MAVOOR MEDIA

MAVOOR MEDIA MAVOOR MEDIA
LiveBroadcasting Advertisement &Event Management

*പരസ്യങ്ങൾ നൽകുന്നു*🄼🄰🅅🄾🄾🅁 🄼🄴

*മാവൂർ പഞ്ചായത്ത്‌ ഓഫീസിനുതാഴെ വിശപ്പുരഹിതമാവൂരിന്റെ പുതുക്കിയ കൌണ്ടർ  നിലവിൽവന്നു.*ആരാരും ആശ്രയമില്ലാതെ ഒരുനേരത്തെ ആഹാര...
26/12/2024

*മാവൂർ പഞ്ചായത്ത്‌ ഓഫീസിനുതാഴെ വിശപ്പുരഹിതമാവൂരിന്റെ പുതുക്കിയ കൌണ്ടർ നിലവിൽവന്നു.*

ആരാരും ആശ്രയമില്ലാതെ ഒരുനേരത്തെ ആഹാരത്തിനുവേണ്ടി കഷ്ടപ്പെടുന്നവർക്കും വേണ്ടി മാവൂർ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ സന്നദ്ധസംഘടനകളും മറ്റു ചാരിറ്റി തല്പരരായ വ്യക്തികൾക്കും ഈ പ്രവർത്തനത്തിൽ നേരിട്ട് പങ്കെടുക്കാവുന്നതാണ്
നല്ലൊരുവിഭാഗം ആളുകൾ ഇപ്പോൾ തന്നെ ഈ കൗണ്ടറിനെ ആശ്രയിക്കുന്നു..
ഒരുവർഷത്തേക്കുള്ള ഓഫറുകൾ ഇപ്പോൾ ആയിക്കഴിഞ്ഞു (KPA)കേരള പ്രവാസി അസോസിയേഷനാണ് തുടക്കക്കാരനായി ഈ ചാരിറ്റി പ്രവർത്തനത്തിന് മുൻകൈ എടുത്തിരിക്കുന്നത്.

https://chat.whatsapp.com/IRP9oXdiy3V4MwJZbPB1S1

⭐️💥🌟✨☀️💥⭐️🌟✨🌟⭐️പുതുമയുടെ പൂത്താലവുമേന്തി പുതു വർഷം വന്നണയുകയാണ്.....    വീണ്ടും തളിർക്കുന്ന പുതുവൽസര വേളയിൽനിങ്ങളുടെ ഇഷ്...
26/12/2024

⭐️💥🌟✨☀️💥⭐️🌟✨🌟⭐️പുതുമയുടെ പൂത്താലവുമേന്തി പുതു വർഷം വന്നണയുകയാണ്.....
വീണ്ടും തളിർക്കുന്ന പുതുവൽസര വേളയിൽനിങ്ങളുടെ ഇഷ്ടഭവനങ്ങൾ മനോഹരമാക്കാൻ..... ഇഷ്ടപ്പെട്ട വിലയിൽഫർണിച്ചറുകളുടെ വൻ ശേഖരവുമായിഞങ്ങളും നിങ്ങളോടൊപ്പം കൂടുകയാണ്
പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പരവതാനി ഫർണിച്ചർ ഗ്രൂപ്പിൻ്റെ ചെറുവാടി - ചുള്ളിക്കാപറമ്പ്ഷോറൂമിൽ മറ്റാർക്കും നൽകാൻ പറ്റാത്ത വിലയിൽസ്വന്തം ഫാക്ടറിയിൽ നിർമ്മിക്കുന്ന ഈടുറ്റതും ഗുണമേന്മ ഉള്ളതുമായഫർണിച്ചറുകൾ ഞങ്ങൾ ഒരുക്കിയിരിക്കുന്നു.
നിങ്ങൾ ആവശ്യപ്പെടുന്ന അളവിലും ,ഡിസൈനിലും,നിങ്ങളുടെ ഇഷ്ട ഭവനങ്ങൾ അലങ്കാരമാക്കാൻ .......ഇപ്പോൾതന്നെ ഓർഡർ ചെയ്യൂ

