കൗൺസിലിംഗ് സൈക്കോളജി

കൗൺസിലിംഗ് സൈക്കോളജി certified in counseling psychology, PGDCP
P G, B. Ed
അറിവുകൾ പങ്കു വെക്കാൻ ഈ പേജ് ഉപയോഗിക്കുന്നു..

എന്റെ അച്ഛനുമമ്മയും എന്നെ കെട്ടിപ്പിടിക്കുകയോ, ഉമ്മ വെക്കുകയോ ചെയ്തിട്ടില്ല. ഞാനും അവരോട് അത്തരത്തിൽ സ്നേഹം പ്രകടിപ്പിച്...
03/09/2024

എന്റെ അച്ഛനുമമ്മയും എന്നെ കെട്ടിപ്പിടിക്കുകയോ, ഉമ്മ വെക്കുകയോ ചെയ്തിട്ടില്ല. ഞാനും അവരോട് അത്തരത്തിൽ സ്നേഹം പ്രകടിപ്പിച്ചിട്ടില്ല.ബാഹ്യമായ സ്നേഹപ്രകടനങ്ങൾ ഒന്നും ഞങ്ങൾ തമ്മിൽ ഇല്ല.. അതൊരു സങ്കടം ആണോ എന്ന് ചോദിച്ചാൽ, ചെറിയ സങ്കടം ഉണ്ട് എന്ന് പറയാം..സ്നേഹം പ്രകടിപ്പിക്കുന്ന കുടുംബങ്ങളെ കാണുമ്പോൾ അദ്‌ഭുതം തോന്നാറുമുണ്ട്.
എന്നാൽ അച്ഛനുമമ്മയും കഠിന പ്രയത്നം ചെയ്തു, മുന്നോട്ട് നീങ്ങാനുള്ള വഴി വെട്ടിത്തന്നിട്ടുണ്ട്. പഠിപ്പിച്ചു, പട്ടിണിയില്ലാതെ,എല്ലാ സൗകര്യങ്ങളും ഒരുക്കി തന്നിട്ടുണ്ട്.
എന്റെ തലമുറയിൽ ഉള്ള മാതാപിതാക്കൾ ആ അവസരം നന്നായി ഉപയോഗിക്കുന്നവർ ആണെന്ന് കാണുമ്പോൾ സന്തോഷം തോന്നുന്നു. മക്കളെ കെട്ടിപ്പിടിക്കുന്നു, ഉമ്മ വെക്കുന്നു, നന്നായി സ്നേഹം പ്രകടിപ്പിക്കുന്നു.
കൂടാതെ മാതാപിതാക്കൾ എന്ന നിലയിൽ ഇനിയും എന്തൊക്കെ രീതിയിൽ മെച്ചപ്പെടാം എന്ന് നിരന്തരം അന്വേഷിക്കുന്നു. കണ്ടെത്തുന്നു,അവ ജീവിതത്തിൽ പ്രയോഗിക്കുന്നു..
നമ്മൾ ജീവിച്ച ജീവിതമല്ല ഇനിയുള്ള തലമുറയ്ക്ക് ഉണ്ടാവുക എന്ന ബോധ്യമുള്ള, ചിന്താശേഷിയുള്ള മാതാപിതാക്കളായി ഉയർന്നു വരുന്നു.
മാറുന്ന ജീവിതരീതികൾക്ക് അനുസരിച്ചു വരാനിരിക്കുന്ന തലമുറ അനുഭവിക്കാൻ പോകുന്ന കാര്യങ്ങളും നമ്മൾക്ക് അറിവില്ലാത്തത് ആയിരിക്കും, ആ സന്ദർഭങ്ങളെയൊക്കെ കൈകാര്യം ചെയ്യാനുള്ള ആർജവം അവർക്കുണ്ടാവട്ടെ. അതിനവരെ തയ്യാറാക്കുക എന്നതാവട്ടെ നമ്മുടെ ലക്ഷ്യം..
പഴയ അറിവുകൾക്ക് മാറ്റം വരുന്നത് ഉൾക്കൊള്ളാനും, പുതിയ അറിവുകൾ സ്വീകരിക്കാനും നമുക്ക് കഴിയട്ടെ..

Happy Parenting..

