Nadham Monthly

Nadham Monthly Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nadham Monthly, Media/News Company, Darunnajath Arabic College Koonanchery, Kozhikode, Calicut.

നാദം ഓഗസ്റ്റ് ലക്കംകേരളത്തിലെ മുസ്‌ലിം സ്ത്രീകൾ:ആകുലതകളും ആലോചനകളുംഅഡ്വ. നജ്മ തബ്ഷീറആമിന ബീവി വഫിയ്യസഹ്‌ല ശിറിൻ സഹ്റാവിയ...
01/08/2023

നാദം ഓഗസ്റ്റ് ലക്കം

കേരളത്തിലെ മുസ്‌ലിം സ്ത്രീകൾ:
ആകുലതകളും ആലോചനകളും

അഡ്വ. നജ്മ തബ്ഷീറ
ആമിന ബീവി വഫിയ്യ
സഹ്‌ല ശിറിൻ സഹ്റാവിയ്യ
സഅദിയ്യ സലീം വഫിയ്യ
ഷമീമ സക്കീർ

നാദം ഇനി നിങ്ങളുടെ വിരൽതുമ്പിൽ....
19/07/2023

നാദം ഇനി നിങ്ങളുടെ വിരൽതുമ്പിൽ....

പുതുവർഷ ദിനത്തിൽ നാദം മാസികയുടെ Webzine ലോഞ്ചിംഗ് ബഹു. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു.
19/07/2023

പുതുവർഷ ദിനത്തിൽ നാദം മാസികയുടെ Webzine ലോഞ്ചിംഗ് ബഹു. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു.

ജൂലൈ ലക്കം
27/06/2023

ജൂലൈ ലക്കം

Editor's Colloquy-2
28/05/2023

Editor's Colloquy-2

Public Discussion:Karnataka Election Results and Prospects for a Democratic Society: A Comprehensive Review
23/05/2023

Public Discussion:
Karnataka Election Results and Prospects for a Democratic Society: A Comprehensive Review

Editors'Colloquy-0118 May 2023 Thursday
16/05/2023

Editors'Colloquy-01
18 May 2023 Thursday

നാദം മാസിക ഫെബ്രുവരി ലക്കംഹദീസ് നിരൂപണവും നാബിയ അബോട്ടിൻ്റെ നിരീക്ഷണങ്ങളും/ സ്വാലിഹ് കൊടുവള്ളിഖുര്‍ആൻ: ആധുനികതയും കോൺടെക...
06/02/2023

നാദം മാസിക ഫെബ്രുവരി ലക്കം

ഹദീസ് നിരൂപണവും നാബിയ അബോട്ടിൻ്റെ നിരീക്ഷണങ്ങളും/ സ്വാലിഹ് കൊടുവള്ളി

ഖുര്‍ആൻ: ആധുനികതയും കോൺടെക്സ്റ്റ്വൽ വായനയും/ ഹിഷാം കുറ്റിക്കാട്ടൂർ

ഖുർആനിലെ ഗണിതശാസ്ത്രം: സംഖ്യകൾ, രൂപങ്ങൾ, ഗണിത ബന്ധങ്ങൾ/ സർതാജ് പൂവ്വാട്ടുപറമ്പ്

സീക്രട്സ് ഓഫ് ഡിവൈൻ ലവ്: ഇസ്‌ലാമിന്റെ ഹൃദയത്തിലേക്കുള്ള ആത്മീയ യാത്രദൈവത്തിന്റെ നിരുപാധികമായ സ്നേഹത്തെയും കാരുണ്യത്തെയും...
11/01/2023

സീക്രട്സ് ഓഫ് ഡിവൈൻ ലവ്: ഇസ്‌ലാമിന്റെ ഹൃദയത്തിലേക്കുള്ള ആത്മീയ യാത്ര

ദൈവത്തിന്റെ നിരുപാധികമായ സ്നേഹത്തെയും കാരുണ്യത്തെയും കുറിച്ചുള്ള ഇസ്‌ലാമിക ധാരണകളുടെ സുസ്ഥിരവും മധുരവുമായ അവലോകനമാണ് എ. ഹെൽവയുടെ "സീക്രട്സ് ഓഫ് ഡിവൈൻ ലവ്" എന്ന കൃതി അവതരിപ്പിക്കുന്നത്. ദൈവത്തോട് പ്രത്യേക വാഞ്ഛയുള്ള ഹൃദയം ഉള്ളവർക്കായി, നിരന്തരം ആ അള്ളാഹുവിലുള്ള സ്നേഹത്തെ പ്രചോദിപ്പിക്കുകയും വിശ്വാസത്തെ ശക്തിപ്പെടുത്തുകയും ദൈവവുമായുള്ള ആശ്രയവും അടുപ്പവും വർദ്ധിപ്പിക്കുകയും ചെയ്യുന്ന ദിവ്യരഹസ്യങ്ങളിലൂടെയും പ്രായോഗിക വ്യായാമങ്ങളിലൂടെയും നമ്മെ നയിക്കുന്ന സുന്ദരമായ പാതയാണ് യഥാർത്ഥ സൂഫിസമെന്ന് രചനയുടെ ആമുഖത്തിൽ കൃത്യവും വ്യക്തവുമായി ഹെൽവ വിശദീകരിക്കുന്നുണ്ട്.

