Aksharam News

Aksharam News കേരളത്തിനൊപ്പം നിങ്ങൾക്കൊപ്പം

2023 ലോകകപ്പില്‍ പാകിസ്താനെതിരെ ഓറഞ്ച് ജേഴ്‌സിയില്‍ കളിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടു; റിപ്പോര്‍ട്ട്‌മുംബൈ: 2023 ഏകദിന ലോ...
18/05/2024

2023 ലോകകപ്പില്‍ പാകിസ്താനെതിരെ ഓറഞ്ച് ജേഴ്‌സിയില്‍ കളിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടു; റിപ്പോര്‍ട്ട്‌

മുംബൈ: 2023 ഏകദിന ലോകകപ്പിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്സി മാറ്റാന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനെതിരെ ഓറഞ്ച് കളര്‍ ജേഴ്സിയില്‍ കളിക്കാന്‍ ബിബിസിഐ കളിക്കാരോട് ആവശ്യപ്പെട്ടു. ക്രിക്കറ്റ് മാധ്യമമായ 'വിസ്ഡന്‍' പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വെളിപ്പെടുത്തല്‍.

2023 ലെ ലോകകപ്പില്‍ ഇന്ത്യ പതിവ് നീല ജേഴ്സിയിലാണ് കളിച്ചിരുന്നത്. പരിശീലക ജേഴ്സിയായി ഓറഞ്ച് കിറ്റും നല്‍കിയിരുന്നു. എന്നാല്‍ അഹമ്മദാബാദില്‍ നടന്ന പാകിസ്താനെതിരായ പ്രധാന മത്സരത്തിന് രണ്ട് ദിവസം മുന്‍പ് ഓറഞ്ച് നിറത്തിലുളള ജേഴ്സി കളിക്കാര്‍ക്ക് നല്‍കി. പാകിസ്ഥാനെതിരെ ഇന്ത്യ ഓറഞ്ച് ജേഴ്സിയില്‍ കളിക്കണമെന്നായിരുന്നു ബിസിസിഐ നിര്‍ദേശം. എന്നാല്‍ ഈ നിര്‍ദേശത്തോട് കളിക്കാര്‍ വിയോജിക്കുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ രാഷ്ട്രീയവല്‍ക്കരണം എന്ന തലക്കെട്ടില്‍ സ്പോര്‍ട്സ് ലേഖികയായ ഷാര്‍ദ ഉഗ്ര എഴുതിയ ലേഖനത്തിലാണ് വിവാദ വെളിപ്പെടുത്തല്‍.

ഒരു വിഭാഗം കളിക്കാര്‍ ഇത് ഹോളണ്ടിന്‍റെ ജേഴ്സിയോട് സാമ്യമുളളതാണെന്ന് ചൂണ്ടിക്കാണിച്ചു. മറ്റൊരു വിഭാഗം ഇത് ടീമിലുളള എല്ലാവരേയും ഉള്‍ക്കൊളളുന്ന ജേഴ്സിയായി തോന്നുന്നില്ലെന്നും ചിലര്‍ക്കെങ്കിലും ഇത് അനാദരവായി തോന്നിയേക്കാം എന്നും പറഞ്ഞതായും ലേഖനത്തില്‍ പറയുന്നു. എന്നിരുന്നാലും പാകിസ്താനെതിരെ നീല ജഴ്സിയില്‍ തന്നെയാണ് ഇന്ത്യ കളിച്ചത്.

2019 ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ നീലയും ഓറഞ്ചും നിറത്തിലുളള ജേഴ്സിയില്‍ കളിച്ചിരുന്നു. അത് പിന്നീട് ലേലം ചെയ്യുകയും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നു. അതിന് സമാനമായ രീതിയില്‍ ഉപയോഗിക്കാം എന്നതായിരുന്നു ബിസിസിഐയുടെ വാദം. എന്നാല്‍ നിറം മാറ്റത്തിന് പിന്നിലുളള രാഷ്ട്രീയ മാനം തിരിച്ചറിഞ്ഞ കളിക്കാര്‍ അത് ധരിക്കാന്‍ വിസമ്മതിച്ചെന്നും ലേഖനത്തില്‍ പറയുന്നു.

ഒരിക്കൽ ഈ രാജ്യത്തിന്റെ അഭിമാനമായിരുന്നവർ, ഈ രാജ്യത്തിന്റെ പതാക ലോകത്തിന്റെ നെറുകയിൽ സ്ഥാപിച്ചവർ, ഇന്ന് ഇതേ രാജ്യത്തിന്റ...
31/05/2023

ഒരിക്കൽ ഈ രാജ്യത്തിന്റെ അഭിമാനമായിരുന്നവർ, ഈ രാജ്യത്തിന്റെ പതാക ലോകത്തിന്റെ നെറുകയിൽ സ്ഥാപിച്ചവർ, ഇന്ന് ഇതേ രാജ്യത്തിന്റെ തെരുവിൽ കിടന്ന് നീതിക്കായി മർദ്ദനങ്ങൾ ഏറ്റുവാങ്ങുന്നത് കാണുന്നത് ഓരോ പൗരന്റെയും കണ്ണുനനയിക്കുന്നത് തന്നെയാണ്. പക്ഷേ, ഭീതിപ്പെടുത്തുന്ന യാഥാർഥ്യം എന്തെന്നാൽ ഒന്നര മാസത്തോളമായി ഇന്ത്യയുടെ ഗുസ്തി താരങ്ങൾ തെരുവിൽ സമരം ചെയ്യുന്നതും അടികൊള്ളുന്നതും എന്തിനാണെന്ന് പോലും പലർക്കും അറിയില്ല എന്നതാണ്. മഹാരാജാവിന്റെ ചെങ്കോലിന്റെ പിന്നാലെ ഓടിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ മാധ്യമങ്ങൾ വളരെ സമർത്ഥമായിത്തന്നെ പൊതുജനങ്ങളിൽ നിന്നും മറച്ചുവെക്കാൻ ശ്രമിക്കുന്ന യാഥാർഥ്യം. കേരളത്തിലേതോ ഒരു സ്ഥലത്ത് ആന ചെരിഞ്ഞെന്നും പറഞ്ഞു ഹൃദയം വേദനിച്ച ക്രിക്കറ്റ് രാജാവും ബ്ലാക്ക് ലിവ്സ് മാറ്ററിന് പിന്തുണയർപ്പിച്ച് കൊണ്ട് മുട്ടുകുത്തി നിന്ന ക്രിക്കറ്റ് ലോകവും, എന്തിന്.. ഈ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ളവർ ഇടപെടേണ്ട എന്ന് ലോക കായികതാരങ്ങളോട് രോഷംകൊണ്ട ക്രിക്കറ്റ് ദൈവവും സ്വന്തം രാജ്യത്തെ ഗുസ്തി താരങ്ങൾ നീതിക്ക് വേണ്ടി കെഞ്ചുന്നത് കണ്ട മട്ടില്ല. പ്രതിസ്ഥാനത്ത് നിൽക്കുന്നത് അവർ താണ് കുനിഞ്ഞു വണങ്ങുന്നവർ തന്നെയാണ് എന്നത് തന്നെ കാരണം.

ഇന്ത്യൻ റെസ്ലിംഗ് ഫെഡറേഷൻ പ്രസിഡന്റും സർവോപരി ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ഏതാണ്ട് ഒരു ദശകത്തോളമായി ഫെഡറേഷന് കീഴിലുള്ള വനിതാറെസ്ലർമാരെ ലൈംഗികമായി പീഡിപ്പിച്ചു, അതും പ്രായപൂർത്തിയെത്താത്തവർ ഉൾപ്പെടെ എന്ന മാരകമായ ആരോപണമാണ് ഉയർന്നുവന്നിട്ടുള്ളത്. പോക്സോ വകുപ്പ് ഉൾപ്പെടെയുള്ള കേസുകളിൽ ആരോപണം നേരിടുന്ന ബ്രിജ് ഭൂഷണ് എതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും ബിജെപിയുടെ കാലിന്റെ അടിയിൽ കുനിഞ്ഞു നിൽക്കുന്ന ഇന്ത്യൻ നീതിന്യായ വ്യവസ്ഥ തയ്യാറായിട്ടില്ല എന്നത് തന്നെയാണ് ഗുസ്തി താരങ്ങളുടെ സമരത്തിന്റെ കാരണവും. രാജ്യത്തിന് വേണ്ടി അവർ പോരാടി നേടിയ മെഡലുകൾ ഗംഗയിലൊഴുക്കി പ്രതിഷേധിക്കും എന്ന് പറഞ്ഞപ്പോൾ അവർക്ക് പിന്തുണയുമായി വന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ പോരാട്ട ചരിത്രത്തിലെ നാഴികക്കല്ലുകളായ കർഷക സമര പോരാളികൾ മാത്രം. ഗുസ്തി താരങ്ങളുടെ പോരാട്ടത്തിന് നീതികരമായ ഒരു അന്ത്യം കുറിക്കാൻ കഴിഞ്ഞില്ലെങ്കിൽ ലോകത്തിന് മുൻപിൽ ഇന്ത്യയ്ക്കും സർവ്വ ഇന്ത്യക്കാർക്കും നാണംകെട്ടു തലകുനിച്ചു നിൽക്കേണ്ടി വരും.

