15/09/2022
സഭാമക്കൾ സഭയ്ക്കും സമൂഹത്തിനും ചെയ്തിട്ടുള്ള നന്മകൾ കാണാതെ വിമർശിക്കാൻ വരുമ്പോൾ അതിനെതിരായി വിശ്വാസിസമൂഹം ശക്തമായി പ്രതികരിക്കും
സേവ്യർ ഖാൻ വട്ടായിൽ അച്ചനെതിരെ ജോഷി മയ്യാറ്റിൽ അച്ചൻ രോഷം കൊള്ളുന്നത് എന്തിന്?
കഴിഞ്ഞ ദിവസം ജോഷി മയ്യാറ്റിൽ അച്ചൻ ബഹു. സേവ്യർഖാൻ വട്ടായിൽ അച്ചനെതിരെ ഒരു
ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരുന്നു. "ആ തെറ്റിദ്ധാരണയ്ക്ക് കാരണമെന്ത്" എന്ന ചോദ്യവുമായാണ് അദ്ദേഹം പോസ്റ്റ് ആരംഭിച്ചത്. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് അനിവാര്യമായി വന്നിരിക്കുന്നു.
"രാഷ്ട്രീയ വിഷയങ്ങളിൽ അൽപംപോലും അവഗാ ഹമില്ലാത്ത വട്ടായിലച്ചൻ" എന്ന പ്രയോഗം ശ്രദ്ധയിൽപ്പെട്ടു ബഹു.സേവ്യർ ഖാൻ വട്ടായിൽ അച്ചൻ ധ്യാന പ്രസംഗങ്ങളും മറ്റ് ശുശ്രൂഷകളും ചെയ്തു തുടങ്ങിയിട്ട് നാളുകളേറെയായി. സഭയിലെ ശുശ്രൂഷകൾ മാത്രമല്ല ലോകത്ത് നടക്കുന്ന നിത്യ സംഭവങ്ങളെക്കുറിച്ച് കൃത്യമായ പഠനങ്ങളും അവലോകനങ്ങളും നടത്തുന്ന ഒരു വ്യക്തിയാണ് ബഹു. വട്ടായിലച്ചൻ.കഴിഞ്ഞ നാളുകളിൽ സാമൂഹിക വിഷയങ്ങളിൽ ഇടപെട്ട് അച്ചന്റെതായി ഇറങ്ങിയിരിക്കുന്ന വീഡിയോകളും പോസ്റ്റുകളും ശ്രദ്ധിച്ചാൽ ജോഷി അച്ചന് ആ കാര്യം മനസ്സിലാകും.
അതൊന്നും മനസ്സിലാക്കാൻ മിനക്കെടാതെ ടി.ജി. മോഹൻദാസിന്റെ പേര് പറഞ്ഞു വട്ടായിലച്ചനെ താഴ്ത്തിക്കെട്ടാൻ ഉള്ള ജോഷി അച്ഛന്റെ ശ്രമം അല്പത്തവും ശുദ്ധ വിവരക്കേടും ആണെന്ന് പറയാതിരിക്കാൻ വയ്യ. ബഹു.സേവ്യർ ഖാൻ വട്ടായിലച്ചൻ ആരാണെന്ന് കേരളത്തിലെ വിശ്വാസ സമൂഹത്തിന് നന്നായി അറിയാം.
"കുരിശു വരയ്ക്കുന്ന കാവി നിക്കറുകാർ
സീറോ മലബാർ സഭ കാവിയിലേയ്ക്ക് നീങ്ങുന്നു എന്ന് ചിന്തിക്കാൻ ഇടയാക്കി" എന്ന് എഴുതി കണ്ടു. ജോഷി അച്ചാ ക്രൈസ്തവ വിശ്വാസികൾ വെറും വിഡ്ഢികൾ അല്ല എന്ന് അച്ചൻ മനസ്സിലാക്കണം. കൃത്യമായ രാഷ്ട്രീയ അവബോധമുള്ള, ചിന്താശേഷിയുള്ള, വിദ്യാഭ്യാസമുള്ള, വിശ്വാസികളാണ് ക്രൈസ്തവസമുദയത്തിൽ ഉള്ളത്.അവർ ഒരു സുപ്രഭാതത്തിൽ ഏതെങ്കിലുമൊരു ആകർഷണ വലയത്തിൽപ്പെട്ട് വീണുപോകുമെന്ന് അച്ചൻ ചിന്തിയ്ക്കരുത്. യഥാർത്ഥത്തിൽ ജോഷി അച്ചനാണ് ഈ കാര്യത്തിൽ അജ്ഞത സംഭവിച്ചിരിക്കുന്നത് എന്ന് പറയാതെ വയ്യ. സേവ്യർഖാൻ വട്ടായിൽ അച്ചൻ ഒരിക്കലും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ ആരെയെങ്കിലും നിർബന്ധിയ്ക്കുകയോ പ്രേരിപ്പിയ്ക്കുകയോ ചെയ്തിട്ടില്ല എന്ന കാര്യം വിശ്വാസ സമൂഹത്തിന് അറിയാം ജോഷി അച്ചന് അറിയില്ലെങ്കിലും.
