Bahuswara

Bahuswara An independent media. Amplifying diverse voices, promoting inclusivity, and celebrating plurality

സ്നേഹവും ദയയും മനുഷ്യത്വവും അർഹിക്കുന്ന പാത്രത്തിലേക്ക് മാത്രം വിളമ്പണം. അലിവ് ഇപ്പോൾ കാലം പുതുക്കിപ്പണിത കൊടുംവിഷമുള്ള ...
02/01/2026

സ്നേഹവും ദയയും മനുഷ്യത്വവും അർഹിക്കുന്ന പാത്രത്തിലേക്ക് മാത്രം വിളമ്പണം. അലിവ് ഇപ്പോൾ കാലം പുതുക്കിപ്പണിത കൊടുംവിഷമുള്ള സർപ്പമായി തീർന്നിരിക്കുന്നു. തിരിഞ്ഞു കൊത്തുന്ന സർപ്പം!

കഥ

പാസം

പങ്കു ആർ

വായിക്കാം:
https://bahuswara.in/literature/f/kurukku--a-story-written-by-panku

*Join us on WhatsApp*
https://chat.whatsapp.com/GEKefHC9sBFJFDXfdt

സമൂഹത്തോട് പ്രസംഗിക്കുന്നതിന് പകരം സമൂഹത്തോടൊപ്പം സംസാരിക്കാൻ പഠിച്ചാൽ മാർക്സിസത്തിന് ഇന്ത്യയിൽ ഇന്നും വലിയ ശക്തിയാകാൻ ക...
29/12/2025

സമൂഹത്തോട് പ്രസംഗിക്കുന്നതിന് പകരം സമൂഹത്തോടൊപ്പം സംസാരിക്കാൻ പഠിച്ചാൽ മാർക്സിസത്തിന് ഇന്ത്യയിൽ ഇന്നും വലിയ ശക്തിയാകാൻ കഴിയും. മാർക്സിസത്തെ ഒരു മന്ത്രമായല്ല, ഒരു മാർഗമായി കാണുക. ജാതിയെ തിരിച്ചറിഞ്ഞുകൊണ്ട് വർഗ്ഗബോധത്തെ മൂർച്ചകൂട്ടുക. ഭരണഘടനയിൽ ഊന്നിനിന്നുകൊണ്ട് സമത്വത്തിനായി പോരാടുക.

കാറൽ മാർക്‌സ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് എഴുതുന്ന ഒരു സാങ്കൽപ്പിക കത്ത്.

*മനോജ് കുമാർ ഝാ*
ആർ.ജെ.ഡി എം.പി

*മാർക്സിസം ഒരു മന്ത്രമല്ല,മാർഗമാണ്*

വായിക്കാം:
https://bahuswara.in/politics/f/marxism-is-not-a-mantra-it-is-a-way

*Join us on WhatsApp*
https://chat.whatsapp.com/GEKefHC9sBFJFDXfdt

24/12/2025
നമുക്ക് ഓരോരുത്തർക്കും വ്യക്തിപരവും മതപരവും രാഷ്ട്രീയവുമായ സ്വപ്നങ്ങളുണ്ട്. എന്നാൽ ഈ സ്വത്വങ്ങൾ, മറ്റുള്ളവരുടെ അസ്തിത്വത...
23/12/2025

നമുക്ക് ഓരോരുത്തർക്കും വ്യക്തിപരവും മതപരവും രാഷ്ട്രീയവുമായ സ്വപ്നങ്ങളുണ്ട്. എന്നാൽ ഈ സ്വത്വങ്ങൾ, മറ്റുള്ളവരുടെ അസ്തിത്വത്തെ തള്ളിക്കളയാനോ അവരുടെ നിലനിൽപ്പിന് ഭീഷണിയാകാനോ ഉള്ള ആയുധങ്ങളായി മാറുമ്പോൾ, അവ നാശത്തിലേക്കുള്ള പാത വെട്ടുന്നു. ഇന്ന് ലോകത്ത് നടക്കുന്ന പല മത-രാഷ്ട്രീയ അക്രമങ്ങളും ഇത്തരം 'സ്വയം അന്യവൽക്കരണത്തിന്റെ' ഫലമാണ്.

