News Welt

News Welt News and Media Website

02/11/2023

01/05/2023

30/04/2023

29/04/2023

28/04/2023

16/04/2023
നിയമ വിരുദ്ധ രക്തശേഖരണത്തിനെതിരെ ബി ഡി കെ മലപ്പുറം ബൈക്ക് റാലി സംഘടിപ്പിച്ചു.മലപ്പുറം : നിയമ വിരുദ്ധ രക്തശേഖരണം തടയുക, സ...
26/12/2022

നിയമ വിരുദ്ധ രക്തശേഖരണത്തിനെതിരെ ബി ഡി കെ മലപ്പുറം ബൈക്ക് റാലി സംഘടിപ്പിച്ചു.

മലപ്പുറം : നിയമ വിരുദ്ധ രക്തശേഖരണം തടയുക, സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുക എന്നീ പ്രമേയങ്ങൾ മുൻനിർത്തി ബിഡികെ മലപ്പുറം രക്തദാന ബോധവൽക്കരണ സന്ദേശ ബൈക്ക് റാലി സംഘടിപ്പിച്ചു. ജില്ലയിൽ അംഗീകൃത ബ്ലഡ് ബാങ്ക് സൗകര്യം ഇല്ലാത്ത ആരോഗ്യ സ്ഥാപനങ്ങളിൽ നിർബന്ധപൂർവ്വം രോഗിയുടെ ബന്ധുക്കളെ കൊണ്ട് രക്തദാതാക്കളെ എത്തിച്ചു നിയമവിരുദ്ധമായി ക്രോസ്സ്മാച്ച് നടത്തുകയും രക്തശേഖരണം നടത്തുകയും ചെയ്യുന്നതിനെതിരെയാണ് ബോധവൽക്കരണ സന്ദേശ ബൈക്ക് റാലി സംഘടിപ്പിച്ചത്. അംഗീകൃത ബ്ലഡ് ബാങ്കുകളിലൂടെ അല്ലാതെ രക്തം എടുക്കാനോ രോഗികൾക്ക് നൽകാനോ പാടില്ലെന്ന നിയമം കാറ്റിൽ പറത്തികൊണ്ടാണ് പല സ്ഥാപനങ്ങളും ഇന്നും രക്തദാന മേഖലയിൽ ഈ ചൂഷണം തുടർന്ന് കൊണ്ടിരിക്കുന്നത്.

ഈ ചൂഷണത്തിനെതിരെ ജില്ലയിലുടനീളം പര്യടനം നടത്തിയ റാലിയുടെ ഔപചാരിക ഫ്ലാഗ് ഓഫ് കർമ്മം രാവിലെ 9 മണിക്ക് എടപ്പാളിൽ വെച്ചു ചങ്ങരംകുളം സർക്കിൾ ഇൻസ്‌പെക്ടർ ശ്രീമാൻ ബഷീർ ചിറക്കൽ നിർവ്വഹിച്ചു. തുടർന്ന് ബൈക്ക് റാലി ജില്ലയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളായ വളാഞ്ചേരി, തീരൂർ, കോട്ടക്കൽ, വേങ്ങര, മലപ്പുറം, മഞ്ചേരി എന്നീ സ്ഥലങ്ങളിലൂടെ ബോധവൽക്കരണ സന്ദേശം കൈമാറി കൊണ്ട് വൈകുന്നേരം 5 മണിക്ക് പെരിന്തൽമണ്ണ ഇ എം എസ് ടൗൺ സ്ക്വയറിൽ എത്തി സമാപിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിലായി കോട്ടക്കൽ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീമാൻ അശ്വിത്ത്, വേങ്ങര സർക്കിൾ ഇൻസ്‌പെക്ടർ ശ്രീമാൻ മുഹമ്മദ് ഹനീഫ് എന്നിവർ റാലിക്ക് ആശംസകൾ നേരുകയും ബി ഡി കെ മലപ്പുറം ഭാരവാഹികളായ രഞ്ജിത്ത് വെള്ളിയാമ്പുറം, ജുനൈദ് നടുവട്ടം, ബിപിൻ പൂക്കാട്ടിരി, ഗിരീഷ് അങ്ങാടിപ്പുറം, അജ്മൽ വലിയോറ, ഹിജാസ് മാറഞ്ചേരി എന്നിവർ പ്രമേയ പ്രഭാഷണം നിർവ്വഹിക്കുകയും ചെയ്തു.
സമാപന സമ്മേളനം പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ ശ്രീമാൻ ഷാജി ഉദ്ഘാടനം നിർവ്വഹിച്ചു. സമാപന സമ്മേളനത്തിൽ ബി ഡി കെ സംസ്ഥാന ഭാരവാഹി ശ്രീമാൻ സക്കീർ ഹുസ്സൈൻ തിരുവനന്തപുരം, ഐ എം എ പ്രതിനിധി ഡോ. സീതി, പെരിന്തൽമണ്ണ ഗവ: ബ്ലഡ് ബാങ്ക് ഓഫീസർ ഡോ. സാലിം, കിംസ് അൽ ഷിഫ പ്രതിനിധി ശ്രീമാൻ ഷാക്കിർ, ബി ഡി കെ ഖത്തർ പ്രതിനിധി ശ്രീമാൻ ഷാജി വെട്ടുകാട്ടിൽ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
സമൂഹത്തിന് ദോഷമായി ഭവിക്കുന്നതും ഒട്ടനവധി രോഗികളെ മാറാ രോഗങ്ങളിലേക്ക് തള്ളി വിടുന്നതുമായ വലിയൊരു സത്യത്തെ പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബോധവൽക്കരണം നടത്താൻ ബി ഡി കെ മലപ്പുറം മുൻകൈ എടുത്തതിനെ വിവിധ സ്ഥലങ്ങളിൽ സംസാരിച്ച പ്രമുഖ വ്യക്തികൾ പ്രത്യേകം പ്രശംസിച്ചു.

