കനത്ത മഴ വരുന്നു; ശ്രദ്ധിക്കുക എവിടെയൊക്കെ പോകരുത്
സംസ്ഥാനത്ത് വ്യാപക മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതbrbrന്യൂനമർദം വെള്ളിയാഴ്ച ലക്ഷദ്വീപിനു സമീപം രൂപമെടുക്കുംbrbrലക്ഷദ്വീപിനു സമീപം 50 കിലോമീറ്റർ വേഗതയുള്ള കാറ്റ് വീശാനും സാധ്യയുണ്ട്brbrമൂന്നാറിലും മഴ ശക്തമാകുന്നു. വ്യാഴാഴ്ച രാവിലെ മുതൽ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തുbrbrവെള്ളിയാഴ്ച മുതൽ നീലക്കുറിഞ്ഞി കാണാൻ മൂന്നാറിലേക്കുളള യാത്രയ്ക്ക് നിരോധനമുണ്ട്brbrതുടർച്ചയായി ഉരുൾപൊട്ടുന്ന നെല്ലിയാമ്പതി മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണംbrbrമലയോരമേഖലകളിൽ രാത്രി യാത്ര ഒഴിവാക്കാനും പൊതു നിർദേശമുണ്ട്brbrഏഴിനു കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചുbrbrസംസ്ഥാനത്താകെ ജാഗ്രതാ നിർദേശവുമുണ്ട്
ഇന്ധനവില രണ്ടര രൂപ കുറച്ചു
പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടര രൂപ കുറയ്ക്കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിbrbrനികുതിയിനത്തില്‍ ഒന്നര രൂപ കുറയ്ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനംbrbrഒരു രൂപ പെട്രോള്‍ കമ്പനികളും കുറയ്ക്കുമെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്brbrസംസ്ഥാന സര്‍ക്കാരുകളും രണ്ടര രൂപ മൂല്യവര്‍ധിതനികുതിയില്‍ ഇളവ് വരുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്brbrസംസ്ഥാനങ്ങള്‍ വില കുറയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ജനം ചോദിക്കുമെന്നും അരുണ്‍ ജെയ്റ്റ്‌ലി
ട്രെയിനിന്റെ വാതിലില്‍ യാത്ര ചെയ്യരുതേ...
അടുത്തുണ്ടായിരുന്ന യാത്രക്കാരന്‍ പെണ്‍കുട്ടിയുടെ ടീ ഷര്‍ട്ടില്‍ പിടിച്ചുയര്‍ത്തിയാണ് രക്ഷപ്പെടുത്തിയത്brbrഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു വാതില്‍ നിന്ന് യാത്ര ചെയ്യരുതെന്ന് എത്ര പറഞ്ഞാലും നമ്മളില്‍ പലര്‍ക്കും ഇഷ്ടം അങ്ങനെ തന്നെ ചെയ്യുന്നതാണ്. എന്നാല്‍ ഇത്തരത്തിലുള്ള യാത്ര എത്രത്തോളം അപകടം നിറഞ്ഞതാണെന്ന ചൂണ്ടിക്കാണിക്കുന്ന ഒരു സംഭവം ഉണ്ടായി. ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ വാതിൽക്കൽ നിന്ന് യാത്രചെയ്യുന്നതിനിടെ പുറത്തേക്ക് വീണ പെണ്‍കുട്ടി സഹയാത്രക്കാരന്റെ സമയോചിതമായ ഇടപെടല്‍ കാരണം രക്ഷപ്പെട്ടു. അടുത്തുണ്ടായിരുന്ന യാത്രക്കാരന്‍ പെണ്‍കുട്ടിയുടെ ടീ ഷര്‍ട്ടില്‍ പിടിച്ചുയര്‍ത്തിയാണ് രക്ഷപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ വീഴ്ചയും രക്ഷപ്പെടലും അടങ്ങിയ വീഡിയോ മണിക്കൂറുകള്‍ക്കകം തന്നെ വൈറലായി. പതിനേഴുകാരിയായ പെണ്‍കുട്ടി