✍️ അഫ്ര അശ്റഫ്

തായ്‌വാൻ: അമേരിക്കക്കും ചൈനക്കുമിടയിലെന്ത്?രാഷ്ട്രീയപരമായും സാമ്പത്തികപരമായും മാത്രമല്ല സർവാർത്ഥത്തിലും തലത്തിലും ആഗോള സ...
11/01/2023

തായ്‌വാൻ: അമേരിക്കക്കും ചൈനക്കുമിടയിലെന്ത്?

രാഷ്ട്രീയപരമായും സാമ്പത്തികപരമായും മാത്രമല്ല സർവാർത്ഥത്തിലും തലത്തിലും ആഗോള സമൂഹത്തിനും ഭൂമിക്കു തന്നെയും വലിയ നഷ്ടങ്ങളാണ് രണ്ട് ലോക മഹായുദ്ധങ്ങളും വീതിച്ചുനൽകിയിട്ടുള്ളത്. അധിനിവേശ-കൊളോണിയൽ കാലത്തെ സംഘട്ടനങ്ങൾ, ലഹളകൾ, അടിച്ചമർതലുകൾ, ആഭ്യന്തര കലാപങ്ങൾ എല്ലാം ലോക ജനതക്ക് മേൽ ചൊരിഞ്ഞ രക്തക്കറകൾ സമാനതകളില്ലാത്ത ഭീകരമായ ചിത്രങ്ങളാണ്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് ഏകാന്തരായിപ്പോയവർ, ജനിച്ച മണ്ണ് വിട്ട് അഭയാർത്ഥികളായി ജീവിക്കാൻ വിധിക്കപ്പെട്ടവർ, അങ്ങനെ പലതരം ഇരകൾ. ഓരോ യുദ്ധത്തിനും കാരണമെന്ത് എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. പക്ഷേ, ചേർന്ന് നിൽകാൻ കഴിയുമ്പോൾ അകന്നിരുന്ന് രക്തക്കൊതി തീർക്കുന്ന കാഴ്ചയാണ് പലപ്പോഴും കാണുന്നത്. ലോക സാമ്രാജ്യ ശക്തിയായി മാറാനുള്ള വൻകിട രാജ്യങ്ങളുടെ സ്വാർത്ഥ താൽപര്യമാണ് കോടിക്കണക്കിനു ജനങ്ങളുടെ സ്വപ്നം തകർത്തെറിയുന്നത് എന്ന വസ്തുത നമ്മൾ തന്നെയും മറന്നിരിക്കുന്നു.

✍️ നിഹാൽ മുണ്ടുമുഴി

ദ സിറോ അരാമിക് റീഡിങ് ഓഫ് ദ ഖുർആൻ: ലക്സൻബർഗിൻ്റെ ഭാഷയെ കുറിച്ചുള്ള പഠനംദ സിറോ അരാമിക് റീഡിങ് ഓഫ് ദ ഖുർആൻ എന്ന ക്രിസ്റ്റഫ...
11/01/2023

ദ സിറോ അരാമിക് റീഡിങ് ഓഫ് ദ ഖുർആൻ: ലക്സൻബർഗിൻ്റെ ഭാഷയെ കുറിച്ചുള്ള പഠനം

ദ സിറോ അരാമിക് റീഡിങ് ഓഫ് ദ ഖുർആൻ എന്ന ക്രിസ്റ്റഫ് ലക്സൻബർഗിൻ്റെ ഗവേഷണ രചന ആധുനിക ഖുർആൻ പഠന രംഗത്ത് പുതിയ ചർച്ചകൾക്കും പഠനങ്ങൾക്കും ഇടമൊരുക്കിയ വിവാദപൂർവകമായ പുസ്തകം കൂടിയാണ്. ഗണ്യമായ നിഗമനവും വിവാദ ഗ്രസ്തമായ കണ്ടെത്തലുകളും നിറഞ്ഞ ഗവേഷണമായതിനാൽ തന്നെ ഏറെ അകാദമിക ശ്രദ്ധകാംക്ഷിച്ച കൃതി കൂടിയാണിത്. യഥാർത്ഥത്തിൽ, സൻആയിലെ മസ്ജിദിൽ ഖുർആനിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള, ഇന്ന് കാണുന്ന മുസ്ഹഫുകളോട് പൂർണമായും യോജിക്കുന്ന ഹിജാസീ ലിപിയിലുള്ള രേഖ കണ്ടെടുക്കുപ്പെട്ടതോടെയാണ് ഖുർആനിന്റെ ഇതര ദൃഷ്ടിയിൽ നിന്നുള്ള ഭാഷ, ലിപി എന്നിവയെ കുറിച്ചുള്ള ആധുനിക ഗവേഷണങ്ങൾ സജീവമാകുന്നത്.