Biji's blog

ഹെലികോപ്റ്റർ പേരൻ്റിംഗ്സ്‌നേഹത്തിൻ്റെയും ഉത്കണ്ഠയുടെയും അളവ് കൂടിയത് കൊണ്ടാവാം ചില മാതാപിതാക്കൾ ഹെലികോപ്റ്റർ പാരൻ്റിംഗ് ...
25/07/2024

ഹെലികോപ്റ്റർ പേരൻ്റിംഗ്

സ്‌നേഹത്തിൻ്റെയും ഉത്കണ്ഠയുടെയും അളവ് കൂടിയത് കൊണ്ടാവാം ചില മാതാപിതാക്കൾ ഹെലികോപ്റ്റർ പാരൻ്റിംഗ് രീതി പിന്തുടരുന്നത്..എങ്കിലും , അത് കുട്ടികളിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കാം,

ഇനിപ്പറയുന്നവ ശ്രദ്ധിക്കൂ, :

1. കുട്ടികളിൽ സ്വാതന്ത്ര്യവും ആത്മവിശ്വാസവും കുറയുന്നു
2. ഉത്കണ്ഠയും സമ്മർദ്ദവും വർദ്ധിക്കുന്നു
3. പ്രശ്നം പരിഹരിക്കാനുള്ള കഴിവ് കുറയുന്നു
4. തീരുമാനമെടുക്കുന്നതിലും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു
5. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം പിരിമുറുക്കമുള്ളതായി തീരാം..

ഇനി, എന്താണ് ഹെലികോപ്റ്റർ പേരൻ്റിംഗ് രീതി എന്ന് നോക്കാം,

ഹെലികോപ്റ്റർ പേരൻ്റിംഗ് എന്നത്, കുട്ടികളുടെ ജീവിതത്തിൽ വളരെയധികം ഇടപെടുന്ന, പലപ്പോഴും അമിതമായി നിയന്ത്രിക്കുന്നതോ സംരക്ഷിക്കുന്നതോ ആയ ഒരു രക്ഷാകർതൃ ശൈലിയെ വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണ്.

അവർ തങ്ങളുടെ കുട്ടികളുടെ പ്രവർത്തനങ്ങൾ, തീരുമാനങ്ങൾ, ബന്ധങ്ങൾ എന്നിവ നിരന്തരം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.
സ്വാതന്ത്ര്യത്തോടെ എന്തെങ്കിലും ചെയ്യാനോ, സ്വയം കണ്ടെത്തലിനോ ഉള്ള അവസരം കുട്ടികൾക്ക് കൊടുക്കില്ല .
ഹെലികോപ്റ്റർ മാതാപിതാക്കളുടെ ചില പൊതു സ്വഭാവങ്ങളിൽ ഇവ ഉൾപ്പെടുന്നു:

1. നിരന്തരമായ മേൽനോട്ടവും നിരീക്ഷണവും
2. തീരുമാനങ്ങൾ എടുക്കുന്നതിൽ അമിതമായി ഇടപെടുക
3. സുരക്ഷയെയും ക്ഷേമത്തെയും കുറിച്ചുള്ള അമിതമായ ആകുലത
4. അവരുടെ കുട്ടികളെ പ്രശ്നം പരിഹരിച്ചു കൊടുത്തു, വേഗം രക്ഷിക്കാനുള്ള പ്രവണത
5. അക്കാദമിക് അല്ലെങ്കിൽ പാഠ്യേതര പ്രകടനത്തിന് ഉയർന്ന പ്രതീക്ഷകൾ

തങ്ങളുടെ കുട്ടികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതും പിന്തുണയ്ക്കുന്നതും തമ്മിലുള്ള സന്തുലിതാവസ്ഥ മാതാപിതാക്കൾ കണ്ടെത്തേണ്ടതുണ്ട്..

Biji's blog

12/02/2024

Repost ::

കുട്ടികളെ emotional regulations എങ്ങനെ കൈകാര്യം ചെയ്യാം എന്ന് പരിശീലിപ്പിക്കുന്നത്, അവർക്ക് ഭാവിയിലോട്ട്,നമ്മൾ നൽകുന്ന ഏറ്റവും നല്ല സമ്മാനമാണ്.
ഇമോഷൻസ് അടക്കി വെക്കുക എന്നല്ല അർത്ഥമാക്കുന്നത്.ആരോഗ്യപരമായ രീതിയിൽ feelings express ചെയ്യുക എന്നതാണ്.