26/12/2022
പ്രണയിച്ച 14 കാരിയുമായി ചുറ്റി കറങ്ങിയെന്ന പരാതിയിൽ അറസ്റ്റിലായ 22 കാരൻ റിമാന്റിലായി ചങ്ങരംകുളം:പ്രണയിച്ച 14 കാരിയുമായി ...
24/12/2022

പ്രണയിച്ച 14 കാരിയുമായി ചുറ്റി കറങ്ങിയെന്ന പരാതിയിൽ അറസ്റ്റിലായ 22 കാരൻ റിമാന്റിലായി

ചങ്ങരംകുളം:പ്രണയിച്ച 14 കാരിയുമായി ചുറ്റി കറങ്ങിയെന്ന പരാതിയിൽ അറസ്റ്റിലായ 22 കാരൻ റിമാന്റിലായി.ചങ്ങരംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ ഒമ്പതാം ക്ളാസ് വിദ്യാർത്ഥിനിയാണ് 22 കാരനെ പ്രണയിച്ച് യുവാവുമായി ചുറ്റിക്കറങ്ങിയത്.സംഭവത്തിൽ രക്ഷിതാക്കളുടെ പരാതിയിൽ കസ്റ്റഡിയിൽ എടുത്ത യുവാവിനെതിരെ പോക്സോ ചുമത്തിയാണ് ചങ്ങരംകുളം പോലീസ് കേസെടുത്തത്.ബന്ധുക്കളുടെ പരാതിയിൽ യുവാവിനൊപ്പം കസ്റ്റഡിയിൽ എടുത്ത പെൺകുട്ടി ബന്ധുക്കൾക്കൊപ്പം വിട്ടയക്കുകയും യുവാവിനെതിരെ പോക്സോ ചുമത്തി കേസെടുത്ത് റിമാന്റ് ചെയ്യുകയുമായിരുന്നു.പ്രണയിച്ച യുവാവ് റിമാന്റിലായതോടെയാണ് പെൺകുട്ടി ബന്ധുക്കൾക്കെതിരെ തിരിഞ്ഞത്.അടുത്ത ബന്ധുക്കളായ രണ്ട് പേർക്കെതിരെ പീഡന പരാതി നൽകിയ പെൺകുട്ടി വീട്ടുകാർക്കൊപ്പം നിൽക്കില്ലെന്ന് പോലീസിനെ അറിയിച്ചതോടെ കുട്ടിയെ മഞ്ചേരി നിർഭയ ഹോമിലേക്ക് മാറ്റുകയും ചെയ്തു.പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്

സി.ഐ.ടി.യു മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു.എടപ്പാൾ: ഓട്ടോ-ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു എടപ...
23/12/2022

സി.ഐ.ടി.യു മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു.

