Four TV

Four TV 4TV is an online portal News & Entertainment

വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കം പൊട്ടിച്ചു, കണ്ണൂരിൽ കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽവിവാഹ ആഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക...
16/01/2025

വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കം പൊട്ടിച്ചു, കണ്ണൂരിൽ കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽവിവാഹ ആഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച ശബ്ദം കേട്ട് കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്നം. കണ്ണൂർ തൃപ്പങ്ങോട്ടൂരിലാണ് സംഭവം. 22 മാസം പ്രായമുള്ള കുഞ്ഞ് കണ്ണൂർ ആശുപത്രിയിൽ ചികിത്സയിൽ. കുട്ടിക്ക് അപസ്മാര രോഗമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം പൊട്ടിച്ചു.

ചരിത്രമെഴുതി ISRO; ഉപഗ്രഹങ്ങളെ കൂട്ടിച്ചേർത്തു; സ്പെഡെക്‌സ് ദൗത്യം വിജയകരം.രാജ്യം കാത്തിരുന്ന സ്‌പേസ് ഡോക്കിങ് ദൗത്യം വി...
16/01/2025

ചരിത്രമെഴുതി ISRO; ഉപഗ്രഹങ്ങളെ കൂട്ടിച്ചേർത്തു; സ്പെഡെക്‌സ് ദൗത്യം വിജയകരം.രാജ്യം കാത്തിരുന്ന സ്‌പേസ് ഡോക്കിങ് ദൗത്യം വിജയകരം. ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർത്തു. പരീക്ഷണം വിജയിച്ചത് ഇന്ന് രാവിലെ. സ്‌പേസ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ടാർഗറ്റും ചേസറും കൂട്ടിച്ചേർക്കുന്ന ദൗത്യമാണ് സ്‌പേസ് ഡോക്കിംങ്. ഉപഗ്രഹങ്ങൾ തമ്മിലുള്ള ദൂരം കുറച്ച് ആണ് ദൗത്യം വിജയകരമാക്കിയത്.

ദൗത്യം സാങ്കേതിക കാരണങ്ങളാൽ മുൻപ് രണ്ട് തവണ മാറ്റിവച്ചിരുന്നു. എന്നാൽ ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലാണ് മാറ്റിവെക്കേണ്ടി വന്നത്. രണ്ട് ഉപഗ്രഹങ്ങൾ ഇരുപത് കിലോമീറ്റർ വ്യത്യാസത്തിൽ ഭ്രമണപഥത്തിൽ എത്തിച്ച ശേഷം തമ്മിലുള്ള ദൂരം കുറച്ച് കൊണ്ടുവന്ന് ഡോക് ചെയ്യുക എന്നതായിരുന്നു സ്പേഡെക്‌സ് ദൗത്യം.

#

ക്ഷേത്രങ്ങളിലെ മേല്‍വസ്ത്ര നിബന്ധന അവസാനിപ്പിക്കണം’; ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് യാത്രയുമായി ശിവഗിരി മഠംക്ഷേത്ര ദര്‍ശ...
15/01/2025

ക്ഷേത്രങ്ങളിലെ മേല്‍വസ്ത്ര നിബന്ധന അവസാനിപ്പിക്കണം’; ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് യാത്രയുമായി ശിവഗിരി മഠംക്ഷേത്ര ദര്‍ശനത്തിന് പുരുഷന്മാര്‍ മേല്‍വസ്ത്രം മാറ്റണമെന്ന ആചാരം നിര്‍ത്തലാക്കണമെന്ന നിലപാട് കടുപ്പിച്ച് വര്‍ക്കല ശിവഗിരി മഠം. ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന് കീഴിലുള്ള ഗുരുധര്‍മ്മപ്രചരണ സഭയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് ആചാര പരിഷ്‌കരണ യാത്ര സംഘടിപ്പിക്കും.

ക്ഷേത്രങ്ങളില്‍ മേല്‍ വസ്ത്രം അഴിപ്പിക്കുന്നത് നിര്‍ത്തലാക്കുക, ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ശാന്തി നിയമനത്തിലെ ജാതിവിവേചനം അവസാനിപ്പിക്കുക, ഗുരുദേവ കൃതികള്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആചാര പരിഷ്‌കരണ യാത്ര സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ശ്രീനാരായണ ഗുരു പാര്‍ക്കില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്കാണ് യാത്ര. ശിവഗിരി മഠത്തിലെ സന്യാസിമാര്‍ നേതൃത്വം നല്‍കും.

