23/05/2022
ന്യൂ ഡൽഹിയിലെ പ്രധാന കാഴ്ച്ചകളായ കുത്തബ് മിനാർ, അയൺ പില്ലർ, റെഡ് ഫോർട്ട്, ചാന്ദിനി ചൗക്ക് എന്നിവയിലേക്കാണ് ഈ പ്രയാണം.
ഇന്ത്യയുടെ അഭിമാന സ്തംഭങ്ങളായ ഈ മഹത്തായ നിർമ്മിതിയുടെ ചരിത്രവും കൗതുകവും നിറഞ്ഞ കാഴ്ച്ചകൾ യാത്ര ടിവിയുടെ പ്രയാണത്തിലൂടെ ആസ്വദിക്കൂ...
ഡൽഹി, ആഗ്ര, കുളു , മണാലി, സിസ്സു യാത്ര പരമ്പരയുടെ രണ്ടാം എപ്പിസോഡ് ആണ് ഇത്.
വീഡിയോ കാണാം: https://youtu.be/TtUDcBigxK4
................................................
കുത്തബ് മിനാർ
ഇഷ്ടിക കൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാറാണ് കുത്തബ് മിനാർ ഇന്തോ-ഇസ്ലാമിക വാസ്തുശില്പ്പകലക്ക് ഒരു ഉത്തമോദാഹരണമാണ് ഈ ഗോപുരം. ദക്ഷിണദില്ലിയിലെ മെഹ്റോളിയിലെ കുത്തബ് സമുച്ചയത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഡൽഹിയിലെ കുത്തബ് സമുച്ചയത്തിലെ പ്രധാനകാഴ്ചയും ഈ കുത്തബ് മിനാറാണ്. 1993 ലാണ് കുത്തബ് മിനാറിനെ വേൾഡ് ഹെറിറ്റേജ് സൈറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.
1199-ൽ ദില്ലി സുൽത്താനായിരുന്ന കുത്ബുദീൻ-ഐബക് ആയിരുന്നു ഈ മിനാറിന്റെ ആദ്യ നില പണികഴിപ്പിച്ചത്. സുൽത്താൻ ഇൽത്തുമിഷ്, 1229-ഓടെ മറ്റു നാലുനിലകളുടെ പണി പൂർത്തീകരിച്ചു. ഗോറി സാമ്രാജ്യത്തിന്റെ കാലത്ത് അഫ്ഗാനിസ്താനിൽ 1190 ൽ നിർമ്മിക്കപ്പെട്ട മിനറെറ്റ് ഓഫ് ജാമിൽ നിന്നുഉള്ള ഇൻസ്പിരേഷൻ ഉൾക്കൊണ്ടാണ് ഈ ഗോപുരം നിർമ്മിച്ചത്.
അയൺ പില്ലർ (വിഷ്ണു സ്തംഭം)
യുദ്ധ വിജയത്തിന്റെ സ്മാരകമായി നിർമ്മിച്ചിരിക്കുന്ന ഈ പില്ലർ എൻഷ്യൻറ്റ് ഇന്ത്യയുടെ ലോഹസംസ്കരണവൈദഗ്ദ്ധ്യം വിളിച്ചോതുന്ന ഒരു ഹിസ്റ്റോറിക്കൽ മോണിമെന്റാണ്. മൂന്ന് ടണ്ണിൽ കൂടുതൽ വെയിറ്റ് ഉണ്ട് ഈ പില്ലറിന്. ഇതിന്റെ പൊക്കം 23 അടി 8 ഇഞ്ച് ആണ്. 98% അയണിന്റെ കൂടെ തുരുമ്പെടുക്കാതെ ഇരിക്കുവാനായി മറ്റ് മെറ്റലും കൂടി നിർമാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.
ഈ പില്ലർ ആദ്യമായിട്ട് മധ്യപ്രദേശിലെ വിദിഷയ്ക്ക് സമീപമുള്ള ഉദയ്ഗിരി കുന്നുകളിലെ ഒരു വിഷ്ണു ക്ഷേത്ര സമുച്ചയത്തിന് മുന്നിൽ ചന്ദ്രഗുപ്തൻ രണ്ടാമൻ സ്ഥാപിച്ചത് എന്നാണ് കരുതപ്പെടുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ അനംഗ്പാൽ തോമർ ഈ കോംപ്ലെക്സിലെക്ക് മാറ്റുകയും ചെയ്തു എന്ന് പറയുന്നു. വിഷ്ണു ക്ഷേത്രത്തിൽ നിന്നും കൊണ്ടുവന്നാൽ ഈ പില്ലറിനെ "വിഷ്ണു സ്തംഭം" എന്നും ചിലർ വിളിക്കാറുണ്ട്.
റെഡ് ഫോർട്ട് (ചെങ്കോട്ട)
പഴയ ഡെൽഹിയിൽ മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ച വിസ്തൃതമായ ഒരു കോട്ടയാണ് ചുവപ്പു കോട്ട അഥവാ ചെങ്കോട്ട. ഷാജഹാൻ ഇതിന് കില ഇ മുഅല്ല എന്നാണ് പേരിട്ടിരുന്നത്. രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഈ കോട്ട സ്ഥിതി ചെയ്യുന്നു. പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ഭരണാധികാരികൾ വസിച്ചിരുന്നതും ഈ കോട്ടയിൽ തന്നെയായിരുന്നു.
1857-ൽ അന്നത്തെ മുഗൾ ഭരണാധികാരിയായിരുന്ന ബഹദൂർ ഷാ സഫറിൽ നിന്ന് ബ്രിട്ടീഷ് ഭാരത സർക്കാർ ചുവപ്പു കോട്ട പിടിച്ചടക്കും വരെ ഇത് മുഗൾ രാജവംശത്തിന്റെ തലസ്ഥാനമായി നില കൊണ്ടിരുന്നു. 2007-ൽ യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ ചെങ്കോട്ടയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.
...............................................
CAMERA & ITINERARY: Syam Thiruvanchoor
NARRATION: Shafi Thonnakkal
ASSOCIATE CAMERA: Jibin Varghese
EDITING: Yatra Edit.................................................
FOLLOW US:
Instagram: instagram.com/enteyatratv/
Facebook: facebook.com/enteyatrat
ന്യൂ ഡൽഹിയിലെ പ്രധാന കാഴ്ച്ചകളായ കുത്തബ് മിനാർ, അയൺ പില്ലർ, റെഡ് ഫോർട്ട്, ചാന്ദിനി ചൗക്ക് എന്നിവയിലേക്കാണ് ഈ പ്....