Time city channel

Time city channel A publication from CITY CHANNEL

941 ഗ്രാമപഞ്ചായത്ത്, 152 ബ്ലോക്ക്, 14 ജില്ലാ പഞ്ചായത്തും സ്മാര്‍ട്ടാകും.കെ സ്മാര്‍ട്ട് പ്രഖ്യാപിച്ച് മന്ത്രിഇ ഗവേണന്‍സ് ...
23/12/2024

941 ഗ്രാമപഞ്ചായത്ത്, 152 ബ്ലോക്ക്, 14 ജില്ലാ പഞ്ചായത്തും സ്മാര്‍ട്ടാകും.
കെ സ്മാര്‍ട്ട് പ്രഖ്യാപിച്ച് മന്ത്രി

ഇ ഗവേണന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാക്കിയ കെ സ്മാര്‍ട്ട് ഏപ്രില്‍
മുതല്‍ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ്
മന്ത്രി എം ബി രാജേഷ് അറിയിച്ചു. പഞ്ചായത്തുകളിലേക്ക് കെ സ്മാര്‍ട്ട് വ്യാപിപ്പിക്കുന്നതിന്
മുന്നോടിയായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്
എന്നിവിടങ്ങളില്‍ ജനുവരി ഒന്നുമുതല്‍ കെ സ്മാര്‍ട്ട് പൈലറ്റ് റണ്‍ നടക്കും.

സ്കൂള്‍ പരീക്ഷ: ചോദ്യക്കടലാസിന് ഡിജിറ്റല്‍ പൂട്ട്തിരുവനന്തപുരം: ചോദ്യക്കടലാസ് ചോര്‍ച്ച വ്യാപകമായതോടെ, സ്കൂള്‍ പരീക്ഷയ്ക്...
23/12/2024

സ്കൂള്‍ പരീക്ഷ: ചോദ്യക്കടലാസിന് ഡിജിറ്റല്‍ പൂട്ട്

തിരുവനന്തപുരം: ചോദ്യക്കടലാസ് ചോര്‍ച്ച വ്യാപകമായതോടെ, സ്കൂള്‍ പരീക്ഷയ്ക്ക് ഡിജിറ്റല്‍
പൂട്ടിടാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതിനായി 'ഓട്ടോമേറ്റഡ് ക്വസ്റ്റ്യന്‍ പേപ്പര്‍ ജനറേറ്റിങ് സിസ്റ്റം'
എന്ന പ്രത്യേകസോഫ്‌റ്റ്വെയര്‍ തയ്യാറാക്കും. ചോദ്യക്കടലാസ് ചോര്‍ച്ച അന്വേഷിക്കുന്ന സമിതിയോട്‌
പരീക്ഷ പരിഷ്‌കരിക്കാനുളള ശുപാര്‍ശനല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. എസ്‌.സി.ഇ.ആര്‍.ടി.യും മാര്‍ഗരേഖ
തയ്യറാക്കും. ഇതുരണ്ടും പരിഗണിച്ച്‌ സ്കൂള്‍ പരീക്ഷ സമഗ്രമായി പൊളിച്ചെഴുതാനാണ് വിദ്യാഭ്യാസ
വകുപ്പിന്‍റെ തീരുമാനം.
യു.പി. സ്കൂള്‍തലം മുതല്‍ ഹയര്‍ സെക്കന്‍ഡറിവരെയുളള ക്ലാസുകളിലാണ് പരിഷ്ക്കാരം.
പരീക്ഷാദിവസംമാത്രം ചോദ്യക്കടലാസ് ഡിജിറ്റലായി സ്കൂളുകള്‍ക്ക്‌ ലഭ്യമാക്കുന്നതരത്തിലായിരിക്കും
സോഫ്‌റ്റ്വെയര്‍. ചോദ്യക്കടലാസ് ലഭിക്കാന്‍ പ്രത്യേക സുരക്ഷാനമ്പര്‍ ഉണ്ടാവും. പരീക്ഷയ്ക്ക്‌ ഏതാനും
മണിക്കൂറുകള്‍മുന്‍പുമാത്രം ലഭിക്കുന്ന ചോദ്യക്കടലാസ് സ്കൂള്‍ അധികൃതര്‍ പ്രിന്‍റെടുത്ത്‌ വിദ്യാര്‍ഥികള്‍ക്ക്‌
നല്‍കണം.

ട്രംപിന്‍റെ എഐ ഉപദേശകനായി ഇന്ത്യക്കാരന്‍; ആരാണ് ശ്രീറാം കൃഷ്ണന്‍?ന്യൂയോര്‍ക്ക്: നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ...
23/12/2024

ട്രംപിന്‍റെ എഐ ഉപദേശകനായി ഇന്ത്യക്കാരന്‍;
ആരാണ് ശ്രീറാം കൃഷ്ണന്‍?