തീര്‍ത്ഥാടക ലക്ഷങ്ങള്‍ കാത്തിരിക്കുന്ന മകരവിളക്ക് ദര്‍ശനം ഇന്ന്..ശബരിമലയില്‍ തീര്‍ത്ഥാടക ലക്ഷങ്ങള്‍ കാത്തിരിക്കുന്ന മകരവ...
14/01/2025

തീര്‍ത്ഥാടക ലക്ഷങ്ങള്‍ കാത്തിരിക്കുന്ന മകരവിളക്ക് ദര്‍ശനം ഇന്ന്..
ശബരിമലയില്‍ തീര്‍ത്ഥാടക ലക്ഷങ്ങള്‍ കാത്തിരിക്കുന്ന മകരവിളക്ക് ദര്‍ശനം ഇന്ന്. സന്നിധാനത്ത് വന്‍ തീര്‍ത്ഥാടക തിരക്കാണ്. രാവിലെ 8.45ന് മകരസംക്രമ പൂജയും അഭിഷേകവും നടക്കും. അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് സന്നിധാനത്ത് എത്തും. തുടന്ന് ദീപാരാധനയും ഇതിനുശേഷം പൊന്നമ്പല മേട്ടില്‍ മകരജ്യോതിയും ആകാശത്ത് മകരനക്ഷത്രവും തെളിയും..

ഇന്ന് വെര്‍ച്വല്‍, സ്‌പോട്ട് ബുക്കിംഗിലൂടെ നാല്പത്തി ഒന്നായിരം തീര്‍ഥാടകരെയാണ് സന്നിധാനത്തെക്ക് പ്രതീക്ഷിക്കുന്നത്. നിലക്കലില്‍ നിന്ന് രാവിലെ 10 മണിക്കുശേഷവും പമ്പയില്‍ നിന്ന് 12 മണിക്ക് ശേഷവും തീര്‍ത്ഥാടകരെ കടത്തിവിടില്ല.

#

223 ദിവസം, 8000 കിലോമീറ്റർ കാൽനടയായി സന്നിധാനത്തെത്തി രണ്ട് കാസർകോട്ടുകാർ; ലക്ഷ്യം ലോകസമാധാനം...8,000 കിലോമീറ്റർ കാൽനട യ...
13/01/2025

223 ദിവസം, 8000 കിലോമീറ്റർ കാൽനടയായി സന്നിധാനത്തെത്തി രണ്ട് കാസർകോട്ടുകാർ; ലക്ഷ്യം ലോകസമാധാനം...
8,000 കിലോമീറ്റർ കാൽനട യാത്ര ചെയ്ത് ശബരിമലയിലെത്തി രണ്ട് ഭക്തർ. 223 ദിവസം നീണ്ട യാത്രക്കൊടുവിലാണ് ഇരുവരും ശബരിമലയിലെത്തിയത്. രണ്ട് കാസർകോട് സ്വദേശികൾ ഉത്തരേന്ത്യയിൽ നിന്നാണ് കാൽനടയായി ശബരിമലയിൽ എത്തിയത്. ലോകസമാധാനത്തിനായുള്ള പ്രാർത്ഥനയുമായാണ് ഇരുവരും ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തിലേക്ക് എത്തിയതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

കാസർകോട് ജില്ലയിലെ രാംദാസ് നഗർ സ്വദേശികളായ സനത്കുമാർ നായക്കും സമ്പത്ത്കുമാർ ഷെട്ടിയും കഴിഞ്ഞ വർഷം മെയ് 26 ന് കേരളത്തിൽ നിന്ന് ട്രെയിനിൽ ബദരീനാഥിലേക്ക് പുറപ്പെട്ടു. അവിടെ നിന്ന് അവർ ഇരുമുടിക്കെട്ട് നിറച്ച് ജൂൺ 3 ന് ശബരിമലയിലേക്ക് കാൽനടയായി യാത്ര ചെയ്യുകയായിരുന്നു.