ഇമോഷൻസ് naturally കടന്നു പോകാൻ അനുവദിക്കണം.
Eg:ചിലർ ദേഷ്യം വന്നാൽ ഡോർ വലിച്ചടച്ചു ശബ്ദമുണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ.
ഇമോഷണൽ റെഗുലേഷൻ പ്രാക്ടീസ് ചെയ്‌താൽ ഇങ്ങനെ പറയും.
"എനിക്ക് ഈ ഡോർ വലിച്ചടിച്ചു ശബ്ദമുണ്ടാക്കാൻ തോന്നുന്നുണ്ട്. അത്രയും ദേഷ്യം എനിക്കുണ്ട്. Sorry about that. ഞാൻ ഇത്തിരി നേരം മാറി നിന്ന് ok ആയതിനു ശേഷം നമുക്ക് സംസാരിക്കാം."
ഇതിലോട്ട് എത്തിക്കാൻ കുട്ടികളെ പ്രാക്ടീസ് ചെയ്യിക്കാം.
"TV off ചെയ്യാൻ പറയുമ്പോൾ നീ upset ആണെന്ന് മനസ്സിലായി. Feeling upset is ok.പക്ഷെ അലറി വിളിക്കുന്നതും ഒച്ചയിടുന്നതും തല്ലുന്നതും ശരിയല്ല.പകരം, എന്താണ് feel ചെയ്യുന്നത് എന്ന് എന്നോട് പറയാം. കേൾക്കാൻ ഞാൻ ഇവിടെ തന്നെയുണ്ട്."
ഇതേ കാര്യം നമുക്കും പ്രാക്ടീസ് ചെയ്യാം കേട്ടോ..
💕💕💕😃😃
കുട്ടി പറയുന്നു "ഞാൻ എന്ത് ചെയ്താലും parents അത് personally എടുക്കുന്നു.ഞങ്ങൾ നല്ല parents അല്ലെന്ന് പറയുന്നു. എനിക്ക് കരയാനോ, ദേഷ്യപ്പെടാനോ അനുവാദമില്ലാത്ത പോലെ "
കുട്ടികൾ നമ്മുടെ ക്ഷമ പരീക്ഷിക്കും. Emotions നെ hurt ചെയ്യുന്ന രീതിയിൽ സംസാരിക്കും. പ്രവർത്തിക്കും. നമ്മളെ വല്ലാതെ trigger ചെയ്യിക്കും.

Emotionally disturbed ആവുമ്പോൾ react ചെയ്യാതിരിക്കുക വളരെ ബുദ്ധിമുട്ട് ഉള്ള കാര്യമാണ്. മനുഷ്യരല്ലേ..

Please, Don't take it personally.
അങ്ങനെ എടുത്താൽ നമ്മുടെ parenting ability യെ പിന്നെ നിയന്ത്രിക്കുന്നത്, ആ emotions ആവും.
നിങ്ങൾക്ക് നിങ്ങളുടെ emotions കൈകാര്യം ചെയ്യാനാവുന്നില്ലെന്ന് കൊച്ചു കുട്ടികൾക്ക് പോലും മനസ്സിലാവും.Emotional regulation നമുക്കും വേണം.
Yes. We are working on it..
ഇങ്ങനെ പറയാം.
"കുട്ടി പറഞ്ഞത് personally എടുക്കരുത്. എനിക്ക് എന്റെ emotions നെ manage ചെയ്യണം. എന്നാലേ കുഞ്ഞിനെ manage ചെയ്യാനാവൂ "
നമ്മുടെ emotions feel ചെയ്യാം, അറിയാം, പറയാം. Mindfully പ്രവർത്തിക്കാം.
👍💕

's blog

21/12/2023

Parent guilt അനുഭവിക്കുന്നവർക്ക് വേണ്ടി എഴുതുന്നത്..

പലപ്പോഴും ഏറ്റവും കൂടുതൽ സമയം parenting നു നീക്കിവെക്കുന്നവരിലാണ് കൂടുതലായി ഈ കുറ്റബോധം ഞാൻ കണ്ടിട്ടുള്ളത്..

അതിന് കാരണം ഉത്തരവാദിത്തബോധവും കുറ്റബോധവും കൂടപ്പിറപ്പുകളായതിനാലാവാം..

നിങ്ങൾക്ക് ഒരു കാര്യത്തിൽ കുറ്റബോധം തോന്നുന്നത് അക്കാര്യത്തേക്കുറിച്ച് നിങ്ങൾ care ചെയ്യുന്നത് കൊണ്ടല്ലേ..

കുട്ടിയുടെ വികൃതി ഞാൻ കൈകാര്യം ചെയ്ത രീതി ശരിയായില്ല എന്ന കുറ്റബോധം തോന്നുമ്പോൾ, ശരിക്കും നിങ്ങൾ കുഞ്ഞിന്റെ ഇമോഷണൽ experience നെ വാല്യൂ ചെയ്യുന്നുണ്ട് എന്നാണർത്ഥം..

ജോലികൾക്കിടയിൽ കുട്ടികൾക്ക് കൂടുതൽ സമയം നീക്കി വെക്കാൻ കഴിയുന്നില്ല എന്ന് guilt feel ചെയ്യുന്നത്, കുട്ടികളുടെ കൂടെയുള്ള സമയത്തിനു നിങ്ങൾ എത്രമാത്രം പ്രാധാന്യം കൊടുക്കുന്നു എന്നാണ് കാണിക്കുന്നത്..

പലപ്പോഴും പ്രവാസികളായ parents പറയാറുണ്ട്, എന്റെ കുട്ടികളുടെ കൂടെ എനിക്ക് ജീവിക്കാൻ കഴിയുന്നില്ല ല്ലോ എന്ന്. അതും ഒരു guilt ആയി കൊണ്ടു നടക്കാറുണ്ട്..