"കാസ എന്ന തീവ്രവാദി ഗ്രൂപ്പ് "എന്നും അച്ചൻ എഴുതിക്കണ്ടു.
അച്ചാ കത്തോലിയ്ക്കാ സഭയിൽ നിന്നും നൂറു കണക്കിന് നിഷ്കളങ്കരായ പെൺകുട്ടികൾ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ കെണിയിൽ പെട്ട് ഇസ്ലാം മതത്തിലേക്കും, അവരിൽ ചിലർ തീവ്രവാദത്തിലേയ്ക്കും ചെന്നുപെട്ട കാര്യം അച്ചന് അറിയില്ലെങ്കിലും ലോകത്തിന് അറിയാം. ഇന്നും അത് നിർബാധം തുടർന്നു കൊണ്ടിരിക്കുന്നു. എന്നിട്ടും നാം അതിനെതിരെ എന്തുചെയ്തു?. പെൺകുട്ടികൾ നഷ്ടപ്പെടുന്നത് കണ്മുൻപിൽ കണ്ടിട്ടും നിസ്സഹായരായി, നിസ്സംഗരായി, നിഷ്ക്രിയരായി, പാപകരമായ നിസ്സംഗത പാലിച്ചവരല്ലേ നമ്മൾ.
ആ സമയത്ത് അതിനെതിരെ ശക്തമായ ശബ്ദമുയർത്തിയ വ്യക്തിയായിരുന്നു സേവ്യർ ഖാൻ വട്ടായിൽ അച്ചൻ,അതിനെതിരെ ശക്തമായി പോരാടിയ സംഘടനകളായിരുന്നു CASAയും PLR ഉം DCF ഉം അതുപോലുള്ള സംഘടനകളും എല്ലാം.
അതുപോലുള്ള ഒരു സംഘടനയെ "തീവ്രവാദ ഗ്രൂപ്പ്" എന്ന് വിളിച്ച് ആക്ഷേപിച്ച അച്ചനോട് സഹതാപം മാത്രം. കാസയുടെ പ്രസിഡന്റ് കെവിൻ പീറ്ററിനെതിരെ ഇസ്ലാമിക തീവ്രവാദികൾ വധഭീഷണി മുഴക്കിയപ്പോഴാണ് വട്ടായിലച്ചൻ പ്രതികരിച്ചത്, സപ്പോർട്ട് കൊടുത്തത്.
കെവിൻ പീറ്റർ കത്തോലിക്കാസഭയിലെ ഒരു അംഗം അല്ലേ. അദ്ദേഹത്തെ തീവ്രവാദികൾ വധിക്കുമെന്ന് ഭീഷണി മുഴക്കിയപ്പോൾ ജോഷി അച്ചനെപ്പോലെയുള്ളവർ എവിടെയായിരുന്നു? പേടിച്ച് മാളത്തിൽ ഒളിച്ചു പോയൊ.
കഴിഞ്ഞ നാളുകളിൽ ഷെക്കെയ്ന ചാനൽ ഇസ്ലാമിക തീവ്രവാദത്തിനെതിരെ, ലൗ ജിഹാദിനെതിരെ, സഭാമക്കൾ അനുഭവിക്കുന്ന നാനാവിധമായ കഷ്ടപ്പാടുകൾക്കെതിരെ എത്രയെല്ലാം പ്രോഗ്രാമുകൾ ചെയ്തു. അവരുടെ സേവനം മനസ്സിലാകണമെങ്കിൽ ആദ്യം ആ ചാനൽ ഒന്ന് നോക്കണം, അതിൽ വരുന്ന പ്രോഗ്രാമുകൾ മനസ്സിലാക്കണം എന്നിട്ട് വേണം വിമർശിക്കാൻ. ഇക്കാര്യം നന്നായി അറിയാവുന്നതുകൊണ്ടാണ് ബഹു. സേവ്യർഖാൻ വട്ടായിൽ അച്ചനെ പോലുള്ള വൈദികർ അവരെ സപ്പോർട്ട് ചെയ്തത്. അത് കൊണ്ടാണ് വിശ്വാസ സമൂഹം അവരെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചത്. അതുകൊണ്ടാണ് അവർ ഇന്നും നിലനിന്നു പോകുന്നത്. അത് കാണാൻ അച്ഛന് കണ്ണില്ല. വിമർശിക്കാൻ നൂറുനാവാണ് താനും.
