JJ Vision Channel

JJ Vision Channel Cable T.V channel

21/06/2024
കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണവിതരണം 23-ന്ഏറ്റുമാനൂര്‍; കോണ്‍ഫെഡറേഷ...
21/06/2024

കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍
വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണവിതരണം 23-ന്

ഏറ്റുമാനൂര്‍; കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോട്ടയംജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ അസോസിയേഷന്‍ അംഗവീടുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണവിതരണം ജൂണ്‍ 23-ന് ഏറ്റുമാനൂര്‍ എസ്.എം.എസ്.എം. ലൈബ്രറിഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 10.30-ന് മന്ത്രിവി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും.അസോസിയേഷന്‍ പ്രസിഡന്റ് ഒ.ആര്‍.ശ്രീകുമാര്‍ അധ്യക്ഷത വഹിക്കും.നഗരസഭാചെയര്‍പേഴ്‌സണ്‍ ലൗലിജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും.അന്തരിച്ച വി.എസ്.നാരായണന്‍നായര്‍ 2004-ല്‍ രൂപവത്കരിച്ച ജില്ലയിലെ ഏറ്റവുംകൂടുതല്‍ റസിഡന്‍സ് അസോസിയേഷനുകള്‍ അംഗമായിട്ടുള്ള കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (കോര്‍വ),അഖിലേന്ത്യാസംഘടനയുടെ ഭാഗമാണന്നും മുഖ്യമന്തിയുടെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നും ഭാരവാഹികള്‍ പറഞ്ഞു.അസോസിയേഷന്‍ പ്രസിഡന്റ് ഒ.ആര്‍.ശ്രീകുമാര്‍, ജനറല്‍സെക്രട്ടറി പി.ചന്ദ്രകുമാര്‍,പ്രോഗ്രംകണ്‍വീനര്‍ ബിജോകൃഷ്ണന്‍,ജി.ജി.സന്തോഷ്‌കുമാര്‍,കെ.സി.ഉണ്ണികൃഷ്ണന്‍കളത്തൂര്‍,സന്തോഷ് വിക്രമന്‍, സൂസന്‍തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ജോർജ് ജോസഫ് പൊടിപാറയുടെ ഇരുപത്തിയഞ്ചാം ചരമ വാർഷികദിനാചരണം ജൂൺ 22 ന്ഏറ്റുമാനൂർ: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വികസനത്തിന്...
20/06/2024

ജോർജ് ജോസഫ് പൊടിപാറയുടെ ഇരുപത്തിയഞ്ചാം ചരമ വാർഷികദിനാചരണം ജൂൺ 22 ന്

ഏറ്റുമാനൂർ: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വികസനത്തിന് ദിശാബോധം നൽകി നായകത്വം വഹിച്ച ജോർജ് ജോസഫ് പൊടിപാറയുടെ ഇരുപത്തിയഞ്ചാം ചരമ വാർഷിക ദിനാചരണം ജൂൺ 22 ന് വൈകുന്നേരം 4 -ന് കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫിസിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഡി.സി. സി. പ്രസിഡൻ്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തും.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി.ജോയ് പൂവം നിൽക്കുന്നതിൽ അധ്യക്ഷത വഹിക്കും.
ജോർജ് ജോസഫ് പൊടിപാറ
കേരളപ്പിറവിക്ക് ശേഷം 1957ലും 60ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ഇന്ത്യൻ നാഷണൽകോൺഗ്രസ് പ്രതിനിധിയായി ഏറ്റുമാനൂർ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുകയും 1960 മുതൽ 64 വരെയുള്ള കാലഘട്ടങ്ങളിൽ കോൺഗ്രസ് ചീഫ് വിപ്പ് ആയിപ്രവർത്തിച്ചു.
ഈ കാലയളവിൽ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽപ്പെട്ട മെഡിക്കൽ കോളേജ്.ഏറ്റുമാനൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്. ഏറ്റുമാനൂർ ഐടിഐ. കെ. ഇ.കോളേജ് മാന്നാനം. ബി.കെ. കോളേജ് അമലഗിരി. സെന്റ് ജോസഫ് ബി. എഡ്. കോളേജ്.തുടങ്ങി മണ്ഡലത്തിലെ നിരവധി റോഡുകളും പാലങ്ങളും പൊടിപാറയുടെ സംഭാവകളാണ്.
ജനകീയ നേതാവ് പൊടിപാറയുടെ 25 ചരമവാർഷിക ദിനത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ
മണ്ഡലത്തിലെ എല്ലാ കോൺഗ്രസ് നേതാക്കന്മാരും പ്രവർത്തകരും ജനപ്രതിനിധികളും പങ്കെടുക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി.ജോയ് പൂവം നിൽക്കുന്നതിൽ, ബ്ലോക്ക് പ്രസിഡൻ്റ്
ജോറോയി പൊന്നാറ്റിൽ , ജെയിംസ് തോമസ് പ്ലാക്കിതൊട്ടിയിൽ, വിഷ്ണുചെമ്മുണ്ടവള്ളിൽ, ജോൺ തോമസ് പൊൻമാങ്കൽ എന്നിവർ പങ്കെടുത്തു.

