മുനീർ പറയുന്നത് സ്ത്രീവിരുദ്ധതയാണ്- സുഫാദ് സുബൈദ
'പിണറായി വിജയന് ഭാര്യയെകൊണ്ട് പാന്റസ് ഇടീക്കുന്നു' എന്ന് പറയരുത് മുനീറെ... മോശമാണ്. പിണറായി വിജയന് സ്വയം മുണ്ട് ഉടുക്കുന്നതുപോലെ ഭാര്യ കമല സ്വയം സാരി ഉടുക്കുകയാണ്. വസ്ത്രം ധരിക്കുന്നതിലെ കര്‍തൃത്വം പോലും സ്ത്രീകള്‍ക്ക് നല്കാന് മനസ്സുകൊണ്ട് ഇപ്പോഴും തയാറായിട്ടില്ലാത്ത താങ്കള്‍ സ്ത്രീ-പുരുഷ തുല്യതയെ കുറിച്ച് പറയുന്നത് സ്ത്രീകള്‍ എങ്ങനെ നോക്കിക്കാണും എന്നാലോചിച്ചാല്തന്നെ താങ്കള്‍ക്ക് നാണം വരില്ലേ...?
പെണ്‍കുട്ടികള്‍ എങ്ങോട്ടാണ് അഡ്ജസ്റ്റ് ചെയ്യേണ്ടത്?| മൃദുല ഹേമലത | Muziriz Post
ഇരുന്നിടത്ത് തന്നെയിരുന്ന് ചവിട്ടും കുത്തും തുപ്പും തെറിയും അടിമപ്പണിയും സഹിച്ച് എങ്ങനേലും രക്ഷപ്പെടണം എന്ന് ആലോചിക്കുന്നവളോട് 'നീ എങ്ങനേലും അഡ്ജസ്റ്റ് ചെയ്യ് മോളെ' എന്ന വൃത്തികെട്ട ഉപദേശം നല്കുന്ന അകത്തളങ്ങളില്‍നിന്ന് കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് എന്താണ് പ്രതീക്ഷിക്കാനുള്ളത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ആ പീഡകന്റെ കൂട്ടില്‍തന്നെ കിടന്നു ചാകൂ എന്നല്ലെ ''അഡ്ജസ്റ്റ് ചെയ്യ് മോളെ'' എന്നതിന്റെ അര്‍ഥം? അടുത്തകാലത്ത് നടന്ന യുവതികളുടെ ആത്മഹത്യകള്‍ മാത്രം പരിശോധിച്ചാല്‍ എല്ലാവര്ക്കും ഈ കാര്യം വ്യക്തമാകും.
കാശി, മഥുര ബാക്കി ഹെ! | Editorial | Muziriz Post
കാശിയും മഥുരയും ഇപ്പോഴെടുത്ത് പഴുപ്പിക്കാന്‍ വെയ്ക്കണം. വൈക്കോലും കീറച്ചാക്കുമൊക്കെ റെഡിയാക്കിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇപ്പോൾ വെച്ചാല്‍ 2024 മെയ് മാസമാകുമ്പോഴേക്ക് നന്നായി പാകമാകും പൊതുതെരഞ്ഞടുപ്പ് പ്രഖ്യാപിക്കുന്ന മുറക്ക് രാജ്യത്താകെ വിതരണം ചെയ്യാം. പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് പ്രോഡക്ട് പരിചയപ്പെടുത്തുന്നതാണ് ഇപ്പോള്‍ നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
ചെറുപ്പക്കാരോട് മരച്ചീനി വാറ്റാന്‍ പറയുന്ന സര്‍ക്കാര്‍| കെ കെ രമ | Muziriz Post
അഭ്യസ്ഥവിദ്യരായ യുവാക്കളോട് മരച്ചീനി വാറ്റാന്‍ പറയുന്ന സര്‍ക്കാരാണ് കേരളത്തിലുളളതെന്ന് കെ കെ രമ നിയമസഭയില്‍. ലോകസമാധാന സമ്മേളനം നടത്തുമെന്നത് സെമിനാറുകള്‍ നടത്തി ഫണ്ട് തട്ടാനുളള പുത്തന്‍ അടവാണ്. കേരളത്തെ മുന്നോട്ടുനയിക്കുന്ന ഒരു ചെറിയ പദ്ധതിപോലും നടപ്പിലാക്കാന്‍ സര്‍ക്കാരിന് നേരത്തെയും കഴിഞ്ഞിട്ടില്ല-രമ സംസാരിക്കുന്നു.
