KINGS MEDIA

KINGS MEDIA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KINGS MEDIA, Media Agency, Chengannur.

04/04/2023

ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ നവജാത ശിശു

ചെങ്ങന്നൂർ: മുളക്കുഴയിലെ കോട്ട ഭാഗത്ത് വീടിന്റെ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ചെങ്ങന്നൂർ പോലീസ് കണ്ടത്തി. ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ബ്ലീഡിങ്ങിനെ തുടർന്ന് ചികിത്സയ്ക്ക് എത്തിയ യുവതിയെ ഡോക്ടർ പരിശോധിച്ചപ്പോൾ യുവതി അടുത്ത സമയങ്ങളിൽ പ്രസവിച്ചതായി കണ്ടെത്തിയത്. വിശദമായ വിവരം ഡോക്ടർ യുവതിയിൽ നിന്നു ചോദിച്ചറിഞ്ഞതിനെ തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിച്ചു. യുവതിയിൽ നിന്നും താമസ സ്ഥലവും മറ്റ് വിവരങ്ങളും മനസ്സിലാക്കിയ പോലീസ് യുവതി താമസിച്ച വീട്ടിലെത്തി നീല ബക്കറ്റിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഈ ബക്കറ്റിൽ തന്നെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ പ്രാധമിചിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റി.

04/04/2023

*തണ്ണീർമുക്കം ബണ്ട് ഏപ്രിൽ 10-ന് തുറക്കും*

*കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഒരുമാസം മുൻപേ*
--------
ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഏപ്രിൽ 10-ന് തുറക്കാൻ കൃഷി മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉപദേശക സമിതി യോഗത്തിൽ തീരുമാനമായി. കൃഷി മന്ത്രി ഓൺലൈനിലാണ് യോഗത്തിൽ പങ്കെടുത്തത്. വേമ്പനാട് കായൽ സംരക്ഷണത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്ന് കൃഷി മന്ത്രി പറഞ്ഞു. നെൽകർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ബുദ്ധിമുട്ടില്ലാത്ത തരത്തിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ക്രമീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കാർഷിക കലണ്ടർ പ്രകാരം തന്നെ കൃഷിയിറക്കി മുന്നോട്ട് പോകാൻ ശ്രമിക്കണമെന്ന് യോഗത്തിൽ മന്ത്രി പ്രത്യേകം നിർദേശിച്ചു.

കഴിഞ്ഞ വർഷം മന്ത്രിയുടെയും അന്നത്തെ ജില്ല കളക്ടറുടേയും കൃത്യമായ ഇടപെടലിനെ തുടർന്ന് നേരത്തെ നെല്ല് വിതച്ചിരുന്നു. ഇതേതുടർന്നാണ് ഇക്കുറി ഭൂരിഭാഗം കൊയ്ത്തും പൂർത്തിയാക്കി ഏപ്രിലിൽ ബണ്ട് തുറക്കാനായതെന്ന് ജില്ല കളക്ടർ ഹരിത വി.കുമാർ പറഞ്ഞു. ഇനിയും കൊയ്ത്ത് പൂർത്തിയാക്കാനുള്ള കൈനകരി, ചിത്തിര പാടശേഖരങ്ങളിലെ കൊയ്ത്ത് ഏപ്രിൽ 10-നകം പൂർത്തിയാക്കണമെന്നും അല്ലാത്ത പക്ഷം ഓരു ജലം കയറാത്ത സംവിധാനം ഉറപ്പാക്കണമെന്നും ജില്ല കളക്ടർ ഹരിത വി. കുമാർ നിർദേശിച്ചു. അടുത്ത വർഷം മുതൽ കൃത്യമായി കാർഷിക കലണ്ടർ അനുസരിച്ച് കൃഷി ചെയ്യാൻ വേണ്ട നടപടി സ്വീകരിക്കാൻ പ്രിൻസിപ്പൽ കൃഷി ഓഫീസർക്കും ബന്ധപ്പെട്ട മറ്റു വകുപ്പു ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.