എടപ്പാൾ: ഓട്ടോ-ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു എടപ്പാൾ ഏരിയതല മെമ്പർഷിപ്പ് ക്യാമ്പയിൽ എടപ്പാളിലെ ഓട്ടോറിക്ഷാ തൊഴിലാളിക്ക് മെമ്പർഷിപ്പ് നൽകി കൊണ്ട് യൂണിയൻ മലപ്പുറം ജില്ലാ സെക്രട്ടറി എം.എ നവാബ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മറ്റി അംഗങ്ങളായ എം.വി ഖാദർ, എം.മുഹമ്മദാലി, ടി.വേലായുധൻ, രാധാകൃഷ്ണൻ ഐങ്കലം, ടി.മനാഫ് എന്നിവർ പങ്കെടുത്തു.

കപ്പൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന തൊഴിൽ സഭ കാഞ്ഞിരത്താണി വ്യാസ സ്കൂളിൽ വച്ച് നടന്നു.കപ്പൂർ: കപ്പൂർ ഗ്രാമ...
23/12/2022

കപ്പൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന തൊഴിൽ സഭ കാഞ്ഞിരത്താണി വ്യാസ സ്കൂളിൽ വച്ച് നടന്നു.

കപ്പൂർ: കപ്പൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ തൊഴിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനായി നടത്തുന്ന തൊഴിൽ സഭ കാഞ്ഞിരത്താണി വ്യാസ സ്കൂളിൽ വച്ച് നടന്നു. 5 വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക, പതിനാലാം പഞ്ചവത്സര പദ്ധതിയിൽ സംരംഭകർക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുക, സുസ്ഥിരമായ പ്രാദേശിക സാമ്പത്തിക വളർച്ചയുടെ കേന്ദ്രങ്ങളാക്കി തദ്ദേശ സ്ഥാപനങ്ങളെ മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി കപ്പൂർ ഗ്രാമപഞ്ചായത്തിൽ രണ്ടാം ദിവസം 4,5,6,10,11,14 എന്നീ വാർഡുകളുടെ തൊഴിൽ സഭ കാഞ്ഞിരത്താണി ശ്രീവ്യാസ സ്കൂൾ ഹാളിൽ കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വി.യു സുജിത അദ്ധ്യക്ഷയായി. വികസസ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ജയൻ, ആരോഗ്യ വിദ്യഭ്യാസ സമിതി ചെയർമാൻ കെ.വി രവീന്ദ്രൻ, മെമ്പർമാരായ കെ ടി അബ്ദുള്ളകുട്ടി, അബൂബക്കർ, ജയലക്ഷ്മി, സി ആർ പി രജനി പ്രദീപ്, കിലാ റിസോഴ്സ് പേഴ്സൺ സിന്ധു മാവറ, രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.തുടർന്ന് വീഡിയോ പ്രദർശനം, ഗ്രൂപ്പ്തല ചർച്ച, ക്രോഡീകരണം എന്നിവ നടന്നു. വാർഡ് മെമ്പർ സൽമ ടീച്ചർ സ്വാഗതം പറഞ്ഞ പരിപാടിയിൽ സെക്രട്ടറി ബിജു മോൾ നന്ദി പറഞ്ഞു.

ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.കപ്പൂർ : ബിജെപി കപ്പൂർ മണ്ഡലം മഹിള മോർച്ചയുടെ നേതൃത്വത്തിൽ കേന്ദ്രഗവൺമെന്റ് പദ്ധതികളുടെ ഉപഭ...
23/12/2022

ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.

കപ്പൂർ : ബിജെപി കപ്പൂർ മണ്ഡലം മഹിള മോർച്ചയുടെ നേതൃത്വത്തിൽ കേന്ദ്രഗവൺമെന്റ് പദ്ധതികളുടെ ഉപഭോക്താക്കളായവരുടെ സംഗമം നടത്തി.പടിഞ്ഞാറങ്ങാടി ബിജെപി ഓഫീസിൽ ചേർന്ന യോഗം മഹിളാമോർച്ച പോണ്ടിച്ചേരി സ്റ്റേറ്റ് പ്രസിഡണ്ട് ജയലക്ഷ്മി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. തണ്ണീർക്കോട് സ്കൂളിലെ റിട്ട. അധ്യാപിക സരോജിനി ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ മഹിള മോർച്ച ജില്ല പ്രസിഡന്റ്‌ സത്യഭാമ, ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട്, കെ.നാരായണൻ കുട്ടി, കെ സി കുഞ്ഞൻ, ബിന്ദു സുരേന്ദ്രൻ, വസന്ത വേലായുധൻ, തങ്കമണി ഒ പി, ബിജിത എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ നിര്‍മ്മാണം പു...
22/12/2022

