Mudra tv edappal

Mudra tv edappal mudra tv edappal
(8)

*ഭാഷാ പഠന കേന്ദ്രം സർക്കാർ പരിഗണനയിൽ : പി  നന്ദകുമാർ എം എൽ എ*ചങ്ങരംകുളം: പഠനത്തോടൊപ്പം ലോക ഭാഷകളിൽ പ്രാവീണ്യം നേടുവാൻ വി...
29/06/2024

*ഭാഷാ പഠന കേന്ദ്രം സർക്കാർ പരിഗണനയിൽ : പി നന്ദകുമാർ എം എൽ എ*

ചങ്ങരംകുളം: പഠനത്തോടൊപ്പം ലോക ഭാഷകളിൽ പ്രാവീണ്യം നേടുവാൻ വിദ്യാർത്ഥികൾക്കു അവസരം വേണമെന്നും പൊന്നാനിയിൽ ഭാഷാ പഠന കേന്ദ്രം സ്ഥാപിക്കുന്നത് സർക്കാറിന്റെ പരിഗണനയിലാണെന്നും പി നന്ദകുമാർ എം എൽ എ പറഞ്ഞു.
പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കു അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രിൻസിപ്പൽ കെ എം ശരീഫ് ബുഖാരി അധ്യക്ഷത വഹിച്ചു.കെ സിദ്ദീഖ് മൗലവി അയിലക്കാട്, വാരിയത്ത് മുഹമ്മദലി, പി പി നൗഫൽ സഅദി, കെ പി എം ബഷീർ സഖാഫി, എ യു മുഹമ്മദ് അബ്ദുൽ സലീം ,ടി സി അബ്ദുറഹ്മാൻ, കെ അബ്ദുൽ മജീദ് (ഖത്തർ) എ ൾറഫുദ്ദീൻ (ദുബൈ) പ്രസംഗിച്ചു

*തീരം പോസ്‌റ്റർ പ്രദർശിപ്പിച്ചു*എടപ്പാൾ: ആഗസ്‌റ്റിൽ നടക്കുന്ന കേരള പ്രിന്റേഴ്‌സ് അസോസിയേഷന്റെ ജില്ലാ സമ്മേളന പോസ്‌റ്റർ ത...
29/06/2024

*തീരം പോസ്‌റ്റർ പ്രദർശിപ്പിച്ചു*

എടപ്പാൾ: ആഗസ്‌റ്റിൽ നടക്കുന്ന കേരള പ്രിന്റേഴ്‌സ് അസോസിയേഷന്റെ
ജില്ലാ സമ്മേളന പോസ്‌റ്റർ തീരം പ്രകാശനം ചെയ്തു. എടപ്പാൾ വ്യാപാരഭവനിൽ നടന്ന എടപ്പാൾ പൊന്നാനി മേഖലയോഗത്തിലാണ് പ്രകാശനം ചെയ്ത് മേഖ ലയുടെ പങ്കാളിത്തം ഉറപ്പ് നൽകി കൊണ്ട് നടന്നത്. മേഖല പ്രസിഡണ്ട് ബാലസുബ്രഹ്മണ്യന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ജില്ലാ പ്രസിഡണ്ട് ജയേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. മേഖല വൈസ് പ്രസിഡണ്ട് ഉമ്മർ സ്വാഗതം പറഞ്ഞു.
ജില്ലാ സെക്രട്ടറിക്ക് വേണ്ടി മേഖല നിരീക്ഷകൻ രാജൻ ജില്ലാ റിപ്പോർട്ടും, മേഖലക്ക് വേണ്ടി മേഖല സെക്രട്ടറി എം.വി. ഗിരീഷ് മേഖല റിപ്പോർട്ടും അവതരിപ്പിച്ചു. കെ.പി.എ സംസ്ഥാന സെക്രട്ടറി അനീസ് ചൂണ്ടയിൽ മുഖ്യപ്രഭാഷണം നടത്തി ജില്ലാ ട്രഷറർ സമീദ് പറമ്പൻ ജില്ലാ എക്‌സിക്യൂട്ടീവ് ഷാഫിയും ആശംസകൾ നേർന്നു. ജില്ലാ കമ്മറ്റി പുതുക്കി നിശ്ചയിച്ച അച്ചടി നിരക്കുകൾ നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു.
മേഖല ട്രഷറർ സച്ചിദാനന്ദൻ നന്ദിപറഞ്ഞു.