#

ഹനുമാനെ ‘നിന്ദ്യമായി’ ചിത്രീകരിച്ചു, മനുഷ്യന്റെ മുഖം നൽകി’; ഋഷഭ് ഷെട്ടിക്കെതിരെ കേസ്.മൈത്രി മൂവി മേക്കേഴ്‌സ്  പുഷ്പ 2 പ്...
11/01/2025

ഹനുമാനെ ‘നിന്ദ്യമായി’ ചിത്രീകരിച്ചു, മനുഷ്യന്റെ മുഖം നൽകി’; ഋഷഭ് ഷെട്ടിക്കെതിരെ കേസ്.മൈത്രി മൂവി മേക്കേഴ്‌സ് പുഷ്പ 2 പ്രീമിയര്‍ ദുരന്തം ഉണ്ടാക്കിയ നിയമ പ്രശ്നത്തില്‍ നിന്നും കരകയറുന്നതിനിടെ അവർ മറ്റൊരു നിയമ പ്രശ്നത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ഹനുമാനെ മനുഷ്യമുഖത്തോടെ ചിത്രീകരിച്ചതിന് ഋഷബ് ഷെട്ടി, സംവിധായകന്‍ പ്രശാന്ത് വർമ്മ, നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് എന്നിവർക്കെതിരെ ഹൈക്കോടതി അഭിഭാഷകനായ മാമിദൽ തിരുമൽ റാവു കേസ് കൊടുത്തിരിക്കുകയാണ്.

കഴിഞ്ഞ വർഷം ഒക്ടോബർ 30 ന് പുറത്തിറങ്ങിയ പ്രശാന്ത് വർമ്മ സംവിധാനം ചെയ്യുന്ന ജയ് ഹനുമാന്‍റെ ടീസറിൽ ഹനുമാനെ 'നിന്ദ്യമായി' ചിത്രീകരിച്ചുവെന്ന് ആരോപിച്ച് നാമ്പള്ളി ക്രിമിനൽ കോടതിയിലാണ് അഭിഭാഷകനായ മാമിദൽ തിരുമൽ റാവു കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 2024-ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ ഹനുമാൻ എന്ന സിനിമയുടെ തുടർച്ചയാണ് ജയ് ഹനുമാൻ. തേജ സജ്ജ, റാണ ദഗ്ഗുബതി എന്നിവരും രണ്ടാം ഭാഗത്തിൽ പ്രത്യക്ഷപ്പെടും എന്നാണ് വിവരം.

#

11/01/2025

അല്‍ മുക്താദിര്‍ ജുവല്ലറിയില്‍ നിക്ഷേപകരുടെ പ്രതിഷേധം.അല്‍ മുക്താദിര്‍ ജ്വല്ലറിയുടെ പാലക്കാട് ഷോറൂമിൽ പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വീഡിയോയിൽ നിരവധി സ്ത്രീകളെയും പുരുഷൻമാരെയും കാണാൻ സാധിക്കും .അൽ മുക്താദിർ ജ്വല്ലറിയിലെ ആദായ നികുതി റെയ്ഡിൽ കേരളത്തിൽ മാത്രം കണ്ടെത്തിയത് 380 കോടി രൂപയുടെ നികുതി വെട്ടിപ്പ് ആണ്

താങ്കളും ഈ ഓര്‍ഗനൈസ്‍ഡ് ക്രൈമിന്‍റെ ഭാഗം'; രാഹുല്‍ ഈശ്വറിനെതിരെ നിയമ നടപടിയുമായി ഹണി റോസ്ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹ...
11/01/2025

താങ്കളും ഈ ഓര്‍ഗനൈസ്‍ഡ് ക്രൈമിന്‍റെ ഭാഗം'; രാഹുല്‍ ഈശ്വറിനെതിരെ നിയമ നടപടിയുമായി ഹണി റോസ്ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുൽ ഈശ്വറിനെതിരെയും നിയമനടപടിക്ക് നടി ഹണി റോസ്. സൈബർ ഇടങ്ങളിൽ തനിക്കെതിരെ രാഹുൽ ഈശ്വര്‍ സംഘടിത ആക്രമണം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകുന്നത്. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിക്കാനും ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസിന്‍റെ പരാതി. വസ്ത്ര സ്വാതന്ത്ര്യം തന്‍റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി. സൈബർ ഇടങ്ങളിൽ ആളുകള്‍ തനിക്കെതിനെ തിരിയാൻ ഇത് കാരണമായി. താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക സംഘർഷത്തിലൂടെയാണെന്നും സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഹണി റോസ് അറിയിച്ചു.