✍️ അനീസ് ചെറൂപ്പ

ഇസ് ലാമിലെ സ്ത്രീ: വിമർശനങ്ങളും പ്രവാചക പാരമ്പര്യവുംസഹസ്രാബ്ദങ്ങളുടെ സഞ്ചാരദൂരം താണ്ടിയ ലോക ചരിത്രത്താളുകളിലെ അനുപമ വ്യക...
11/01/2023

ഇസ് ലാമിലെ സ്ത്രീ: വിമർശനങ്ങളും പ്രവാചക പാരമ്പര്യവും

സഹസ്രാബ്ദങ്ങളുടെ സഞ്ചാരദൂരം താണ്ടിയ ലോക ചരിത്രത്താളുകളിലെ അനുപമ വ്യക്തിത്വത്തിന്റെ ഉടമയാണ് തിരുനബി(സ്വ) തങ്ങൾ. സൽഗുണ സുകൃത സമ്പന്നമായ സ്വഭാവത്തിന്റെ വക്താവായിരുന്ന പ്രവാചകർ വിസ്മയകരമായ വിശേഷണങ്ങളുമായി വിശ്വ പ്രപഞ്ചത്തിൽ വെളിച്ചം വിതറിയതോടൊപ്പം സാമൂഹികാന്തരീക്ഷത്തിൽ സഹായത്തിന്റെ കരങ്ങൾ അറ്റുപ്പോയ നിരാലംബരെ ചേർത്തുപിടിച്ചതും വിമോചിപ്പിച്ചതും പ്രവാചകരുടെ ധന്യജീവിതത്തിന്റെ മകുടമായ മാതൃകകളിലൊന്നായിരുന്നു.

✍️ മിദ്ലാജ് ഇ.കെ ചാഴിയോട്

സമകാലിക ഖുർആൻ പഠനങ്ങൾ: പാശ്ചാത്യ സ്വാധീനവും സാഹിത്യ വിമർശനത്തിന്റെ പ്രയോഗവുംസമകാലിക ഖുര്‍ആന്‍ പഠനങ്ങൾ വിശുദ്ധ ഖുര്‍ആനിനെ...
11/01/2023

സമകാലിക ഖുർആൻ പഠനങ്ങൾ: പാശ്ചാത്യ സ്വാധീനവും സാഹിത്യ വിമർശനത്തിന്റെ പ്രയോഗവും

സമകാലിക ഖുര്‍ആന്‍ പഠനങ്ങൾ വിശുദ്ധ ഖുര്‍ആനിനെ കുറിച്ച് ആയത്തിലുള്ള ജ്ഞാനം സംഭരിക്കാൻ സഹായിക്കുന്നവയാണ്. വ്യത്യസ്ത മേഖലകളില്‍ നിന്ന്, വ്യത്യസ്ത രീതികളിലായി, വിവിധ പണ്ഡിതന്മാർ ഇന്നും ഖുര്‍ആനിനെ വിശകലനം ചെയ്ത് പഠിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. മാത്രമല്ല, സമകാലിക ഖുര്‍ആന്‍ പഠനങ്ങളിലെ പാശ്ചാത്യ സ്വാധീനം ഇന്ന് വളരെ വ്യക്തമാണെങ്കിലും, പാശ്ചാത്യ ഇടപെടലുകളെ വിലയിരുത്താനുള്ള ശ്രമങ്ങൾ തുടരുന്നു എന്നതും ഈ മേഖലയെ കൂടുതൽ സജീവമായി നിലനിർത്താൻ സഹായിക്കുന്നുണ്ട്.

✍️ അംജദ് ഖാൻ കുറ്റിക്കാട്ടൂർ

സമീപകാല ഖുര്‍ആൻ സ്‌കോളര്‍ഷിപ്പും സിയാവുദ്ദീന്‍ സര്‍ദാറിന്റെ ഖുര്‍ആന്‍ വായനയുംവ്യക്തിപരം, സാമൂഹികം, സാംസ്കാരികം, രാഷ്ട്രീ...
11/01/2023