*മാലിന്യമുക്ത നവകേരളം  മോണിറ്ററിംഗ്‍ സമിതി യോഗം ചേർന്നു*എടപ്പാൾ: മാലിന്യമുക്ത നവകേരളം തവനൂർ നിയോജക മണ്ഡലം മോണിറ്ററിംഗ്‍ ...
29/06/2024

*മാലിന്യമുക്ത നവകേരളം മോണിറ്ററിംഗ്‍ സമിതി യോഗം ചേർന്നു*

എടപ്പാൾ: മാലിന്യമുക്ത നവകേരളം തവനൂർ നിയോജക മണ്ഡലം മോണിറ്ററിംഗ്‍ സമിതിയോഗം എം.എൽ.എ ഡോ. കെ.ടി. ജലീലിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത്‍ ഹാളിൽ വെച്ച് ചേർന്നു. യോഗത്തിൽ എം.സി.എഫി ലെ അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്തൽ, സുരക്ഷ സംവിധാനങ്ങൾ ഒരുക്കൽ, യൂസർഫീ കളക്ഷനിൽ കൈവരിച്ച പുരോഗതി, മാലിന്യ സംസ്‍കരണം സംബന്ധിച്ച നിയമം എന്നിവയുടെ ലംഘനം, മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ, പൊതുസ്ഥലങ്ങളിലെ മാലിന്യ കൂമ്പാരങ്ങൾ നീക്കം ചെയ്യൽ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്‍തു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്‍ണൻ, വിവിധ ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരായ ശ്രീനിവാസൻ, സുബൈദ സി.വി, കെ.ജി.ബാബു, നസീറ സി.പി,ശാലിനി പൊന്നാനി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്‍റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എൻ. ആർ. അനീഷ്, ഗ്രാമപഞ്ചായത്തുകളിലെ ആരോഗ്യ സ്‍റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാർ, ഇന്റേണൽ വിജിലൻസ്‍ ഓഫീസർ രാജൻ, ഗ്രാമപഞ്ചായത്ത്‍ സെക്രട്ടറിമാർ,ബ്ലോക്ക് ക്യാമ്പ് സെക്രട്ടറിയേറ്റ് അംഗങ്ങൾ, ഹരിതകർമ്മസേന ഭാരവാഹികൾ, സി.ഡിഎസ്‍ ചെയർപേഴ്‍സൺമാർ, വി.ഇ.ഒ മാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ചെണ്ടുമല്ലിപ്പൂ കൃഷിക്ക് തുടക്കമായികാലടി :ഗ്രാമപഞ്ചായത്തിലെ പോത്തനൂർ16-ാം വാർഡിൽ ചെണ്ടുമല്ലി പൂകൃഷിക്ക് തുടക്കമായി പവിഴം...
29/06/2024

ചെണ്ടുമല്ലിപ്പൂ കൃഷിക്ക് തുടക്കമായി

കാലടി :ഗ്രാമപഞ്ചായത്തിലെ പോത്തനൂർ16-ാം വാർഡിൽ ചെണ്ടുമല്ലി പൂകൃഷിക്ക് തുടക്കമായി പവിഴം
കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പ് അംഗങ്ങളായ ജാനകി,ആയിഷാബി,രജിത, പ്രേമലത എന്നിവരുടെ നേതൃത്വത്തിലാണ് ഓണത്തിന് വിളവെടുപ്പു നടത്താനുദ്ദേശിച്ച് ചെണ്ടുമല്ലി, വാടാർ മല്ലി എന്നിവയുടെ കൃഷി ആരംഭിച്ചത്
ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ. ദിലീഷ് , വാർഡ് മെമ്പർ ലെനിൻ എ , കാലടി കൃഷി ഓഫീസർ സലീം PS എന്നിവർ തൈകൾ നട്ടുകൊണ്ട് കൃഷി ഉദ്ഘാടനം ചെയ്തു
കുടുംബശ്രീ ചെയർപേഴ്സൺ രമണി ആമ്പലിൽ , അഗ്രികൾചർ അസിസ്റ്റൻഡുമാരായ പ്രവീൺ, സൗമ്യ , അഗ്രി CRP രതി Kp, CDS
ചന്ദ്രിക PV , കുടുബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു

29/06/2024
*മുഹമ്മദ്‌ യാസിന് തവനൂർ മണ്ഡലം പ്രവാസി ലീഗിന്റെ ആദരം* എടപ്പാൾ: ഇറ്റലിയിൽ നടന്ന അണ്ടർ ഇലവൻ മിലൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ...
29/06/2024

