Malayali Speaks

Malayali Speaks ഒരു പാവം മലയാളി......
തെറ്റ് കണ്ടാൽ പ്രതികരിച്ചു പോകും.....
നല്ലത് കണ്ടാൽ പ്രശംസിക്കുകയും ചെയ്യും...

30/01/2025
കേരളത്തിൽ അക്രമങ്ങളും കൊലപാതകങ്ങളും ഒരു തുടർക്കഥയാകുന്നു...
30/01/2025

കേരളത്തിൽ അക്രമങ്ങളും കൊലപാതകങ്ങളും ഒരു തുടർക്കഥയാകുന്നു...

29/01/2025

കേരളത്തിലെ ക്രമസമാധാനത്തിന് എന്ത്‌ പറ്റി? എന്നും ഓരോ കൊലപാതക വാർത്തകൾ. കൊലക്കുറ്റ പ്രതികൾ പരോളിൽ പോയി വീണ്ടും കൊല നടത്തുന്നു. നിരപരാധികളായ മനുഷ്യർ കൊലക്കത്തിക്കിരയാകുന്നു. സമാധാനത്തോടെ കിടന്നുറങ്ങാൻ പറ്റാതെയായി😡

പുതിയ ജില്ല പ്രസിഡന്റ്‌മാരുടെ നിയമനം ബിജെപി യിൽ വൻ പൊട്ടിത്തെറി. പാലക്കാട്ട് കൗൺസിലർമാർ ഉൾപ്പെടെ ഒരു വിഭാഗം കോൺഗ്രസ്സിലേ...
26/01/2025

പുതിയ ജില്ല പ്രസിഡന്റ്‌മാരുടെ നിയമനം ബിജെപി യിൽ വൻ പൊട്ടിത്തെറി. പാലക്കാട്ട് കൗൺസിലർമാർ ഉൾപ്പെടെ ഒരു വിഭാഗം കോൺഗ്രസ്സിലേക്ക്....

എന്തു വിധിയിത് 😂😂😂😂ഇനി എന്തിനാണ് നികുതി ഏർപ്പെടുത്താതത്. ഭക്ഷണത്തിനും ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനും നികുതി. ഇനി കഴിച്ച...
25/01/2025

എന്തു വിധിയിത് 😂😂😂😂
ഇനി എന്തിനാണ് നികുതി ഏർപ്പെടുത്താതത്. ഭക്ഷണത്തിനും ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനും നികുതി. ഇനി കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടം ടോയ്‌ലെറ്റിൽ കളയുന്നതിനും നികുതി ഏർപ്പെടുത്തിയാൽ.... ശുഭം

തൊഴിലും വരുമാനവും വികസനവും ഒന്നുമില്ലെങ്കിലും കടത്തിനു ഒരു കുറവുമില്ല. കടം അതിവേഗം പെരുകികൊണ്ടിരിക്കുന്നു.
25/01/2025

തൊഴിലും വരുമാനവും വികസനവും ഒന്നുമില്ലെങ്കിലും കടത്തിനു ഒരു കുറവുമില്ല. കടം അതിവേഗം പെരുകികൊണ്ടിരിക്കുന്നു.

ആദരാഞ്ജലികൾ 💐വന്യ മൃഗങ്ങളുടെ ആക്രമണം തടയാൻ നടപടി ഇനിയും വൈകരുത്
25/01/2025

ആദരാഞ്ജലികൾ 💐
വന്യ മൃഗങ്ങളുടെ ആക്രമണം തടയാൻ നടപടി ഇനിയും വൈകരുത്

പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ഒഴിവാക്കി പുതു മുഖത്തെ വെച്ചു തെരെഞ്ഞെടുപ്പിനെ നേരിടണമെന്ന് ആവശ്യപ്പെടുന്നവരുടെ...
24/01/2025

പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ഒഴിവാക്കി പുതു മുഖത്തെ വെച്ചു തെരെഞ്ഞെടുപ്പിനെ നേരിടണമെന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണം സിപിഎം ൽ കൂടിവരുന്നതായി റിപ്പോർട്ട്. പിണറായിയെ വെച്ച് തെരെഞ്ഞെടുപ്പിനെ നേരിട്ടാൽ വൻ തോൽവിയാകും ഫലമെന്ന് ഭൂരിപക്ഷം നേതാക്കളും കരുതുന്നു. മറ്റു മുതിർന്ന നേതാക്കളെയെല്ലാം നോക്കു കുത്തികളാക്കി പിണറായിയും കുടുംബവും ആണ് പാർട്ടിയെയും സർക്കാരിനെയും നിയന്ത്രിക്കുന്നത് എന്ന് നിരവധി നേതാക്കൾക്ക് പരാതിയുണ്ട്. പക്ഷേ ഇന്നും പാർട്ടി അടക്കി വെച്ചിരിക്കുന്ന പിണറായി ഇവരുടെ വാക്കുകൾക്ക് വിലകൊടുക്കുമോ എന്ന് കണ്ടറിയണം.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിരവധി പേരാണ് കുപ്പായം തുന്നിയിരിക്കുന്നത്. പിണറായി മാറിയാൽ താൻ തന്നെയാകും മുഖ്യമന്ത്രി എന്നാണ് പാർട്ടി സെക്രട്ടറി ഗോവിന്ദൻ പറയുന്നത്. എന്നാൽ ഒരു കൂട്ടർ ശൈലജ ടീച്ചറെ മുഖ്യമന്ത്രി ആക്കി തെരഞ്ഞെടുപ്പു നേരിടണം എന്ന വാദക്കാർ ആണ്. ഇതിനെ തടയിടാൻ ആണ് കോവിഡ് കാലത്തെ PPE കിറ്റ് അടക്കമുള്ള അഴിമതികൾ ഇപ്പോൾ ഉയർത്തി കൊണ്ടുവന്നത്. ശൈലജയെ ഒതുക്കാൻ ഗോവിന്ദൻ തന്നെയാണ് ഇതിനു പിന്നിൽ എന്നാണ് സഖാക്കൾക്കിടയിലെ സംസാരം.
എന്നാൽ പിണറായി ഒഴിഞ്ഞാൽ മുഖ്യമന്ത്രി ആകാൻ യോഗ്യൻ തനാണെന്ന് EP ജയരാജനും കൂട്ടരും പറയുമ്പോൾ പി ജയരാജനുവേണ്ടി അദ്ദേഹത്തിന്റെ അണികളും രംഗത്തുണ്ട്. MA ബേബിയും തോമസ് ഐസക്കും പിണറായി മാറിയേ തീരു എന്ന വാദക്കാരാണ്. ഇരുവർക്കും മുഖ്യമന്ത്രി പദത്തിൽ കണ്ണുമുണ്ട്.
വിജയരാഘവനും ബാലനും പിണറായി മാറേണ്ടതില്ല എന്ന അഭിപ്രായക്കാരാണെങ്കിലും മാറിയാൽ തങ്ങളാണ് ആ കസേരക്ക് യോഗ്യർ എന്ന് കരുതുന്നവർ ആണ്. അതേസമയം പാർട്ടിയിൽ സമ്മർദ്ദം ശക്തമായാൽ പിണറായി രാജിവെച്ചേക്കും. അങ്ങിനെ വന്നാൽ പി ശശിയേയോ റിയാസിനെയോ മുഖ്യമന്ത്രി ആക്കാനാണ് പിണറായി ക്യാമ്പ് ആഗ്രഹിക്കുന്നത്. പാർട്ടിയിൽ നിന്നും അകന്നുപോയ മുസ്ലിം വിഭാഗങ്ങളെ കൂടെ കൂട്ടാൻ റിയാസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ചിലർ വാദിക്കുമ്പോൾ മുസ്ലിം ആചാരങ്ങൾ ഒന്നും പാലിക്കാത്ത അവിശ്വസിയായ റിയാസ് വന്നാൽ ഉള്ള വോട്ട് പോലും നഷ്ടപ്പെടുമെന്ന് പറയുന്ന ഒരു വിഭാഗവും പാർട്ടിയിൽ ഉണ്ട്. ഇപ്പോൾ തന്നെ നിരവധി ആരോപണങ്ങൾ ഉള്ള ശശിയെ ഭൂരിഭാഗം നേതാക്കളും പിന്തുണയ്ക്കുന്നില്ല. പാർട്ടിയുടെ നല്ല ഭാവിക്ക് ഇത്തവണ പ്രതിപക്ഷത്തിരിക്കുന്നതാണ് പാർട്ടിക്ക് നല്ലതെന്ന് കരുതുന്ന ഒരു നല്ല വിഭാഗം നേതാക്കളും പ്രവർത്തകരും ഉണ്ട്. പാർട്ടിയിൽ ഉയർന്നു വരുന്ന എതിർ ശബ്ദങ്ങളിൽ തട്ടി പിണറായി വീഴുമോ അതോ പാർട്ടിയിലെ സ്വാധീനം ഉപയോഗിച്ച് സ്ഥാനത്തു തുടരുമോ എന്ന് അടുത്ത നാളുകളിൽ അറിയാം. പിണറായി മാറിയാൽ ആ സ്ഥനാത്തേക്ക് നേതാക്കൾ തമ്മിൽ ഇപ്പോഴേ അടി തുടങ്ങി. അതുകൊണ്ട് പിണറായി തുടർന്ന് വരുന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിരിക്കുന്നതാണ് പാർട്ടിയുടെ നിലനിൽപ്പിനു നല്ലതെന്ന് കരുതുന്നവരാണ് പ്രവർത്തകരിൽ ഭൂരിഭാഗവും.

