Poonjar News

Poonjar News പൂഞ്ഞാറിന്റെ ശബ്ദം ഇനി പൂഞ്ഞാർ ന്യൂസിലൂടെ

മോഷണ കേസിൽ രണ്ടുപേർ അറസ്റ്റിൽ.  ഈരാറ്റുപേട്ട : വാഹനത്തിന്റെ ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ടു പേരെ  പോലീസ് അറസ്റ്റ് ചെയ്തു. ...
30/10/2024

മോഷണ കേസിൽ രണ്ടുപേർ അറസ്റ്റിൽ.

ഈരാറ്റുപേട്ട : വാഹനത്തിന്റെ ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തുറ ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ ഫൈസൽ ഷെരീഫ് (40), ഈരാറ്റുപേട്ട അരുവിത്തുറ ചെറപ്പാറ കോളനിയിൽ തൈപ്പറമ്പിൽ വീട്ടിൽ മാഹിൻ ലത്തീഫ് (37) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം ഈരാറ്റുപേട്ട മാർക്കറ്റ് ഭാഗത്തുള്ള വീടിന്റെ മുൻവശം പാർക്ക് ചെയ്തിരുന്ന Super Aceവണ്ടിയുടെ 7,500 രൂപ വില വരുന്ന ബാറ്ററി മോഷ്ടിച്ചു കടന്നുകളയാൻ ശ്രമിക്കുന്നതിനിടയിൽ ആളുകൾ വിവരം അറിയിച്ചതിനെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തുകയും ഫൈസൽ ഷെരീഫിനെ ഇവിടെനിന്ന് പിടികൂടുകയും, രക്ഷപെട്ട മാഹിൻ ലത്തീഫിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ക്രോസ് വേ പാലത്തിനു സമീപത്തു നിന്ന് പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ തോമസ് കെ.ജെ, എസ്.ഐ മാരായ ദീപു ടി.ആർ, സജി കെ.പി, പ്രകാശ് ജോർജ്, ആന്റണി മാത്യു,ഷാജി കുമാർ,സി.പി.ഓ മാരായ ഷാജി ചാക്കോ, സുനീഷ് എം.കെ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫൈസൽ ഷെരീഫിനും, മാഹിനും ഈരാറ്റുപേട്ട സ്റ്റേഷനിൽ മോഷണ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

അരുവിത്തുറ സെൻറ് ജോർജ് കോളേജ് യൂണിയൻ ഉദ്ഘാടനം.ഈരാറ്റുപേട്ട :അരുവിത്തുറ സെൻറ് ജോർജസ് കോളേജിന്റെ 2024 -25 അധ്യായന വർഷത്തെ ...
30/10/2024

അരുവിത്തുറ സെൻറ് ജോർജ് കോളേജ് യൂണിയൻ ഉദ്ഘാടനം.

ഈരാറ്റുപേട്ട :അരുവിത്തുറ സെൻറ് ജോർജസ് കോളേജിന്റെ 2024 -25 അധ്യായന വർഷത്തെ യൂണിയൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ക്യാമ്പസിൽ നടന്നു . പ്രശസ്ത യുവ സംഗീതജ്ഞൻ ഹന്നാൻ ഷാ യൂണിയൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ പ്രൊഫസർ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, യൂണിയൻ സ്റ്റാഫ് കോഡിനേറ്റർ ഡോ.ജോബി ജോസഫ്,കോളേജ് യൂണിയൻ ചെയർമാൻ ജിത്തു വിനു, യൂണിയൻ വൈസ് ചെയർപേഴ്സൺ സോനാമോൾ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ ഉദ്ഘാടനത്തിൻ്റെ ഭാഗമായി പ്രത്യേക സംഗീത പരിപാടിയും സംഘടിപ്പിച്ചിരുന്നു.

ഈരാറ്റുപേട്ട നഗരസഭ നടപ്പാക്കിയ ട്രാഫിക്  പരിഷ്കാരങ്ങളിൽ ഉള്ള അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽഡിഎഫ് ഈരാറ്റ...
30/10/2024

ഈരാറ്റുപേട്ട നഗരസഭ നടപ്പാക്കിയ ട്രാഫിക് പരിഷ്കാരങ്ങളിൽ ഉള്ള അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽഡിഎഫ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്സനെ സന്ദർശിച്ച ആവശ്യങ്ങൾ അടങ്ങിയ നിവേദനം നൽകി

ഈരാറ്റുപേട്ട പുളിക്കൻസ്മാളിനു മുന്നിൽ ബസ്റ്റോപ്പിൽ എല്ലാ ബസ്സുകളും നിർത്തി ആളെ ഇറക്കുന്നതിനും നിലവിൽ അവിടെ നിൽക്കുന്ന ആളുകളെ മാത്രം കയറ്റി പെട്ടെന്ന് തന്നെ ബസ് പോകുന്നതിനുള്ള ക്രമീകരണം നടപ്പാക്കുക

കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾക്ക് അരുവിത്തുറപ്പള്ളിയുടെ മുൻപിൽ ബസ്റ്റോപ്പ് ഉണ്ട് കൂടാതെ സെൻട്രൽ ജംഗ്ഷനിൽ പുളിക്കൻസ്സ്മാളിന് മുന്നിലെ സ്റ്റോപ്പ് ഉണ്ട് ഇതിനിടയ്ക്ക് കാഞ്ഞിരപ്പള്ളി ബസ് സ്റ്റോപ്പിന് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന തരത്തിൽ ഉള്ള സിറ്റി സെന്ററിന് മുന്നിലെ പുതിയ ബസ്റ്റോപ്പ് ഒഴിവാക്കുക
ഈരാറ്റുപേട്ട കെഎസ്ആർടിസി സ്റ്റാൻഡ് മുതൽ വടക്കേക്കര പാലം വരെയും സെൻട്രൽ ജംഗ്ഷൻ മുതൽ പ്രൈവറ്റ് ബസ്റ്റാൻഡ് വരെയും ഇരുവശങ്ങളിലേയും ഓട്ടോറിക്ഷ സ്റ്റാൻഡുകൾ ഒഴികെയുള്ള വാഹന പാർക്കിംഗ് ഒഴിവാക്കുക

പെരിന്നിലംബിൽഡിങ്ങിനു മുന്നിൽ ട്രാഫിക് ഗതാഗതക്കുരുക്കുണ്ടാക്കുന്ന അനധികൃത ബസ്റ്റോപ്പ് ഒഴിവാക്കുക

തെക്കേക്കര
കോസ് വെയിൽ
അഹമ്മദ് കുരിക്കൽ നഗർ മുതൽ കോസ് വേ പാലം വരെയുള്ള ഭാഗങ്ങളിൽ ഇരുവശവും പാർക്കിംഗ് ഒഴിവാക്കുക

സെൻറ് ജോർജ് കോളേജ് റോഡിൽ
അരുവിത്തറ ജംഗ്ഷൻ മുതൽ പോസ്റ്റ് ഓഫീസ് വരെ ഇരു വശങ്ങളിലുമുള്ള വാഹന പാർക്കിംഗ് ഒഴിവാക്കുക പോസ്റ്റോ ഓഫീസിനു ശേഷം ഒരു സൈഡിൽ വാഹന പാർക്കിംഗ് നടപ്പാക്കുക

ഈരാറ്റുപേട്ടയിൽ നിലവിലുള്ള 19 ഓട്ടോറിക്ഷ സ്റ്റാൻഡുകളും അംഗീകൃത രേഖകളിൽ ആക്കുക കൂടുതലുള്ള ഓട്ടോറിക്ഷകൾക്ക് ഉൾക്കൊള്ളുന്നതിനുള്ള അധിക സ്റ്റാൻഡുകൾ അനുവദിക്കുക
ഓട്ടോറിക്ഷകൾക്ക് കളം നമ്പറും പെർമിറ്റും ഐഡി കാർഡ് നൽകുക
മീനച്ചിലാറിന്റെ
ഇരുവശവും ഉള്ള മാലിന്യങ്ങൾ നീക്കം ചെയ്യുക

ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്റ്റാൻഡിൽ യാത്രക്കാർ മൂക്ക് പൊത്തി പിടിച്ചു കൊണ്ടാണ് യാത്ര ചെയ്യുന്നത് പരിസരത്തുള്ള മലമൂത്ര വിസർജനം കർശനമായി നിരോധിക്കുക കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനം മുഴുവൻ സമയവും ഉണ്ടെന്ന് ഉറപ്പുവരുത്തുക പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നുള്ള കക്കൂസ് മാലിന്യം പേറുന്ന മിനിച്ചിൽ ആറിന്റെ തീരത്തുള്ള സെപ്റ്റിക് ടാങ്ക് അവിടുന്ന് നീക്കം ചെയ്യുക
സൗകര്യമായ പ്രദമായ സ്ഥലത്ത് ഈരാറ്റുപേട്ടയിൽ
പേ ആൻഡ് പാർക്ക് ആരംഭിക്കുക

നഗരസഭ നടപ്പാക്കിയ മറ്റു ട്രാഫിക് പരിഷ്കാരങ്ങൾക്ക് എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ പൂർണ്ണ പിന്തുണയുണ്ട് നിലവിൽ ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ എല്ലാ പ്രൈവറ്റ് ബസ്സുകളും നിർത്തി ആളെ കയറ്റി ഇറക്കുന്നുണ്ട് എന്നാൽ ആദ്യം നിർദേശം നൽകിയ കെഎസ്ആർടിസി ആളുകളെ കേറ്റാതെ പോകുന്നത് ഈ ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായാണ് അതുകൊണ്ട് പൂഞ്ഞാർ പാതാമ്പുഴ അടിവാരം മേലെടുക്കം തലനാട് കട്ടപ്പന അടുക്കം തുടങ്ങിയ മലയോര മേഖലകളിലെ ആശ്രയിക്കുന്നത് കെഎസ്ആർടിസി ബസ്സുകളാണ് അവയ്ക്ക് സെൻട്രൽ ജംഗ്ഷനിൽ
നിലവിൽ ബസ്സുകൾ കാത്ത്നിൽക്കുന്ന ആളുകളെ കയറ്റുന്നതിനുള്ള സംവിധാനം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് എൽഡിഎഫ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നഗരസഭാ ചെയർപേഴ്സണെ
കണ്ട് ഭരണസമിതിയെ ബോധിപ്പിച്ചത്

