28/06/2022
Press meet by DePaul Institute of Science & Technology (DIST)അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ തൊഴിൽ മേള.
അങ്കമാലി: 50 ലേറെ പ്രമുഖ കമ്പനികളെ സംയോജിപ്പിച്ചുകൊണ്ട് ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി അങ്കമാലി ഉദ്യോഗ് 2022 തൊഴിൽ മേള സംഘടിപ്പിക്കുന്നു. ജൂലൈ 2 ന് ശനിയാഴ്ച രാവിലെ 9 ന് റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കുന്ന മേള വൈകിട്ട് 3.30 ന് അവസാനിക്കും. ചോയ്സ് ഇൻ്റർനാഷണൽ ഓവർസീസ് എഡുക്കേ ക്ഷണലിൻ്റെ സ്പോൺസർഷിപ്പിൽ നടക്കുന്ന തൊഴിൽ മേളയിൽ 200ൽ പരം തസ്തികകളിലേക്ക് ആയിരത്തിലധികം അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. ഐ.ടി., ഐ.ടി.ഇ.എസ്., മൾട്ടീമീഡിയ, ആനിമേഷൻ, ബാങ്കിങ്ങ്, അക്കൗണ്ടിങ്ങ്, മാനേജ്മെന്റ്, സോഷ്യൽ വർക്ക് എന്നീ വിഭാഗങ്ങളിലുളള കമ്പനികളാണ് ഉദ്യോഗിന്റെ ഭാഗമാകുന്നത്. 2022 വരെയുള്ള കാലയളവിൽ ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ളോമ പൂർത്തിയാക്കിയവർക്കാണ് തൊഴിൽ മേള വഴിയൊരുക്കുന്നത്. 2023ൽ പഠനം പൂർത്തിയാക്കുന്ന ഐ.ടി. മേഖലയിലുള്ള വിദ്യാർത്ഥികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷകർക്ക് തൊഴിലവസരങ്ങൾക്കായി സമീപിക്കാവുന്ന കമ്പനികളുടെ എണ്ണത്തിൽ പരിമിതിയില്ല. പരിചയ സമ്പന്നർക്കും പുതുമുഖങ്ങൾക്കും ഒരുപോലെ അവസരം നൽകികൊണ്ട് സംഘടിപ്പിക്കുന്ന മേളയിൽ കോളേജ് വെബ്സൈറ്റു വഴി (www.depaul.edu.in) സൗജന്യ ഓൺലൈൻ റജിസ്ട്രേഷൻ സാധ്യമാകും. ഓൺലൈനായി റജിസ്റ്റർ ചെയ്യാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക് സ്പോട്ട് റജിസ്ട്രേഷൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മേളയിൽ പങ്കെടുക്കുന്നവർ സർട്ടിഫിക്കറ്റികൾക്കും ബയോഡേറ്റക്കുമൊപ്പം തിരിച്ചറിയൽ രേഖയും കൈവശം വയ്ക്കേണ്ടതാണ്. തൊഴിൽദാതാക്കളെയും ഉദ്യോഗാർത്ഥികളെയും ഒരേ വേദിയിൽ എത്തിക്കുന്നതിലൂടെ പുത്തൻ പ്രതീക്ഷകൾക്ക് ഉണർവ് പകരുകയാണ് ഉദ്യോഗ് 2022