2050 ലെ പത്ര തലക്കെട്ട് ഇതാ കാണൂ....
24/01/2025

2050 ലെ പത്ര തലക്കെട്ട് ഇതാ കാണൂ....

23/01/2025

കേരളത്തിലെ മാധ്യമങ്ങളുടെ കുത്തിത്തിരിപ്പ് നമ്മൾക്കെല്ലാം പരിചയമാണ്. റേറ്റിങ് ഇടിയുന്നതും വാർത്ത ചാനലുകൾക്ക് പ്രേക്ഷകർ കുറയുന്നതും കാരണം വ്യാജ വാർത്തകൾ സൃഷ്ടിച്ചു അതിനെ വിവാദമാക്കി കത്തിച്ചു നിർത്താനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്.

പറഞ്ഞു വരുന്നത് ഇപ്പോൾ മാധ്യമങ്ങൾ ബ്രേക്കിങ് ആക്കി കൊണ്ടിരിക്കുന്ന കോൺഗ്രസിലെ ചേരി തിരിവിനെ കുറിച്ചാണ്. ചില മാധ്യമങ്ങൾക്ക് റേറ്റിങ്ങിനോടൊപ്പം രാഷ്ട്രീയ താല്പര്യവും ഇതിലുണ്ട്. പണ്ട് കാലത്തെ കോൺഗ്രസിലെ ചേരി തിരിവ് പരസ്യമായ വാക് തർക്കത്തിലേക്കും കൂട്ട അടിയിലേക്കും ഒക്കെ വഴിമാറാറുണ്ട്. എന്നാൽ ഇന്ന് അത്തരം ഒരു കാഴ്ച്ച കാണാനേ ഇല്ല. അതിന് പ്രധാന കാരണം താഴെ തട്ടിലെ പ്രവർത്തകർക്ക് ഇന്ന് ഗ്രൂപ്പ്‌ ഇല്ല എന്നത് തന്നെ. കൊണ്ഗ്രെസ്സിന്റെ താഴെ തട്ടിലെ പ്രവർത്തകരോടും അനുഭാവികളോടും സംസാരിച്ചാൽ അവർക്ക് കോൺഗ്രസ്‌ എന്ന ഒരു ഗ്രൂപ്പ്‌ മാത്രമേ ഉള്ളു എന്നും കോൺഗ്രസ്‌ ജയിക്കണം ഒരു കോഗ്രെസ്സുകാരൻ മുഖ്യമന്ത്രി ആകണം എന്നേ ഉള്ളു എന്നുമാണ് പറയുന്നത്. പരമ്പരാഗത ഗ്രൂപ്പുകൾ ഇല്ലാതായതോടെ ഓരോ നേതാക്കളെയും ഓരോ ഗ്രൂപ്പ്‌ ആക്കി അവരുടെ പെട്ടി താങ്ങികൾ കൊണ്ടു നടക്കുന്നു എന്ന് മാത്രം. അത് കോൺഗ്രസ്‌ അണികൾ അംഗീകരിക്കുന്നില്ല എന്ന് മാത്രമല്ല ഏത് നേതാവിനെയും തെറ്റായ തീരുമാനം എടുത്താൽ തിരുത്തിക്കാൻ ഉള്ള തിരുത്തൽ ശക്തിയായി കോൺഗ്രസിലെ ഭൂരിഭാഗം വരുന്ന ഗ്രൂപ്പില്ലാത്ത അണികൾക്കും അവരുടെ സോഷ്യൽ മീഡിയക്കും കഴിയുന്നുണ്ട്. ഇത് കോൺഗ്രസിലെ ജനാധിപത്യത്തിന്റെ സൗന്ദര്യം തന്നെയാണ്.