വിദ്വേഷ പരാമർശം; പി.സി ജോർജിനെതിരെ കേസെടുത്തുവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജിനെതിരെ കേസെടുത്തു. യൂത്ത് ലീഗ്...
11/01/2025

വിദ്വേഷ പരാമർശം; പി.സി ജോർജിനെതിരെ കേസെടുത്തു
വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജിനെതിരെ കേസെടുത്തു. യൂത്ത് ലീഗ് നല്കിയ പരാതിയിൽ ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്. ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു പിസി ജോർജിന്റെ പരാമർശം. മതസ്പർധ വളർത്തൽ കലാപാഹ്വാനം എന്നിവയ്ക്കാണ് കേസ്. വിവാദമായതിന് പിന്നാലെ സോഷ്യൽ മീഡിയായിലൂടെ പി സി ജോർജ് മാപ്പ് പറഞ്ഞിരുന്നു.

ഇന്ത്യയിലെ മുസ്‍ലിംകള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു വിവാദ പരാമര്‍ശം. മുസ്‍ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നും ജോര്‍ജ് ചര്‍ച്ചയില്‍ പറഞ്ഞു.

#

10/01/2025

കുട്ടികളെയും ജഡ്ജസിനെയും സൈഡാക്കി ലീലാമേച്ചി വകയൊരു മാഷപ്പ്..സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ എം ടി നിളയിൽ ആവേശമായി ഹരിത കർമ്മ സേനാ പ്രവർത്തക ലീലാമ്മയുടെയും കോഴിക്കോടുകാരൻ യഹിയയുടെയും നൃത്തം. വേദിയ്ക്ക് താഴെ കസേരകൾക്ക് മുന്നിലായാണ് ഇരുവരുടെയും തകർപ്പൻ ഡാൻസ്. നൂറുകണക്കിനാളുകളാണ് ഇരുവരുടെയും ഡാൻസ് കാണാൻ തടിച്ചു കൂടി നിന്നത്.

ഇനി ഭാരത് സീരിസിൽ(BH) കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം’, രാജ്യത്ത് എവിടേയും ഉപയോഗിക്കാം.ഭാരത് സീരിസ് പ്രകാരം കേരളത്തിൽ ...
10/01/2025

ഇനി ഭാരത് സീരിസിൽ(BH) കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം’, രാജ്യത്ത് എവിടേയും ഉപയോഗിക്കാം.ഭാരത് സീരിസ് പ്രകാരം കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം. ഹൈക്കോടതിയാണ് രജിസ്ടട്രേഷന് അനുമതി നൽകിയത്. കേന്ദ്രം നടപ്പാക്കിയ ബി എച്ച് രജിസ്ട്രേഷനുള്ള വാഹനങ്ങൾ മറ്റ് സംസ്ഥാനത്തേക്ക് പോകുമ്പോൾ വീണ്ടും രജിസ്ട്രേഷൻ ആവശ്യമില്ല. സംസ്ഥാന രജിസ്ട്രേഷനുളള വാഹനങ്ങൾ ഒരു വർഷത്തിലധികം മറ്റൊരു സംസ്ഥാനത്ത് ഓടിക്കാൻ രജിസ്ട്രേഷൻ മാറ്റേണ്ടതുണ്ട്.

ഭാരത് സീരിസിൽ വാഹന രജിസ്ട്രേഷൻ നമ്പറിന് വ്യത്യാസമുണ്ടാകും. വാഹനം വാങ്ങിയ വ‍ര്‍ഷത്തിലെ അവസാന രണ്ടക്കങ്ങൾ, ബി.എച്ച് (B,H)എന്നീ അക്ഷരങ്ങൾ, നാല് അക്കങ്ങൾ, ഇംഗ്ലീഷ് അക്ഷരമാലയിലെ രണ്ട് അക്ഷരങ്ങൾ എന്നിവയടങ്ങിയതാവും രജിസ്ട്രേഷൻ നമ്പ‍ര്‍.

ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തേക്ക് വാഹനം കൊണ്ടുപോകുന്നതിനും അവിടെ ആ വാഹനം ഉപയോഗിക്കുന്നതിനും കടമ്പകൾ ഏറെയാണ്. ബിഎച്ച് (BH) വാഹന രജിസ്ട്രേഷനിലൂടെ ആ കടമ്പകൾ ഇല്ലാതാക്കുകയാണ് കേന്ദ്ര സർക്കാർ.

സംസ്ഥാന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ, പൊതുമേഖല സ്ഥാപനങ്ങൾ, പ്രതിരോധ ഉദ്യോഗസ്ഥർ, നാലോ അതിൽ അധികമോ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും ഭാരത് രജിസ്ട്രേഷനിൽ മുൻഗണന ലഭിക്കും.

#

മലയാളത്തിന്റെ ഭാവഗായകന്‍; പി ജയചന്ദ്രന്‍ അന്തരിച്ചു.മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു....
09/01/2025

മലയാളത്തിന്റെ ഭാവഗായകന്‍; പി ജയചന്ദ്രന്‍ അന്തരിച്ചു.
മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂർ അമൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ നിരവധി ശനങ്ങള്‍ ആലപിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവയും ലഭിച്ചു.

അദാനി വരുന്നു നിക്ഷേപവുമായി കൊച്ചിയിലേക്ക്..വൻ തൊഴിലവസരങ്ങൾ...      #
09/01/2025

അദാനി വരുന്നു നിക്ഷേപവുമായി കൊച്ചിയിലേക്ക്..വൻ തൊഴിലവസരങ്ങൾ... #

സ്ത്രീകളെ ഏത് വേഷത്തില്‍ കണ്ടാലാണ് അദ്ദേഹത്തിന് നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ’; രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് .രാ...
09/01/2025

സ്ത്രീകളെ ഏത് വേഷത്തില്‍ കണ്ടാലാണ് അദ്ദേഹത്തിന് നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ’; രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് .രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ്. രാഹുല്‍ ഈശ്വര്‍ സ്ത്രീകള്‍ അഡ്രസ്സ് ചെയ്യുന്ന പ്രശ്‌നങ്ങളെ നിര്‍വീര്യമാക്കുമെന്നാണ് നടിയുടെ പ്രതികരണം. തന്ത്രി കുടുംബത്തില്‍പ്പെട്ട രാഹുല്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായെന്നും പൂജാരി ആയിരുന്നെങ്കില്‍ ക്ഷേത്രത്തില്‍ എത്തുന്ന സ്ത്രീകള്‍ക്ക് ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെയെന്നും ഹണി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ‘സ്ത്രീകളെ ഏത് വേഷത്തില്‍ കണ്ടാലാണ് അദ്ദേഹത്തിന് നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ’ എന്നും ഹണി പരിഹസിച്ചു.

സ്ത്രീകള്‍ എത്ര വലിയ പ്രശ്‌നം അഡ്രസ് ചെയ്താലും രാഹുല്‍ ഈശ്വര്‍ ഉണ്ടെങ്കില്‍ അദ്ദേഹം അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകള്‍ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങളെ നിര്‍വീര്യമാക്കുമെന്ന് ഹണി കുറിച്ചു. ഭാഷയുടെ കാര്യത്തില്‍ ഉള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല എന്നാണ് തനിക്ക് മനസ്സിലായതെന്നും എപ്പോഴെങ്കിലും താങ്കളുടെ മുന്നില്‍ വരേണ്ടിവന്നാല്‍ ശ്രദ്ധിച്ചു കൊള്ളാമെന്നും ഹണി വ്യക്തമാക്കി.

