Forward vaartha

Forward vaartha Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Forward vaartha, News & Media Website, edapal, Edapal.

വി പി അനിലിൽ സിപിഎം മലപ്പുറം ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇ.എൻ. മോഹൻദാസ്, വി.ശശികുമാർ, വി.എം.ഷൗക്കത്ത്, വി...
03/01/2025

വി പി അനിലിൽ സിപിഎം മലപ്പുറം ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
ഇ.എൻ. മോഹൻദാസ്, വി.ശശികുമാർ, വി.എം.ഷൗക്കത്ത്, വി.പി.സക്കറിയ,വി.പി.അനിൽ, ഇ ജയൻ,കെ.പി.സുമതി,വി.രമേശൻ,പി.കെ.ഖലീമുദ്ധീൻ,പി.കെ.അബ്‌ദുള്ള നവാസ്, കൂട്ടായി ബഷീർ, പി.ജ്യോതിഭാസ്,കെ.പി.അനിൽ,പി.ഹംസക്കുട്ടി,ഇ.പത്മാക്ഷൻ,കെ.ഭാസ്‌കരൻ,കെ.പി.ശങ്കരൻ ,ബി.മുഹമ്മദ് റസാഖ്, വി.പി.സോമസുന്ദരൻ, വി.ടി.സോഫിയ, കെ.ശ്യാംപ്രസാദ്, ഇ.സിന്ധു, ടി.സത്യൻ, ടി.രവീന്ദ്രൻ, എം.പി.അലവി,കെ.മജ്‌നു ,അഡ്വ.ഷീന രാജൻ, ഇ.രാജേഷ്, ടി.എം.സിദ്ധിഖ്, അഡ്വ.കെ .ഫിറോസ് ബാബു, ഇ.അഫ്സൽ, സി.പി.മുഹമ്മദ് കുഞ്ഞി ,കെ.മോഹനൻ, പി.കെ.മോഹൻദാസ്, കെ.ടി.അലവിക്കുട്ടി, ഗഫൂർ.പി. ലില്ലീസ്, പി.ഷബീർ ,എൻ ആദിൽ എന്നിവരാണ് ജില്ല കമ്മറ്റിയംഗങ്ങൾ.
കൂടുതൽ വാർത്തകൾക്ക്
https://chat.whatsapp.com/C13I8pjXnZWG3z8LmP77KD

മാറഞ്ചേരി കാഞ്ഞിരമുക്ക് പുലിയെ കണ്ടെന്ന നാട്ടുകാരുടെ സംശയത്തെ തുടർന്ന് ചൊവാഴ്ച്ച ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന ...
30/12/2024

മാറഞ്ചേരി കാഞ്ഞിരമുക്ക് പുലിയെ കണ്ടെന്ന നാട്ടുകാരുടെ സംശയത്തെ തുടർന്ന് ചൊവാഴ്ച്ച ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തും. തോട്ടുമുഖം ക്ഷേത്രത്തിന് സമീപമാണ് കണ്ടതായി സംശയിക്കുന്നത്. പെരുമ്പടപ്പ് പൊലീസ് സ്ഥലത്തെത്തി. പുലിയുടെ കാൽപാടുകളൊന്നും നിലവിൽ കണ്ടെത്തിയിട്ടില്ല.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തൂരിൽ പുലിയെ കണ്ടതായി സ്ഥിരികരിച്ചിരുന്നു. ഈ പുലിയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല
കൂടുതൽ വാർത്തകൾക്ക്
https://chat.whatsapp.com/C13I8pjXnZWG3z8LmP77KD

പൊന്നാനി,ചങ്ങരംകുളം,പെരുമ്പടപ്പ്, പൊലീസ് സ്റ്റേഷനിൽ ദീർഘകാലം ജോലി ചെയ്തിരുന്ന റിട്ട എസ്ഐ മൻമഥൻ (59) നിര്യാതനായികൂടുതൽ വാ...
24/12/2024

പൊന്നാനി,ചങ്ങരംകുളം,പെരുമ്പടപ്പ്, പൊലീസ് സ്റ്റേഷനിൽ ദീർഘകാലം ജോലി ചെയ്തിരുന്ന റിട്ട എസ്ഐ മൻമഥൻ (59) നിര്യാതനായി
കൂടുതൽ വാർത്തകൾക്ക്
https://chat.whatsapp.com/C13I8pjXnZWG3z8LmP77KD