ക്രിസ്‌മസ്‌ വിശ്വസമാധാനത്തിന്റെ പുലരി

▪️ഫാ. മിഥുൻ ജെ ഫ്രാൻസിസ് എസ്.ജെ

വായിക്കാം:
https://bahuswara.in/latest/f/christmas-is-the-dawn-of-world-peace

ലിങ്ക്‌ കമന്റ്‌ ബോക്സിൽ
21/12/2025

ലിങ്ക്‌ കമന്റ്‌ ബോക്സിൽ

കുടുംബം പ്രണയത്തിന്റെ ശവപ്പറമ്പാകുന്നത് ഓരോ മനുഷ്യന്റെയും അനുഭവമാണ്. ഈ അനുഭവത്തിന്റെ വന്യമായ ആവിഷ്കാരം കൂടിയാണ് ഈ സിനിമ....
17/12/2025

കുടുംബം പ്രണയത്തിന്റെ ശവപ്പറമ്പാകുന്നത് ഓരോ മനുഷ്യന്റെയും അനുഭവമാണ്. ഈ അനുഭവത്തിന്റെ വന്യമായ ആവിഷ്കാരം കൂടിയാണ് ഈ സിനിമ. പ്രതീക്ഷകൾക്കും യാഥാർത്ഥ്യങ്ങൾക്കുമിടയ്ക്ക് കുടുങ്ങിപ്പോകുന്ന മനുഷ്യരുടെ ശ്വാസംമുട്ടൽ ഈ സിനിമ നമ്മെ അനുഭവിപ്പിക്കുന്നുണ്ട്. ചടുലമായ പ്രണയ ജീവിത്തിന്റെ ഒടുവിൽ ബാക്കിയാകുന്ന ഏകാന്തതയും ഒറ്റപ്പെടലും ഗ്രാമീണ ജീവിതത്തിന്റെ വിരസതയുമാണ് ഗ്രേസിനെ മനോവിഭ്രാന്തിയിലേക്ക് തള്ളിയിടുന്നത് എന്നു തോന്നും.

സിനിമ | നാസിർ കെ സി

Die My Love
കത്തിയാളുന്ന പ്രണയം

Nasir Kc

കേരളത്തിലെ ഇടതുപാർട്ടികളുടെ താൽക്കാലികമായ ഈ തകർച്ച വാസ്തവത്തിൽ ജനാധിപത്യത്തിന്റെ വിജയം കൂടിയാണ്. അതോടെ അടുത്ത രാഷ്ട്രീയ ...
15/12/2025

കേരളത്തിലെ ഇടതുപാർട്ടികളുടെ താൽക്കാലികമായ ഈ തകർച്ച വാസ്തവത്തിൽ ജനാധിപത്യത്തിന്റെ വിജയം കൂടിയാണ്. അതോടെ അടുത്ത രാഷ്ട്രീയ ബലാബലം എൽ.ഡി.എഫ് - എൻ.ഡി.എ അഥവാ സി.പി.എം - ബി.ജെ.പി എന്നായിത്തീരും. ഇന്ത്യയിൽ മറ്റു പല സംസ്ഥാനത്തും എന്നതു പോലെ ഒരു ജനാധിപത്യവിരുദ്ധ ശക്തി കേരള രാഷ്ട്രീയത്തിൽ മുഖ്യസ്ഥാനത്ത് വരാൻ അതു വഴി വെയ്ക്കും.

വിദ്യാഭ്യാസവും, രാഷ്ട്രീയ ബോധവും, മാനവികമൂല്യങ്ങളും കൈമുതലാക്കിയ പുതിയ തലമുറയിലെ പെൺകുട്ടികൾ കൃത്യമായ ബോധ്യങ്ങളുടെ പുറത്...
07/12/2025