നേരത്തെ പറഞ്ഞ care /സ്നേഹം/കുട്ടികളുടെ well being നെ ക്കുറിച്ച് ആശങ്ക നിങ്ങൾക്ക് ഉള്ളത് കൊണ്ടല്ലേ അങ്ങനെ തോന്നുന്നത്..

എന്നിരുന്നാലും guilt കൊണ്ടു നടക്കുന്നത് നമ്മുടെ mental well being നു productive ആയി ഒന്നും നൽകുന്നില്ല..
അത് കൊണ്ടു ,
allow yourself to just feel it,
പക്ഷെ അവിടെ തന്നെ കടിച്ചു പിടിച്ചിരിക്കാതെ മുന്നോട്ടു നീങ്ങാം..

Reflect ചെയ്യാം,aware ചെയ്യാം, growth ചെയ്യാം....

Biji's blog

20/12/2023

Parent guilt looks like

എനിക്കെന്റെ കുട്ടികൾക്ക് നല്ലൊരു കുട്ടിക്കാലം സമ്മാനിക്കാൻ പറ്റുന്നുണ്ടോ?

അവർ ചെറുപ്പത്തിൽ നേടിയെടുക്കേണ്ട കഴിവുകൾ നേടുന്നുണ്ടോ?
എനിക്കവരെ സഹായിക്കാൻ കഴിയാറുണ്ടോ?

ഞാൻ ആവശ്യത്തിന് ക്ഷമയും കരുണയും സിമ്പതിയും ഒക്കെ എന്റെ കുഞ്ഞിനോട് കാണിക്കാറില്ലേ?

കുഞ്ഞിനെ മനസ്സിലാക്കാൻ ശ്രമിക്കാറില്ലേ?

ഞാൻ parenting right ആയാണോ ചെയ്യുന്നേ? കുറച്ചു കൂടുതൽ ആണോ അതോ കുറവോ?

ഇങ്ങനെയുള്ള ആലോചനകൾ ഇടക്കെങ്കിലും മനസ്സിലോട്ട് കയറി വരാറുണ്ടോ?
ഇത്തരം ചിന്തകളുമായി cope up ചെയ്യാൻ നിങ്ങളുടെ വഴികൾ എന്തെല്ലാമാണ്?

Biji's blog

18/12/2023

1. ഈ തീരുമാനം ഇത്ര വയസ്സുള്ള കുഞ്ഞിന് എടുക്കാൻ കഴിയുന്നതാണോ?

തീർച്ചയായും, ആലോചിക്കേണ്ട കാര്യം തന്നെ. കുട്ടികളുടെ age appropriate ആയിട്ടുള്ള decision making ആണ് അവർക്ക് നൽകുന്നത് നല്ലത്.

ഞാൻ ഉദ്ദേശിച്ചത്,..

Parents big decision എടുക്കുന്നു. ചെറിയ ചില കാര്യങ്ങൾ കുട്ടികളും തീരുമാനിക്കട്ടെ.

"മോന് ഉറങ്ങാറായോ?"
എന്ന് ചോദിക്കുന്നതിനു പകരം, bedtime ഇത്ര മണിക്കാണ് എന്ന് പറയുന്നതാണ് നല്ലത്..
അതിനോടനുബന്ധിച്ചുള്ള ചെറിയ തീരുമാനങ്ങൾ, ഉദാഹരണം,
ഏത് ബെഡ്ഷീറ്റ് വിരിക്കണം,
ഏതു പൈജാമ ധരിക്കണം
എന്നൊക്കെ കുട്ടികൾക്ക് തീരുമാനിക്കാമല്ലോ..
വേറൊരു കാര്യം കൂടെ അവർക്ക് decide ചെയ്യാം...
Bedtime ആയി എന്ന് പറയുമ്പോൾ അസ്വസ്ഥത കാണിക്കുന്നത്.തീർച്ചയായും ആ സമയം കരച്ചിലും ഒച്ചയിടലും ഒക്കെ ഉണ്ടാവാം. സാധാരണം..
"മോൾക്ക് കരയുകേം ഒക്കെ ചെയ്യാം എങ്കിലും നമ്മൾ അഞ്ചു മിനിറ്റ് കഴിയുമ്പോൾ തന്നെ കിടക്കും കേട്ടോ. അതിനൊരു മാറ്റവുമില്ല "എന്ന് കൂൾ ആയി പറയാം..വേറെ വലിയ സന്ദർഭങ്ങൾ ഒന്നും ഇല്ലേൽ, നമ്മൾ തീരുമാനിച്ച കാര്യത്തിൽ പരമാവധി ഉറച്ചു നിൽക്കുന്നത് നല്ലതാണ്...
കാരണം,നമ്മൾ parents ആണ് അവരുടെ ഗൈഡ് and മെന്റർ..