*മുഹമ്മദ്‌ യാസിന് തവനൂർ മണ്ഡലം പ്രവാസി ലീഗിന്റെ ആദരം*

എടപ്പാൾ: ഇറ്റലിയിൽ നടന്ന അണ്ടർ ഇലവൻ മിലൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യയെ പ്രദിനീധികരിച്ഛ് പങ്കെടുത്തു നാടിന്റെ അഭിമാനമായി മാറിയ കാലടി സ്വദേശി മുഹമ്മദ്‌ യാസിനെ തവനൂർ മണ്ഡലം പ്രവാസി ലീഗ് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. പ്രവാസി ലീഗ് കാലടി പഞ്ചായത്ത് പ്രസിഡന്റ്‌ യൂസഫ് വലിയകത്ത്- സൈഫുനിസ ദമ്പതികളുടെ മകനായ മുഹമ്മദ്‌ യാസീന് മണ്ഡലം പ്രവാസി ലീഗ് കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ്‌ കെ.പി. അബൂബക്കർ ഹാജി പാറപ്പുറം നൽകി
മണ്ഡലം സെക്രട്ടറി പി. എച്ഛ്.അനീഷ്,
ബഷീർ തൃപ്പാലൂർ,
കുഞ്ഞാപ്പിനു കാലടി, അബ്ദുൽ മജീദ് കണ്ടനകം,
മുഹമ്മദ് കുട്ടി പാറപ്പുറം,
കമ്മുതണ്ടലം,
അബ്ദുറഹ്മാൻ പാറപ്പുറം
മൊയ്തുണ്ണി കാലടി അബ്ദുള്ള പാറപ്പുറം എന്നിവർ പങ്കെടുത്തു

*ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി*എടപ്പാൾ: ലോക ലഹരി വിരുദ്ധ ദിനത്തോടനുബദ്ധിച്ച്  എടപ്പാൾ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പ്രത്യ...
28/06/2024

*ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി*

എടപ്പാൾ: ലോക ലഹരി വിരുദ്ധ ദിനത്തോടനുബദ്ധിച്ച് എടപ്പാൾ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പ്രത്യേക അസംബ്ലി ചേരുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കകയും ചെയ്തു. എക്സൈസ് ഇൻസ്‌പെക്ടർ സന്തോഷ്‌ കുമാറിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി. ഫ്ലാഷ് മോബ് , റാലി തുടങ്ങിയവ നടന്നു. ചങ്ങരംകുളം സി ഐ ബെന്നി ജേക്കബ് ബോധവൽക്കരണ ക്ലാസ്സ് നടത്തി.

*പന്താവൂർ പാലത്തിനടിയിൽ ജലവിതരണ പൈപ്പ് ലൈനിൽ ലീക്ക്*ആലംകോട് നന്നംമുക്ക് പഞ്ചായത്തുകളിലേക്ക് ഉള്ള ജലവിതരണം തടസ്സപ്പെട്ടു ...
28/06/2024

*പന്താവൂർ പാലത്തിനടിയിൽ ജലവിതരണ പൈപ്പ് ലൈനിൽ ലീക്ക്*

ആലംകോട് നന്നംമുക്ക് പഞ്ചായത്തുകളിലേക്ക് ഉള്ള ജലവിതരണം തടസ്സപ്പെട്ടു

ചങ്ങരംകുളം: പന്താവൂർ പാലത്തിനടിയിൽ വാട്ടർ
അതോറിറ്റിയുടെ മെയിൻ ലൈനിൽ ലീക്ക് സംഭവിച്ചതിനെ തുടർന്ന് ആലംകോട്, നന്നംമുക്ക് പഞ്ചായത്തുകളിലേയ്ക്കുള്ള ജലവിതരണം തടസ്സപ്പെട്ടു. ലൈൻ പാലത്തിന്റെ കരിങ്കൽ ഭിത്തിക്കടിയിലായതും ശക്തമായ മഴ തുടരുന്നത്കൊണ്ടും ലീക്ക് റിപ്പയർ ചെയ്യുന്നതിന് ഒരാഴ്ചയെങ്കിലും വേണ്ടിവരുന്നെന്ന് കണക്കാക്കുന്നത്.
റിപ്പയർ ചെയ്യുന്നതിനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും
പൊതുജനങ്ങൾ സഹകരിക്കണമെന്നും എ ഇ അറിയിച്ചു

*വൈദ്യുതി മുടങ്ങും*എടപ്പാൾ: കണ്ടനകം കെ എസ് ഇ ബി ക്ക് കീഴിൽ നാളെ 29.06.24 ശനിയാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം 5.15 വരെ  ...
28/06/2024

*വൈദ്യുതി മുടങ്ങും*

എടപ്പാൾ: കണ്ടനകം കെ എസ് ഇ ബി ക്ക് കീഴിൽ നാളെ 29.06.24 ശനിയാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം 5.15 വരെ കല്ലാനിക്കാവ്, തിരുമാണിയൂർ, യൂണിയൻ ഷെഡ്, ആശാരിപ്പടി, കരുവാൻ പടി, ഡെൻ്റ് ൽ കോളേജ്, ഗ്രാൻഡ് ഓയിൽ, കോട്ടിരി, യൂണി കെം, തല്ലു പറമ്പ് ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

*ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു*കാലടി: ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ സദസ്സ് സംഘടി...
28/06/2024

*ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു*

കാലടി: ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ജി.ബാബു ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡൻറ് കെ.കെ.അപ്പു അധ്യക്ഷത വഹിച്ചു. സിവിൽ എക്സൈസ് ഓഫീസർ പി.ദിവ്യ, കാലടി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ആർ.പി.ഷാജു എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കാലടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ തുറയാറ്റിൽ, സ്കൂൾ പ്രിൻസിപ്പൾ അൻവർ സാദിഖ്, കെ.അരവിന്ദൻ , പി.വേണുഗോപാൽ , പി.മോഹനൻ, പി.കെ.ബക്കർ എന്നിവർ സംസാരിച്ചു. കാലടി ഗ്രാമീണ വായനശാലയുടെ ലഹരിമുക്ത നാട് നല്ല നാട് എന്ന പദ്ധതിയുടെ ഭാഗമായാണ് ലഹരി വിമുക്ത സദസ്സ് സംഘടിപ്പിച്ചത്.

ആൻ്റി റാഗിങ്ങ് സെൽ രൂപീകരണവും ലഹരിവിരുദ്ധ ബോധവത്കരണവുംഎടപ്പാൾ: ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ ആൻ്...
28/06/2024

ആൻ്റി റാഗിങ്ങ് സെൽ രൂപീകരണവും ലഹരിവിരുദ്ധ ബോധവത്കരണവും

എടപ്പാൾ: ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ ആൻ്റി- റാഗിങ്ങ് സെൽ രൂപീകരണവും ലഹരിവിരുദ്ധ ബോധവത്കരണവും നടത്തി. പ്രിൻസിപ്പൽ കെ എം അബ്ദുൾ ഗഫൂർ പരിപാടി ഉദ്ഘാടനം ചെയ്തു. പോലീസ് ഇൻസ്പെക്ടർ ബെന്നി ജേക്കബ് ക്ലാസ്സുകൾ നയിച്ചു. അധ്യാപകരായ സതീഷ് പി ടി, ഉഷ സി, ഷാജി ജോൺ ,എന്നിവർ പങ്കെടുത്തു ഷിമി ടീച്ചർ നന്ദി പറഞ്ഞു

*പ്രതിഷ്ഠാദിനോത്സവം* എടപ്പാൾ: ചേകനൂർ ആറേക്കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം  ജൂലായ് 7ന് (1199 മിഥുനം  23 ന്)  ഞായറാഴ്ച നട...
28/06/2024

*പ്രതിഷ്ഠാദിനോത്സവം*

എടപ്പാൾ: ചേകനൂർ ആറേക്കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജൂലായ് 7ന് (1199 മിഥുനം 23 ന്) ഞായറാഴ്ച നടക്കും. തന്ത്രി കെ. ടി. നാരായണൻ നമ്പൂതിരിപ്പാടിന്റെയും, തന്ത്രി തെക്കിനിയേടത്ത് കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെയും( ശബരിമല മുൻ മേൽശാന്തി ) കാർമ്മികത്വം വഹിക്കും. പ്രതിഷ്ഠാദിന ചടങ്ങുകൾക്ക് പുറമെ ഭഗവതിക്ക് ചാന്താട്ടം
വഴിപാടും പ്രസാദ ഊട്ടും നടക്കും. ചാന്താട്ടം വഴിപാട് ബുക്കിംഗിന് 9745570703 നമ്പറിൽ ബന്ധപ്പെടണം.

28/06/2024

*പേഴ്സ് നഷ്ടപ്പെട്ടു*

28-06-24 | *MUDRA TV EDAPPAL*

ഇന്നലെ (27.06.2024-വ്യാഴം) എടപ്പാളിൽ നിന്നും കുറ്റിപ്പുറത്തേക്കുള്ള യാത്രക്കിടയിൽ വിവിധ രേഖകൾ അടങ്ങിയ ബ്രൗൺ നിറത്തിലുള്ള പേഴ്സ് നഷ്ടപ്പെട്ടിട്ടുണ്ട്. കിട്ടുന്നവർ ദയവായി ഈ നമ്പറിൽ വിളിച്ച് വിവരം അറിയിക്കാൻ അപേക്ഷിക്കുന്നു.
98473 54900

*വൈദ്യർമൂല ഹെൽത്ത് സെന്റർ അംഗനവാടി ഉദ്ഘാടനം ചെയ്തു*എടപ്പാൾ: ഗ്രാമപഞ്ചായത്ത് വൈദ്യർമൂല ഹെൽത്ത് സെന്റർ അംഗനവാടി ജില്ലാ പഞ്...
28/06/2024

*വൈദ്യർമൂല ഹെൽത്ത് സെന്റർ അംഗനവാടി ഉദ്ഘാടനം ചെയ്തു*

എടപ്പാൾ: ഗ്രാമപഞ്ചായത്ത് വൈദ്യർമൂല ഹെൽത്ത് സെന്റർ അംഗനവാടി ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് പി പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ ടീച്ചർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ ഉപഹാര സമർപ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ ആർ അനീഷ് , ഗ്രാമപഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും പരിപാടിയിൽ സംബന്ധിച്ചു.