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.രണ്ടു മാസത്തിനുള്ളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കും. അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന പെരുമ്പടപ്പ് പഞ്ചായത്തിന്റെ പുതിയ പഞ്ചായത്ത് ഗ്രാമസെക്രട്ടറിയേറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. മൂന്നു നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ രണ്ടു നിലകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.മൂന്നാം നില, അതിനോടു ബന്ധിച്ച് മുകളിലെ നിലയില്‍ ബാത്‌റൂം സൗകര്യം ഉള്‍പ്പെടെയാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത് .സേവനങ്ങള്‍ തേടി പഞ്ചായത്തിലേക്ക് എത്തുന്ന ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കുക, പഞ്ചായത്ത് പരിധിയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളെ ഒരു കുടകീഴില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. പഞ്ചായത്തിന്റെ തനത് ഫണ്ട് ഉള്‍പടെ വിവിധ ഫണ്ടുകള്‍ ഏകോപിച്ച് രണ്ട് കോടി രൂപ ചെലവില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സിയായ എഫ്.ആര്‍.ബി.എല്ലിനാണ് നിര്‍മാണ ചുമതല. രണ്ടു മാസത്തിനകം പുതിയ പഞ്ചായത്ത് കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകും. ഇതോടെ വില്ലേജ് എക്സ്റ്റന്‍ഷന്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി , കുടുംബശ്രീ, ഹരിത കര്‍മ്മ സേന ഓഫീസ്, എ. ഇ ഓഫീസ്, ഐസിഡിഎസ് ഓഫീസ് എന്നീ വിഭാഗങ്ങള്‍ക്കുള്ള ഓഫിസുകളും പുതിയ കെട്ടിടത്തില്‍ ക്രമീകരിക്കും. പുതിയ പഞ്ചായത്ത് കെട്ടിടം യാഥാര്‍ത്ഥ്യമാവുന്നതോടെ ആവശ്യങ്ങള്‍ക്കായി വിവിധ ഓഫീസുകള്‍ തേടിയലയേണ്ട പൊതുജനത്തിന്റെ അവസ്ഥക്ക് ഏറെ ആശ്വാസമാവുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ പറഞ്ഞു.നിലവില്‍ പുത്തന്‍പള്ളി ആശുപത്രിക്ക് പിറക് വശത്തെ താത്കാലിക കെട്ടിടത്തിലാണ് പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്നത്

ചങ്ങരംകുളം പന്താവൂർ സ്വദേശി പ്രൊഫ. പ്രദീപ് തലാപ്പിലിന് നാലു കോടിയുടെ വിൻഫ്യൂച്ചർ പുരസ്‌കാരംഎടപ്പാൾ: പ്രശസ്ത ജലഗവേഷകനും മ...
22/12/2022

ചങ്ങരംകുളം പന്താവൂർ സ്വദേശി പ്രൊഫ. പ്രദീപ് തലാപ്പിലിന് നാലു കോടിയുടെ വിൻഫ്യൂച്ചർ പുരസ്‌കാരം

എടപ്പാൾ: പ്രശസ്ത ജലഗവേഷകനും മദ്രാസ് ഐ.ഐ.ടി. അധ്യാപകനുമായ പ്രൊഫ. പ്രദീപ് തലാപ്പിലിന് നാലുകോടി രൂപയുടെ അന്താരാഷ്ട്ര പുരസ്കാരം. ശാസ്ത്രസാങ്കേതിക, വ്യാവസായിക മേഖലകളിലെ പുരോഗതിക്ക് മികച്ച സംഭാവനകൾ നൽകുന്ന വികസ്വര രാജ്യങ്ങളിലെ ശാസ്ത്രപ്രതിഭകൾക്ക് നൽകുന്ന വിൻഫ്യൂച്ചർ പുരസ്കാരമാണിത്.

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലേക്ക് അക്കിക്കാവ് സ്വദേശി കമാലുദീനെ തിരഞ്ഞെടുത്തു പെരുമ്പിലാവ് : ഭോപ്പാലിൽ വെച്ച് നടക്കുന്ന ഖ...
22/12/2022

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലേക്ക് അക്കിക്കാവ് സ്വദേശി കമാലുദീനെ തിരഞ്ഞെടുത്തു

