറുള്ളത്.

Address

The Secretary, Kakkayam Kirathamoorthy Temple Trust, Punnathura West P. O
Ettumanoor
686631

Telephone

9544071350

Alerts

Be the first to know and let us send you an email when Kakkayam Sree Kirathamoorthy Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kakkayam Sree Kirathamoorthy Temple:

Videos

Share

Category