"ചോറിനു കറി സാമ്പാർ ആണ് "
എന്ന് parent തീരുമാനിക്കുന്നു..
ഏത് പ്ലേറ്റിൽ കഴിക്കാനാണ് ഇഷ്ടം, സ്റ്റീൽ പ്ലേറ്റിലോ, സെറാമിക് ലോ, റെഡ് കളർ, ബ്ലൂ കളർ പ്ലേറ്റിലോ?
തുടങ്ങിയ ചെറിയ തീരുമാനങ്ങൾ കുഞ്ഞുങ്ങൾ എടുത്തോട്ടെ...

You're the leader your child needs and you respect your child throughout..

Biji's blog

14/12/2023

കുട്ടികൾക്കു choices നൽകുന്നത് അവരിൽ decision making skill വളർത്താൻ സഹായിക്കുന്നു.

അതോടൊപ്പം സ്വതന്ത്ര ചിന്താഗതി ഉണ്ടാവുകയും ചെയ്യും.

പ്രധാനമായും, കുട്ടികളെ മുതിർന്നവർ അംഗീകരിക്കുന്നു, പരിഗണിക്കുന്നു എന്ന അഭിമാന ബോധം അവരിൽ ഉയർന്നു വരുന്നു.

അതിനു മുന്നേ, മുതിർന്നവർ പരിഗണിക്കേണ്ട രണ്ടു കാര്യങ്ങൾ ഇവയാണ്.

1. ഈ തീരുമാനം ഇത്ര വയസ്സുള്ള കുഞ്ഞിന് എടുക്കാൻ കഴിയുന്നതാണോ?

2. കുട്ടികളെടുക്കുന്ന തീരുമാനം എനിക്ക് അംഗീകരിക്കാൻ കഴിയുമോ?

അതിനുള്ള കഴിവ് നമ്മളിൽ വികസിച്ചിട്ടില്ലെങ്കിൽ കുട്ടികളോട് അഭിപ്രായം ചോദിക്കാതിരിക്കുന്നതാണ് നല്ലത്.
പിന്നീട് നമ്മൾ എത്ര അവസരങ്ങൾ കൊടുത്താലും,
"വെറുതെ എന്തിനാ ചോദിക്കുന്നത്? ഒടുവിൽ നിങ്ങൾ പറയുന്നത് ഞാൻ ചെയ്യേണ്ടി വരില്ലേ? എനിക്കൊരു അഭിപ്രായവുമില്ല"
എന്നൊരു മാനസിക സ്ഥിതിയിലോട്ട് നമ്മൾ തന്നെ കുഞ്ഞുങ്ങളെ എത്തിക്കുകയാണ്..

ഭാവിയിൽ സ്വന്തമായ അഭിപ്രായം പറയേണ്ട അവസരത്തിൽ അവർക്കതിനു കഴിയാതെയും വരാം..

Biji's blog

13/12/2023

കുട്ടികളോട് തീർച്ചയായും പറയേണ്ട കാര്യമാണ്,
നിങ്ങളുടെ ശരീരത്തിന്റെ BOSS നിങ്ങൾ തന്നെ ആണെന്നും, അതിൽ തൊടാൻ മറ്റുള്ളവർ നിങ്ങളുടെ സമ്മതം ചോദിക്കണമെന്നും..

അതോടൊപ്പം തന്നെ പ്രാധാന്യമുള്ള വിഷയമാണ്,
മറ്റുള്ളവരുടെ 'NO ' നമ്മൾ മാനിക്കണം എന്നുള്ളത്..

"Zoya ക്ക് hug ഇഷ്ടമല്ലെന്ന് പറയുന്നത് കേട്ടു, എങ്കിൽ മോള് ഇനി അവളെ സമ്മതം ചോദിക്കാതെ Hug ചെയ്യരുത് കേട്ടോ?"

എന്ന് കൃത്യവും വ്യക്തവുമായി കുട്ടികളോട് പറയാം, നമുക്ക് മാതൃക കാട്ടികൊടുക്കയും ചെയ്യാം.

's blog

12/12/2023

"ഞാനൊന്ന് ആലോചിക്കട്ടെ, എന്നിട്ട് പറയാം.."

ഇടക്കിടെ കുട്ടികളോട് ഇങ്ങനെ പറയുന്നത്
നല്ലത് ആണ്..
ബ്രെയിൻ വികസിക്കുന്ന സമയമാണ് കുട്ടിക്കാലം. പല കാര്യങ്ങൾക്കും അനാവശ്യ തിരക്ക് കൂട്ടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ.. ശാന്തമായൊരു കാര്യം പറയാനോ ചെയ്യാനോ അവർ പഠിച്ചു വരുന്നേയുള്ളൂ.