ന്യൂയോര്‍ക്ക്: നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ നയ ഉപദേശകനായി
ഇന്ത്യന്‍ അമേരിക്കന്‍ സംരംഭകന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സുമായി ബന്ധപ്പെട്ട് നയം
രൂപീകരിക്കുന്നതിന് സീനിയര്‍ വൈറ്റ് ഹൗസ് ഓഫ് സയന്‍സ് ആന്‍റ് ടെക്നോളജി പോളിസി
ഉപദേശകനായി ഇന്ത്യന്‍ അമേരിക്കന്‍ സംരംഭകനായ ശ്രീറാം കൃഷ്ണനെ നിയമിച്ചു. സാങ്കേതികവിദ്യയില്‍
മികവ് തെളിയിച്ച ശ്രീറാം കൃഷ്ണന്‍, ട്രംപ് ഭരണകൂടത്തിനായുളള എഐ നയം രൂപപ്പെടുത്തുന്നതിനും
ഏകോപിപ്പിക്കുന്നതിനും ട്രംപിന്‍റെ അടുത്ത അനുയായിയായ ഡേവിഡ് സാക്സുമായി ചേര്‍ന്ന്
പ്രവര്‍ത്തിക്കും. എഐയില്‍ അമേരിക്കയുടെ മുന്‍തൂക്കം ഉറപ്പാക്കുന്നതില്‍ ശ്രീറാം കൃഷ്ണന്‍ ശ്രദ്ധ
കേന്ദ്രീകരിക്കുകയും ഗവണ്‍മെന്‍റിലുടനീളം എഐ നയം രൂപപ്പെടുത്താനും ഏകോപിപ്പിക്കാനും
സഹായിക്കുകയും ചെയ്യും. പ്രസിഡന്‍റ് കൗണ്‍സില്‍ ഓഫ് അഡ്വൈസേഴ്സ് ഓണ്‍ സയന്‍സ് ആന്‍ഡ്
ടെക്നോളജിയുമായി സഹകരിച്ചാണ് ശ്രീറാം കൃഷ്ണന്‍ പ്രവര്‍ത്തിക്കുക.

വാഹനങ്ങള്‍ക്ക് ഫിറ്റ്നസ്; കൈക്കൂലി ഡ്രൈവറുടെ അക്കൗണ്ടിലേക്ക്, നെയ്യാറ്റിന്‍ക്കര ആര്‍ടി ഓഫീസില്‍ വന്‍ക്രമക്കേട്രിരുവനന്തപ...
22/12/2024

വാഹനങ്ങള്‍ക്ക് ഫിറ്റ്നസ്; കൈക്കൂലി ഡ്രൈവറുടെ അക്കൗണ്ടിലേക്ക്, നെയ്യാറ്റിന്‍ക്കര ആര്‍ടി ഓഫീസില്‍
വന്‍ക്രമക്കേട്

രിരുവനന്തപുരം: നെയ്യാറ്റിന്‍ക്കര സബ്ആര്‍ടി ഓഫീസില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍
വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. കൈക്കൂലി വാങ്ങി യോഗ്യതയില്ലാത്ത വാഹനങ്ങള്‍ക്ക് ഫിറ്റ്നസ്
നല്‍കുന്നതടക്കമുള്ള വ്യാപക ക്രമക്കേടുകള്‍ പരിശോധനയില്‍ കണ്ടെത്തി.
പരിശോധനയില്‍ ജോയിന്‍റ് ആര്‍ടിഒയുടെ ഏജന്‍റായ സ്വകാര്യ ഡ്രൈവറുടെ കൈയില്‍നിന്ന് 3500 രൂപ
വിജിലന്‍സ് പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിവിധ ഏജന്‍റുമാര്‍ പല ദിവസങ്ങളിലും വന്‍
തുക ജോയിന്‍റ് ആര്‍ടിഒയ്ക്ക് വേണ്ടി ഡ്രൈവറുടെ ഗൂഗിള്‍-പേ അക്കൗണ്ടിലേക്ക് അയച്ചു നല്‍കുന്നതായി
കണ്ടെത്തി. മാസം ഒരു ലക്ഷത്തിലധികം രൂപ ഇങ്ങനെ അക്കൗണ്ടിലെത്തുന്നതായാണ് വനിജിലന്‍സ്
പറയുന്നത്

ആഘോഷച്ചടങ്ങാക്കി  'പിഎച്ച്ഡി നേട്ടം' ; മലബാറിലെ മുസ്ലീം സ്ത്രീകളെക്കുറിച്ച്ഗവേഷണം നടത്തി നൂര്‍ജഹാന്‍.നൂര്‍ജഹാന്‍ കണ്ണഞ്ച...
20/12/2024

ആഘോഷച്ചടങ്ങാക്കി 'പിഎച്ച്ഡി നേട്ടം' ; മലബാറിലെ മുസ്ലീം സ്ത്രീകളെക്കുറിച്ച്
ഗവേഷണം നടത്തി നൂര്‍ജഹാന്‍.