എൽഡിഎഫിന്റെ ന്യായമായ ആവശ്യങ്ങൾ നിവേദനമായി നൽകുന്ന തിന് എൽഡിഎഫ് കൺവീനർ സഖാവ് നൗഫൽ ഖാൻ, സിപിഐഎം പ്രതിനിധി KN ഹുസൈൻ, കേരള കോൺഗ്രസ് എം പ്രതിനിധി സോജൻ ആലക്കുളം, ജനതാദൾ പ്രതിനിധി അക്ബർ നൗഷാദ്, ഐ എൻ എൽ പ്രതിനിധി കബീർ കീഴേടം
നാഷണൽ ലീഗ് പ്രതിനിധി നവാസ് തുടങ്ങിയവർ പങ്കെടുത്തു

പൂഞ്ഞാർ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളെ കൂടി ബാധിക്കുന്ന പരിഷ്കരണത്തിൽ വേണ്ട അപാകതകൾ പരിഹരിക്കാനുള്ള നടപടി കൂടി ഉണ്ടാകണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു

സംസ്ഥാന സ്കൂൾ കായിക മേളയിലേക്ക് -റിലേ മൽസരത്തിൽ യോഗ്യത നേടിയ ഈരാറ്റുപേട്ട സബ് ജില്ലാ ടീമിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിന്റ...
24/10/2024

സംസ്ഥാന സ്കൂൾ കായിക മേളയിലേക്ക് -റിലേ മൽസരത്തിൽ യോഗ്യത നേടിയ ഈരാറ്റുപേട്ട സബ് ജില്ലാ ടീമിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിന്റെ അരുന്ധതി ആർ -

മർമല അരുവിക്ക് 35 ലക്ഷം അനുവദിച്ചു.മാർമല അരുവി വികസനം പ്രത്യേകിച്ചും പൂഞ്ഞാർ ഡിവിഷനിലെ വിനോദസഞ്ചാരമേഖലയിൽ ഏറ്റവും അധികം ...
24/10/2024

മർമല അരുവിക്ക് 35 ലക്ഷം അനുവദിച്ചു.
മാർമല അരുവി വികസനം പ്രത്യേകിച്ചും പൂഞ്ഞാർ ഡിവിഷനിലെ വിനോദസഞ്ചാരമേഖലയിൽ ഏറ്റവും അധികം ആളുകൾ വരുന്ന ഒരു പ്രദേശമാണ് മാർമല അരുവി. അങ്ങോട്ടേക്കുള്ള പാത വളരെയേറെ ദുർഘടം പിടിച്ചതാണ്. മാത്രവുമല്ല സുരക്ഷാ കാര്യങ്ങൾ കൊണ്ട് തന്നെ അരുവിയിലെ യഥാർത്ഥ സൗന്ദര്യം ആസ്വദിക്കാൻ വരുന്ന വിനോദ സഞ്ചാരികൾക്ക് കഴിയാതെ പോകുന്നു. അതുകൊണ്ട് തന്നെ അരുവിയുടെ സൗന്ദര്യം ആസ്വദിക്കാൻ സുരക്ഷിതമായി അവിടേക്ക് എത്താനും വേണ്ട ക്രമീകരണങ്ങൾക്കായി അഡ്വ.ഷോൺ ജോർജ് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ അനുവദിച്ചു. അങ്ങോട്ടേക്കുള്ള പാതയുടെ നവീകരണവും അതുപോലെ തന്നെ അരുവിയുടെ അടുത്ത് അരുവിയുടെ മുകളിലായി ബാൽക്കണിയിൽ നിന്ന് 100 കണക്കിന് ആളുകൾക്ക് അരുവിയുടെ സൗന്ദര്യം ആസ്വദിക്കാൻ തക്ക രീതിയിൽ ഒരു എലിവേറ്റഡ് ഗാലറി ആണ് വിഭാവനം ചെയ്യുന്നത്. A.X.E ഷിജു,തീക്കോയി പഞ്ചായത്ത് AE യും സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി.

"സാമ്പത്തിക സാക്ഷരത'                       അരുവിത്തുറ കോളേജ് "അർത്ഥ നിർമ്മിതി'യുമായി ധാരണാപത്രം ഒപ്പുവച്ചു.  അരുവിത്തുറ ...
20/10/2024

"സാമ്പത്തിക സാക്ഷരത' അരുവിത്തുറ കോളേജ് "അർത്ഥ നിർമ്മിതി'യുമായി ധാരണാപത്രം ഒപ്പുവച്ചു.

അരുവിത്തുറ :സെൻറ് ജോർജ് കോളേജ് അരുവിത്തുറ മുംബൈ ആസ്ഥാനമായ് പ്രവർത്തിക്കുന്ന "അർത്ഥ നിർമ്മിതി' ഫൗണ്ടേഷനുമായ് ചേർന്ന് വിദ്യാർത്ഥികളെ സാമ്പത്തിക സാക്ഷരത പരിശീലിപ്പിക്കുന്നതിനായി സൗജന്യപദ്ധതിയുടെ ധാരണാപത്രത്തിലൊപ്പുവച്ചു. കോളേജിൽ വച്ചുനടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, അർത്ഥനിർമ്മിതി ഫൗണ്ടേഷന്റെ ദക്ഷിണമേഖലാ മേധാവി ശ്രീ. ജോഷി ജോണിന്, ധാരണാപത്രം കൈമാറി. പ്രസ്തുത ചടങ്ങിൽ, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കൊമേഴ്സ് വിഭാഗം മേധാവി .അനീഷ് പി.സി, പ്ലേസ്മെൻറ് ഓഫീസർ ബിനോയ് സി ജോർജ് അർത്ഥനിർമ്മിതിയുടെ പാലാ റീജിയണൽ മേധാവി ഡെന്നി അലക്സ്, അലക്സ് കുര്യൻ, ടോണി ജോർജ് ,
തുടങ്ങിയവർ പങ്കെടുത്തു.