27/06/2024

*ടി20ലോകകപ്പ്: ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ*

*വൈദ്യുതി മുടങ്ങും*എടപ്പാൾ: കണ്ടനകം കെ എസ് ഇ ബി ക്ക് കീഴിൽ നാളെ 28.06.24 വെള്ളിയാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം 5.15 വര...
27/06/2024

*വൈദ്യുതി മുടങ്ങും*

എടപ്പാൾ: കണ്ടനകം കെ എസ് ഇ ബി ക്ക് കീഴിൽ നാളെ 28.06.24 വെള്ളിയാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം 5.15 വരെ മൂതൂർ , ചകിരി, വെള്ള റമ്പ്, ലൗലി, പാലപ്ര , ചേകന്നൂർ, ആറേക്കാവ്, കാലഞ്ചാടി, പോട്ടൂർ, കണാര ക്കുന്ന് ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

*കുണ്ടയാർ ഫൈറ്റേഴ്സ് ഗ്രന്ഥശാല ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു*കാലടി: അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് കുണ...
27/06/2024

*കുണ്ടയാർ ഫൈറ്റേഴ്സ് ഗ്രന്ഥശാല ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു*

കാലടി: അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് കുണ്ടയാർ ഫൈറ്റേഴ്സ് ഗ്രന്ഥശാല ലഹരി വിരുദ്ധസദസ്സ് സംഘടിപ്പിച്ചു.
കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു ഉദ്ഘാടനം നിർവഹിച്ചു.
സിവിൽ എക്സൈസ് ഓഫീസർ പ്രമോദ്
ക്ലാസെടുത്ത് സംസാരിച്ചു.
വാർഡ് മെമ്പർ രജനീ ഇ പി അധ്യക്ഷത വഹിച്ചു ഗ്രന്ഥശാല സെക്രട്ടറി ബിജു കുണ്ടയാർ സ്വാഗതവും
ബിൻസി നന്ദിയും പറഞ്ഞു.

*എൻഎസ്എസ് കുമരനെല്ലൂർ കരയോഗം മന്ദിരത്തിന് തറക്കല്ലിട്ടു*കുമരനെല്ലൂർ: എൻഎസ്എസ് കരയോഗം മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം എൻ...
27/06/2024

*എൻഎസ്എസ് കുമരനെല്ലൂർ കരയോഗം മന്ദിരത്തിന് തറക്കല്ലിട്ടു*

കുമരനെല്ലൂർ: എൻഎസ്എസ് കരയോഗം മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവും ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡണ്ടുമായ പി നാരായണൻ നായർ നിർവഹിച്ചു. ഒറ്റപ്പാലം താലൂക്ക് യൂണിയൻ സെക്രട്ടറി കെ.ബി. ജയന്ദ്രൻ , താലൂക്ക് യൂണിയൻ അംഗം പി. രാമദാസ് കരയോഗം സെക്രട്ടറി പി.ടി. രാജഗോപാൽ പ്രസിഡണ്ട് സി. കേശവദാസ്, സി .ആർ . രഘു, ടി .എം . ശങ്കരനാരായണൻ, മാരിയിൽ സുബ്രഹ്മണ്യൻ, ദേവി രാജീവ്, വി.കെ. ബാലകൃഷ്ണൻ, വി .കെ . രമേഷ് കരയോഗം അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

*റോഡുകളിലെ വെള്ളക്കെട്ട്  യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നു*എടപ്പാൾ: മഴ കനത്ത പെയ്തതോടെ സംസ്ഥാനപാതയിൽ പലയിടത്തും രൂപ...
27/06/2024

*റോഡുകളിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നു*

എടപ്പാൾ: മഴ കനത്ത പെയ്തതോടെ സംസ്ഥാനപാതയിൽ പലയിടത്തും രൂപപ്പെടുന്ന വെള്ളക്കെട്ട് യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നു. സംസ്ഥാന പാതയിൽ വളയംകുളം മുതൽ ചങ്ങരംകുളം വരെയുള്ള ഭാഗങ്ങളിലാണ് ദുരവസ്ഥയുള്ളത്. മഴ കനത്ത് ചെയ്ത് കഴിഞ്ഞാൽ ഇവിടങ്ങളിൽ വെള്ളം ഒഴിഞ്ഞ് പോകാതെ കെട്ടിക്കിടക്കുന്ന അസ്ഥയാണുള്ളത്.
വെള്ളക്കെട്ട് ഒഴിവാക്കാനായി വാഹനങ്ങൾ റോഡിന്റെ നട്ടു വശത്തുകൂടി കടന്ന് പോകുകയും വെള്ളക്കെട്ടിലൂടെ കടന്ന് പോകുമ്പോൾ വെള്ളം ചിതറിത്തെറിക്കുകയും ചെയ്യുന്നതാണ് അപകടഭീതിഉണ്ടാക്കുന്നത്.
കാനയില്ലാത്തതും കാനയിലേക്ക് വെള്ളം ഒഴുകാൻ ഇടമില്ലാത്തതുമാണ് പ്രധാന പ്രശ്നം.

*ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു*ചങ്ങരംകുളം: ലോക ലഹരിവിരുദ്ധ ദിനത്തിൽ ചങ്ങരംകുളം മാട്ടം റെയിൻബോ ആർട്സ് സ്പോ...
27/06/2024

*ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു*

ചങ്ങരംകുളം: ലോക ലഹരിവിരുദ്ധ ദിനത്തിൽ ചങ്ങരംകുളം മാട്ടം റെയിൻബോ ആർട്സ് സ്പോർട്സ് ക്ലബ്ബ് ചങ്ങരംകുളം പോലീസിൻ്റെയും അഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ക്യാമ്പും ബോധവത്കരണവും സംഘടിപ്പിച്ചു. ക്ലബ്ബ് പരിസരത്ത് നടന്ന ക്യാമ്പ് ചങ്ങരംകുളം സി ഐ ബെന്നി ജേക്കബ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മുസ്തഫ ചാലുപറമ്പിൽ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് അൻസിൽ സ്വാഗതം പറഞ്ഞു. എസ് ഐ ബാബു ജോർജ്, നാസർ മാട്ടം ഹംസ ചെറുപടന്നയിൽ അഷ്റഫ് ഉസ്താദ് മറ്റു ക്ലബ്ബ് ഭാരവാഹികൾ എല്ലാം പങ്കെടുത്തു ക്ലബ്ബ് സെക്രട്ടറി നന്ദി പറഞ്ഞു

നടുവട്ടം: കാലടിത്തറ മണലിയാർകാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഇല്ലത്തു പറമ്പിൽ പനങ്ങാടൻ (88)നിര്യാതനായി.ഭാര്യ: കുഞ്ഞു...
27/06/2024

നടുവട്ടം: കാലടിത്തറ മണലിയാർകാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന
ഇല്ലത്തു പറമ്പിൽ
പനങ്ങാടൻ (88)നിര്യാതനായി.
ഭാര്യ: കുഞ്ഞു.
മക്കൾ: വേലായുധൻ
സുന്ദരൻ
(എൽ.ഐ.സി കുന്ദംകുളം
ബ്രാഞ്ച്) മണികണ്ഠൻ (വട്ടംകുളം ഗ്രാമപഞ്ചായത്ത്
മുൻ മെമ്പർ)
അനിൽ ബാബു
രാജൻ. സന്തോഷ്,
വനജ,സരസ്വതി

*ലഹരി വിരുദ്ധ പ്രതിജ്ഞയും ഉദ്ബോധനവും*എടപ്പാൾ: കേവല ദിനാചരണങ്ങളിലൂടെ മാത്രം പ്രതിരോധിക്കേണ്ട പ്രതിഭാസമല്ല ലഹരി വിപത്ത് എന...
27/06/2024

*ലഹരി വിരുദ്ധ പ്രതിജ്ഞയും ഉദ്ബോധനവും*

എടപ്പാൾ: കേവല ദിനാചരണങ്ങളിലൂടെ മാത്രം പ്രതിരോധിക്കേണ്ട പ്രതിഭാസമല്ല ലഹരി വിപത്ത് എന്നും നിരന്തര ബോധവൽക്കരണവും ജാഗ്രതയും ശക്തമായ നിയമനിർമാണവും അനിവാര്യമാണെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന ട്രഷറർ സിദ്ധീഖ് മൗലവി ഐലക്കാട് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കോലളമ്പ് സ്നേഹ ഭവനിൽ നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞ യും ഉദ്ബോധനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു. റാഷിദ് കാമിൽ സഖാഫി അധ്യക്ഷത വഹിച്ചു അധ്യാപകർ മാനേജ്മെന്റ് പ്രതിനിധികൾ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ സംബന്ധിച്ചു സ്മാർട്ട് സ്കോളർഷിപ്പ് ജേതാക്കൾക്ക് കേശവാർഡും സർട്ടിഫിക്കറ്റും നൽകി

*കനത്ത മഴയിൽ മരം കടപുഴകി വീണു*ചങ്ങരംകുളം: കനത്ത മഴയിൽ മരം കടപുഴകി വീണു.  ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത...
27/06/2024

*കനത്ത മഴയിൽ മരം കടപുഴകി വീണു*

ചങ്ങരംകുളം: കനത്ത മഴയിൽ മരം കടപുഴകി വീണു. ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളത്താണ് സംഭവം. ചൊവ്വാഴ്ച്ച രാത്രിയിലാണ് മരം റോഡിലേക്ക് വീണത്. മുറിച്ച്നീക്കി ഗതാഗത തടസ്റ്റം മാറ്റി.