നൂര്‍ജഹാന്‍ കണ്ണഞ്ചേരിയുടെ ജീവിതത്തിനും അവരുടെ ഗവേഷണ വിഷയത്തിനുമിടയില്‍
അതിര്‍വരമ്പില്ല. പിതൃദായക കുടുംബ വ്യവസ്ഥയില്‍ ദൈനംദിന അടിസ്ഥാനത്തിലുളള
വിലപേശലുകളും സന്ധിഭാഷണങ്ങളും നടത്തേണ്ടിവരുന്ന മലബാറിലെ മാപ്പിള
സ്ത്രീകളെക്കുറിച്ചുളളതാണ് ആ പഠനം. പഠിക്കാനും ജോലി ചെയ്യാനും വിവാഹത്തിനും
സ്വന്തം തീരുമാനങ്ങള്‍ നടപ്പാക്കാനുമായി നിരന്തരമായ വിലപേശലുകളും സന്ധിചെയ്യലുകളും
ചെയ്യേണ്ടിവരുന്ന മുസ്ലീം സ്ത്രീകളുടെ ജീവിതമാണ് പഠനത്തിന് ആധാരം. ഒരര്‍ത്ഥത്തില്‍
നൂര്‍ജഹാന്‍റെ ജീവിതത്തിന്‍റെ പ്രതിഫലനവും ഇതിലുണ്ട്.

സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍ണം, നെഹ്റുവും സവര്‍ക്കറും ചരിത്രപുരുഷന്‍മാര്‍:ഉദ്ധവ് താക്കറെമുംബൈ: വി ഡി സവര്‍ക്കറിന് രാജ്യ...
18/12/2024

സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍ണം, നെഹ്റുവും സവര്‍ക്കറും ചരിത്രപുരുഷന്‍മാര്‍:
ഉദ്ധവ് താക്കറെ

മുംബൈ: വി ഡി സവര്‍ക്കറിന് രാജ്യത്തിന്‍റെ പരമോന്നത സിവിലിയന്‍
ബഹുമതിയായ ഭാരതരത്ന നല്‍കാത്തത് ചോദ്യം ചെയ്ത് ശിവസേന(യുബിടി)
നേതാവ് ഉദ്ധവ് താക്കറെ. ചൊവ്വാഴ്ച്ച നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍
പങ്കെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജവഹര്‍ലാല്‍ നെഹ്റുവിന്‍റെയും വിനായക് സവര്‍ക്കറിനേയും ചുറ്റിപ്പറ്റിയുളള
ചരിത്രപരമായ സംവാദങ്ങള്‍ക്ക് അതീതമായി ബിജെപിയും കോണ്‍ഗ്രസും
നീങ്ങണമെന്നും രാജ്യത്തെ ബാധിക്കന്ന നിര്‍ണായക വികസന വിഷയങ്ങളില്‍
ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും താക്കറെ പറഞ്ഞു. നെഹ്റുവും സവര്‍ക്കറും ചരിത്ര
പുരുഷന്‍മാരാണ്‌. വികസനം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍
മെച്ചപ്പെടുത്തല്‍, തൊഴിലില്ലായ്‌മ പരിഹരിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്
ഇപ്പോള്‍ വേണ്ടത്. താക്കറെ കൂട്ടിച്ചേര്‍ത്തു.

ചെറുതല്ല, പത്ത് മാസമാണ് കാത്തിരിപ്പ്; സുനിത വില്യംസും ബുച്ച് വില്‍മോറുംഭൂമിയില്‍ തിരികെയെത്താന്‍ ഇനിയും വൈകുംന്യൂയോര്‍ക്...
18/12/2024

ചെറുതല്ല, പത്ത് മാസമാണ് കാത്തിരിപ്പ്; സുനിത വില്യംസും ബുച്ച് വില്‍മോറും
ഭൂമിയില്‍ തിരികെയെത്താന്‍ ഇനിയും വൈകും