വേലിയേറ്റം മൂലം ജലനിരപ്പിലുണ്ടാകുന്ന വ്യത്യാസം സസൂക്ഷ്മം നിരീക്ഷിച്ച് ഉപ്പുവെളളം കയറുന്നില്ലായെന്ന് മെക്കാനിക്കൽ വിഭാഗം എക്‌സിക്ക്യൂട്ടീവ് എഞ്ചിനിയർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കി. ഷട്ടറുകൾ ക്രമീകരിക്കുമ്പോൾ ഇരുവശങ്ങളിലുമുളള മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളെ (വളളം, വല മറ്റുളളവ) ബാധിക്കുന്നില്ലായെന്ന് ബന്ധപ്പെട്ട എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ ഉറപ്പു വരുത്തണം. ആയതിനായി മത്സ്യത്തൊഴിലാളികൾക്ക് നേരത്തെ നിർദ്ദേശം നൽകും.

ബണ്ട് തുറക്കുമ്പോൾ കായലിൽ നിന്നുള്ള വെള്ളം കൊയ്ത്ത് പൂർത്തിയാകാത്ത പാടശേഖരങ്ങളിൽ കയറുന്നില്ലായെന്ന് കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ ഉറപ്പു വരുത്തണമെന്നും ഉത്തരവിൽ പറയുന്നു.
യോഗത്തിൽ തോമസ് കെ. തോമസ് എം.എൽ.എ., ഡെപ്യൂട്ടി കളക്ടർ ആശ സി. എബ്രഹാം, ആലപ്പുഴ- കോട്ടയം ജില്ലകളിലെ ഉദ്യോഗസ്ഥർ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, പാടശേഖര സമിതി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ചെങ്ങന്നൂർ റയിൽവേ സ്റ്റേഷന്‍ തെന്നിവീണ് യാത്രക്കാർചെങ്ങന്നൂർ: യാത്രക്കാരെ വീഴ്ത്തുന്ന നടുത്തളം നിർമ്മിച്ച് ചെങ്ങന്നൂർ റയ...
04/04/2023

ചെങ്ങന്നൂർ റയിൽവേ സ്റ്റേഷന്‍ തെന്നിവീണ് യാത്രക്കാർ

ചെങ്ങന്നൂർ: യാത്രക്കാരെ വീഴ്ത്തുന്ന നടുത്തളം നിർമ്മിച്ച് ചെങ്ങന്നൂർ റയിൽവേ സ്റ്റേഷൻ. ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രകാരുടെ നടുവൊടിക്കുന്ന രീതിയിൽ ഉയർത്തിയും താഴ്ത്തിയുമാണ് തറ നിർമ്മിച്ചിരിക്കുന്നത്. തറകളുടെ ഉയർച്ച താഴ്ച്ചകൾ അറിയാതെ നിരവധി ആളുകളാണ് ഇതിനോടകം ഇവിടെ വീണിരിക്കുന്നത്. മഴക്കാലത്ത് ഈ നടുത്തളത്തിൽ വെള്ളം കെട്ടിക്കിടക്കുന്നത് ശുചീകരണ തൊഴിലാളികൾക്കും ദുരിതമാകുന്നുണ്ട്. യാത്രക്കാർ എത്തുന്ന മുൻ വശത്ത് നീളത്തിൽ കിടക്കുന്ന വരാന്ത തറനിരപ്പിൽ നിന്ന് ഉയർത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. അകത്തേക്ക് പ്രവേശിക്കുന്ന ഭാഗത്തെ തറ രണ്ടടിയോളം താഴ്ചയിലാണ് നിർമ്മിച്ചിരിക്കുന്നത്. തെക്ക് വശത്തുള്ള ടിക്കറ്റ് കൗണ്ടറിലേക്ക് ഇവിടെ നിന്ന് പോകുമ്പോൾ ഇടയ്ക്ക് രണ്ടടി ഉയർത്തി തറകെട്ടിയിട്ടുണ്ട്. പ്ലാറ്റ്‌ഫോമിലേക്ക് പോകുന്ന ഇടനാഴിലേക്ക് കടക്കുന്ന ഭാഗത്തെ തറയും നിരപ്പല്ല. റയിൽവേയുടെ നിരവധി ഉയർന്ന ഉദ്ധ്യോഗസ്ഥർ പങ്കെടുക്കുന്ന അവലോകന യോഗങ്ങളിലും മറ്റും പ്രധാന പ്രവേശന കവാടത്തിലെ വെള്ളകെട്ടിനെ സംബന്ധിച്ച് നിരവതി തവണ പരാതി ഉയർന്നിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല.