#

നടി ഹണി റോസിന്‍റെ പരാതി; ബോബി ചെമ്മണ്ണൂർ കസ്‌റ്റഡിയിൽ...സ്ത്രീത്വത്തെ അപമാനിച്ചെന്ന നടി ഹണി റോസിന്‍റെ പരാതിയിൽ വ്യവസായി ...
08/01/2025

നടി ഹണി റോസിന്‍റെ പരാതി; ബോബി ചെമ്മണ്ണൂർ കസ്‌റ്റഡിയിൽ...
സ്ത്രീത്വത്തെ അപമാനിച്ചെന്ന നടി ഹണി റോസിന്‍റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ കസ്‌റ്റഡിയിൽ. വയനാട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ബോബി ചെമ്മണ്ണൂരിൻ്റെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ബോബി ചെമ്മണ്ണൂർ ഒളിവിൽ പോകാനായിരുന്നു നീക്കം. മുൻകൂർ ജാമ്യ ഹർജി നൽകാനും നീക്കമുണ്ടായിരുന്നു.

പരാതി നൽകിയതിന് പിന്നാലെ ബോബി ചെമ്മണ്ണൂർ വയനാട്ടിലുള്ള റിസോർട്ടിലേക്ക് മാറിയെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തില്‍ കൊച്ചി പൊലീസ് വയനാട് പൊലീസിന് വിവരം കൈമാറി. ഇതിന് പിന്നാലെ കൊച്ചിയിൽ നിന്നെത്തിയ പൊലീസ് സം​ഘവും എത്തിയാണ് ബോബി ചെമ്മണ്ണൂരിനെ കസ്‌റ്റഡിയിലെടുത്തത്. നിലവിൽ ലൈംഗിക അതിക്രമത്തിനുള്ള ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കൊച്ചി സെൻട്രൽ പൊലീസ് ബോച്ചെക്കെതിരെ കേസെടുത്തത്. അതേസമയം ബോബിയെ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്ന് വയനാട് എസ്‌പി പറഞ്ഞു...

ഐഎസ്ആര്‍ഒ തലപ്പത്ത് വീണ്ടും മലയാളി; വി നാരായണന്‍ പുതിയ ചെയര്‍മാന്‍ ഐഎസ്ആര്‍ഒ തലപ്പത്ത് വീണ്ടും മലയാളി. ഐ.എസ്.ആര്‍.ഒ ചെയര...
08/01/2025

ഐഎസ്ആര്‍ഒ തലപ്പത്ത് വീണ്ടും മലയാളി; വി നാരായണന്‍ പുതിയ ചെയര്‍മാന്‍ ഐഎസ്ആര്‍ഒ തലപ്പത്ത് വീണ്ടും മലയാളി. ഐ.എസ്.ആര്‍.ഒ ചെയര്‍മാനായി വി.നാരായണനെ നിയമിച്ചു. വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ ഡയറക്ടറാണ് വി.നാരായണന്‍. ബഹിരാകാശ ശാസ്ത്ര വകുപ്പ് സെക്രട്ടറിയുടെയും സ്‌പേസ് കമ്മീഷന്‍ ചെയര്‍മാന്‍ ചുമതലയും നാരായണനായിരിക്കും. സ്‌പേസ് കമ്മിഷന്‍ ചെയര്‍മാന്റെ ചുമതലയും വി നാരായണന്‍ വഹിക്കും. നിലവിലെ ചെയര്‍മാന്‍ എസ് സോമനാഥ് ഈ മാസം 14ന് വിരമിക്കും. നാരായണന്‍ നാഗര്‍കോവില്‍ സ്വദേശിയാണ്. പഠിച്ചതും ജീവിക്കുന്നതും എല്ലാം തിരുവനന്തപുരത്താണ്.

1989-ല്‍ ഐഐടി-ഖരഗ്പൂരില്‍ ഒന്നാം റാങ്കോടെ ക്രയോജനിക് എഞ്ചിനീയറിംഗില്‍ എംടെക് പൂര്‍ത്തിയാക്കി, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററില്‍ (എല്‍പിഎസ്സി) ക്രയോജനിക് പ്രൊപ്പല്‍ഷന്‍ ഏരിയയില്‍ ചേര്‍ന്നു. ISRO-യുടെ ജിയോസിന്‍ക്രണസ് വിക്ഷേപണ വാഹനങ്ങളായ GSLV Mk-II & GSLV Mk-III എന്നിവയ്ക്ക് 2-ടണ്‍, 4-ടണ്‍ ക്ലാസ് കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങള്‍ ജിയോ ട്രാന്‍സ്ഫര്‍ ഭ്രമണപഥത്തില്‍ സ്ഥാപിക്കാന്‍ ശേഷിയുള്ള ക്രയോജനിക് പ്രൊപ്പല്‍ഷന്‍ ഘട്ടങ്ങള്‍ ടെര്‍മിനല്‍ സ്റ്റേജുകളായി ഉണ്ട്.