അയാൾ വന്നു. മഞ്ഞും മഴയും വെയിലും ഭേദിച്ചു അയാൾ നടന്നു. വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ ഒരു കട കൂടി അയാൾ തുറന്നിട്...
13/05/2023

അയാൾ വന്നു. മഞ്ഞും മഴയും വെയിലും ഭേദിച്ചു അയാൾ നടന്നു. വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ ഒരു കട കൂടി അയാൾ തുറന്നിട്ടു. അവസാനം അയാൾ കീഴടക്കി, കന്നഡികരുടെ ഹൃദയവും കന്നഡിക മണ്ണും. ഇവിടെ തുടങ്ങുകയാണ്, മതേതര ഇന്ത്യയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ കഥ..!!

Rahul Gandhi

ബാഴ്‌സയിലേക്ക് രാജകീയ തിരിച്ചുവരവിന് ഒരുങ്ങി മെസ്സി..?!!വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അർജന്റീന സൂപ്പർതാരം ലയണൽ മെസ്സി...
02/04/2023

ബാഴ്‌സയിലേക്ക് രാജകീയ തിരിച്ചുവരവിന് ഒരുങ്ങി മെസ്സി..?!!

വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അർജന്റീന സൂപ്പർതാരം ലയണൽ മെസ്സിയെ നൗക്യാമ്പിൽ തിരിച്ചെത്തിക്കാമെന്ന പ്രതീക്ഷയിൽ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ. നിലവിൽ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്ക് വേണ്ടി കളിക്കുന്ന മെസ്സി അവരുമായുള്ള കരാർ പുതുക്കാതെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റ് ആയി മാറിയേക്കാമെന്നാണ് ബാഴ്‌സ കരുതുന്നത്. മെസ്സിയെ എന്തു വിലകൊടുത്തും തിരിച്ചുകൊണ്ടുവരും എന്ന ആഗ്രഹവും ബാഴ്‌സ പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു. രണ്ട് വർഷങ്ങൾക്ക് മുൻപാണ് ബാഴ്‌സ ഭാരവാഹികൾ മെസ്സിയുമായുള്ള കരാർ പുതുക്കാൻ താല്പര്യം പ്രകടിപ്പിക്കാത്തതിനെ തുടർന്ന് സ്പാനിഷ് വമ്പൻ ക്ലബ്ബുമായി 21 വർഷം നീണ്ട ബന്ധം അവസാനിപ്പിച്ചു ഒരു ഫ്രീ ഏജന്റായി ലയണൽ മെസ്സി, പാരിസ് സെന്റ് ജർമെയ്നിൽ എത്തുന്നത്.

മെസ്സിയുടെ കരിയർ അസ്‌തമിക്കാൻ പോവുകയാണെന്ന് തെറ്റിദ്ധരിച്ചു ബാഴ്‌സ ഭാരവാഹികൾ ലാ ലിഗ ഫെയർ പ്ലേ നിയമത്തിനുമേൽ പഴിയെല്ലാം ചാർത്തി മെസ്സിയെ കൈവെടിയുകയായിരുന്നു. പിഎസ്ജിയുമായി രണ്ട് വർഷത്തെ കരാറിനായിരുന്നു ആയിരുന്നു അന്ന് മെസ്സി ഒപ്പുവെച്ചത്. ബാഴ്‌സയിൽ തന്റെ ഉറ്റസുഹൃത്തായിരുന്ന ബ്രസീൽ താരം നെയ്മറിന്റെ സാനിധ്യവും പിഎസ്ജിയിലേക്ക് ചേക്കാറാൻ മെസ്സിയെ പ്രേരിപ്പിച്ചു. പ്രസ്തുത കരാർ ഈ വരുന്ന ജൂണിൽ അവസാനിക്കും. തുടർച്ചയായി മൂന്ന് സീസണുകൾ കൈവശം വെച്ചിരുന്ന ഫ്രഞ്ച് ലീഗ് കിരീടം 2020-21 സീസണിൽ ലില്ലെ സ്വന്തമാക്കിയത് തിരിച്ചുപിടിച്ചുകൊണ്ടായിരുന്നു ഫ്രഞ്ച് ലീഗിൽ മെസ്സി തന്റെ വരവറിയിച്ചത്. പിഎസ്‌ജിക്ക് വേണ്ടി ഫ്രഞ്ച് ലീഗിന് പുറമേ ട്രോഫി ഡെസ് ചാമ്പ്യൻസും പാർക് ഡെസ് പ്രിൻസസിൽ എത്തിക്കുന്നതിൽ മെസ്സി നിർണ്ണായക പങ്കുവഹിച്ചു. 2022-23 സീസൺ അതിൽ അവസാന ലാപ്പിൽ എത്തിക്കൊണ്ടിരിക്കുമ്പോഴും പിഎസ്ജി ആദ്യ സ്ഥാനത്ത് തന്നെ തുടരുകയാണ്.

പിഎസ്ജിയുമായുള്ള കരാർ തീരാനിരിക്കുമ്പോൾ മെസ്സി കരാർ പുതുക്കുന്നില്ല എന്ന് തന്നെയാണ് ഔദ്യോഗികമായി ലഭിക്കുന്ന വാർത്തകൾ. കരാർ പുതുക്കണമെങ്കിൽ മെസ്സിയുടെ സാലറി കുറക്കണമെന്ന് ക്ലബ്ബ് ആവശ്യപ്പെട്ടതും മെസ്സി പിഎസ്ജിയിൽ തുടരുന്നതിന് വിലങ്ങുതടിയായിട്ടുണ്ട്. ക്ലബ്ബിന്റെ ഈ ആവശ്യം നിഷേധിച്ച മെസ്സിയുടെ യഥാർത്ഥ പ്രശ്നം സാലറി ആയിരുന്നില്ലെന്നും ബാഴ്‌സയിലേക്ക് തിരിച്ചുപോകുന്നതാണ് ലയണൽ മെസ്സിയുടെ ലക്ഷ്യമെന്നും സ്പോർട്സ് നിരൂപകരിൽ ചിലർ ചൂണ്ടിക്കാണിക്കുന്നു. അർജന്റീനയ്ക്ക് വേണ്ടി ലോകകപ്പും കോപ്പ അമേരിക്കയും ഫൈനലിസ്മയും നേടി തകർപ്പൻ ഫോമിൽ നിൽക്കുന്ന മെസ്സിയെ ഇരുകൈകളും നീട്ടി സ്വീകരിക്കാൻ ഒരുങ്ങി നിൽക്കുകയാണ് മെസ്സിയുടെ ഉറ്റസുഹൃത്ത് സാവി പരിശീലകനായിട്ടുള്ള ബാഴ്‌സലോണയും. മെസ്സിയുടെ ട്രാൻസ്ഫറിന് ശേഷം ബാഴ്‌സയ്ക്കുണ്ടായ സകല നഷ്ടങ്ങളും മെസ്സിയുടെ തിരിച്ചുവരവിലൂടെ നികത്താമെന്ന് ക്ലബ്ബ് കരുതുന്നു. തിരിച്ചുവരുന്ന മെസ്സിക്ക് അദ്ദേഹത്തിന്റെ പത്താം നമ്പർ ജെഴ്സിയും ക്ലബ്ബ് വാഗ്ദാനം ചെയ്യുന്നുണ്ട്. മെസ്സിയുടെ ജെഴ്സി വിൽപ്പനയിലൂടെ ലഭിക്കാൻ പോകുന്ന വൻ സാമ്പത്തിക നേട്ടവും ഇതിലൂടെ ക്ലബ്ബ് ലക്ഷ്യമിടുന്നുണ്ട്.

#മെസ്സി #ബാഴ്‌സ

അറബിയുടെ എണ്ണപ്പണം മാത്രം മോഹിച്ചു ലോകഫുട്ബോളിൽ 66ാം സ്ഥാനം മാത്രമുള്ള സൗദി പ്രോലീഗിലേക്ക് പോയ ക്രിസ്റ്റ്യാനോയെ മാത്രമേ ...
06/03/2023

അറബിയുടെ എണ്ണപ്പണം മാത്രം മോഹിച്ചു ലോകഫുട്ബോളിൽ 66ാം സ്ഥാനം മാത്രമുള്ള സൗദി പ്രോലീഗിലേക്ക് പോയ ക്രിസ്റ്റ്യാനോയെ മാത്രമേ നിങ്ങൾ അറിയൂ.. ഭൂകമ്പക്കെടുത്തി അനുഭവിക്കുന്ന തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്ക് ഒരു വിമാനം മുഴുവൻ സാധനങ്ങൾ സഹായമായി അയച്ച റൊണാൾഡോ എന്ന ആ മനുഷ്യനെ നിങ്ങൾ അറിയില്ല..!!