പാലപ്പെട്ടിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്ക് പറ്റിയ സ്കൂട്ടർ യാത്രികൻ മരിച്ചു.അണ്ടത്തോട് ചെറായി സ്വദേശി പനവത്രയിൽ രാ...
22/12/2024

പാലപ്പെട്ടിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്ക് പറ്റിയ സ്കൂട്ടർ യാത്രികൻ മരിച്ചു.അണ്ടത്തോട് ചെറായി സ്വദേശി പനവത്രയിൽ രാജൻ(60) ആണ് മരിച്ചത്. പൊന്നാനി ചാവക്കാട് ദേശീയ പാതയിൽ പാലപ്പെട്ടി അമ്പലത്തിനു സമീപം ആണ് കാറും, ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.രാജനെ അയിരൂർ വിന്നേഴ്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും, തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി മൊബൈൽ ICU ആംബുലൻസിൽ തൃശ്ശൂറിലേക്ക് കൊണ്ടുപോകുംവഴി മരണപ്പെടുകയായിരിന്നു. മൃത ദേഹം ചാവക്കാട് രാജാ ആശുപത്രി മോർച്ചറിയിൽ
കൂടുതൽ വാർത്തകൾക്ക്
https://chat.whatsapp.com/C13I8pjXnZWG3z8LmP77KD

എടപ്പാൾ പൊറുക്കര സ്വദേശിയായ ഫാസിൽ മുഹമ്മദിൻ്റെ ഫെമിനച്ചി ഫാത്തിമ ഐ എഫ് എഫ് കെയിൽ പുരസ്കാരങ്ങൾ വാരികൂട്ടി. മികച്ച ജനപ്രിയ...
21/12/2024

എടപ്പാൾ പൊറുക്കര സ്വദേശിയായ ഫാസിൽ മുഹമ്മദിൻ്റെ ഫെമിനച്ചി ഫാത്തിമ ഐ എഫ് എഫ് കെയിൽ പുരസ്കാരങ്ങൾ വാരികൂട്ടി. മികച്ച ജനപ്രിയ സിനിമ, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക്, ഫിപ്രസി പുരസ്കാരങ്ങളാണ് നേടിയത്.പൊന്നാനി തീരദേശ മേഖലകളിൽ ഷൂട്ട് ചെയ്ത സിനിമയാണിത്. പൊന്നാനിയിലെ സംസ്കാരത്തിൻറ പാശ്ചാത്തലത്തിലാണ് കഥ പറയുന്നത്. വീട്ടിൽ എത്രത്തോളം സ്വാതന്ത്ര്യമുണ്ടെന്ന് തിരിച്ചറിയാത്ത, സ്വന്തമായി തീരുമാനമെടുക്കാൻ പറ്റുമോയെന്നുപോലുമറിയാതെ, സ്വന്തം റോൾ എന്തെന്നുപോലും അറിയാതെ നിൽക്കുന്ന ധാരാളം സ്ത്രീകളുണ്ട്. അതിലൊരാളാണ് പ്രധാന കഥാപാത്രമായ ഫാത്തിമ. വീട്ടിൽ ഒരു പ്രത്യേക സംഭവമുണ്ടാവുമ്പോഴാണ് ഫാത്തിമയ്ക്ക് മനസ്സിലാവുന്നത്, അവൾ ജീവിക്കുന്ന വീട്ടിൽ അവളുടെ റോൾ എന്താണെന്ന്. അവൾക്ക് എത്രത്തോളം പ്രസക്തിയുണ്ടെന്ന്... അങ്ങനെ ഫാത്തിമ സ്വയം തിരിച്ചറിയുന്നതും അതേത്തുടർന്നുണ്ടായ സംഭവങ്ങളുമൊക്കെയാണ് സിനിമ പറഞ്ഞുവെക്കുന്നത്. ഐഎഫ്എഫ്കെ യിലെ പ്രദർശനത്തിന് ശേഷം
സിനിമ ചർച്ചയായി മാറി.
കൂടുതൽ വാർത്തകൾക്ക്
https://chat.whatsapp.com/C13I8pjXnZWG3z8LmP77KD

പൊന്നാനിയിൽ പ്രവാസിയുടെ വിട് കുത്തിത്തുറന്ന് 550 പവൻ സ്വർണ്ണം കവർന്ന കേസിൽ മുഖ്യപ്രതി സുഹൈലിന്റെ ഭാര്യ വീടിന്റെ തൊടിയിൽ ...
17/12/2024