ന്യൂയോര്‍ക്ക്: നാസയിലെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും
തിരികെ ഭൂമിയിലെത്താന്‍ ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍. പത്ത് മാസത്തോളം ഇരുവരും
ബഹിരാകാശത്ത് തുടരേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 ഫെബ്രുവരിയില്‍ സ്പെയ്സ്
എക്സിന്‍റെ ഡ്രാഗണ്‍ പേടകത്തില്‍ തിരികെയെത്തിക്കുമെന്നായിരുന്നു നാസ അവസാനമായി
തീരുമാനിച്ചിരുന്നത്.
കഴിഞ്ഞ ജൂണ്‍ 5നാണ് സ്റ്റാര്‍ലൈനര്‍ സുനിത വില്യംസിനേയും ബുച്ച് വില്‍മോറിനെയും
ബഹിരാകാശത്തെത്തിച്ചത്. ഹീലിയം ചോര്‍ച്ചയും ത്രസ്റ്റര്‍ തകരാറും കാരണം സ്റ്റാര്‍ലൈനറില്‍
തന്നെ തിരികെയെത്താനുളള ബുദ്ധിമുട്ട് നേരിട്ടതിനെതുടര്‍ന്ന് ഇരുവരും ബഹിരാകാശ നിലയത്തില്‍
തങ്ങുകയായിരുന്നു. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ സെപ്തംബര്‍ 7ന് ബോയിങ്
സ്റ്റാര്‍ലൈനര്‍ യാത്രക്കാരില്ലാതെ തിരിച്ചിറക്കേണ്ടി വന്നു.

എംഎം ലോറന്‍സിന്‍റെ മൃതദേഹം വൈദ്യപഠനത്തിനു തന്നെ:പെണ്‍മക്കളുടെ ഹര്‍ജി ഹൈക്കോടതി തള്ളികൊച്ചി: സിപിഎം നേതാവ് എംഎം ലോറന്‍സിന...
18/12/2024

എംഎം ലോറന്‍സിന്‍റെ മൃതദേഹം വൈദ്യപഠനത്തിനു തന്നെ:
പെണ്‍മക്കളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: സിപിഎം നേതാവ് എംഎം ലോറന്‍സിന്‍റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കാന്‍ വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍മക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.മൃതദേഹം ഏറ്റെടുത്ത കളമശ്ശേരി മെഡിക്കല്‍ കോളേജ് അധികൃതരുടെ നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.ലോറന്‍സിന്‍റെ ആഗ്രഹ പ്രകാരം മൃതശരീരം വൈദ്യപഠനത്തിനായി വിട്ടുനല്‍കാനുളള തീരുമാനം ചോദ്യം ചെയ്താണ് പെണ്‍മക്കള്‍ കോടതിയെ സമീപിച്ചത്.
കഴിഞ്ഞ സെപ്റ്റംബര്‍ 21 നാണ് ലോറന്‍സ് മരിക്കുന്നത്.അതിനു പിന്നാലെ അതിനാടകീയമായ നടപടികളിലൂടെയാണ് കടന്ന് പോയത്.നേരത്തെ ലോറന്‍സിന്‍റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ട് നല്‍കിയതിനെതിരെ മകള്‍ ആശ കോടതിയെ സമീപിച്ചിരുന്നു.എന്നാല്‍ സിംഗിള്‍ ബെഞ്ച് ഈ ആവശ്യം തള്ളുകയായിരുന്നു.രണ്ടു സാക്ഷികളുടെ സാന്നിധ്യത്തില്‍ മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനല്‍കാന്‍ ലോറന്‍സ് മകന്‍ സജീവനോട് പറഞ്ഞിരുന്നു.ഈ മൊഴി ചൂണ്ടികാട്ടിയാണ് സിംഗിള്‍ ബെഞ്ച്
മകളുടെ ആവശ്യം തള്ളിയത്.

അഭിപ്രായ സ്വാതന്ത്രം മര്യാദയുടെ അതിരുകള്‍ ലംഘിക്കാനുള്ള ലൈസന്‍സല്ല :മദ്രാസ് ഹൈക്കോടതിചെന്നൈ: അഭിപ്രായ സ്വാതന്ത്ര്യം മര്യ...
16/12/2024

അഭിപ്രായ സ്വാതന്ത്രം മര്യാദയുടെ അതിരുകള്‍
ലംഘിക്കാനുള്ള ലൈസന്‍സല്ല :മദ്രാസ് ഹൈക്കോടതി