സിറിയയിലും തുർക്കിയിലും ഭൂകമ്പം മൂലം ദുരിതമനുഭവിക്കുന്നവർക്ക് ഒരു വിമാനം മുഴുവൻ സാധനങ്ങൾ അയച്ച് നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ. മെഡിക്കൽ ഉപകരണങ്ങൾ, ആഹാര പാഴ്സലുകൾ, കിടക്കകൾ, ടെൻ്റുകൾ അങ്ങിനെ നിരവധി സഹായങ്ങളാണ് റൊണാൾഡോ അയച്ച് നൽകിയത്. കഴിഞ്ഞ ഫെബ്രുവരി ആറിനാണ് 7.7 തീവ്രതയിൽ ആഞ്ഞടിച്ച ഭൂകമ്പം ഇരു രാജ്യങ്ങളിലും കനത്ത നാശം വിതച്ചത്. മൂന്നര ലക്ഷം അമേരിക്കൻ ഡോളർ വിലയുള്ള സാധനങ്ങളാണ് റൊണാൾഡോ അയച്ച് നൽകിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റൊണാൾഡോ കാണിക്കുന്ന മാനുഷിക പരിഗണനയിൽ ആരാധകർ അങ്ങേയറ്റം ആഹ്ലാദത്തിലാണ്. നേരത്തെ മുൻ ടർകിഷ് താരമായ ഡമിറാൽ റൊണാൾഡോ ഒപ്പുവച്ച ജേഴ്സി ലേലത്തിൽ വെയ്ക്കനുള്ള അവകാശം തനിക്ക് തന്നതായും അതിൽ നിന്നും ലഭിക്കുന്ന തുക ഭൂകമ്പബാധിതർക്ക് നൽകാൻ പറഞ്ഞതായും വെളിപ്പെടുത്തിയിരുന്നു.

#റൊണാൾഡോ 🥰 #ക്രിസ്ത്യാനോ

ചുവന്ന ചെകുത്താന്മാരെ ഏഴാം കടലിൽ മുക്കി ദി റെഡ്സ്!!ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ മാഞ്ചസ്റ്റർ യുനൈറ്റഡിനെ എതിരില്ലാത്...
05/03/2023

ചുവന്ന ചെകുത്താന്മാരെ ഏഴാം കടലിൽ മുക്കി ദി റെഡ്സ്!!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ മാഞ്ചസ്റ്റർ യുനൈറ്റഡിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് തകർത്ത് ലിവർപൂൾ. ലീഗിൽ താളം കണ്ടെത്താൻ വിഷമിക്കുന്ന ലിവർപൂൾ സ്വന്തം തട്ടകമായ ആൻഫീൽഡിൽ വെച്ചാണ് യുനൈറ്റഡിന് ദയനീയ പരാജയം സമ്മാനിച്ചത്. കോഡി ഗാക്‌പോ, ഡാർവിൻ നൂനസ്, മുഹമ്മദ് സലാഹ് എന്നിവരുടെ ഇരട്ട ഗോളുകളും പകരക്കാരനായി കളത്തിലെത്തിയ റോബർട്ടോ ഫിർമിനോയുടെ ഗോളുമാണ് കളിയുടെ വിധിയെഴുതിയത്. പ്രീമിയർ ലീഗ് ചരിത്രത്തിലെ മാഞ്ചസ്റ്ററിന്റെ ഏറ്റവും കനത്ത തോൽവികളിലൊന്നാണിത്. വൻ മാർജിനിൽ തോറ്റെങ്കിലും പോയിന്റ് ടേബിളിൽ യുനൈറ്റഡിന്റെ മൂന്നാം സ്ഥാനത്തിന് ഇളക്കമൊന്നും തട്ടിയിട്ടില്ല. 25 മത്സരങ്ങളിൽ നിന്ന് 49 പോയിന്റാണ് അവർക്കുള്ളത്. ലിവർപൂൾ ഇത്രയും മത്സരങ്ങലിൽ നിന്ന് 42 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്. തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവികളുടെ കൂട്ടത്തിലേക്കാണ് ഇന്നത്തെ മത്സരത്തോടെ യുനൈറ്റഡ് ഒന്നു കൂടി എഴുതിച്ചേർത്തത്. 1926 ൽ ബ്ലാക്ക്ബേൺ റോവേഴ്സിനോടും 1930 ൽ ആസ്റ്റൻ വില്ലയോടും 1931 ൽ വൂൾവറാംപ്ടൺ വാണ്ടറേഴ്സിനോടും അവർ ഇതേ സ്കോറിന് തോറ്റിട്ടുണ്ട്.

#മാഞ്ചസ്റ്റർയുണൈറ്റഡ് #ലിവർപൂൾ

01/03/2023

ഒരു കാരണവശാലും നിങ്ങൾ കാണാൻ പാടില്ലാത്ത ഒരു സിനിമ. പല രാജ്യങ്ങളിലും ഇപ്പോഴും നിരോധനം തുടരുന്ന ഒരു സിനിമ. പിയറി പാസോലിനിയുടെ അവസാനത്തെ സിനിമ. അത് ഇതാണ്..!!

For Full Video 👇

https://youtu.be/vl0Z5e5_bTA
https://youtu.be/vl0Z5e5_bTA
https://youtu.be/vl0Z5e5_bTA

ഫിഫ ദി ബെസ്റ്റിൽ അർജന്റീനിയൻ വീരഗാഥ; മെസ്സി മികച്ച താരം, എമിലിയാനോ മികച്ച ഗോൾകീപ്പർ, സ്കലോനി മികച്ച പരിശീലകൻ!ഫിഫ ദി ബെസ്...
28/02/2023

ഫിഫ ദി ബെസ്റ്റിൽ അർജന്റീനിയൻ വീരഗാഥ; മെസ്സി മികച്ച താരം, എമിലിയാനോ മികച്ച ഗോൾകീപ്പർ, സ്കലോനി മികച്ച പരിശീലകൻ!

ഫിഫ ദി ബെസ്റ്റ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ പുരുഷ വിഭാഗത്തിലുള്ള പുരസ്‌കാരങ്ങൾ മുഴുവൻ 2022 ഖത്തർ ലോകകപ്പ് ചാമ്പ്യൻമാരായ അർജന്റീന തൂത്തുവാരി. മികച്ച പുരുഷ താരമായി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അർജന്റീനിയൻ ഗോൾകീപ്പർ എമിലിയാനോ ദിബു മാർട്ടിനെസ്സ് മികച്ച ഗോൾകീപ്പറായും അർജന്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്കലോനി മികച്ച പരിശീലകനായും തിരഞ്ഞെടുക്കപ്പെട്ടു. ദി ബെസ്റ്റ് ഫാൻസ്‌ പുരസ്കാരവും അർജന്റീനയുടെ ആരാധകർക്ക് തന്നെയാണ്. ബാഴ്‌സലോനയുടെ സ്പാനിഷ് താരം അലക്സിസ്‌ പുറ്റെല്ലാസാണ് മികച്ച വനിതാതാരം. അലക്സിസിന്റെ തുടർച്ചയായ രണ്ടാമത്തെ പുരസ്കാരമാണ് ഇത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് താരം മേരി അലക്സാന്ദ്ര ഈപ്സ് മികച്ച വനിതാഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഇംഗ്ലണ്ട് ദേശീയ ടീം പരിശീലക സറീന വീഗ്മാൻ മികച്ച പരിശീലകയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡ് ചരിത്രത്തിലാദ്യമായി നേടുന്ന ഭിന്നശേഷിക്കാരൻ ഫുട്ബോളർ എന്ന റെക്കോർഡ് പോളണ്ടിന്റെ മാഴ്സിൻ ഒലക്സി തിരഞ്ഞെടുക്കപ്പെട്ടു. ബ്രസീലിയൻ താരം റിച്ചാർലിസൻ ഖത്തർ ലോകകപ്പിൽ സെർബിയക്കെതിരെ നേടിയ ബൈസിക്കിൾ കിക്ക് ഗോളിനെയും മരിയോ ബലോട്ടലിയുടെയും കീലിയൻ എംബാപ്പേയുടെയും ഗോളുകളെ പിന്തള്ളിയാണ് മാഴ്സിന്റെ ചരിത്രനേട്ടം. ഓസ്ട്രിയൻ ലീഗിലെ ഒരു മത്സരത്തിനിടെ തന്റെ നാവ് വിഴുങ്ങി മരണത്തിലേക്ക് നീങ്ങിയ എതിർതാരത്തെ രക്ഷിച്ചു ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ ജോർജ്ജിയൻ താരം ലൂക്ക ലോചോസ്വിലിക്കാണ് ഫിഫ ഫെയർപ്ലേ അവാർഡ്.