പലപ്പോഴും നമ്മൾ അതേ രീതിയിൽ ഉത്തരം കൊടുക്കാറുമുണ്ട്. സാഹചര്യത്തിന്റെ സമ്മർദ്ദം കാരണം വളരെ തിരക്ക് പിടിച്ചു, കുട്ടികളുടെ ആവശ്യങ്ങൾക്ക് ok, yes അല്ലേൽ No ഒക്കെ ഒന്നുമാലോചിക്കാൻ നിൽക്കാതെ നമ്മൾ പറഞ്ഞു പോരും.

പിന്നെങ്ങനെ അവർക്ക് ശാന്തമായി ആലോചിച്ചു ക്ഷമയോടെ തീരുമാനിക്കുന്നതിനു,ഒരു മാതൃക കാട്ടിക്കൊടുക്കാൻ നമുക്ക് പറ്റും.. അതുകൊണ്ട്, ഇടക്കൊക്കെ ഈ വാക്കുകൾ പ്രയോഗിക്കാം..

"ന്യായമായ ആവശ്യം ആണ്. പക്ഷെ എനിക്കിത്തിരി സമയം ആലോചിക്കണം. എന്നിട്ട് ഉത്തരം തരാം "

പിന്നീട്, ആലോചിക്കാനും ഉത്തരം പറയാനും മറന്നു പോകരുതേ.
ആലോചിക്കാനുള്ള ആ സമയം നമുക്കും വിലപ്പെട്ടത് ആണ്.
അഥവാ ഉത്തരം "ഇല്ല, വേണ്ട "എന്നൊക്കെ ആണെങ്കിലും അതിൽ ഉറച്ചു നിൽക്കാനുള്ള കാരണം ആലോചിച്ചെടുക്കുമ്പോൾ നമ്മുടെ അടുത്ത് ഉണ്ടാവും.

Have a nice day💕
Biji's blog

02/12/2023

Social interaction നടക്കുമ്പോൾ, അല്ലെങ്കിൽ മറ്റു കുടുംബാംഗങ്ങൾ തന്നെ, കുട്ടികളോട് താഴെ പറയുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിക്കാം.
പലപ്പോഴും കുട്ടികളെ ലേബൽ ചെയ്യുന്ന തരത്തിൽ ഉള്ള ചോദ്യങ്ങൾ ആവാം. അത്തരം സന്ദർഭങ്ങളിൽ parents ഏതു രീതിയിൽ പ്രതികരിക്കുന്നു എന്ന് കുട്ടികൾ ശ്രദ്ധിക്കും. അവരുടെ ജീവിതത്തെ തന്നെ മുൻപോട്ട് നയിക്കുന്ന സന്ദർഭം ആയി മാറാം അത്.
People pleasing behavior കൂടുതൽ ഉള്ളത് കൊണ്ടു parents മറ്റുള്ളവരെ വെറുപ്പിക്കേണ്ടെന്നു കരുതി, കുട്ടികളെ ലേബൽ ചെയ്യുന്നത് കണ്ടില്ലെന്നു നടിക്കരുത്. ചില കാര്യങ്ങൾ പറഞ്ഞെ തീരൂ..
ഉദാഹരണത്തിന്,

സന്ദർഭം 1

ഫാമിലി മെമ്പർ : "നിങ്ങളുടെ കുട്ടി വളരെ shy ആണല്ലോ "

Labeling ആണ്. ഉത്തരം ഇങ്ങനെയാവുന്നത് നിങ്ങളുടെ കുഞ്ഞിന്റെ ആത്മവിശ്വാസം കെടുത്താതിരിക്കും..

Parent :"മോള് വളരെ gentle and observant ആണ്. ഞങ്ങൾക്കവളുടെ ആ nature ഭയങ്കര ഇഷ്ടമാ "

സന്ദർഭം 2

ഫാമിലി മെമ്പർ : "മോൻ ആന്റിക്കൊരു kiss തരൂ?"

Parent :"സാം ന് kiss കൊടുക്കാൻ താല്പര്യം ഇല്ലെങ്കിൽ ഒരു ഹൈ ഫൈ or handshake ആയാലും മതിയല്ലോ. Let him choose "

സന്ദർഭം 3

Friend :"ഹോ, നിന്റെ മോള് നന്നായി ഭക്ഷണം കഴിക്കുന്നുണ്ടല്ലോ. Foody ആണോ "

Parent :"ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലെ.അവർക്കറിയാലോ എപ്പോ വയറ് ഫുൾ ആവും എന്ന്. Let's enjoy our meal now"

സന്ദർഭം 4
"ഇപ്പോഴേ ഗേൾ friend /boy friend ഒക്കെ ഉണ്ടോ?"