സമീപകാല ഖുര്‍ആൻ സ്‌കോളര്‍ഷിപ്പും സിയാവുദ്ദീന്‍ സര്‍ദാറിന്റെ ഖുര്‍ആന്‍ വായനയും

വ്യക്തിപരം, സാമൂഹികം, സാംസ്കാരികം, രാഷ്ട്രീയം, ധാർമികം തുടങ്ങിയ മാനുഷിക ജീവിതത്തിൻ്റെ സർവ മേഖലയിലേക്കും ഉചിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ഇസ് ലാമിക നിയമങ്ങളുടെയും ധാർമിക മൂല്യങ്ങളുടെയും അടിസ്ഥാനമാണ് വിശുദ്ധ ഖുര്‍ആന്‍. വിശുദ്ധ ഖുർആനിനെ സംബന്ധിച്ച് മുസ് ലിംകളും അന്യമതസ്ഥരും, മതമില്ലാത്തവുമൊക്കെ നടത്തിയിട്ടുള്ള വന്‍തോതിലുള്ള ഗവേഷണ പഠനങ്ങൾ, ശാസ്ത്ര പഠനങ്ങൾ, രചനകൾ, പ്രഭാഷണങ്ങൾ എന്നിവ അടങ്ങിയതാണ് സമകാലിക ഖുര്‍ആനിക സ്‌കോളര്‍ഷിപ്പ്. ഖുര്‍ആനിന്റെ ആന്തരിക വിവരണങ്ങളും സൂക്ഷ്മ വിവര്‍ത്തനങ്ങളും നിരവധി ഭാഷകളിൽല്‍ നടന്നിട്ടുണ്ട്, ഇന്നും കാലാനുസൃതവും അകാദമികവുമായ മാറ്റങ്ങളോടെ കൂടുതൽ നടക്കുന്നുമുണ്ട്.

✍️ ഹാഷിം പെരുമുഖം

ഖുർആൻ: ചരിത്രപരമായ നിരൂപണവും പാശ്ചാത്യ സ്കോളർഷിപ്പിലെ സമീപകാല ട്രെൻഡുകളും കാലാനുസൃതമായ മാറ്റങ്ങൾ, വികസനം എന്നിവയെ ഏറെ വേ...
11/01/2023

ഖുർആൻ: ചരിത്രപരമായ നിരൂപണവും പാശ്ചാത്യ സ്കോളർഷിപ്പിലെ സമീപകാല ട്രെൻഡുകളും

കാലാനുസൃതമായ മാറ്റങ്ങൾ, വികസനം എന്നിവയെ ഏറെ വേഗത്തിൽ സമീപിക്കുന്നതിൽ യൂറോപ്യൻ രാജ്യങ്ങൾ ഒത്തിരി മുന്നിൽ തന്നെയാണ്. ലോകത്തിന്റെ നാനാതുറകളിലും വിവിധ മേഖലകളിലും അവർ അവരുടേതായ കയ്യൊപ്പ് ചാർത്തി കഴിഞ്ഞു എന്നതാണ് വാസ്തവം. അവരുടെ പഠനങ്ങളും ഗവേഷണങ്ങളുമെല്ലാം ശ്രദ്ധേയമാണ്. വിശേഷിച്ചും ഖുർആനിക സ്കോളർഷിപ്പിൽ അവർ നടത്തിയ ഇടപെടലുകൾ ഖുർആൻ പഠനമേഖലയെ തന്നെ വലിയ വികാസത്തിലേക്ക് കൊണ്ടെത്തിക്കുക കൂടി ചെയ്തിട്ടുണ്ട്. ഖുർആനിനെ കുറിച്ചുളള ചരിത്രപരമായ നിരൂപണങ്ങളിൽ ഊന്നിയുള്ള സമീപന ശൈലി മറ്റു ജൂത-ക്രൈസ്തവ പരമ്പരാഗത സ്കോളർഷിപ്പുകളിൽ നിന്നും തീർത്തും വ്യതിരിക്തമാണ്. ചരിത്രപരമായ നിരൂപണ രീതിയിൽ ഒരു വസ്തുത/ തത്വം പരിപൂർണമായും സ്വീകാരയോഗ്യമാവണമെങ്കിൽ ചരിത്രപരമായ സംശയങ്ങളിൽ നിന്നും സൂക്ഷമ പരിശോധനകളിൽ നിന്നും മുക്തി നേടി ഉണ്ടാകാവുന്ന പോരായ്മകളും നികത്തിയിരിക്കണം. അതിനാൽ തന്നെ, ദൈവീകമായ വിഷയങ്ങളിൽ ചരിത്ര പണ്ഡിതരും നിരൂപണാത്മക പഠനം നടത്തുന്നവരും ഈ ഒരു സമീപനം സ്വീകരിക്കുന്നത് പൊതുവിൽ ഉണ്ടായിരുന്നില്ല. കാരണം അതു ബൈബിളിന്റെയും ഖുർആനിന്റെയും മറ്റു വേദഗ്രന്ഥങ്ങളുടേയുമെല്ലാം ആധികാരികതയേയും അസ്ഥിത്വത്തേയും ചോദ്യം ചെയ്യുന്നതായിരുന്നു. പക്ഷേ, ഇന്ന് ഖുർആനിനെ കുറിച്ചുള്ള ചരിത്രപരമായ പഠനങ്ങൾ ഏറെ സജീവമാണ്.