ക്യാമ്പ് നൗവിലെ വീരോചിത പോരാട്ടം ആവേശകരമായ സമനിലയിൽ..!!യൂറോപ്പ ലീഗ് നോക്ക്ഔട്ട് ഘട്ടത്തിന്റെ ആദ്യ പാദ മത്സരത്തിൽ സ്പാനിഷ...
16/02/2023

ക്യാമ്പ് നൗവിലെ വീരോചിത പോരാട്ടം ആവേശകരമായ സമനിലയിൽ..!!

യൂറോപ്പ ലീഗ് നോക്ക്ഔട്ട് ഘട്ടത്തിന്റെ ആദ്യ പാദ മത്സരത്തിൽ സ്പാനിഷ് വമ്പൻമാരായ ബാഴ്‌സലോനയും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കുതിപ്പ് തുടരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡും രണ്ട് വീതം ഗോളുകളടിച്ചു സമനിലയിൽ പിരിഞ്ഞു. സാവിയുടെ കീഴിൽ ബാഴ്‌സയും എറിക് ടെൻഹാഗിന്റെ കീഴിൽ മാഞ്ചസ്റ്ററും പുനരുദ്ധാരണം നടത്തിവരികയായിരുന്നു. ആദ്യ പകുതിയിൽ ഗോൾ രഹിതമായിരുന്ന മത്സരത്തിൽ രണ്ടാം പകുതി തുടങ്ങി 50മത്തെ മിനിറ്റിൽ സ്പാനിഷ് യുവതാരം മാർക്കോസ് അലോൺസോ ബാഴ്‌സയെ മുന്നിലെത്തിച്ചു. ബ്രസീലിയൻ താരം റാഫിഞ്ഞയെടുത്ത കോർണർ കിക്ക് മാർക്കോസ് അലോൺസോ ഹെഡറിലൂടെ ഗോൾവലയിലെത്തിച്ചപ്പോൾ മാഞ്ചസ്റ്റർ ഗോളി ഡി ഗിയ നിസ്സഹായനായിരുന്നു. പക്ഷേ, രണ്ട് മിനിറ്റിനുള്ളിൽ തന്നെ തകർപ്പൻ ഫോമിൽ കളിക്കുന്ന മാർക്കസ് റാഷ്ഫോഡിലൂടെ ചുവന്ന ചെകുത്താന്മാർ ഗോൾ മടക്കിക്കൊണ്ട് മത്സരത്തിലേക്ക് തിരിച്ചുവന്നു. മൈതാനമധ്യത്തിലൂടെ ചാട്ടുളിപോലെ കുതിച്ചുപാഞ്ഞ ഫ്രഡ്‌ നൽകിയ അസ്സിസ്റ്റ് റാഷ്‌ഫോഡ് മനോഹരമായി വലയിലെത്തിച്ചു. 55മത്തെ മിനിറ്റിൽ ഒരു ലോങ്ങ്‌ റേഞ്ച് ഷോട്ടിലൂടെ ലീഡ് തിരിച്ചുപിടിക്കാനുള്ള റാഫിഞ്ഞയുടെ ശ്രമം ഡി ഗിയ കൈയ്യിലൊതുക്കി. 59മത്തെ മിനിറ്റിൽ കിട്ടിയ കോർണർ റാഷ്ഫോഡ് ഷോർട്ടാക്കി എടുത്തപ്പോൾ ഗോൾ മുഖത്ത് സൃഷ്‌ടിച്ച അങ്കലാപ്പിൽ അബദ്ധത്തിൽ ബാഴ്‌സയുടെ ഫ്രഞ്ച് താരം ജൂൾസ് കുന്ദേയുടെ കാലിൽ തട്ടി സ്വന്തം പോസ്റ്റിലേക്ക് കയറി. അങ്ങനെ മാഞ്ചസ്റ്റർ കളിയുടെ ഗതിക്ക് വിപരീതമായി ലീഡ് നേടിയെടുത്തു. എങ്കിലും ആ ഗോളിന്റെ പരിപൂർണ്ണ ക്രെഡിറ്റ് റാഷ്‌ഫോഡിന് അവകാശപ്പെട്ടത് തന്നെയായിരുന്നു. 76-മത്തെ മിനിറ്റിൽ തന്റെ പിഴവിനു പ്രായശ്ചിതമെന്നവണ്ണം കാസിമിറോയുടെ പാസ്സ് റാഞ്ചിയെടുത്ത കുന്ദേ പൊടുന്നനെ പന്ത് റാഫിഞ്ഞയ്ക്ക് കൈമാറി. റാഫിഞ്ഞ അത് വിജയകരമായി ഗോളിലേക്ക് പായിച്ചപ്പോൾ മത്സരം വീണ്ടും സമനിലയിൽ. വിജയഗോൾ കണ്ടെത്താനുള്ള റാഫിഞ്ഞയുടെയും കുന്ദേയുടെയും ലെവൻഡോവസ്കിയുടെയും ഫെറാൻ ടോറസിന്റെയും ശ്രമങ്ങളെല്ലാം മാഞ്ചസ്റ്ററിന്റെ പരിചയസമ്പന്നനായ ഗോളി ഡി ഗിയ നിഷ്ഫലമാക്കിയപ്പോൾ ഇപ്പുറത്ത് കാസിമിറോയുടെയും റാഷ്‌ഫോഡിന്റെയും ശ്രമങ്ങൾ ടെർസ്റ്റീഗനിലും ദൗർഭാഗ്യത്തിലും തട്ടി നിഷ്പ്രഭമായി. സമനിലയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ അവസാനമായി നടന്ന ആറ് ഹോം മത്സരങ്ങളിലും അപരാജിതർ എന്ന റെക്കോർഡ് തുടരാൻ ബാഴ്‌സലോനയ്ക്ക് സാധിച്ചു. എങ്കിലും മികച്ച ഫോമിൽ കളിക്കുന്ന ഒസ്മാൻ ഡെമ്പെലേയും സെർജിയോ ബുസ്ക്കെറ്റ്സും പരിക്കേറ്റ് പുറത്തുപോയത് സാവിയെ വലച്ചേക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാഗത്തുനിന്നും നോക്കുമ്പോൾ എറിക് ടെൻഹാഗിന് നിരാശപ്പെടാൻ ഒന്നുമില്ല. ബാഴ്‌സയെ അവരുടെ മാളത്തിൽ ചെന്നാണ് വിരട്ടിവിട്ടിരിക്കുന്നത്. ഇനി കളി അവരുടെ സ്വന്തം ഓൾഡ് ട്രാഫോഡ്‌സിൽ ഫെബ്രുവരി 24-നാണ്. മാഞ്ചസ്റ്ററിന്റെ അടുത്ത മത്സരം പ്രീമിയർ ലീഗിൽ ലൈസെസ്റ്റർ സിറ്റിയുമായാണ്. സ്പാനിഷ് ലാലിഗയിൽ ബാഴ്‌സ കാഡിസിനെയും നേരിടും.

#ബാഴ്‌സലോണഫാൻസ് #മാഞ്ചസ്റ്റർയുണൈറ്റഡ് #യൂറോപ്പ

പേയ്സ് ഡി കാസേലിനെ ഗോൾ മഴയിൽ മുക്കി പിഎസ്‌ജി. എംബാപ്പെക്ക് അഞ്ച് ഗോൾ..!!ഫ്രഞ്ച് കപ്പിൽ കുഞ്ഞൻ ക്ലബ്ബായ പേയ്സ് ഡി കാസേലിന...
24/01/2023

പേയ്സ് ഡി കാസേലിനെ ഗോൾ മഴയിൽ മുക്കി പിഎസ്‌ജി. എംബാപ്പെക്ക് അഞ്ച് ഗോൾ..!!