പെരുമ്പിലാവ് : ഭോപ്പാലിൽ വെച്ച് നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ആൺകുട്ടികളുടെ കേരള ഫുട്ബോൾ ടീമിലേക്ക് അക്കിക്കാവ് സ്വദേശി കമാലുദ്ദീനെ തെരഞ്ഞെടുത്തു.തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചായിരുന്നു സെലക്ഷൻ ട്രയൽ നടന്നത്. കമാലുദീൻ എരുമപ്പെട്ടി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്.പാലക്കാട് ശ്രീകൃഷ്ണപുരത്തു വച്ചു നടന്ന സംസ്ഥാന സ്ക്കൂൾ ഗെയിംസ് ഫുട്ബോൾ ടീമിലെ ഗോൾകീപ്പർ ജേതാവ് കൂടിയാണ് കമാലുദീൻ.സ്കൂൾ കായിക അധ്യാപകൻ മുഹമ്മദ് ഹനീഫയാണ് പരിശീലകൻ ,അക്കികാവ് അത്തിക്കപ്പറമ്പിൽ കാസിം -ബുഷറ ദമ്പതികളുടെ മകനാണ്.

നന്നംമുക്ക് മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ സമരം നടത്തി.ചങ്ങരംകുളം : റേഷൻകടകളിൽ പുഴുക്കലരി ഇല്ല, പഠനം നടത്താത...
22/12/2022

നന്നംമുക്ക് മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ സമരം നടത്തി.

ചങ്ങരംകുളം : റേഷൻകടകളിൽ പുഴുക്കലരി ഇല്ല, പഠനം നടത്താതെ അംഗൻവാടികളിൽ മോർട്ടിഫൈഡ് അരി വിതരണം, നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ സർവകാല റെക്കോർഡ് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുക്കൊണ്ട് അരി നൽകൂ സർക്കാരേ.. വില കുറക്കൂ സർക്കാരേ.. എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് നന്നംമുക്ക് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സമരം നടത്തി.
ഇന്ന് രാവിലെ10 മണിക്ക് ഐനിച്ചോട് റേഷൻകടയുടെ മുൻപിലാണ് സമരം അരങ്ങേറിയത്. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഇ പി രാജീവ്‌ സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നന്നംമുക്ക് മണ്ഡലം പ്രസിഡന്റ്‌ നിതിൻ ഭാസ്കർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ നന്നംമുക്ക് മണ്ഡലം പ്രസിഡന്റ്‌ നാഹിർ ആലുങ്ങൾ മുഖ്യാതിഥിയായിരുന്നു. ഉണ്ണികൃഷ്ണൻ, മുസ്തഫ മാട്ടം തുടങ്ങിയ നേതാക്കൾ സമരത്തിന് അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. സജിൻ മാക്കാലി, കെ സി അനീഷ്, സുജീഷ് നന്നംമുക്ക്, നൂർഷാ കാഞ്ഞിയൂർ, സതീശൻ നരണിപ്പുഴ, ബാസിത്ത്, റെബീബ് തുടങ്ങിയ യൂത്ത് കോൺഗ്രസ്‌ നേതാക്കൾ സമരത്തിന് നേതൃത്വം നൽകി. രാഗി രമേശ്‌ സ്വാഗതവും സിദ്ധിഖ് നന്ദിയും അറിയിച്ചു.

കുളങ്ങര പൂരം ജനുവരി 15ന് ; ബ്രോഷർ പ്രകാശനം ചെയ്തു.എടപ്പാൾ: ശുകപുരം കുളങ്കര ഭഗവതി ക്ഷേത്രത്തിലെ 2023 വർഷത്തെ താലപ്പൊലി മഹ...
22/12/2022

കുളങ്ങര പൂരം ജനുവരി 15ന് ; ബ്രോഷർ പ്രകാശനം ചെയ്തു.

എടപ്പാൾ: ശുകപുരം കുളങ്കര ഭഗവതി ക്ഷേത്രത്തിലെ 2023 വർഷത്തെ താലപ്പൊലി മഹോൽസവത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന പതിനാല് ദിവസം നീണ്ടു നിൽക്കുന്ന കൂത്തുൽസവങ്ങളുടെയും പരിപാടികൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള ബ്രോഷർ ക്ഷേത്രകമ്മറ്റി ട്രഷറർ യു.വിശ്വനാഥൻ മാസ്റ്ററുടെ സാനിധ്യത്തിൽ കമ്മറ്റി സെക്രട്ടറി എൻ മോഹൻദാസ് മേൽശാന്തി ശ്രീധരൻ നമ്പൂതിരിക്ക് നൽകി കൊണ്ട് ക്ഷേത്രസന്നിധിയിൽ വെച്ച് പ്രകാശനം ചെയ്തു.ജനുവരി -1 മുതൽ വിവിധ ദേശക്കാരുടെയും വ്യക്തികളുടെയും വകയായുള്ള കൂത്തുകളും ജനുവരി 15 ന് ദേശ താലപ്പൊലിയും നടക്കും.