✍️ സിനാൻ പള്ളിക്കൽ

ഖുർആൻ പഠനങ്ങളും സമീപകാല ട്രെൻഡുകളുംകഴിഞ്ഞ രണ്ട് പതിറ്റാണ്ടിൽ ഖുർആൻ സംബന്ധിയായ പഠനങ്ങളിൽ അഭൂതപൂർവമായ പുരോഗതിയാണ് ഉണ്ടായിട...
11/01/2023

ഖുർആൻ പഠനങ്ങളും സമീപകാല ട്രെൻഡുകളും

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിൽ ഖുർആൻ സംബന്ധിയായ പഠനങ്ങളിൽ അഭൂതപൂർവമായ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. കൂടുതൽ വിശാലമാകുന്ന ഖുർആൻ പഠനമേഖല ക്രമേണ ഇസ് ലാമിക ഗവേഷണങ്ങളുടെ കേന്ദ്ര ബിന്ദുവായി മാറുന്നു എന്നതാണ് ഈ വികാസം സൂചിപ്പിക്കുന്നത്. ഖുർആനിൻ്റെ ടെക്സ്റ്റ്വൽ വായന, കോൺടെക്സ്റ്റ്വൽ വായന, ഖുർആൻ വ്യാഖ്യാന പഠനങ്ങൾ, ബൈബിൾ പാരമ്പര്യവുമായുള്ള ഖുർആനിന്റെ ബന്ധം, കാലഗണന, സമഗ്രത, സാഹിത്യ സവിശേഷതകൾ. കൂടാതെ, തഫ്സീറുകളെ കുറിച്ചുള്ള സമീപകാല സ്കോളർഷിപ്പുകൾ, ഖുർആനിൻ്റെ പ്രമേയപരമായ വ്യാഖ്യാനം, ഖുർആനിലെ സമന്വയ വായനകൾ എന്നിങ്ങനെ ശ്രദ്ധേയമായ വിഷയങ്ങളാണ് ഇന്നും ഈ മേഖലയെ സജീവമാക്കി നിലനിർത്തുന്നത്.

✍️ നിയാസ്.പി മൂന്നിയൂര്

Nadham Monthly September issue
29/08/2022

Nadham Monthly September issue

Happy Independence Day 🇮🇳
15/08/2022

Happy Independence Day 🇮🇳

നാദം മാസിക ഓഗസ്റ്റ് ലക്കം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു.
31/07/2022

നാദം മാസിക ഓഗസ്റ്റ് ലക്കം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു.

ഹോമോസെക്ഷ്വാലിറ്റി, ട്രാൻസ് ഐഡൻ്റിറ്റി ആൻ്റ് ഇസ് ലാം: ഗേ ഇമാമിൻ്റെ വിമർശനാത്മക വായനലുഡോവിക്-മുഹമ്മദ് സാഹിദിൻ്റെ പുസ്തകം ...
31/07/2022

ഹോമോസെക്ഷ്വാലിറ്റി, ട്രാൻസ് ഐഡൻ്റിറ്റി ആൻ്റ് ഇസ് ലാം: ഗേ ഇമാമിൻ്റെ വിമർശനാത്മക വായന

ലുഡോവിക്-മുഹമ്മദ് സാഹിദിൻ്റെ പുസ്തകം വായിക്കാനെടുക്കുമ്പോൾ മനസ്സിൽ വലിയ ഒരു ജിജ്ഞാസയുണ്ടായിരുന്നു. ഇസ് ലാം എങ്ങനെയാണ് സ്വവർഗരതിയെ നിയമപരമായി സാധൂകരിക്കുക എന്നതായിരുന്നു അതിനടിസ്ഥാനം. വായന മുന്നോട്ട് പോകുംതോറും ഒരുതരം നിരാശയാണ് പുസ്തകത്തിലെ വാദങ്ങളിലും അവ സാധൂകരിക്കാനുള്ള വിശദീകരണങ്ങളിലും തോന്നിയത്. ഈ പുസ്തകത്തിൽ കൊണ്ടുവന്നിട്ടുള്ള രീതിശാസ്ത്രം തന്നെ വളരെ പ്രശ്നമുള്ളതായി വായനയിലുടനീളം അനുഭവപ്പെടുകയും ചെയ്തു.

✍️ അഫ്ര അശ്റഫ് കെ.കെ

ജീവാമൃതം മുലയൂട്ടുന്നോൾഞാനുരുവിട്ടതില്‍ വെച്ച്, നന്നേ പഴക്കം ചെന്നൊരു വാക്കുണ്ട്നാവിൻ തുമ്പില്‍, നനവുവറ്റാതെ, ചുവപ്പു മാ...
31/07/2022

ജീവാമൃതം മുലയൂട്ടുന്നോൾ

ഞാനുരുവിട്ടതില്‍ വെച്ച്, നന്നേ
പഴക്കം ചെന്നൊരു വാക്കുണ്ട്
നാവിൻ തുമ്പില്‍, നനവു
വറ്റാതെ, ചുവപ്പു മാറാതെ
കിടക്കുന്നൊരു വാക്ക്
'അമ്മ'

വിദൂരതയുടെ ഊഞ്ഞാലിലിരുന്ന്
അകലെയാകാശച്ചുവരില്‍
വരച്ചുവെച്ച അമ്മ മഴവില്ലിനെ
കണ്‍വിടര്‍ത്തി നോക്കുമ്പോള്‍
നൂറായിരം നിറങ്ങളവളെ
പുടവയണിയിക്കുന്നതു കാണാം.