ഫ്രഞ്ച് കപ്പിൽ കുഞ്ഞൻ ക്ലബ്ബായ പേയ്സ് ഡി കാസേലിനെ ഏഴ് ഗോളുകൾക്ക് തകർത്ത് പിഎസ്ജി. ഹാട്രിക് ഉൾപ്പെടെ അഞ്ച് ഗോളുകളാണ് ഫ്രഞ്ച് സൂപ്പർതാരം കീലിയൻ എംബാപ്പെ നേടിയത്. ലോകകപ്പ് ഫൈനലിലെ ഹാട്രിക്കിന് ശേഷം എംബാപ്പെ നേടുന്ന ആദ്യ ഹാട്രിക് ആയിരുന്നു ഇത്. പേയ്‌സ് ഡി കാസേലിനു എതിരെ നേടിയ അഞ്ച് ഗോളുകളോടെ എംബാപ്പെ ഈ സീസണിൽ പിഎസ്‌ജിക്ക് വേണ്ടി 24 മത്സരങ്ങളിൽ നിന്നും 25 ഗോളുകൾ എന്ന നേട്ടത്തിൽ എത്തി. പിഎസ്ജിക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ സ്കോർ ചെയ്ത താരമെന്ന (200) എഡിസൺ കവാനിയുടെ റെക്കോർഡിന് നാല് ഗോളുകൾ മാത്രം (196) പിറകിലാണ് ഇപ്പോൾ എംബാപ്പെ. ഒരു മത്സരത്തിൽ അഞ്ച് ഗോളുകൾ നേടുന്ന ആദ്യ പിഎസ്‌ജി താരവും എംബാപ്പെയാണ്.

ലയണൽ മെസ്സിക്ക് വിശ്രമം കൊടുത്ത മത്സരത്തിൽ ബ്രസീലിയൻ താരം നെയ്മറും ഒരു ഗോളും രണ്ട് അസ്സിസ്റ്റുകളുമായി തിളങ്ങി. 29-മത്തെ മിനിറ്റിൽ ന്യൂനോ മെൻസസിന്റെ ക്രോസ്സിൽ നിന്നും ഗോൾ നേടി എംബാപ്പെ പിഎസ്‌ജിയെ മുന്നിലെത്തിച്ചു. 33-മത്തെ മിനിറ്റിൽ നെയ്മർ പിഎസ്‌ജിയുടെ രണ്ടാമത്തെ ഗോൾ നേടി. 34-മത്തെ മിനിറ്റിലും 40-മത്തെ മിനിറ്റിലും ഗോളുകൾ നേടി എംബാപ്പെ ഹാട്രിക് തികച്ചു. രണ്ടാം പകുതിയിൽ 56-മത്തെ മിനിറ്റിൽ എംബാപ്പെ വീണ്ടും സ്കോർ ചെയ്തു. 64-മത്തെ മിനിറ്റിൽ നെയ്മറുടെ പാസിൽ നിന്നും ഗോൾ കണ്ടെത്തിയ കാർലോസ് സോളർ പിഎസ്‌ജിയുടെ ലീഡ് ആറാക്കി. 78-മത്തെ മിനിറ്റിൽ ക്ലോസ് റേഞ്ചിൽ നിന്നും ഗോൾ നേടി എംബാപ്പെ തന്റെ ഗോൾ സമ്പാദ്യം അഞ്ചാക്കി. എങ്കിലും ഇരട്ട ഹാട്രിക് നേടാനുള്ള എംബാപ്പെയുടെ ശ്രമം വിജയിച്ചില്ല. ഫ്രഞ്ച് കപ്പിൽ മാഴ്സെയാണ് പിഎസ്‌ജിയുടെ പ്രീക്വാർട്ടർ എതിരാളികൾ. ഫെബ്രുവരി 26-ന് മാഴ്സെയുടെ ഹോം ഗ്രൗണ്ടായ ഓറഞ്ച് വെലോഡ്രോമിൽ വെച്ചായിരിക്കും പ്രീക്വാർട്ടർ മത്സരം നടക്കുക.

#ഫുട്ബോൾ #പിഎസ്ജി #എംബാപ്പെ #ഫ്രഞ്ച്ലീഗ് #നെയ്മർ

"ലയണൽ മെസ്സി പിഎസ്ജി വിടുന്നു..??!!"പിഎസ്ജിയുമായുള്ള കരാർ ഈ സീസണോടെ അവസാനിക്കാനിരിക്കെ ലയണൽ മെസ്സി ഇതുവരെ കരാർ പുതുക്കാൻ...
23/01/2023

"ലയണൽ മെസ്സി പിഎസ്ജി വിടുന്നു..??!!"

പിഎസ്ജിയുമായുള്ള കരാർ ഈ സീസണോടെ അവസാനിക്കാനിരിക്കെ ലയണൽ മെസ്സി ഇതുവരെ കരാർ പുതുക്കാൻ താല്പര്യം കാണിക്കാത്തത് വലിയ അഭ്യൂഹങ്ങൾക്ക് വഴി വെക്കുകയാണ്. ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും പിഎസ്ജിയുമായുള്ള കരാർ മെസ്സി ഉടൻ പുതുക്കിയേക്കും എന്നുമായിരുന്നു സ്പോർട്സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ റിപ്പോർട്ട് ചെയ്തിരുന്ന ഇതുവരെയുള്ള വാർത്തകൾ. പക്ഷേ, പ്രമുഖ സ്പാനിഷ് ഫുട്ബോൾ ജേർണലിസ്റ്റായ ജെറാഡ് റൊമേറോയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത് പിഎസ്‌ജിയുമായുള്ള കരാർ പുതുക്കാൻ മെസ്സി താല്പര്യപ്പെടുന്നില്ല എന്നാണ്. ഖത്തർ ലോകകപ്പ് കിരീടം നേടിയതോടെ മെസ്സിയുടെ മനസ്സ് മാറി എന്നാണ് അദ്ദേഹം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടുതൽ വെല്ലുവിളികൾ നേരിടാൻ തനിക്ക് കഴിയുമെന്ന് വിശ്വസിക്കുന്ന മെസ്സി മറ്റു ക്ലബ്ബുകളും ലീഗുകളും കളിക്കാൻ താല്പര്യപ്പെടുന്നു എന്നാണ് അദ്ദേഹം പറയുന്നത്. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ട്രാൻസ്ഫർ ആയി വേറെ ഏതെങ്കിലും ക്ലബ്ബിലേക്ക് മെസ്സി പോയാലും അത്ഭുതപ്പെടാനില്ല എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

എന്നാൽ ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഇക്കാര്യത്തിൽ യാതൊരു സ്ഥിരീകരണവും ഇതുവരെ വരുത്തിയിട്ടില്ലാത്തതിനാൽ ഈ വാർത്തയിൽ കൂടുതൽ വ്യക്തത വരേണ്ടതായുണ്ട്. ഈ സീസണിൽ ക്ലബ്ബിനായി വളരെ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന ലയണൽ മെസ്സിയെ നിലനിർത്താൻ പിഎസ്ജിയുടെ ഭാഗത്തുനിന്നും ഏതുരൂപത്തിലുള്ള ശ്രമങ്ങളും പ്രതീക്ഷിക്കാം. അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയും സൗദി ക്ലബ്ബായ അൽ ഹിലാലും അടക്കം ലയണൽ മെസ്സിയിലുള്ള താല്പര്യം പരസ്യമായി പ്രകടിപ്പിച്ചതാണ്. പക്ഷേ, ലോകകപ്പ് അടക്കം നേടി തന്റെ കരിയറിന്റെ പീക്ക് ലെവലിൽ നിൽക്കുന്ന മെസ്സിക്ക് യൂറോപ്പ് വിടാൻ ഒരു താല്പര്യവുമില്ല എന്നാണ് റിപ്പോർട്ടുകൾ. ലയണൽ മെസ്സി താൻ പന്തുതട്ടി വളർന്ന നൗ ക്യാംപിലേക്ക് തന്നെ മടങ്ങുമോ എന്നാണ് ഫുട്ബോൾ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ലയണൽ മെസ്സിയുടെ ആത്മാർഥത സുഹൃത്തും മുൻസഹ താരവുമായിട്ടുള്ള സാവിയാണ് ഇപ്പോൾ ബാഴ്‌സലോനയുടെ പരിശീലകൻ എന്നതും ആരാധകരുടെ പ്രതീക്ഷകൾക്ക് ബലമേകുന്നു.

#ഫുട്ബോള്‍ #മെസി #പിഎസ്ജി #അർജന്റീനഫാൻസ്‌ #ബാഴ്‌സലോണഫാൻസ്

കിങ് ഫഹദ് സ്റ്റേഡിയത്തിൽ "ഗോൾ മഴ!" റിയാദ് സീസൺ കപ്പ് പിഎസ്ജിക്ക്..!!പിഎസ്ജിയും റിയാദ് സീസൺ ഇലവനും തമ്മിലുള്ള സൗഹൃദ മത്സര...
19/01/2023

കിങ് ഫഹദ് സ്റ്റേഡിയത്തിൽ "ഗോൾ മഴ!" റിയാദ് സീസൺ കപ്പ് പിഎസ്ജിക്ക്..!!