ശദാബ്ദി ആഘോഷത്തിൽ പുഷ്പാർച്ചന നടത്തിയ ഗാന്ധി പ്രതിമ ചെങ്ങന്നൂരില്‍ സ്ഥാപിക്കുംചെങ്ങന്നൂർ: വൈക്കം സത്യാഗ്രഹത്തിന്റെ ശദാബ്...
03/04/2023

ശദാബ്ദി ആഘോഷത്തിൽ പുഷ്പാർച്ചന നടത്തിയ ഗാന്ധി പ്രതിമ ചെങ്ങന്നൂരില്‍ സ്ഥാപിക്കും

ചെങ്ങന്നൂർ: വൈക്കം സത്യാഗ്രഹത്തിന്റെ ശദാബ്ദി ആഘോഷത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ തുടങ്ങിയ വിശിഷ്ട വ്യക്തികൾ പുഷ്പാർച്ചന നടത്തിയ മഹാത്‌മാഗാന്ധിയുടെ അർത്ഥകായ പ്രതിമ മാവേലിക്കര പീസ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്ത്വത്തിൽ മന്ത്രി സജി ചെറിയാൻ ചെയർമാനായിട്ടുള്ള കൊഴുവല്ലൂരിലെ കരുണ പാലിയേറ്റീവ് അങ്കണത്തിൽ സ്ഥാപിക്കുമെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ്‌ ശില്‌പിയുമായ ബിജു ജോസഫ് അറിയിച്ചു.

മാഹിയിലെ പമ്പുകളിൽ കേരള വാഹനങ്ങളുടെ തിരക്ക് ; കേരളത്തേക്കാൾ 14 രൂപ കുറവ്  തിരുവനന്തപുരം:  സംസ്ഥാനത്ത്  സാമൂഹ്യസുരക്ഷാ  സ...
03/04/2023

മാഹിയിലെ പമ്പുകളിൽ കേരള വാഹനങ്ങളുടെ തിരക്ക് ; കേരളത്തേക്കാൾ 14 രൂപ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ സെസ് നിലവിൽ വന്നതോടെ ഏപ്രിൽ 1 മുതൽ കേരളത്തിൽ ഇന്ധനവില വർധിച്ചിരുന്നു.‌ ഇതോടെ സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 107.5 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 96.53 രൂപയും ആയി വര്‍ധിച്ചു. അതേസമയം, മറ്റു സംസ്ഥാനങ്ങളിലെ നിരക്കുകൾ മാറ്റമില്ലാതെ തുടരും. ക്രൂഡ് ഓയിൽ വില ഇടിയുമ്പോഴും രാജ്യത്തെ എണ്ണക്കമ്പനികൾ മാസങ്ങളായി ഇന്ധന വിലയിൽ മാറ്റം വരുത്താൻ തയ്യാറായിട്ടില്ല. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വില, രൂപയുടെ വിനിമയ നിരക്ക് തുടങ്ങിയവയ്ക്കനുസരിച്ചാണ്, എണ്ണക്കമ്പനികൾ ഇന്ത്യയിലെ ഇന്ധന വില നിശ്ചയിക്കുന്നത്.

രാജ്യത്തെ വിവിധ നഗരങ്ങളിലെ ഇന്ധന നിരക്ക് ചുവടെ:
ഡൽഹി
പെട്രോൾ ലിറ്ററിന് 96.72 രൂപ
ഡീസൽ ലിറ്ററിന് 89.62 രൂപ

ചെന്നൈ
പെട്രോൾ ലിറ്ററിന് 102.73 രൂപ
ഡീസൽ ലിറ്ററിന് 94.33 രൂപ

കൊൽക്ക
പെട്രോൾ ലിറ്ററിന് 106.03 രൂപ
ഡീസൽ ലിറ്ററിന് 92.76 രൂപ

മുംബൈ
പെട്രോൾ ലിറ്ററിന് 106.31 രൂപ
ഡീസൽ ലിറ്ററിന് 94.27 രൂപ

ബെംഗളൂരു
പെട്രോൾ ലിറ്ററിന് 101.94 രൂപ
ഡീസൽ ലിറ്ററിന് 87.89 രൂപ

ലഖ്‌നൗ
പെട്രോൾ ലിറ്ററിന് 96.57 രൂപ
ഡീസൽ ലിറ്ററിന് 89.76 രൂപ

ഭോപ്പാൽ
പെട്രോൾ ലിറ്ററിന് 108.65 രൂപ
ഡീസൽ ലിറ്ററിന് 93.90 രൂപ

ഗാന്ധിനഗർ
പെട്രോൾ ലിറ്ററിന് 96.63 രൂപ
ഡീസൽ ലിറ്ററിന് 92.38 രൂപ

ഹൈദരാബാദ്
പെട്രോൾ ലിറ്ററിന് 109.66 രൂപ
ഡീസൽ ലിറ്ററിന് 97.82 രൂപ

തിരുവനന്തപുരം
പെട്രോൾ ലിറ്ററിന് 109.73 രൂപ
ഡീസൽ: ലിറ്ററിന് 97.20 രൂപ.