അരുവിത്തുറ കോളജിൽ അന്താരാഷ്ട്ര ഭക്ഷ്യദിനാചരണം. അരുവിത്തുറ : അരുവിത്തുറ സെൻ്റ് ജോർജസ് കോളജിൽ ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റി...
20/10/2024

അരുവിത്തുറ കോളജിൽ അന്താരാഷ്ട്ര ഭക്ഷ്യദിനാചരണം.

അരുവിത്തുറ : അരുവിത്തുറ സെൻ്റ് ജോർജസ് കോളജിൽ ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ അഭിമുഖ്യത്തിൽ "അന്താരാഷ്ട്ര ഭക്ഷ്യദിനാചരണം" സംഘടിപ്പിച്ചു. പാറയിൽ ഫുഡ് പ്രൊഡക്ട്സ് കോർപ്പറേറ്റ് ജനറൽ മാനേജരും കോളേജിലെ പൂർവ്വ വിദ്യാർത്ഥിയുമായ കുര്യാച്ചൻ വി പി ഉദ്ഘാടനം ചെയ്ത യോഗത്തിൽ, കോളജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ചു, കോളജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ടു, ഡിപ്പാർട്ട്മെൻ്റ് മേധാവി മിനി മൈക്കിൾ, ഫുഡ് സയൻസ് അസോസിയേഷൻ പ്രസിഡൻ്റ് അമരീഷ് സോമൻ എന്നിവർ സംസാരിച്ചു. ഭക്ഷ്യദിനത്തോട് അനുബന്ധിച്ച് ഒരാഴ്ച നീണ്ടു നിന്ന വിവിധ പരിപാടികളാണ് കോളജിൽ സംഘടിപ്പിച്ചത്. ക്വിസ്, ചിത്രരചന, ചെറുകഥ മത്സരങ്ങൾ കുട്ടികൾക്കായി നടത്തി. കൂടാതെ പാലാ മരിയസദനത്തിലേക്ക് കോളേജിലെ മുഴുവൻ വിദ്യർത്ഥികളിൽനിന്നായി ഭക്ഷ്യവസ്തുക്കൾ സംഭാവനയായി ശേഖരിച്ച് ഭക്ഷ്യദിനത്തോടനുബന്ധിച്ചു നൽകുന്നുമുണ്ട്.

പൂഞ്ഞാർ ജി വി രാജ കുടുംബരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച ലാബ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ ഹെൽത...
20/10/2024

പൂഞ്ഞാർ ജി വി രാജ കുടുംബരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച ലാബ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഹോസ്പിറ്റൽ ഹെൽത്ത്‌ ഗ്രാൻഡ് 6ലക്ഷം രൂപ ചിലവഴിച്ചാണ് ലാബിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ അധ്യക്ഷനായി , ജില്ലാ പഞ്ചായത്ത്‌ അംഗം. പി ആർ അനുപമ,
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹനൻ നായർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തോമസ് ജോസ് കാര്യപുരയിടം, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു അശോകൻ, രഞ്ജിത് മാളിയേക്കൽ, ബിന്ദു അജി,വിഷ്ണു രാജ്, ഉഷ കുമാരി,ഷാന്റി തോമസ്, സുശീല മോഹൻ, ലിസമ്മ സണ്ണി, മെഡിക്കൽ ഓഫീസർ സോനു ചന്ദ്രൻ, സിപിഎം ലോക്കൽ സെക്രട്ടറി മധുകുമാർ,ജോഷി മൂഴിയങ്കൽ, വി വി ജോസ് എന്നിവർ സംസാരിച്ചു.

പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പുംഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടത്തി.പൂഞ്ഞാർ: മൂന്നുമാസ...
20/10/2024

പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂളിൽ
മെഗാ രക്തദാന ക്യാമ്പും
ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടത്തി.