ക്രിസ്തുമസ്,പുതുവത്സരാ ആശംസകളോടെ!
പരവതാനി ഫർണിച്ചർ ആൻഡ് ബെഡ് സെൻറർ
9745206246
8089945866
ചുള്ളിക്കാപറമ്പ് -ചെറുവാടി

*ലഹരിക്കെതിരെയുള്ള ആദ്യ കാൽവെപ്പ് സ്വന്തം വീടുകളിൽ നിന്നാകണം:**ഡോ.എസ് ജയശ്രീ*തെക്കേപ്പുറത്തെയും പരിസര പ്രദേശങ്ങളിലെയും ല...
26/12/2024

*ലഹരിക്കെതിരെയുള്ള ആദ്യ കാൽവെപ്പ് സ്വന്തം വീടുകളിൽ നിന്നാകണം:*
*ഡോ.എസ് ജയശ്രീ*

തെക്കേപ്പുറത്തെയും പരിസര പ്രദേശങ്ങളിലെയും ലഹരിക്കെതിരെ തെക്കേപ്പുറം ജാഗ്രത സമിതി വനിതാ സംഗമം സംഘടിപ്പിച്ചു.

വനിതാ സംഗമം കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഡോക്ടർ എസ്. ജയശ്രീ ഉദ്ഘാടനം ചെയ്തു.

ലഹരിക്കെതിരെയുള്ള ആദ്യ കാൽവെപ്പ് സ്വന്തം വീടുകളിൽ നിന്നാവണമെന്നും മാതാപിതാക്കൾ കുട്ടികളെ അതിൻറെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവാന്മാരാക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും ഡോ: എസ് ജയശ്രീ പറഞ്ഞു.

കോർപ്പറേഷൻ കൗൺസിൽ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത മുഖ്യാതിഥിയായ പരിപാടിയിൽ പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ലുക്മാൻ അരീക്കോട് വിഷയം അവതരിപ്പിച്ചു.

വനിതാ വിംഗ് അംഗങ്ങൾ ലഹരിക്കെതിരെയുള്ള സ്കിറ്റ് അവതരിപ്പിച്ചു.
വനിതാ വിംഗ് ചെയർപേഴ്സൺ ബ്രസീലിയ ഷംസുദ്ദീൻ ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തെക്കെപ്പുറം
ജാഗ്രത സമിതി ചെയർമാൻ കൗൺസിലർ കെ. മൊയ്തീൻ കോയ, സാബി തെക്കേപ്പുറം, എക്സൈസ് ഓഫീസർ ജലാലുദ്ദീൻ എന്നിവർ ആശംസ പ്രസംഗം നടത്തി.
വനിതാ വിംഗ് ചെയർപേഴ്സൺ ബ്രസീലിയ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ ഒ. ഫരിസ്ത സ്വാഗതവും സാബിറ മേലേക്കണ്ടി നന്ദിയും പറഞ്ഞു.

https://chat.whatsapp.com/D9H5uzOXkzI2wCPn0mEgfz

25/12/2024
*⭕️◼️മലയാളത്തിന്റെ സുകൃതം ഇനി ഓർമ.**എം.ടി. വാസുദേവന്‍ നായര്‍ അന്തരിച്ചു.**25-12-2024* *വാർത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂ...
25/12/2024

*⭕️◼️മലയാളത്തിന്റെ സുകൃതം ഇനി ഓർമ.*

*എം.ടി. വാസുദേവന്‍ നായര്‍ അന്തരിച്ചു.*

*25-12-2024*
*വാർത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക*

https://chat.whatsapp.com/IRP9oXdiy3V4MwJZbPB1S1
കോഴിക്കോട്: നക്ഷത്രസമാനമായ വാക്കുകളെ കാലത്തിനപ്പുറം പ്രതിഷ്ഠിച്ച അതിമഹാനായ എഴുത്തുകാരൻ എം.ടി. വാസുദേവന്‍ നായര്‍ ഇനി ഓർമ.