നെഞ്ചിന്‍ കൂടാഞ്ഞു മിടിക്കുമ്പോള്‍,
ഉള്ളം നീറിയടര്‍ന്നു വീഴുമ്പോള്‍
വാരിയെടുത്ത്, തണുപ്പ് കുടഞ്ഞവള്‍
ജീവാമൃതം മുലയൂട്ടുന്നു.

✍️ ശഫീഖ് പാതായിക്കര

ഇനിയും മരിക്കാത്തവർതാഴെ പള്ളിയിലെ മമ്മു മൊല്ലയുടെ ബാങ്ക് വിളി കേട്ടാണ് അവനന്ന് എഴുന്നേറ്റത്. കൂരിരുട്ടിൽ പുറത്ത് നേർത്ത ...
31/07/2022

ഇനിയും മരിക്കാത്തവർ

താഴെ പള്ളിയിലെ മമ്മു മൊല്ലയുടെ ബാങ്ക് വിളി കേട്ടാണ് അവനന്ന് എഴുന്നേറ്റത്. കൂരിരുട്ടിൽ പുറത്ത് നേർത്ത മഴ ചാറിപ്പെയ്യുന്നു, ഉറച്ച ശബ്ദത്തിൽ ശക്തിയായി കാറ്റ് ആഞ്ഞടിക്കുന്നുണ്ട്. സമയം പുലർച്ച 4.45 കഴിഞ്ഞു. എന്നും അയൽവക്കത്തെ സാറാമ അലത്തുന്ന ശബ്ദം കേട്ട് മാത്രം ഉണരാറുള്ള അവൻ, മൂന്ന് നാല് ദിവസമായി മൊലാക്ക ഉണരും മുമ്പേയാണ് ഉണരുന്നത്. രാത്രി തന്നെയും ശരിയായി ഉറക്കം കിട്ടുന്നുമില്ല. മൂന്ന് നാല് ദിവസം മുമ്പാണ് ഉപ്പ മരണപ്പെട്ടത്. നാട്ടിലെ പൗരപ്രമാണിയും പള്ളിക്കമ്മിറ്റിയിലെ സജീവ സാന്നിധ്യവുമായിരുന്ന ഈറൻപോയിൽ സത്താറാജിയാണ് അവൻ്റെ ഉപ്പ. ഹാജിയുടെ വിയോഗം പൈത്തങ്ങോട്ട് മഹല്ലിലെ ഓരോരുത്തരുടെയും ദു:ഖമായിരുന്നു.

✍️ റഈസ് മൂളിവയൽ

ദാരിദ്ര്യ നിർമാർജനം: ഖുർആനിക വീക്ഷണംഭൂമിയിൽ മനുഷ്യരാശിയുടെ ചരിത്രത്തിന്റെ പ്രാരംഭം മുതൽ തന്നെ സമൂഹത്തിനകത്ത് ദാരിദ്രവുമാ...
31/07/2022

ദാരിദ്ര്യ നിർമാർജനം: ഖുർആനിക വീക്ഷണം

ഭൂമിയിൽ മനുഷ്യരാശിയുടെ ചരിത്രത്തിന്റെ പ്രാരംഭം മുതൽ തന്നെ സമൂഹത്തിനകത്ത് ദാരിദ്രവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടുണ്ടാകണം. ഭൂമിയിൽ ഇതുവരെ കഴിഞ്ഞതും വരാനിരിക്കുന്നതുമായ തലമുറകയുമായി ദാരിദ്ര്യം ബന്ധപ്പെട്ട് കിടക്കുന്നുണ്ട് എന്നത് വാസ്തവമാണ്. ആയതിനാൽ എല്ലാ സമൂഹങ്ങളുടെയും പൊതുവായ പ്രശ്നമായി ദാരിദ്രത്തെ സമീപിക്കേണ്ടത് ഏറെ അനിവാര്യമായ വസ്തുതയാണ്.

✍️ മുഷ്താഖ് ഹുദവി ആയിപ്പുഴ

ഇലൽ ഇസ്‌ലാമി മിൻ ജദീദ്: മുസ്‌ലിം സ്വത്വഭീഷണിക്കൊരു പരിഹാരമന്ത്രംവാക്കുകൾ, യുക്തിതന്ത്രങ്ങൾ, ചിന്തകൾ, ചരിത്രങ്ങൾ എല്ലാം ഒ...
31/07/2022

ഇലൽ ഇസ്‌ലാമി മിൻ ജദീദ്: മുസ്‌ലിം സ്വത്വഭീഷണിക്കൊരു പരിഹാരമന്ത്രം

വാക്കുകൾ, യുക്തിതന്ത്രങ്ങൾ, ചിന്തകൾ, ചരിത്രങ്ങൾ എല്ലാം ഒരു മാലയിൽ കോർത്ത് വെച്ച് അതിലൂടെ യഥാർത്ഥ ജീവിതത്തിന്റെ അർത്ഥതലങ്ങളിലേക്ക്, അകക്കാമ്പുകളിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടുപോകുന്ന ആഖ്യാന ചാരുതയിലാണ് ഇന്ത്യ കണ്ട ഏറ്റവും ശ്രദ്ധേയനും ലോക പ്രശസ്ത അറബി സാഹിത്യകാരനുമായ അബുൽഹസൻ അലി ഹസൻ നദ്‌വിയുടെ "ഇലൽ ഇസ്‌ലാമി മിൻ ജദീദ്" വായനക്കാർക്ക് സമർപ്പിച്ചിട്ടുള്ളത്.