മയക്കുമരുന്നായ എം ഡി എം എ യുമായി എടപ്പാളിൽ യുവാവ് പിടിയിൽ.എടപ്പാൾ: ക്രിസ്തുമസ്-പുതുവത്സര സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് പ...
22/12/2022

മയക്കുമരുന്നായ എം ഡി എം എ യുമായി എടപ്പാളിൽ യുവാവ് പിടിയിൽ.

എടപ്പാൾ: ക്രിസ്തുമസ്-പുതുവത്സര സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് പൊന്നാനി എക്‌സൈസ് നടത്തിയ പെട്രോളിങ്ങിൽ, എടപ്പാൾ പട്ടാമ്പി റോഡിൽ നിന്നും 1.50 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയിലായി.പാറപ്പുറം സ്വദേശി ഫായിസ് (22)നെയാണ് പൊന്നാനി എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ ജിനീഷും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്‌ത്‌. ഇയാൾ മേഖലയിലെ പ്രധാന മയക്കുമരുന്ന് ഇടപാടുകാരനാണന്ന് എക്‌സൈസ് പറഞ്ഞു. പ്രിവ.ഓഫീസർ ഗണേശൻ, ഗ്രേഡ് പ്രിവ.ഓഫീസർ എൽ.ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ ജറിൻ, ശരത്ത്, ശ്രീജിത്ത് തുടങ്ങിയവരുടെ സംഘമാണ് പിടികൂടിയത്.

"നിർഭയ"  സ്ത്രീകൾക്കായി കരാട്ടെ പരിശീലനം സംഘടിപ്പിച്ചു ആലംകോട് ഗ്രാമപഞ്ചായത്ത്.ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്ത്നിർഭയ...
22/12/2022

"നിർഭയ" സ്ത്രീകൾക്കായി കരാട്ടെ പരിശീലനം സംഘടിപ്പിച്ചു ആലംകോട് ഗ്രാമപഞ്ചായത്ത്.

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്ത്
നിർഭയ പദ്ധതിയിൽ സ്ത്രീകൾക്കായി നടത്തുന്ന സ്വയം പ്രതിരോധ കരാട്ടെ പരിശീലന ക്ലാസ്സിന് തുടക്കം കുറിച്ചു.
വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ
ഷഹന നാസർ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ പ്രകാശൻ, ശശി പൂക്കേപ്പുറത്ത്, സുജിത സുനിൽ, സുലൈഖ ഭാനു തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.വിനീത മെമ്പർ സ്വാഗതം പറഞ്ഞു.

എരുമപ്പെട്ടി കുട്ടഞ്ചേരിയില്‍ ആളില്ലാതിരുന്ന വീട്ടില്‍ മോഷണം.എരുമപ്പെട്ടി കുട്ടഞ്ചേരിയില്‍ ആളില്ലാതിരുന്ന വീട്ടില്‍ മോഷണ...
22/12/2022

എരുമപ്പെട്ടി കുട്ടഞ്ചേരിയില്‍ ആളില്ലാതിരുന്ന വീട്ടില്‍ മോഷണം.

എരുമപ്പെട്ടി കുട്ടഞ്ചേരിയില്‍ ആളില്ലാതിരുന്ന വീട്ടില്‍ മോഷണം. ചാക്യാര്‍ ഭവനം ലതികയുടെ വീട്ടിലാണ് മോഷണം നടന്നത്. അടുക്കളയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറി ഇലക്ട്രിക്ക് മോട്ടോറും ഗൃഹോപകരണങ്ങളും പാത്രങ്ങളും മോഷ്ടിച്ചു. വീട്ട്കാര്‍ നാല് മാസമായി ചെന്നൈലായിരുന്നു. കഴിഞ്ഞ ദിവസം നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കിയത്. എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പെരുമ്പടപ്പിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തിഎരമംഗലം:നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയ...
22/12/2022