പൊന്നാനിയിൽ പ്രവാസിയുടെ വിട് കുത്തിത്തുറന്ന് 550 പവൻ സ്വർണ്ണം കവർന്ന കേസിൽ മുഖ്യപ്രതി സുഹൈലിന്റെ ഭാര്യ വീടിന്റെ തൊടിയിൽ ഒന്നര അടി താഴ്ച്ചയിൽ കവറിൽ പൊതിഞ്ഞ് കുഴിച്ചിട്ട നിലയിലാണ് സ്വർണ്ണവും പണവും കണ്ടെത്തിയത്. മോഷണം നടന്ന വീടിൻ്റെ അടുത്താണ് സുഹൈലിൻ്റെ ഭാര്യ വീട്. കുഴിച്ചിട്ട സ്വർണ്ണാഭരണങ്ങൾക്ക് പുറമെ ഉരുക്കി കട്ടിയാക്കി വിൽപ്പനക്ക് നൽകിയ സ്വർണ്ണവും പോലീസ് പിടിച്ചെടുത്തു. സ്വർണ്ണം ഒളിപ്പിച്ചത് സംബന്ധിച്ച് പ്രതികൾ പോലീസിനെ തെറ്റിദ്ധരിപ്പി ക്കാൻ ശ്രമിച്ചെങ്കിലും പഴു തടച്ച അന്വേഷണത്തിലൂടെ പ്രതികളുടെ കുതന്ത്രങ്ങൾ പൊളിച്ചടക്കുകയായിരുന്നു. ആകെ 438 പവൻ സ്വർണ്ണം കണ്ടെടുത്തു. 29 ലക്ഷം രൂപയും പ്രതികളിൽ നിന്ന് പിടികൂടി. കേസുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്ന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിനും അന്വേഷണത്തിനും ഒടുവിലാണ് സ്വർണ്ണവും പണവും കണ്ടത്താനായത്. മോഷ്ടിച്ച സ്വർണ്ണം വിറ്റുകിട്ടിയതുൾപ്പെടെ യുള്ള പണമാണ് പോലീസ് പിടിച്ചെടുത്തത്.
തൃശൂർ വാടാനപ്പള്ളി സ്വദേശിയും പൊന്നാനി കരിമ്പനയിൽ താമസക്കാര നുമായ രായർമരക്കാർ വീ ട്ടിൽ സുഹൈൽ (46), പൊ ന്നാനി കടവനാട് മുക്രിയ കം കറുപ്പം വീട്ടിൽ നാസർ (48), പാലക്കാട് കാവശ്ശേരി പാലത്തൊടി മനോജ് (41) എന്നിവരാണ് കഴിഞ്ഞ വ്യാഴാഴ്ച‌ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. എട്ടു മാസമെടുത്താണ് പ്രതി കളെ പിടികൂടിയതെങ്കിലും അഞ്ച് ദിവസംകൊണ്ട് മോ ഷ്ടിക്കപ്പെട്ടതിലെ തൊണ്ണൂറ് ശതമാനവും പോലീസിന് കണ്ടെത്താനായി.മോഷണമുതൽ കണ്ടത്താതിരിക്കാൻ ബോധപൂ ർവ്വമായ ശ്രമങ്ങളാണ് പ്രതികൾ നടത്തിയത്. പ്രത്യേക സംഘത്തിൻ്റെ അതിവേഗ ഇടപെടലിലൂടെയും ശാസ് ത്രീയമായ ചോദ്യം ചെയ്യലി ലൂടെയും സ്വർണ്ണം ഒപ്പിച്ച സ്ഥലം പറയാൻ പ്രതികൾ നിർബന്ധിതമാവുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 13നാണ് കേസിനാസ്‌പദമായ മോഷണം നടന്നത്. സിസിടിവി ക്യാമറകൾ നശിപ്പിക്കപ്പെട്ടതിനാൽ പ്രതികളിലേക്ക് എത്താനുള്ള വഴികൾ അടയുകയായിരുന്നു. കേസിനു പിന്നാലെ നിശബ്ദമായി പൊലീസ് നടത്തിയ കുറ്റമറ്റഅന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്.
കൂടുതൽ വാർത്തകൾക്ക്
https://chat.whatsapp.com/C13I8pjXnZWG3z8LmP77KD

മാറഞ്ചേരി :  എ.ടി. അലി മാറഞ്ചേരി എഴുതി തൃശൂർ ഗ്രീൻ ബുക്സ് പ്രസിദ്ധീകരിക്കുന്ന "ഓർമകൾ  മേയും വഴികൾ" എന്ന സഞ്ചാരസാഹിത്യ പു...
14/12/2024