✍️ മിൻഹാജ് ഇ.കെ ചാഴിയോട്

സംഘ്പരിവാറും കമ്യൂണിസ്റ്റുകളും അംബേദ്കറുംമോദി സർക്കാർ ഭരണം തുടങ്ങിയത് മുതൽ രാജ്യത്ത് നിരന്തരമായി ചർച്ച ചെയ്യപ്പെടുന്ന ശ്...
31/07/2022

സംഘ്പരിവാറും കമ്യൂണിസ്റ്റുകളും അംബേദ്കറും

മോദി സർക്കാർ ഭരണം തുടങ്ങിയത് മുതൽ രാജ്യത്ത് നിരന്തരമായി ചർച്ച ചെയ്യപ്പെടുന്ന ശ്രദ്ധേയ വിഷങ്ങളിൽ മുന്നിലാണ് ദേശസ്നേഹം. പാർശ്വവത്കൃതമാണ് ഇവരുടെ ദേശഭക്തി എന്നത് പല ഘട്ടങ്ങളിലായി നമ്മൾ മനസ്സിലാക്കിയതുമാണ്. യഥാർത്ഥത്തിൽ രാജ്യസ്നേഹം രാജ്യത്തെ വിവിധ ജനങ്ങൾ, പ്രകൃതി, വനം, റോഡ്, കെട്ടിടം, പാലം എന്നിവയോട് കാണിക്കുന്ന വികസന സമീപനം മാത്രമല്ല രാജ്യസ്നേഹം. മറിച്ച്, രാജ്യത്തെ ഭരണഘടനയോടും നിയമങ്ങളോടും അവയുടെ ശില്പികളോടുള്ള ആദരവും അവ കൃത്യമായി നടപ്പിലാക്കുന്നതിലുമാണ്. അതുകൊണ്ട് തന്നെയാണ് രാഷ്ട്രപതി മുതൽ ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര- സംസ്ഥാന മന്ത്രിമാർ, നിയമനിർമാണസഭാംഗങ്ങൾ എല്ലാവരും ചുമതലയേൽക്കുമ്പോൾ ഭരണഘടനയോട് നിർവ്യാജമായ വിശ്വാസവും കൂറും കാണിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.

✍️ തമീം തേറ്റമല

ലിബറൽ ഇടങ്ങളിലെ സ്ത്രീപക്ഷ ശബ്ദങ്ങളും പൊതുവാകുന്ന ഇസ് ലാം വിമർശനങ്ങളുംപുതിയ കാലത്ത് സ്ത്രീ സ്വാതന്ത്ര്യത്തിൻ്റെ ആണിക്കല്...
31/07/2022

ലിബറൽ ഇടങ്ങളിലെ സ്ത്രീപക്ഷ ശബ്ദങ്ങളും പൊതുവാകുന്ന ഇസ് ലാം വിമർശനങ്ങളും

പുതിയ കാലത്ത് സ്ത്രീ സ്വാതന്ത്ര്യത്തിൻ്റെ ആണിക്കല്ലുകളായി ഉയർത്തിക്കാണിക്കുന്ന ലിബറൽ ഫെമിനിസ്റ്റ് സിദ്ധാന്തങ്ങൾ ഉപയോഗപ്പെടുത്തി ഇസ് ലാമിനകത്ത് സ്ത്രീ സമൂഹം അടിമകളാണ് എന്നും അവർക്ക് മാനുഷിക പരിഗണനകൾ പോലും ലഭ്യമല്ലെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ ഒത്തിരി ഏറെ നടന്നിട്ടുണ്ട്. അവ മുൻനിർത്തി ഒട്ടേറെ അക്കാദമികവും അല്ലാത്തതുമായ ചർച്ചകൾ, സംവാദങ്ങൾ നടക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഇത്തരം പൊള്ളയായ ഇസ് ലാം വിമർശനങ്ങളെ വാതൊടാതെ വിഴുങ്ങിയവർ ഒത്തിരിയുണ്ട് എന്നതിലും തർക്കമില്ല. സ്ത്രീ സമത്വ സംസാര ശകലങ്ങളുമായി ആരുതന്നെ 'വാ' തുറന്നാലും പ്രതിസ്ഥാനത്ത് ഇസ് ലാമിനെ പ്രതിഷ്ഠിക്കുന്ന സാഹചര്യം വർധിച്ചു വരുന്നുണ്ട് എന്നത് മറ്റൊരു സത്യം.