'അയ്യോ അച്ഛാ പോവല്ലേ'... നിലവിളിച്ചിട്ട് കാര്യമില്ല| എ എന്‍ ഷംസീർ| Muziriz Post
കോണ്‍ഗ്രസ് പാര്‍ട്ടി പിന്തുടരുന്ന ജനവിരുദ്ധ വികസന വിരുദ്ധ നിലപാടാണ് 5 നിയമസഭാ തെരുഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു കാരണമെന്ന് എ. എന്‍. ഷംസീര്‍ എംഎല്‍എ. ഓരോ പരാജയങ്ങള്‍ ഉണ്ടാകുമ്പോഴും 'അയ്യോ അച്ഛാ പോകല്ലേ...' എന്ന് നിലവിളിച്ചിട്ട് കാര്യമില്ല. ഇനി രാജസ്ഥാനും ചത്തീസ്ഗഡും പോകും. പിന്നെ നിങ്ങള്‍ വട്ടപ്പൂജ്യമാകും. ഞങ്ങള്‍ അപ്പോഴും കേരളത്തില്‍ ഉണ്ടാകുമെന്നും ഷംസീര്‍ പറഞ്ഞു. നിയമ സഭയില്‍ സില്‍വര്‍ ലൈനിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ അങ്ങേയറ്റം ദു:ഖിതനാണ്| എം എന്‍ കാരശ്ശേരി| Muziriz Post
''ഈ തെരഞ്ഞെടുപ്പ് ഫലം 2024 ലെ ലോക്സഭാതെരഞ്ഞെടുപ്പിന്റെ ട്രയല്‍ റണ്‍ ആയിരുന്നു. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഹിന്ദുത്വയുടെ പ്രതിരൂപമായ യോഗി ആദിത്യനാഥ് തന്നെയാകും അടുത്ത പ്രധാനമന്ത്രി. ജനാധിപത്യം ദൈവാധിപത്യത്തിലേക്ക് വഴിമാറുന്നതിന്റെ സൂചനയാണ് തെരഞ്ഞടുപ്പ് ഫലം. അതില്‍ ഞാന്‍ അങ്ങേയറ്റം ദു:ഖിതനാണ്
പട്ടാളമില്ലാത്ത രാജ്യങ്ങള്‍ - ക്രിസ്റ്റിന കുരിശിങ്കല്‍ | Muziriz Post
യുദ്ധം വേണ്ടേ വേണ്ട എന്ന് പറയുന്നവരാണ് ലോകത്തിലെ ജനാധിപത്യ പൌരസൂഹത്തിലെ ഭൂരിപക്ഷം നേതാക്കളും. എന്നിട്ടും ഈ പറയുന്ന നേതാക്കളുടെ രാജ്യങ്ങള്‍ക്കെല്ലാം സ്വന്തമായി സുശക്തമായ സൈന്യമുണ്ട് എന്നതാണ് ഏറ്റവും വലിയ വൈരുധ്യം. ഈ വൈരുധ്യം തീര്‍ച്ചയായും നിലനില്ക്കും. അന്യനെ പേടിയില്ലാതാകുന്നത് വരെ, അന്യനില്‍ അവിശ്വാസം ഇല്ലാതാകുന്ന കാലം വരെ, കാറല്‍ മാക്സിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ''അന്യന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കാന്‍ കഴിയുന്നതുവരെ. ഒരു പക്ഷേ അന്യന് തന്നെ ഇല്ലാതാകുന്നതുവരെ...
#wars #military #russia #ukrain #muzirizpost
യോഗിക്ക് മുഖ്യമന്ത്രിയുടെ മറുപടി
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തിന് നിയമസഭയിൽ മറുപടി നൽകി മുഖ്യമന്ത്രി. മുഖ്യമന്ത്രി എന്ന നിലയിൽ അതിന് മറുപടി പറയുന്നില്ല. കേരളത്തിന്റെ മികവ് ഉത്തർപ്രദേശിലെ മറ്റ് നേതാക്കൾ അംഗീകരിച്ചതാണ്. കേരളത്തിന്റെ മികവ് യുപിയിലെ അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കൾ അംഗീകരിച്ചിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.
തട്ടുപൊളിപ്പൻ സിനിമയിലും മറുവായന സാധ്യമാണ്- ബി. ഉണ്ണികൃഷ്ണൻ | Muziriz Post
താൻ ചെയ്യുന്നത് മുഴുവൻ തട്ടുപൊളിപ്പൻ സിനിമകളാണ് എന്ന ആരോപണത്തെ ചർച്ചയ്ക്കെടുക്കുകയാണ് ബി.ഉണ്ണികൃഷ്ണൻ. ആറാട്ട് എന്ന പുതിയ സിനിമയുടെ പശ്ചാത്തലത്തിൽ Progressive/Retrogressive എന്ന് സിനിമകളെ തരം തിരിക്കുന്ന രീതിയോട് തൻ്റെ നിലപാട് വ്യക്തമാക്കുന്ന സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ്റെ വാക്കുകൾ ഒരിയ്ക്കൽ കൂടി കേൾക്കാം.
#aarattu #mohanlal #bunnikrishnan #muzirizpost