ഇനി നമ്മുടെ ചാനലുകാരുടെ കുത്തിത്തിരിപ്പുകൾ നോക്കാം. എന്തിന്റെ അടിസ്ഥാനത്തിൽ ആണ് അവർ കോൺഗ്രസിൽ ചേരിതിരിവ് എന്ന് പറയുന്നത്. ഏതെങ്കിലും നേതാക്കൾ പരസ്യ പ്രസ്താവന നടത്തിയോ? ഇല്ലല്ലോ? ആരെങ്കിലും മുഖ്യമന്ത്രി സ്ഥാനം തനിക്ക് വേണമെന്ന് പറഞ്ഞോ? ഇല്ലല്ലോ? പിന്നെ എന്താണ് ഈ നാണം കെട്ട ചാനലുകൾ ചേരി തിരിവ് എന്ന് പറഞ്ഞു കൊഴുപ്പിക്കുന്നത്? അവരുടെ രാഷ്ട്രീയ അജണ്ടയും അതിൽ നിന്നും കിട്ടുന്ന നക്കാപിചക്കും വേണ്ടിയാണ് മാധ്യമങ്ങൾ ഈ നാണം കെട്ട പണി ചെയ്യുന്നത്. ജനാധിപത്യ പാർട്ടിയായ കോൺഗ്രസിൽ കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനങ്ങൾ എടുക്കാനുള്ള വേദിയാണ് രാഷ്ട്രീയകാര്യ സമിതി. അവിടെ നേതാക്കൾ വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞു എന്നാണ് മാധ്യമങ്ങളുടെ കണ്ടു പിടിത്തം. ആരാണ് അവർക്ക് ഇങ്ങനെ ഒരു വിവരം നൽകിയത്? ഇനി വ്യത്യസ്ത നേതാക്കൾ വ്യത്യസ്ത അഭിപ്രായം പാർട്ടി വേദിയായ രാഷ്ട്രീയ കാര്യ സമിതിയിൽ പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ അതിനല്ലേ മാഷേ രാഷ്ട്രീയകാര്യ സമിതി. ഇത്തരം പല നേതാക്കളുടേയും അഭിപ്രായം കേൾക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അങ്ങനെ എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിച്ചു ഭൂരിപക്ഷ അഭിപ്രായം നോക്കി ഉചിതമായ തീരുമാനം എടുക്കാനാണ് രാഷ്ട്രീയകാര്യ സമിതി ഉണ്ടാക്കിയത്. അപ്പോൾ അതിൽ അതിന്റെ പ്രവർത്തനം നടക്കുന്നത് കോൺഗ്രസിന്റെ ജനാധിപത്യ ശക്തിയാണ് മാപ്രകളെ. അതിനെ നിങ്ങൾ വിഭാഗീയത എന്നും ചേരി തിരിവ് എന്നും വിളിക്കുന്നത് നിങ്ങളുടെ ഗതികേട് കൊണ്ട് മാത്രമാണ്. അത് കേരള സമൂഹം തിരിച്ചറിയുന്നുണ്ട് എന്ന് മറക്കരുത് മാപ്രകളെ.