✍️ മിദ്ലാജ് കാളികാവ്

ജപ്പാൻ: ഷിൻസോ ആബേയുടെ മനോഹര രാജ്യംകൂടുതല്‍ കാലം ജപ്പാന്‍ പ്രധാനമന്ത്രി, ലോകം മുഴുവന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെ...
31/07/2022

ജപ്പാൻ: ഷിൻസോ ആബേയുടെ മനോഹര രാജ്യം

കൂടുതല്‍ കാലം ജപ്പാന്‍ പ്രധാനമന്ത്രി, ലോകം മുഴുവന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോള്‍ സ്വയം വികസിപ്പിച്ചെടുത്ത അബെനോമിക്‌സ് തന്ത്രത്തിലൂടെ ജപ്പാനെ കരകയറ്റിയ സാമ്പത്തിക തന്ത്രജ്ഞന്‍, വലതുപക്ഷ ജപ്പാനീസ് ദേശീയതയിൽ ഇങ്ങനെ ഒത്തിരി വിശേഷണങ്ങളുണ്ട് ഷിൻസോ ആബേക്ക്. ജപ്പാൻ എന്ന രാജ്യത്തെ ലോകോത്തര ബ്രാൻഡാക്കി രൂപപ്പെടുത്തുന്നതിൽ ശ്രദ്ധേയമായ നിലപാടുകൾ, സംഭാവനകൾ, നയങ്ങൾ സ്വീകരിച്ച ആബേ ജാപ്പനീസ് ഐക്കൺ തന്നെയായിരുന്നു. സാമ്പത്തികമായ ജപ്പാൻ്റെ കുതിച്ചുചാട്ടം, സ്വസ്ഥരാജ്യത്തിലേക്കുള്ള പരിവർത്തനം, ഉൾക്കൊള്ളലിൻ്റെ വിദേശനിക്ഷേപങ്ങൾ തുടങ്ങിയ ജപ്പാൻ്റെ മുഖം മാറ്റിയ ഷിൻസോ വധിക്കപ്പെടുമ്പോൾ അദ്ദേഹത്തിൻ്റെ ആക്ടിവിസയും ഇടപെടലുകളും അന്തർദേശീയ സമൂഹത്തിന്, രാഷ്തന്ത്രജ്ഞർക്ക് ഏറെ അനുഗുണമായിരിക്കും.

✍️ സൽമീൻ ചെരണ്ടത്തൂർ

ഇസ്രാഈലും മൊസാദും: ഇസ്താംബൂൾ ഇടപെടലുകളിലെ ദുരൂഹതകൾലോകശക്തികള്‍ എന്ന് കരുതപ്പെടുന്ന രാജ്യങ്ങൾക്ക് പോലും പലപ്പോഴും വെല്ലുവ...
31/07/2022

ഇസ്രാഈലും മൊസാദും: ഇസ്താംബൂൾ ഇടപെടലുകളിലെ ദുരൂഹതകൾ

ലോകശക്തികള്‍ എന്ന് കരുതപ്പെടുന്ന രാജ്യങ്ങൾക്ക് പോലും പലപ്പോഴും വെല്ലുവിളിയാകുന്ന നിലപാടുകൾ, സമീപനങ്ങൾ, പ്രവര്‍ത്തനങ്ങൾ നടത്തുന്നതിൽ ഏറെ മുന്നിലാണ് ഇസ്രാഈലും അവരുടെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദും. പല രാഷ്ട്ര തന്ത്രജ്ഞർക്കും ഇവരുടെ രഹസ്യ ബന്ധങ്ങൾ ഉണ്ടെങ്കിലും ആഗോളതല രാഷ്ട്രീയ ഇടനാഴികളിൽ ഇസ്രാഈലും മൊസാദും നടത്തുന്ന ഇടപെടലുകൾ ഏറെ ദുരൂഹത നിറഞ്ഞവയുമാണ്. അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റെലിജന്‍സ് ഏജന്‍സിയോടും ബ്രിട്ടനിന്റെ എം.ഐ. സിക്‌സിനോടും കിടപിടിക്കുന്ന ലോകത്തിലെ പ്രമുഖ രഹസ്യാന്വേഷണ ഏജന്‍സിയാണ് ഇസ്രാഈലിൻ്റെ മൊസാദ്. ഇസ്രാഈലിന്റെ സുരക്ഷിതത്ത്വത്തിനും സുസ്ഥിര വാഴ്ചക്കുമായി മൊസാദ് നടത്തുന്ന ഇടപെടലുകൾ പലപ്പോഴും വൻകിട രാഷ്ട്രങ്ങളെ പോലും പിടിച്ചിരുത്തിയിട്ടുണ്ട്.

✍️ സിനാൻ പള്ളിക്കൽ

Address

Darunnajath Arabic College Koonanchery, Kozhikode
Calicut

Website

Alerts

Be the first to know and let us send you an email when Nadham Monthly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Nearby media companies