Parent:"അവരുടെ പ്രൈവസി അല്ലെ അതൊക്കെ, നമുക്കിത്തിരി ബഹുമാനം കൊടുക്കാം.. "

സന്ദർഭം 5

മറ്റുള്ളവർ നിങ്ങളുടെ കുട്ടിയുടെ appearance നെ കുറിച്ച് അഭിപ്രായം പറയുമ്പോൾ
Parent :" കുഞ്ഞ് എങ്ങനെയാണോ അതിൽ അഭിമാനിക്കാൻ നമ്മളാണ് അവരെ help ചെയ്യേണ്ടത് . പോസിറ്റീവ് ആയി സംസാരിക്കാം "

ഇങ്ങനെ പല രീതിയിൽ ടോക്സിക് സംസാര ശൈലി നമ്മളും പിന്തുടരുന്നുണ്ടാവാം. ആലോചിച്ചു സംസാരിക്കാനും ശ്രമിക്കാം..

Biji's blog💕

30/11/2023

ചെറിയ കുട്ടികളെ ഹൊറർ ഫിലിംസ് കാട്ടാതിരിക്കാനും, അങ്ങനെയുള്ള കഥകൾ പറഞ്ഞു കൊടുക്കാതിരിക്കാനും നമ്മൾ ശ്രദ്ധിക്കാറുണ്ട് . ചെറുപ്പത്തിൽ നമ്മളെത്ര പേടിച്ചതാണീ പ്രേതങ്ങളെ...
എന്നാൽ കുട്ടികൾ ഏതെങ്കിലുമൊക്കെ രീതിയിൽ അതിനെക്കുറിച്ച് അറിയാം, സംസാരിക്കാം, പേടിക്കാം... സാധാരണം..

"എനിക്ക് റൂമിൽ ഒറ്റക്ക് നിൽക്കാൻ പേടി തോന്നുന്നു, ഡ്രാക്കുള വരുമോ എന്നെ കൊല്ലാൻ "
മോൻ സുഹൃത്തുക്കളിൽ നിന്ന് കേട്ടതാണ് ഡ്രാക്കുളയെക്കുറിച്ച്. ആ പ്രായത്തിൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതൽ കേൾക്കാനും അറിയാനും കൗതുകം കൂടുമല്ലോ.
പക്ഷെ പേടി കാരണം ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ കൂട്ടിനൊരാൾ വേണ്ടി വരുന്നു.
ഇത്തരം worries കൈകാര്യം ചെയ്യാൻ റോൾ പ്ലേ മാതിരിയുള്ള പരിഹാരമാർഗങ്ങൾ പരീക്ഷിക്കാം..
"എങ്കിൽ മോന് 'mind table' നെ കുറിച്ചു അറിയാൻ സമയമായി."
'Mind table 'അതെന്താ?
"മോന്റെ മനസ്സിൽ വലിയൊരു ടേബിൾ ഉള്ളതായി ആലോചിക്കൂ , നമ്മുടെ ഡൈനിങ് ടേബിൾ പോലെ. അതിനു ചുറ്റും കുറേ കസേരകളുണ്ട്. അതിലൊക്കെ ഓരോരുത്തർ ഇരിക്കുന്നുണ്ട്.ആരാണവർ എന്നല്ലേ?
നമ്മുടെ worries, fear, anxiety, bad thoughts,sad, loneliness, happy, good thoughts അങ്ങനെ കുറേ പേർ.
പക്ഷെ ഇവരൊക്കെ ചെറിയ കസേരകളിൽ ആണ് ഇരിക്കുന്നത്. അതിന്റെ അറ്റത്ത് വലിയൊരു കസേരയുണ്ട്.
ഇതാണ് മോന്റെ Mind table.
അപ്പോൾ ആ വലിയ കസേരയിൽ ആരായിരിക്കും ഇരിക്കുക?"

"May be The BOSS"

"Yes ...ഇത്‌ മോന്റെ mind table അല്ലെ, അപ്പോൾ ആരാവും അതിലെ BOSS"
"ഞാൻ തന്നെ "
"എന്നാൽ worries ഉം fear ഉം അവിടെ ടേബിൾ ന്റെ മുകളിൽ കയറി നിന്ന് പ്രശ്നം ഉണ്ടാക്കാൻ നോക്കുന്നുണ്ട്. അപ്പോൾ BOSS എന്താ പറയേണ്ടത്?"

"അവരോട് അടങ്ങിയിരിക്കാൻ പറയും "

Yes, you got it.

കുട്ടികൾക്ക് നന്നായി imagination കഴിവ് ഉണ്ടല്ലോ. അവർക്കിത് നന്നായി ഉപകാരപ്പെടും. വീണ്ടും വിഷമം പറയുമ്പോൾ അവരെ ഓർമ്മിപ്പിക്കാം.

"WHO IS THE BOSS"

💕Biji's blog

28/11/2023

വീട്ടിൽ ഒരു red car toyമാത്രമേ ഉള്ളു. മക്കൾ രണ്ടു പേർക്കും red കളർ വളരെ ഇഷ്ടവുമാണ്..രണ്ടാളും ഒരേ സമയം red car നു വേണ്ടി വാശി പിടിക്കയും ചെയ്യും..