ദരിദ്രകുടുംബങ്ങളുടെ പദ്ധതിയില്‍ മന്ത്രിയും
രാജ്യത്തെ പത്തുകോടി ദരിദ്രകുടുംബങ്ങള്‍ക്ക് വര്‍ഷം അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ നല്‍കുന്ന പദ്ധതിbrbrദരിദ്രകുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെ പട്ടികയില്‍ യുപി മന്ത്രിയും വ്യവസായികളുമടക്കമുള്ളവരും.brഉത്തര്‍പ്രദേശ് ക്യാബിനറ്റ് മന്ത്രി സതീശ് മഹാന, മുന്‍ എംഎല്‍എ സലില്‍ വിഷ്‌ണോയ് എന്നിവരും പ്രമുഖരായ വ്യവസായികളുമാണ് കാണ്‍പൂരില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഇടംപിടിച്ചത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.രാജ്യത്തെ പത്തുകോടി ദരിദ്രകുടുംബങ്ങള്‍ക്ക് വര്‍ഷം അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ നല്‍കുന്ന പദ്ധതിയിലാണ് വമ്പന്‍മാര്‍ ഇടംപിടിച്ചിരിക്കുന്നത്. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ വ്യവസായ മന്ത്രിയാണ് മഹാന. സംഭവം വിവാദമാ
ഒരു കപ്പ് സ്കോച്ച് വിസ്കി :വിലയോ 8 കോടി
മക്കല്ലന്‍ വലേരിയോ അഡാമി സ്കോച്ച് വിസ്കിക്കാണ് ഇത്രയും വില ലഭിച്ചത്brbrഇതുവരെ വിറ്റ സ്കോച്ച് വിസ്കിയിൽ ഏറ്റവും വില ലഭിച്ച് മക്കല്ലൻ വലേരിയോ അഡാമി. 60 വർഷം പഴക്കമുള്ള മക്കല്ലൻ വലേരിയോ അഡാമി 1926 എന്ന മദ്യം ബോണ്‍ഹാമിൽ നടന്ന ലേലത്തിൽ വിറ്റുപോയത് 1.09 ദശലക്ഷം ഡോളറിനാണ്. ഇന്ത്യൻ മൂല്യത്തിലേക്ക് വരുമ്പോള്‍ ഏകദേശം എട്ടു കോടി രൂപയാകും ഇത് .ഇതുവരെ വിറ്റ സ്കോച്ച് വിസ്കിയിൽ ഏറ്റവും വില ലഭിച്ചതാണ് മക്കല്ലൻ വലേരിയോ അഡാമി. ഹോങ്കോംഗിൽ മേയിൽ 7.76 കോടി രൂപ യ്ക്കു വിറ്റുപോയ ഇതേ ലേബൽ സ്കോച്ച് വിസ്കിയുടെ റിക്കാർഡാണ് എഡിൻബറോയിൽ മറികടന്നത്. ഇപ്പോൾ വിറ്റുപോയ മക്കല്ലൻ വലേരിയോ അഡാമി 1926-ലാണ
സംസ്ഥാനത്ത് സര്‍വീസ് നിര്‍ത്തി 794 ബസ്സുകള്‍