തലമുറകളുടെ സ്‌നേഹവാത്സല്യങ്ങൾക്കും ആദരവുകൾക്കും നടു​വിൽ പതിറ്റാണ്ടുകളായി മലയാള സാഹിത്യ ലോകത്തെ സുകൃതമായി പരിലസിച്ച ആ അതുല്യ പ്രതിഭ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. മാധുര്യമൂറുന്ന ഭാഷയിൽ തലമുറകളെ മലയാളത്തോട് അങ്ങേയറ്റം ഹൃദ്യമായി വിളക്കിച്ചേർത്ത അദ്ദേഹത്തിന്റെ അന്ത്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു. 91 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

സാഹിത്യരംഗത്ത് ഇന്ത്യയില്‍ നല്‍കപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995ല്‍ എം.ടി.ക്ക് ലഭിച്ചിരുന്നു. 2005ല്‍ രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (കാലം), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (നാലുകെട്ട്), വയലാര്‍ അവാര്‍ഡ് (രണ്ടാമൂഴം), മാതൃഭൂമി പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം എന്നിങ്ങനെ എണ്ണപ്പെട്ട പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. മലയാള സാഹിത്യത്തിനു നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് കോഴിക്കോട് സര്‍വകലാശാലയും മഹാത്മാഗാന്ധി സർവകലാശാലയും അദ്ദേഹത്തിന് ഡി.ലിറ്റ് ബിരുദം നല്‍കി ആദരിച്ചു. അദ്ദേഹം തിരക്കഥയെഴുതി ആദ്യമായി സംവിധാനം ചെയ്ത ‘നിർമാല്യം’ 1973 ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. ഇതിന് പുറമേ മുപ്പതിലേറെ ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു.

1957ല്‍ മാതൃഭൂമിയില്‍ സബ്എഡിറ്ററായി ജോലിയില്‍ പ്രവേശിച്ച എം.ടി. 1968ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. 1981ല്‍ ആ സ്ഥാനം രാജിവെച്ചു. 1989ല്‍ പീരിയോഡിക്കല്‍സ് എഡിറ്റര്‍ എന്ന പദവിയില്‍ തിരികെ മാതൃഭൂമിയില്‍ എത്തി. മാതൃഭൂമിയില്‍ നിന്നു വിരമിച്ച ശേഷം കേരളസാഹിത്യഅക്കാദമിയുടെ അധ്യക്ഷനായും പിന്നീട് തുഞ്ചന്‍ സ്മാരകസമിതിയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചു. നിലവില്‍ തുഞ്ചന്‍ സ്മാരകസമിതിയുടെ അധ്യക്ഷനാണ് അദ്ദേഹം.

1933 ജൂലൈ 15ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു ജനനം. പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായരുടെയും അമ്മാളു അമ്മയുടെയും നാലാണ്‍മക്കളില്‍ ഏറ്റവും ഇളയ ആളായിരുന്നു എം.ടി. മലമക്കാവ് എലിമെന്ററി സ്‌കൂള്‍, കുമരനെല്ലൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. പാലക്കാട് വിക്ടോറിയ കോളജില്‍ നിന്ന് 1953ല്‍ രസതന്ത്രത്തില്‍ ബിരുദം നേടി. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം കുറച്ചുകാലം അധ്യാപകനായി ജോലി നോക്കി.

പരിചിതമായ ജീവിതയാഥാർഥ്യങ്ങളുടെ പശ്ചാത്തലത്തില്ലാണ് കാലാതിവര്‍ത്തിയായ പല നോവലുകളും അദ്ദേഹം എഴുതിയത്. 1958ല്‍ പ്രസിദ്ധീകരിച്ച നാലുകെട്ട് ആണ് ആദ്യം പുസ്തകരൂപത്തില്‍ പുറത്തു വന്നത്.