27/06/2024

*ടി20 ലോകകപ്പ്: ഭക്ഷിണാഫ്രിക്ക ഫൈനലിൽ*

സെമിയിൽ അഫ്ഗാനിസ്ഥാനനെ തകർത്താണ് ഫൈനലിൽ എത്തിയത്. ജയം 9 വിക്കറ്റിന്

*ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു*എടപ്പാൾ:  അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ തുയ്യം ഗ്രാമീണ വായനശാലയും വിജ...
26/06/2024

*ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു*

എടപ്പാൾ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ തുയ്യം ഗ്രാമീണ വായനശാലയും വിജയ എ യു പി സ്കൂളും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

തുയ്യം വിജയ എ യുപി സ്കൂൾ കുട്ടികൾക്കാണ് ക്ലാസ് സംഘടിപ്പിച്ചത്.

എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.

പൊന്നാനി പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ സുജിത്ത് കുമാർ സാർ ക്ലാസ് നയിച്ചു.

സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി വി മുകുന്ദൻ മാസ്റ്റർ,
തുയ്യം ഗ്രാമീണ വായനശാല സെക്രട്ടറി പി. പ്രവീൺ, കമ്മിറ്റി അംഗം ഇ .ടി ഹരിദാസൻ ,പൊന്നാനി സ്റ്റേഷൻ സിപിഒ ജാഫർ സാർ തുടങ്ങിയവർ സംസാരിച്ചു.

എച്ച് എം ഇൻ ചാർജ് നിഷ ടീച്ചർ സ്വാഗതവും പിടിഎ പ്രസിഡണ്ട് പ്രദീപ് കുമാർ അധ്യക്ഷതയും സ്റ്റാഫ് സെക്രട്ടറി കെ. ആനന്ദ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

*പൊന്നാനിയില്‍ കടലാക്രമണം രൂക്ഷം*വീടുകളില്‍ വെള്ളം കയറിപൊന്നാനി: താലൂക്കില്‍   കടലാക്രമണം ശക്തമായി. നിരവധി വീടുകളിലേക്ക്...
26/06/2024

*പൊന്നാനിയില്‍ കടലാക്രമണം രൂക്ഷം*

വീടുകളില്‍ വെള്ളം കയറി

പൊന്നാനി: താലൂക്കില്‍ കടലാക്രമണം ശക്തമായി. നിരവധി വീടുകളിലേക്ക് വെള്ളം കയറി. പാലപ്പെട്ടി വെളിയങ്കോട് മേഖലകളിലും വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.
ജില്ലാതിര്‍ത്തിയായ കാപ്പിരിക്കാട് മുതല്‍ അലിയാര്‍ പള്ളി വരെയുള്ള ഭാഗങ്ങളില്‍ ഉച്ചയോടെയാണ് ശക്തമായ തിരയടിയുണ്ടായത്. പാലപ്പെട്ടിയില്‍ ചെറിയകത്ത് ആലികുട്ടി, മരയ്ക്കാരകത്ത് സൈഫു, ഹാജിരാകത്ത് റസീന, കാക്കാനാ ട്ട് ഹനീഫ, വടക്കെ പുറത്ത് ഹലീമ , കറുപ്പന്‍ വീട്ടില്‍ സുലൈമാന്‍, കിഴക്കേതില്‍ സെഫിയ വെളിയങ്കോട്
വടക്കൂട്ട് മൊയ്ദീന്‍, ചുള്ളിന്റെ ഹസ്സന്‍ ഉള്‍പ്പെടെ എണ്‍പതോളം വീടുകളിലാണ് വെള്ളം കയറിയത്. മുറിഞ്ഞഴി, ഹിളര്‍ പള്ളിക്കു സമീപം എംഇഎസ്
കോളജിന് പിന്‍വശം തുടങ്ങി വിവിധ ഭാഗങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് കടുത്ത ദുരിതമാണ് വതയ്ക്കുന്നത്. വെള്ളം കടലിലേക്ക് ഒഴുക്കി വിടാന്‍
സൗകര്യമൊരുക്കിയിട്ടില്ല.
നേരത്തെ സമാനമായ പ്രശ്നം നേരിട്ടപ്പോള്‍ നഗരസഭ മുന്‍കയ്യെടുത്ത് കടല്‍ ജലം തിരിച്ച് കടലിലേക്കു തന്നെ ചാല് കീറി ഒഴുക്കി വിട്ടിരുന്നു. വീണ്ടും അടിയന്തര ഇടപെടല്‍ വേണ്ടി വരും. കടലാക്രമണം രൂക്ഷമായി തുടര്‍ന്നാല്‍ വന്‍ നാശ നഷ്ടങ്ങള്‍ നേരിടേണ്ടി വരും. നിലവില്‍ തീരത്തെ മിക്ക വീടുകളും കടലാക്രമണ ഭീഷണിയിലാണ്.
30 കുടുംബങ്ങള്‍ കടലാക്രമണത്തെ തുടര്‍ന്ന് താമസം മാറി

