26/03/2024
കേരളത്തിൽ 19 സീറ്റ് അടക്കം LDF തൂത്തുവാരി ഇടതിന് 59 MP മാർ ഉള്ളപ്പോൾ ആണ് 2008 ൽ ബിജെപിക്കെതിരെ രൂപീകരിച്ച മൻമോഹൻ സിംഗിന്റെ UPA സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു ബിജെപിക്കൊപ്പം സിപിഎം, സിപിഐ MP മാർ UPA സർക്കാരിനെതിരെ വോട്ട് ചെയ്തത്. അന്ന് കോൺഗ്രസിന്റെ ശക്തമായ ഇടപെടലിലൂടെ സമാജ് വാദി പാർട്ടി UPA ക്ക് പിന്തുണ നൽകിയത് കൊണ്ട് ബിജെപി അധികാരത്തിൽ വരാതെ UPA സർക്കാർ 5 വർഷം പൂർത്തീകരിച്ചു. പിന്നീട് 2009 ൽ ഇടത് പിന്തുണയില്ലാതെ തന്നെ UPA ജയിച്ചു അധികാരത്തിൽ വന്നു. ബിജെപിക്ക് വേണ്ടി UPA സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച സിപിഎം, CPI എന്നീ ഇടത് പാർട്ടികൾ 2009 ൽ തകർന്നു പോയി. 2024 ൽ ഇടത് മുന്നണി ജയിച്ചാലും ഇന്ത്യ മുന്നണി അല്ലേ എന്ന് ചിന്തിക്കുന്നവർ ഓർക്കുക ഇന്ത്യ മുന്നണി കക്ഷികളുടെ സംയുക്ത റാലിയിൽ പോലും പങ്കെടുക്കാത്ത CPM, CPI കക്ഷികൾ ഏത് നിമിഷവും BJP ക്ക് വേണ്ടി ഇന്ത്യ മുന്നണിക്കുള്ള പിന്തുണ പിൻവലിച്ചു പോകാം. അതുകൊണ്ട് ഇന്ത്യ മുന്നണി അധികാരത്തിൽ വരാനും 5 വർഷം ഭരണത്തിൽ തുടരാനും കോൺഗ്രസ്സ് നേതൃത്വം നൽകുന്ന മുന്നണിക്ക് തന്നെ വോട്ട് ചെയ്യണം.