ചെന്നൈ: അഭിപ്രായ സ്വാതന്ത്ര്യം മര്യാദയുടെ അതിരുകള്‍
ലംഘിക്കാനുള്ള ലൈസന്‍സ് അല്ലെന്ന് മദ്രാസ് ഹൈക്കോടതി.മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കുടുംബാംഗങ്ങള്‍ക്കും ചില മന്ത്രിമാര്‍ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനു ക്രിമിനല്‍ നടപടി നേരിടുന്ന അണ്ണാഡി എംകെ നേതാവിന്‍റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയാണു കോടതിയുടെ നിരീക്ഷണം.
അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്ന അവകാശമാണ്.അതിന്‍റെ പേരില്‍ മര്യാതയുടെ അതിരുകള്‍ ലംഘിക്കരുത്.മുഖ്യമന്ത്രി സ്റ്റാലിനും കുടുംബാംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ അമുദ ഉപയോഗിച്ച പദപ്രയോഗങ്ങള്‍ ഉത്തരവില്‍പോലും ആവര്‍ത്തിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും ജസ്റ്റിസ് എഡി ജഗദീഷ് ചന്ദ്ര പറഞ്ഞു.

ചോദ്യപേപ്പര്‍ ചോര്‍ച്ച: പിന്നല്‍ ആരാണ്?, അന്വേഷണം ക്രൈംബ്രാഞ്ചിന്കൈമാറി.തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോ...
16/12/2024

ചോദ്യപേപ്പര്‍ ചോര്‍ച്ച: പിന്നല്‍ ആരാണ്?, അന്വേഷണം ക്രൈംബ്രാഞ്ചിന്
കൈമാറി.

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം
ക്രൈംബ്രാഞ്ചിന്. അര്‍ധ വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍
അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് നല്‍കിയ പരാതി
ക്രൈംബ്രാഞ്ച്‌ മേധാവിക്ക്‌ കൈമാറി.
ചോദ്യപേപ്പര്‍ ചോര്‍ച്ച കണ്ടെത്തിയ പശ്ചാത്തലത്തില്‍ വെളളിയാഴ്ച ഡിജിപിക്ക്‌
വിദ്യാഭ്യാസ വകുപ്പ്‌ പരാതി നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന്‌ രാവിലെയാണ് അന്വേഷണം നടത്തണമെന്ന്‌
ആവശ്യപ്പെട്ടുളള വിദ്യാഭ്യാസ വകുപ്പിന്‍റെ പരാതി ഡിജിപി ക്രൈംബ്രാഞ്ചിന്
കൈമാറിയത്. പരാതിയില്‍ ക്രൈംബ്രാഞ്ച്‌ പ്രാഥമിക അന്വേഷണമാണ് ആദ്യം
നടത്തുക.

'ഒരു രാജ്യം ഓറ്റ തെരഞ്ഞെടുപ്പ്‌' ബില്‍ നാളെ ലോകസഭയില്‍; ജെപിസിക്ക്‌ വിടുംന്യുഡല്‍ഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്‌ ബില്...
16/12/2024

'ഒരു രാജ്യം ഓറ്റ തെരഞ്ഞെടുപ്പ്‌' ബില്‍ നാളെ ലോകസഭയില്‍; ജെപിസിക്ക്‌ വിടും

ന്യുഡല്‍ഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്‌ ബില്‍ ലോകസഭയില്‍
നാളെ അവതരിപ്പിച്ചേക്കും. 129-ാം ഭരണഘടനാ ഭേദഗതി ബില്‍
മുന്‍ നിയമമന്ത്രി കിരണ്‍ റിജിജു അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്‌.
തുടര്‍ന്ന്‌ ബില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ പരിശോധനയ്ക്ക്‌
വിടും. ജെപിസി അംഗങ്ങളെ നാളെ പ്രഖ്യാപിച്ചേക്കും. ഒരു രാജ്യം ഒറ്റ
തെരഞ്ഞെടുപ്പിനായുളള (ഭരണഘടനാ ഭേദഗതി) ബില്‍, കേന്ദ്രഭരണ പ്രദേശങ്ങളുടെ
കാലാവധി സംബന്ധിച്ച ഭേദഗതി ബില്‍ എന്നിവയാണ് ലോകസഭയില്‍ അവതരിപ്പിക്കുക.
ബില്‍ പരിശോധിക്കാനുളള സംയുക്ത പാര്‍ലമെന്‍ററി സമിതിയെ ലോകസഭാ സ്പീക്കറാണ്
പ്രഖ്യാപിക്കുക.