നോർക്ക  റൂട്സിന്റെ സംസ്ഥാനത്തെ ആദ്യ സബ് ഓഫീസ് ചെങ്ങന്നൂരിൽ ആരംഭിക്കും
06/02/2023

നോർക്ക റൂട്സിന്റെ സംസ്ഥാനത്തെ ആദ്യ സബ് ഓഫീസ് ചെങ്ങന്നൂരിൽ ആരംഭിക്കും

03/02/2023

ചെങ്ങന്നൂർ ജെ. സി. ഐ. ചെങ്ങന്നൂർ ടൗണിന്റെ 2023 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന് (04/02/2023) വൈകിട്ട് 7.30 ന് ചെങ്ങന്നൂർ റോട്ടറി ക്ലബ് ഹാളിൽ ബഹുമാനപ്പെട്ട ആലപ്പുഴ ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജ ഉദ്ഘാടനം നിർവ്വഹിക്കും.

02/02/2023

തൃ ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രം തിരുവുത്സവത്തിൻ്റെ 27-ാം ദിവസം നടന്ന സേവ.

01/02/2023

തൃ ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രം തിരുവുത്സവത്തിൻ്റെ 26-ാം ദിവസം നടന്ന സേവ. സമർപ്പണം ബെൻ ബോസ് നെടിയുഴത്തിൽ ചെങ്ങന്നൂർ.

31/01/2023

തൃ ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രം തിരുവുത്സവത്തിൻ്റെ 25-ാം ദിവസം നടന്ന സേവ. സമർപ്പണം സതീഷ് വാവ മുളമൂട്ടിൽപ്പറമ്പിൽ (കോടിയാട്ടുകര, ചെങ്ങന്നൂർ)

30/01/2023

തൃ ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രം തിരുവുത്സവത്തിൻ്റെ 24-ാം ദിവസം നടന്ന സേവ. സമർപ്പണം വിനോദ് കുമാർ (മഹാലക്ഷ്മി സിൽക്ക് സ് തിരുവല്ല)

29/01/2023

തൃ ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രം തിരുവുത്സവത്തിൻ്റെ 23-ാം ദിവസം ആരംഭിച്ച സേവ. സമർപ്പണം പി.പി രാജീവ് ( റോയൽ ഇലക്ട്രിക്കൽസ്, ചെങ്ങന്നൂർ)

#

28/01/2023

ചെങ്ങന്നൂർ ഗവൺമെന്റ് വനിത ഐടിഐ യിലെ സപ്തദിന സഹവാസ ക്യാമ്പിനോട് അനുബന്ധിച്ച് സേവാഗ്രാം വാർഡ് കേന്ദ്രം അംഗൻവാടിയുടെ ചുറ്റുമതിൽ മനോഹരമാക്കി വനിതാ ഐടിഐ എൻഎസ്എസ് വോളന്റീർസ്.

27/01/2023

ഐഎച്ച്ആർഡി തരംഗ്' 23 ദേശീയ ഫെസ്റ്റ് ഫെബ്രുവരി രണ്ടു മുതൽ ആറു വരെ ചെങ്ങന്നൂർ ഐച്ച്ആർഡി എൻജിനീയറിംഗ് കോളേജ് ക്യാംപസിൽ

26/01/2023

IHRD തരംഗ്’23 "താരങ്കമാകുന്നു" ; ഫ്ലാഷ് മൊബുമായി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾ

26/01/2023

രാജ്യം ഇന്ന് 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്.