*വൈദ്യുതി മുടങ്ങും*എടപ്പാൾ: കണ്ടനകം കെ എസ് ഇ ബി ക്ക് കീഴിൽ നാളെ 27.06.24 വ്യാഴാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം 5.15 വരെ ...
26/06/2024

*വൈദ്യുതി മുടങ്ങും*

എടപ്പാൾ: കണ്ടനകം കെ എസ് ഇ ബി ക്ക് കീഴിൽ നാളെ 27.06.24 വ്യാഴാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം 5.15 വരെ പൂച്ചാംകുന്ന്, പള്ളിപ്പടി, ജയ് ഹിന്ദ്', കാലടി , ചാലപ്പുറം, ബൂഗി, ഒതവഞ്ചേരി, ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

*ലഹരി വിമോചനയജ്ഞം;* *രാജന് അനുമോദനം*ചങ്ങരംകുളം: സ്വയം മദ്യാസക്തിയിൽ നിന്നും മുക്തിനേടുകയും നൂറിലേറെപ്പേരെ ലഹരി ഉപയോഗത്തി...
26/06/2024

*ലഹരി വിമോചനയജ്ഞം;*
*രാജന് അനുമോദനം*

ചങ്ങരംകുളം: സ്വയം മദ്യാസക്തിയിൽ നിന്നും മുക്തിനേടുകയും നൂറിലേറെപ്പേരെ ലഹരി ഉപയോഗത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്ത മൂക്കുതല മഠത്തിപ്പാടം സ്വദേശി കെ.വി. രാജനെ കേരള മദ്യനിരോധന സമിതി അനുമോദിച്ചു.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മൂക്കുതല വൈറ്റ് റോസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ
സംസ്ഥാന ട്രഷറർ സിദ്ദീഖ് മൗലവി അയിലക്കാട് ആമുഖഭാഷണം നടത്തി.
സീനിയർ ഉപാധ്യക്ഷൻ ഏട്ടൻ ശുകപുരം അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം അടാട്ടു വാസുദേവൻ ഉദ്ഘാടനം ചെയ്തു.
ലഹരിക്കടിമപ്പെട്ട കാലത്തെ തിക്താനുഭവങ്ങൾ കെ.വി.രാജൻ പങ്കുവയ്ക്കുകയും സ്വയം രചിച്ച ലഹരിവിരുദ്ധസന്ദേശമുൾപ്പെട്ട ഗാനം ആലപിക്കുകയും ചെയ്തു.
പി പി നൗഫൽ സഅദി , കെ. വി.മണികണ്ഠൻ, പ്രഗിലേഷ് ശോഭ,രജീഷ് മഠത്തിപ്പാടം, കെ. മണി എന്നിവർ പ്രസംഗിച്ചു.

ലഹരി വിരുദ്ധ വലയം എടപ്പാൾ:- ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വട്ടംകുളം സിപി എൻ യുപി സ്കൂളിൽ  വിദ്യാർത്ഥികൾ ലഹരി ...
26/06/2024

ലഹരി വിരുദ്ധ വലയം

എടപ്പാൾ:- ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വട്ടംകുളം സിപി എൻ യുപി സ്കൂളിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ വലയം തീർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു തുടർന്ന് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടന്നു പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ .പ്രസിഡണ്ട് എം എ .നവാബ് നിർവഹിച്ചു സ്റ്റാഫ് സെക്രട്ടറി സി. സജി അധ്യക്ഷത വഹിച്ചു എസ്. സുജാ ബേബി വി .സുജ കെ വി. ഷാനിബ ഇ പി .സുരേഷ് എന്നിവർ പ്രസംഗിച്ചു

Address

Changaramkulam

Telephone

+919895469222

Website

Alerts

Be the first to know and let us send you an email when Mudra tv edappal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mudra tv edappal:

Videos

Share

Category


Other Changaramkulam media companies

Show All

You may also like