തകരുന്ന നായര്‍ത്തറവാടുകളിലെ വൈകാരിക പ്രശ്‌നങ്ങളും മരുമക്കത്തായത്തിനെതിരെ ചൂണ്ടുവിരലുയര്‍ത്തുന്ന ക്ഷുഭിതയൗവനങ്ങളുടെ കഥയും പറഞ്ഞ നോവല്‍ 1959ലെ കേരളസാഹിത്യഅക്കാദമി പുരസ്‌കാരം നേടി. കാലം, അസുരവിത്ത്, വിലാപയാത്ര, മഞ്ഞ്, എന്‍.പി.മുഹമ്മദുമായി ചേര്‍ന്നെഴുതിയ അറബിപ്പൊന്ന്, രണ്ടാമൂഴം തുടങ്ങിയ നോവലുകള്‍.

കൂടാതെ വായനക്കാര്‍ നെഞ്ചോടു ചേര്‍ത്ത ഒട്ടനവധി പ്രസിദ്ധമായ ചെറുകഥകളും നോവലെറ്റുകളും. 1984ല്‍ ആണ് രണ്ടാമൂഴം പുറത്തു വരുന്നത്. മഹാഭാരതം കഥയിലെ പല ഏടുകളും ഭീമന്റെ വീക്ഷണകോണില്‍ നിന്ന് നോക്കിക്കാണുന്ന വിധത്തില്‍ ഭീമനെ കേന്ദ്രകഥാപാത്രമാക്കി എഴുതിയ കൃതിയായിരുന്നു അത്. അതിനു ശേഷം തൊണ്ണൂറുകളിലാണ് വാരണാസി പുറത്തുവന്നത്.

സാഹിത്യജീവിതം പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് എം.ടിയുടെ സിനിമാജീവിതവും. സാഹിത്യജീവിതത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാജീവിതവും. സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം.ടി. ചലച്ചിത്രലോകത്തേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ മലയാള ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായി മാറിയ അമ്പതിലേറെ ചിത്രങ്ങളുടെ പിന്നണിയില്‍ അദ്ദേഹമുണ്ടായിരുന്നു. നിർമാല്യം (1973), ബന്ധനം (1978), മഞ്ഞ് (1982), വാരിക്കുഴി (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

*' ജലം ജീവിതം' ബോധവൽക്കരണ പരിപാടി*കട്ടാങ്ങൽ: വി.എച്ച്.എസ്.ഇ. നാഷണൽ സർവീസ് സ്കീം, തദ്ദേശ സ്വയം ഭരണ വകുപ്പ് അമൃത് മിഷൻ എന്...
25/12/2024

*' ജലം ജീവിതം' ബോധവൽക്കരണ പരിപാടി*

കട്ടാങ്ങൽ: വി.എച്ച്.എസ്.ഇ. നാഷണൽ സർവീസ് സ്കീം, തദ്ദേശ സ്വയം ഭരണ വകുപ്പ് അമൃത് മിഷൻ എന്നിവർ ചേർന്നൊരുക്കുന്ന ജല വിഭവ സംരക്ഷണ പദ്ധതിയുടെ ഭാഗമായി 'ജലം ജീവിതം' ബോധവൽക്കരണ പരിപാടി നടത്തി.

ആർ. ഇ.സി. ജി.വി.എച്ച്.എസ്.എസ് ചാത്തമംഗലം എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി മണാശേരി അങ്ങാടിയിൽ ഡോ. റിയാസ് ഉദ്ഘാടനം ചെയ്തു.

പരിപാടിയുടെ ഭാഗമായി എൻ.എസ്.എസ്. വളണ്ടിയർമാർ തെരുവ് നാടകം അവതരിപ്പിച്ചു.

https://chat.whatsapp.com/IRP9oXdiy3V4MwJZbPB1S1

25/12/2024

ചെറുകിട കാർഷിക യന്ത്രങ്ങളുടെ സർവീസ് ക്യാമ്പ് മാവൂരിൽ നടന്നു

*കെട്ടാങ്ങൽ സ്വദേശിനി ഷാജിദാ ബാനുവിന് ബംബർ സമ്മാനം*മുക്കം: ഈ ഓണക്കാലത്ത് മുക്കം ടി.വി.എസിലെ ബംബർ സമ്മാനമായ TVS Jupiter, ...
25/12/2024

*കെട്ടാങ്ങൽ സ്വദേശിനി ഷാജിദാ ബാനുവിന് ബംബർ സമ്മാനം*

മുക്കം: ഈ ഓണക്കാലത്ത് മുക്കം ടി.വി.എസിലെ ബംബർ സമ്മാനമായ TVS Jupiter, കെട്ടാങ്ങൽ സ്വദേശിനി ഷാജിദാ ബാനുവിന് ലഭിച്ചു.