Drink Prime ഉപയോഗിക്കൂ ശുദ്ധമായ വെള്ളം കുറഞ്ഞ ചിലവിൽ I've been using DrinkPrime RO+UV+Copper+MTDS Water Purifier which i...
15/01/2025

Drink Prime ഉപയോഗിക്കൂ ശുദ്ധമായ വെള്ളം കുറഞ്ഞ ചിലവിൽ
I've been using DrinkPrime RO+UV+Copper+MTDS Water Purifier which is trusted by
1.50 Lakh+ happy customers 👪.

Rent starts as low as ₹299*/month. 🤩
✅ Free Lifetime maintenance/Filter changes.
✅ Rated 4.1⭐
✅ Cancel anytime
✅ Smart mobile app to monitor your water purifier

Use my referral code in 48hrs to get:
http://drinkprime.in/lp46?referral_code=R93CF6N5&utm_campaign=subscriber_referral&utm_medium=app&utm_source=whatsapp_share_button
⭐ Free water quality test.
⭐ 7️⃣ days risk-free trial + ₹200 💸 on your successful installation.

Rent India's smartest RO+UV water purifier with copper & alkaline filters, mineral cartridge starting @ ₹299/month. Subscribe to DrinkPrime today!

14/01/2025

ബാംഗ്ലൂർ പമ്പിൽ മലയാളം പാട്ടും

14/01/2025

ബോട്ടിങ് ടൈം

ആർക്കെങ്കിലും വേണോ?
14/01/2025

ആർക്കെങ്കിലും വേണോ?

12/01/2025

രാത്രിയിൽ മാലിന്യം വലിച്ചെറിയുന്നത് CCTV യിൽ

12/01/2025

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കുന്ന ഈ വേളയിൽ.!!!

കോൺഗ്രസ്‌ നേതൃത്യത്തോട് ഒരു കോൺഗ്രസ് പ്രവർത്തകൻ എന്ന നിലക്ക് എനിക്ക് പറയാനുള്ളത്.!!!

മറ്റു വേദികളിൽ പറഞ്ഞതുകൊണ്ട് ഒരു പ്രയോജനവുമില്ല.അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ വഴി പറയുന്നു.!!

ഒരു എം എൽ എ പോലും ഇല്ലാത്ത 4-ജില്ലകൾ നമുക്കുണ്ട്
ഒരോ എം എൽ എയുള്ള എഴോളം ജില്ലകൾ നമുക്കുണ്ട്.!!!

അടുത്ത തിരഞ്ഞെടുപ്പിൽ നമ്മൾ അധികാരത്തിൽ വരണം.!!!

ത്രിതല പഞ്ചായത്തുകളിൽ നമ്മൾ അധികാരത്തിൽ വരണം.!!!

അതെങ്ങെനെ സാധിക്കും
ആ ചർച്ചയാണ് നമുക്ക് ആവശ്യം.!!!

അദാനിയുടെയും അംബാനിയുടെയും അഴിമതി കഥയോ
വീണയുടെ മാസപടിയോ
സിപിഎമ്മിന്റെ കൊള്ളയോ
സാധാരണ ജനങ്ങൾക്ക്‌ വിഷയമല്ല.!!!

സാധാരണ ജനങ്ങൾ ആഗ്രഹിക്കുന്നത്
ഭൗതിക സുഖമാണ്
യുവതി യുവാക്കളാണങ്കിൽ നെറ്റ് റീ ചാർജ് ബ്രോസ്റ്റ് മോട്ടോർ ബൈക്ക് അങ്ങിനെ പോകുന്നു അവരുടെ ചിന്ത.!!!

അവരുടെ ഇടയിലേക്ക് അദാനി കഥയോ മാസപടി കഥയോ ഇട്ടിട്ട് ഒരു കാര്യവും ഇല്ല.!!!🙏

നമ്മൾക്ക് 71-സീറ്റ് വേണമല്ലോ ഭരിക്കാൻ.!!!