പൂഞ്ഞാർ: മൂന്നുമാസത്തിലൊരിക്കൽ പ്രതിഫലേച്ഛയില്ലാതെ എല്ലായുവജങ്ങളിലും രക്തദാനം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടു നടക്കുന്ന രക്തദാന ക്യാമ്പുകൾ പ്രശംസനീയമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അഭിപ്രായപ്പെട്ടു. പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മെഗാ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിൻ്റെയും സ്കൗട്ട് ആൻഡ് ഗൈഡിൻ്റെയും നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറവും ലയൺസ് ക്ലബ്ബുമായും സഹകരിച്ചാണ് പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ് നടത്തിയത്.
സ്കൂൾ മാനേജർ അശോകവർമ്മ പി ആർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗീത നോബിൾ മുഖ്യ പ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നൽകി. പ്രിൻസിപ്പൽ ജയശ്രീ ആർ, പി റ്റി എ പ്രസിഡന്റ്‌ രാജേഷ് പാറക്കൽ, ഹെഡ്മിസ്ട്രസ്സ് അനുജാ വർമ്മ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീജ പി വി, സ്കൗട്ട് മാസ്റ്റർ റെജി ജോർജ് ,
റേഞ്ച് ലീഡർ ഗീതു ശ്രീകാന്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
125 തവണ രക്തദാനം ചെയ്ത മികച്ച സാമൂഹ്യ പ്രവർത്തകനുള്ള രാജീവ് ഗാന്ധി പുരസ്കാരം നേടിയ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
ക്യാമ്പിന് സിസ്റ്റർ ആഗ്നസ് എഫ് സി സി, സിസ്റ്റർ ബിൻസി എഫ് സി സി, ഡോക്ടർ മാമച്ചൻ, ജേക്കബ് തോമസ്, അനറ്റ് സെബാസ്റ്റ്യൻ,
അതുൽ കൃഷ്ണ
സ്വാതിക സന്തോഷ്‌ എന്നിവർ നേതൃത്വം നൽകി.
ക്യാമ്പിൽ അൻപതോളം ആളുകൾ രക്തം ദാനം ചെയ്തു. കുട്ടികളുടെ മാതാപിതാക്കളും സഹോദരങ്ങളും ആണ് ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തത്

അടിസ്ഥാന ശാസ്ത്ര പഠനം അവസരങ്ങളിലേക്കുള്ള പാലം. പ്രഫസർ പി.ആർ ബിജു*അരുവിത്തുറ :അടിസ്ഥാന ശാസ്ത്ര പഠനമേഖലകളിൽ കുട്ടികളുടെ എണ...
20/10/2024

അടിസ്ഥാന ശാസ്ത്ര പഠനം അവസരങ്ങളിലേക്കുള്ള പാലം. പ്രഫസർ പി.ആർ ബിജു*

അരുവിത്തുറ :അടിസ്ഥാന ശാസ്ത്ര പഠനമേഖലകളിൽ കുട്ടികളുടെ എണ്ണം കുറയുന്നതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലന്ന് മഹാത്മാഗാന്ധി യൂണിവേഴ്സിസിറ്റി കോളേജ് ഡവലപ്പ്മെൻ്റ് കൗൺസിൽ ഡയറക്ടറും സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ളൈസ് ഫിസിക്സ് അധ്യാപകനുമായ പ്രഫസർ പി ആർ ബിജു പറഞ്ഞു. ഇപ്പോഴുള്ള കുട്ടികൾക്ക് മതിയായ അവസരങ്ങൾ ശാസ്ത്ര ഗവേഷണ മേഖലകളിൽ ലഭ്യമാണന്നും അദ്ദേഹം പറഞ്ഞു. അവസരങ്ങളിലേക്കുള്ള ഒരു പാലമാണ് അടിസഥാനശാസ്ത്ര പഠനം. ഫിസിക്സ് അസോസിയേഷൻ ഉത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുക ആയിരുന്നു അദ്ദേഹം..അടിസ്ഥാന ശാസ്ത്ര ഗവേഷണ മേഖലകളിലെ മുന്നേറ്റങ്ങളാണ് സാങ്കേതിക വിദ്യയിലെ കുതിച്ചു ചാട്ടത്തിനു കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ സിബി ജോസഫ് ഡിപ്പാർട്ട്മെൻ്റ് മേധാവി ഡോ സന്തോഷ് കുമാർ. തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷൻ ചാർജ് വഹിക്കുന്ന നിഷ ജോസഫ്, അധ്യാപകരായ ഡോ.സുമേഷ് ജോർജ്, ബിറ്റി ജോസഫ്, ഡാനാ ജോസ്, മരിയ ജോസ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

അരുവിത്തറ സെൻറ് ജോർജ് കോളേജിൽ  എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം.. തുടർച്ചയായി ആറാം തവണയാണ് യൂണിയൻ നേടുന്നത്. തിരഞ്ഞെടുപ്പിന്റെ ...
20/10/2024

അരുവിത്തറ സെൻറ് ജോർജ് കോളേജിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം.. തുടർച്ചയായി ആറാം തവണയാണ് യൂണിയൻ നേടുന്നത്.
തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ ഇരുപതോളം ക്ലാസുകളിൽ എസ്എഫ്ഐ വിജയിച്ചിരുന്നു. എംഎസ്എഫ്. കെഎസ്‌യു. സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്..
ആഹ്ലാദപ്രകടനം. കോളേജ് കവാടത്തിൽ നിന്നും ആരംഭിച്ചു. ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എസ് നന്ദു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് ആകാശ്, മുൻജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ്, മുഹമ്മദ് റാഫി, എന്നിവർ സംസാരിച്ചു.
തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ.
ചെയർപേഴ്സൺ. ജിത്തു ബിനു, വൈസ് ചെയർപേഴ്സൺ. സോനമോൾ ജോസ്, ആർട്സ് ക്ലബ് സെക്രട്ടറി. ഫായിസഷമീർ, ജനറൽ സെക്രട്ടറി. സഫാൻ വി പി, മാഗസിൻ എഡിറ്റർ. സി എസ് അനഘ, യു യു സി. അംബാലികാ ബാബു, അർജുൻ അയ്യപ്പൻ, ലേഡി റെപ്പ്. പ്രീതാപ്രകാശ്, അനഘ ശശി, ഫസ്റ്റ് ഇയർ റെപ്പ് മുഹമ്മദ് ഫയാസ്,
പി ജി റപ്പ് ഇവാൻ മാത്യു
എന്നിവർ തിരഞ്ഞെടുത്തു.