ശ്രീമദ് ഭാഗവത സപ്താഹ യജ്ഞ സമീക്ഷ വിഗ്രഹഘോഷയാത്രയ്ക്ക് ചെങ്ങന്നൂരിൽ സ്വീകരണംചെങ്ങന്നൂർ : ക്ഷേത്ര ഉപദേശക സമിതിയുടെ അഭിമുഖ്...
25/01/2023

ശ്രീമദ് ഭാഗവത സപ്താഹ യജ്ഞ സമീക്ഷ വിഗ്രഹഘോഷയാത്രയ്ക്ക് ചെങ്ങന്നൂരിൽ സ്വീകരണം

ചെങ്ങന്നൂർ : ക്ഷേത്ര ഉപദേശക സമിതിയുടെ അഭിമുഖ്യത്തിൽ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടത്തുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞ സമീക്ഷയുടെ ഭാഗമായി തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന സപ്താഹ യജ്ഞസമീക്ഷാ വേദിയിൽ സ്ഥാപിക്കുന്നതിനുള്ള ഭഗവത് വിഗ്രഹം വഹിച്ചുകൊണ്ടുള്ള വിഗ്രഹ ഷോഷയാത്രയ്ക്ക് 26, 27 തീയതികളിൽ ചെങ്ങന്നൂരിലെ വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണം നൽകും.

26-ന് വൈകിട്ട് 6.40 ന് തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രം, രാത്രി 7. 10-ന് തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം, 7.30 ന് ചെങ്ങന്നൂർ ശ്രീ മഹാദേവ ക്ഷേത്രം. രണ്ടാം ദിവസം 27-ന് രാവിലെ 7.15-ന് ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ നിന്നും പുറപ്പെടും, 7.30 ന് തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ സ്വീകരണമൊരുക്കും. തുടർന്ന് ഘോഷയാത്ര കടന്നു പോകുന്ന വിവിധ സ്ഥലങ്ങളിലെ 30 ഓളം ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി 27ന് വൈകിട്ട് 5.10 ന് യജ്ഞ മണ്ഡപത്തിൽ വിഗ്രഹം സ്ഥാപിക്കും.

തന്ത്രി പടിഞ്ഞാറെ പുല്ലാംവഴി ദേവൻ കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. തിരുവിതാംകൂർ മഹാറാണി ഗൗരി പാർവ്വതീബായി ഭദ്രദീപ പ്രോജ്വലനം നടത്തും. 27 മുതൽ ഫെബ്രുവരി 3 വരെയാണ് സപ്താഹ യജ്ഞ സമീക്ഷ. 28 മുതൽ ഋഗ്വേദ മുറജപവും നടക്കും. വിവിധ ദിവസങ്ങളിൽ സമ്പ്രദായ ഭജൻസ്, വിശിഷ്ട വ്യക്തിത്വങ്ങളുടെ പ്രഭാഷണങ്ങൾ, വേദ പണ്ഡിതന്മാരായ വൈദിക ശ്രേഷ്ഠന്മാർ പങ്കെടുക്കുന്ന ഋഗ്വേദജപം എന്നിവയുണ്ട്.

ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിൽ ആർ പി എഫ് റൂട്ട് മാർച്ച് നടത്തിചെങ്ങന്നൂർ : ചെങ്ങന്നൂര്‍ റയിൽവേ സ്റ്റേഷനിൽ ആർ പി എഫ് റൂട്ട്...
25/01/2023

ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിൽ ആർ പി എഫ് റൂട്ട് മാർച്ച് നടത്തി

ചെങ്ങന്നൂർ : ചെങ്ങന്നൂര്‍ റയിൽവേ സ്റ്റേഷനിൽ ആർ പി എഫ് റൂട്ട് മാർച്ച് നടത്തി. ആർ പി എഫ് സി ഐ എ.പി വേണുവിൻ്റെ നേതൃത്വത്തിലായിരുന്നു റൂട്ട് മാർച്ച്. റയിൽവേ പരിസരത്തും ഫ്ലാറ്ഫോമിലും റൂട്ട് മാർച്ച് നടത്തി. റിപബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി ട്രെയിൻ യാത്രക്കാർക്കിടയിൽ സുരക്ഷിതത്വബോധം ഉണർത്തുവാൻ വേണ്ടിയാണ് ആർ പി എഫ് സേനാംഗംങ്ങൾ മാർച്ച് നടത്തിയതെന്ന് സിഐ പറഞ്ഞു.

Address

Chengannur
689121

Telephone

+918157865177

Website

Alerts

Be the first to know and let us send you an email when KINGS MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category