മാറഞ്ചേരി : എ.ടി. അലി മാറഞ്ചേരി എഴുതി തൃശൂർ ഗ്രീൻ ബുക്സ് പ്രസിദ്ധീകരിക്കുന്ന "ഓർമകൾ മേയും വഴികൾ" എന്ന സഞ്ചാരസാഹിത്യ പുസ്തകത്തിന്റെ പ്രകാശനം ഡിസംബർ 15ന് 3 മണിക്ക് വെളിയങ്കോട് എംടിഎം കോളേജ് അങ്കണത്തിൽ വെച്ച് നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഗ്രന്ഥകാരനും കുടുംബവും ആഗ്ര, ദൽഹി, കശ്മീർ, തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ യാത്രയിൽ കണ്ടതും കേട്ടതും അനുഭവിച്ചതുമായ സംഭവങ്ങളുടെ ലിഖിത രൂപമാണ് ഈ പുസ്തകം. ദൃശ്യ-മാധ്യമ രംഗത്തെ പ്രശസ്ത സഞ്ചാരിയും എഴുത്തുകാരനുമായ സന്തോഷ് ജോർജ്ജ് കുളങ്ങരയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
3 മണിക്ക് ആരംഭിക്കുന്ന സാംസ്കാരികോത്സവം വിദ്യാർത്ഥികളുടെ കലാ പരിപാടികളോടെയാണ് തുടക്കം കുറിക്കുക. 4 മണിക്ക് സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഇ സിന്ധു നിർവഹിക്കും. പ്രശസ്ത കാര്യണ്യ പ്രവർത്തകൻ നാസർ മാനു, എ.ടി. അലി യുടെ 'ഓർമകൾ മേയും വഴികൾ' എന്ന സഞ്ചാരസാഹിത്യ പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കും, ഡോ:വികെ അബ്ദുൾ അസീസ് അദ്ധ്യക്ഷനായിരിക്കും. പ്രൊഫസർ ചന്ദ്രഹാസൻ പുസ്തക പരിചയം നടത്തും. പ്രശസ്ത ചലച്ചിത്ര സംവിധായകൻ അനിൽ വി നാഗേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. അഡ്വ: എംകെ സക്കീർ (കേരള വഖഫ് ബോർഡ് ചെയർമാൻ) പിടി അജയ്‌മോഹൻ, ഡോ:വി.ശോഭ (ചീഫ് എഡിറ്റർ ഗ്രീൻ ബുക്സ്) ഷംസു കൊല്ലാട്ടേൽ ( പ്രസിഡന്റ് വെളിയങ്കോട് ഗ്രാമ പഞ്ചായത്ത്) ബീന ടീച്ചർ (പ്രസിഡന്റ് മാറഞ്ചേരി ഗ്രാമ പഞ്ചായത്ത്), എ.കെ സുബൈർ (ജില്ലാ പഞ്ചായത്ത് മെമ്പർ), വികെഎം ഷാഫി (ജില്ലാ പഞ്ചായത്ത് മെമ്പർ), ശ്രീധരൻ മാസ്റ്റർ, ഷാജി കാളിയത്തേൽ, രുദ്രൻ വാരിയത്ത്, ആറ്റുണ്ണി തങ്ങൾ, എ അബ്ദുൽ ലത്തീഫ്, ബഷീർ സിൽസില, സബീന യൂസഫലി കേച്ചേരി (സബ് എഡിറ്റർ ഗ്രീൻ ബുക്സ് ) എകെ അലി, റഹ്മാൻ പോക്കർ, ഖാലിദ് മംഗലത്തേൽ, ആഷിക് എൻപി, നൂറുദ്ദീൻ പോഴത്ത്( ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) അബ്ദു തലക്കാട്ട്, ബിക്കവി ഉസ്താദ്, സക്കീർ പൂളക്കൽ, കെപി മാധവൻ, എപി വാസു, ത്രിവിക്രമൻ നമ്പൂതിരി എന്നിവർ പങ്കെടുക്കും. ഫൈസൽ ബാവ സ്വാഗതവും വാനിയ അലി നന്ദിയും പറയും. ഗ്രീൻ ബുക്സ് ആണ് പ്രസാധകർ.