പെരുമ്പടപ്പിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

എരമംഗലം:നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി.പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പാലപ്പെട്ടി തട്ടുപ്പറമ്പ് സ്വദേശി തെക്കൂട്ട് അബ്ദുൾ നാസർ മകൻ മുഹമ്മദ് നബീൽ (26)നെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്.പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം,കുറ്റകരമായ നരഹത്യാ ശ്രമം, ആയുധമുപയോഗിച്ച് ആക്രമിക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സം ചെയ്യൽ ,മുതലുകൾക്ക് നാശനഷ്ടം വരുത്തൽ, ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തൽ,തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് നബീൽ.ഗുണ്ടാ അക്രമങ്ങളെ തടയുന്നതിനായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് മുഖേന സമർപ്പിച്ച റിപോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ ഐപിഎസ് ആണ് ഒരുവർഷത്തേക്ക് മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ഉത്തരവിറക്കിയത്.ഇയാൾ ജില്ലയിൽ പ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലോ,ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിലോ, അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

ചങ്ങരംകുളം ആലംകോട് താമസിക്കുന്ന ഒസ്സാര വീട്ടിൽ മുഹമ്മദുണ്ണി മകൻ അബ്ദുൽ മജീദ് നിര്യാതനായി ചങ്ങരംകുളം:ആലംകോട് താമസിക്കുന്ന...
22/12/2022

ചങ്ങരംകുളം ആലംകോട് താമസിക്കുന്ന ഒസ്സാര വീട്ടിൽ മുഹമ്മദുണ്ണി മകൻ അബ്ദുൽ മജീദ് നിര്യാതനായി

ചങ്ങരംകുളം:ആലംകോട് താമസിക്കുന്ന ഒസ്സാര വീട്ടിൽ മുഹമ്മദുണ്ണി മകൻ അബ്ദുൽ മജീദ് (58)നിര്യാതനായി. ഖബറടക്കം 12 മണിക്ക് മുമ്പ് ആലംകോട് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .ഭാര്യ.സഫിയ,മക്കൾ ഉമെെർ,നിഷാം ,ജാബിർ,അമീർ .മരുമക്കൾ:ജസീന, ആഷിദ,സൽമ

സീഡ് കേരള ഓർഗനൈസേഷൻ എടപ്പാളിൽ ലോഞ്ച് ചെയ്തുഎടപ്പാൾ: പ്രൊഫഷണൽ അക്കാദമിയിൽ സീഡ് കേരള ഓർഗനൈസേഷൻ ലോഞ്ചിങ്ങും യുവ വിജ്ഞാൻ പദ്...
22/12/2022

സീഡ് കേരള ഓർഗനൈസേഷൻ എടപ്പാളിൽ ലോഞ്ച് ചെയ്തു

എടപ്പാൾ: പ്രൊഫഷണൽ അക്കാദമിയിൽ സീഡ് കേരള ഓർഗനൈസേഷൻ ലോഞ്ചിങ്ങും യുവ വിജ്ഞാൻ പദ്ധതിയും
ആരംഭിച്ചു.പരിപാടി വട്ടംകുളം ഗ്രാമപഞ്ചായത്ത് കഴുങ്ങിൽ മജീദ് ഉദ്ഘാടനം ചെയ്തു.പ്രൊഫഷണൽ അക്കാദമി പ്രിൻസിപ്പാൾ മനീഷ ബിജു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സീഡ് പ്രസിഡണ്ടും കൈറ്റ് സോഫ്റ്റ്‌വെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറുമായ ശ്രീജിത്ത് കൈപ്പള്ളി മുഖ്യാതിഥിയായിരുന്നു.യുവ വിജ്ഞാൻ പദ്ധതിയുടെ ഭാഗമായി സൗജന്യ അക്കൗണ്ടിംഗ്,ബ്യൂട്ടീഷൻ, ടൈലറിംഗ് കോഴ്സുകൾ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.

എടപ്പാളിൽ മാക്സ് ഫൂട്ട്  വെയർ ജീവനക്കാരനായിരുന്ന മുരളീധരൻ(ഫൂട്ട് ലാന്റ് മുരളി)നിര്യാതനായി.എടപ്പാൾ:എടപ്പാളിൽ മാക്സ് ഫൂട്ട...
22/12/2022

എടപ്പാളിൽ മാക്സ് ഫൂട്ട് വെയർ ജീവനക്കാരനായിരുന്ന മുരളീധരൻ(ഫൂട്ട് ലാന്റ് മുരളി)നിര്യാതനായി.

എടപ്പാൾ:എടപ്പാളിൽ മാക്സ് ഫൂട്ട് വെയർ ജീവനക്കാരനായിരുന്നകല്ല്യാനിക്കാവ് കണ്ണമ്പത്ത് ചക്കൂത്ത് മുരളീധരൻ(55)(ഫൂട്ട് ലാന്റ് മുരളി)നിര്യാതനായി.ഭാര്യ പുഷ്പലത,മക്കൾ കാവ്യ,നവ്യ.