നിരവധി വ്യത്യസ്തമായ ഓഫറുകൾ നൽകുന്ന മുക്കം ടി.വി.എസിൽ ക്രിസ്തുമസ് ഓഫറുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

*ഓഫറുകൾ*:

🌲84000 വരെയുള്ള ലോണുകൾക്ക് ഒരു രൂപ പോലും പലിശയില്ല.

🌲84000 രൂപയുടെ ലോണിന് 3987രൂപ മാത്രമേ സർവ്വീസ് ചാർജജ് വരികയുള്ളൂ.

🌲സ്റ്റാമ്പ് പേപ്പർ & അറ്റസ്റ്റേഷൻ ചാർജ്ജ് പുറമെയുണ്ടാവും.

🌲*മറ്റു സമ്മാനങ്ങൾ* 🌲
1. ക്രാഷ് ഗാഡ്
2. ⁠സാരീ ഗാഡ്
3. ⁠രണ്ട് ഹെൽമെറ്റ്
4. ⁠ലേഡീസ് ഫൂട്ട്റെസ്റ്റ്
5. ⁠സെൻസേർഡ് സൈഡ് സ്റ്റാൻ്റ്
6. ⁠ഫുൾ ടാങ്ക് പെട്രോൾ
7. ⁠മാറ്റ്
8. ⁠വെഹിക്കൾ കവർ

*മുക്കം ടി.വി.എസിൻ്റെ ഓഫറുകളിൽ നിബന്ധനകൾക്ക് വിധേയം എന്നോ Conditions Apply എന്ന വാചകമോ ഉണ്ടാവില്ല.* എന്നതും ഏറെ വിശ്വാസ്യതയുണ്ടാക്കുന്നു.

9526912000
8943692000
8943682000
9605812000
9526932000

MUKKAM TVS
NORTH KARASSERY
MUKKAM

*ഫീൽഡ് എക്സിക്യൂട്ടീവ് സിനെ ആവശ്യമുണ്ട്* --------------------------ത്യശൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന കൈരളി എഗ്രികൾച...
25/12/2024

*ഫീൽഡ് എക്സിക്യൂട്ടീവ് സിനെ ആവശ്യമുണ്ട്*
--------------------------
ത്യശൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന കൈരളി എഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുക്കം ബ്രേഞ്ചിലേക്ക് -ഫീൽഡ് എക്സിക്യൂട്ടീവ് സ്, സീനിയർ ഫീൽഡ് എക്സിക്യൂട്ടീവസ്, ഡവലപ്മെന്റ് ഫീൽഡ് ഓഫീസർ (വനിതകൾക്കും, പുരുഷൻമാർക്കും പ്രായം, വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ല } പാർടൈം /ഫുൾ ടൈം)
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
Mob: *88918 00345*

https://chat.whatsapp.com/IRP9oXdiy3V4MwJZbPB1S1

*CLOUDNET TRAVELS*- *ഫ്ലൈറ്റ് ടിക്കറ്റ് ആണോ ?*- *വിദേശത്ത് ജോലി നോക്കുന്നോ ?*👉 സൗദി ഫ്രീ വിസ ( 3 Month / 1 Year ഇഖാമ )👉 ...
25/12/2024

*CLOUDNET TRAVELS*

- *ഫ്ലൈറ്റ് ടിക്കറ്റ് ആണോ ?*
- *വിദേശത്ത് ജോലി നോക്കുന്നോ ?*

👉 സൗദി ഫ്രീ വിസ ( 3 Month / 1 Year ഇഖാമ )
👉 ബഹ്‌റൈൻ 1 Year Visit visa
👉 UAE 2 Month/ 1 Month Visit visa
👉 ഒമാൻ 1 Month Visit visa

*Our Services:*
*VISA സർവീസ്*
Saudi, UAE, Qatar, Bahrain, Indian, other global visa, schengen...