തുടർന്ന് പ്രശസ്ത ഗസൽ ഗായകൻ സിറാജ് അമൽ നയിക്കുന്ന ഗസൽ സന്ധ്യയും ഉണ്ടായിക്കും
പത്രസമ്മേളനത്തിൽ ഫൈസൽ ബാവ , അബ്ദുൽ വഹാബ്, എ. അബ്ദുൾ ലത്തീഫ്, റഹ്മാൻ പോക്കർ ഗ്രന്ഥകാരൻ ഏ.ടി. അലി എന്നിവർ പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്ക്
https://chat.whatsapp.com/C13I8pjXnZWG3z8LmP77KD

മുൻ സപീക്കർ പി ശ്രീരാമകൃഷണൻ്റെ മാതാവ് സീതാലക്ഷ്മി ടീച്ചർ നിര്യാതയായികൂടുതൽ വാർത്തകൾക്ക്https://chat.whatsapp.com/C13I8pj...
14/12/2024

മുൻ സപീക്കർ പി ശ്രീരാമകൃഷണൻ്റെ മാതാവ് സീതാലക്ഷ്മി ടീച്ചർ നിര്യാതയായി
കൂടുതൽ വാർത്തകൾക്ക്
https://chat.whatsapp.com/C13I8pjXnZWG3z8LmP77KD

ചങ്ങരംകുളം : പൊന്നാനി കോൾ മേഖലയിലെ ചെറവല്ലൂർ തെക്കേക്കെട്ട് കോൾ പടവ് ബണ്ട് തകർന്നു, 120 ഏക്കർ നെൽ കൃഷി നശിച്ചു. നടീൽ കഴി...
13/12/2024

ചങ്ങരംകുളം : പൊന്നാനി കോൾ മേഖലയിലെ ചെറവല്ലൂർ തെക്കേക്കെട്ട് കോൾ പടവ് ബണ്ട് തകർന്നു, 120 ഏക്കർ നെൽ കൃഷി നശിച്ചു. നടീൽ കഴിഞ്ഞ പാടത്തു ബണ്ട് തകർന്നു വെള്ളം കയറിയതോടെ കർഷകരുടെ പ്രതീക്ഷകൾ കണ്ണീരണിഞ്ഞു. ബണ്ട് തകർന്ന് കൃഷി നശിച്ചതോടെ കടം വാങ്ങിയും പലിശയ്ക്ക് എടുത്തും കൃഷി ഇറക്കിയ കർഷകർ ഇനി എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കയാണ്.കൂടുതൽ വാർത്തകൾക്ക്
https://chat.whatsapp.com/C13I8pjXnZWG3z8LmP77KD

12/12/2024

പൊന്നാനിയിലെ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 400 പവനോളം സ്വർണം കവർന്ന കേസിൽ പ്രതികൾ നിന്നും 137 പവൻ സ്വർണം കണ്ടെടുത്തു.
കൂടുതൽ വാർത്തകൾക്ക്
https://chat.whatsapp.com/C13I8pjXnZWG3z8LmP77KD

പൊന്നാനിയിലെ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവനോളം സ്വർണം കവർന്ന കേസിൽ പ്രതികൾ പിടിയിൽ. പൊന്നാനി സ്വദേശി...
11/12/2024

പൊന്നാനിയിലെ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവനോളം സ്വർണം കവർന്ന കേസിൽ പ്രതികൾ പിടിയിൽ. പൊന്നാനി സ്വദേശികളായ സുഹൈൽ, നാസർ , പാലക്കാട് ആലത്തൂർ സ്വദേശി മനോജ് എന്നിവരാണ് അറസ്റ്റിലായത്. കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് വിവരം. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
ഏപ്രിൽ 13നാണ് വീട്ടിലെ ലോക്കറിൽ സൂക്ഷിച്ച സ്വർണമാണ് കവർന്ന വിവരം പുറത്തറിയുന്നത്. പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപമുള്ള രാജീഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവ ദിവസം രാജേഷ് കുടുംബത്തോടൊപ്പം ദുബായിലായിരുന്നു. വീട് വൃത്തിയാക്കുന്നതിനായി എത്തിയ ജോലിക്കാരി വീടിന്റെ പിൻവശത്തുള്ള ഗ്രില്ല് തകര്‍ത്തനിലയില്‍ കാണുകയായിരുന്നു. അലമാരയും മറ്റും തുറന്നിട്ട നിലയില്‍ കണ്ടെത്തി. ഉടന്‍ വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു
കൂടുതൽ വാർത്തകൾക്ക്
https://chat.whatsapp.com/C13I8pjXnZWG3z8LmP77KD