ലീഗ് 18-സീറ്റ് പിടിക്കും കേരള കോൺഗ്രസ്‌ രണ്ടോ മൂന്നോ സീറ്റ് പിടിക്കും.!!!

RSP-യും ഒന്നോ രണ്ടോ സീറ്റ് പിടിക്കും
ബാക്കി 45-ൽ കൂടുതൽ സീറ്റ് നമ്മൾ പിടിക്കണ്ടേ.!!!

അതെങ്ങനെ പിടിക്കും.!!!

ജനപിന്തുണയുള്ള ചെറുപ്പക്കാരെ സ്ഥാനാർത്ഥികളാക്കുക..

സിറ്റിംഗ് എം എൽ എ മാർ അവരുടെ മണ്ഡലത്തിൽ മത്സരിക്കുക എന്ന മാനദണ്ഡമൊഴിവാക്കുക.!!!

സിപിഎമ്മിന്റെ ശക്തി കുടുംബശ്രീ അയൽക്കൂട്ടം
തൊഴിലുറപ്പ്
ഓക്സിലറി ഗ്രൂപ്പ് പെൻഷൻ വിതരണ പൊതു പ്രവർത്തകർ. (സി.പി.എം അനുഭാവികൾ) എന്നിവയാണ് .
നമ്മൾ കൊണ്ട് വന്നതാണെങ്കിലും ഈ ഇടങ്ങളിൽ നമ്മുടെ ആളുകൾ വളരെ കുറവാണ്.!!!

ADS - CDSൽ ഭൂരിപക്ഷം നമുക്കില്ല.!!! ഉള്ളതാണെങ്കിൽ പ്രവർത്തന രംഗത്ത് വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നുമില്ല...

അയൽക്കൂട്ടവും കുടുംബ ശ്രീയും സ്ത്രീകളെ വല്ലാതെ സ്വാധീനിക്കുന്നു,
അവർ കുറച്ചു പെണ്ണുങ്ങൾ ചേർന്നു ലോൺ എടുക്കുന്നു,
സഹായങ്ങൾ ചെയ്യുന്നു, അവർക്ക് ആവശ്യമുള്ള
പലതും ചെയ്യുന്നു.!!!

ഇപ്പോൾ ഇതാ ഹരിത കർമ്മ സേന , ഓക്സിലറി എന്നിവിടങ്ങളിൽ നമ്മുടെ ആളുകൾ കുറവാണ്.!!!

ഭർത്താവ് പറയുന്നതിനേക്കാൾ ഒരു അയൽക്കൂട്ടത്തിലെ സ്ത്രീ കേൾക്കുന്നത് അവരുടെ CDS- പറയുന്നതാണ്.!!!🙏🏼

കേരളത്തിലെ പകുതിയിൽ കൂടുതൽ വോട്ടർ മാരുള്ള സ്ത്രീ സമൂഹത്തിൽ ഇവരൊക്കെ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.!!!

കാരണം ഇവർ ദിവസവും ഓരോ വീടുമായി ബന്ധമുള്ളവരാണ്.!!!

ഈ തലങ്ങളിലേക്ക് മഹിളാ കോൺഗ്രസിന്റെയും വനിതാ ലീഗിന്റെയും
UDF-ലെ മറ്റു കക്ഷികളുടെ വനിതാ വിങ്ങും കേറി ചെന്നേ മതിയാവൂ.!!!

സ്ത്രീകളിൽ സ്വാധീനം ചെലുത്താൻ നമുക്ക് കഴിയണം.!!!

തൊഴിലുറപ്പ് കോൺഗ്രസ്‌ കൊണ്ട് വന്നതാണ്
പക്ഷെ അതിന്റെ തലപ്പത്ത് ഭൂരിഭാഗവും ഇടതു പക്ഷക്കാർ.!!!🙏

അതുകൊണ്ട് തന്നെ ചില നയപരമായ തീരുമാനങ്ങളും
UDF-വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ വീടുകൾ സന്ദർശിക്കുകയും ജനങ്ങളോട് ഇടപഴക്കുകയും ചെയ്യാതെ
നമ്മൾ വിചാരിക്കുന്നിടത്തക്ക് കാര്യങ്ങൾ എത്തില്ല.!!!🙏🏼

ഉപതിരഞ്ഞെടുപ്പ് അല്ല പൊതു തിരഞ്ഞടുപ്പ്
ഉപതിരഞ്ഞാടുപ്പിൽ എല്ലാ നേതാക്കളും പ്രവർത്തകരും ഒരു മണ്ഡലത്തിൽ ഉണ്ടാവും പൊതു തിരഞ്ഞെടുപ്പിൽ കഥ മാറും.!!!