എമിഗ്രേഷൻ സർവീസ്, എയർ ടിക്കറ്റ് ബുക്കിങ്, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, ഹോളിഡേ പാക്കേജ്... Etc

*കൂടുതൽ വിവരങ്ങൾക്ക്:*
📱 *9747020268*
✉️[email protected]
🕸️www.cloudnettravels.com
📡https://whatsapp.com/channel/0029Vb0jGAz3bbV1mu3Kvg39
📍https://maps.app.goo.gl/rZ1f347K8qraAL9dA

മണാശ്ശേരി പൊതുജന വായനശാലയുടെ പ്രസിഡന്റും പൊതുപ്രവർത്തകനുമായ ബാബു പുലപ്പാടി രചിച്ച്  കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധ...
25/12/2024

മണാശ്ശേരി പൊതുജന വായനശാലയുടെ പ്രസിഡന്റും പൊതുപ്രവർത്തകനുമായ ബാബു പുലപ്പാടി രചിച്ച് കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച അടിമ ചരിത്രം എന്ന പുസ്തകത്തിൻ്റെ പ്രകാശനം മണാശ്ശേരി ഗവ. യു.പി സ്കൂളിൽ വച്ച് നടന്നു. ഡോ. അനിൽ ചേലേമ്പ്ര ആണ് പുസ്തക പ്രകാശനം നടത്തിയത്. മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ പി. ടി ബാബു പുസ്തകം സ്വീകരിച്ചു.

സമകാലിക ഇന്ത്യയിൽ വളരെ പ്രസക്തമായതും വ്യാപകമായി ചർച്ച ചെയ്യപ്പെടേണ്ടതുമായ വിഷയമാണ് ഈ കൃതി മുന്നോട്ടു വെക്കുന്നതെന്ന് ഡോ. അനിൽ ചേലേമ്പ്ര പറഞ്ഞു. 21ാം നൂറ്റാണ്ടിലും നമ്മുടെയൊക്കെ മനസ്സുകളിൽ ജാതി മനോഭാവങ്ങൾ പൂർണ്ണമായും മാഞ്ഞു പോയിട്ടില്ല. നമ്മൾ സ്വയം വിമർശനാത്മക വിലയിരുത്തലുകൾ നടത്തി പരിഹരിക്കേണ്ടതാണിത്. നരകതുല്യമായ ജീവിതം ഏറ്റുവാങ്ങേണ്ടി വന്ന പ്രതികരിക്കാൻ പോലും ശേഷിയില്ലാതെ മരിച്ചു മണ്ണടിഞ്ഞു പോയ അടിമജീവിതം നയിച്ച നമ്മുടെ പൂർവ്വികർക്കുള്ള ആദരാഞ്ജലിയാണ് ഈ കൃതി. കൊട്ടിഘോഷിക്കുന്ന ഭൂതകാല മഹിമകളേയും ഈ പുസ്തകം വിചാരണ ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യാതിഥിയായ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യൻ ബാബു പുലപ്പാടിയ്ക്ക് ഉപഹാരം നൽകി ആദരിച്ചു.

ചടങ്ങിൽ ലൈബ്രറി ജില്ലാ കൗൺസിൽ അംഗങ്ങളായ അലി ഹസ്സൻ, വി. കുഞ്ഞൻ എന്നിവരും വി. സജികുമാർ, പി. കെ പ്രേംനാഥ്, ബാബു പുലപ്പാടി എന്നിവരും സംസാരിച്ചു.