തിരുവനന്തപുരം ഇടതുപക്ഷത്തോട് ഇടഞ്ഞ നിലൂര്‍ എംഎല്‍എ പിവി അന്‍വര്‍ കോണ്‍ഗ്രസില്‍ലേക്ക് അടുക്കുന്നതായി സൂചന. ഡല്‍ഹിയില്‍ വച...
14/12/2024

തിരുവനന്തപുരം ഇടതുപക്ഷത്തോട് ഇടഞ്ഞ നിലൂര്‍ എംഎല്‍എ പിവി അന്‍വര്‍ കോണ്‍ഗ്രസില്‍ലേക്ക് അടുക്കുന്നതായി സൂചന. ഡല്‍ഹിയില്‍ വച്ച് അന്‍വര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായില്‍ ചര്‍ച്ചനടത്തിയതായാണ് വിവരം കെപിസിസി അധ്യക്ഷന്‍ കെ സുധാകരെന്‍റ പിന്തുണയോടെയാണ് അന്‍വറിന്‍റെ നീക്കമെന്ന് ഉദ്ധരിച്ചുകൊണ്ടുളള റിപ്പോര്‍ട്ടുകളില്‍ പറയന്നു

ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയെന്നത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. അതിനായി ഭക്ഷണത്തിന്‍റെ ഗുണമേന്മ, അളവു തുടങ്ങി ഒരു...
14/12/2024

ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയെന്നത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. അതിനായി ഭക്ഷണത്തിന്‍റെ ഗുണമേന്മ, അളവു തുടങ്ങി ഒരു നൂറുകൂട്ടം കാര്യങ്ങളില്‍ ആശങ്കപ്പെടുന്നവരും ഏറെയാണ്. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണക്രമത്തിന്‍റെ പേരില്‍ ഭക്ഷണത്തെ അനാവശ്യമായി നിയന്ത്രക്കുന്നതും പ്രശ്നമാണ്.

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഫ് മുന്നേറ്റം;മൂന്ന് പഞ്ചായത്തുകളില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായിതിരുവനന്തപുരം:  സംസ്ഥാന...
11/12/2024

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഫ് മുന്നേറ്റം;
മൂന്ന് പഞ്ചായത്തുകളില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് പഞ്ചായത്തുകളില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി.തൃശൂരിലെ നാട്ടിക,പാലക്കാട്ടെ തച്ചമ്പാറ,ഇടുക്കിയിലെ കരിമണ്ണൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത്.നാട്ടികയില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റില്‍
യുഡിഫ് അട്ടിമറി വിജയം നേടുകയായിരുന്നു.യുഡിഫിലെ പി വിനു 115 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
നാട്ടിക പഞ്ചായത്തിലെ 9ാം വാര്‍ഡിലെ എല്‍ഡിഎഫ് മെമ്പര്‍ ഷണ്‍മുഖന്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.നിലവില്‍ എല്‍ഡിഎഫ്-6 യുഡിഫ് -5 ബിജെപി -3 എന്നിങ്ങനെയായിരുന്നു. 9ാം വാര്‍ഡിലെ വിജയത്തോടെ യുഡിഫ് കക്ഷിനില ആറായി ഉയര്‍ന്നു.തൃശൂര്‍ ജില്ലയിലെ ചൊവ്വന്നൂര്‍ പഞ്ചായത്തിലെ വാര്‍ഡ് കോണ്‍ഗ്രസും,കൊടുങ്ങല്ലൂര്‍ നഗരസഭ വാര്‍ഡ് ബിജെപിയും നിലനിര്‍ത്തി.പത്തനംതിട്ട നിരണം പഞ്ചായത്ത് കിഴക്കുംമുറി വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു.211 വോട്ടുകള്‍ക്ക് യുഡിഎഫിലെ രജി കണിയന്ത്ര വിജയിച്ചു.

കൊല്ലം പടിഞ്ഞാറേക്കല്ലട 5ാം വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു.എല്‍ഡിഎഫിന്‍റെ സിന്ധു കോയിപ്രം 92 വോട്ടുകള്‍ക്കാണ് വിജയിച്ചത്.തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ കരിക്കന്‍കോട് വാര്‍ഡ് ബിജെപി നിലനിര്‍ത്തി.130 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്തി വിജയിച്ചത്.പാലക്കാട് തച്ചമ്പാറ പഞ്ചായത്തിലെ 4ാം വാര്‍ഡ് ഇടതുമുന്നണിക്ക് നഷ്ടമായി.യുഡിഎഫിലെ അലി തേക്കത്ത് (മുസ്ലിം ലീഗ്) 28 വോട്ടുകള്‍ക്ക് വിജയിച്ചു.ഇതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമാകും.

പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ പുളിഞ്ചാണി വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ ആനയാം കുന്ന് വെസ്റ്റ് വാര്‍ഡ് യുഡിഫ് നിലനിര്‍ത്തി.ആലപ്പുഴ പത്തിയൂര്‍ പഞ്ചായത്ത് 12ാം വാര്‍ഡ് സിപിഎമ്മിന്‍റെ പക്കല്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു.യുഡിഎഫിലെ ദീപക് 99 വോട്ടുകള്‍ക്കാണ് വിജയിച്ചത്.പത്തനംതിട്ട എഴുമറ്റൂര്‍ പഞ്ചായത്തിലെ ഇരുമ്പുകുഴി വാര്‍ഡില്‍ ബിജെപി വിജയിച്ചു.സിറ്റിങ് സീറ്റില്‍ യുഡിഎഫിനെയാണ് പരാജയപ്പെടുത്തിയത്.

കോട്ടയം അതിരമ്പുഴ പഞ്ചായത്ത് 3ാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തു.216 വോട്ടിനാണ് ഇടതുസ്ഥാനാര്‍ത്ഥി വിജയിച്ചത്.മഞ്ചേരി നഗരസഭ കരുവമ്പ്രം ഡിവിഷന്‍ സിപിഎമ്മില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു.42 വര്‍ഷമായി സിപിഎം തുടര്‍ച്ചയായി വിജയിച്ചിരുന്ന ഡിവിഷനാണിത്.മലപ്പുറം ജില്ലയിലെ ആലങ്കോട് പഞ്ചായത്തിലെ 18ാം വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്നും ഇടതുമുന്നണിപിടിച്ചെടുത്തു.

തിരക്കിന്‍റെ പേരില്‍ പൂജകളില്‍ മാറ്റംവരുത്താന്‍ കഴിയുമോ ?; ആചാരങ്ങള്‍ അതേപടി തുടരണം; ഗുരുവായൂരിലെ പൂജസമയ മാറ്റത്തില്‍ ദേ...
11/12/2024

തിരക്കിന്‍റെ പേരില്‍ പൂജകളില്‍ മാറ്റംവരുത്താന്‍ കഴിയുമോ ?; ആചാരങ്ങള്‍ അതേപടി തുടരണം;
ഗുരുവായൂരിലെ പൂജസമയ മാറ്റത്തില്‍ ദേവസ്വം ബോര്‍ഡിന് നോട്ടീസ്

ന്യൂഡല്‍ഹി: ഗുരുവായൂര്‍ ഏകാദശി ഉദയാസ്തമന പൂജ മാറ്റിയതിനെതിരായ ഹര്‍ജിയില്‍
ദേവസ്വം ബോര്‍ഡിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. ആചാരങ്ങള്‍ അതേപടി
തുടരണമായിരുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വൃശ്ചിക മാസത്തിലെ ഏകാദശി
നാളിലെ ഉദയാസ്തമന പൂജ തുലാം മാസത്തിലെ ഏകാദശി നാളില്‍ നടത്താന്‍ ഗുരുവായൂര്‍
ദേവസ്വം തീരുമാനിച്ചിരുന്നു. ഇതിനെതിരേയുളള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ
നിരീക്ഷണം. ജസ്റ്റിസ് ജെ കെ മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ദേവസ്വം
ഭരണസമിതിക്കെതിരെയും രൂക്ഷവിമര്‍ശനമാണ് സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.
തന്ത്രിക്ക് ഏകപക്ഷീയമായി പൂജാ സമയം മാറ്റാന്‍ കഴിയുമോയെന്നും തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ
ഭാഗമായി പൂജാസമയത്തില്‍ മാറ്റം വരുത്താതാകുമോയെന്നും കോടതി ചോദിച്ചു. തിരക്ക് നിയന്ത്രിക്കകയെന്നത് ഭരണപരമായ കാര്യമാണ്. അതിന്‍റെ പേരില്‍ ഭഗവാന് അര്‍പ്പിക്കുന്ന പൂജകളില്‍ മാറ്റം വരുത്താന്‍ ആര്‍ക്കെങ്കിലും അവകാശമുണ്ടോയെന്നും കോടതി ചോദിച്ചു. ആചാരങ്ങളില്‍ മാറ്റം ഉണ്ടാകാന്‍ പാടില്ലെന്ന നിരീക്ഷണവും സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായി. കേസില്‍ എതിര്‍ കക്ഷിയായ ഗുരുവായൂര്‍ ദേവസ്വം
ഭരണസമിതിക്ക് നോട്ടീസ് അയച്ചു. ക്ഷേത്രത്തിന്‍റെ വെബ്സൈറ്റില്‍ പറയുന്ന പൂജ അതുപോലെ നിലനിര്‍ത്തണം. ഏതെങ്കിലും തരത്തിലുളള മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ സുപ്രീം കോടതിയുടെ അനുമതി വേണമെന്നും
കോടതി നിര്‍ദേശിച്ചു.