17/06/2024

പാലാ രൂപതാ സ്ഥാപനങ്ങളിൽ -തൊഴിലവസരങ്ങൾ

പാലാ : കേന്ദ്ര , സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ പാലാ രൂപതയിൽ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വിവിധ സംരംഭങ്ങളിൽ തൊഴിലവസരം. മുണ്ടുപാലം സ്റ്റീൽ ഇൻഡ്യാ കാമ്പസിലാരംഭിക്കുന്ന അഗ്രോ ഇൻഡസ്ട്രീയൽ പാർക്കിലെ സാൻതോം ഫുഡ് പ്രൊസസിങ്ങ് യൂണിറ്റിലേക്ക് ഹോട്ടൽ മാനേജ്മെന്റ്, ഫുഡ് ടെക്നോളജി രംഗത്ത് വൈദഗ്‌ധ്യമുള്ളവർക്കും പാലായിൽ ആരംഭിക്കുന്ന കേരള ഗ്രോ ബ്രാന്റഡ് ഷോപ്പിലേക്കും പാലാ ടൗൺ, മുട്ടുചിറ, ചേർപ്പുങ്കൽ എന്നിവിടങ്ങളിലെ അഗ്രിമ മാർക്കറ്റുകളിലേക്ക് സെയിൽസ് കം മാനേജിങ്ങ് ആന്റ് അക്കൗണ്ടിങ്ങ് സ്റ്റാഫിനെയും ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർ തങ്ങളുടെ ബയോഡേറ്റയോടു കൂടിയ അപേക്ഷ dsss [email protected] എന്ന ഈ മെയിലിൽ അയച്ചാൽ മതിയാകും. അപേക്ഷ പരിഗണിക്കുന്ന അവസാന തീയതി ജൂൺ 29. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - 9447284884.

ജന്മനാട്ടില്‍ എത്തിയ  ഉടനെ നേരെ ഇടവക ദേവാലയത്തില്‍ പോയി പ്രാർത്ഥിച്ച്, നേർച്ചയിട്ട്, പിതാവിന്റെ കല്ലറയിൽ പുഷ്പചക്രം അർപ്...
16/06/2024

ജന്മനാട്ടില്‍ എത്തിയ ഉടനെ നേരെ ഇടവക ദേവാലയത്തില്‍ പോയി പ്രാർത്ഥിച്ച്, നേർച്ചയിട്ട്, പിതാവിന്റെ കല്ലറയിൽ പുഷ്പചക്രം അർപ്പിച്ച്, ഒപ്പീസ് പ്രാർത്ഥനകൾ നടത്തി കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍.

സ്ഥാനമേറ്റെടുത്ത് ഇന്നലെ ജന്മനാട്ടിലെത്തിയ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ എയർപോർട്ടിൽ നിന്നും നേരെ എത്തിയത് സ്വന്തം ഇടവക ദേവാലയമായ നമ്പ്യാകുളം സെന്റ്. തോമസ് മൗണ്ട് പള്ളിയിലേയ്ക്കായിരുന്നു. തൻ്റെ ഭാര്യയോടൊപ്പം പ്രാർത്ഥിച്ച്, നേർച്ചയിട്ട് അദ്ദേഹം പിതാവിന്റെ കല്ലറയിൽ പുഷ്പചക്രം അർപ്പിച്ച്, ഒപ്പീസ് പ്രാർത്ഥനകൾ നടത്തി. വികാരി ജനറൽ ഫാ: ജോസഫ് കന്യോടിക്കൽ ഒപ്പീസ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. വികാരി ജനറൽ ഫാ: ജോസഫ് മുത്തനാട്ട്, വികാരി ഫാ: ജോസഫ് വടക്കേൽ നെല്ലിക്കാട്ടിൽ, ഫാ റോയി മാത്യു വടക്കേൽ, എന്നിവർ കേന്ദ്ര മന്ത്രിക്ക് സ്വീകരണം നൽകുകയും, ഇടവക കൈക്കാരൻമാരായ ജിബി നെടിയകാലായിൽ, ജോസ് തോമസ് തറപ്പേൽ, ജോണി മുകളേൽ എന്നിവരും, മന്ത്രിയുടെ കുടുംബാംഗങ്ങളും കോട്ടയം ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാലും, ബിജെപി പ്രവർത്തകരും ശുശ്രുഷകളിൽ ഭാഗമാകുകയും പങ്കെടുക്കുകയും ചെയ്തു.