പാവപെട്ട ജനങ്ങളോട് ഗ്രാമീണരോട് അദാനി കഥയോ വീണയുടെ🤍 കഥയോ പറഞ്ഞിട്ട് കാര്യമില്ല.!!!

സാമൂഹ്യ പെൻഷൻ ഉള്ള കാലം വരെ സിപിഎമ്മിന് ഭയപ്പെടേണ്ട
കാരണം തിരഞ്ഞെടുപ്പ് ആവുമ്പോഴേക്കും മൂന്നോ നാലോ മാസം കുടിശിക വരുത്തും
അത് തിരഞ്ഞടുപ്പ് സമയത്ത് ഒന്നിച്ചു കൊടുക്കും.!!!

നമ്മൾ അപ്പോഴും വിഡ്ഢികളാകും.

അതുകൊണ്ട് തന്നെ മത്സരിക്കാൻ സാധ്യതയുള്ള
എം എൽ എമാരും സ്ഥാനാർഥികളാവാൻ സാധ്യത ഉള്ളവരും
ആ മണ്ഡലങ്ങളിൽ ഇപ്പോഴേ പ്രവർത്തനം ആരംഭിക്കണം.!!!🙏🏼

മാർക്സിസ്റ്റ്‌ പാർട്ടിക്ക് വേണ്ടി പ്രമുഖ ഏജൻസികൾ തന്ത്രങ്ങൾ മെനയാനും PR ചെയ്യാനും തുടങ്ങി ക്കഴിഞ്ഞു. അവരുടെ പ്രവർത്തനം സോഷ്യൽ മീഡിയകളിൽ പ്രകടമാണ്.

മുഖ്യമന്ത്രിയും മന്ത്രിയും ഒക്കെ ആര് ആയാലും കുഴപ്പമില്ല. കോൺഗ്രെസ്സുകാരൻ ആയാൽ മതി.

ഇന്ന് കോൺഗ്രസ്‌ പ്രവർത്തകർക്ക് ഗ്രൂപ്പില്ല നേതാക്കളുടെ ഫാൻ ഗ്രൂപ്പ്‌ ആകാനും പ്രവർത്തകർ തയ്യാറല്ല. ഇനി ഫാൻ ഗ്രൂപ്പ്‌ ഉണ്ടാക്കി ഗ്രൂപ്പ്‌ കളിച്ചു പാർട്ടിയെ നശിപ്പിക്കാൻ ഏതെങ്കിലും നേതാക്കൾ ശ്രമിച്ചാൽ അവരെ വീട്ടിൽ ഇരുത്താനും ഗ്രൂപ്പില്ലാത്ത പാർട്ടിയെ സ്നേഹിക്കുന്ന പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും സാധിക്കും എന്ന് മറക്കരുത്.

ഒരു പിണറായി ഭരണം കൂടി താങ്ങാനുള്ള ശേഷി കേരളത്തിന്‌ ഇല്ല എന്ന സത്യം എല്ലാ മലയാളികളും മനസ്സിലാക്കി കഴിഞ്ഞു. ഇനിയും ഒരു പിണറായി ഭരണം വന്നാൽ കേരളം തിരിച്ചു വരാനാകാത്ത വിധം എല്ലാ മേഖലയിലും തകരും എന്നതിൽ സംശയമില്ല. അത് തടയാൻ രാഷ്ട്രീയ ഭേദമന്യേ എല്ലാ മലയാളികളും തയ്യാറായി നിൽകുമ്പോൾ അതിനെ ഏറ്റെടുത്തു വിജയിപ്പിക്കുന്നതിന് പകരം സ്വന്തം നേട്ടത്തിന് വേണ്ടി ഫാൻ ഗ്രൂപ്പ്‌ കളി കളിച്ചാൽ നിങ്ങൾക്ക് മലയാളികൾ മാപ്പ് നൽകില്ല.