ഇന്ധന വിലയെ തുടര്‍ന്നാണ് ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിയത്brbrഇന്ധന വില വര്‍ധനയെ തുടര്‍ന്ന് സംസ്ഥാനത്ത് കഴിഞ്ഞ നാലു മാസത്തിനിടെ സര്‍വീസ് നിര്‍ത്തിയത് 794 സ്വകാര്യബസുകള്‍.brbrഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കണക്കാണിത്. സര്‍വീസ് നിര്‍ത്തുന്നതിന് ബസ് ഉടമകള്‍ മോട്ടോര്‍ വാഹന വകുപ്പിന് നല്‍കേണ്ട ജി ഫോം നല്‍കാതെയാണ് പലരും സര്‍വീസ് അവസാനിപ്പിച്ചിരിക്കുന്നത്.ജി ഫോം വാങ്ങുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് വിമുഖത കാണിക്കുന്നതായി ബസ് ഉടമകള്‍ ആരോപിക്കുന്നുണ്ട്. ജി ഫോം സമര്‍പ്പിക്കുന്നവരുടെ നികുതി ഒഴിവാകും. അതേസമയം പെര്‍മിറ്റ് നിലനിര്‍ത്തുകയും ചെയ്യാംbrbrപ്രതിവര്‍ഷം 80,000 രൂപയ്ക്ക് മുകളിലാണ് ബസിന്റെ ഇന്‍ഷുറന്‍സ് ചെലവ്.brbrദിവസം ശരാശരി 80 ലിറ്റര്‍ ഡീസലാണ് വണ്ടി ഓടിക്കുന്നതിന് ആവശ്യമായി വരുന്നത്. സ്റ്റാന്‍ഡ് വാടക , തൊഴിലാളികളുടെ കൂലി എന്നിങ്ങനെ 9
സന്ദര്‍ശനമൊരുക്കി കിയാല്‍
കണ്ണൂർ രാജ്യാന്തര വിമാനത്താവളം 5 മുതൽ പൊതുജനങ്ങൾക്കു സന്ദർശിക്കാംbrbrഉദ്ഘാടനത്തിനൊരുങ്ങുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവളം 5 മുതൽ പൊതുജനങ്ങൾക്കു സന്ദർശിക്കാം. 12 വരെ എല്ലാദിവസവും രാവിലെ 10 മുതൽ നാലുവരെയാണു സന്ദർശകരെ പ്രവേശിപ്പിക്കുക. ഫോട്ടോ പതിച്ച തിരിച്ചറിയൽരേഖ കരുതണമെന്നു ചീഫ് ഓപ്പറേറ്റിങ് ഓഫിസറുടെ ചുമതലയുള്ള എക്സിക്യുട്ടിവ് ഡയറക്ടർ കെ.പി.ജോസ് അറിയിച്ചു.ടെർമിനലിനു മുൻവശത്തെ പാർക്കിങ് മേഖലയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ്, വിമാനത്താവള ഉദ്യോഗസ്ഥർ എന്നിവരുടെ നിർദേശങ്ങൾ പാലിക്കണം. ടെർമിനലിനകത്തു ഭക്ഷണ സാധനങ്ങളോ പാനീയങ്ങളോ അനുവദിക്കില്ല. സന്ദർശകർ പ്ലാസ്റ്റിക്, മറ്റു മാലിന്യങ്ങൾ എന്നിവ വിമാനത്താവള പരിസരത്ത് ഉപേക്ഷിക്കരുതെന്നും കിയാൽ അധികൃതർ അറിയിച്ചു
നായയ്ക്ക് പുത്തന്‍ ജീവിതം നല്‍കി ശാസ്ത്രലോകം.
കാന്‍സര്‍ ബാധിച്ച നായയ്ക്കു പുതിയ തലയോട്ടിയാണ് ശാസ്ത്രലോകം നല്‍കിയത്brbrതലയോട്ടിയില്‍ കാന്‍സര്‍ ബാധിച്ച 9 വയസ് പ്രായമുള്ള പെണ്‍നായയ്ക്കു പുത്തന്‍ ജീവിതം നല്‍കി ശാസ്ത്രലോകം. ത്രീഡി പ്രിന്റിങ്(ബയോപ്രിന്റിങ്) വഴിയാണു വൈദ്യശാസ്ത്രം നായക്കുട്ടിക്കു കാന്‍സര്‍ വിമുക്തജീവിതം സമ്മാനമായി നല്‍കിയത്. കനേഡിയന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ചേര്‍ന്നു നായയുടെ കാന്‍സര്‍ ബാധിച്ച തലയോട്ടി നീക്കം ചെയ്തശേഷം പുതിയതു വച്ചുപിടിപ്പിക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ഗുല്‍ഫസ് ഓന്റാറിയോ വെറ്റിനറി കോളേജിലെ ഓങ്കോളജിസ്റ്റും വെറ്റിനറി സര്‍ജനുമായ ഡോ. മിഖായേല ഓബ്ലാക്കാണ് ഈ വലിയ ഉദ്യമത്തിനു പിന്നില്‍.നായയുടെ കാന്‍സര്‍ ബാധിച്ച തലയോട്ടി നീക്കം ചെയ്ത് അവിടെ പുതിയ തലയോട്ടി മാറ്റി സ്ഥാപിക്കുകയായിരുന്നു. മെഡിക്കല്‍ ടെക്ക്‌നോളജിക്കല്‍ കമ്പനിയായ ആഡി