പിഎസ്ജിയും റിയാദ് സീസൺ ഇലവനും തമ്മിലുള്ള സൗഹൃദ മത്സരത്തിന് ആവേശകരമായ അന്ത്യം. ഒൻപത് ഗോളുകൾ പിറന്ന മത്സരത്തിൽ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് പിഎസ്ജി, റിയാദ് സീസൺ ഇലവനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. മത്സരത്തിൽ ഒരു പെനാൽറ്റി ഗോൾ അടക്കം രണ്ട് ഗോളുകൾ നേടിയ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് മാൻ ഓഫ് ദി മാച്ച് ബഹുമതി സ്വന്തമാക്കിയത്. സീസൺ കപ്പ് നഷ്ടമായെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ സൗദിയിലെ അരങ്ങേറ്റം ഗംഭീരമാക്കി. പിഎസ്ജിക്ക് വേണ്ടി ലയണൽ മെസ്സി, മാർക്വിഞ്ഞോസ്, സെർജിയോ റാമോസ്, കീലിയൻ എംബാപ്പെ, എകിറ്റിക്കെ എന്നിവർ ഓരോ ഗോളുകൾ വീതം നേടിയപ്പോൾ റിയാദ് സീസൺ ഇലവന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടും ജാങ് ഹ്യുൻ-സൂ, താലിസ്‌ക എന്നിവർ ഓരോ ഗോളുകൾ വീതവും നേടി. മത്സരത്തിന്റെ 62മത്തെ മിനിറ്റിൽ പ്രധാന താരങ്ങളായ ലയണൽ മെസ്സി, നെയ്മർ, എംബാപ്പെ, ഹക്കീമി, സെർജിയോ റാമോസ്, ഗോൾകീപ്പർ കീലർ നവാസ് എന്നിവരെ ഉൾപ്പെടെ എട്ട് താരങ്ങളെ ഒരുമിച്ചു പിൻവലിച്ചുകൊണ്ട് അവർക്ക് വിശ്രമം അനുവദിച്ചുകൊണ്ട് യുവതാരങ്ങൾക്ക് പിഎസ്ജി പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയർ അവസരം നൽകിയെങ്കിലും പത്ത് പേരുമായി കളിച്ച പിഎസ്ജിക്ക് അനുകൂലം തന്നെയായിരുന്നു അവസാന ഫലം.

പിഎസ്ജിയും റിയാദ് സീസൺ ഇലവനും തമ്മിലുള്ള സൗഹൃദ മത്സരത്തിന്റെ ആദ്യ പകുതി സംഭവബഹുലം, ഇരുടീമുകളും രണ്ട് ഗോളുകൾ വീതമടിച്ചു സ...
19/01/2023

പിഎസ്ജിയും റിയാദ് സീസൺ ഇലവനും തമ്മിലുള്ള സൗഹൃദ മത്സരത്തിന്റെ ആദ്യ പകുതി സംഭവബഹുലം, ഇരുടീമുകളും രണ്ട് ഗോളുകൾ വീതമടിച്ചു സമനിലയിൽ..!!

പിഎസ്ജിയും റിയാദ് ഇലവനും തമ്മിലുള്ള മത്സരം ശ്രദ്ധിക്കപ്പെടുന്നത് മെസ്സിയും ക്രിസ്റ്റ്യാനോയും തമ്മിലുള്ള മത്സരം എന്ന രീതിയിലാണ്. മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ റൊണാൾഡോ നേടിയ രണ്ട് ഗോളിന്റെ ബലത്തിൽ റിയാദ് ഇലവനും മെസ്സിയും പിഎസ്ജി ക്യാപ്റ്റൻ മാർക്വിഞ്ഞോസും നേടിയ ഓരോ ഗോളിന്റെ ബലത്തിൽ പിഎസ്ജിയും രണ്ട് വീതം ഗോളുകൾ നേടി സമനിലയിലാണ്. ഇരുടീമുകൾക്കും ഓരോ പെനാൽറ്റി കിക്കുകൾ ലഭിച്ച മത്സരത്തിൽ ഒരെണ്ണം ക്രിസ്റ്റ്യാനോ ഗോളാക്കിയപ്പോൾ പിഎസ്ജിക്ക് ലഭിച്ച പെനാൽറ്റി ബ്രസീലിയൻ താരം നെയ്മർ പാഴാക്കുകയായിരുന്നു. മത്സരത്തിന്റെ 39മത്തെ മിനിറ്റിൽ സ്പാനിഷ് താരം ജുവാൻ ബെർണാട് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ പിഎസ്ജി പത്ത് പേരുമായാണ് കളിക്കുന്നത്. ഇഞ്ചുറി ടൈമിൽ റീബൗണ്ടിലൂടെ ലഭിച്ച അവസരം ഗോളാക്കിയതിലൂടെ റൊണാൾഡോ തന്റെ പ്രതാപകാലം അവസാനിച്ചിട്ടില്ലെന്ന സൂചനയാണ് നൽകിയത്.

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരിക്കൽക്കൂടി നേർക്കുനേർ..!!ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദിയിലെ അരങ്ങേറ്റം ലയണൽ...
18/01/2023

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരിക്കൽക്കൂടി നേർക്കുനേർ..!!

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദിയിലെ അരങ്ങേറ്റം ലയണൽ മെസ്സിയും നെയ്മറും എംബാപ്പെയും അടങ്ങുന്ന ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജർമയിന് എതിരെ. റിയാദ് സീസൺ കപ്പിന് വേണ്ടിയുള്ള പോരാട്ടത്തിൽ സൗദി ലീഗിലെ മുൻനിര ക്ലബ്ബുകളായ അൽ നസ്റിന്റെയും അൽ ഹിലാലിന്റെയും താരങ്ങൾ അടങ്ങുന്ന സംയുക്ത ടീമായ റിയാദ് എഫ്.സി നാളെ (ജനുവരി 19 വ്യാഴം) രാത്രി സൗദി സമയം 8 മണിക്ക് (ഇന്ത്യൻ സമയം രാത്രി 10:30) റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ പിഎസ്ജിയെ നേരിടും. റിയാദ് എഫ്സിയുടെ നായകനായി ക്രിസ്റ്റ്യാനോ റൊണാൾഡോ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലോകകപ്പിന്റെ ഗ്രൂപ്പ്‌ സ്റ്റേജിൽ അർജന്റീനയെ പരാജയപ്പെടുത്തിയ സൗദി അറേബ്യക്ക് വേണ്ടി വിജയ ഗോൾ നേടിയ താരവും അൽ ഹിലാൽ ക്ലബ്ബിന്റെ കളിക്കാരനുമായ സലീം അൽ ദൗസരിയും റിയാദ് എഫ്സിക്കായി അണിനിരക്കും. 2022 ലോകകപ്പ് നേടിയ, ലയണൽ മെസ്സി നായകനായ അർജന്റീന ലോകകപ്പിൽ വഴങ്ങിയ ഒരേയൊരു തോൽവിയായിരുന്നു സൗദിക്കെതിരെ. റിയാദ് ഇലവനെ മുൻ പിഎസ്‌ജി കോച്ചും നിലവിൽ റിവർപ്ലേറ്റിന്റെ കോച്ചുമായ അർജന്റീനിയൻ മാഴ്‌സലോ ഗലാർഡോ ആയിരിക്കും പരിശീലിപ്പിക്കുക.

സ്പെയിൻ ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ ആഗ്രഹമുണ്ട് - ലയണൽ സ്കലോനിസ്പെയിൻ ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള അവസരം ലഭിച്ചാൽ...
17/01/2023

സ്പെയിൻ ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ ആഗ്രഹമുണ്ട് - ലയണൽ സ്കലോനി