ഇന്നത്തെ കേരള ബിജെപിയും ഗ്രൂപ്പ്‌ കളിയും അഴിമതിയും വ്യക്തിഗത നേട്ടങ്ങൾക്കും വേണ്ടി മാത്രമാണ് നിലനിൽക്കുന്നത്. അവർ ഇപ്പോൾ പ്രവർത്തിക്കുന്നത് മാർക്സിസ്റ്റ്‌ പിണറായി പാർട്ടിയുടെ B ടീം ആയി പിണറായി ഭരണം വീണ്ടും കൊണ്ടുവരാൻ ആണ്. പിണറായി 2 കൊണ്ടുവരുന്നതിലും ഇവർ പങ്കു വഹിച്ചിട്ടുണ്ട്. കേരളത്തെ നശിപ്പിക്കുന്നതാണ് ഇവരുടെ ഈ കളി എന്ന് മനസ്സിലാക്കണം.

പിന്നെ 2 മാസം മുൻപ് വരെ പിണറായിസ്റ്റ് ആയി പോരാളി ഷാജി യായി നടന്ന അൻവർ നേരം വെളുത്തപ്പോൾ പിണറായി വിരുദ്ധൻ ആയത്. പിണറായി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ചു പിണറായി 3 ഉണ്ടാക്കിയെടുക്കാനുള്ള പിണറായിയുടെ രഹസ്യ ദൗത്യമാണ് അൻവർ ഏറ്റെടുത്തത് എന്ന് തിരിച്ചറിയണം.

പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്നവരും മറ്റും ഇപ്പോൾ തന്നെ പ്രവർത്തനം ആരംഭിക്കേണ്ടത് അനിവാര്യമാണ്.!!!

ഓർക്കുക 4-ജില്ലകളിൽ യാത്ര ചെയ്യുമ്പോൾ നമുക്ക് ഒരു എം എൽ എ ഓഫീസ് കാണാൻ കഴിയില്ല
6-ൽ കൂടുതൽ ജില്ലകളിൽ നമുക്ക് ഒരോ എം എൽ എ ഓഫീസ് ആണുള്ളത്
മലപ്പുറവും എറണാകുളവും ഇല്ലായിരുന്നു എങ്കിൽ
നമുക്ക് 20-സീറ്റു പോലും കിട്ടില്ലായിരുന്നു എന്ന് ഓർത്താൽ കൊള്ളാം.!!!

അവിവേകം ആണ് എഴുതിയത് എങ്കിൽ ക്ഷമിക്കുക.!!!🙏

അവസാന വാക്ക് നേതൃത്യത്തിന്റേതാണ്
ആ തീരുമാനത്തെ അനുസരിക്കുകയും ചെയ്യും. ..🙏
ഒരു സാധാരണ കോൺഗ്രസ്‌കാരൻ പക്ഷെ കോൺഗ്രസ് നേതാക്കൾക്ക് ഇനിയും മനസിലാവാത്ത കാര്യങ്ങൾ ആണ് മുകളിൽ പറയുന്നത് മനസ്സിലാക്കുമെന്ന പ്രതീക്ഷയോടെ നേതൃത്വത്തിൻ്റെ ശ്രദ്ധയിലെത്തുവരെ ഷെയർ ചെയ്യുക...
കടപ്പാട്...
സുധാകരൻ കണ്ണൂരിൽ , സതീശൻ മലപ്പുറത്ത് , വേണുഗോപാൽ തിരുവനന്തപുരത്ത്, എംപിമാരായ രാഷ്ട്രീയ കാര്യ സമിതി അംഗങ്ങളായവർ ഡൽഹിയിൽ...
ഉത്തരവാദിത്ത ബോധമുള്ള നേതാക്കളായവരുടെ അവസ്ഥ!!!

Address

Calicut

Website

Alerts

Be the first to know and let us send you an email when Malayali Speaks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share