കട്ടച്ചിറ പള്ളിക്കവലയിൽ നിയന്ത്രണം വിട്ടകാർ ബൈക്കിലും, ഓട്ടോറിക്ഷയിലും തട്ടി വ്യാപാരസ്ഥാപനത്തിന് മുൻവശത്തേക്ക് ഇടിച്ചുകയ...
14/06/2024

കട്ടച്ചിറ പള്ളിക്കവലയിൽ നിയന്ത്രണം വിട്ടകാർ ബൈക്കിലും, ഓട്ടോറിക്ഷയിലും തട്ടി വ്യാപാരസ്ഥാപനത്തിന് മുൻവശത്തേക്ക് ഇടിച്ചുകയറി. ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാനപാതയിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 തോടെയാണ് അപകടമുണ്ടായത്.

ഏറ്റുമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന തൊടുപുഴ സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. നിയന്ത്രണം തെറ്റിയ കാർ പാതയോരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും, ബൈക്കിലും തട്ടിയശേഷം, ഇവിടെ ഉണ്ടായിരുന്ന മറ്റൊരു ഓട്ടോറിക്ഷയിൽ ചെന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ ഓട്ടോറിക്ഷ തെറിച്ച് റോഡിന്റെ ഒരു വശത്തേക്ക് മാറി. ഓട്ടോറിക്ഷയിൽ ഇടിച്ച കാർ നിയന്ത്രണം വിട്ട് ഇവിടെ പ്രവർത്തിക്കുന്ന കളിമൺപാത്ര വ്യവസായ സഹകരണ സംഘത്തിന് മുൻവശത്ത് പ്രദർശനത്തിനായി നിരത്തി വച്ചിരുന്ന മൺ ചട്ടികൾ തകർത്ത ശേഷം കെ എം ചിക്കൻ സെന്ററിന്റെ മുൻവശത്തെ കോൺക്രീറ്റ് സ്ലാബിൽ ഇടിച്ചാണ് നിന്നത്. അപകടം നടക്കുന്ന സമയത്ത് കെഎം ചിക്കൻ സെന്ററിന്റെ മുൻവശത്ത് അന്യസംസ്ഥാനക്കാരായ തൊഴിലാളികൾ ജോലി ചെയ്തു നിൽപ്പുണ്ടായിരുന്നു.കാർ സ്ലാബിൽ തട്ടി നിന്നില്ലായിരുന്നെങ്കിൽ തൊഴിലാളികളെ ഇടിച്ചു വീഴ്ത്തി വൻ അപകടം സംഭവിക്കുമായിരുന്നു. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. കൂടല്ലൂർ കവലയിലെ ഓട്ടോ സ്റ്റാൻഡിലെ ദിനിലിന്റ ഓട്ടോറിക്ഷയുടെ മുൻവശം കാർ ഇടിച്ചു തകർന്നു.ചെങ്ങളം കാഞ്ഞിരമറ്റം സ്വദേശിയായ സ്ത്രീയുടെ കൈയ്ക്ക് കാർ തട്ടി സാരമായി പരിക്കേറ്റു. കാർ ആദ്യം തട്ടിയ ഓട്ടോറിക്ഷയിയുടെ പുറകിൽ ഇരിക്കുകയായിരുന്നു ഇവർ.അപകടത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കളിമൺപാത്ര വ്യവസായ സഹകരണ സംഘത്തിലെ ചട്ടികൾ തകർന്നു 6000 രൂപയ്ക്ക് മുകളിൽ നഷ്ടമുണ്ടായതായി സാബു പറഞ്ഞു..

കോഴാ പുതിയാപറമ്പിൽ T.R. ഗോവിന്ദൻകുട്ടി നായർ (റിട്ട. HM സെന്റ് മേരീസ് LPBS കുറവിലങ്ങാട്) അന്തരിച്ചു. സംസ്കാരം 25.10 23 ബു...
24/10/2023

കോഴാ പുതിയാപറമ്പിൽ T.R. ഗോവിന്ദൻകുട്ടി നായർ (റിട്ട. HM സെന്റ് മേരീസ് LPBS കുറവിലങ്ങാട്) അന്തരിച്ചു. സംസ്കാരം 25.10 23 ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

കടപ്പൂര് നരിയാനിക്കൽ മോഹനൻ എൻ കെ (62) അന്തരിച്ചു. സംസ്കാരം 21-10-2023 ശനിയാഴ്ച 3 pm ന്  വീട്ടുവളപ്പിൽ.
21/10/2023

കടപ്പൂര് നരിയാനിക്കൽ മോഹനൻ എൻ കെ (62) അന്തരിച്ചു. സംസ്കാരം 21-10-2023 ശനിയാഴ്ച 3 pm ന് വീട്ടുവളപ്പിൽ.