കെഎംപിയു അര്‍ധവാര്‍ഷിക സമ്മേളനം :അനുബന്ധ പരിപാടികള്‍ ജനുവരി ആദ്യവാരത്തില്‍.ചങ്ങരംകുളം: ഫെബ്രുവരി 27 ന് തിരുവനന്തപുരത്ത് ...
22/12/2022

കെഎംപിയു അര്‍ധവാര്‍ഷിക സമ്മേളനം :
അനുബന്ധ പരിപാടികള്‍ ജനുവരി ആദ്യവാരത്തില്‍.

ചങ്ങരംകുളം: ഫെബ്രുവരി 27 ന് തിരുവനന്തപുരത്ത് നടക്കുന്ന കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്റെ അര്‍ധവാര്‍ഷിക സമ്മേളനം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി ആദ്യവാരത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ ചങ്ങരംകുളം ദേശധ്വനി ഓഫീസില്‍ ചേര്‍ന്ന വെസ്റ്റ് ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ചിത്രരചന, മെഡിക്കല്‍ ക്യാമ്പ്, ലഹരി വിരുദ്ധ ക്യാമ്പയില്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ഇതിനായി വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. യൂണിയന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍, ക്ഷേമനിധി ചേര്‍ക്കല്‍ എന്നിവ ഡിസംബര്‍ 31ന് തുടങ്ങി ജനുവരി മൂന്നാംവാരത്തില്‍ സമാപിക്കും. ഡിസംബര്‍ 31ന് ചങ്ങരംകുളത്തും ജനുവരി ആദ്യവാരത്തില വളാഞ്ചേരിയിലുമായിട്ടാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുക.
യോഗത്തില്‍ വെസ്റ്റ് ജില്ലാ പ്രസിഡന്റ് ആഷിക്ക് നന്നംമുക്ക് അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ ഷാഫി ചങ്ങരംകുളം ഉദ്ഘാടനം ചെയ്തു. കോര്‍കമ്മിറ്റി ചെയര്‍മാന്‍ വി സെയ്ത് മുഖ്യപ്രഭാഷണം നടത്തി. വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റുമാരായ ജീന, പി പി സുനീറ, ജോയിൻ്റ് സെക്രട്ടറി റതീഫ് എടപ്പാള്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പ്രേമദാസ് സ്വാഗതവും ട്രഷറര്‍ ദാസന്‍ കോക്കൂര്‍ നന്ദിയും പറഞ്ഞു.

കാലടി ഗ്രാമപഞ്ചായത്ത്‌ കാർബൺ ന്യൂട്രൽ എന്ന ലക്ഷ്യത്തിലേക്ക്.എടപ്പാൾ: ജനകീയാസൂത്രണത്തിന്റെ ഭാഗമായി കാലടി ഗ്രാമപഞ്ചായത്തിൽ...
22/12/2022

കാലടി ഗ്രാമപഞ്ചായത്ത്‌ കാർബൺ ന്യൂട്രൽ എന്ന ലക്ഷ്യത്തിലേക്ക്.

എടപ്പാൾ: ജനകീയാസൂത്രണത്തിന്റെ ഭാഗമായി കാലടി ഗ്രാമപഞ്ചായത്തിൽ നല്ലയിനം കവുങ്ങിൻ തൈ വിതരണം ചെയ്തു. മോഹിത് നഗർ ഇനത്തിൽപ്പെട്ട കവുങ്ങിൻ തൈകളാണ് വിതരണം ചെയ്തത്. ഇതിലൂടെ 3200 തൈകൾ പഞ്ചായത്തിൽ ഉടനീളം നട്ടു പിടിപ്പിക്കാൻ സാധിക്കും. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്‌ലം കെ തിരുത്തി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജിൻസി പി.ജി അധ്യക്ഷയായ ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ ആനന്ദൻ കെ.കെ, വാർഡ് മെമ്പർ സുരേഷ് പനക്കൽ, സെക്രട്ടറി പി.എം ഷാജി, കൃഷി ഓഫീസർ സുമ്‌നാ ബീവി, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Address

XVI, 1000, First Floor, City Tower Buildig
Changaramkulam
679574

Alerts

Be the first to know and let us send you an email when News Welt posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News Welt:

Videos

Share


Other News & Media Websites in Changaramkulam

Show All