സ്പെയിൻ ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള അവസരം ലഭിച്ചാൽ സന്തോഷപൂർവ്വം ഏറ്റെടുക്കുമെന്ന് അർജന്റീനക്ക് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകനായ ലയണൽ സ്കലോനി. സ്പെയ്ൻ തന്റെ രണ്ടാം വീടാണെന്നും സ്പെയ്നിലെ ഒരു റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "ഇവിടെയായിരിക്കുന്നതും ഇവർ എന്നോട് പെരുമാറുന്ന രീതിയുമൊക്കെ എനിക്ക് വളരെയധികം ഇഷ്ടമാണ്. ഏതൊരു അർജന്റീനക്കാരനോട് ചോദിച്ചാലും ഇതേ പറയൂ.." - സ്കലോനി തുടർന്നു. ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ മൊറോക്കോയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടു സ്പെയ്ൻ പുറത്തായതിൽ പിന്നെ അവരുടെ ദേശീയ ടീം പരിശീലകനായിരുന്ന ലൂയിസ് എൻറിക്കെ സ്ഥാനമൊഴിഞ്ഞിരുന്നു. നിലവിൽ സ്പെയ്നിന്റെ പരിശീലകക്കസേര കാലിയാണ്. എങ്കിലും ലോകകപ്പ് നേടാൻ കരുത്ത്‌പകർന്ന ലയണൽ സ്കലോനിയെ അർജന്റീന വിടാതെ തന്നെ പിടിച്ചിരിക്കുകയാണ്. അർജന്റീന അണ്ടർ 20 ടീമിന്റെ പരിശീലകനായിരുന്ന ലയണൽ സ്കലോനി 2018 ലോകകപ്പിൽ അർജന്റീന ദേശീയ സീനിയർ ടീമിന്റെ പ്രീക്വാർട്ടറിലെ കനത്ത പരാജയത്തെത്തുടർന്ന് പരിശീലകൻ ജോർജ്ജ് സാമ്പോളിയെ പുറത്താക്കിയതിന്റെ ഒഴിവിലാണ് പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. പിന്നീട് ആൽബിസെലസ്റ്റേകളെ പടിപടിയായി ഉയർത്തിക്കൊണ്ടുവന്ന സ്കലോനി, മൂന്ന് പതിറ്റാണ്ടായുള്ള അവരുടെ കിരീട ദാരിദ്ര്യത്തിന് അറുതിവരുത്തിക്കൊണ്ട് അവരെ 2021 കോപ്പ അമേരിക്കൻ ചാമ്പ്യൻമാരാക്കി. അതിനുശേഷം യൂറോ ചാമ്പ്യൻമാരും കോപ്പ അമേരിക്കൻ ചാമ്പ്യൻമാരുമായുള്ള പോരാട്ടത്തിൽ ഇറ്റലിയെ പരാജയപ്പെടുത്തി അർജന്റീനയെ ഫൈനലിസ്മ ചാമ്പ്യൻമാരുമാക്കിയിരുന്നു. അർജന്റീന സീനിയർ ടീമിനോടൊത്തുള്ള മൂന്നാമത്തെ മേജർ ട്രോഫിയായിരുന്നു 2022 ഫിഫ ലോകകപ്പ് സ്കലോനിക്ക്. ഇനി സ്കലോനി പോകുമെന്ന് പറഞ്ഞാലും അർജന്റീന വിടാൻ തയ്യാറാകുമോ എന്നുള്ളത് കാത്തിരുന്നു തന്നെ കാണണം. എങ്കിലും സ്പെയിൻ സ്കലോനിയെ കൊതിക്കുന്നുണ്ടാകും എന്നത് ഒരു യാഥാർഥ്യമാണ്..!!

ഉക്രൈനിന്റെ ഭാവി വാഗ്ദാനം, 22കാരനായ മിഖായിലോ മൂദ്രിക്ക് ചെൽസിയിൽ. ഉക്രേനിയൻ ക്ലബ്ബായ ശക്തറിൽ നിന്നുമാണ് മിഖായിലോയെ ചെൽസി...
16/01/2023

ഉക്രൈനിന്റെ ഭാവി വാഗ്ദാനം, 22കാരനായ മിഖായിലോ മൂദ്രിക്ക് ചെൽസിയിൽ. ഉക്രേനിയൻ ക്ലബ്ബായ ശക്തറിൽ നിന്നുമാണ് മിഖായിലോയെ ചെൽസി സ്വന്തമാക്കിയത്. ക്രൈസ്റ്റൽ പാലസിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി മിഖായിലോയെ സ്റ്റാംഫോഡ് ബ്രിഡ്ജിൽ സ്വന്തം ആരാധകർക്ക് മുന്നിൽ ചെൽസി അവതരിപ്പിച്ചു. 2030 ജൂൺ വരെയാണ് മിഖായിലോയുടെ കരാർ കാലാവധി. പതിനഞ്ചാം നമ്പർ ജഴ്സി ധരിച്ചായിരിക്കും വിങ്ങർ പൊസിഷനിൽ കളിക്കുന്ന മിഖായിലോ ചെൽസിക്കായി ഇറങ്ങുക. "ചെൽസിയിൽ കളിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ഇതൊരു വലിയ ക്ലബ്ബാണ്, പ്രീമിയർ ലീഗ് അതിമഹത്തായൊരു ലീഗും. എന്നെ സംബന്ധിച്ചിടത്തോളം കരിയറിന്റെ ഈയൊരു ഘട്ടത്തിൽ ഇവിടെ കളിക്കുക എന്നത് വലിയൊരു ഭാഗ്യമാണ്." - മിഖായിലോ മാധ്യമങ്ങളോട് പറഞ്ഞു.

റയലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് സ്പാനിഷ് സൂപ്പർകപ്പ് ബാഴ്‌സക്ക്..?!!ഗവി ബോയ് ഒരു ഗോളും രണ്ട് അസ്സിസ്റ്റുകളു...
16/01/2023

റയലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് സ്പാനിഷ് സൂപ്പർകപ്പ് ബാഴ്‌സക്ക്..?!!

ഗവി ബോയ് ഒരു ഗോളും രണ്ട് അസ്സിസ്റ്റുകളുമായി കളം നിറഞ്ഞുകളിച്ച കളിയിലൂടെ ബാഴ്‌സയുടെ ഭാവി ഇനിയും ഭദ്രമാണെന്ന് തന്നെ തെളിയുകയാണ്. പ്രായം തളർത്താത്ത പോരാളിയായി ലെവൻഡോസ്കിയും ഒപ്പം പെഡ്രിയും ഗവിക്ക് ശക്തമായ പിന്തുണ നൽകിയപ്പോൾ സ്പാനിഷ് സൂപ്പർകപ്പ് നൗക്യാംപിലേക്ക് യാത്രയായി. ഇഞ്ചുറി ടൈമിൽ കരീം ബെൻസേമ ഒരു ഗോൾ മടക്കി റയലിനു ആശ്വാസമേകിയെങ്കിലും റയലിന്റെ പ്രകടനം മാഡ്രിഡിസ്റ്റകൾക്ക് ഒട്ടും ആശ്വാസകരം അല്ലായിരുന്നു..!!

"എന്റെ മക്കൾ അർജന്റീനയുടെ വലിയ ആരാധകരാണ്. അവർക്ക് എന്നേക്കാൾ ഇഷ്ടം ലയണൽ മെസ്സിയെയാണ്.."                 - ഡേവിഡ് ബെക്കാം
16/01/2023

"എന്റെ മക്കൾ അർജന്റീനയുടെ വലിയ ആരാധകരാണ്. അവർക്ക് എന്നേക്കാൾ ഇഷ്ടം ലയണൽ മെസ്സിയെയാണ്.."

- ഡേവിഡ് ബെക്കാം

ലയണൽ മെസ്സിക്ക് പിന്നാലെ പണച്ചാക്കുമായി "അൽ ഹിലാൽ" ക്ലബ്ബ്‌..!!പണം വാരിയെറിഞ്ഞു ലോകഫുട്ബോളിന്റെ ചരിത്രത്തിലെ റെക്കോർഡ് ത...
12/01/2023

ലയണൽ മെസ്സിക്ക് പിന്നാലെ പണച്ചാക്കുമായി "അൽ ഹിലാൽ" ക്ലബ്ബ്‌..!!

പണം വാരിയെറിഞ്ഞു ലോകഫുട്ബോളിന്റെ ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്കായിരുന്നു പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി ക്ലബ്ബായ അൽ നസ്ർ സ്വന്തമാക്കിയത്. യൂറോപ്പിൽ ഇനിയും ഏതാനും വർഷങ്ങൾ കൂടി കളിക്കാൻ കഴിയുമായിരുന്നിട്ടും താരം അത്രയധികം ജനപ്രീതിയില്ലാത്തൊരു ലീഗിനെ തിരഞ്ഞെടുത്തത് ആരാധകരെ ആശ്ചര്യപ്പെടുത്തിയിരുന്നു. ഇതോടെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങുന്ന താരമായും ക്രിസ്റ്റ്യാനോ റൊണാൾഡോ മാറി. പ്രതിവര്‍ഷം ഏകദേശം 200 മില്യണ്‍ യൂറോയ്ക്ക് മുകളില്‍ പ്രതിഫലം നല്‍കിയാണ് അല്‍ നസ്ര്‍ പോര്‍ച്ചുഗീസ് നായകനായ റൊണാള്‍ഡോയെ സ്വന്തം തട്ടകത്തിലെത്തിച്ചത്. എന്നാൽ, അർജന്റീന സൂപ്പർതാരം സാക്ഷാൽ ലയണൽ മെസ്സിയെ മിഡിൽ ഈസ്റ്റിലേക്ക് കൊണ്ടുവരാൻ സൗദി അറേബ്യൻ ക്ലബ്ബും സൗദി ലീഗിൽ അൽ നസ്ർ ക്ലബ്ബിന്റെ ബദ്ധവൈരികളുമായ "അൽ ഹിലാൽ" താൽപ്പര്യം പ്രകടിപ്പിച്ചതായാണ് പുറത്ത് വരുന്ന പുതിയ റിപോർട്ടുകളിൽ പറയുന്നത്. അൽ നസ്ർ ക്ലബ്ബിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സമ്പാദിക്കുന്നതിന്റെ ഇരട്ടിയാണ് അൽ ഹിലാൽ ക്ലബ്ബ് ലയണൽ മെസ്സിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് റിപോർട്ടുകൾ.