അതിരമ്പുഴ കറുകച്ചേരിൽ മറിയക്കുട്ടി ജോസഫ് (84 )അന്തരിച്ചു. സംസ്കാരം 22 - 10 - 2023 ഞായർ  2 നു വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ...
20/10/2023

അതിരമ്പുഴ കറുകച്ചേരിൽ മറിയക്കുട്ടി ജോസഫ് (84 )അന്തരിച്ചു. സംസ്കാരം 22 - 10 - 2023 ഞായർ 2 നു വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അതിരമ്പുഴ സെന്റ് മേരിസ് ഫെറോന പള്ളിയിൽ

ഏറ്റുമാനൂർ കാണക്കാരിയിൽ കാറും ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്ക്.      ഇന്ന് വൈകുന്...
19/10/2023

ഏറ്റുമാനൂർ കാണക്കാരിയിൽ കാറും ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്ക്.

ഇന്ന് വൈകുന്നേരം ആറരയോടെ കാണക്കാരി കവലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ മാഞ്ഞൂർ കുഴിക്കാട്ടിൽ കെ.സി രാജീവ് (45), ഭാര്യ ധന്യ (42), മക്കളായ അതുൽ (14) അദ്വൈത 8 എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ നാട്ടുകാർ ചേർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ഇവിടെ ഭാഗീകമായി ഗതാഗതതടസ്സമുണ്ടായി. കുറവിലങ്ങാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം കോട്ടയം രമേശ്...
15/10/2023

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം കോട്ടയം രമേശ് നിർവഹിക്കുന്നു

കോട്ടയം വെമ്പള്ളി ഉഷായലത്തിൽ റിട്ട: എക്സൈസ് ഇൻസ്‌പെക്ടർ K. P ഗോപിനാഥൻ നായർ (86) അന്തരിച്ചു. സംസ്കാരം 16-10-2023 തിങ്കളാഴ...
15/10/2023

കോട്ടയം വെമ്പള്ളി ഉഷായലത്തിൽ റിട്ട: എക്സൈസ് ഇൻസ്‌പെക്ടർ K. P ഗോപിനാഥൻ നായർ (86) അന്തരിച്ചു. സംസ്കാരം 16-10-2023 തിങ്കളാഴ്ച 03:30- ന് വീട്ടുവളപ്പിൽ. പരേതൻ കൈപ്പുഴ കാക്കാടിൽ കുടുംബംഗമാണ്.

ഒരു നൂറ്റാണ്ട് പിന്നിട്ട പുന്നത്തുറ ഗവ. യു. പി. സ്കൂളിന് അത്യാധുനിക സൗകര്യങ്ങളോടെപുതിയ കെട്ടിടംഏറ്റുമാനൂർ : ഒരു നൂറ്റാണ്...
08/10/2023

ഒരു നൂറ്റാണ്ട് പിന്നിട്ട പുന്നത്തുറ ഗവ. യു. പി. സ്കൂളിന് അത്യാധുനിക സൗകര്യങ്ങളോടെ
പുതിയ കെട്ടിടം

ഏറ്റുമാനൂർ : ഒരു നൂറ്റാണ്ടിലേറെയായി അനേകായിരം കുരുന്നുകൾക്ക് അക്ഷരദീപം പകർന്ന ഗ്രാമീണ വിദ്യാലയമായ
പുന്നത്തുറ ഗവ. യു. പി. സ്കൂളിന്
അത്യാധുനിക സൗകര്യങ്ങളോടെ രണ്ടു നിലകളിലായി പുതിയ കെട്ടിടം നിർമിക്കുന്നു.
പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഒക്ടോബർ ഒൻപതിന് 12.30 -ന് മന്ത്രി വി. എൻ. വാസവൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ
അറിയിച്ചു.
നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ്ജ്
അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി.മുഖ്യപ്രഭാഷണം നടത്തും.
മുൻ എം .എൽ .എ . അഡ്വ. കെ. സുരേഷ് കുറുപ്പ് വിശിഷ്ടാതിഥിയായി പങ്കെടുക്കും.
ഹെഡ്മാസ്റ്റർ ബിജോ ജോസഫ് , പി.ടി.എ. പ്രസിഡന്റ് ജോസ്മി ജോസഫ് എസ്.എസ്.ജി.പ്രസിഡന്റ് എം. കെ. സുഗതൻ ,സെക്രട്ടറി ടി. വി. സുരേഷ് എന്നിവർ
പത്രസമ്മേളനത്തിൽ പങ്കെടുത്തു.