പൊന്നാനിയിലെ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക...
11/12/2024

പൊന്നാനിയിലെ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
ഏപ്രിൽ 13നാണ് വീട്ടിലെ ലോക്കറിൽ സൂക്ഷിച്ച സ്വർണമാണ് കവർന്ന വിവരം പുറത്തറിയുന്നത്. പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപമുള്ള രാജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവ ദിവസം രാജേഷ് കുടുംബത്തോടൊപ്പം ദുബായിലായിരുന്നു. വീട് വൃത്തിയാക്കുന്നതിനായി എത്തിയ ജോലിക്കാരി വീടിന്റെ പിൻവശത്തുള്ള ഗ്രില്ല് തകര്‍ത്തനിലയില്‍ കാണുകയായിരുന്നു. അലമാരയും മറ്റും തുറന്നിട്ട നിലയില്‍ കണ്ടെത്തി. ഉടന്‍ വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു
കൂടുതൽ വാർത്തകൾക്ക്
https://chat.whatsapp.com/C13I8pjXnZWG3z8LmP77KD

ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ സുജിത 104 വോട്ടിന് വിജയിച്ചു.കൂടുതൽ വാർത...
11/12/2024

ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ സുജിത 104 വോട്ടിന് വിജയിച്ചു.
കൂടുതൽ വാർത്തകൾക്ക്
https://chat.whatsapp.com/C13I8pjXnZWG3z8LmP77KD

ചങ്ങരംകുളം:ആലംങ്കോട് പെരുമുക്ക് വാർഡ് പിടിച്ചെടുത്ത് സിപിഎം.ഉപതിരഞ്ഞടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി അബ് ദ്രു എന്ന കെ കെ അബ...
11/12/2024

ചങ്ങരംകുളം:ആലംങ്കോട് പെരുമുക്ക് വാർഡ് പിടിച്ചെടുത്ത് സിപിഎം.ഉപതിരഞ്ഞടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി അബ് ദ്രു എന്ന കെ കെ അബ്ദുറഹ്മാൻ 410 വോട്ടിന് വിജയിച്ചു. കോൺഗ്രസ് മെമ്പറായിരുന്ന ഹക്കീം പെരുമുക്ക് രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
കൂടുതൽ വാർത്തകൾക്ക്
https://chat.whatsapp.com/C13I8pjXnZWG3z8LmP77KD

പാചകം ചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചു യുവതിക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.കോക്കൂര്‍...
07/12/2024

പാചകം ചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചു യുവതിക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.കോക്കൂര്‍ സെന്ററില്‍ താമസിക്കുന്ന പുലൂണി വളപ്പില്‍ അബ്ദുള്ളയുടെ വീട്ടിലെ കുക്കറാണ് പൊട്ടി തെറിച്ചത്.അബ്ദുള്ളയുടെ ഭാര്യ മിസിരിയക്കാണ് മുഖത്ത് പരിക്കേറ്റത്.മിസിരിയ കറി ഉണ്ടാക്കുന്നതിനിടെയാണ് ഉഗ്ര ശബ്ദത്തോടെ കുക്കര്‍ പൊട്ടി തെറിച്ചത്.തലനാരിഴക്കാണ് വലിയ ദുരന്തത്തില്‍ നിന്ന് യുവതി രക്ഷപ്പെട്ടത്.ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ചേര്‍ന്നാണ് മുഖത്ത് പരിക്കേറ്റ മിസിരിയയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.താടിയെല്ലിന് പൊട്ടല്‍ ഉണ്ടായതിനാല്‍ സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് യുവതി
കൂടുതൽ വാർത്തകൾക്ക്
https://chat.whatsapp.com/C13I8pjXnZWG3z8LmP77KD

അധ്യാപികയായിരുന്ന ഫാത്തിമ ടീച്ചർ നിര്യാതയായികൂടുതൽ വാർത്തകൾക്ക്https://chat.whatsapp.com/C13I8pjXnZWG3z8LmP77KD
06/12/2024

അധ്യാപികയായിരുന്ന ഫാത്തിമ ടീച്ചർ നിര്യാതയായി
കൂടുതൽ വാർത്തകൾക്ക്
https://chat.whatsapp.com/C13I8pjXnZWG3z8LmP77KD

Address

Edapal
Edapal

Telephone

9961807811

Website

Alerts

Be the first to know and let us send you an email when Forward vaartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share