ബാഴ്‌സ യൂണിവേഴ്സലിലെ ഒരു റിപ്പോർട്ട് പ്രകാരം സീസണിന്റെ അവസാനത്തിൽ ഈ നീക്കം പൂർത്തിയാക്കാൻ അൽ ഹിലാൽ മെസ്സിക്ക് ഒരു സീസണിൽ 300 മില്യൺ ഡോളറാണ് വാഗ്ദാനം ചെയ്യുന്നത്. ലയണൽ മെസ്സിയുടെ പിതാവ് ജോർജ്ജി മെസ്സി അൽ-ഹിലാലുമായി ചർച്ച നടത്താൻ റിയാദിലെത്തിയതായും അഭ്യൂഹമുണ്ട്. ഇത് യാഥാർത്ഥ്യമായാൽ മെസ്സിയും റൊണാൾഡോയും തമ്മിലുള്ള പോരാട്ടം സൗദി ലീഗിലും ഇനി കാണാൻ കഴിഞ്ഞേക്കും. മെസ്സി ഈ കരാറിന് സമ്മതം മൂളിയാല്‍ ക്രിസ്റ്റ്യാനോയുടെ പേരിലുള്ള ഏറ്റവും ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയുടെ റെക്കോർഡും അര്‍ജന്റീന നായകന്റെ പേരിലാകും.

ലയണൽ മെസ്സിയുടെ ഗോളിൽ പിഎസ്ജി വീണ്ടും വിജയവഴിയിൽ..!!പാർക്ക് ഡി പ്രിൻസസിൽ നടന്ന ലീഗ് 1 പോരാട്ടത്തിൽ പാരീസ് സെന്റ് ജെർമെയ്...
12/01/2023

ലയണൽ മെസ്സിയുടെ ഗോളിൽ പിഎസ്ജി വീണ്ടും വിജയവഴിയിൽ..!!

പാർക്ക് ഡി പ്രിൻസസിൽ നടന്ന ലീഗ് 1 പോരാട്ടത്തിൽ പാരീസ് സെന്റ് ജെർമെയ്‌ൻ ആംഗേഴ്‌സിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. ലോകകപ്പിന് ശേഷം ക്ലബ് ഫുട്‌ബോളിലേക്ക് മടങ്ങിയെത്തിയ ലയണൽ മെസ്സി പിഎസ്ജി ക്കായി ഗോൾ നേടുകയും ചെയ്തു. ക്രിസ്റ്റോഫ് ഗാൽറ്റിയർ പരിശീലിപ്പിക്കുന്ന പിഎസ്ജിയുടെ ആദ്യ ഇലവനിൽ നെയ്മറിനൊപ്പം ഇടംപിടിച്ച മെസ്സിക്ക് പിഎസ്ജി ആരാധകരിൽ നിന്നും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.

മത്സരം തുടങ്ങി അഞ്ചാം മിനുട്ടിൽ തന്നെ നോർഡി മുക്കീലെയുടെ പാസിൽ നിന്നും ഹ്യൂഗോ എകിറ്റികെ പിഎസ്ജിയെ മുന്നിലെത്തിച്ചു. 72-ാം മിനിറ്റിൽ മുക്കീലെ തന്റെ രണ്ടാമത്തെ അസിസ്റ്റ് കണ്ടെത്തുകയും മെസ്സി അനായാസം സ്‌കോർ ചെയ്യുകയും ചെയ്തു. മെസ്സി ടീമിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ രണ്ട് തവണ വിജയിക്കുകയും ഒരു തവണ തോൽക്കുകയും ചെയ്ത പിഎസ്ജി വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. വിജയത്തോടെ പിഎസ്ജി ഫ്രഞ്ച് ലീഗിൽ രണ്ടാം സ്ഥാനക്കാരനായ ലെൻസിനെക്കാൾ ആറ് പോയിന്റിന് മുന്നിലെത്തിയിരിക്കുകയാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ലീഗ് ക്ലബ്ബായ അൽ നസ്റുമായി കരാറിൽ ഒപ്പുവെച്ചു. മൂന്ന് വർഷത്തെ കരാറാണ് അൽ നസ്റുമായി എന്നാണ് റ...
31/12/2022

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ലീഗ് ക്ലബ്ബായ അൽ നസ്റുമായി കരാറിൽ ഒപ്പുവെച്ചു. മൂന്ന് വർഷത്തെ കരാറാണ് അൽ നസ്റുമായി എന്നാണ് റിപ്പോർട്ട്‌.

ലോകകപ്പാണ് മികവിന്റെ അളവുകോൽ എങ്കിൽ ലോകത്തിലെ ഏറ്റവും മികച്ച താരം ഒരേയൊരാൾ മാത്രമാണ്, എഡ്സൻ അരാന്റെ ഡോ നാസിമെന്റോ എന്ന സ...
29/12/2022

ലോകകപ്പാണ് മികവിന്റെ അളവുകോൽ എങ്കിൽ ലോകത്തിലെ ഏറ്റവും മികച്ച താരം ഒരേയൊരാൾ മാത്രമാണ്, എഡ്സൻ അരാന്റെ ഡോ നാസിമെന്റോ എന്ന സാക്ഷാൽ പെലെ! മൂന്ന് ലോകകപ്പുകൾ എടുത്തുയർത്തി ചുംബിച്ചത് അയാൾ ഒറ്റൊരാളാണ്. അയാൾ ആകാശം മുട്ടെ പടുത്തുയർത്തി വെച്ച ആ ഒരു റെക്കോർഡ് തകർക്കാൻ ഇനിയൊരാൾക്കും സാധിക്കുമെന്നും തോന്നുന്നില്ല..!!

പെലെ - ദി ഗ്രേറ്റസ്റ്റ് എവെർ ഇൻ ഫുട്ബോൾ ഇനി ഓർമ്മ..

"ലോക ചാമ്പ്യനോട് സംസാരിക്കാൻ ഞാൻ അക്ഷമനായി കാത്തിരിക്കുകയാണ്. എല്ലാഴ്പ്പോഴും അവൻ ലോകകപ്പിൽ മികവ് പുലർത്തിയിട്ടുണ്ട്. അതൊ...
28/12/2022

"ലോക ചാമ്പ്യനോട് സംസാരിക്കാൻ ഞാൻ അക്ഷമനായി കാത്തിരിക്കുകയാണ്. എല്ലാഴ്പ്പോഴും അവൻ ലോകകപ്പിൽ മികവ് പുലർത്തിയിട്ടുണ്ട്. അതൊക്കെ നമ്മൾ കണ്ടതുമാണ്. പാരിസ് സെന്റ് ജർമൈന് യുവത്വം തിരിച്ചുപിടിച്ച മെസ്സിയെ ചുമ്മാ നോക്കിയിരിക്കുക മാത്രം ചെയ്‌താൽ മതി. സമ്മാനങ്ങൾക്ക് വേണ്ടിയായിരിക്കില്ല ഇനി അവൻ കളിക്കുക, ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്ന ക്ലബ്ബിന്റെ ദീർഘകാലത്തെ സ്വപ്നം നേടാൻ സഹായിക്കാനായിരിക്കും. അർജന്റീനയ്ക്ക് വേണ്ടിയാണ് അവൻ അത് നേടിയത്, ചാമ്പ്യൻസ് ലീഗ് നേടാൻ പിഎസ്ജിയെ സഹായിക്കാൻ തന്നാൽ കഴിയുന്നതെന്തും അവനിനി ചെയ്യും. അത് നേടുന്നത് വരെ അവൻ ബൂട്ടഴിക്കില്ല എന്നുതന്നെ പ്രതീക്ഷിക്കുന്നു. പണം മോഹിച്ചുകൊണ്ട് യൂറോപ്പിലെ മറ്റുമുൻനിര ലീഗുകളിലേക്ക് പോവാൻ അവന് താല്പര്യമില്ലെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ചാമ്പ്യൻസ് ലീഗിൽ കളിച്ചുകൊണ്ട് തന്റെ കരിയർ അവസാനിപ്പിക്കാനാണ് പുറത്തുപോവുന്നതിനേക്കാൾ തനിക്കിഷ്ടമെന്ന് അവൻ പറഞ്ഞിട്ടുള്ളതാണ്.."

- ലോകകപ്പ് നേട്ടത്തിന് ശേഷമുള്ള മെസ്സിയെക്കുറിച്ച് സ്പാനിഷ് താരവും പിഎസ്ജിയിലെ സഹതാരവുമായ സെർജിയോ റാമോസ്.

Address

Calicut

Alerts

Be the first to know and let us send you an email when Aksharam News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Aksharam News:

Videos

Share