03/10/2023

കുടയംപടിയിൽ കെ.സി.ബിനുവിന്റ മരണം; കേരള റീട്ടെയിൽ ഫുട് വെയർ അസോസിയേഷൻ ഭാരവാഹികൾ നടത്തിയ പത്രസമ്മേളനം.

കുടയംപടിയിൽ കെ.സി.ബിനുവിന്റ മരണം; കേരള റീട്ടെയിൽ ഫുട് വെയർ (കെ. ആർ. എഫ്. എ. )അസോസിയേഷൻ ബുധനാഴ്ച ബാങ്കിനു മുന്നിൽ ധർണ്ണ നടത്തും

ഏറ്റുമാനൂർ : കേരള റീട്ടെയിൽ ഫുട് വെയർ (കെ. ആർ. എഫ്. എ. ) അസോസിയേഷന്റെ സജീവപ്രവർത്തകനായിരുന്ന, കുടയംപടിയിൽ സ്റ്റെപ്സ് ഫുട് വെയർ സ്ഥാപന ഉടമയുമായ
കെ.സി.ബിനു (50) വിനെ ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ട കോട്ടയം കർണാടക ബാങ്കിന്റെ നടപടിയിൽ പ്രതിഷേധിച്ച് കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ
04-10-2023 ബുധനാഴ്ച രാവിലെ 10.30 ന് നാഗമ്പടം ബസ് സ്റ്റാൻഡിന് സമീപമുള്ള കർണാടക ബാങ്കിന് മുന്നിൽ ധർണ്ണാ സമരം നടത്തുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും കോട്ടയം ജില്ലാ പ്രസിഡണ്ടുമായ എം. കെ. തോമസ്കുട്ടി സമരം ഉദ്ഘാടനം ചെയ്യും.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ മലപ്പുറം അധ്യക്ഷത വഹിക്കും.

ചെറുകിട ഫുട് വെയർ വ്യാപാരിയായ ബിനു. കോട്ടയം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ഉള്ള കർണാടക ബാങ്കിൽ നിന്നും ലോൺ എടുക്കുകയും, കഴിഞ്ഞ രണ്ട് മാസം അടവിൽ വീഴ്ച വന്നതു കാരണം ബാങ്കിന്റെ മാനേജരും ജീവനക്കാരും കടയിലും വീട്ടിലും വന്നു മാനസികമായി ഭീഷണിപ്പെടുത്തുകയും കടയിലെ കളക്ഷൻ എടുത്തുകൊണ്ടു പോവുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവുകയും ഇത് മാനസികമായി അദ്ദേഹത്തെ തളർത്തി അതിന്റെ ഫലമായി അദ്ദേഹം ആത്മഹത്യ ചെയ്യുകയുമാണ് ഉണ്ടായത്.

ബാങ്ക് മാനേജർ അടക്കമുള്ള ബാങ്ക് ജീവനക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും,
ഡിഗ്രിക്കും, പത്താം ക്ലാസിലും പഠിക്കുന്ന രണ്ട് പെൺകുട്ടികളെയും ഭാര്യയെയും അനാഥരാക്കിയ ബാങ്ക്
അധികാരികൾ അവരുടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും, ഈ ആവശ്യങ്ങൾക്ക് അനുകൂലമായതീരുമാനങ്ങൾ ബാങ്ക് അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെങ്കിൽ കേരളത്തിൽ പ്രവർത്തിക്കുന്ന കർണാടകബാങ്കിൻറെ മുഴുവൻ ശാഖകൾക്ക് മുമ്പിലും ശക്തമായ സമരപരിപാടികൾ നടത്തുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാന ട്രഷറർ ബിജു ഐശ്വര്യ, സംസ്ഥാന കമ്മറ്റി അംഗം ശ്രീകുമാർ ആർപ്പുക്കര, ഹമീദ് കൈതകുളം, സംസ്ഥാന കൗൺസിൽ അംഗങ്ങളായ രാജേഷ് ജോർജ് , ഉണ്ണി സംഗീത, തോമസ്കുട്ടിപുതുപ്പള്ളി, രാജേഷ്പുന്നൻ , സുമേഷ് ഗാലക്സി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

02/10/2023

ശക്തമായ മഴയെത്തുടർന്ന് വെള്ളപ്പൊക്കം നേരിടുന്നതിനാൽ കോട്ടയം താലൂക്കിലെ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ചൊവ്വാഴ്ച (2023 ഒക്ടോബർ 3) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഒക്ടോബർ മൂന്നിന് അവധിയായിരിക്കും.