ഓംകാരനാഥൻ അധ്യക്ഷനായ ചടങ്ങിൽ എൻ. സുനിൽ സ്വാഗതവും വായനശാലാ സെക്രട്ടറി ഇ.പി ശ്രീനാ വാസൻ നന്ദിയും പറഞ്ഞു.

https://chat.whatsapp.com/IRP9oXdiy3V4MwJZbPB1S1

*ആരിഫ് മുഹമ്മദ് ഖാന് മാറ്റം; രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ പുതിയ കേരള ഗവര്‍ണർ*=============  *25.12.2024*              ...
25/12/2024

*ആരിഫ് മുഹമ്മദ് ഖാന് മാറ്റം; രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ പുതിയ കേരള ഗവര്‍ണർ*
=============
*25.12.2024*
*(ബുധന്‍)*

https://chat.whatsapp.com/IRP9oXdiy3V4MwJZbPB1S1
_____________________
തിരുവനന്തപുരം :
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മാറ്റം. ബിഹാറിലേക്കാണ് ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയിരിക്കുന്നത്. നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരള ഗവര്‍ണറായി ചുമതലയേല്‍ക്കും.

ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവ‍ർണറായി 5 വർഷം കഴിഞ്ഞിരുന്നു. 2024 സെപ്റ്റംബർ 5നാണ് ആരിഫ് മുഹമ്മദ് ഖാൻ കേരള രാജ് ഭവനിൽ 5 കൊല്ലം പൂ‍ർത്തിയാക്കിയത്. സംഭവ ബഹുലമായ 5 വർഷത്തിന് ശേഷമാണ് ആരിഫ് മുഹമ്മദ് ഖാൻ കേരളം വിടുന്നത്.

ഗോവ സ്വദേശിയായ രാജേന്ദ്ര വിശ്വനാഥ് ആർലെകർ നേരത്തെ ഹിമാചൽ പ്രദേശ് ഗവർണറായും ഗോവയിൽ വനം–പരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ആഭ്യന്തര കലാപം രൂക്ഷമായ മണിപ്പൂരിനും പുതിയ ഗവർണറെ നിയമിച്ചു. ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയ്ക്കാണ് മണിപ്പൂർ ഗവർണറായി നിയമനം. ഈ വർഷം ഓഗസ്റ്റ് വരെ കാലാവധിയുണ്ടെന്നിരിക്കെയാണ് നിയമനം. ഒഡിഷ, മിസോറാം സംസ്ഥാനങ്ങളിലും പുതിയ ഗവർണർമാരെ നിയമിച്ചു.

കോടതിയിൽ ഹാജരാവാതെ മുങ്ങിനടന്ന പോക്സോ കേസിലെ പ്രതി പിടിയിൽ.*24.12.2024*https://chat.whatsapp.com/IRP9oXdiy3V4MwJZbPB1S1 ...
24/12/2024

കോടതിയിൽ ഹാജരാവാതെ മുങ്ങിനടന്ന പോക്സോ കേസിലെ പ്രതി പിടിയിൽ.
*24.12.2024*
https://chat.whatsapp.com/IRP9oXdiy3V4MwJZbPB1S1
കോഴിക്കോട് : സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസ്സിൽ ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാവാതെ മുങ്ങിനടന്ന പ്രതിയായ പാലക്കാട് അരനല്ലൂർ സ്വദേശിയായ പാലക്കായിൽ വീട്ടിൽ ഹരിശ്ചന്ദ്രൻ (51 വയസ്സ്) നെ മാവൂർ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. അതിജീവിതയുടെ വീട്ടിൽ ആരുമില്ലായിരുന്ന സമയത്ത് എത്തിയ പ്രതി അതിജീവിതയെ വീട്ടിൽ കെട്ടിയിട്ട് ലൈംഗികാതിക്രമം നടത്തുകയും, പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസ്സിൽ 2021 ൽ അറസ്റ്റിലായിരുന്നു. പിന്നീട് പ്രതി കോടതിയിൽ ഹാജരാവാത്തതിനാൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിക്കകയായിരുന്നു.
പ്രതി മാനിപുരം കളരാന്തിരിയുള്ള ഭാര്യവീട്ടിൽ എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാവൂർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ അനിൽകുമാറിന്റെ നിർദേശപ്രകാരം SCPO മാരായ പ്രമോദ്, ഷിബു, CPO വിനീത് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .

Address

Mavoor Calicut
Calicut

Alerts

Be the first to know and let us send you an email when MAVOOR MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MAVOOR MEDIA:

Videos

Share