05/08/2023
ഇന്ന് (05-08-2023) കുറച്ചു മുൻപ് ഉണ്ടായ ഒരു സംഭവമാണ്...
വീട് വീടാന്തരം കയറിയിറങ്ങി മസാലകളും ചായിലയും മറ്റും വിൽക്കുന്ന ഒരു പെൺകുട്ടി കുലയിടം ഉദയ ക്ലബ്ബിന് സമീപം വീണു കിടക്കുന്നു.. അടുത്ത് ചായക്കടയിൽ ഉണ്ടായിരുന്ന ആളുകൾ ഓടിക്കൂടി, വെള്ളം തളിച്ച് നോക്കിയിട്ടും കുട്ടി എണീക്കുന്നില്ല, കണ്ണ് തുറക്കുന്നില്ല... കണ്ടപ്പോഴേ മനസ്സിലായി ആ കുട്ടിയേക്കാൾ വലിയ രണ്ട് ബാഗുകളും അതിനടുത്തുണ്ട്, അത് ഞങ്ങൾക്ക് പോലും പൊക്കാൻ പറ്റാവുന്നതിലും വലുത്... ഞങ്ങൾ അതിന്റെ കഴുത്തിൽ കിടന്ന ഐഡി കാർഡ് നോക്കി ഓഫീസിൽ വിളിച്ചിട്ട് അൻവർഷായുടെ ഓട്ടോയിൽ ഞാനും കൂടി ദേവമാത ഹോസ്പിറ്റലിൽ കൊണ്ട് പോയി...
പോകുന്ന പോക്കിലും കുട്ടി കണ്ണ് തുറക്കുന്നുണ്ടായില്ല...
അതിന്റെ ഒരു ചെറിയ മൊബൈൽ ഉണ്ടായതാണെങ്കിൽ ലോക്കും, കഷ്വാലിറ്റിയിൽ കയറ്റി ഡോക്ടർ വന്നു നോക്കി പറഞ്ഞു ആൾ ഒന്നും കഴിച്ചിട്ടില്ല എന്ന് തോന്നുന്നു, പൾസ് എല്ലാം നോർമൽ ആണെന്നും...
ഞങ്ങൾ ആശുപത്രിയിൽ നിന്നും അങ്കമാലിയിലെ അവരുടെ ഓഫീസിലേക്ക് വീണ്ടും വിളിപ്പിച്ചു... അപ്പോൾ അവിടെ നിന്നും ഒരാൾ ഹോസ്പിറ്റലിലേക് പോന്നിട്ടുണ്ട് എന്നും പറഞ്ഞു.. ഹോസ്പിറ്റലിൽ ഡ്രിപ്പ് ഇട്ടു കിടത്തി, കുറച്ച് കഴിഞ്ഞ് ഒരു മാഡം ആ കുട്ടിയുടെ ഫോണിൽ വിളിച്ചു ഞാനാണ് ഫോൺ എടുത്തത്, ഫുഡ് കഴിക്കാഞ്ഞിട്ടാണ് എന്ന് ഞാൻ പറഞ്ഞപ്പോൾ മാഡം പറഞ്ഞത് ഞങ്ങൾ എല്ലാ ദിവസവും ഫുഡ് കൊടുത്ത് വിടാറുണ്ട് ഇന്ന് അവൾ കൊണ്ട് പോയില്ല എന്നും ആണ്..
അഞ്ച് മിനിറ്റ് കഴിഞ്ഞ് ഓഫീസിൽ നിന്നും വന്ന ആൾ എത്തി, അയാളോടും ഡോക്ടരും ഞാനും ചോദിച്ചപ്പോൾ പറഞ്ഞത് ഫുഡിനുള്ള പൈസ ഓഫീസിൽ നിന്നും കൊടുക്കാറുണ്ട് എന്നാണ്....
ഉത്തരങ്ങളിലെ വൈരുധ്യം കണ്ട് സംശയം തോന്നി..
വീട്ടിലെ ബുദ്ദിമുട്ട് കൊണ്ടായിരിക്കാം തന്നെക്കാൾ വലിയ രണ്ട് വലിയ ബാഗുമായി ആ കുട്ടി വീടുകൾ തോറും കയറി ഇറങ്ങുന്നത്,
ഇവിടെ അധികാരികൾ ശ്രദ്ധിക്കേണ്ട കാര്യം അവരുടെ തൊഴിലിടങ്ങളിൽ അവർക്ക് അർഹമായ അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണവും ലഭിക്കുന്നുണ്ടോ???
എനിക്കും കൂടെയുണ്ടായവർക്കും തോന്നിയത് ആ കുട്ടി ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി എന്നാണ്...
അന്യദേശ തൊഴിലാളികൾക്ക് ലഭിക്കുന്ന പരിഗണന നമ്മുട നാട്ടിലെ തൊഴിലാളികൾക്ക് ലഭിക്കുന്നുണ്ടോ????
ഓഫീസിലെ നമ്പർ...9747111437
സേവന ഉത്പന്നങ്ങൾ ആണെന്നാണ് പറഞ്ഞത്... ആ ഭാഗത്തുള്ള സുഹൃത്തുക്കൾ
കൃത്യമായി ഓഫീസിനെ കുറിച്ച് അന്വേഷിക്കാമോ???
© ഷിനു പണിക്കവീട്ടിൽ