ഇനി എന്ത് ചെയ്യും..
എളുപ്പം ഉള്ള പണി എന്താ?
രണ്ട് red car അങ്ങ് വാങ്ങി കൊടുക്കാം. സമാധാനം ആണല്ലോ വലുത്.

"ഇതാ രണ്ടെണ്ണം , രണ്ടും same കളർ തന്നെ. ഇനി തല്ലു കൂടരുത് "

പലപ്പോഴും നമ്മുടെ പരാതി പരിഹരിക്കൽ രീതി ഇതാവും.
എന്നാൽ, ഈ രീതി പിന്തുടരുമ്പോൾ നിങ്ങൾ കുട്ടികൾക്ക് നിഷേധിക്കുന്നത് ചില പ്രധാന skills ആണ്.
നമ്മുടെ പെട്ടെന്നുള്ള ആവശ്യങ്ങൾ നീക്കി വെക്കാനുള്ള മനസ്സ്, മറ്റുള്ളവരെ പരിഗണിക്കാനുള്ള കഴിവ്, turn എടുക്കുക, share ചെയ്യുക തുടങ്ങിയ skills..
ഇതൊക്കെ കുട്ടികളിൽ വളർത്താൻ ബോധപൂർവം ശ്രമിക്കാം.

അതിന്, material thing /object അല്ല നമ്മൾ കാണേണ്ടത്. (രണ്ടോ അതിലധികമോ toys വാങ്ങി നൽകാനുള്ള കഴിവ് എനിക്കുണ്ടല്ലോ, പിന്നെന്തിനു മടിക്കണം)
ഈ ചിന്തയല്ല, പകരം emotions എന്തൊക്കെ കുട്ടികൾക്കു നേടിയെടുക്കാം എന്നാലോചിക്കാം..
"Share ചെയ്യണേ, turn എടുത്തു കളിക്കണേ "
എന്നൊക്കെ പറഞ്ഞു കൊടുത്താൽ മാത്രം മതിയോ?
പോരാ, നമ്മൾ കാട്ടി കൊടുക്കയും വേണം.

"നിങ്ങൾ രണ്ടാൾക്കും red car വേണം കളിക്കാൻ അല്ലെ. എങ്കിൽ നമുക്ക് ടേൺ എടുത്താൽ. ആദ്യത്തെ 15മിനിറ്റ് മോൻ എടുക്കൂ അതിനു ശേഷം അനിയന് കൊടുക്കാം."
എന്ന് പറയുകയും കൂടെ നിന്നു അവർ ചെയ്യുന്നത് ശ്രദ്ധിക്കുകയും ചെയ്യാം.

തന്റെ സമയം ആവുമ്പോൾ car തരാൻ അനിയൻ ആവശ്യപ്പെടുന്നതും skill development തന്നെ.
"ഇനി മോന്റെ ടേൺ ആണെന്ന് ഏട്ടനോട് പറഞ്ഞു വാങ്ങൂ "എന്ന് കുട്ടിയെ പ്രേരിപ്പിക്കാം.

ഇതൊന്നും അത്ര എളുപ്പമല്ല എന്നല്ലേ ചിന്തിക്കുന്നത്. സത്യം.
അടിയും ബഹളവും വാശിയും meltdowns ഒക്കെ അവിടെ നടക്കും.. പെട്ടെന്നൊന്നും ഒന്നും ശരിയാവില്ല. സമയമെടുക്കും, എങ്കിലും behaviour change ഉണ്ടാവും.

നമ്മൾ ക്ഷമ കാണിക്കാനും സമയം നീക്കി വെക്കാനും പ്രാപ്തരാണ് എന്നോർക്കാം...

💕Biji's blog

16/11/2023

Parent guilt എന്താണ്?

ഞാൻ കുഞ്ഞിനെ nurture ചെയ്യുന്നത് ശരിയായ രീതിയിൽ ആണോ എന്ന സംശയം.
നമ്മളെ മറ്റു parents ന്റെ രീതികളോട് താരതമ്യം ചെയ്യൽ.
കുട്ടികളെ താരതമ്യം ചെയ്യൽ.

Self doubt
ഇതൊക്കെ parent guilt ന്റെ ഭാഗമാണ്.

കുഞ്ഞിനെ നന്നാക്കണം എന്ന ചിന്തയിൽ ഒരു കാര്യം മറന്നു പോകരുത്....
നിങ്ങൾക്ക് already കിട്ടിയിരിക്കുന്നത്
Good child ആണെന്ന സത്യം.

Nurture them. Be with them..
You are enough.
Your child is enough..

Biji's blog

Address

Kuttiattoor Bazar
Calicut
670602

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 6am - 7pm

Website

Alerts

Be the first to know and let us send you an email when കൗൺസിലിംഗ് സൈക്കോളജി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to കൗൺസിലിംഗ് സൈക്കോളജി:

Videos

Share