ഇപ്പോഴത്തേത് 20 വര്‍ഷത്തിനിടെയുളളകോണ്‍ഗ്രസിന്‍റെ നല്ലകാലം; നേതൃമാറ്റചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് സതീശന്‍കണ്ണൂര്‍: കോണ്...
11/12/2024

ഇപ്പോഴത്തേത് 20 വര്‍ഷത്തിനിടെയുളള
കോണ്‍ഗ്രസിന്‍റെ നല്ലകാലം; നേതൃമാറ്റ
ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് സതീശന്‍

കണ്ണൂര്‍: കോണ്‍ഗ്രസ് പുന:സംഘടനയുമായി
എന്തെങ്കിലും ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടക്കുന്നതായി
തനിക്ക് അറിയില്ലെന്ന്‌ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
മാധ്യമങ്ങള്‍ വെറുതെ വാര്‍ത്തകള്‍ കൊടുക്കുകയാണ്‌ പാര്‍ട്ടി
കാര്യങ്ങള്‍ മാധ്യമങ്ങളോടല്ല പറയേണ്ടത്. അത്‌ തന്‍റെ നാവില്‍
നിന്ന്‌ പുറത്തുവരില്ലെന്നും തന്‍റെ അഭിപ്രയം പാര്‍ട്ടി വേദിയില്‍
പറയുമെന്നും സതീശന്‍ പറഞ്ഞു. എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍
പറയാനുളള അവകാശം കോണ്‍ഗ്രസിലുണ്ട്‌. ജനാധിപത്യപാര്‍ട്ടിയില്‍
വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകുമെന്നും സതീശന്‍ പറഞ്ഞു.
പിണറായി കോഴൂര്‍ കനാല്‍ക്കരയില്‍ തകര്‍ക്കപെട്ട പ്രിയദര്‍ശിനി
മന്ദിരം ആന്‍ഡ്‌ സിവി കുഞ്ഞിക്കണ്ണന്‍ സ്‌മാരക റീഡിംങ്‌ റൂം
സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി. സംസ്ഥാന സര്‍ക്കാരിനെയും തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡി നെയും അഭിനന്ദിക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ ക്ഷേത്രങ്ങളില്‍ ...
10/12/2024

കൊച്ചി. സംസ്ഥാന സര്‍ക്കാരിനെയും തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡി നെയും അഭിനന്ദിക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ ക്ഷേത്രങ്ങളില്‍ അനുവദിക്കാനാവില്ലെന്നും ഹൈകോടതി. മുഖ്യമന്ത്രിയുടെയോ, എംഎല്‍എമാരു ടെയോ, ബോര്‍ഡ് അംഗങ്ങളുടെയോ മുഖം കാണാനല്ല, ദൈവത്തെ കാണാനാണ് ഭക്തര്‍ ക്ഷേത്രത്തിലെത്തുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. ആലപ്പുഴ തുറവൂര്‍ മഹാക്ഷേത്രത്തില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡിനെതിരെ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റസുമാരായ അനില്‍ കെ നരേന്ദ്രന്‍, മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്‍റെ നിരീക്ഷണം.

ബോക്സോഫീസില്‍ ചരിത്രം കുറിച്ച് മുന്നേറുകയാണ് അര്‍ജുന്‍ നായകനായെത്തിയ പുഷ്പ 2. ആദ്യ ദിനം തന്നെ 294 കോടി ജൈത്രയാത്ര തുടര്‍...
10/12/2024

ബോക്സോഫീസില്‍ ചരിത്രം കുറിച്ച് മുന്നേറുകയാണ് അര്‍ജുന്‍ നായകനായെത്തിയ പുഷ്പ 2. ആദ്യ ദിനം തന്നെ 294 കോടി ജൈത്രയാത്ര തുടര്‍ന്ന ചിത്രം ഇപ്പോള്‍ 1000 കോടി ക്ലബ്ബെന്ന നേട്ടത്തിലേക്ക് അടുക്കുകയാണ് ചിത്രം പുറത്തിറങ്ങി ആറാം ദിവസത്തില്‍ 950 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ ചിത്രം നേടുമെന്നാണ് അനസിലിസ്റ്റുകളിടെ വിലയിരുത്തല്‍ അവധി ദിവസം കൂടിയായ ഞായറാഴ്ച ചിത്രം 800 കോി തികച്ചുവെന്നാണ് റിപ്പോര്‍ട്ട്

Address

Calicut

Website

Alerts

Be the first to know and let us send you an email when Time city channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share