30/09/2023

ഐടിഐയിൽ എംബ്ലോയബിലിറ്റി സ്കിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ നിയമനം

ഏറ്റുമാനൂർ : ഏറ്റുമാനൂർ ഐടിഐയിൽ എംബ്ലോയബിലിറ്റി സ്കിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴുവിലേയ്ക്കായി ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം.കമ്പ്യൂട്ടർ പരിജ്ഞാനത്തോടൊപ്പം എം ബി എ / ബി ബി എ / ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തി പരിചയത്തോടൊപ്പം എംബ്ലോയബിലിറ്റി സ്കിൽ വിഷയത്തിലുള്ള ഷോർട്ട് ടേം ടി ഒ ടി കോഴ്സും ആണ് യോഗ്യത.നിശ്ചിത യോഗ്യതയുള്ളവർ 15/10/23 ന് രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. ഫോൺ : 0481-2535562.

വൃത്തി 2023 ,മെഡിക്കല്‍ കോളജ് മേഖലയിലെ ശുചീകരണം  ഒക്ടോബര്‍ ഒന്നിന് ഏറ്റുമാനൂര്‍ : സമ്പൂര്‍ണ്ണ മാലിന്യമുക്ത നിയോജകമണ്ഡലമാ...
29/09/2023

വൃത്തി 2023 ,മെഡിക്കല്‍ കോളജ് മേഖലയിലെ ശുചീകരണം
ഒക്ടോബര്‍ ഒന്നിന്

ഏറ്റുമാനൂര്‍ : സമ്പൂര്‍ണ്ണ മാലിന്യമുക്ത നിയോജക
മണ്ഡലമായി ഏറ്റുമാനൂ്രിനെ പ്രഖ്യാപിക്കാനുള്ള പദ്ധതിയായ വൃത്തി- 2023 ന്റെ ഭാഗമായി
മെഡിക്കല്‍ കോളജ് ആശുപത്രിയും പരിസര പ്രദേശങ്ങളുടെയും ശുചീകരണം ഒക്ടോബര്‍ ഒന്നിന് നടക്കും.ഉദ്ഘാടനം രാവിലെ ഒന്‍പതിന് മന്ത്രി വി. എന്‍. വാസവന നിര്‍വ്വഹിക്കും.

ജനകീയപങ്കാളിത്തതോടെ കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണമാലിന്യമുക്ത നിയോജകമണ്ഡലം എന്ന പദവിയിലേക്ക് എത്തിക്കാനുള്ള നടപടികളാണ് മണ്ഡലത്തില്‍ നടന്നുവരുന്നതെന്ന്
മന്ത്രിയുടെ ഓഫീസിൽ നടന്ന
പത്ര സമ്മേളനത്തിൽ
അദേഹം പറഞ്ഞു.

മെഡിക്കല്‍ കോളജിലെയും കുട്ടികളുടെ ആശുപത്രികളിലെയും ഡോക്ടര്‍മാര്‍, നഴ്സുമാര്‍ മറ്റ് ജീവനക്കാര്‍, വിദ്യാര്‍സ്ഥികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തുക. . ഇതിന്റെ ആലോചനാ യോഗം കഴിഞ്ഞ ദിവസം ഓണ്‍ലൈനായി നടന്നിരുന്നു.
എല്ലാവരും പങ്കാളികളാവണം-വി എന്‍ വാസവന്‍

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' എന്ന സന്ദേശം ഉള്‍ക്കൊണ്ടും ഇവ എല്ലാവരിലുമെത്തിച്ചും വൃത്തി കാമ്പയിന്‍ മുന്നോട്ടു കൊണ്ടുപോകണമെന്ന്മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.
മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തില്‍ ആ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അഭിമാനകരമായ ഇടപെടലാണന്നും മന്ത്രി പറഞ്ഞു.
വൃത്തി കോർഡിനേറ്റർ എ.കെ.ആലിച്ചനും പങ്കെടുത്തു.