ഈരാറ്റുപേട്ട ഉപജില്ലാ കായികമേളയിൽ പൂഞ്ഞാർ എസ് എം വി സ്കൂൾ ഓവർആൾ ചാമ്പ്യൻ ഷിപ് നേടി.  ഈരാറ്റുപേട്ട ഉപ ജില്ലാ കായിക മേളയിൽ...
20/10/2024

ഈരാറ്റുപേട്ട ഉപജില്ലാ കായികമേളയിൽ പൂഞ്ഞാർ എസ് എം വി സ്കൂൾ ഓവർആൾ ചാമ്പ്യൻ ഷിപ് നേടി.

ഈരാറ്റുപേട്ട ഉപ ജില്ലാ കായിക മേളയിൽ 520 പോയിൻ്റ് നേടി പൂഞ്ഞാർ എസ്.എം.വി ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻ ഷിപ്പ് നേടി. 75 സ്വർണ്ണം,
44 വെള്ളി, 13 വെങ്കലം എന്നിവ നേടിയാണ് ചാമ്പ്യൻഷിപ്പ് കരസ്തമാക്കിയത്.

ഫോട്ടോ. ഈരാറ്റുപേട്ട ഉപജില്ലാ കായിക മേളയിൽ ഓവർ ഓൾ ചാമ്പ്യൻ ഷിപ്പ് നേടിയ പൂഞ്ഞാർ എസ് എം വി സ്കൂളിന് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് ട്രോഫി കൈമാറുന്നു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീതാ നോബിൾ അശോകവർമ്മ രാജ, പ്രിൻസിപ്പൽ ആർ ജയശ്രീ, ഹെഡ്മാസ്റ്റർ എ ആർ അനുജ വർമ്മ, കായികാധ്യാപകൻ ജോസിറ്റ് ജോൺ, രാജാസ് തോമസ്, രാജേഷ് കർത്താ എന്നിവർക്കൊപ്പം

20/10/2024

വായ്പാഅപേക്ഷ ക്ഷണിച്ചു

കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ താമസിക്കുന്ന ക്രിസ്ത്യൻ, മുസ്ലീം ന്യൂനപക്ഷവിഭാഗങ്ങളിലും മറ്റു പിന്നോക്ക വിഭാഗത്തിലുംപെട്ടവരിൽനിന്ന് സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷന്റെ കാഞ്ഞിരപ്പള്ളി ഓഫീസ് വായ്പാ അപേക്ഷകൾ ക്ഷണിച്ചു. സ്വയം തൊഴിൽ, വീട് അറ്റകുറ്റപ്പണി, വിവാഹം, വിദ്യാഭ്യാസം, പുതിയ വാഹനം വാങ്ങൽ, വ്യക്തിഗത ആവശ്യങ്ങൾ തുടങ്ങിയ വായ്പകൾ കുറഞ്ഞ പലിശ നിരക്കിൽ അനുവദിക്കും. അപേക്ഷാഫോം കോർപറേഷന്റെ കാഞ്ഞിരപ്പള്ളി കുരിശിങ്കൽ ജങ്ഷനിലുള്ള ഓഫീസിൽനിന്നു ലഭിക്കും. ഫോൺ: 04828-203330, 293900.

20/10/2024

വിശുദ്ധ കുർബാന | 20.10.2024

ഈരാറ്റുപേട്ടയിൽ മതസ്പർധ, തീ വ്രവാദ പ്രവർത്തനം എന്നീ കേസുകൾ ഇല്ലെന്ന് വിവരാവകാശ മറുപടിഈരാറ്റുപേട്ട:  മതസ്പർധ, തീവ്രവാദ പ്...
17/10/2024

ഈരാറ്റുപേട്ടയിൽ മതസ്പർധ, തീ വ്രവാദ പ്രവർത്തനം എന്നീ കേസുകൾ ഇല്ലെന്ന് വിവരാവകാശ മറുപടി

ഈരാറ്റുപേട്ട: മതസ്പർധ, തീവ്രവാദ പ്രവർത്തനം എന്നീ കേസുകൾ 2017 മുതൽ 2023 ആഗസ്റ്റ് വരെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടില്ലായെന്ന് ജനകീയ വികസന ഫോറം പ്രസിഡൻറ് പി.എ .മുഹമ്മദ് ഷരീഫിന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ നൽകിയ വിവരാവകാശ മറുപടിയിൽ പറയുന്നു.എന്നാൽ ക്രമസമാധാന പ്രശ്നത്തിൽ ഈ കാലയളവിൽഎടുത്ത കേസുകൾ 69 എണ്ണം മാത്രമാണുള്ളത്.

ഈരാറ്റുപേട്ട നഗരസഭയും തീക്കോയി, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തലപ്പലം, തലനാട് എന്നീ പഞ്ചായത്തുകളുമാണ് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ്റെ പ്രവർത്തന പരിധി

2017 മുതൽ മതസ്പർധ, തീവ്രവാദ പ്രവർത്തനം, ക്രമസമാധാനം എന്നിവയിൽ ഈരാറ്റുപേട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ എണ്ണവും നമ്പരും തീയതിയും അപേക്ഷകന് നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.കെ.എം ദിലീപ് 2024 സെപ്തം മ്പർ 2 ന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്ക് ഉത്തരവ് നൽകീയിരുന്നു.