ഫോണ്‍ തലക്ക് കീഴില്‍ വച്ചുള്ള ഉറക്കം അത്ര നന്നല്ല
ഇത് മാരകമായ രോഗങ്ങള്‍ക്ക് കാരണമാവുന്നുbrbrഉറങ്ങുമ്പോഴും ഉണരുമ്പോഴും മൊബൈല്‍ ഫോണ്‍ അടുത്ത് വേണം എല്ലാവര്‍ക്കും ,എങ്കില്‍ കേട്ടോളൂ മൊബൈല്‍ ഫോണ്‍ തലക്ക് കീഴില്‍ വെച്ചുള്ള ഈ ഉറക്കം അത്ര നന്നല്ല.മാരകമായ കാന്‍സര്‍ പോലെയുള്ള രോഗങ്ങളാണ് മൊബൈല്‍ ഫോണ്‍ തലകീഴില്‍ വെച്ചുള്ള ഈ ഉറക്കം നിങ്ങള്‍ക്ക് സമ്മാനിക്കുന്നത് എന്നറിയുക. മൊബൈല്‍ ഫോണില്‍ നിന്നും പുറംതള്ളുന്ന ഇലക്ട്രോ മാഗ്നെറ്റിക് സിഗ്നലുകള്‍ തന്നെയാണ് ഇതിനു പിന്നില്‍. എക്സ് റെയില്‍ നിന്നും, മൈക്രോവേവില്‍ നിന്നുമെല്ലാം പുറംതള്ളുന്നത് ഇതേ സിഗ്നലുകള്‍ ആണ്. ഇവ സ്ഥിരമായി ഏല്‍ക്കുന്നത് ശരീരത്തില്‍ ട്യൂമര്‍ വളര്‍ച്ചയ്ക്ക് കാരണമായേക്കാം എന്നാണു വിദഗ്ധര്‍ പറയുന്നത്. തലച്ചോറിലെ ട്യൂമര്‍, ഉമിനീര്‍ ഗ്രന്ഥിയിലെ ക്യാന്‍സര്‍ എന്നിവയ്ക്കാണ് ഇത് കൂടുതലും കാരണമാകുന്നത്.2011 ല്‍ തന്നെ ലോകാരോഗ്യസ
ഫോബ്സ് പട്ടികയില്‍ 12 ഇന്ത്യന്‍ കമ്പനികള്‍
ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളുടെ കൂട്ടത്തിലാണ് ഇന്ത്യന്‍ കമ്പനികള്‍ ഇടം പിടിച്ചത് .brbrഫോബ്‌സ് തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയിൽ 12 ഇന്ത്യയിലെ കമ്പനികള്‍ ഇടം നേടി . ഇൻഫോസിസ്, ടി.സി.എസ്., ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയവയാണ് പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. 250 കമ്പനികളുടെ പട്ടികയാണ് ഫോബ്സ് തയ്യാറാക്കിയിരിക്കുന്നത്.എന്റർടെയ്ൻമെന്റ് ഭീമൻ വാൾട്ട് ഡിസ്‌നിയാണ് പട്ടികയിൽ ഒന്നാമത്. ഹോസ്പിറ്റാലിറ്റി സ്ഥാപനമായ ഹിൽട്ടൺ, ഇറ്റാലിയൻ കാർ നിർമാതാക്കളായ ഫെരാറി എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പട്ടികയിൽ 61 കമ്പനികളും അമേരിക്കയിൽ നിന്നാണ്.brഇന്ത്യയിലെ ബാങ്കിങ് ആൻഡ് ഫിനാൻസ് മേഖലയിൽനിന്ന് എച്ച്.ഡി.എഫ്.സി. ബാങ്ക് മാത്രമാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. 217-ാം സ്ഥാനത്താണ് എച്ച്.ഡി.എഫ്.സി.2018-ലെ പ്രധാന പത്ത് കമ്പനികളിൽ സ