ജില്ലാതൊഴില്‍മേള  സ്‌പെക്ട്രം2023-24 ഒക്ടോബര്‍ മൂന്നിന് ഏറ്റുമാനൂര്‍ ഗവ.ഇന്റര്‍നാഷണല്‍ ഐ. ടി. ഐ .യില്‍ഏറ്റുമാനൂര്‍: ജില...
29/09/2023

ജില്ലാതൊഴില്‍മേള സ്‌പെക്ട്രം
2023-24 ഒക്ടോബര്‍ മൂന്നിന് ഏറ്റുമാനൂര്‍ ഗവ.ഇന്റര്‍നാഷണല്‍ ഐ. ടി. ഐ .യില്‍

ഏറ്റുമാനൂര്‍: ജില്ലയിലെ ഗവണ്‍മെന്റ്, പ്രൈവറ്റ് ഐ. ടി. ഐ കളുടെ നേതൃത്വത്തില്‍
ജില്ലാതൊഴില്‍മേള സ്‌പെക്ട്രം2023-24 ഒക്ടോബര്‍ മൂന്നിന്ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഇന്റര്‍നാഷണല്‍ ഐ. ടി. ഐ .യില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.കേരള സര്‍ക്കാരിന്റെ പദ്ധതിയായ കേരള നോളജ് എക്കണോമി മിഷനുവേണ്ടി ആഗോളതലത്തില്‍ തൊഴിലവസരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന സംവിധാനമായ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റവുമായി ചേര്‍ന്ന് നിന്ന് ഐ.ടി.ഐ .പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ച എല്ലാവര്‍ക്കും മെച്ചപ്പെട്ട തൊഴില്‍ സാധ്യതകള്‍ ഉറപ്പാക്കുന്നതിന് വേണ്ടി എല്ലാ വര്‍ഷവും
ജില്ലകള്‍തോറും തൊഴില്‍മേളകള്‍ നടത്തിവരുകയാണ്.
മേളയുടെ നടത്തിപ്പിനായി കോട്ടയം മേഖല ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയിനിങ് എം. എഫ്.സാംരാജ് (രക്ഷാധികാരി )
ഏറ്റുമാനൂര്‍ ഐ ടി ഐ പ്രിന്‍സിപ്പല്‍ .കെ.സന്തോഷ് കുമാര്‍(കണ്‍വീനര്‍)എന്നിവുടെ നേതൃത്വത്തില്‍
കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
മേളയുടെ ഉദ്ഘാടനം രാവിലെ 10 ന് ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ആര്യ രാജന്‍ നിര്‍വഹിക്കും.
കേരളത്തിനകത്തും പുറത്തുമുള്ള 60 ഓളം തൊഴില്‍ ദാദാക്കളും രണ്ടായിരത്തിലധികം തൊഴില്‍ അന്വേഷകരും മേളയില്‍ പങ്കെടുക്കുന്നുണ്ട്.
ജില്ലയിലേയും സമീപ ജില്ലകളിലേയുമുള്ള ഐ.ടി.ഐ. പരിശീലനം വിജയകരമായി പൂര്‍ത്തിച്ച മുഴുവന്‍ ട്രെയിനികള്‍ക്കും മേളയില്‍ പങ്കെടുക്കാം.

പത്രസമ്മേളനത്തില്‍ ഏറ്റുമാനൂര്‍ ഐ ടി ഐ പ്രിന്‍സിപ്പല്‍ കെ.സന്തോഷ് കുമാര്‍,വൈസ് പ്രിന്‍സിപ്പല്‍ സിനി എം മാത്യൂസ്, പള്ളിക്കത്തോട് ഐ .ടി .ഐ. വൈസ് പ്രിന്‍സിപ്പല്‍ജോണ്‍സണ്‍ മാത്യു, പ്രൈവറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹി എന്‍. എന്‍. തങ്കപ്പന്‍, പി.എസ്.വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വൈ.എം.സി.എ. വാര്‍ഷികവും കുടുംബസംഗമവും നടന്നുഏറ്റുമാനൂര്‍ വൈ.എം.സി.എ.10-ാമത് വാര്‍ഷികവും കുടുംബസംഗമവും എസ്.എം.വൈ.എം.ഗ്ലോബ...
25/09/2023

വൈ.എം.സി.എ. വാര്‍ഷികവും കുടുംബസംഗമവും നടന്നു

ഏറ്റുമാനൂര്‍ വൈ.എം.സി.എ.10-ാമത് വാര്‍ഷികവും കുടുംബസംഗമവും എസ്.എം.വൈ.എം.ഗ്ലോബല്‍ഡയറക്ടറും ക്രിസ്തുരാജ് പള്ളി സഹവികാരിയുമായ റവ.ഫാ.ജേക്കബ്ബ് ചക്കാത്ര ഉദ്ഘാടനം ചെയ്യുന്നു