കോട്ടയം ജില്ലാ പോലീസ് മേധാവി യായിരുന്ന കെ.കാർത്തിക് ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപെട്ട് 2022 ഡിസംമ്പർ 22 ന്''സംസ്‌ഥാന പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ മതസ്പർധ, തീ വ്രവാദ പ്രവർത്തനം, ക്രമസമധാന പ്രശ്നം എന്നീ കേസുകൾ ഈരാറ്റുപേട്ട സ്റ്റേഷനിൽവളരെയധികമാണെന്ന്
രേഖപ്പെടു ത്തീയിരിന്നു.
ഈ റിപ്പോർട്ട് കാരണമാണ് ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷന് സ്ഥലം എറ്റടുക്കുവാൻ രണ്ട് വർഷം വൈകിയത്.'

ജില്ലാ പൊലീസ് മേധാവിയുടെ ഈ റിപ്പോർട്ട് പിൻവലിക്കണമെന്ന് നഗരസഭയിൽ 2023 ഒക്ടോബർ 13 ന്
കൂടിയ സർവ്വകക്ഷി യോഗം ആവശ്യപ്പെടുകയും മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. എന്നാൽ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് ഇതുവരെയും പിൻവലിച്ചിട്ടില്ല.

2017 മുതൽ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത മതസ്പർധ, തീ വ്രവാദ പ്രവർത്തനം ,ക്രമസമാധാനംഎന്നീ കേസുകളുടെ എണ്ണവും നമ്പരും തീയതിയും വിശദവിവരങ്ങളുമാണ് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറായിരുന്ന ബാബു സെബാസ്റ്റ്യന് 2023 ഒക്ടോബർ 31 ന് മുഹമ്മദ് ഷെരീഫ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത് .

ഈ അപേക്ഷ 2023 നവംമ്പർ 7 ന് വിവരവകാശ നിയമം വകപ്പ് 8 ( ഐ)(ജി) പ്രകാരം ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ ഈ അപേക്ഷ നിരസിച്ചു.

ഇതിനെതുടർന്ന്
2023 ഡിസംമ്പർ 8 ന് പാലാ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.ജെ തോമസിന് മുഹമ്മദ് ഷരീഫ് ഒന്നാം അപ്പീൽ നൽകി.

'ഈ അപ്പീലും നിരസിച്ചതിനെ തുടർന്ന് മുഹമ്മദ് ഷെരീഫ് 2024 ജനുവരി 9ന് വിവരവകാശ കമ്മീഷനിൽ
അപ്പീൽ നൽകിയത്.

ഈ അപ്പീലിലാണ് കേസുകളും എണ്ണവും കേസ് നമ്പരും തീയതി നൽകാൻ
ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്ക് വിവരാവകാശ കമ്മീഷണർ ഡോ.കെ.എം ദിലീപ് ഉത്തരവ് നൽകിയത്.

മിനച്ചിലാറ്റിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായി പരാതി;  ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു.ഈരാറ്റുപേട്ട: പ്രൈവറ്റ് ബസ് സ്റ...
06/10/2024

മിനച്ചിലാറ്റിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായി പരാതി; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു.

ഈരാറ്റുപേട്ട: പ്രൈവറ്റ് ബസ് സ്റ്റാൻ്റിന് എതിർ വശത്ത് പഴയ പ്രിയ ടൂറിസ്റ്റ് ഹോമിന് സൈഡിലുള്ള ഇടവഴിയിലൂടെ മലിനജലം മീനച്ചിലാറ്റിലേക്ക് ഒഴുക്കുന്നു പരാതിയെ തുടർന്ന് കർശന നടപടിയുമായി ഈരാറ്റുപേട്ട നഗരസഭ ആരോഗ്യ വിഭാഗം.

മലിനജലം ആറ്റിലേക്ക് ഒഴുക്കിയ പൂഞ്ഞാർ റോഡിൽ പ്രവർത്തിക്കുന്ന വെജിറ്റേറിയൻ
ഹോട്ടൽ നഗരസഭ അടപ്പിച്ചത്.
കൃത്യ വിലോപം കാണിച്ച സ്ഥാപനത്തിന് അമ്പതിനായിരം രൂപ പിഴയും നൽകി.

തൊട്ടടുത്തുള്ള ടൂറിസ്റ്റ് ഹോമിൻ്റെ സെപ്റ്റിക്ക് ടാങ്കും ലീക്ക് കണ്ടതിനെ തുടർന്ന് ടൂറിസ്റ്റ് ഹോം ഉടമക്കും പിഴ നൽകി.