"ചിലരുടെ വലയിൽ പെട്ട് സീറോ മലബാർ സഭയിൽ നിന്ന് ചെറുതല്ലാത്ത ഒരു ഗണം പ്രത്യേകിച്ച് തീവ്ര-കൽദായ വാദികളും അവരുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പെട്ടുപോയവരും" എന്നും അച്ഛൻ എഴുതിക്കണ്ടു ഒന്ന് പറയട്ടെ അച്ചാ ഇന്ന് ഒരു ക്രൈസ്തവ വിശ്വാസിയ്ക്ക് ഒരു പ്രശ്നം വന്നാൽ, അവരുടെ ഭവനങ്ങളിൽ ഒരാപത്ത് വന്നാൽ, അവരുടെ പെൺമക്കളെ ആരെങ്കിലു ലൗ ജിഹാദ് പോലുള്ള കെണിയിൽ അകപ്പെടുത്തിയാൽ ആരുണ്ട് അവരെ സഹായിക്കാൻ? ആശ്രയിക്കാൻ ആരുമില്ലാതെ സഹായത്തിന് ആരുമില്ലാതെ നിസ്സഹായരായി നിലവിളിക്കുന്ന വിശ്വാസസമൂഹം ആണ് ഭാരതത്തിൽ പ്രത്യേകിച്ച് കേരളത്തിൽ ഉള്ളത് എന്ന യാഥാർത്ഥ്യം ജോഷി അച്ചനെ പോലുഉള്ളവർക്ക് അറിയാമോ.
അറിയില്ല, അല്ലെങ്കിൽ അറിഞ്ഞാലും തിരിഞ്ഞുനോക്കില്ല എന്നതാണ് യാഥാർത്ഥ്യം. ഈയൊരു യഥാർത്ഥത്തിൽ
നിന്നാണ് ഇന്ന് ഔദ്യോഗിക സഭയുടെ നേതൃത്വത്തിൽ അല്ലാതെ ചില പ്രസ്ഥാനങ്ങൾ വിശ്വാസ സമൂഹത്തിന് വേണ്ടി നിലവിൽവന്നതും വിശ്വാസികൾ അവരെ രണ്ടുകൈയും നീട്ടി സ്വീകരിച്ചതും. സോഷ്യൽ മീഡിയയിൽ വന്നിരുന്ന് വാചകമടിക്കുന്നവരെയ ല്ല വിശ്വാസികൾക്ക് ആവശ്യം.മറിച്ച് അവരുടെ ഇടയിലേയ്ക്ക് ഇറങ്ങിച്ചെന്ന്,അവരുടെ കഷ്ടപ്പാടുകളിൽ താങ്ങായി നിൽക്കുന്നവരെയാണ്. അവരുടെ പെൺമക്കളെ തീവ്രവാദികൾ കടത്തി ക്കൊണ്ടുപോകാൻ നോക്കുമ്പോൾ അതിന് തടയിടാൻ ആവുന്നത് ചെയ്യുന്നവരെയാണ്, അവരുടെ ഉപജീവനമാർഗ്ഗം ഇല്ലാതായി മാറുമ്പോൾ അതിനുവേണ്ടി ശബ്ദമുയർത്തുന്ന വരെയാണച്ചാ വിശ്വാസികൾക്ക് ആവശ്യം.അങ്ങനെയുള്ള പ്രസ്ഥാനങ്ങളിലേയ്ക്ക്, നേതൃത്വത്തിലേയ്ക്കു അവർ പോകും.അവരെ കുറ്റം പറയേണ്ട.സ്വയം ചിന്തിക്കുക എന്ത് നമ്മൾ ചെയ്തു എന്ന്.
അങ്ങനെ ഒന്ന് ചിന്തിച്ചാൽ ഉത്തരം ലഭിക്കും.
ബഹു.സേവ്യർ ഖാൻ വട്ടായിലച്ചൻ കഴിഞ്ഞകാലങ്ങളിൽ സഭയ്ക്ക്, സമൂഹത്തിന് ചെയ്തിട്ടുള്ള നന്മകൾ കാണാതെ അച്ഛനെ വിമർശിക്കാൻ വരുമ്പോൾ അതിനെതിരെ വിശ്വാസസമൂഹം ശക്തമായി പ്രതികരിക്കും എന്ന കാര്യം ജോഷി അച്ചൻ മനസ്സിലാക്കുന്നത് നല്ലത്.
റെജി അറയ്‌ക്കൽ
PLR General Co-Ordinator