11/06/2024
ആൾക്കൂട്ടത്തിൽ തനിയെ..
ഗുരുവായൂർ അമ്പല നടയിൽ ആരാലും ശ്രദ്ധിക്കാതെ എന്നാൽ എല്ലാവർക്കും മാതൃക ആയി ഒരമ്മയും മകളും.
---------------------------
ഒരിക്കൽ തന്റെ ഭക്തിയാൽ അരയാലിൽ കൃഷ്ണ ചൈതന്യം കൊണ്ടുവന്ന മഞ്ജുള എന്ന ബാലികയുടെ സ്മരണ നിലനിർത്തികൊണ്ട് നിൽക്കുന്ന മഞ്ജുളാൽ പോലെ. ഈ അമ്മയും മകളും അവരുടെ ഭക്തിയുടെ അംശം കൊടുത്ത് പരിപാലിക്കുന്നതാണ് തെക്കേ നടയിൽ തല ഉയർത്തി നിൽക്കുന്ന ഈ കൂവള മരം. വൈകുണ്ഡമായ ഗുരുപവന പുരിയിലെ ഓരോ മൺതരിയിൽ പോലും കണ്ണന്റെ ചൈതന്യം നിലനിൽക്കുന്നുണ്ട് പക്ഷെ നാം അതു മനസ്സിലാക്കുന്നില്ല എന്നതാണ് വസ്തുത.
അങ്ങനെ മനസ്സിലാക്കിയ ഒരമ്മയും മകളും ആണ് ഇവർ. ഗുരുവായൂരിൽ വരുന്ന ഓരോ ഭക്തരുടെയും മാതൃക ആയ ഇവർ ലോട്ടറി വിറ്റ് ഉപജീവനം മാർഗം കണ്ടെത്തുന്നതിനിടയിലും.ഓരോ നിമിഷവും കണ്ണനെ സ്മരിച്ചു കൊണ്ടിരിക്കുന്നു. തെക്കേ നടയിലെ ഈ കൂവള മരത്തിന് ചുറ്റും എന്നും വിളക്ക് വച്ചും പരിസരം വൃത്തിയാക്കിയും ആ വൃക്ഷത്തെ ഒരു ദേവ വൃക്ഷ മാക്കി മാറ്റി., അതിനു ചുറ്റും വന്നു ഫോട്ടോ എടുത്തു ആസ്വദിക്കുന്ന ആരും പക്ഷെ ഈ പുതിയ മഞ്ജുളയെ അറിയുന്നില്ല ആരാലും അറിയാതെ ആൾക്കൂട്ടത്തിൽ തനിയെ നിൽക്കുന്ന ഇവരെ എല്ലാവരും അറിയണം എന്ന ആഗ്രഹത്തോടെ കൃഷ്ണ പ്രേമത്താൽ
മൃദുൽ ഷാ ഗുരുവായൂർ 🥰🥰🥰🥰🙏🙏🙏🙏