#

ആട് ജീവിതം ഓസ്‌കറിലേക്ക് ; പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ബ്ലെസി ചിത്രം ആട് ജീവിതം 97 ാമത് ഓസ്‌കര്‍ അവാര്‍ഡി...
07/01/2025

ആട് ജീവിതം ഓസ്‌കറിലേക്ക് ; പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ബ്ലെസി ചിത്രം ആട് ജീവിതം 97 ാമത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്.

സാധാരണഗതിയില്‍ ഫോറിന്‍ സിനിമാ കാറ്റഗറിയിലാണ് ഇന്ത്യയില്‍ നിന്നടക്കമുള്ള ചിത്രങ്ങള്‍ പരിഗണിക്കാറുള്ളത്. മികച്ച ചിത്രം എന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്കാണ് ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. എട്ടാം തിയതി മുതല്‍ വോട്ടിങ് ആരംഭിക്കും. 12ാം തിയതി വരെയാണ് വോട്ടിങ്.

ചിത്രം ഓസ്‌കറിനയയ്ക്കാന്‍ വേണ്ടിയുള്ള നടപടികള്‍ നടക്കുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആടുജീവിതത്തിന്റെ കുറേ അധികം ഓസ്‌കര്‍ ക്യാംപെയിന്‍ നടന്നുക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ഇത്രയും ചെറിയ റീജ്യണല്‍ ഭാഷയില്‍ നിന്നുള്ള സിനിമ അതിന് വേണ്ടി ശ്രമിക്കുന്നതുതന്നെ അപകടമാണ് എന്ന് ക്ലബ് എഫ്.എം ഗെയിം ചെയ്ഞ്ചര്‍ മലയാളത്തില്‍ സംസാരിക്കവേ ബ്ലെസി പറഞ്ഞിരുന്നു

കർണാടക ആർടിസി ബസിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; മലപ്പുറം സ്വദേശി മുസ്തഫ പിടിയിൽ.കർണാടക ആർടിസി ബസിൽ യുവതിക്ക് നേരെ ലൈം...
07/01/2025

കർണാടക ആർടിസി ബസിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; മലപ്പുറം സ്വദേശി മുസ്തഫ പിടിയിൽ.
കർണാടക ആർടിസി ബസിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം. ഇടപ്പാളിനും കോഴിക്കോടിനും ഇടയിൽ‌ വച്ചായിരുന്നു സംഭവം. മലപ്പുറം ഈശ്വരമം​ഗലം സ്വദേശി മുസ്തഫ നടക്കാവ് പൊലീസിന്റെ പിടിയിലായി.എറണാകുളത്ത് നിന്ന് കർണാടകയിലേക്ക് പോകുന്ന ബസിൽ ഇന്ന് പുലർച്ചെയാണ് സംഭവം. കോട്ടയം സ്വദേശിനിക്കാണ് ദുരനുഭവമുണ്ടായത്. ബസിൽ വച്ച് ഇയാൾ നിരന്തരം പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. തുടർന്ന് യുവതി കണ്ടക്ട‍റോട് വിവരം പറഞ്ഞു . ബസ് കോഴിക്കോട് ബസ് സ്റ്റാൻഡിലെത്തിയ സമയത്താണ് നടക്കാവ് പൊലീസിൽ പരാതി നൽകിയത്..

Address

4TV Communications Ltd
Edappalli
682017

Alerts

Be the first to know and let us send you an email when Four TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Four TV:

Videos

Share

New Four TV Communications Limited

New Four TV Communications Limited a pioneer in Malayalam Cable TV network headed by a group of media expert professionals. We telecast News, Entertainment programs, informative programs, Movies, interviews, business promotions etc. With an estimated 1cr viewers. We occupy a secured position.

Fascinating mode of presentation and selective categorization of programs makes us unique . 4 TV has always succeeded in understanding the needs of each customer and hence we are able to deliver what they actually expect from us or something higher than their expectation.

We run THREE major cable channels in Kerala,

1. 4TV in DEN Network Ch No 611,