വിദ്യാഭ്യാസവും, രാഷ്ട്രീയ ബോധവും, മാനവികമൂല്യങ്ങളും കൈമുതലാക്കിയ പുതിയ തലമുറയിലെ പെൺകുട്ടികൾ കൃത്യമായ ബോധ്യങ്ങളുടെ പുറത്താണ് അവരുടെ നിലപാട് പറയുന്നത്. പള്ളിയിൽ പ്രവേശിക്കാൻ മാത്രമല്ല, ലോകത്തെവിടെയും യാത്ര ചെയ്യാൻ, പെണ്ണായതിന്റെ പേരിൽ വിലക്കപ്പെട്ട ഇടങ്ങളും സ്വാതന്ത്ര്യവും അവകാശങ്ങളും സ്വന്തമാക്കാൻ, സ്വന്തം വ്യക്തി ജീവിതത്തെയും സാമൂഹ്യജീവിതത്തെയും രൂപപ്പെടുത്താനൊക്കെ അവർ സ്വയം പ്രാപ്തരാകുന്നുണ്ട്.

റഹ്‌മത്ത്‌ റുഖിയ

*വഴി മുടക്കുന്ന 'പണ്ഡിതരേ', സ്വയം പരിഹാസ്യരാകരുത്‌!*

വായിക്കാം:
https://bahuswara.in/politics/f/nargis-fatima-you-are-right-not-your-father

*Join us on WhatsApp*
https://chat.whatsapp.com/GEKefHC9sBFJFDXfdt

ഈ പുസ്തകത്തിന്റെ മുക്കാല്‍ പങ്കും രണ്ടു ഘട്ടങ്ങളിലായുള്ള നാല് വര്‍ഷത്തെ നാടക അവതരണ യാത്രയുടെ അനുഭവക്കുറിപ്പുകളാണ്. നാടുഗ...
23/11/2025

ഈ പുസ്തകത്തിന്റെ മുക്കാല്‍ പങ്കും രണ്ടു ഘട്ടങ്ങളിലായുള്ള നാല് വര്‍ഷത്തെ നാടക അവതരണ യാത്രയുടെ അനുഭവക്കുറിപ്പുകളാണ്. നാടുഗദ്ദികയുമായി ബേബിയും അദ്ദേഹത്തിന്റെ വയനാടന്‍ കൂട്ടുകാരും ആദ്യ ഘട്ടത്തില്‍ കേരളം മുഴുവനും, പിന്നീട് പതിനൊന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും സഞ്ചരിച്ചു. സംഘം നാടകവും കൊണ്ട് പോയതാണോ അതോ നാടകം സംഘത്തെയും കൊണ്ട് പോയതാണോ എന്നറിയില്ല.

കെ ജെ ബേബിയുടെ നാടു ഗദ്ദികയുടെ വായന

*കെ ജെ ബേബിയുടെ നാടുഗദ്ദിക*

മുഹമ്മദ്‌ സിറാജ്‌

വായിക്കാം:

https://bahuswara.in/books/f/കെ-ജെ-ബേബിയുടെ-നാടുഗദ്ദിക

ഒരു വോട്ട് പോലും അന്യായമായി ചേർക്കപ്പെടുകയോ നീക്കം ചെയ്യപ്പെടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. വോട്...
13/11/2025

ഒരു വോട്ട് പോലും അന്യായമായി ചേർക്കപ്പെടുകയോ നീക്കം ചെയ്യപ്പെടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. വോട്ടർ പട്ടികയുടെ പൂർണ്ണമായ വിവരങ്ങൾ, ഫോട്ടോ സഹിതം, നിയമപരമായി അനുവദിക്കപ്പെട്ട രാഷ്ട്രീയ പാർട്ടികൾക്കും, പൊതുജനങ്ങൾക്കും കൃത്യ സമയത്ത് ലഭ്യമാക്കണം. പട്ടികയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിൽ, അതിൻ്റെ കാരണവും നിയമപരമായ രേഖകളും വ്യക്തമാക്കുന്ന ഓഡിറ്റിങ് സംവിധാനം വേണം.

എഡിറ്റോറിയൽ

▪️വോട്ടർപ്പട്ടികയുടെ സുതാര്യത: ബീഹാർ നൽകുന്ന പാഠങ്ങൾ

വായിക്കാം:
https://bahuswara.in/f/transparency-of-the-electoral-roll-is-the-foundation-of-democracy

Address

Kozhikkode
Calicut
673621

Alerts

Be the first to know and let us send you an email when Bahuswara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bahuswara:

Share