തിരവധി പേർ ആറിൻ്റെ മറുകര എത്താനും കുളിക്കാനുമെല്ലാം ഉപയോഗിച്ച് കൊണ്ടിരുന്ന കടവായിരുന്നു. മലിനം ജലം ഒഴുകി വഴുക്കൽ വീണതോടെ ഇടവഴിയിലൂടെ നടക്കാൻ പോലും കഴിയാത്ത സാഹചര്യമായി. ദുർഗന്ധം കാരണം മൂക്ക് പൊത്തി മാത്രമാണ് അത്യാവിശ്യക്കാർ ഇത് വഴി കടന്ന് പോകുന്നത്. പരാതി ഉയർന്നതിനെ തുടർന്ന് ആരോഗ്യ വിഭാഗത്തിൻ്റെ ഇടപെടൽ ജനങ്ങൾക്ക് ഏറെ ആശ്വാസമായി. കഴിഞ്ഞ ജൂണിലെ പുതുമഴയത്ത് ചെറു തോടുകളിൽ നിന്നും ഒഴുകിയെത്തിയ മാലിന്യ കവറുകൾ മീനച്ചിലാറ്റിൽ എത്തിയത് പരക്കെ വിമർശിക്കപെട്ടിരുന്നു. അന്ന് തന്നെ നഗരസഭയിൽ ചേർന്ന അടിയന്തിര യോഗത്തിൽ എടുത്ത തീരുമാനമാണ് മാലിന്യ വിഷയത്തിൽ കർശന തീരുമാനമെടുക്കാൻ ആരോഗ്യ
വിഭാഗത്തിന് അനുമതി നൽകിയിരുന്നു.
അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്ന പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും. പൊതുനിരത്തിൽ
രാത്രികാലങ്ങളിൽ
മാലിന്യം വലിച്ചെറിയുന്നവരെ കണ്ട് പിടിക്കാൻ സ്പെഷൽ സ്വാകാഡുകളെ ചുമതലപെടുത്തിയും . പുഴയുടെ തീരങ്ങളിൽ പ്രവർത്തിക്കുന്ന വാടക കെട്ടിടങ്ങളിൽ സാനിട്ടേഷൻ സംവിധാനങ്ങൾ ഉറപ്പ് വരുത്തിയും
ഉറവിട മാലിന്യ സംസ്കരണത്തിന് വേണ്ട ബയോ ബിന്നുകൾ വിതരണം ചെയ്തും
മാലിന്യ മുകത നാടിന്നായി കൂട്ടായ പരിശ്രമമാണ് നടത്തുന്നതെന്ന് നഗരസഭ ആരോഗ്യ സ്റ്റാൻിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷെഫ്ന അമീൻ പറഞ്ഞു.

ലൈസൻസിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വികരിക്കുമെന്ന് ക്ലീൻ സിറ്റി മാനേജർ സി.രാജൻ പറഞ്ഞു. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ സ്വപ്ന ബി.നായർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സോണി മോൾ, അനീസ എന്നിവർ പങ്കെടുത്തു.

പുഞ്ഞാർ തെക്കേക്കരകസ്തൂരി രംഗൻ ......പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രദേശത്തെ പരിസ്ഥിതിലോല പ്രദേശത്തുനിന്നു ഒഴിവാക്കണം എ...
03/10/2024

പുഞ്ഞാർ തെക്കേക്കരകസ്തൂരി രംഗൻ ......

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രദേശത്തെ പരിസ്ഥിതിലോല പ്രദേശത്തുനിന്നു ഒഴിവാക്കണം എന്നാവശ്യപ്പെട്ടു. കൊണ്ട് ബി ജെ പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനവും പൊതുസമ്മേളനവും .... പൂഞ്ഞാറിൽ നടന്നു ......

ശ്രീPC ജോർജ് (Ex MLA )
ഉദ്ഘാടനം ചെയ്തു:

കർഷകമോർച്ച ദേശിയ ഉപാദ്ധ്യക്ഷൻ ശ്രീ എസ് ജയസൂര്യൻ മുഖ്യപ്രഭാഷണം നടത്തി ...

ശ്രീ ഷോൺ ജോർജ് , മിനർവ : മോഹൻ
P രാജേഷ് കുമാർ, B പ്രമോദ്,
ആർ സുനിൽകുമാർ..

" ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശ്രീ അനിൽകുമാർ മഞ്ഞപ്ലാക്കൽ, സജിമോൻ കദളിക്കാട്ടിൽ, സജി സി ബി ,

മുൻ പഞ്ചായത്ത് പ്രസിഡന്റ് മാരായ തോമസ് ചൂണ്ടിയാനിപ്പുറം, AT ജോർജ് അരി പ്ലാക്കാൽ , സെബാസറ്റ്യൻ മാളിയേക്കൽ
, സുരേഷ് ഇഞ്ചയിൽ, സോമരാജൻ ആറ്റുവേലിൽ, സെബാസ്റ്റ്യൻ കുറ്റിയാനി, ജോസ് ഫ്ര്യാൻസിസ് തുടങ്ങിയവർ സംസാരിച്ചു

തലനാട് സ്കൂൾ വാഹനം ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോയിൽ ഇടിച്ച് മറിഞ്ഞു. കുട്ടികൾ ആരും വാഹനത്തിൽ ഉണ്ടായിരുന്നില്ല...
03/10/2024

തലനാട് സ്കൂൾ വാഹനം ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോയിൽ ഇടിച്ച് മറിഞ്ഞു. കുട്ടികൾ ആരും വാഹനത്തിൽ ഉണ്ടായിരുന്നില്ല. ഡ്രൈവറും ആയയും മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

Address

Danishmonpk@gmail. Com
Erattupetta
FSADSAFDS

Telephone

+918921796086

Website

Alerts

Be the first to know and let us send you an email when Poonjar News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Media/News Companies in Erattupetta

Show All