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ വൈ.എം.സി.എ.10-ാമത് വാര്‍ഷികവും കുടുംബസംഗമവും
റോട്ടറി ക്ലബ്ബ് ഹാളില്‍ എസ്.എം.വൈ.എം.ഗ്ലോബല്‍ഡയറക്ടറും ക്രിസ്തുരാജ് പള്ളി സഹവികാരിയുമായ റവ.ഫാ.ജേക്കബ്ബ് ചക്കാത്ര ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സജിജെയിംസ് അധ്യക്ഷതവഹിച്ചുവൈ.എം.സി.എ.സബ്ബ് റീജണല്‍ ചെയര്‍മാന്‍
ജോമി കുര്യക്കോസ്,കണ്‍വീനര്‍ ജോബി ജെയ്ക്ക് ജോര്‍ജ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.
ഉന്നതവിജയം കരസ്ഥമാക്കിയവരെ
നഗരസഭാ ചെയര്‍പേഴ്സണ്‍ ലൗലിജോര്‍ജ് ആദരിച്ചു. സെക്രട്ടറിസജിമാത്യു വല്ലാത്തറ,
ബിജു കുമ്പിക്കന്‍,സിബിചിറയില്‍,അനില്‍ നെല്‍സ് സഖറിയാ ,എ.ജെ.തോമസ്‌കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

കടപ്പൂര് കരിമ്പുംകാലാ യമുനാഭവനത്തിൽ ജി.എൻ കൃഷ്ണമൂർത്തിയുടെ ഭാര്യ രാധാദേവി(72) അന്തരിച്ചു. സംസ്‌കാരം ഇന്ന് (25-09-2023) 5...
25/09/2023

കടപ്പൂര് കരിമ്പുംകാലാ യമുനാഭവനത്തിൽ ജി.എൻ കൃഷ്ണമൂർത്തിയുടെ ഭാര്യ രാധാദേവി(72) അന്തരിച്ചു. സംസ്‌കാരം ഇന്ന് (25-09-2023) 5 മണിക്ക് വീട്ടുവളപ്പിൽ.

ഏറ്റുമാനൂര്‍ വൈ.എം.സി.എ.10-ാമത് വാര്‍ഷികവും കുടുംബസംഗമവും സെപ്റ്റംബർ 24- ഞായറാഴ്ച ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ വൈ.എം.സി.എ....
23/09/2023

ഏറ്റുമാനൂര്‍ വൈ.എം.സി.എ.10-ാമത് വാര്‍ഷികവും കുടുംബസംഗമവും സെപ്റ്റംബർ 24- ഞായറാഴ്ച

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ വൈ.എം.സി.എ.10-ാമത് വാര്‍ഷികവും കുടുംബസംഗമവും സെപ്റ്റംബർ
24- ഞായറാഴ്ച നടക്കുമെന്ന്ഭാരവാഹികള്‍ പത്രമ്മേളനത്തില്‍ അറിയിച്ചു.വൈകുന്നേരം ആറ്മണിയ്ക്ക് റോട്ടറി ക്ലബ്ബ് ഹാളില്‍ എസ്.എം.വൈ.എം.ഗ്ലോബല്‍ഡയറക്ടറും ക്രിസ്തുരാജ് പള്ളി സഹവികാരിയുമായ റവ.ഫാ.ജേക്കബ്ബ് ചക്കാത്ര ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സജിജെയിംസ് അധ്യക്ഷതവഹിക്കും.വൈ.എം.സി.എ.സബ്ബ് റീജണല്‍ ചെയര്‍മാന്‍
ജോമി കുര്യക്കോസ്,കണ്‍വീനര്‍ ജോബി ജെയ്ക്ക് ജോര്‍ജ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. ഉന്നതവിജയം കരസ്ഥമാക്കിയവരെ
നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലിജോര്‍ജ് ആദിക്കും. സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ബിജുകുമ്പിക്കന്‍,കൗണ്‍സിലര്‍ സിബിചിറയില്‍, അനില്‍നെല്‍സ് സഖറിയാ എന്നിവര്‍ പ്രസംഗിക്കും.
കഴിഞ്ഞ 10-വര്‍ഷമായി സാമൂഹ്യസേവനരംഗത്ത് സജീവമായി പ്രവര്‍ത്തനം നടത്തുന്ന സംഘടനയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതികള്‍ വാര്‍ഷികയോഗത്തില്‍ തീരുമാനിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സെക്രട്ടറിസജിമാത്യു വല്ലാത്തറ,സജിജെയിംസ് ,എ.ജെ.തോമസ്‌കുട്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Address

Kadappoor
Ettumanoor
686587

Alerts

Be the first to know and let us send you an email when JJ Vision Channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to JJ Vision Channel:

Videos

Share

Category


Other Ettumanoor media companies

Show All

You may also like